Friday, November 16, 2012

മൈ .... ബോസ്സ് (My Boss : Review )

അനിയാ ജീവിതം ധന്യം ആയെടെ ......

ഓ .. നമ്മുടെ സിനിമാ സമരം സമരം പിന്‍വലിച്ചത്  കൊണ്ടാണോ?

അല്ല അനിയാ നമ്മുടെ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിച്ച്‌ ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത മൈ .... ബോസ് എന്ന ചിത്രം കണ്ട വകയിലാണ് എന്‍റെ ഈ പാവം ജീവിതം ധന്യം  ആയതു. അഭിനേതാക്കള്‍ ദിലീപ് ,മംത , സായി കുമാര്‍ , സീത  തുടങ്ങിയവരാണ് .

അല്ല ആദ്യമേ ശ്രദ്ധിച്ചതാ എന്താ ആ പേര് പറയുമ്പോള്‍  ഒരു വലിച്ചില്‍ ? ഇയാള്‍ എന്താ ന്യൂ ജനറെഷന്‍ ആളാണോ അശ്ലീലം പറയാന്‍ ?

നീ പോയി കണ്ടു നോക്ക് ഞാന്‍ ആയതു കൊണ്ട് ഇത്രയെ പറയുന്നുള്ളൂ .
 
ഓര്‍മയുണ്ട്  ആ ജിത്തു ജോസഫ്‌ മമ്മി ആന്‍ഡ്‌ മി  ഒക്കെ എടുത്ത സംവിധയകനല്ലേ ?

തന്നെ അനിയാ തന്നെ ഡിക്ക്റ്ററ്റിവ്  എന്നാ ആദ്യ  ചിത്രത്തില്‍  നിന്നും മമ്മി ആന്‍ഡ്‌ മി എന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ ഒരു സംവിധായകന്‍റെ ക്രമാനുഗതമായ വളര്‍ച്ചയാണ് ഞാന്‍ കണ്ടത് .(ഈ വളര്‍ച്ച എന്ന് പറഞ്ഞ സാധനം കണ്ടിട്ടില്ലാത്തവര്‍  ദയവായി എന്നെ കടിച്ചു തിന്നാന്‍ വരരുത് ). എന്നാല്‍ ഈ ചിത്രത്തില്‍ അദ്ദേഹം നമ്മളെ പാടേ  നിരാശര്‍  ആക്കുന്നു.

ഒന്ന് ചുമ്മാതിരി അണ്ണാ  ഒരു ഐ റ്റി പശ്ചാത്തലത്തില്‍ ഉള്ള ഒരു കോമഡി ചിത്രം ആണെന്ന് പോസ്റ്റര്‍ കണ്ടാല്‍ തന്നെ അറിയാമല്ലോ . അത് തന്നെ ഒരു പുതുമയല്ലേ ?

