Tuesday, December 25, 2012

ഡാ തടിയാ... (Daa Thdiyaa Review)

ഒരു സിനിമ കാണാന്‍  പോകുമ്പോള്‍  മുന്‍ധാരണകള്‍ പാടില്ല എന്നാണ്  നിരൂപക മതം . ശരി തന്നേടെ ?

എന്നോടാണോ അണ്ണാ ചോദ്യം ?


പിന്നല്ലാതെ . അറിയാമെങ്കില്‍ പറയെടെ പറഞ്ഞു വരുമ്പോള്‍ നീയല്ലേ നിരൂപക സിംഹം .

ഈ പറഞ്ഞത് ഒരിക്കലും പാടില്ലാത്തതാണ്. മുന്‍ധാരണകള്‍ ഉണ്ടെങ്കില്‍ അത് സിനിമാ ശാലയ്ക്ക് പുറത്തു വെച്ചിട്ട് വേണം പടം കാണാന്‍ കേറാന്‍.  അതിരിക്കട്ടെ ഇപ്പോള്‍ ചോദിയ്ക്കാന്‍ കാരണം .

അല്ല ശ്രീ ആന്‍റ്റോ നിര്‍മ്മിച്ച്‌, നമ്മുടെ ന്യൂ ജെനഷന്‍ സിനിമയുടെ ഉപജ്ഞാതാക്കളില്‍ ഒരാളും പ്രമുഖനുമായ ശ്രീ അഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ കാണാന്‍ പോകുമ്പോള്‍ എനിക്കതുണ്ടയിരുന്നോ എന്നൊരു സംശയം .

മനസിലായില്ല വിശദമാക്കാമോ ? ഇതെന്തോന്ന് ....... നോണ്‍ ലീനിയര്‍ അഭിപ്രായമോ? അണ്ണനും ട്രെന്റ് പിടിച്ചു തുടങ്ങിയോ?

അടങ്ങേടെ . മലയാളത്തില്‍ എന്‍റെ ഓര്‍മ്മയില്‍ മലയാളികളുടെ അപകര്‍ഷതയെ സിനിമയില്‍ കച്ചവടം ചെയ്തു വിജയിച്ചതില്‍ പ്രമുഖന്‍ ശ്രീനിവാസനാണ്.അതിനു ശേഷം ഈ സിനിമയുടെ റ്റൈറ്റില്‍,പോസ്റ്റര്‍ ഇവയൊക്കെ കണ്ടപ്പോള്‍ അതേ  സാധ്യതയെ ഉപയോഗിക്കാനുള്ള ബുദ്ധിപൂര്‍വ്വമായ ഒരു ശ്രമം എന്നാണ് എനിക്ക് തോന്നിയത് . പ്രത്യേകിച്ചും ലിബറലൈസേഷന്‍ കാലഘട്ടത്തിലെ കോളയും ബര്‍ഗറും വാരി വിഴുങ്ങി , ദേഹം അനക്കാതെ കുടവയറും തടവി ശരീരം നോക്കുന്നവനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഇന്നത്തെ ബഹു ഭൂരിപക്ഷം വരുന്ന മലയാളി സമുഹത്തില്‍ ഇത്തരം ഒരു സിനിമക്കുള്ള വിപണന സാധ്യത ഒരുത്തനെങ്കിലും തിരിച്ചറിഞ്ഞല്ലോ എന്നൊരു ആശ്വാസത്തിലാണ് സിനിമക്ക് പോയത്.

എന്നിട്ട് എന്ത് പറ്റി? ഇഷ്ടപെട്ടില്ലേ ?


