Sunday, November 18, 2012

തീവ്രം (Theevram : review )

അനിയാ വെറുതെ പറയുകല്ല ഈ തീവ്രം എന്നത് ഒരു സിനിമയല്ല

പിന്നെ എന്താ എന്താ അട്ടക്കഥയോ,
ദഫ്  മുട്ടോ, മാര്‍ഗം കളിയോ ?

നീ ഒരു മാതിരി പരിഹാസം അടിക്കരുത് . സംഗതി ഒരു അനുഭവമാണ്‌ . Experience തീവ്രം എന്നല്ലേ പോസ്റ്ററില്‍ പോലും ഏഴുതി വെച്ചിരിക്കുന്നത്.

 അതും കണ്ടു അല്ലേ .നന്നായി . ഇനി നിങ്ങളുടെ അഭിപ്രായം കൂടെ ഒന്ന് പറഞ്ഞാല്‍ ഉപകാരമായി .രൂപേഷ് പീതാംബരന്‍ എന്നാ പുതുമുഖ സംവിധായകന്‍ ആണ് ഈ ചിത്രം ഒരുക്കീയിരിക്കുന്നതു. ഓര്‍മ്മ ശരിയാണെങ്കില്‍ ഇദേഹം ലാസ് ജോസിന്‍റെ മറ്റൊരു സംവിധാന സഹായി ആയിരുന്നു .മലയാളികളുടെ പുതിയ രോമാഞ്ചവും കുടുംബപരമായി ഹിറ്റ്‌ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച പാരമ്പര്യം മാത്രമുള്ള ആളും സര്‍വോപരി അഹങ്കാരം എന്ന വാക്ക് കേട്ടിട്ട് പോലും ഇല്ലാത്ത നവയുഗ നായകന്‍ ചാലു മോന്‍ അഭിനയിക്കുന്ന ആദ്യ ആക്ഷന്‍  ചിത്രമല്ലേ സംഭവം അതുന്നും പറഞ്ഞു സമയം കളയണ്ട.വിഷയത്തിലേക്ക് കടന്നേ  വേഗം.

അനിയാ ആദ്യമായി , ഈ സിനിമയെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്ത‍ ഈ സിനിമക്ക് രണ്ടു പ്രത്യേകതകളാണ് ഉള്ളത് ആദ്യത്തേത് ചാലുമോന്‍ ആദ്യമായി ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രസ്തുത നടന്റെ ആദ്യത്തെ ആക്ഷന്‍ ചിത്രം ആണ് ഇതു എന്നതും ആണ് .( സത്യമായും ഇതു ഞാന്‍ പറഞ്ഞതല്ല മുന്‍ നിര മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ കൊട്ടി ഘോഷിച്ചത് പറഞ്ഞെന്നെ ഉള്ളു ) .

അതിനിപ്പം എന്ത് ഉണ്ടായി എന്നാ ഈ പറയുന്നേ ?


ആദ്യം പറഞ്ഞത് ശരിയാണ് നായകന്റെ പേര് ഹര്‍ഷവര്ധന്‍ എന്ന് തന്നെ പിന്നെ ആക്ഷന്‍ പോയിട്ട് അതിന്റെ ഒരു മൂഡ്‌ പോലും ഈ ചിത്രത്തില്‍ ഇല്ല . അതിനു ഞാന്‍ സംവിധായകനോട് എന്നും കടപ്പെട്ടിരിക്കും (തുമ്പിയെ കൊണ്ടു കല്ലെടുപ്പികാത്ത നല്ല മനസ്സിന്.ഇനി ഈ ചിത്രം ഭയങ്കര ത്രില്ലര്‍ ആണെന്ന പ്രചരണം വൈകാതെ തന്നെ തുടങ്ങും) .

