മലയാള സിനിമയുടെ രക്ഷകരായ രണ്ടു പ്രതിഭകള്‍ ഒന്നിക്കുമ്പോള്‍ സ്വാഭാവികമായി അനിയാ നീ എന്താണ് പ്രതീക്ഷിക്കുക ?
അണ്ണന്‍ കോടിശ്വരന്‍ കളിക്കാതെ വേഗം സംഗതി പറയാമോ ? എനിക്ക് വേറെ പണിയുണ്ട് .
എന്തെടെ നിനക്കിത്ര തിരക്ക് ?
അറിഞ്ഞില്ലേ ? ഏറ്റവും അവസാനം ഞാന്‍ സ്വന്തമായി അതായിത് (ശ്രദ്ധിച്ചു കേട്ടോണം ) സ്വന്തം ബുദ്ധി ഉപയോഗിച്ച് എഴുതിയ തീവ്രം എന്ന ചിത്ര നിരൂപണത്തിന് എനിക്ക് നിക്ഷ്പക്ഷ നിരൂപക സിംഹം അവാര്‍ഡ് കിട്ടിയത് ? അത് വാങ്ങാന്‍ പോണം . അത്രേയുള്ളൂ !!!
അഭിനന്ദനങ്ങള്‍ അനിയാ നീ ആള് പുലി തന്നെ .
ആണല്ലോ ഇപ്പോളെങ്കിലും അതൊക്കെ മനസിലായല്ലോ . ശരി നമുക്ക് നേരത്തേ പറഞ്ഞ പ്രതിഭ കളിലേക്ക് വരാം . ആരൊക്കെയാ അവര്‍ ?
ആദ്യത്തേതു ഇത്രയധികം വിജയ ചിത്രങ്ങള്‍ തുടര്‍ച്ചയായി നല്‍കിയ അപൂര്‍വ നേട്ടത്തിന്‍റെ പേരില്‍
ഗിന്നസ് ബുക്കില്‍ കയറാന്‍ സാധ്യതയുള്ള നമ്മുടെ സുപ്പര്‍ താരം മമ്മൂട്ടി . മറ്റെയാള്‍ ഒരു കാലത്ത് മോഹന്‍ലാലിനെ രക്ഷപ്പെടുത്തി മലയാളിക്ക് തിരിച്ചു കൊടുത്ത വി എം വിനു .
വി എം വിനു ..... ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ ? ഓ ... സ്ഥിരമായി, അച്ഛന്‍റെ അവിഹിത ബന്ധത്തില്‍ ഉണ്ടായ കുട്ടികളെ സംരക്ഷിക്കാന്‍ പാടുപെടുന്ന നായകന്‍റെ കഥ പറയുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകനല്ലേ ?
നീ മോശമില്ലല്ലോ . അതിരിക്കട്ടെ ഇവര്‍ രണ്ടു പേരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫേസ് ടു ഫേസ് മനോജ് പയ്യനൂര്‍ തിരകഥ ഒരുക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് എം കെ നാസ്സര്‍ ആണ് .അല്‍ ഫോണ്‍ സ് ജോസഫ് സംഗീതം ചായാഗ്രഹണം അജയനന്‍ വിന്‍സെന്റ് അഭിനേതാക്കള്‍ ഡോക്ടര്‍ മമ്മൂട്ടി , റോമ , രാഗിണി ദ്വിവേദി തുടങ്ങിയവര്‍ .പിന്നെ സിദ്ദിക് , മാമ്മുകോയ , വിജയരാഘവന്‍ , കലാഭവന്‍ മണി , വിനീത് കുമാര്‍ , നിഷാന്ത് സാഗര്‍ തുടങ്ങിയ അസംസ്കൃത വസ്തുക്കള്‍ വേറെയും
പിന്നേ ഇങ്ങേരു പറഞ്ഞിട്ട് വേണ്ടേ ഇതൊക്കെ അറിയാന്‍? പടത്തെ പറ്റി പറയാമോ ദയവായി ?