അനിയാ ഒത്തിരി സാദ്ധ്യതകള്‍ ഉണ്ടായിരുന്ന ഒരു വിഷയത്തെ തികച്ചും നിസ്സാരമായി അഥവാ സില്ലി ആയി സമീപിച്ചു എന്നാണ് എനിക്ക് തോന്നിയത് .കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ചതിക്കപ്പെടുന്ന പെണ്ണിന്‍റെ പ്രതികാര കഥ സത്യന്‍ കാലം മുതല്‍ ഉള്ളതാണ് (ഒരു പെണ്ണിന്‍റെ കഥ എന്നാണ് ഓര്‍മ്മ ) അതെ സാധനം കൈയടക്കത്തോടെ അവതരിപ്പിക്കുമ്പോള്‍ ആണ് 22 f കോട്ടയം ഉണ്ടാകുന്നതു . അതെ പോലെ ഒരാളുടെ വൈകല്യം (മിക്കവാറും മന്ദ ബുദ്ധി  /നിഷ്ക്കളങ്കത ) പ്രേമം അഭിനയിച്ചു മുതലെടുക്കുകയും ഒടുവില്‍ അത് മനസ്സിലാക്കി നായകന്‍ തിരിച്ചടിക്കുന്നതും നേരത്തെ പറഞ്ഞത്രയും പഴക്കമുള്ള പ്രമേയം തന്നെയാണ് . ഇവിടെ  വൈകല്യം പൊണ്ണത്തടി ആകുന്നു എന്ന് മാത്രം.വലിച്ചു നീട്ടിയ ഒന്നാം പകുതി കൂടെയാകുമ്പോള്‍ തികഞ്ഞു .തടിയനായ ലൂക്ക് ജോണ്‍ പ്രകാശ്‌ (ശേഖര്‍ മേനോന്‍) ന്‍റെ ജീവിതത്തിലേക്ക് ആന്‍ മേരി താടിക്കാരന്‍ (ആന്‍ അഗസ്റ്റിന്‍ ) കടന്നു വരുന്നതോടെയാണ് കഥ തുടങ്ങുന്നത്.(ലൂക്കായുടെ കസിന്‍റെ വീക്ഷണത്തിലൂടെ ആണ് കഥ പറയാന്‍ ശ്രമിച്ചിട്ടുള്ളത്) .അത് വരെ ഒരിക്കലും തീരാത്ത ഒരു കഥാപത്രങ്ങളെ പരിചയപ്പെടുതലുണ്ട് .തടി കുറയ്ക്കാനായി വൈദ്യ ക്ലിനിക്കിലെ ഒരു നിശ്ചിത കാലത്തെ പ്രോഗ്രാമിന് ചേരാന്‍ ആന്‍ പ്രേരിപ്പിക്കുന്നതോടെ ലൂക്ക് അവിടെ ചേരുന്നു .സ്ഥാപനം നടത്തുന്ന രാഹുല്‍ വൈദ്യര്‍ (നവീന്‍ പോളി ). അവിടത്തെ ചിട്ടകളുമായി മുന്നോട്ടു പോകാന്‍ കഴിയാതെ ആകുമ്പോള്‍ ലൂക്ക് അവിടുന്ന് ചാടി വീട്ടില്‍ എത്തുന്നു ആനീനെ കാണാന്‍ എത്തുന്ന ലൂക്ക് രാഹുലിനെ അവിടെ കണ്ടു ഞെട്ടുന്നു . അപ്പോളാണ് ആന്‍ വൈദ്യ ക്ലിനിക്കിന്‍റെ മാര്‍ക്കെറ്റിംഗ് വിഭാഗത്തിലാണ്   എന്നറിയുന്നെ  .പോരാത്തതിനു ആനും രാഹുലും പ്രണയത്തിലും..മനസ്സു തകര്‍ന്ന ലൂക്ക് കുടുംബ പാര്‍ട്ടി ആയ പ്രകാശ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന് നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നഗര പിതാവാകുന്നു (മേയര്‍ ). പിന്നങ്ങോട്ട് ലൂക്കിന്‍റെ പ്രതികാരമാണ് രാഹുല്‍ വൈദ്യര്‍ക്കെതിരെ.എന്തിനാണ് ഈ പ്രതിക്കാരം എന്ന് മനസിലാകുന്നില്ല.അവര്‍ക്ക് രണ്ടു പേര്‍ക്കും ഇഷ്ടമാണ്.പിന്നെ ലൂക്കിന് എന്താ പ്രശനം?  (സാമൂഹ്യമായി ചിന്തിച്ചാല്‍  ഇതിന്‍റെ ഒരു വലിയ രൂപമാണ്‌ പ്രേമ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ വീട്ടില്‍ കേറി വെട്ടുന്ന പുതിയ ട്രെന്‍റ് !!!)



സമൂഹത്തെ പറ്റി പറഞ്ഞപ്പോളാ ഓര്‍മ്മ വന്നേ .അതല്ലല്ലോ സംഗതി അണ്ണാ മികച്ച സാമൂഹ്യ പ്രസക്തി ഉള്ള സന്ദേശം ഉള്ള ചിത്രം എന്നാണല്ലോ കേട്ടത് . അതിനെ പറ്റി ....


