പുതുമകള്‍ക്ക് വേണ്ടി ദാഹിക്കുന്ന ദാഹിക്കുന്ന മലയാള സിനിമക്ക് ഒരു നീരുറവ പോലെ ഹാസ്യവും ആകാംഷയും ഒരു പോലെ കൂട്ടി ചേര്‍ത്ത് നിര്‍മ്മിച്ച ഈ ചിത്രം ......
എന്തുവാടെ നല്ലൊരു റിപബ്ലിക് ദിനം ആയിട്ടു മലയാളിയുടെ ദേശീയ വിനോദമായ വെള്ളമടി തുടങ്ങാതെ എഴുതി തള്ളുന്നത്?
അണ്ണാ നിങ്ങള്‍ പറഞ്ഞപ്പോള്‍ ആണ് എന്‍റെ കണ്ണ് തുറന്നത് ഒരു ബുജി ലൈന്‍ ല്‍ മാത്രമേ പിടിച്ചു നില്ക്കാന്‍ പറ്റു ഈ രംഗത്ത് .അല്ലെങ്കിലും മലയാളികള്‍ക്ക് ബുദ്ധി ജീവി എന്ന് പറഞ്ഞാല്‍ പണ്ടേ ഒരു ബഹുമാനമാ.
എടാ ഉള്ളവനോട് ഇല്ലാത്തവന് ഉള്ള ബഹുമാനം ലോകാരംഭം മുതല്‍ ഉള്ളതാ . അതിരിക്കട്ടെ നീ ഇതു ചിത്രത്തെ കുറിച്ചാ ഈ കാച്ചുന്നെ...
അണ്ണാ കിരണ്‍ എന്നാ പുതുമുഖ(ആണെന്ന് തോന്നുന്നു )സംവിധായകന്‍ ചെയ്ത (ചല്ലറ ചെയ്തു വല്ലതും ആണോ അത്?) കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രമാണ് എന്ന് എന്‍റെ വിഷയം. നിങ്ങളീ പുതു മുഖ സംവിധായകര്‍ എന്നൊക്കെ കേട്ടാല്‍ ചാടി വീഴുന്നത് അന്നല്ലോ. എന്ത് പറ്റി? കണ്ടില്ലേ ?
എടേ രണ്ടു മൂന്ന് ദിവസമായി കാണണം എന്ന് കരുതുന്നു.പക്ഷെ പോസ്റ്റര്‍ കാണുമ്പോള്‍ തന്നെ മനസ് മടുത്തു പോകുന്നു.ആ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആള്‍ക്ക് പണ്ട് എപ്പോളോ നിര്‍മ്മാതാവോ സംവിധായകനോ കാശു കടം വാങ്ങിയത് തിരിച്ചു കൊടുക്കാന്‍ ഉണ്ടെന്നു തോന്നുന്നു.അതിന്റെ കൂടെ നടന്‍ ജയറാമിന്റെ മീശ വടിച്ച മുഖത്തിന്റെ ക്ലോസപ്പ് കൂടെ ആകുമ്പോള്‍ സംഗതി തികഞ്ഞു .അവസാനം ധൈര്യം കിട്ടിയത് ഇന്നലെയാണ് .
എന്നിട്ട്
മൈത്രി വിഷന്റെ ബാനെര്‍ ല്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയറാം , ഭാവന , ജനാര്‍ദ്ദനന്‍ , ജഗതി , ശ്രീകുമാര്‍ , കെ പി എസ് സി ലളിത , രാധിക (ക്ലാസ്സ്‌മേറ്റ്) , ശ്രീകുമാര്‍ , കോട്ടയം നസീര്‍ ,മാമുകോയ, കല്പന,മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഹാ ഇങ്ങനെ വലിച്ചു നീട്ടാതെ . ഇതൊക്കെ പോസ്റ്റര്‍ കണ്ടാല്‍ അറിയില്ലേ? പടം എങ്ങനെ ഉണ്ട് . അത് പറയു ?