അനിയാ നീ തോക്കില്‍ കേറി വെടി വെക്കല്ലേ .ഈ ചിത്രത്തില്‍ ബാലചന്ദ്രന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പികുന്നത്.
പ്രത്യേകത ? അതെന്താ ? നമ്മുടെ സുപ്പര്‍ താരങ്ങള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മാത്രമല്ലേ പിടിക്കു ?
അതൊക്കെ പറയാം .കഥ തുടങ്ങുമ്പോള്‍ ഇദേഹം വിവാഹ മോചിതനാണ് . മദ്യപാനം കാരണം ആണെന്ന് സൂചനയുണ്ട് . പക്ഷെ ഭാര്യ വേറെ വിവാഹം കഴിച്ചിട്ടില്ല .(പിന്നെ ദോഷം പറയരുതല്ലോ തന്‍റെ പുരുഷ സുഹൃത്തിനോട് ബാലചന്ദ്രനെകാള്‍ സുന്ദരനും യോഗ്യനുമായ പുരുഷനെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് നിന്നെ പോലെയുള്ള അവന്‍മാരെ പ്രേമിക്കാത്തത് എന്ന് പറയുന്നില്ല !!).ഭാര്യ പോയതോടെ സ്ഥിരം സസ്പെന്‍ഷനില്‍ അതോടെ അദേഹം റിയല്‍ എസ്റ്റെറ്റ് , ഷെയര്‍ മാര്‍ക്കറ്റ് രംഗത്തേക്ക് ഇറങ്ങി പോഷ് ആകുന്നു . (അല്ലെങ്കില്‍ കൂളിംഗ് ഗ്ലാസ് എങ്ങനെ വെക്കും ?)
ചെസ്സും കളിക്കില്ല (അഥവാ കളിക്കും എന്ന ഭാവത്തില്‍ ചെസ്സ് ബോര്‍ഡ് നിവര്‍ത്തി വെച്ചിട്ടില്ല !!)
അങ്ങനെയൊക്കെ ഇരിക്കുമ്പോള്‍ ആ നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നു .കൊലപാതകം എന്ന് വെച്ചാല്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ (അഭ്യന്തര മന്ത്രി വരെ ആയിട്ടുള്ള ) മകനെയാണ് പീഡിപ്പിച്ചു കൊന്നു കുരിശില്‍ തറച്ചു കൊന്നത് (മരിച്ചതിനു ശേഷമാണു കുരിശില്‍ തറച്ചത് ).മരിച്ചവന്‍ പതിവ് പോലെ തങ്കമാന സ്വഭാവമുള്ള പയ്യന്‍ (അവനു സ്കൂള്‍ പിള്ളേരെ മതി പോലും ).അന്വേഷണം പതിവ് പോലെ ബാലചന്ദ്രന്‍റെ പഴയ സുഹൃത്ത് റാം ദാസിനു (സിദ്ദിക് ), അദേഹം കൂട്ടിനു ബാലചന്ദ്രനെ വിളിക്കുന്നു എങ്കിലും അദേഹം നിരസിക്കുന്നു .(താരം സിദ്ദികിന്‍റെ താഴെയോ? നെവര്‍ !!!!) എന്നാലും വെറുതെ ഇരിക്കുവല്ലേ എന്ന് കരുതി രഹസ്യമായി അദേഹം സിദിക്കിനെ സഹായിക്കുന്നുണ്ട് (പാവം തോന്നിയിട്ട് !!).പിന്നെ രണ്ടാഴ്ചക്കു ശേഷം സിദ്ദിക് പ്രസ്താവിക്കുന്നു നമുക്ക് എല്ലാ തെളിവും കിട്ടി ഇനി അറസ്റ്റ് എന്ന് . പോലീസെ പോകുന്നു ബാലചന്ദ്രനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു (ഇതിനിടയില്‍ ഷൈന്‍ ചെയ്യാന്‍ ശ്രമിക്കുന്ന നിഷാന്ത് സാഗറിന് ഒരു ചവിട്ടു അഭിനയിച്ചു കാണിക്കുന്നുണ്ട് താരം ).