മതി എങ്ങനെ കാടും പടലും തല്ലാതെ കഥയെ പറ്റി പറയാമോ


പിന്നെന്താ സിനിമ തുടങ്ങുന്നത് ഒരു ഹോട്ടലില്‍ യുവമിഥുനങ്ങളില്‍ നിന്നാണ് . ഇവര്‍ ഉടനെ വിവാഹിതര്‍ ആകാന്‍ പോകുന്നവര്‍ ആണെന്ന് സംസാരത്തി ല്‍ നിന്നും നമുക്ക് മനസിലാകുന്നു . പെങ്കൊച്ചിനു തീരെ താല്പര്യം ഇല്ലാത്ത മട്ടിലാണ്‌ ഇരുപ്പു. പോരാത്തതിനു പറ പറാ മെസ്സേജ് അയക്കലും . ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ പെട്ടന്ന്‌ കൊച്ചിന് വിമാനം ലാന്‍ഡ്‌ ചെയുന്നത് കാണണം . അത് കാണാനായി രണ്ടു പേരും കൂടി വിജനമായ ഒരു  സ്ഥലത്ത്  നില്‍ക്കുമ്പോള്‍ പെട്ടന്ന് ഒരാള്‍ ബൈക്കില്‍ നിന്ന് വന്നു പയ്യനെ തലക്ക്കടിച്ചു വീഴ്ത്തുന്നു. പെട്ടന്ന് തന്നെ ബൈക്കില്‍ വന്ന വേറൊരുത്തന്‍ അടിച്ചവന്‍റെ  മേല്‍ ചാടി വീണു ആക്രമിച്ചു ഓടിക്കുന്നു , ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ തലക്കടി കൊണ്ട പ്രതിശ്രുത വരന്‍ മരിക്കുന്നു .

ഹോ കിടിലം തുടക്കമാണല്ലോ അണ്ണാ . എനിക്ക് കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു . ഇതു സംഭവം ന്യൂ ജനറെഷന്‍ തന്നെ . എന്നിട്ട് .......

എന്നിട്ട്... കുന്തം!!! നമ്മള്‍ വിചാരിക്കും ഇതെന്തോ സിനിമയുടെ മര്‍മ പ്രധാനമായ ഭാഗമാണെന്നു . ഈ കാണിച്ചതിന് സിനിമയുമായുള്ള ആകെ ബന്ധം അലക്സാണ്ടര്‍ (ശ്രീനിവാസന്‍ ) എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മിടുക്ക് കാണിക്കുക എന്നതിന് മാത്രമാണ് .ആദ്യമേ പറഞ്ഞോട്ടെ ശവം കണ്ടാല്‍ തല കറങ്ങി വീഴുന്ന മനുഷ്യനാണ് ഇദ്ദേഹം (ആ സമയത്തുള്ള ഗോഷ്ട്ടി മമ്മൂട്ടിയുടെ നൃത്തം പോലെ മലയാളിക്ക് ഒരു ശീലം ആയി പോയത് കൊണ്ട് നമുക്ക് സഹിക്കാം ) .ഇനി അദ്ദേഹം ബുദ്ധിപരമായി ഈ കേസ് അന്വേഷിക്കുന്നത് എങ്ങനെ എന്ന് കാണാം .ആദ്യമായി അടിച്ചവനെ അന്വേഷിച്ചു കണ്ടു പിടിക്കുന്നു .പക്ഷെ അവന്‍ കുറ്റം സമ്മതിക്കുന്നില്ല . എന്ത് ചെയ്യും ? അവിടെയാണ് ബുദ്ധി . പ്രതിശ്രുത വധുവിനെ വേറൊരു മുറിയില്‍ ഇരുത്തിയിട്ട് ഇയാള്‍ നേരെ ചെന്ന് പിടിയില്‍ ആയവനോട് പറയുന്നു അവള്‍ എല്ലാം ഏറ്റു പറഞ്ഞു .അത് കൊണ്ട് അവള്‍ രക്ഷപെട്ടു നിന്റെ കാര്യം പോക്കാണെന്നു . അതോടെ പിടിയിലയവാന്‍ പൊട്ടിത്തെറിച്ചു ആ ....മോള്‍ പറഞ്ഞിട്ടാ ഞാനിതൊക്കെ ചെയ്തതു എന്ന് വിളിച്ചു പറയുന്നു (ബുദ്ധി ബുദ്ധി ..കണ്ടല്ലോ ).

