Saturday, July 2, 2011

ബുഡ്ഡാ ഹോഗാ തേരാ ബാപ്പ്

അമിതാബ് ബച്ചന്‍ .....
ഹിന്ദി സിനിമ ലോകത്തെ കിരീടം വെക്കാത്ത ചക്രവര്‍ത്തി .ദീവാര്‍, ത്രിശൂല്‍, സന്ജീര്‍ തുടങ്ങിയ ചിത്രങ്ങളിലെ അന്ഗ്രി യങ്ങ് മാന്‍ പില്‍കാലത്ത് പ്രായം കടന്നപ്പോള്‍ കാണ്ടേ, അന്ഖേം, ചീനി കം,അലാദിന്‍ പോലെയുള്ള ചിത്രങ്ങളിലൂടെ പ്രായത്തിനു ഒത്ത വേഷങ്ങള്‍ ചെയ്തു മുന്നേറുകയും ചെയുന്ന ബോധമുള്ള താരം.

എന്തുവാടെ ഈ കുത്തികുറിക്കുന്നെ?

അല്ല അണ്ണാ ഞാന്‍ നമ്മുടെ കാളകൂടം പത്രത്തിന് വേണ്ടി ബച്ച‍നെ പറ്റി ഒരു ലേഖനം എഴുതുകയായിരുന്നു.ഈ നിരൂപണം പഴയ പോലെ ഏല്‍ക്കുന്നില്ല എന്നാ മുതലാളി പറയുന്നേ.

ശരി നടക്കട്ടെ അപ്പോള്‍ നീ ഇതില്‍ അങ്ങേരുടെ പഴംപുരാണം മാത്രം വിളംബാനാണോ ഭാവം അതോ അങ്ങേരുടെ പുതിയ പടം ബുഡ്ഡാ ഹോഗാ തേരാ ബാപ്പിന്റെ വിശേഷങ്ങളും ഉണ്ടോ?

തള്ളെ .. അങ്ങനെ ഒരു പടം ഇറങ്ങിയോ ? ശ്രദ്ധിച്ചില്ല അണ്ണാ . എന്തായാലും അണ്ണന്‍ കണ്ടു കാണുമല്ലോ വിശേഷങ്ങള്‍ ഒക്കെ പറ . ഇന്നത്തെ ചായകാശു ഇതില്‍ നിന്ന് തന്നെ

അനിയാ, പുരി ജഗന്നാഥ് എന്നയാളാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.കഥ ഇപ്രകാരം അധോലോക നായകന്‍ (പ്രകാശ്‌ രാജ് ) നഗരത്തെ പിടിച്ചു കുലുക്കുന്ന സ്ഫോടനങ്ങള്‍ നടത്തുന്നു .നഗത്തിലെ എ സി പി കരന്‍ (സോനു സൂദ് ) ഈ സ്ഫോടനത്തിനു പിന്നിലുള്ളവരെ ഉടനെ കണ്ടു പിടിക്കും എന്ന് പ്രഖ്യാപിക്കുന്നു .ഒന്ന് രണ്ടു പേരെ പോലീസ് പൊക്കുന്നതോടെ വിരണ്ടു പോകുന്ന അധോലോക നായകന്‍ എ സി പി യെ കൊലപ്പെടുത്താനായി വിദേശത്ത് നിന്നും വരുന്ന വാടക കൊലയാളി ആണ് അഥവാ അങ്ങനെ തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് അമിതാബ്നെ വിജ്ജു എന്ന കഥാപാത്രമായി അവതരിപ്പിക്കുന്നത്‌ .യഥാര്‍ത്ഥത്തില്‍ അങ്ങേര പഴയ ഒരു അധോലോക അംഗവും ഇപ്പോള്‍ സമാധാനമായി പാരീസില്‍ ഒരു പബ് നടത്തി ജീവിക്കുന്ന ആളും ആകുന്നു .(ഈ രണ്ടു കാര്യങ്ങളും അല്ലാതെ അയാള്‍ക്ക് വേറെ ഒന്നും അറിയില്ല . അല്ലയിരുന്നെകില്‍ പാരീസ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് രഞ്ജിത് പടച്ചു വിടുന്ന സംഗതികളാണ് ).എന്നാല്‍ കഥ പുരോഗമിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നു വിജ്ജു , വാടക കൊലയാളി അല്ല മറിച്ചു കൊലയാളികള്‍ ചെറുപ്പത്തിലെ വേര്‍പിരിഞ്ഞ സ്വന്തം മകനെ കൊല്ലാന്‍ ശ്രമിക്കുന്നത് അറിഞ്ഞു അത് തടയാന്‍ എത്തിയ ആള്‍ ആണ് എന്നത്.(മിമിക്രിക്കാര്‍ കാണിക്കുന്നത് പോലെ സോപ്പ് പെട്ടിയുടെ ഒരു ഭാഗം കൊണ്ടല്ല മകനും അച്ഛനും തിരിച്ചറിയുന്നത്‌ എന്നൊരു ഉപകാരം ജഗന്നാഥന്‍ ചെയ്തു തന്നിട്ടുണ്ട് . സന്തോഷം ) . കര‍നെ അധോലോകക്കാരില്‍ നിന്നും നിന്ന് രക്ഷിക്കാന്‍ വിജ്ജു നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഉം .... കഥ കേട്ടിട്ട് ഒരു പഴഞ്ജന്‍ മണം.എങ്ങനെയുണ്ട് സംഗതി ?