ആണെടെ ആണ് . ഞാന്‍  കഥ അങ്ങ് ചുരുക്കത്തില്‍  പറഞ്ഞേക്കാം.കൊല്ലം മുന്‍പ് ബി ടെക് കഴിഞ്ഞ (ഉന്നത വിജയം ) , അതിനു ശേഷം ആലപ്പുഴയില്‍  ഒരു ജോലിയും ഇല്ലാത്ത (മറ്റുള്ളവരുടെ കല്യാണത്തിന് പോകുന്ന പണി അല്ലാതെ  ) പ്രമാണിയായ അച്ഛനെ സഹായിച്ചു (?) ജീവിച്ച മനു ഒരു സുപ്രഭാതത്തില്‍ ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു .മുംബയില്‍ ഒരു കമ്പനിയുടെ സേല്‍സ് വിഭാഗം മേധാവി ആയ പ്രിയയുടെ  (മംത ) അസിസ്റ്റന്റ്‌ പണിയാണ്  ഇയാള്‍ക്ക് ജോലി കിട്ടുന്നത് . ഈ   പ്രിയ ആണെങ്കില്‍  മൊത്തം ഓഫീസിനെ വിറപ്പിക്കുന്ന ആളും മുടിഞ്ഞ കാര്യക്ഷമത ഉള്ള ആളും ആണ്.(എങ്കിലും മനു ആള്  ദിലീപ്  ആയതു  കൊണ്ട്  അത്യാവശ്യം  കോമഡി  ഒക്കെ  കാണിച്ചു  പിടിച്ചു  നില്‍ക്കുന്നു ) , കമ്പനിയില്‍  സി ഇ ഓ പോസ്റ്റ്‌ ഒഴിവു വരുന്നു .പരിഗണിക്കപ്പെടുന്ന രണ്ടു പേര്‍  ഒന്ന് പ്രിയയും മറ്റേതു സീനിയര്‍ ആയ മാത്യുവും ആണ് .സ്ഥാനം തനിക്കു  കിട്ടാനായി മാത്യു പല ബുദ്ധിപരമായ തന്ത്രങ്ങളും പയറ്റുന്നു . (എന്ന് വെച്ചാല്‍  കൊട്ടേഷന്‍ വിവരങ്ങള്‍ മറ്റു കമ്പനികള്‍ക്ക് ചോര്‍ത്തി കൊടുക്കുക തുടങ്ങിയ സ്ഥിരം കലാപരിപാടികള്‍ ) അങ്ങനെ ഇരിക്കുമ്പോളാണ് ആസ്ട്രേലിയന്‍ പൌരത്വം ഉള്ള പ്രിയയുടെ വിസ കാലാവധി തീരാറാകുന്നത്.ഭാരതം അഭ്യന്തര സുരക്ഷയ്ക്ക് അമിത പ്രാധാന്യം നല്‍കുന്ന ഒരു രാജം ആയതു കൊണ്ട് വിസ പുതുക്കാന്‍ ഒരു വഴിയും കാണാതെ പ്രിയ വിഷമിക്കുന്നു . !! കാലാവധി കഴിഞ്ഞാല്‍ ആസ്ട്രേലിയക്കുപറഞ്ഞു വിടുകയുംപിന്നെ എന്നെങ്കിലും നിയമത്തില്‍ അയവ് വന്നാല്‍ മാത്രമെ തിരിച്ചു വരാന്‍ പറ്റുഎന്നതാണ് അവസ്ഥ!!! എന്ത് ചെയുമെന്നു പറ ? അപ്പുറത്ത് ,മാത്യു സന്തോഷം കൊണ്ട് കുപ്പി പൊട്ടിക്കുന്നു(ഇവിടെ നാട്ടില്‍ കേറ്റരുത്‌ എന്ന് പറഞ്ഞ ഏതോ നീഗ്രോയെ തലസ്ഥാന നഗരത്തില്‍ പണ്ട്  ആഘോഷമായ് ആദരിച്ചു കൊണ്ടു വന്നു മൈതാനത്തില്‍ പ്രസംഗവും പാട്ടും നടത്തി തിരിച്ചു വിട്ടിട്ടു ഒരുത്തന്‍റെയും പൂട പോലും പറിക്കാത്ത മഹത് രാജ്യമാണ് നമ്മുടെ എന്ന് നമുക്ക് മറക്കാം ).