ഈ പടം എങ്ങനെ സെന്‍സര്‍ ബോര്‍ഡ് കടന്നു എന്നറിയില്ല .കാരണം തീവ്രവാദികള്‍ക്ക് മാര്‍ഗരേഖ ആയി ഉപയോഗിക്കാവുന്ന കുറച്ചു തന്ത്രങ്ങള്‍ ഈ ചിത്രത്തില്‍ കാണിക്കുന്നുണ്ട് .നാളെ ഏതെങ്കിലും ഒരു തീവ്ര വാദി ഈ ചിത്രം കണ്ടു ഇതിലെ മാര്‍ഗം ഉപയോഗിച്ച് ഒരു ആക്രമണം നടത്തിയാല്‍ ഈ ചിത്രം മാത്രമായിരിക്കും അതിനു ഉത്തരവാദി .
ഓഹോ എന്ന് വെച്ചാല്‍ ....
അനിയ ഞാന്‍ ഒരു തീവ്രവാദി ആണെന്ന് ഇരിക്കട്ടെ ഒരു നഗരത്തില്‍ എനിക്ക് ബോംബ് സ്‌ഫോടനം നടത്തണം എന്നിരിക്കട്ടെ .എന്താണ് കോമണ്‍ സെന്‍സ് ഉണ്ടെങ്കില്‍ ഞാന്‍ ചെയേണ്ടത് (അഥവാ ഈ ലോകം മുഴുവന്‍ നടക്കുന്നത് ).ഒരു പെട്ടിയില്‍ സ്ഫോടക വസ്തു വെച്ച് ഞാന്‍ അത് ഒരു തിരക്കുള്ള പൊതു സ്ഥലത്ത് വെച്ചിട്ട് മുങ്ങുന്നു .സമയം ആകുമ്പോള്‍ സംഗതി പൊട്ടുന്നു.ഇത്തരം പഴഞ്ജന്‍ പരിപാടികള്‍ക്ക് പകരം ഈ ചിത്രത്തില്‍ തുടക്കത്തില്‍ തന്നെ തീവ്രവാദികള്‍ ചെയ്യുന്നത് ഇപ്രകാരം ആണ്.
1 )നഗരത്തിലെ പോലീസ് കമ്മിഷ്ണരെ തട്ടി കൊണ്ട് പോകുക .
2 )അതെ സമയം അയാളുടെ കേരളത്തിന് പുറത്തു പഠിക്കുന്ന മകളെയും (രാധിക) തട്ടി എടുക്കുക
3 )അച്ഛനെ തട്ടി കളയും എന്ന് ഭീഷണിപ്പെടുത്തി ബോംബ് അടങ്ങിയ പെട്ടി കള്ളനോട്ടുകള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മകളെ ഏല്‍പ്പിക്കുക
4 )പെട്ടിയുമായി രണ്ടു മൂന്ന് ദിവസം നഗരത്തിലൂടെ കറങ്ങാന്‍ അനുവദിച്ച ശേഷം വേണ്ട സ്ഥലത്ത് പെട്ടി വെച്ചിട്ട് പോകാന്‍ പറയുക .
5 ) അതിനു ശേഷം തീവ്രവാദികള്‍ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് ബോംബ് പൊട്ടിക്കുന്നു
എങ്ങനെയുണ്ട് ? ഇതെങ്ങാനും വല്ല തീവ്രവാദിയും കണ്ടാല്‍ ഓര്‍ക്കാന്‍ വയ്യാ......
അപ്പോള്‍ ഇതു അന്‍വര്‍ പോലെ തീവ്രവാദത്തെ കുറിച്ച് ഉള്ള പടമാണോ ? പോസ്റ്റര്‍ കണ്ടപ്പോള്‍ ഒരു തമാശ ചിത്രം പോലെയാണ് തോന്നിയത് ...