ഇനി ഇടവേള. അതിനു ശേഷം നമ്മെ കാണിക്കുന്നത് ഈ രണ്ടു ആഴ്ചക്കുള്ളില്‍ എന്ത് സംഭവിച്ചു എന്നാണ് . അപ്പോളാണ് നമുക്ക് മനസിലാകുന്നത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് ഒരു ന്യൂ ജനറേഷന്‍ നോണ്‍ ലീനിയര്‍ ചിത്രമാണെന്ന് (കൊല്ലെഡാ കൊല്ല് !!!).
അണ്ണാ, സിനിമയുടെ കഥ മൊത്തമായി പറയുന്നു എന്നൊരു പരാതി ഉണ്ട് എന്നറിയാമല്ലോ അല്ലേ ?
ഞാന്‍ നിഷേധിക്കുന്നു . ഈ സിനിമയുടെ ഒന്നാം പകുതിയില്‍ അങ്ങനെ ഒരു സംഗതിയേ ഞാന്‍ കണ്ടിട്ടില്ല. എന്നിട്ട് വേണ്ടേ പറയാന്‍ . ഇനി രണ്ടാം പകുതി ആണെങ്കില്‍ അതീവ വിചിത്രമാണ് . കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ സംഭവിച്ച നാടകീയ സംഭവവികാസങ്ങളാണ് ഇനി നമ്മെ കാണിക്കുന്നത് .തന്‍റെ ബുദ്ധിപൂര്‍വമായ അന്വേഷണത്തിനിടയില്‍ ബാലചന്ദ്രന്‍ കണ്ടെത്തുന്ന സംഗതികള്‍ ഇവയാണ് . ആ നഗരത്തില്‍ മൂന്നു പ്ലസ് വണ്ണ്‍ (കഷ്ട്ടിച്ചു) പരുവത്തില്‍ ഉള്ള മൂന്നു പയ്യന്മാര്‍ ഉണ്ട് , ഇവന്മാര്‍ക്കു മാതാപിതാക്കളുടെ സ്നേഹം ഒഴികെ ബാക്കി എല്ലാം ഉണ്ട് .എന്ന് വെച്ചാല്‍ ഇഷ്ട്ടം പോലെ കാശ്, ഗേള്‍ ഫ്രണ്ട് , മയക്കുമരുന്ന് , കൊട്ടാരം പോലത്തെ വീട് , പരിചരിക്കാന്‍ ജോലിക്കാര്‍ അങ്ങനെ (എനിക്ക് ഇത്രയും സെറ്റ് അപ്പ് ഉണ്ടായിരുന്നേല്‍ ഞാന്‍ സത്യമായും ഉള്ള സ്നേഹം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു ഒരു പരാതിയും ഇല്ലാതെ ജീവിച്ചേനെ !!!!).അങ്ങനെ സ്നേഹം കിട്ടാതെ കഷ്ട്ടപെട്ടു ജീവിക്കുമ്പോള്‍ ആണ് അവരുടെ വേലക്കാരന്‍റെ സ്കൂള്‍ കുട്ടിയായ പെങ്ങളെ നമ്മുടെ എന്തോന്നോ കാടന്‍ പീഡിപ്പിച്ചു കൊല്ലുന്നത് .പ്രതികാരദാഹികളായ (?) സംഘം വേലക്കാരനുമായി ചേര്‍ന്ന് കാടനെ തട്ടി കൊണ്ടു മെര്‍ക്കാറയില്‍ കൊണ്ട് വന്നു പീഡിപ്പിച്ചു (മറ്റേ പീഡനമല്ല !!) കൊല്ലുന്നു എന്നിട്ട് തിരിച്ചു കൊണ്ട് വന്നു നഗരത്തിലെ കടപ്പുറത്തു വലിയൊരു കുരിശില്‍ തറച്ചു വെക്കുന്നു .