അത് നില്‍ക്കട്ടെ വിസ പുതുക്കി കിട്ടാന്‍ ഒരു വഴിയും കാണാതെ വരുമ്പോള്‍  ഗത്യന്തരമില്ലാതെ പ്രിയ ചെയര്‍മാനോട് താന്‍ മനുവുമായി പ്രണയത്തില്‍ ആണെന്നും ഉടനെ തന്നെ വിവാഹിതര്‍ ആക്കാന്‍ പോകുവനെന്നും പ്രഖ്യാപിക്കുന്നു .മുകേഷ് ആണ് ചെയര്‍മാന്‍ ആയി വരുന്നത് (കാണിക്കുന്ന ഷോട്ടില്‍ എല്ലാം അദേഹത്തിന്റെ നെഞ്ച് വരെയേ കാണിക്കുന്നുള്ളൂ .സത്യമായും താഴെ കൈലി ആണോ ഉടുത്തിരിക്കുന്നത് എന്ന് എനിക്ക് സംശയം ഉണ്ട്). പക്ഷെ  ചെയര്‍മാനെ  പറ്റിച്ചിട്ട് എന്ത് കാര്യം ? വിസ  പുതുക്കി  കൊടുക്കേണ്ടത്   സര്‍ക്കാരല്ലേ ? അവിടെ നമ്മുടെ ഗണേശ മന്ത്രി ആണ് അഭിനയിക്കുന്നത് . അദേഹത്തിന് ഇവരുടെ അഭിനയം കണ്ടു സംശയം തോന്നുന്നു  (ആര്‍ക്കായാലും തോന്നും !!) അത് കൊണ്ട് വിശദമായി ഇവരുടെ രണ്ടു പേരുടെയും വീടിലോക്കെ അന്വേഷിക്കും എന്ന് പറയുന്നു .ചുരുക്കത്തില്‍ അഭിനയം കുറച്ചു കൂടി തുടരണം എന്ന് ചുരുക്കം (ചിത്രം സിനിമ മുതല്‍ കണ്ടു വരുന്ന സ്ഥിരം സംഭവം ) .

ഇതിനിടെ മാത്യുവുമായി ധാരണയില്‍ എത്തുന്ന മനു കുറച്ചു കാലം പ്രിയയെ അകറ്റി നിര്‍ത്താനായി നാട്ടിലേക്കു കൊണ്ട് പോകുന്നു (വീട്ടുകാരെ പറ്റിക്കാന്‍ .എങ്ങാനും ഗണേഷ് കുമാര്‍  അന്വേഷിക്കാന്‍ വന്നാലോ !!!). അങ്ങനെ ഭാര്യ വേഷം കെട്ടി നാട്ടിലെത്തി കുറച്ചു നാളുകള്‍ക്കകം പ്രിയ ആ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നു .

എന്താണത് അണ്ണാ ? ആര്‍ക്കെങ്കിലും വല്ല മാരക രോഗവും ...... വല്ല അക്യുട്ട് സെറിബ്രല്‍ ഡി .. അങ്ങനെ എന്തെങ്കിലും ...?

അതായിരുന്നു അനിയ ഭേദം . ഇതു അതൊന്നുമല്ല ഈ സ്നേഹം സ്നേഹം എന്ന് പറയുന്ന സാധനം ഉണ്ടല്ലോ . അത് ശരിക്കും കൊച്ചു ഇതു വരെ കൊച്ചു ഭാരതത്തിലും ആസ്ട്രേലിയയിലും കണ്ടതൊന്നുമല്ല . നല്ല ഉഗ്രന്‍ 916 പരിശുദ്ധി ഉള്ള സ്നേഹം കാണണം എങ്കില്‍ ആലപ്പുഴ -ചേര്‍ത്തല ഭാഗത്ത്‌ പോണം . അവിടെ തന്നെ വേറെ പണിയൊന്നുമില്ലാത്ത മുടിയും കറുപ്പിച്ചു നാട്ടുകാരുടെ കല്യാണത്തിന് പോയി നടക്കുന്ന ഗ്രഹനാഥന്മാരും ഗ്രഹഭരണവുമായി കഴിയുന്ന വീട്ടമ്മമാരും ചേരുന്ന ചുരുക്കത്തില്‍ പറഞ്ഞാല്‍ തിലകന്‍ - കവിയൂര്‍ പൊന്നമ്മ ലൈന്‍  ദമ്പതിമാര്‍ ഉള്ള വീടിലാണ് ശരിയായ സ്നേഹം കുടി കൊള്ളുന്നത്‌ എന്നതാണ് പ്രിയ മനസിലാക്കുന്നത്‌.പിന്നെ ഈ  മനു മനു എന്ന് പറയുന്നത് പൊന്നപ്പനല്ല  തങ്കപ്പനാണ് എന്ന സത്യം വേറെ . അപ്പോളേക്കും വിവരം അറിഞ്ഞു ചില കൂട്ടുകാരും ആയി എത്തുന്ന മാത്യുവിനെ (നല്ല ബെസ്റ്റ് കൂട്ടുകാര്‍ !!!) പെട്ടന്ന് അടിച്ചൊതുക്കി സംഗതി ക്ലീന്‍ ആക്കി മനു -  പ്രിയമാര്‍ സുഖമായി കല്യാണം കഴിക്കുന്നു .