ശരി ഇനി കഥ തുടങ്ങുന്നു . നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ അയാള്‍ സ്ഥിരമായി ഒരു വിവാഹിതയായ സ്ത്രീയെ ഓഫീസില്‍ വിടുകയും വിളിച്ചു കൊണ്ട് പോകുകയും ചെയ്യുന്നു .അയാള്‍ ആകെ ചെയ്യുന്ന തെറ്റ് ആ സ്ത്രീ ഇറുകിയ വസ്ത്രങ്ങള്‍ക്ക് അകത്തു വീര്‍പ്പു മുട്ടുന്ന ശരീര ഭാഗങ്ങളെ അവരറിയാതെ നോക്കുന്നു എന്നതാണ് (അത് പിന്നെ മനുഷ്യനല്ലേ പോരെങ്കില്‍ മലയാളിയും !!!) .ഒരു ദിവസം പെട്ടന്ന് അത്യാവശ്യമായി വീട്ടില്‍ എത്താനായി ഓട്ടോയില്‍ കേറുന്ന അവര്‍ക്ക് പെട്ടന്ന് എത്തണം എന്ന് പറയുന്നു .ഡ്രൈവര്‍ മറ്റൊരു വഴി ഉണ്ടെന്നും ശകലം ദൂരകൂടുതല്‍ ഉണ്ടെങ്കിലും തിരക്ക് കുറവായത് കൊണ്ട് പെട്ടന്ന് ഓടിച്ചെത്താം എന്ന് പറയുന്നു ആ വഴിക്ക് പോകുന്നു .വഴി ആകെ വിജനം പെങ്കൊച്ചു പേടിച്ചിരിക്കുന്നു  .വഴിയില്‍ പെട്ടന്ന് ടയര്‍ പഞ്ചര്‍ ആകുന്നതോടെ പെങ്കൊച്ചു വണ്ടിയില്‍ നിന്ന് ചാടി ഓടുന്നു .ഡ്രൈവര്‍ പുറകെ മാഡം എന്ത്  പറ്റി എന്നും ചോദിച്ചു . പെട്ടന്ന് ഒരാള്‍ പുറകില്‍ നിന്ന് വന്നു ഡ്രൈവറെ അടിച്ചു വീഴ്ത്തുന്നു .അത് തീര്‍ന്നു