ഇതെല്ലാം ബുദ്ധിപരമായി അന്വേഷിച്ചു മനസിലാക്കുന്ന നായകന്‍ നേരെ പോയി പോലീസിന് സ്വയം കുറ്റം ഏറ്റെടുത്തു കീഴടങ്ങുന്നു .അതിനു വ്യക്തിപരമായ മറ്റൊരു കാരണം കൂടിയുണ്ട് . അത് കൊന്നാല്‍ ഞാന്‍ പറയില്ല . അവസാനം മദ്യപാനിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു മനസമാധാനമായി ജീവിച്ചു എന്ന തെറ്റിന് ജയിലില്‍ കിടക്കുന്ന നായകനെ അദേഹത്തിന്‍റെ എക്സ് ഭാര്യ പൊട്ടികരഞ്ഞു കൊണ്ട് മാപ്പ് ചോദിക്കുന്നു . വിശാല ഹൃദയനായ അദേഹം അവരോടു കഷമിക്കുകയും ശിക്ഷ കഴിഞ്ഞു ഇറങ്ങിയാല്‍ അവരോടൊപ്പം ജീവിക്കാം എന്ന ബംബര്‍ സമ്മാന ഓഫര്‍ നല്‍കുമ്പോള്‍ ഈ ചലച്ചിത്ര കാവ്യം അവസാനിക്കുന്നു.
ഇനി പറയാനുള്ളത് ഈ കേസ് ബുദ്ധിപരമായി അന്വേഷിക്കുന്നതിനെ പറ്റിയാണ് . ഒരു ഉന്തും തള്ളും നടന്നപ്പോള്‍ സഹായിച്ചു എന്നതിന്‍റെ പേരില്‍ മൂവര്‍ സംഘത്തില്‍ നായകനെ വിളിച്ചു സംസാരിക്കുന്ന രീതി കേട്ടാല്‍ അവനു നായകനോട് എന്തോ പ്രകൃതി വിരുദ്ധ താല്പര്യം ഉണ്ടായ പ്രതീതി ആണ് ഉളവാകുക!!! വൈകിട്ടെന്താ പരിപാടി എന്ന പരസ്യത്തിന്‍റെ പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിച്ചവരില്‍ ഈയുള്ളവനും പെടും. ഈ ചിത്രത്തില്‍ ശ്രീ മമ്മൂട്ടി അവതരിപ്പിക്കുന്ന സത്യസന്ധനായ നായകന്‍ സ്കൂള്‍ പിള്ളേര്‍ ഒളിച്ചു നടത്തുന്ന തണ്ണി പാര്‍ട്ടിയില്‍ ഒരു ഉളുപ്പും ഇല്ലാതെ പങ്കെടുക്കുന്നു.ഓസിനു അവരുടെ ഒപ്പം അടിക്കുന്നുമുണ്ട് .ഇത്തരം രംഗങ്ങള്‍ അനുവദിക്കുന്ന സെന്‍സര്‍ ബോര്‍ഡിനെ പറഞ്ഞാല്‍ മതി (പാവങ്ങള്‍ ചിലപ്പോള്‍ ഉറങ്ങിപ്പോയതാകാന്‍ മതി).കഷ്ട്ടം അനിയാ . ഇവിടെ സൂര്യന്‍ ഉദിച്ചു വരുന്ന ഒരു ഷോട്ട് കാണിച്ചാല്‍ പോലും അതിലൊക്കെ ബിംബവും രഹസ്യ അജണ്ടയും സന്ദേശവും കണ്ടു കണ്ടു പിടിച്ചു പുരപ്പുറത്ത് നിന്ന് കൂവാന്‍ ഇഷ്ട്ടം പോലെ മ...ഹാന്മാര്‍ ഈ ബൂലോകത്ത് സുലഭമാണ് .ഇതിനെയൊന്നും വിമര്‍ശിക്കാന്‍ ഒരുത്തനെയും കാണില്ല .അവന്റെയൊക്കെ നിലപാട് തറയും,അതിവായനയും, നിത്യ ജീവിത നൈര്യന്തരങ്ങളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പൂ .....
അണ്ണാ പ്ലീസ് തറയാകരുത് ഇതെന്തോന്ന് വി കെ പ്രകാശ് പടമോ ?
ശരി വിട്ടു , ഇനി എന്താ അറിയേണ്ടേ ?
അല്ല അഭിനയം ...?