ഇതെന്തോന്ന്? സീരിയലോ റിയാലിറ്റി ഷോ യില്‍ കാണിക്കുന്ന സ്കിറ്റോ ?

അനിയാ , അത് തന്നെയാണ് എനിക്കും തോന്നിയത് . ഈ ചിത്രത്തിലെ ഏറ്റവും വലിയ മിസ് കാസ്റ്റ് എന്ന് എനിക്ക് തോന്നിയത് നടന്‍ ദിലീപാണ് .തനിക്കു ഒരു തരത്തിലും ചേരാത്ത (പ്രായം കൊണ്ടും ശരീരഭാഷ കൊണ്ടും ) കഥാ പാത്രമായി എന്തൊക്കെയോ കാണിക്കുന്നു ഈ നടന്‍.ജയസുര്യ  മുതല്‍  താഴോട്ട്  ആരെങ്കിലും  ചെയ്തിരുന്നെങ്കില്‍  ഒരു  പക്ഷെ  ഇത്രയധികം   ഏച്ചു  കെട്ടലുകള്‍  ഒഴിവാക്കാമായിരുന്നു .ദിലീപ് കഴിഞ്ഞാല്‍ എടുത്തു പറയേണ്ട മറ്റൊരു വ്യക്തി മംതയാണ് .ആദ്യമായി ഈ നടി കോമഡി വേഷം ചെയ്യുന്നു എന്ന് പടം കണ്ടു കഴിഞ്ഞു പത്രത്തില്‍ വായിച്ചപ്പോളാണ് മനസ്സിലായത് .നന്നായിരിക്കട്ടെ !!!! ഐ റ്റി കമ്പനി അടിസ്ഥാനമാക്കി ഒരു  കഥ ചെയ്യുമ്പോള്‍, കോമഡി യോ സീരിയസോ ആകട്ടെ , ചെയ്യേണ്ട മിനിമം പഠനം പോലും ഈ ചിത്രത്തി ന്‍റെ പിന്നണിക്കാര്‍ നടത്തിയതായി തോന്നുന്നില്ല .(കണ്ട സായിപ്പിനെ ചുരണ്ടാന്‍ പോകുന്ന നേരത്ത്  യാരെടി നീ മോഹിനി എന്നാ ചിത്രം ഒന്ന് കാണുക എന്ന ഉപകാരം എങ്കിലും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ )


അണ്ണാ ഒന്നും തോന്നരുത് . നിങ്ങള്ക്ക് ഒരു വിവരവും ഇല്ല  എന്നതാണ് സത്യം . ഈ പടം എന്‍റെ കയ്യില്ലോട്ടു ഒന്ന് കിട്ടിയിരുന്നെങ്കില്‍ .. ഹോ ..ഞാന്‍    തകര്‍ത്തേനെ ...

ഈ പടത്തില്‍  ഇനി എന്തോന്ന് തകര്‍ക്കാന്‍ ?