ഈ പടത്തിന്റെ ഏക കുഴപ്പം അമിതാബ് ബച്ചനെ ചാരിയാണ് പടത്തിന്റെ നില്‍പ്പ് എന്നതാണ്.സംവിധായകനും തിരകഥകൃത്തും ആദ്യം ഒരു സീരിയസ് പടമാണോ തമാശ പടമാണോ എടുക്കാന്‍ ഉദേശിക്കുന്നത് എന്ന് തീരുമാനിച്ചിട്ടു തുടങ്ങുന്നത് ആയിരുന്നു ഭേദം.പ്രകാശ്‌ രാജ് അവതരിപ്പിക്കുന്ന വില്ലന്‍ തനി മന്ദബുദ്ധിയോ കോമാളിയോ ആയി ആണ് ചിത്രത്തില്‍ ഉടനീളം തോന്നിപ്പിക്കുന്നത് ആയി.(അവസാന രംഗങ്ങള്‍ ചിരി ഉയര്‍ത്തുന്നതില്‍ പ്രകാശ്‌രാജ് വിജയിച്ചു എന്ന് പറയാതെ വയ്യ . അതിഥി താരമായി വരുന്ന രവീണ ടണ്‍ഠന്‍ ആണ് അലോരസം ഉളവാക്കുന്ന മറ്റൊരു കഥാപാത്രം.ചാര്‍മി,നായികയുടെ (മനീഷാ ലാമ്പ ആണെന്ന് തോന്നുന്നു) കൂട്ടുകാരി ആയി അഭിനയിക്കുന്നുണ്ട് .നായികക്ക് തന്നെ ഇതില്‍ നായകനെ പ്രേമിക്കുന്ന പണിയെ ഉള്ളു പിന്നെയാണ് നായികയുടെ കൂട്ടുകാരി!!!ഇതു പോലെ പകുതി വെന്ത കഥാപാത്രങ്ങള്‍ പിന്നെയും ഉണ്ട് ഈ ചിത്രത്തില്‍ (പ്രേമത്തെ ഒരു കാരണവും ഇല്ലാതെ എതിര്‍ക്കുന്ന നായികയുടെ അച്ഛന്‍ ഒരു ഉദാഹരണം .വലിയ പ്രകോപനം ഒന്നും കൂടാതെ അദേഹം നയം മാറ്റുന്നുമുണ്ട്).