നീ ധ്രിതി പിടിക്കാതെ.തമാശ ഒക്കെ വരുന്നതെ ഉള്ളു .ഇതൊക്കെ ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ടിനുള്ളില്‍ കഴിയും .ക്യാമറ നേരെ ഇതൊന്നും അറിയാതെ നിഷ്കളങ്കര്‍ മാത്രം തിങ്ങി പാര്‍ക്കുന്ന ഒരു നാട്ടിന്‍പുറത്തേക്കു.(കഷ്ടകാലത്തിനു നിങ്ങള്‍ നമവശേഷം ആയിക്കൊണ്ടിരിക്കുന്ന ബോധം ഉള്ള മലയാളീ എന്ന വര്‍ഗത്തില്‍ പെട്ടവന്‍ ആണെങ്കില്‍ ഈ നിഷ്കളങ്കന്‍ എന്ന വാക്ക് മരമണ്ടന്‍ മാര്‍ എന്ന് വായിക്കുക ).അവിടെ അവിവാഹിതനായ അരവിന്ദ ചാക്യാര്‍ (ജയറാം) അമ്മാവന്‍ ചാച്ചു (ജഗതി)തന്‍റെ മകളെ അരവിന്ദന്‍ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ദിവസവും അരവിന്ദന്റെ തറവാട്ടില്‍ കയറി ഇറങ്ങുന്നു.അരവിന്ദനും മാതാപിതാകള്‍ക്കും (ശ്രീകുമാര്‍,ലളിത)ഇതിനോട് താല്പര്യം ഇല്ലെന്നു പറഞ്ഞിട്ടും അദേഹം പരിപാടി അവസാനിപ്പിക്കുന്നില്ല .അരവിന്ദന് പെണ്‍കുട്ടി സുന്ദരിയും സുശീലയും ആയാല്‍ പോര നങ്ങ്യാര്‍ കൂത്തും അറിഞ്ഞിരിക്കണം പോലും (ഇതൊക്കെ ഏതു കാലത്തേ കഥാ പത്രങ്ങള്‍ ആണവോ?).ഗ്രാമത്തില്‍ വേറെ ഒത്തിരി നിഷ്കളങ്കന്‍ ഉണ്ട്.അതൊക്കെ പോയി നേരില്‍ കണ്ടാല്‍ മതി . എല്ലാവരും നിങ്ങളെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.(ഇതിലും ഭേദം ഇക്കിളി ഇടാന്‍ രണ്ടു പേരെ ഓരോ കസേരയിക്കും അടുത്ത് നിര്‍ത്തുക ആയിരുന്നു ).അവസാനം അരവിന്ദന് എല്ലാ താല്പര്യങ്ങളും ഒത്തു ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു .നഗരത്തില്‍ അത്യാവശ്യം പോഷ് ആയി ജീവിക്കുന്ന അശ്വതി (ഭാവന). അവരുടെ കുടുംബത്തിനു എന്തോ വഴിപാട് ഉണ്ടായിരുന്നുവത്രേ പട്ടിക്കാട്ടില്‍ നിന്ന് വരുന്ന,മീശയില്ലാത്ത ഒരു ചാക്യാര്‍ക്ക് മോളെ കെട്ടിച്ചു കൊടുത്തു കൊള്ളാം എന്ന് (സംഗതി അങ്ങനെ അല്ല .അത് പോലെ എന്തോ ആണ്).അശ്വതിക്കും അവളെ കെട്ടാന്‍ നടക്കുന്ന ഒരു മുറ ചെറുക്കന്‍ ഉണ്ട് .അശ്വതിക്ക് അരവിന്ദനെ പ്രഥമ ദ്രിഷ്ട്യാ ഇഷ്ടപ്പെടുന്നു .(ഈ പ്രഥമ ദ്രിഷ്ട്യാ കേസ് ഉണ്ടെന്നു പറയുന്ന പോലെ). കല്യാണം തീരുമാനിക്കുന്നു .കല്യാണത്തിനായി എറണാകുളത്തേക്ക് ആ നിഷ്കളങ്ക ഗ്രാമം മുഴുവന്‍ ഒരു ബസില്‍ കയറി കൊച്ചിയിലേക്ക് തിരിക്കുന്നു. ആ ബസിന്റെ പേരാണ് കുടുംബ ശ്രീ ട്രാവല്‍സ്.ആ യാത്രയുടെ കരള്‍ അലിയിപ്പിക്കുന്ന കദന കഥയാണ് ഈ ചിത്രം എന്ന് വേണേല്‍ പറയാം.