അനിയ ഒരു നിമിഷം നമുക്ക് നേരത്തെ പറഞ്ഞ കഥയില്‍ ആന്‍ വൈദ്യ ക്ലിനിക്കിലെ മാര്‍ക്കെറ്റിംഗ് ആണ് ചെയുന്നത് എന്ന് മറക്കാം . അവള്‍ പറയുന്നതില്‍ എന്താണ് തെറ്റ്? ലൂക്കിന് തടി വളരെ കൂടുതലാണ് അത് രോഗങ്ങളെ ക്ഷണിച്ചു വരുത്തും ഈ തടി കുറക്കണം ഇതു ആരോഗ്യത്തിന്‍റെ ലക്ഷണമല്ല മറിച്ചു അനാരോഗ്യത്തിന്‍റെ ലക്ഷണമാണ് എന്നൊക്കെ.(ഇവിടുത്തെ സകല ആരോഗ്യ മാസികകളും   ഡോക്ടര്‍മാരുടെ  പേര് വെച്ച് പ്രസിദ്ധീകരിക്കുന്ന  ലേഖനങ്ങളില്‍  ഏതൊക്കെ തന്നെയല്ലേ പറയുന്നേ  !!!). കൊച്ചിലെ നല്ല തടിച്ചി ആയിരുന്ന അവള്‍ തടിയൊക്കെ കുറച്ചിട്ടാണ് ഇതൊക്കെ പറയുന്നത് എന്ന് കൂടി ഓര്‍ക്കണം.ശരി ഇനി വൈദ്യ ക്ലിനിക്‌ . അവിടത്തെ പ്രോഗ്രാം മുഴുവന്‍ ആക്കാന്‍ നില്‍ക്കാതെ ഓടി പോയിട്ട് ലൂക്ക് അതിനെ പറ്റി എന്ത് പറയുന്നതിനും പ്രസക്തി ഇല്ല എന്നതാണ് സത്യം. എന്നാല്‍ കഷ്ട്ടപ്പെട്ടു അത് മുഴുവിച്ചിട്ടു ഗുണം കിട്ടിയില്ല എന്ന് പറയുന്നതിന് കുറച്ചു കൂടി ന്യായീകരണം ഉണ്ടായിരുന്നേനെ.പിന്നെ ഒരു സംശയം വൈദ്യയില്‍ ഈ പരിപാടിക്ക് വരുന്ന ബാക്കി തടിയന്മാരെ എല്ലാം ആന്‍ പ്രേമം അഭിനയിച്ചു കൊണ്ടുവന്നത് ആണോ ആവൊ ? പിന്നെ രാഹുല്‍ ചെയുന്നു എന്ന് പറയുന്ന കാര്യങ്ങള്‍  ഹോര്‍ലിക്ക്സ് (അതോ കോമ്പ്ലാണോ) കഴിച്ചാല്‍ നിങ്ങളുടെ കുട്ടികള്‍ ഉയരം വെയ്ക്കും എന്ന പരമ സത്യം നമ്മെ നിത്യവും കാണിക്കുന്നത് അത്രയും ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.പിന്നെ മാര്‍ക്കറ്റിംഗ്. നിങ്ങളെ സമീപിക്കുന്ന ഓരോ മാര്‍ക്കറ്റിംഗ് എക്സ്സിക്യുട്ടിവും നിങ്ങളെ നന്നാക്കാന്‍ ആണ് വരുന്നത് എന്നാണോ കരുതുന്നത് ?



ഇനി ഈ പറയുന്ന ഘോഷപ്പെട്ട സന്ദേശം നിങ്ങള്‍ക്ക് അമിത ഭാരമോ, പ്രമേഹമോ, പൊണ്ണത്തടിയോ ഉണ്ടെന്നിരിക്കട്ടെ ,ആരെങ്കിലും മധുരം കഴിക്കരുത് എന്നോ ഭാരം കുറയ്ക്കണം എന്നോ പറയുകയാണെങ്കില്‍ അത് മൈന്‍ഡ് ചെയുകയെ വേണ്ട .നിങ്ങളുടെ മനസ്സ് നല്ലതായാല്‍ വേറെ ഒരു പ്രശ്നവും ഇല്ല .(വേണമെങ്കില്‍ ഞാന്‍ ഇങ്ങനെയാണ് ഭായീ എന്നാ വരികള്‍ മൂളുകയുമാവം !!).ഇത്ര മനോഹരമായ സന്ദേശം നല്‍കിയതിനു ഒരു ടാക്സ് ഫ്രീ കൊടുക്കാമോ പ്ലീസ് ..........അഡനാന്‍  സാമി  മുതല്‍ നമ്മുടെ മലയാളത്തിലെ നൂലുണ്ട വരെ ഉള്ളവര്‍ തടി കുറച്ച കഥകള്‍ വായിച്ചിട്ടുണ്ട് . അവരെല്ലാം വളരെയധികം കഷ്ട്ടപെട്ടിട്ടാണ് ഈ സംഗതി സാധിച്ചത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . അവര്‍ക്ക്  ചുമ്മാ ഈ ഞാന്‍ ഇങ്ങനാണ്  ഭായി  എന്ന് പാടാന്‍ തോന്നാത്തത് കൊണ്ട്  ഇന്നു   ആരോഗ്യവാന്മാരായി ജീവിക്കുന്നു .ചുരുക്കത്തില്‍, ഈ  ചിത്രത്തില്‍  എന്തെങ്ങിലും  സന്ദേശം ഉണ്ടെങ്കില്‍  അതു  തികച്ചും തെറ്റും സമൂഹത്തെ ദോഷമായി ബാധിക്കുന്നതുമായ ഒരു സന്ദേശമാണ് തരുന്നത് എന്നാണ് എന്‍റെ  അഭിപ്രായം