അണ്ണാ ഈ പടം ഇങ്ങനെ ഒന്നുമല്ല എടുക്കേണ്ടത് .കഥ നടക്കുന്നത് കൊച്ചിയില്‍ .അവിടത്തെ ഐ റ്റി കമ്പനി അവിടെ ജോലിക്ക് ചേരുന്ന ക്ലീന്‍ ഷേവ്  ഫ്രെഷര്‍ പയ്യന്‍. നവീന്‍ പോളി മുതല്‍ താഴോട്ട് ആരുമാകാം .ബോസ്സ്,  നമ്മുടെ ശ്വേത  മേനോന്‍ പ്രസവ അവധിയില്‍ ആയതിനാല്‍ മംത മതി എന്ന് വെക്കാം.നായിക  നിര്‍ബന്ധമായും വിവാഹ മോചനം കഴിഞ്ഞത് ആയിരിക്കണം . ബംഗ്ലൂറിലെ ജീവിതവും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു കൊച്ചിയില്‍ പുതിയൊരു അടിച്ചു  പൊളി   ജീവിതം ലക്‌ഷ്യം വെച്ച് വരുന്നവള്‍ ആയിരിക്കണം. അതിനു വേണ്ടി നായികയും കൊച്ചിയിലെ കൂട്ടുകാരിയുമായി  ഫോണിലോ നേരിട്ടോ ഉള്ള ഒരു സംഭാഷണ രംഗം .അതില്‍ മലയാളി പുരുഷന്‍മാരുടെ സകല തോട്ടിത്തരങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടണം. ഒപ്പം സ്വന്തം ജീവിത വീക്ഷണവും.പയ്യന്‍  വെറും ആക്രാന്തം ചുറ്റും ഉള്ളവനെല്ലാം നടക്കുന്നു എനിക്ക് മാത്രം നടക്കുന്നില്ല എന്ന ലൈന്‍. കമ്പനി ചെയര്‍മാന്‍ അനൂപ്‌ മേനോന്‍ .പുള്ളി ഇടയ്ക്കിടെ നമ്മുടെ ലാലേട്ടന്‍ മോഡല്‍ തത്വജ്ഞാനം വിളമ്പി തരും. പിന്നെ  ഫഹദ്  ഫാസില്‍  മോഡല്‍ നിക്കര്‍ ഒന്ന് (സോറി രണ്ടു. ഒരെണ്ണം നായികക്കും ഇരിക്കട്ടെ ) . പിന്നെ കോഫി മഗ് , ലാപ്പ് ടോപ്പ് (സ്മാര്‍ട്ട്‌ ഫോണോ ടാബ്ലറ്റോ ആയാല്‍  ഉത്തമം ), ബ്ലൂ ടൂത്ത് ഹെഡ് ഫോണ്‍, മദ്യകുപ്പി , (നായികക്ക് വേണമെങ്കില്‍ സിഗറെട്ടും  ആകാം ) ഇവയെല്ലാം പാകത്തിന് .ഇടവേള കഴിഞ്ഞു ഇവര്‍ രണ്ടു പേരും നാട്ടിലെക്കൊന്നുമല്ല മറിച്ചു ഒരു ഓവര്‍സീസ് assignment ന്‍റെ  ഭാഗമായി  വിദേശത്തേക്ക്  ആണ് പോകേണ്ടത് .അവിടെ വെച്ച് ഒന്നും നടക്കരുത് .പക്ഷെ ഇപ്പം നടക്കും എന്നൊരു ഫീല്‍ കൊടുത്തു കൊണ്ടിരിക്കണം.അനൂപ്‌ മേനോന്‍ ഒഴികെ ഈ സിനിമയിലുള്ള സകല കഥാപാത്രങ്ങളും ലൈംഗിക ബന്ധങ്ങളെ (അതും അവിഹിതം ഓര്‍ ആഗ്രഹം  ഒണ്‍ലി ) കുറിച്ച് മാത്രമേ സംസാരിക്കാവു. പിന്നെ  ഒരു രണ്ടു മണികൂര്‍ കഴിയുമ്പോള്‍  ഇതുമായി വലിയ ബന്ധം ഒന്നുമില്ലാത്തഎന്തെങ്കിലുംപറഞ്ഞു  കഥ നിര്‍ത്തുക.ഇവിടെ വേണമെങ്കില്‍ പയ്യനെ ഗേ ആണെന്ന് കാണിച്ചു ഒരു ട്വിസ്റ്റ്‌ കൂടെ കൊടുക്കാം  . എന്നിട്ട് സംവിധാനം വി കെ പ്രശാന്ത് എന്ന് എഴുതി കാണിക്ക കൂടി ചെയ്താല്‍ അണ്ണാ ഈ പടം ഓടുന്ന ഓട്ടം ചില്ലറ വല്ലതും  ആയിരിക്കുമോ ? സംഗതി മുട്ടന്‍ ന്യൂ
ജനറെഷന്‍  ആയില്ലേ ..വിവരം വേണം  അണ്ണാ  വിവരം