അപ്പോള്‍ സംഭവം റോഡ് മൂവി ആണല്ലേ?
നീ എങ്ങനെ വേണേല്‍ വിളിച്ചോ.യാത്രക്കിടയില്‍ ബോംബ് പെട്ടിയുമായി കമ്മിഷ്നരുടെ മകള്‍ ഈ ബസില്‍ കേറുന്നു. എറണാകുളത്തു എത്തുന്ന അരവിന്ദനും സംഘവും മുഹൂര്‍ത്തം തെറ്റിയതിനാല്‍ ലോഡ്ജില്‍ താമസിക്കുന്നു . രണ്ടാമതൊരു മുഹൂര്‍ത്തം കണ്ടു പിടിച്ചു കെട്ടാന്‍ പോകുമ്പോള്‍ കല്യാണം മുടക്കാനായി,താലി കെട്ടാന്‍ മണ്ഡപത്തില്‍ നില്‍ക്കുന്ന അരവിന്ദന്റെ പിന്‍ഭാഗത്ത് ആരും കാണാതെ (?) മയക്കുമരുന്ന് കുത്തി വയ്ക്കുന്നു.(കോമഡി ആണ് എവിടെ ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു . കുത്തു കൊള്ളുന്ന ജയറാമിന്റെ ഭീകര ഭാവ അഭിനയം വേറെ).ഇനി മൂന്നാമത്തെയും അവസാനത്തെയും ആയ ഒരേ ഒരു മുഹൂര്‍ത്തം കൂടെയേ ഉള്ളു. ആ മുഹൂര്‍ത്തത്തില്‍ എങ്കിലും കല്യാണം നടക്കുമോ ? ബോംബ് പൊട്ടുമോ ? തട്ടി കൊണ്ട് വരപ്പെട്ട കമ്മിഷനര്‍ രക്ഷപ്പെടുമോ ?കാണികള്‍ക്ക് വീട്ടില്‍ പോകാമോ ? ഇങ്ങനെയുള്ള ഉദ്വേഗ ജനകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഇന്നു തന്നെ കാണുക ഈ വിനോദ ത്രില്ലെര്‍ കുടുംബ റോഡ് മൂവി ...........
അപ്പോള്‍ പറഞ്ഞു വരുന്നത്
മോഹന്‍ലാലിനു വാമനപുരം ബസ്‌റൂട്ട് എന്ന ചിത്രം എന്തായിരുന്നോ അതാണ് ജയറാമിന് ഈ ചിത്രം .മീശ ഇല്ലാത്തത് കൊണ്ടാകണം സ്ഥിരമായി വയറിളക്കം ബാധിച്ച ഒരാളുടെ ഭാവമാണ് (അഥവാ അങ്ങനെയാണ് എന്നിക് തോന്നിയത്) ജയറാമിന് ഈ ചിത്രത്തില്‍ (മീശ ട്രിം ചെയ്യുക ആയിരുന്നു ഭേദം).പിന്നെ ദോഷം പറയരുതല്ലോ ഭാവന കാണാന്‍ നന്നായിട്ടുണ്ട് .അന്യ ഭാഷയില്‍ അഭിനയിക്കുന്നതിന്റെ ഗുണം ആകണം ക്യാമറക്ക് മുന്നില്‍ തികച്ചും ഫ്രഷ് ആയി പ്രത്യക്ഷപെടാന്‍ ഈ നടിക്ക് കഴിയുന്നു .