സൂപ്പര്‍ താരം ഏതാണ്ട് "മേക്ക് അപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ " എന്ന അവസ്ഥയിലേക്ക് അതിവേഗം നീങ്ങുന്നു.അദ്ദേഹത്തിന്‍റെ പോസ്റ്ററുകള്‍ ഭാവിയില്‍ ഫോട്ടോ ഷോപ്പ് പോലുള്ള സോഫ്റ്റ് വയറുകള്‍ക്ക് പരസ്യത്തിനായി ഉപയോഗിക്കാവുന്നതാണ് .(ഉപയോഗത്തിന് മുന്‍പ് , ശേഷം എന്ന രീതിയില്‍ ) .റോമയുടെ റോള്‍ കവിയൂര്‍ പൊന്നമ്മ ചെയ്താലും ഒന്നും വരാനില്ല.ഈ ചിത്രത്തില്‍ മമ്മുട്ടി വില്ലന്‍ കാടനെയും മറ്റൊരു കാടനെയും അവരുടെ റിസോര്‍ട്ടില്‍ ചെന്നു കരണത്ത് അടിക്കുന്ന ഒരു രംഗമുണ്ട് .അത് എടുത്തു വെച്ചിരിക്കുന്നത് കണ്ടാല്‍ കൈ പൊക്കി ഒരാളെ അടിക്കുന്നത് ശേഷി കുറവ് കാരണം എങ്ങനെയോ അഡ്ജസ്റ്റ് ചെയ്തു എടുത്ത പോലെയുണ്ട് .വയസായി എന്ന് കരുതി ഇത്ര അവശതയായോ ????അദ്ദേഹത്തിന്‍റെ പതിവ് കലാരൂപം (നൃത്തം എന്ന് അദ്ദേഹം വിശ്വസിക്കുന്ന സംഗതി ഒരു ഗാനരംഗത്ത് ഇരുന്നും നിന്നും അദ്ദേഹം കാണിക്കുന്നു )
അപ്പോള്‍ ചുരുക്കത്തില്‍ ....
ഗ്രാന്‍ഡ് മാസ്റ്ററില്‍ സ്പിരിറ്റ് മുക്കി ചാലു മോന്‍റെ വാപ്പച്ചി ഒരുക്കിയ തീവ്രം . ഈ പ്രായത്തിലും അധ്വാനിച്ചു ചീത്തപ്പേര് വാങ്ങിക്കാനുള്ള ആ അര്‍ജവത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല.
വാല്‍ കഷണം :
പടം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കേട്ട സംസാരം
"അടുത്ത പടം എതാടെ ?"
"കമ്മത്ത് ആന്‍ഡ് കമ്മത്ത് "
"അതെന്തായാലും ഓടും ദിലീപ് ഉണ്ടല്ലോ"
അവസ്ഥ !!!!!! .

ഞാന്‍ ഈ പടം കണ്ടില്ല. എങ്കിലും മലയാള സിനിമയുടെ സ്ഥിരം ശൈലി അറിയാവുന്ന ഒരാളെന്ന നിലയില്‍ ഒരു ഊഹം പറയട്ടെ വില്ലന്മാര്‍ ക്രിസ്ത്യാനികള്‍ തന്നെയാണല്ലോ അല്ലേ?