ഇതൊക്കെ ആണെങ്കിലും അമിതാബ് ബച്ചന്‍ എന്ന താരത്തെ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഒരു പക്ഷെ നിങ്ങള്ക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട് .ആ നടന്‍റെ പഴയ കാലത്തേ ഹിറ്റ്‌ ഡയലോഗുകള്‍,ഹിറ്റ്‌ ഗാനങ്ങളുടെ റീമിക്സ് , ഹേമമാലിനി (വിജ്ജുവിന്‍റെ ഭാര്യയും എ സി പിയുടെ അമ്മയും) യോടൊത്തുള്ള രംഗങ്ങള്‍,അവയുടെ പശ്ചാത്തലമായി ആ ജോഡിയുടെ പഴയ ഹിറ്റ്‌ ഗാനങ്ങള്‍, ഇങ്ങനെ ആരാധകരില്‍ പഴയ കാലത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കുറെ സംഗതികള്‍ ഈ ചിത്രത്തില്‍ ഉണ്ട്.സോനു സൂദ് എന്ന നടന്‍ നന്നായിട്ടുണ്ട് . ഒരു നല്ല ബ്രേക്ക്‌ കിട്ടിയാല്‍ ഒരു പക്ഷെ നായക നിരയിലേക്ക് ഉയരാവുന്ന നടനാണ് ഇദേഹം എന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു .(വലിയ കാര്യമായി ഒന്നും ഈ ചിത്രത്തില്‍ ചെയാന്‍ ഇല്ല എന്ന കാര്യം വേറെ )

ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ പോലെ മോശമായ ഒന്ന് ഈ അടുത്ത കാലത്ത് ഹിന്ദി സിനിമയില്‍ കണ്ടിട്ടില്ല.ഈ ചിത്രം എടുക്കുന്നതിനു മുന്‍പ് ഇതിന്‍റെ സംവിധായകന്‍ അത്യാവശ്യം കാണേണ്ട ചിത്രം സത്തെ പേ സത്ത എന്ന അമിതാബച്ചന്‍ ചിത്രം ആയിരുന്നു.(കഷ്ടം എന്ന് പറഞ്ഞാല്‍ മതിയല്ലോ അതൊഴിച്ചു എല്ലാം ഇഷ്ട്ടന്‍ കണ്ട ലക്ഷണം ഉണ്ട്).മറ്റൊരു പഴയ കാല നായകന്‍ ധര്‍മേന്ദ്ര തന്‍റെ പുത്രന്‍മാരായ സണ്ണി,ബോബി എന്നിവരോടൊപ്പം അഭിനയിച്ച യമല പഗല ദീവാന എന്ന ചിത്രം നേടിയ വിജയം ആയിരിക്കണം ഇത്തരത്തില്‍ ഒരു ചിത്രം എടുക്കാന്‍ എടുക്കാന്‍ ഇതിന്‍റെ അണിയറക്കാരെ പ്രേരിപ്പിച്ചത് .

സംഗീതം ...?

ബച്ചന്‍ തന്നെ പാടിയ tittle song എന്നികിഷ്ട്ടപ്പെട്ടു . അത് അമിതാബ് ബച്ചനെ ഇഷ്ട്ടപ്പെടുന്ന ആര്‍ക്കും ഇഷ്ട്ടപ്പെടും എന്നതാണ് സത്യം. ബച്ചന്‍ അഭിനയിച്ച പഴയ ഹിറ്റ്‌ ഗാനങ്ങളുടെ ഒരു റീ മിക്സ്‌ വെര്‍ഷന്‍ ഉണ്ട്. അത് വളരെയധികം നന്നാക്കാമായിരുന്നു (നശിപ്പിച്ചു എന്ന് ചുരുക്കം) . സ്റ്റൈല്‍ എലെമെന്റ് പലയിടത്തും കൊണ്ട് വരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മൊത്തത്തില്‍ ഒരു തമാശ മൂഡ്‌ ആയതിനാല്‍ അവക്കൊക്കെ അര്‍ഹമായ സീരിയസ് നെസ് വരുന്നുണ്ടോ എന്ന് സംശയം

ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

പഴയ അമിതാബ് ബച്ചന്‍ ചിത്രങ്ങളുടെ പാരഡി എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ നിങ്ങള്‍ക്ക് വിശേഷിപ്പിക്കാം .പക്ഷെ ഈ പാരഡി തീരെ നിലവാരം കുറഞ്ഞ ഒന്നായി പോയി എന്ന് മാത്രം

7 comments:

  1. ഒരു കാര്യത്തില്‍ അങ്ങേര്‍ക്കു മാര്‍ക്ക് കൊടുക്കണം, അങ്ങേരു നമ്മുടെ അണ്ണന്മാരെ പോലെ അല്ല പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളെ തിരഞ്ഞെടുക്കു അതിപ്പോള്‍ എത്ര ചെറിയ വേഷം ആയാലും കഥാപാത്ര ത്തിന്റെ പ്രാധാന്യം നോക്കി അഭിനയിക്കും..അതുകൊണ്ടാണ് ഈ 70 വയസിലും തിളങ്ങി നില്കുന്നത്

    ReplyDelete
  2. പുരി ജഗന്നാഥ്‌ (പോക്കിരി ഒറിജിനല്‍ സംവിധാനം ചെയ്ത ആള്‍) സം വിധനം ചെയ്ത ഈ പടം വടക്കെ ഇന്ത്യയില്‍ വാന്‍ ഹിറ്റാണു ദെല്ലി ദെല്ലിയെ പോലും തകര്‍ത്ത കളക്ഷന്‍ ആണു ടിക്കറ്റ്‌ കിട്ടാനില്ല ഹിന്ദിയില്‍ ഈ വര്‍ഷം നല്ല പടങ്ങള്‍ തീരെ കുറവാണു അതുകൊണ്ടായിരിക്കാം രവീന തണ്ടണ്റ്റെ ഒരു ഐറ്റം സോങ്ങ്‌ അവിടെ ഇല്ലേ? വയസ്സ്‌ കാലത്ത അവര്‍ ഭയങ്കര സെക്സി ആണല്ലോ അതില്‍ തേരി മസ്ത്‌ മസ്ത്‌ എന്ന ഹിറ്റിനു ശേഷം

    ReplyDelete
  3. "പില്കാലത്ത് പ്രായം കടന്നപ്പോള് കാണ്ടേ, അന്ഖേം, ചീനി കം,അലാദിന് പോലെയുള്ള ചിത്രങ്ങളിലൂടെ പ്രായത്തിനു ഒത്ത വേഷങ്ങള് ചെയ്തു മുന്നേറുകയും ചെയുന്ന ബോധമുള്ള താരം."

    മേല്പറഞ്ഞ ചിത്രങ്ങള്ക്ക് ഒക്കെ മുന്പ്, കൃത്യമായി പറഞ്ഞാല് തന്റെ 47 വയസു മുതല് ഒരു 55 വയസു വരെ അമിതാബ് ബച്ചന് ചെയ്ത സിനിമ കളുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചാല് (Thoofaan, Jadugar, Indrajith, Akyla, Ajooba…etc.) തന്റെ പ്രായത്തിനു ഉതകുന്ന ഒന്നോ രണ്ടോ ചിത്രങ്ങള് മാത്രമേ അഭിനയിച്ചിട്ടുള്ളൂ (Hum, Khuda Gawah, Major Saab etc. ). മിക്ക്കതും പരാജായാങ്ങള് ആയിരുന്നു താനും. അവസാനം പ്രേക്ക്ഷകരുടെയും, മീഡിയാ യുടെയും ഒക്കെ നിരന്തര വിമര്ശനങ്ങള് കേട്ട് വേറെ വഴി ഇല്ലാതെ route മാറ്റിയ ആളാണ്. തന്റെ ചെറുമക്കളുടെ പ്രായമുള്ള Maneesha Koyraala, Shilpa Shetti - തുടങ്ങിയ വരോടൊപ്പം വരെ നായകനായി അഭിനയിച്ചു (ലാല് ബാധ്ഷാ). 2000 – ഇല് ഇറങ്ങിയ Mohabattein - എന്ന ചിത്രം മുതലാണ് കക്ഷി നന്നാവാം എന്നു തീരുമാനിച്ചത്.

    ചുമ്മാ അടിച്ചു വിടാതെ ആലോചിച്ചു എഴുത് പ്രേക്ഷകാ.