 ഒത്തിരി പഴുതുകള്‍ ഉള്ള  ഒരു  തിരകഥ‍ ആണ്   ഈ ചിത്രത്തിന്‍റെ പ്രധാന ദൌര്‍ബല്യം . ശരിക്കും പറഞ്ഞാല്‍ ഒരു നാടക നടനെ രണ്ടു കൊല്ലം പൂട്ടിയിട്ടിട്ടു ഒരാളും അന്വേഷിക്കുന്നില്ല .അല്ലെങ്കില്‍  അയാളുടെ പടം വെച്ച് പരസ്യം കൊടുത്തിട്ട് ആരും തിരിച്ചറിയുന്നില്ല എന്നൊക്കെ പറയുന്നത് സത്യത്തില്‍  കാണികളെ പരിഹസിക്കലാണ് . ഈ ഒരു സാധനം ഒഴിച്ചാല്‍  രാഹുല്‍  വൈദ്യര്‍  എന്ന കഥാപാത്രത്തിന് എതിരെ ഒന്നും തന്നെ പറയാനില്ല ഈ ചിത്രത്തില്‍. (തടി  കുറയാനുള്ള  തൈലങ്ങള്‍  വരെ  ഇറങ്ങുന്ന  ഈ  കാലത്ത്  എന്തൊക്കെ  പറയാമായിരുന്നു എന്ന് കൂടി ആലോചിക്കണം ) .ചുരുക്കത്തില്‍ നാടക നടനെ  രണ്ടു കൊല്ലം പൂട്ടി ഇടുന്നതിനു  പകരം വിദേശത്ത് എങ്ങാനും ഒരു ജോലി കൊടുത്തിരുന്നു എങ്കില്‍  അല്ലെങ്കില്‍ പ്രസ്തുത നടന്‍റെ കുറച്ചു മേക്ക്  അപ്പ്‌ ഉള്ള പടം പരസ്യത്തിനു   ഉപയോഗിച്ചിരുന്നു എങ്കില്‍  രാഹുല്‍  തികച്ചും സേഫ്  ആയേനെ . രാഹുലിനെ പോലെ ബിസ്നെസ്സ് സെന്‍സുള്ള ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ ഒരു ആന മണ്ടത്തരം കാണിക്കും എന്ന് പറയുന്നത് ആ കഥാപാത്രത്തിന്‍റെ മുഴുവന്‍ സാധ്യതതകളെയും ഇല്ലാതാക്കുന്നു .

ബാക്കി ഉള്ളവരുടെ അഭിനയമോ ?