ReplyDeleteഎനിക്ക് തോന്നിയത് വി എം വിനുവും മമ്മൂട്ടിയും ആണ് ഈ സിനിമയിലെ വില്ലന്മാര്‍ എന്നാണ്. പിന്നെ സിനിമയിലെ കഥാപാത്രങ്ങള്‍ അതും കാണാത്ത സിനിമയിലെ കഥാപാത്രങ്ങള്‍ ക്രിസ്ത്യാനി അയതിലോ അല്ലെങ്കിലോ ഉത്പലാക്ഷന് പരാതി ഉണ്ടെങ്കില്‍ കോടതിയില്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ് . ഇത്രയും ഊഹ ശേഷി ഉള്ള ഒരാളെ മിക്കവാറും കോടതി പൊതു സ്വത്തായി പ്രഖ്യാപിച്ചു പള്ളിവാസലില്‍ നിന്നും നേരിട്ട് ലൈന്‍ വലിപ്പിച്ചു ചികിത്സ തരാന്‍ സാധ്യത ഉണ്ട് . ശ്രമിക്കു ഉത്പ്പു . അത് ഇന്നത്തെ ഈ നാടിന്‍റെ കൂടി ആവശ്യമാണ് . ഉത്പ്പ് ഉപേക്ഷ കാണിക്കരുത് എന്ന് അപേക്ഷ
Deleteഎത്ര പൊട്ടിയാലും പഠിക്കൂല എന്ന് തീരുമാനിച്ചാല്‍ പിന്നെ കാണികളായ നമ്മള്‍ എന്ത് ചെയും...ഇത് പിള്ളേരുടെ പടമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ കുറച്ചു പിള്ളേരെ കൂട്ടീ കളിച്ചു നോക്കി എന്നിട്ടും രക്ഷയില്ലാ...ഇനി ദിലീപിനെ വെച്ച് ഒരു പരീക്ഷണം..
ReplyDeleteഇതില്‍ പ്രിഥ്വിരാജ് ആണ് നായകനെകില്‍ ഇത്ര കീറി മുറിക്കല്‍ ഉണ്ടാവില്ലായിരുന്നു
ReplyDeleteപ്രിഥ്വിരാജിന്റെ പല സിനിമകളെയും ഈ ബ്ലോഗില്‍ തന്നെ ഇതിലും ഭംഗിയായിട്ട് കീറി മുറിച്ചിട്ടുണ്ട് എന്ന കാര്യം തത്കാലം മറന്നു കൊണ്ട് ഒരു തമാശ : ആറാം ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ എഴുതിയ ഒരു എസ്സേ വിശകലനം ചെയ്യുന്നതും കഴിഞ്ഞ പത്തു കൊല്ലമായി എസ്സേ എഴുതി തള്ളി ഞാന്‍ ദി ബെസ്റ്റ് എസ്സേ എഴുത്തിസ്റ്റ് എന്നാ പട്ടം സ്വയം ചാര്‍ത്തി നടക്കുന്ന ഒരു അറുപതു പ്ലസ്സിന്റെ എസ്സേ വിശകലനം ചെയ്യുമ്പോഴും ഒരേ അളവ്കോല്‍ വേണം എന്ന് പറയുന്നത് മോശമല്ലേ ?
Deleteഉടനെ ചാല് മോന്റെ അഫിനയം കീറി മുറിച്ചത് എഴുന്നള്ളിക്കും എന്ന് അറിയാവുന്നത് കൊണ്ട് പറയാം. ചാലു മോനെ ഞാന്‍ അധികം ഒന്നും പറഞ്ഞിട്ടില്ല ആ കൊച്ചന്റെ മുഖത്തു ഭാര്യ ചായ കൊണ്ട് കൊടുക്കുന്ന സീനിലും , ഭാര്യയെ വില്ലന്‍ സീനിലും ഒരേ ഭാവമായിരിക്കും എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ അത് സത്യമാണ് താനും.
അഭിനയത്തിന് സീനിയോറിറ്റിയും അളവുകോലും ഉണ്ടോ പ്രായവും ഉണ്ടോ ?
ReplyDeleteപിന്നെ ഞാന്‍ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചൊന്നും അല്ല പറഞ്ഞത്
ഈ സിനിമ നല്ലതാണു എന്നാ അഭിപ്രായവും ഇല്ല മമ്മൂട്ടി ഇനി എങ്ങേനെയൊക്കെ അഭിനയിച്ചാലും ഇയാള്‍ക്ക് ഇഷ്ടപെടില്ല
പിന്നെ ചാലുമോന്റെ അഭിനയം അത്ര മോശം ഒന്നും അല്ല പ്രിഥ്വിരാജിനെക്കളും കൊള്ളാം
ഇല്ല മമ്മൂട്ടി ഇനി എങ്ങേനെയൊക്കെ അഭിനയിച്ചാലും ഇയാള്‍ക്ക് ഇഷ്ടപെടില്ല
Deleteസത്യം!!!