ഡാ വരുന്നു അടുത്ത സീനില്‍ നായകന്‍ ചാലു മോന്‍. അദേഹം ഒരു പിയാനോ ടീച്ചര്‍ ആണ് .നമ്മെ ആദ്യം കാണിക്കുന്നത് .നേരത്തെ കണ്ട ഡ്രൈവറിനെ കെട്ടിവലിച്ചു വീട്ടില്‍ കൊണ്ട് വന്നു പൂടിയിട്ടു  മയക്കു മരുന്ന് കൊടുത്തു ബോധം കെടുത്തി നഖം പറിച്ചെടുക്കുക,പല്ല് പിഴുതു എടുക്കുക തുടങ്ങിയ പരിപാടികള്‍ നിര്‍വഹിക്കുന്നതാണ് . ഇതെല്ലാം ചെയ്യുമ്പോള്‍ തികച്ചും അദേഹത്തിന്‍റെ നിര്‍വികാരമായ മുഖം കാണുമ്പോള്‍ ഞാന്‍ സത്യമായും വിചാരിച്ചത് ഇയാള്‍ ഏതോ കോള്‍ഡ്‌ blooded  കൊലപാതകി ആയിരിക്കും എന്നാണ് .സംഗതി അദേഹത്തിന്‍റെ കൂള്‍ ആയ അഭിനയം ആയിരുന്നു എന്ന് പിന്നെയാണ് മനസിലായത് . പ്രേമിച്ചാലും ,ഭാര്യയെ ആരേലും കൊന്നാലും,അതിനു  പ്രതികാരം ചെയ്താലും ഒക്കെ കൂള്‍ !!!!രണ്ടു ദിവസം കഴിഞ്ഞു ഓട്ടോ ഡ്രൈവറുടെ ഭാര്യ ഭര്‍ത്താവിനെ കാണാനില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ വരുന്നു . തൊട്ടു പുറകെ തന്‍റെ  ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചു,ആ ഓട്ടോയില്‍  പേഴ്സും മറ്റും നഷ്ട്ടപെട്ടു എന്ന പരാതിയുമായി നേരത്തെ ഓട്ടോയില്‍ കയറുകയും ഓടുകയും ചെയ്ത പെങ്കൊച്ചും ഭര്‍ത്താവു ഡോക്റെരും എത്തുന്നു (ഇതു എന്തിനായിരുന്നു എന്ന് സിനിമ കഴിയുന്ന വരെ എനിക്ക് മനസിലായില്ല ).അന്വേഷണം ബുദ്ധിമാനായ ശ്രീനിവാസന്‍ ..ആദ്യം തന്നെ ഈ ഡോക്ടറും അപ്പുറത്ത് ഡ്രൈവറിന്‍റെ പല്ല് പറിച്ചു കളിക്കുന്ന ഹര്‍ഷവര്ധന ചാലു മോനും സുഹൃത്തുക്കള്‍ ആണെന്ന് നമുക്ക് മനസിലാക്കി തരുന്നുണ്ട് . പിന്നെ നമുക്ക് അകെ അറിയേണ്ടത് എന്തിനാണ് ഈ പല്ല് പറി എന്ന് മാത്രമാണ്.

          രണ്ടാം പകുതി മൊത്തം ആ ചോദ്യത്തിനുള്ള ഉത്തരമാണ് . ഒരു സംഗീത സംവിധായകന്‍ ആകാന്‍ വേണ്ടി മെഡിക്കല്‍ പഠനം ഉപേക്ഷിച്ച സംഗീത പ്രേമിയായ ചാലു മോന്‍, കാമുകി നാട്ടിന്പുറത്തുകാരിയായ നായിക മായ (രൂപത്തിലും ശരീരഭാഷയിലും ആ നാട്ടിന്‍ പുറത്വം തെളിഞ്ഞു കാണാം !!!!)  തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന മായയുടെ അച്ഛനും മറ്റു ബന്ധുക്കളും ഇവരെല്ലാം ചേര്‍ന്ന് രണ്ടാം പകുതി സമ്പന്നം ആക്കുന്നു , (ഇതെല്ലാം കണ്ടു നമ്മുടെ ചാലു മോനെ പോലെ കൂള്‍ ആയി ഇരിക്കാന്‍ പറ്റിയെങ്കില്‍ എന്ന് സത്യമായും ആശിച്ചു പോയി അനിയാ !!!!). ഇവരുടെ മത്സരിച്ചുള്ള  പ്രകടനം പ്രകടനം കഴിഞ്ഞു യുവ മിഥുനനങ്ങള്‍ വിവാഹിതര്‍ ആകുന്നു . പ്രതിഭാശാലിയായ ഭര്‍ത്താവിനു അവസരം തേടാന്‍  വേണ്ടി മായ ഒരു കാള്‍ സെന്‍റ്ററില്‍  ജോലിക്ക് പോകുന്നു.അവിടത്തെ ഒരു ഡ്രൈവ റുമായി ഉടക്കില്‍ ആകുന്നു .മായ പരാതിപ്പെടുന്നതോടെ ഡ്രൈവര്‍ ഭയങ്കര കലിപ്പ് . ഒരു ദിവസം മായയെ പറ്റിച്ചു ഒരു വിജന സ്ഥലത്ത് കൊണ്ട് പോയി തല്ലി കൊല്ലുന്നു.(മറ്റേ കാള്‍ സെന്‍റ്റര്‍ ജീവനക്കാരിയെ ടാക്സി ഡ്രൈവര്‍ കൊന്ന സംഭവം . ഇവിടെ  കമ്പനി സ്റ്റാഫ്‌ ആണ് ഡ്രൈവര്‍ എന്നും ഓര്‍ക്കണം ). പിന്നെ നായകനും സുഹൃത്തും മത്സരിച്ചു ഒരു ദുഖിക്കലുണ്ട് .നായകന്‍റെ ദുഃഖം തികച്ചും കൂള്‍ ആയതിനാല്‍ കൂട്ടുകാരന്‍ (ഡോക്ടര്‍ ) ദുഃഖം ' മരിച്ചു ' അഭിനയിച്ചു കാണിക്കുമ്പോള്‍ നായകനെക്കാള്‍ സങ്കടം ഇവനാണോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികം മാത്രം !!!!