    ReplyDelete
  4. "പില്കാലത്ത് പ്രായം കടന്നപ്പോള് കാണ്ടേ, അന്ഖേം, ചീനി കം,അലാദിന് പോലെയുള്ള ചിത്രങ്ങളിലൂടെ പ്രായത്തിനു ഒത്ത വേഷങ്ങള് ചെയ്തു മുന്നേറുകയും ചെയുന്ന ബോധമുള്ള താരം."

    മേല്പറഞ്ഞ ചിത്രങ്ങള്ക്ക് ഒക്കെ മുന്പ്, കൃത്യമായി പറഞ്ഞാല് തന്റെ 47 വയസു മുതല് ഒരു 55 വയസു വരെ അമിതാബ് ബച്ചന് ചെയ്ത സിനിമ കളുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചാല് (Thoofaan, Jadugar, Indrajith, Akyla, Ajooba…etc.) തന്റെ പ്രായത്തിനു ഉതകുന്ന ഒന്നോ രണ്ടോ ചിത്രങ്ങള് മാത്രമേ അഭിനയിച്ചിട്ടുള്ളൂ (Hum, Khuda Gawah, Major Saab etc. ). മിക്ക്കതും പരാജായാങ്ങള് ആയിരുന്നു താനും. അവസാനം പ്രേക്ക്ഷകരുടെയും, മീഡിയാ യുടെയും ഒക്കെ നിരന്തര വിമര്ശനങ്ങള് കേട്ട് വേറെ വഴി ഇല്ലാതെ route മാറ്റിയ ആളാണ്. തന്റെ ചെറുമക്കളുടെ പ്രായമുള്ള Maneesha Koyraala, Shilpa Shetti - തുടങ്ങിയ വരോടൊപ്പം വരെ നായകനായി അഭിനയിച്ചു (ലാല് ബാധ്ഷാ). 2000 – ഇല് ഇറങ്ങിയ Mohabattein - എന്ന ചിത്രം മുതലാണ് കക്ഷി നന്നാവാം എന്നു തീരുമാനിച്ചത്.

    ചുമ്മാ അടിച്ചു വിടാതെ ആലോചിച്ചു എഴുത് പ്രേക്ഷകാ.

    ReplyDelete
  5. മുകളില്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു . പക്ഷെ കാസനോവ എന്ന പടത്തിന്റെ റീലിസ് തീയതി അനന്തമായി കാത്തിരിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ഇങ്ങനെ അല്ലെ പറയാന്‍ പറ്റു. ഒരു കൊല്ലം മുഴുവന്‍ പരാജയം ഏറ്റു വാങ്ങിയിട്ടും വാശിയോടെ മുന്നേറുന്ന നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഇതൊന്നും കാണുന്നും ഇല്ല

    ReplyDelete
  6. എന്തിനാ കാസനോവ കാത്തിരിക്കുന്നത് ? നാളെ മനുഷ്യ മൃഗം ഇറങ്ങുന്നുണ്ട് .കണ്ടിട്ട് പറയണേ.....

    ReplyDelete
  7. അനിയാ അനോണി ,
    പ്രായത്തിനു ചേരുന്ന വേഷങ്ങള്‍ ചെയ്യുന്ന കാര്യം പറഞ്ഞത് കൊണ്ടാണ് മേല്‍ പറഞ്ഞ ചിത്രങ്ങളെ പരാമര്‍ശിച്ചത്.മനുഷ്യമൃഗം മുടങ്ങി പോയി എന്ന് കരുതി ആശ്വസിച്ചു ഇരിക്കുമ്പോളാണ് വീണ്ടും പോസ്റര്‍ പ്രത്യക്ഷപ്പെട്ടത്.പിന്നെ കാസനോവ എന്ന ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ലാല്‍ ഒഴികെ ബാക്കി എല്ലാവരും കഴിവുള്ളവര്‍ തന്നെയാണ് (റോഷന്‍ andrews , ബോബി - സഞ്ജയ്‌ etc ) ഇവരെ ഒക്കെ ഒറ്റയ്ക്ക് തോല്‍പ്പിക്കാന്‍ മോഹന്‍ലാലിന് കഴിയുമോ എന്ന് മാത്രമാണ് എനിക്ക് ഈ ചിത്രം ഇറങ്ങുമ്പോള്‍ അറിയാനുള്ളത് .

    ReplyDelete