അനിയാ നിന്നെ നമിച്ചു . ഇത്ര  കഴിവുള്ള നിന്നോട് സംസാരിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ല.നീ ഇങ്ങനെ  റിവ്യൂ എഴുതി നശിക്കേണ്ടവനേ  അല്ല .എളുപ്പം പോയി ഒരു സിനിമ സംവിധാനം ചെയ്യെടാ . ഇപ്പോളുള്ള സംവിധായകരെകാളും  ദ്രോഹം നീ എങ്ങനെ വിചാരിച്ചാലും ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നില്ല

Note : ഒരു കാര്യം പറയാന്‍ വിട്ടു ഇതു എഴുതി ക്കഴിഞ്ഞപ്പോള്‍  ആണ് ശ്രീനിയെ കണ്ടത് .ആശാന്‍ ആദ്യ ദിവസം ആദ്യ ഷോ ക്ക് ഈ ചിത്രം കണ്ട ആളാണ്‌ .തിരുവനതപുരം ശ്രീകുമാര്‍ തീയറ്ററില്‍ ഈ സിനിമ കണ്ടു കൊണ്ട് ഇരിക്കുമ്പോള്‍ ഇടവേളക്കു എഴുതി കാണിച്ചു അത്രെ അടുത്ത പടം ഈ തീയറ്ററില്‍ 101 wedding എന്ന ചിത്രം എന്ന് . ആ സിനിമയുടെ പോസ്റ്ററുകള്‍ പോലും ഒട്ടിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഉടനെ പ്രതീക്ഷിക്കാവുന്നതും ആണ് . അപ്പോള്‍ ഇവര്‍ക്കൊക്കെ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഇതു പൊളിയാണ്  എന്നും ആധിക ദിവസം ഓടില്ല എന്നും അറിയാമായിരുന്നോ ? ആ ....ആര്‍ക്കറിയാം ?????
 



 

17 comments:

  1. സിനിമയെ വിനോദമായി കാണുന്നവര്‍ക്ക് പൊട്ടിച്ചിരിച്ചുകൊണ്ട് സിനിമ കാണുകയും സന്തോഷത്തോടെ തിയേറ്റര്‍ വിട്ടുപോകുകയും ചെയ്യാം

    ReplyDelete
    Replies
    1. ഞാന്‍ യോജിക്കുന്നു .വിനോദമായി എന്ന വാക്കിന് മുന്‍പ് ക്രൂര എന്നൊരു വാക്ക് കൂടി ചേര്‍ത്താല്‍ കൊള്ളാം എന്നൊരഭിപ്രായം മാത്രം

      Delete
  2. മൈ ബോസ് വന്നതോടെ രാജപ്പന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പടം 'അയാളും ഞാനും തമ്മില്‍' ചുരുണ്ടു , അതിന്റെ വിഷമം ആണ് പ്രേക്ഷകന്, ഈ പട ത്തില്‍ ദിലീപിന്റെ അഭിനയത്തിന് എന്ത് കുഴപ്പം ? ഈ റോള്‍ വേറെ ആര് ചെയ്താലും കുളം ആകും , അല്ലെങ്കില്‍ ലാലേട്ടന്‍ കാല്ച്ചക്രത്തിലൂടെ പിറകോട്ടു പോയി ചെറുപ്പക്കാരന്‍ ആവണം, ഐ ടി ഫീല്‍ഡ് എന്ത് കാണിച്ചാലും സാധാരണക്കാരനും കൂടെ മനസ്സിലാകണ്ടേ ? ഇവിടത്തെ ബുജി ശ്യാമപ്രസാദ് ഋതുവില്‍ എന്തൊരു ഐ ടി ആണ് കാണിച്ചത് ? തട്ടിക്കൂട്റ്റ് കഥ ആണ് എല്ലാ പടവും , വെട്ടം അധികം ചിത്രം സമ മി ബോസ് എന്ന് പറയാം പക്ഷെ ഒരു ബോറടിയും ഇല്ല അശ്ലീലം ഇല്ല ഒരു എന്ടര്റെയിന്‍ മെന്റ്