സംവിധാനം ലോകോത്തരം .കഥാ തിരക്കഥ എന്നിവയെ പറ്റി ഇതിനകം വായനക്കാര്‍ക്ക് ഒരു ഊഹം കിട്ടിയിട്ടുണ്ടാകുമല്ലോ
ചുരുക്കത്തില്‍ പറഞ്ഞാല്‍ ........
കഴിയുമ്പോള്‍ സന്തോഷം തോന്നുന്ന ഒരു ചിത്രം .കഴിഞ്ഞല്ലോ എന്ന ആശ്വാസത്തില്‍ നിന്നും ഉണ്ടാകുന്ന സന്തോഷം ആണെന്ന് മാത്രം .
Showing posts with label ഭാവന. Show all posts

Wednesday, January 26, 2011
Saturday, January 22, 2011
ദി മെട്രോ (The Metro )
ഹലോ അണ്ണാ ഇവിടെയൊക്കെ ഉണ്ടോ ? കാണാന്‍ ഇല്ലല്ലോ .
എന്ത് പറയാന്‍ ? മലയാള സിനിമയിലെ നിക്കര്‍ - കൂളിംഗ് ഗ്ലാസ് ആരാധകരുടെ മനം ഉരുകി ഉള്ള ശാപം അന്നെന് തോന്നുന്നു . കഴിഞ്ഞ ആഴ്ച മദര്‍ ബോര്‍ഡ് ഡിം !!! പിന്നെ നമ്മുടെ നാട് ഒരു ഉപഭോക്ത പ്രാധാന്യമുള്ള നാടായതു കൊണ്ട് ഒരു ആഴ്ച ശയന പ്രദിക്ഷണം നടത്തിയപ്പോള്‍ സംഗതി ശരിയായി.ഭാഗ്യത്തിന് കഴിഞ്ഞ ആഴ്ച നല്ല മലയാള ചിത്രങ്ങളൊന്നും തന്നെ ഇറങ്ങിയും ഇല്ല.പോരാത്തതിനു കഴിഞ്ഞ ആഴ്ച മുഴുവനും ബ്ലോഗില്‍ ഭയങ്കര യുദ്ധവും ആയിരുന്നു . അവസാനത്തെ പോസ്റ്റിന്റെ ബഹളം.
അതിരിക്കട്ടെ അണ്ണന്റെ മുഖതെന്താ ഒരു ഇളിഞ്ഞ ഭാവം ? ഒരു ഇളിഭ്യത പോലെ .........
നീ ശ്രദ്ധിച്ചു അല്ലെ ? എടേ ഈ ആഴ്ച രണ്ടു മൂന്ന് പടം ഇറങ്ങിയല്ലോ പുതുമുഖങ്ങളെ പ്രോഹത്സഹിപ്പികുക എന്ന നമ്മുടെ നയത്തിന്റെ ഭാഗമായി ആദ്യം പോയി കണ്ടത് ദി മെട്രോ എന്ന പടമായിരുന്നു .
അത് .... നമ്മുടെ ദിലീപ് നിര്‍മ്മിച്ച പടം അല്ലിയോ ?
ഓ തന്നെ ദിലീപ് തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണവും വിതരണവും എന്നാണ് എനിക്ക് മനസിലായത് . സംവിധാനം വിപിന്‍ പ്രഭാകര്‍ .വണ്ണ്‍ വേ ടിക്കറ്റ്,സമസ്ത കേരളം പി ഓ മുതലായ സിനിമ സംവിധായകന്‍റെ മാത്രം കലയാണെന്ന് വിളിച്ചറിയിക്കുന്ന സിനിമകള്‍ (പണി അറിയാത്തവന്‍ ചെയ്താല്‍ കൈ പൊള്ളും എന്നും വ്യാഖ്യാനം) ആണ് അദേഹം സംവിധാനം ചെയ്തത്.