അന്വേഷണം അപ്പോളും ബുദ്ധിമാനായ ശ്രീനിവാസന് .ഡ്രൈവര്‍ കൊലപാതകവും കഴിഞ്ഞു പിറ്റേന്ന് മുതല്‍ മിടുക്കനായി ഓഫീസില്‍ വരുന്നത് കൊണ്ട് കേസ് എളുപ്പത്തില്‍ കഴിയുന്നു . അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുന്നു ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാളെ ജയിലിലെ നല്ല നടപ്പിനും പിന്നെ ഇയാളുടെ കുടുംബത്തിന്‍റെ ദേനീയ സ്ഥിതിയെ പറ്റി  വന്ന ടി വി പരിപാടിയും കാരണം ശിക്ഷ ഇളവു ചെയ്തു വിടുന്നു.അയാള് നാട്ടുകാര്‍ പിരിവെടുത്തു കൊടുത്ത ഓടോയും ഓടിച്ചു കുടുംബം നോക്കി കഴിയുന്നു .ഇയാളോട് ചെയ്യുന്ന പ്രതികാരമാണ് ആദ്യ പകുതിയില്‍ കണ്ടത്.

 എന്നിട്ട് .....?


എന്നിട്ട് എന്തോന്ന് ....? ശരീര ഭാഗങ്ങള്‍ കിട്ടുന്നു പക്ഷെ തെളിവൊന്നും ഇല്ലാത്തത് കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല അത്രെ .ബുധുമാനായ ശ്രീനിവാസന്‍ പോലും തോല്‍വി സമ്മതിച്ചു കഴിയുമ്പോള്‍ എന്തരോ ഒരു തട്ട് പൊളിപ്പന്‍ പറ്റും കൂടെ കാണിച്ചു എ ഫിലിം ബൈ രൂപേഷ് പീതാംബരന്‍ എന്ന് എഴുതി കാണിച്ചതും വായിച്ചു കഴിഞ്ഞാല്‍ വല്ലതും ബാക്കി ഉണ്ടേല്‍ ഇറങ്ങി പോകാം

അല്ല ബാക്കി


എന്തോന്ന് ബാക്കി ഈ സിനിമയില്‍ എല്ലാരോടും മോശമയെ അഭിനയിക്കാവു എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടോ എന്ന് സംശയം ഉണ്ട് . (അല്ലെങ്കില്‍ ചാലു മോന്‍ മികച്ചു നിന്നു എന്ന് എഴുതാന്‍ പറ്റില്ലല്ലോ ).നായികാ ശിഖ നായര്‍ ആണെങ്കില്‍ ഒരു ഗ്രാമീണ കഥാപാത്രമായി ജീവിക്കയാണ് ഈ ചിത്രത്തില്‍ .നായികയുടെ അച്ഛനും (ശ്രീ കുമാര്‍ ) ബന്ധുക്കളും കുറഞ്ഞത്‌ രണ്ടു ഓസ്കാറിനു അഭിനയിച്ചിട്ടുണ്ട്


അല്ല ചുരുക്കത്തില്‍ പറഞ്ഞാല്‍ .....