    ReplyDelete
    Replies
    1. സുശീലാ വേണ്ടാ ........താങ്കള്‍ക്ക് ഇഷ്ടപ്പെട്ടു എങ്കില്‍ അതിന്‍റെ കാരണം പറഞ്ഞാല്‍ പോരെ? . എന്‍റെ മനശാസ്ത്ര വിശകലനം എന്‍റെ ചെലവില്‍ തന്നെ ...വേണോ ???

      Delete
  3. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ കലാഭവന്‍ ഷാജോനും ദിലീപും തമ്മിലുള്ള തമാശ രംഗങ്ങള്‍ അസഹനീയമായിരുന്നു

    ReplyDelete
  4. ഇത് തന്നെയാണോ അത് എന്ന് വര്‍ണ്യത്തിലാശങ്ക !

    http://en.wikipedia.org/wiki/The_Proposal_%28film%29

    ReplyDelete
  5. Suseelan, Syamaprasad's rithu was a great movie without much gimmicks. It was straight and simple..Dont compare..

    ReplyDelete
  6. ഈ സിനിമ പണ്ടെപ്പോഴോ കണ്ടിട്ടുണ്ട്. പ്രൊപ്പോസല്‍ എന്ന പേരില്‍ ..അത് നല്ല കോമഡിയായിരുന്നു

    ReplyDelete
  7. This is what happens when a below average malayalam director copies an averge english movie. and just for horror are you talking about 'yeredee nee mohini' where dhanush crash a server and rewrite entire software alone over a night?

    ReplyDelete
  8. I didnt watch this film yet but heard from some friends that it is entertainer. Since you said about 101 wedding trailer in interval, actually that trailer was showing during Run baby RUN and thattatil marayatu films also. I saw both these films very late in sreekumar and sree. Just for your information :)

    ReplyDelete
  9. അനിയാ ,ഗോപാല കൃഷ്ണാ വീട്ടില്‍ അച്ഛനോട് സംസാരിക്കുന്ന ഭാഷ ഇവിടെ ഉപയോഗിക്കുന്നത് പ്രൊഹല്‍സാഹിപ്പിക്കാന്‍ നിവര്‍ത്തി ഇല്ലാത്തതിനാല്‍ അനിയന്‍റെ അഭിപ്രായം മുക്കുന്നു .ക്ഷമിക്കണേ

    ReplyDelete
  10. ഈ പോസ്റ്റിട്ടത് നവം 16ന് ഡിസംബര്‍ 2 ഞായറാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ കണ്ടു ശ്രീകുമാറില്‍ ഇപ്പോളും മൈ ബോസ്സ് ഓടുന്നത്

    പറഞ്ഞത് പോലെ, ദിലീപിന് മാര്‍ക്കറ്റ് ചെയ്യാനറിയാമെന്നുള്ളതാണ് കാര്യം

    ReplyDelete
  11. Its the same adaptation of the movie "The Proposal",
    I don't know anything about the intellectual property laws but they should atleast state "inspired from this movie..." or something like that

    ReplyDelete
  12. എവിടുന്നു കോപ്പി അടിച്ചതാ ണെ ങ്കിലും പടം ഹിറ്റ്‌ ആണല്ലോ .പിന്നെ ദിലീപിന്‍റെ അഭിനയം, അത് അത്ര മോശമാണ് എന്ന് എനിക്ക് തോന്നുന്നില്ല .ഈ റോള്‍ ഏതായാലും പ്രിത്വിരാജും നമ്മടെ ആസിഫ് അലിയും ഒന്നും ചെയ്തില്ലല്ലോ എന്നോര്‍ത് സമാധാനിക്കാം .ഇപ്പോള്‍ പാവം ഈസ്റ്റ് കോസ്റ്റ് വിജയന്‍ രക്ഷപ്പെട്ടു

    ReplyDelete