അത് കൊണ്ട് എന്താ അണ്ണാ?ട്രാഫിക് എന്ന പടം വന്നതോടെ ഏതു സംവിധായകനും എപ്പോള്‍ വേണേലും നന്നാകാം എന്ന് മലയാളിക്ക് മനസിലായില്ലേ ?
അത് തന്നെയാ അനിയാ എനിക്ക് പറ്റിയത്. ചിലര്‍ നന്നാകാം എന്ന് പറയുന്നത് പോലെ ചിലര്‍ ഒരിക്കലും നന്നാകില്ല എന്നും ഞാന്‍ ഓര്‍ക്കണം ആയിരുന്നു .ഇനി പറഞ്ഞിട്ടെന്താ?
ഇങ്ങേര്‍ എങ്ങനെ സെന്റി അടിക്കാതെ.വിശദമായി ഒന്ന് പറഞ്ഞെ കാര്യങ്ങള്‍ ....അല്ല പിന്നെ
ശരി നിര്‍മാണം വിതരണം ദിലീപ്.സംവിധാനം ബിപിന്‍ പ്രഭാകര്‍ കഥ തിരകഥ വസനം വ്യാസന്‍ ഇടവനകാട് സംഗീതം ഷാന്‍ .സംഗതി ത്രില്ലെര്‍ ആണെന്നാണ് മധ്യമ കുഴലൂത്ത് . അഭിനയിക്കുന്നവര്‍ ശരത് കുമാര്‍ , ഭാവന ,ജഗതി , ജി കെ പിള്ള ,സുരാജ് വെഞ്ഞാറാന്‍ മൂട്, പിന്നെ മലര്‍വാടി ആര്‍ട്സ് ക്ലബ് പിള്ളേരും . മാത്രമല്ല കൊച്ചി നഗരത്തില്‍ ഒരു രാത്രി നടക്കുന്ന രണ്ടു മൂന്ന് സംഭവങ്ങളും ഒടുവില്‍ അവയെല്ലാം ചേരുന്ന ഒരൊറ്റ ക്ലൈമാക്സ് അങ്ങനെ ചുരുക്കത്തില്‍ കാണാന്‍ കേറുന്നവനെ ത്രില്ലടിപ്പിച്ചു കൊല്ലും എന്ന മട്ടിലുള്ള അവകാശ വാദങ്ങള്‍ ഇവയൊക്കെയാണ് ഈ ചിത്രത്തിന്റെ ബാക്ക് ഗ്രൌണ്ട് ഇന്‍ഫര്‍മേഷന്‍.
ശരി അപ്പോള്‍ ശരിക്കും സംഭവിക്കുന്നതോ ?