നായകന്‍ ശേഖര്‍ മേനോന്‍ അയാളുടെ റോള്‍ നന്നാക്കിയിട്ടുണ്ട് . ഒരു പുതു മുഖം എന്ന നിലയ്ക്ക് പ്രത്യേകിച്ചും . അമേരിക്കയിലും മറ്റും പോയി  അഭിനയം പഠിച്ചു വന്ന നമ്മുടെ ലോക്കല്‍ സല്‍മാന്‍ ഖാനും, ഫഹദ് ഫാസിലും ഒക്കെ ഈ നടന്‍റെ ആരാധകര്‍ ആണ് എന്ന് പറയുന്നതില്‍  അതിശയോക്തി ഒന്നും ഞാന്‍ കാണുന്നില്ല . പൊതുവെ അഭിനയിച്ചു കുളമാക്കാറുള്ള  ആന്‍  അഗസ്റ്റിന്‍  പോലും അവരുടെ വേഷം വൃത്തിയായി ചെയ്തിട്ടുണ്ട് ഒഴിവാക്കാമായി രുന്നത്  ജയരാജ് വാര്യരുടെ  വി എസ്  അനുകരണമാണ് .നവീന്‍ പോളിയുടെ രാഹുല്‍ വൈദ്യര്‍ നിഷാന്ത് സാഗര്‍ പോലുള്ള ഒരു നടന്‍ ചെയുന്നത് ആയിരുന്നു നല്ലത് എന്നാണ് എന്‍റെ അഭിപ്രായം .ജോക്കര്‍ എന്ന ചിത്രത്തിലെ നല്ല പ്രകടനത്തിന് ശേഷം ഈ നടന്‍ കാര്യമായി ഉപയോഗിക്കപെട്ടില്ല എന്നത് സത്യമാണ് .നവീന്‍ പോളി പക്വത കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ ആവശ്യമില്ലാത്ത ഒരു മസില്‍ പിടിത്തം തോന്നിക്കുന്നു.ശ്രീരാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കോമാളിത്തരം കുറച്ചു ഒരല്‍പം കൂടി സീരിയസ് ആയി അവതരിപ്പിക്കാമായിരുന്നു 

അപ്പോള്‍ ചുരുക്കത്തില്‍ ....

തന്നെ തന്നെ അനുകരിക്കാതെ ... തുറന്ന മനസോടെ, യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു പ്രമേയത്തെ സമീപിച്ചാല്‍ നമുക്ക് ഈ സംവിധായകനില്‍ നിന്നും ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കാനായെക്കും . അല്ലെങ്കില്‍ നല്ല പ്രമേയങ്ങളെ എടുത്തു നശിപ്പിച്ച ഒരു സംവിധായകന്‍ എന്ന പേരില്‍ ആയിരിക്കും അഷിഖ് അബു എന്ന വ്യക്തി ഭാവിയില്‍  അറിയപ്പെടുക .ഇനിയും ചുരുക്കിയാല്‍..... തടിയന്‍ പോര 

11 comments:

  1. തികച്ചും ന്യായമായ ചോദ്യങ്ങളാണ് പ്രേക്ഷകന്‍ ഉന്നയിച്ചിരിക്കുന്നത്...ആന്‍ അവളുടെ ഉദ്ദേശം പറയാതെ തടിയനെ പ്രേമം നടിച്ചു പറ്റിച്ചു, പ്രത്യേകിച്ച് അവര്‍ കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുക്കളുമാണ്..അതാണ്‌ പ്രതികാരം ചെയാന് തടിയാണ് പ്രചോതനമായത്

    ReplyDelete
    Replies
    1. ഏതൊരു മാര്‍ക്കെറ്റിംഗ് ആളും അവരുടെ പോസ്സിബിള്‍ കസ്റ്റമേഴ്സ് നോട് അടുപ്പവും സഹായിക്കാനുള്ള വ്യഗ്രതയും കാണിക്കും എന്നാണ് എന്‍റെ അനുഭവം.പിന്നെ കുട്ടികാലത്ത് ഒന്നോ രണ്ടോ വര്ഷം ഒരുമിച്ചു പഠിച്ചിരുന്നു എന്നാണ് ഇവര്‍ തമ്മിലുള്ള ബന്ദ്ധം . ഇതൊക്കെ പോട്ടെ .പറഞ്ഞ പോലെ ആണെങ്കില്‍ പ്രതികാരം ചെയ്യേണ്ടത് ആനിനോടല്ലേ ? പാവം വൈദ്യന്‍ എന്ത് പിഴച്ചു ?

      Delete
  2. THAN KANDA ETHENKILUM NALLA CHITRAM ETHA?

    ReplyDelete
    Replies
    1. Ha..Ha...crrct..ivanonnum vere oru paniyum illa...ethenkilum koothara anyabhasha chithram vannil..ok...adipoli...oru malayalam vannalo...ayyo athu pokalle athu lalettante aa..allenkil athu mammukkayudeya.......kanan kollilla...allenkil copy adichatha...edo...ee...parayunna...tamilum, telungum hindiyum okke nalla sundaramayi english allenkil korean filmil ninnum copy adichundakkunnatha.....