തികച്ചും അമേച്വര്‍ എന്ന് പറയാവുന്ന ഒരു ചിത്രം.ഈ രൂപേഷ് പീതാംബരന്‍ നമ്മുടെ ലാല്‍ ജോസിന്‍റെ അസിസ്റ്റന്റ്‌ എന്ന് വായിച്ചു. ഈ ജവാന്‍ ഓഫ് വെള്ളിമലയും ഇതു പോലെ ലാല്‍ ജോസിന്‍റെ സംവിധാന സഹായി ആയിരുന്ന ആളാണ് എന്നാണ് ഓര്‍മ്മ . എനിക്കാകെ ശ്രീ ലാല്‍ ജോസിനോടും മമ്മുട്ടിയോടും ചോദിയ്ക്കാന്‍ ഒരേ ഒരു ചോദ്യം മാത്രം . ഇതു പോലെ ഇനി എത്രയെണ്ണം കൂടി സ്റ്റോക്ക്‌ ഉണ്ട് ?

വാല്‍ കഷ്ണം : ഈ ചിത്രം പറയുന്നത് ഇന്ത്യയിലെ ശിക്ഷ നിയമങ്ങള്‍ അപര്യാപ്തമാണ് ഇവിടെയൊക്കെ അറബി രാജ്യങ്ങളിലെ പോലുള്ള നിയമങ്ങള്‍ നടപ്പാക്കണം എന്നാണ് .അറബി അവിടെ നില്‍ക്കട്ടെ അപര്യാപ്തത എന്ന സംഗതിയോടു എനിക്കും യോജിപ്പുണ്ട് (ദിവസവും പത്രം വായിക്കുന്ന ഏതൊരു സാധാരണക്കാരനും യോജിക്കും എന്നാണ് വിശ്വാസം )  .പക്ഷെ ആ ചിത്രത്തില്‍ കാണിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ ഒരാളെ തിരുത്താന്‍ തികച്ചും പര്യാപ്തമാണ് എന്നല്ലേ ? ഈ വൈരുധ്യമാണ് ഈ സിനിമയെ ഒരു കോപ്രായം ആക്കി മാറ്റുന്നത് എന്ന് തോന്നുന്നു


20 comments:

  1. apo oru auto drivere kollan vendiyayirunno ethrayere parakramam trailer il kanichathu ? :)

    ReplyDelete
  2. വിനയ് ഫോര്‍ട്ട്‌ എന്ന നടനെ പോസ്റ്ററില്‍ കണ്ടല്ലോ.... പോലീസ് വേഷത്തില്‍... ഈ കഥയില്‍, അങ്ങോരുടെ റോള്‍ എന്താ?

    ReplyDelete
    Replies
    1. അതായിരുന്നോ ആ നടന്‍റെ പേര് ? തികച്ചു നിര്‍ണായകമായ ഒരു റോള്‍ ആണ് അദേഹത്തിന് ഈ ചിത്രത്തില്‍ ഉള്ളത് . ശ്രീനിവാസന്‍റെ അസിസ്റ്റന്റ്‌ ആയി വരുന്ന, ശ്രീനിവാസന്‍റെ ഓരോ ബുദ്ധിപരമായ നീക്കങ്ങള്‍ക്കും ആശ്ച്വര്യം പ്രദര്‍ശിപ്പിക്കുക എന്നാ ശ്രമകരമായ ജോലി ഈ നടന്‍ ന്നായി നിര്‍വഹിച്ചിട്ടുണ്ട് . ഈ കഥാപാത്രം ഇല്ലായിരുന്നു എങ്കില്‍ കാണുന്നവര്‍ ശ്രീനിവാസന്‍ വല്ല ഭ്രാന്താശുപത്രിയില്‍ നിന്ന് ചാടി വന്നതാണ്‌ എന്ന് വിചാരിച്ചേനെ