പടം തുടങ്ങുന്നത് തന്നെ കുറച്ചു കാലം മുന്‍പ് നടന്ന ഒരു സംഭവം , രാഷ്ട്രീയ യുവ നേതാവായ പടവീടന്‍ ജെയ്മിയെ (പുതു മുഖം) ഗുണ്ടാ തലവനും മുതിര്‍ന്ന നേതാവായ കുമ്പളം വര്‍ക്കിയുടെ (ജി കെ പിള്ള ) വലം കൈയുമായ പരുത്തിക്കാടന്‍ ഷാജി (സുരേഷ് കൃഷ്ണ)യും സംഘവും ഓടിച്ചിട്ട് തട്ടുന്നത് കാണിച്ചാണ്.പൊതു ജന പ്രക്ഷോഭണം മൂലം മുന്‍പ് സ്ഥലം മാറ്റപെട്ട സര്‍ക്കിള്‍ ജേക്കബ് അലക്സാണ്ടര്‍ (ശരത് കുമാര്‍)കൊച്ചിയില്‍ ചജെടുക്കുന്നു .ട്രാക്ക് രണ്ടു. സൌദിയില്‍ ജോലിയുള്ള ഹരി (മലര്‍വാടിയിലെ ഒരു താടി .നവീന്‍ പോളി എന്നല്ല പേരെങ്കില്‍ ക്ഷമി !) അവധിക്കു നാട്ടില്‍ എത്തുന്നു . ഹരിയുടെ സുഹൃത്തുക്കള്‍ (ബാക്കി മലര്‍വാടിയും പിന്നെ സുരാജും)എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിച്ചു നാട്ടിലേക്കു കൊണ്ട് പോകുന്നു.ഇവിടെ ഷാജിയും സര്‍ക്കിളുമായി പതിവ് ഗ്വാ ഗ്വാ (സര്‍ക്കിള്‍ ഷാജിയുടെ അനിയന്‍ ഫ്രെടിയെ പൊക്കുന്നു. ഷാജി പുല്ലു പോലെ വാദിയെ വിരട്ടി പരാതി പിന്‍വലിപ്പിച്ചു അനിയനെ ഇറക്കുന്നു . സര്‍ക്കിളും ആയി ഡയലോഗ് മത്സരം നടത്തുന്നു.ആ ഒരു ലൈന്‍.സര്‍ക്കിള്‍ ഷാജിയെ കുരുക്കാനായി അയാളുടെ പഴയ സഹ പ്രവര്‍ത്തകനായ (ഇപ്പോള്‍ ശത്രു) തട്ടില്‍ ജോണ്‍ നെ മാപ്പ് സാക്ഷി ആക്കാന്‍ ശ്രമിക്കുന്നു . ട്രാക്ക് രണ്ടു: ഹരിയും ബാക്കി മലര്‍വാടി സുഹൃത്തുക്കളും സുരാജും വാഗ മണ്ണിലേക്ക് ഒരു അടിച്ചു പൊളി യാത്ര പ്ലാന്‍ ചെയുന്നു . യാത്ര കഴിഞ്ഞു (യാത്രക്കിടയില്‍ ജഗതിയുമായി തമാശയുള്ള രംഗങ്ങള്‍ ഉണ്ട് .സുരജിനു കണ്ടു പഠിക്കാന്‍ വേണ്ടി ജഗതിയെ കാസ്റ്റ് ചെയതതാകണം ) തിരികെ നാട്ടിലേക്കു തിരിക്കുന്നു സംഘം.തട്ടില്‍ ജോണ്‍ മാപ്പ് സക്ഷിയകാനായി നഗരത്തില്‍ എത്തിയ വിവരം അറിഞ്ഞു ഷാജിയും സംഘവും അയാളെ തേടി ആ രാത്രി നഗരത്തിലേക്ക് ഇറങ്ങുന്നു . ഇതിനിടെ നാട്ടിലേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെത്തുന്ന ഹരിയും സംഘവും സിഗ്നലില്‍ വണ്ടി കൊണ്ടിടിക്കുന്ന ഫ്രെഡിയുമായി ഉടക്കുന്നു . അടി കൊടുത്തിട്ട് പോകുന്ന അവരെ തിരഞ്ഞു ഫ്രെഡിയും ഗുണ്ടകളും. ഇതിനിടെ വണ്ടി കേടായി നന്നാക്കി കൊണ്ടിരിക്കുമ്പോള്‍ മൂത്രമൊഴിക്കാന്‍ പോകുന്ന സംഘത്തിലെ ഒരാള്‍ ഷാജിയും സംഘവും തട്ടില്‍ ജോണ്‍ നെ തട്ടുന്നത് കാണുന്നു .