      Delete
    2. അനിയാ നൂറ്റി ഒന്നാമത്തെ പ്രാവശ്യം പറഞ്ഞോട്ടെ ഒരു സിനിമ അത് മലയാളം ആയാലും അന്യഭാഷാ ചിത്രം ആയാലും കോപ്പി അടിക്കുന്നതൊക്കെ അവരവരുടെ ഇഷ്ട്ടം . കാണാന്‍ കേറുന്ന നമ്മളെ രണ്ടര മണികൂര്‍ ഇരുത്തി കൊല്ലരുത് . ആ ഒരു എളിയ അപേക്ഷയെ ഉള്ളു

      Delete
    3. correct question. kuttam parayal matram juwali

      Delete
  3. അനിയന്‍ എന്തിനാ എനികിഷ്ടപ്പെട്ട സിനിമയെ കുറിച്ച് ചിന്തിച്ചു സമയം കളയുന്നത് ? അനിയനു ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എതു കാര്യത്തോടാണ് വിയോജിപ്പ് ഉള്ളത് എന്ന് പറയുന്നതല്ലേ നല്ലത് ? (ഈ വര്‍ഷത്തെ എനികിഷ്ട്ടപ്പെട്ട സിനിമകളുടെ ഒരു ലിസ്റ്റ് പഴയ ഏതോ പോസ്റ്റില്‍ ഇതു പോലെ ഒരു കമന്റിനു മറുപടി ആയി കൊടുത്തിരുന്നു )

    ReplyDelete
  4. പൊതുവെ ഞാനിവിടെ വന്നു താങ്കളുടെ കാഴ്ച വായിച്ചു ചിരിച്ചിട്ട് മിണ്ടാതെ പോവുകയാണ് പതിവ്..പക്ഷെ, പടം ഞാന്‍ കണ്ടത് കൊണ്ടും, കുറച്ചഭിപ്രായങ്ങള്‍ രൂപപ്പെട്ടു വന്നത് കൊണ്ടും താങ്കളുടെ അഭിപ്രായം വായിച്ചു മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ ഞെട്ടിയത് കൊണ്ടും (സത്യമായിട്ടും ഞെട്ടി) എഴുതിപ്പോവുകയാണ്....!

    ഞാനും താങ്കളും അടങ്ങുന്ന സാധാരണ സിനിമാപ്രേമികള്‍ ഒരു പടം കണ്ടു കഴിയുമ്പോള്‍ സ്വന്തമായ ഒരു അഭിപ്രായം രൂപപ്പെടുത്തുകയും ആ അഭിപ്രായത്തെ തല പോയാലും വിട്ടു കളയില്ല എന്നത് ഒരു വസ്തുതയായിരിക്കുംപോള്‍ തന്നെ, ഒരു പ്രതിപക്ഷ ബഹുമാനം ലഭിക്കും എന്ന വിശ്വാസത്തിലാണ് ഇത് എഴുതി തള്ളുന്നത്...

    ഡാ തടിയാ എന്ന സിനിമ ഒരു അനുപമ സിനിമ ആണെന്നോ അല്ലെങ്കില്‍ ആഷിക് അബു കുറസോവ ആണെന്നോ ഒക്കെ വിശ്വസിക്കുന്ന ഫേസ് ബുക്ക്‌ ന്യൂ ജനറേഷന്‍ ആസ്വാധകന്‍ അല്ല ഞാന്‍..
    "വലിച്ചു നീട്ടിയ ഒന്നാം പകുതി കൂടെയാകുമ്പോള്‍ തികഞ്ഞു"... പക്ഷെ, ഈ ചിത്രത്തില്‍ എനിക്കേറ്റവും രസകരമായി അനുഭവപ്പെട്ടത് ആദ്യ പകുതിയാണ്, പ്രത്യേകിച്ചൊന്നും തന്നെ ഈ പകുതിയില്‍ പറയുന്നില്ല എന്നത് ഒരു വസ്തുതയായിരിക്കുംപോള്‍ തന്നെ. രണ്ടാം പകുതിയില്‍ അല്പം വലിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു... പഠിത്തം പൂര്‍ത്തിയാക്കാത്ത, മുപ്പതു വയസ്സ് കഷ്ടിച്ചായ (എന്റെ തോന്നലാണ്...വെറും ഊഹം) ഒരാളെ മേയര്‍ ആക്കുന്ന, അതും തടിയന്‍ വല്യപ്പന് ശേഷം കുടുംബത്തിലെ രണ്ടാമത്തെ തടിയനെ മാത്രം ജയിപ്പിച്ച കൊച്ചിക്കാര്‍ ഇച്ചീ എക്സാജുരെഷന്‌ ആണ്...അങ്ങിനെ നോക്കുമ്പോള്‍ ഈ ചിത്രത്തിലെ എല്ലാം അല്‍പ്പം എക്സജുരെറ്റ് ചെയ്താണ് കാണിക്കുന്നത് അല്ലെ...