.. പ്രിയപ്പെട്ട ഡോക്ടര്‍, ശ്രീ ഡോക്ടര്‍ മമ്മൂട്ടി തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കഴിഞ്ഞ പത്തു സിനിമകള്‍ എടുത്താല്‍ അതില്‍ ഒന്ന് പോലും എനിക്ക് ഇഷ്ടപെട്ടില്ല പുറകോട്ടു പറഞ്ഞാല്‍ ഫേസ് , ജവാന്‍, വെള്ളിമല ,താപ്പാന,കോബ്ര,വെനീസിലെ വ്യാപാരി,മുംബൈ മാര്‍ച്ച് 12,ദി ട്രെയിന്‍,ഡബിള്‍സ്,ഓഗസ്റ്റ് 15 തുടങ്ങിയ എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചവയും എന്റെ സുഹൃത്ത് ചെപ്പിനെ പോലുള്ള പ്രബുദ്ധരായ പ്രേക്ഷകര്‍ ഹൃദയത്തില്‍ ഇന്നും സൂക്ഷിക്കുന്നതും ആണ്.മഹത്തായ ഇത്തരം ചിത്രങ്ങള്‍ എന്ത് കൊണ്ടോ എനിക്ക് ഇഷ്ടപ്പെടുന്നില്ല.ദയവായി ഈ പ്രശ്നത്തിന് ഒരു മറുപടി തന്നു എന്നെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണം പ്ലീസ് .
അവസാനം പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു 19-20 വയസുള്ളപ്പോള്‍ ആ അഹങ്കാരി രാജപ്പന്‍ ചെയ്ത സാത്താന്‍ (സ്റ്റോപ്പ് വയലന്‍സ് ) എന്തിനു കൊള്ളാം ? അഭിനയം ശാസ്ത്രീയമായി പഠിച്ചിട്ടു വന്നു വിനയവാനായ ചാലപ്പന്‍ ചെയ്ത ഹര്‍ഷവര്‍ദ്ധന്‍ (തീവ്രം) എത്ര കിടിലമാണ്.ഇവനൊന്നും മനസിലാകില്ലന്നെ .വിവരമില്ലാത്ത വക. വിട്ടു കള
ഒരു argument ജയിച്ചാല്‍ കിട്ടുന്ന ആത്മ സംതൃപ്തിക്ക് വേണ്ടി ആണെങ്ങില്‍ കൂടി, രാജപ്പന്‍ എന്ന് പറയേണ്ടിയിരുന്നില്ല...:)
Deleteമമ്മുക്ക ഒരു റിട്ടയര്‍മെന്റിനു മാനസികമായി തയ്യാറെടുക്കുകയാണ് അതിനാല്‍ ഇപ്പോള്‍ സെലക്ടീവ് അല്ല പടം കുറെ അഭിനയിക്കുമ്പോള്‍ അറിയാമല്ലോ ഇത് ക്ലച്ചു പിടിക്കുമോ ഇല്ലയോ എന്ന് ആ വിരസത കാണാനുണ്ട് മുഖത്ത് , പല വിധ കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ അല്ലാതെ സൂപ്പര്‍ സ്റ്റാര്‍ ഇരുന്നു കഥ എഴുതാന്‍ പറ്റിലല്ലോ , പ്രേക്ഷകനെപോലെ ഉള്ളവരുടെ തെറി വിളികള്‍ കേള്‍ക്കാന്‍ ഇക്കയുടെ സിനിമകള്‍ പിന്നെയും ബാക്കി
ReplyDeleteഅപ്പോള്‍ ചുരുക്കത്തില്‍ ഇതൊന്നും അദേഹത്തിന്റെ കുറ്റമല്ല എന്നല്ലേ ????
Deleteഅദേഹം വിരമിക്കാന്‍ തയ്യാര്‍ എടുക്കുവാനെന്നു ആരാ സുഹൃത്തിനോട് പറഞ്ഞത് ?