      Delete
  3. "മായയുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന അച്ഛനും"
    പ്രേക്ഷകന്‍ എന്താ ഉദ്ദേശിച്ചത്?
    തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന മായയുടെ അച്ഛനും - എന്നാണോ?.

    പുതുമവരുത്താന്‍ ശ്രമിച്ചെങ്കിലും തീവ്രം എന്ന ടൈറ്റില്‍ ലെറ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ മോശമായി തോന്നി.

    ReplyDelete
    Replies
    1. അത് തന്നെയാണ് ഉദേശിച്ചത്‌ .തിരുത്തിയിട്ടുണ്ട് .ചൂണ്ടിക്കാണിച്ചതിനു നന്ദി

      Delete
  4. 'ദുല്‍ഖര്‍ ക്ഷോഭിക്കുന്ന യൗവനത്തിന്റെ പ്രതിനിധി'!
    ആണോ പ്രേക്ഷകാ....?

    ReplyDelete
    Replies
    1. പിന്നല്ലാതെ? (അതിനിവിടെ ക്ഷോഭിക്കുന്ന യുവത്വം എവിടിരിക്കുന്നു ? സകലരും ഡോണ്‍ ക്വിക്ക് സോട്ടുംമാരല്ലേ ഇക്കാലത്ത് ?)

      Delete
  5. എന്ത് കോപ്പിലെ കഥയാണ് ഇത്? ഒരു ഓട്ടോ ഡ്രൈവറെ പല്ലു പറിച്ചു കൊല്ലുന്നതാണോ ഇതിവൃത്തം?
    സുല്‍ക്കറിന്റെ ഫുല്‍ടൈം "വിഡ്ഡിച്ചിരി അഭിനയം" (എന്ത് ഭാവം അഭിനയിച്ചാലും മുഖത്ത് ഒരു ചിരിയാണ്...സങ്കടമൊക്കെ അഭിനയിക്കുന്നത് സെക്കന്റ് ഷോ എന്ന കൂതറപ്പടത്തില്‍ കണ്ടാല്‍ കരയുന്നത് പ്രേക്ഷകരാണ്, അഭിനയം സഹിക്കാന്‍ വയ്യാഞ്ഞ്) മാറിയില്ല എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. എനിവേ ഇമ്മാതിരി കോമാളിത്തരം കാണുന്നത് റീലാക്സ് ചെയ്യാന്‍ നല്ലതാണ്...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
    Replies
    1. സിനിമ അനുകരണം ആകുന്നതില്‍ അഥവാ കോപ്പി അടി ആകുന്നതില്‍ എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഇല്ല .നല്ല വണ്ണം കോപ്പി അടിക്കണേ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു.ചുരുക്കത്തില്‍ രണ്ടര മണികൂര്‍ എന്നെ കൊല്ലരുത്

      Delete
  7. എന്തൊക്കെയായാലും എത്ര മോശം സിനിമയായാലും ക്ലൈമാക്സ് അടക്കം കഥ പറഞ്ഞ് നിരൂപിക്കുന്നതിനോട് വളരെ വലിയ എതിർപ്പുണ്ട്. അതും തിയറ്ററിൽ ഓടുന്ന ഒരു സിനിമയോടും അത് കാണാൻ ആഗ്രഹിക്കുന്ന വായനക്കാരോടും ചെയ്യുന്ന നീതികേടാണ്.