    പിന്നെ പെണ്ണിന്റെ പ്രതികാരം... രാഹുല്‍ വൈദ്യന്‍ എന്ന വ്യക്തിയെ അല്ല അയാളുടെ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ അയാളെ പോലുള്ള മറ്റുള്ള മനുഷ്യരുടെ അപകര്‍ഷതാബോധം വിറ്റു കാശാക്കുന്ന ആരുമാവാം , അതിനെതിരെ ആണ് പകരം ചെയ്യുന്നത്..അതിന് ആന്‍ മേരി ഒരു കാരണമായി എന്ന് മാത്രം... "പിന്നങ്ങോട്ട് ലൂക്കിന്‍റെ പ്രതികാരമാണ് രാഹുല്‍ വൈദ്യര്‍ക്കെതിരെ.എന്തിനാണ് ഈ പ്രതിക്കാരം എന്ന് മനസിലാകുന്നില്ല.അവര്‍ക്ക് രണ്ടു പേര്‍ക്കും ഇഷ്ടമാണ്.പിന്നെ ലൂക്കിന് എന്താ പ്രശനം?" ഇതിനുള്ള മറുപടി ആയി എന്ന് കരുതട്ടെ... പിന്നെ ലുക്ക്‌ ഈ കാര്യം അറിയുന്നത് രാഹുല്‍ പുള്ളിയെ അടിച്ചിടുന്നതിനു തൊട്ടു മുന്‍പാണ്, അത് വരെ താനും ആന്‍ മെരിയുമായി കടുത്ത പ്രേമത്തിലാണ് എന്നായിരുന്നല്ലോ പാവത്തിന്റെ വിചാരം.... :)

    പിന്നെ പൊണ്ണത്തടി എന്നത് ആനാരോഗ്യകരമായിരിക്കെ തന്നെ തടിയനായിരിക്കുന്നു എന്നത് അപകര്‍ഷത ഉണ്ടാക്കേണ്ട ഒരു സംഭവമല്ല എന്നല്ലേ ഈ ചിത്രം പറയുന്നത്??? അതെ ശ്വാസത്തില്‍ തന്നെ, കഷണ്ടിയും പൊക്കമില്ലായ്മയും കറുത്തിരിക്കുക, തുടങ്ങിയവയും ചേര്‍ക്കാം...

    അഭിനയത്തിന്റെ കാര്യം ഞാന്‍ ഒന്നും പറയുന്നില്ല, ശ്രീനാഥ് ഭാസിയെ അയാളുടെ ഡയലോഗുകള്‍ ഇഷ്ടപ്പെടുത്തി, പിന്നെ അയാള്‍ എഴുതിയ പാട്ടും...പഴഞ്ചൊല്‌ മേം പതിര്‍ നഹി ഹേ എന്ന ഡയലോഗ് കുറച്ചു നാള്‍ കൊണ്ട് നടക്കേണ്ടി വരും എന്ന് തോന്നുന്നു... :)

    disclaimer: ഞാന്‍ ആഷിക് അബുവോ, പടത്തിന്റെ തിരക്കഥ എഴുതിയ ആരെങ്കിലുമോ അല്ല, അവരുമായി പുല ബന്ധം പോലുമില്ല... :)
    --
    Thanks and Regards,
    Renjith Radhakrishnan

    ReplyDelete
    Replies
    1. "ചിത്രത്തില്‍ എനിക്കേറ്റവും രസകരമായി അനുഭവപ്പെട്ടത് ആദ്യ പകുതിയാണ്, പ്രത്യേകിച്ചൊന്നും തന്നെ ഈ പകുതിയില്‍ പറയുന്നില്ല എന്നത് ഒരു വസ്തുതയായിരിക്കുംപോള്‍ തന്നെ"

      ഇതിനു എനിക്കൊന്നും പറയാനില്ല എനിക്ക് അങ്ങനത്തെ പകുതികള്‍ ഇഷ്ടപ്പെടാറില്ല . എന്ന് കരുതി ഇഷ്ടപ്പെടുന്നവരോട് വിരോധവും ഇല്ല

      "രാഹുല്‍ വൈദ്യന്‍ എന്ന വ്യക്തിയെ അല്ല അയാളുടെ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ അയാളെ പോലുള്ള മറ്റുള്ള മനുഷ്യരുടെ അപകര്‍ഷതാബോധം വിറ്റു കാശാക്കുന്ന ആരുമാവാം "