സെലക്ടിവ് ആയിരുന്നപ്പോള്‍ ഇവിടെ നല്ല ചിത്രങ്ങളുടെ ചോര പുഴയായിരുന്നു !!! (രണ്ടായിരം കഴിഞ്ഞു വര്ഷം പന്ത്രണ്ടു കഴിഞ്ഞേ !!!)
കുറെ അഭിനയിക്കുമ്പോള്‍ അറിയാമല്ലോ ഇത് ക്ലച്ചു പിടിക്കുമോ ഇല്ലയോ എന്ന് : അത് തന്നെയാണ് ഞാനും ചോദിക്കുന്നത് ഇതൊന്നും ഇവര്‍ക്ക് ഇപ്പോളും അറിയില്ലേ?ഇന്നലെ വന്നവനോക്കെ മസ്റ്റ് ആയി അറിഞ്ഞിരിക്കുകയും വേണം .നല്ല ന്യായം !!!!
iyalakku vere panyannu,ille kuttam kandupidikuka ellathe
ReplyDeleteപ്രേക്ഷകാ....
ReplyDeleteഈ ചാലു മോന്റെ പടങ്ങള്‍ വാപ്പിച്ചി ആണു കഥ കേട്ടു തിരഞ്ഞെടുക്കുന്നത് എന്നു കേട്ടിട്ടുണ്ടല്ലോ..
സത്യമായിരിക്കും അല്ലേ?
;-)
മോന്റെ അഭിനയം ദകര്‍പ്പന്‍! എന്നുമ്പറഞ്ഞ് നടക്കുന്ന പ്രബുദ്ധരായ പ്രേക്ഷകരെ കാണുമ്പോള്‍ "എന്നാ പിന്നെ എനിക്ക് ഇപ്പോഴും അഭിനയിച്ചാലെന്താ?" എന്ന് വാപ്പക്ക് തോന്നിയാല്‍ അതില്‍ കുറ്റം പറയാന്‍ പറ്റില്ല.
ReplyDeleteആരു പറഞ്ഞു ഞാന്‍ ആ പത്ത് സിനിമകളെ ഹൃദയത്തില്‍ സുക്ഷിക്കുന്നുവെന്നു നിങ്ങളെന്താ എന്റെ ഹൃദയത്തിനകത്ത് ആയിരുന്നോ? വയലന്സിലെ ആ മഹാന്റെ അഭിനയം കണ്ടാല്‍ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ് പോലും തോറ്റ് പോവും പിന്നെയെല്ലേ ദുല്‍ കര്‍ സല്‍മാന്‍
ReplyDeleteഅനിയാ, അനിയന് പ്രിഥ്വിരാജ് എന്ന നടനെ ഇഷ്ടം അല്ലെങ്കില്‍ അയാളുടെ സിനിമ കാണണ്ട.തീര്‍ന്നില്ലേ? ചാലു മോനെയാണ് ഇഷ്ടമെങ്കില്‍ അങ്ങേരുടെ പടങ്ങള്‍ ഒരു പത്തു പ്രാവശ്യം വീതം കാണു (തീവ്രം മുതല്‍ ആരംഭിക്കാവുന്നതാണ്) ശ്രീ മമ്മൂട്ടിയുടെ നേരത്തെ പറഞ്ഞ പറഞ്ഞ സകല സിനിമയും ഇഷ്ടമാണെങ്കില്‍ വീണ്ടും വീണ്ടു കാണു.(ഇതിനൊന്നും എന്‍റെ അനുവാദം വേണം എന്നല്ല ഉദ്ദേശിച്ചേ) അതൊന്നും ഇഷ്ടപെട്ടില്ല എന്ന് പറയുന്നവരോട് ബഹളം വെക്കുന്നത് സമയം പഴാക്കല്‍ അല്ലെ? പിന്നെ എ കെ സാജന്‍ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലെന്‍സ് എന്ന ചിത്രത്തെ കുറിച്ച് തന്നെ അല്ലെ പറഞ്ഞത് അസുരവിത്ത് എന്ന പേരില്‍ രണ്ടാം ഭാഗം വന്ന ചിത്രം?
Delete