    ReplyDelete
    Replies
    1. പൊതുവേ പരാമര്‍ശവിധേയം ചിത്രത്തിന്‍റെ കഥ ഇവിടെ പ്രതിപാദിക്കാറുണ്ട് . സ്ഥിരമായി ഒരു മുന്നറിയിപ്പ് പതിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ് .

      Delete
  8. എന്തൊക്കെയായാലും എത്ര മോശം സിനിമയായാലും ക്ലൈമാക്സ് അടക്കം കഥ പറഞ്ഞ് നിരൂപിക്കുന്നതിനോട് വളരെ വലിയ എതിർപ്പുണ്ട്. അതും തിയറ്ററിൽ ഓടുന്ന ഒരു സിനിമയോടും അത് കാണാൻ ആഗ്രഹിക്കുന്ന വായനക്കാരോടും ചെയ്യുന്ന നീതികേടാണ്.

    ReplyDelete
  9. ഞങ്ങളുടെ ചാലുമോനെ കളിയാക്കാരയോടാ *&*$%^&.
    ചാലുമോന്‍ എന്ന പേരുമാറ്റി ചാലിക്ക എന്നാക്കാന്‍ വിചാരിക്കുമ്പോള്‍ ഇങ്ങനെയാണോ വേണ്ടത്?
    എന്തായാലും ഈ പടം ഹിറ്റ്‌ തന്നെ. തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ കണ്ടവന്‍ ഇതും വിജയിപ്പിക്കും.
    ------------------------------
    കഥ ആദ്യാവസാനം പറയുന്നതില്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല.
    സേതുരാമയ്യര്‍ സിബിഐ കാണാന്‍ പോകാന്‍ ഞാന്‍ നില്‍ക്കുമ്പോള്‍ എന്റെ അടുത്ത സുഹൃത്ത്‌ ആ വഴി വരാന്‍ ഇടയായി എന്റെ യാത്രാ ഉദ്ദേശം കേട്ടതും അവന്‍ പറഞ്ഞു "ജഗദീഷാടാ വില്ലന്‍ " എന്ന്..

    ReplyDelete
    Replies
    1. ഇതില്‍ സിനിമ തുടങ്ങി പത്താം മിനിറ്റില്‍ ചാലു മോന്‍ പല്ല് പറി തുടങ്ങും . സൊ ആ പ്രശ്നം ഇല്ല :)

      Delete
  10. നീയും കൂടി ഇങ്ങനെയായാല്‍ നാന്‍ തകര്‍ന്നു പോകും .ഇങ്ങനെയുള്ള ദയലോഗുല്കള്‍ ഇനി എത്ര നാലും കൂടി കേള്‍ക്കേണ്ടി വരുമോ എന്തോ .പടം കൊള്ളില്ല

    ReplyDelete
  11. റിവ്യൂവിലുടനീളം ചാലു മോന്‍ ചാലു മോന്‍ എന്ന് ഉപയോഗിച്ചിരിക്കുന്നു ... പ്രിത്വി രാജിനെ രായപ്പന്‍ എന്ന് വിളിക്കുന്ന പോലെ...ബട്ട്‌ ചാലു ഈസ്‌ ഹിസ്‌ ഓമനപ്പേര് സൊ ഡോണ്ട് പ്ലേ വിത്ത്‌ ഹിം..

    ReplyDelete
  12. പുനീത് ഇസാര്‍ : "നിനക്ക് നൊന്തോടാ ജോര്‍ജേ"

    "ഇല്ല അച്ചായാ,എന്നാലും ഒന്നമര്‍ന്നു "

    ചിത്രം പിന്‍ഗാമി

    ReplyDelete
  13. നിക്കര്‍ ദുര്‍മാന്‍ റോക്ക്സ് ....

    ReplyDelete
  14. പ്രേക്ഷകാ..പുതിയ പടങ്ങള്‍ ഒരുപാടിറങ്ങി ഒരുവിവരവും അറിയുന്നില്ലാലോ...??

    ReplyDelete