      നമ്മുടെ ചുറ്റും നോക്കിയാല്‍ സകല വാണിജ്യ സ്ഥാപനങ്ങളും (ലൈഫ് ഇന്‍ഷുറന്‍സ് മുതല്‍ കോമ്പ്ലാന്‍ വരെ എന്തും ) മനുഷ്യരുടെ അരക്ഷിതാ ബോധവും അപകര്‍ഷതയും വളര്‍ത്തിയാണ് മാര്‍ക്കെറ്റ് പിടിക്കുന്നത്‌. അങ്ങനെ അല്ലാത്ത ഏതു ഉത്പന്നത്തിന്റെ പേരാണ് അനിയനു പറയാനുള്ളത് . അതെല്ലാം ഒഴിവാക്കി ജീവിക്കുക എന്ന് പറഞ്ഞാല്‍ എത്രത്തോളം പ്രായോഗികം ആണ് എന്നറിയില്ല .

      ".....അതിനെതിരെ ആണ് പകരം ചെയ്യുന്നത്."

      രാഹുല്‍ വൈദ്യര്‍ നടത്തുന്ന പരിപാടി തട്ടിപ്പാണോ എന്നറിയാന്‍ അത് മുഴുവന്‍ ചെയ്തു തീര്‍ത്തിട്ട് പ്രയോജനം കണ്ടില്ല എന്ന് പറയുന്നതില്‍ ആയിരുന്നു കുറച്ചു കൂടി ലോജിക്.അല്ലാതെ പകുതിക്കു വെച്ച് നിര്‍ത്തി പോന്നിട്ട് ഇതു തട്ടിപ്പാണ് എന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല

      "പിന്നെ പൊണ്ണത്തടി എന്നത് ആനാരോഗ്യകരമായിരിക്കെ തന്നെ തടിയനായിരിക്കുന്നു എന്നത് അപകര്‍ഷത ഉണ്ടാക്കേണ്ട ഒരു സംഭവമല്ല എന്നല്ലേ ഈ ചിത്രം പറയുന്നത്??? അതെ ശ്വാസത്തില്‍ തന്നെ, കഷണ്ടിയും പൊക്കമില്ലായ്മയും കറുത്തിരിക്കുക, തുടങ്ങിയവയും ചേര്‍ക്കാം."

      ഇവിടെ കഷണ്ടി, പൊക്കമില്ലയിമ്മ , കറുത്ത നിറം എന്നിവയെ പറ്റി ഒന്നും പറയുന്നില്ല (ഏതോ ചാനല്‍ ചര്‍ച്ചയില്‍ അല്ലാതെ ) ചിത്രത്തിന്‍റെ പ്രതിപാദന വിഷയം അമിതമായ തടി തന്നെ അല്ലെ ? പൊണ്ണത്തടി എന്ന അവസ്ഥയില്‍ ഒരു വിഷമവും ഇല്ലാത്ത ഒരാള്‍ എങ്ങനെ അത് കുറയ്ക്കാന്‍ ശ്രമിക്കും ? പ്രത്യേകിച്ചും അത് വിഷമകരമായ ഒരു കാര്യമാണ് എന്നാ നിലയക്ക്‌ . അതാണ് ഈ ചിത്രം നല്‍കുന്നത് തെറ്റായ ഒരു സന്ദേശമാണ് എന്ന് തോന്നാനുള്ള കാരണം .യോജിക്കണം എന്നില്ല കുറച്ചു കൂടിവ്യക്തമാക്കി എന്ന് മാത്രം

      Disclaimer:ഞാന്‍ ആഷിഖ് അബുവിന്‍റെ ശത്രുക്കളില്‍ പെട്ട ആരുമല്ല അവരുമായി പുല ബന്ധം പോലും ഇല്ല

      Delete
  5. അപകര്‍ഷതാബോധം ചൂഷണം ചെയ്ത്‌ കാശുണ്ടാക്കുന്നവര്‍ക്കെതിരെ ആയുര്‍വേദത്തിന്‍റെ പേരുപറഞ്ഞ്‌ പണം പിടുങ്ങുന്നവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന നല്ലൊരു സിനിമ

    ReplyDelete
    Replies
    1. ഈ സിനിമക്ക് ചേരുന്ന ഒരു പരസ്യ വാചകം ആണ് അനിയന്‍ മുകളില്‍ പറഞ്ഞത്. പക്ഷെ ഈ പരസ്യത്തില്‍ എത്ര സത്യമുണ്ട് ? ബൈ ദി വേ സിനിമ കണ്ടല്ലോ അല്ലെ ?

      Delete