സംഗതി മൊബൈലില്‍ പകര്‍ത്തുന്നു .(ലവന്‍ തുടക്കം മുതലേ ആദ്യമായി മൊബൈല്‍ കാണുന്നവരെ പോലെ ചുറ്റും ഉള്ളതെല്ലാം റെക്കോര്‍ഡ് ചെയുന്നത് കണ്ടപ്പോലെ തോന്നിയതാ ഇതു സംഭവിക്കും എന്ന്). അതോടെ ഷാജിയും സംഘവും ഇവരുടെ പുറകെ.പിന്നെ ഏതാണ്ട് ഒരു മണികൂറോളം ഗുണ്ടകളും ഈ സംഘവും ആയുള്ള സാറ്റ് കളിയാണ്.(പിന്നെ കുറെയധികം നേരം "ദാ അവന്മാര്‍ വരുന്നു ഓടിക്കോ ". "ഇനി നമ്മള്‍ എന്ത് ചെയ്യുമെടാ " തുടങ്ങിയ സംഭാഷണങ്ങള്‍ വീണ്ടും വീണ്ടും കേട്ട് രസിക്കാം . ഈ പ്രക്രിയ കുറെ കഴിയുമ്പോള്‍ സംഘത്തിനു നേരത്തെ വഴിയില്‍ പരിചയപ്പെട്ട അനുപമ (ഭാവന)യുടെ കാര്‍ഡ് കയ്യില്‍ ഉള്ളത് ഓര്‍മ വരുന്നു വിളിച്ചു സഹായം ചോദിക്കുന്നു .അനുപമയുടെ സഹോദരനാണ് സര്‍ക്കിള്‍ ജേക്കബ് അലക്സാണ്ടര്‍ (ഇനി കഥയ്ക്ക് ട്വിസ്റ്റ് ഇല്ല എന്നൊരു പരാതി വേണ്ട ).
ഓഹോ എന്നിട്ടോ
ഇനി എന്തോന്ന് എന്നിട്ടോ ? ശരത് കുമാര്‍ എത്തുന്നു ഗുണ്ടകളെ എല്ലാം അടിച്ചു താഴെ ഇടുന്നു ആംബുലന്‍സ് നെയും ഫയര്‍ എഞ്ചിനെയും വിളിച്ചു വരുത്തി നാട്ടുകാരെ കൂടുന്നു.എല്ലാരുടെയും സാനിധ്യത്തില്‍ ഒരു ലഘു പ്രസംഗം നടത്തി ഷാജിയെ പരസ്യമായി വെടി വെച്ച് കൊല്ലുന്നു.പിള്ളേരുമായി സ്ലോ മോഷന്‍ല്‍ നടന്നു പോകുന്നു ശുഭം.
ചിത്രം രണ്ടാം പകുതി മുതല്‍ പസ്സെന്‍ജര്‍ എന്ന ചിത്രത്തിന്റെ പ്രേതം കേറിതുടങ്ങും. ഒന്നാം പകുതി താരതമ്യേനെ ഭേദം ആണ് .ഇങ്ങനത്തെ ചിത്രങ്ങളില്‍ ഉണ്ടാവേണ്ട പിരി മുറുക്കം (പ്രത്യേകിച്ച് രണ്ടാം പകുതിയില്‍) സൃഷ്ടിക്കാന്‍ സംവിധായകനും തിരകഥാകൃത്തും ദേനീയമായി പരാജയപ്പെടുന്നു
ശരി ഇനി അഭിനയം ?
ശരീര ഭാഷയിലും രൂപത്തിലും ഒരു പോലീസ് ഓഫീസര്‍ ആയി നന്നകുനുണ്ടെങ്കിലും.കത്തി കേറേണ്ട സീനുകളില്‍ ശരത് കുമാര്‍ പോര എന്നാണ് എനിക്ക് തോന്നിയത് . ഇപ്പോളും ഇത്തരം കഥാപാത്രങ്ങളെ സുരേഷ് ഗോപി അവതരിപ്പികുന്നത് ആണ് ഭേദം എന്നാണ് എനിക്ക് തോന്നാറുള്ളത്. പിന്നെ സുരാജ് നിലവാരം ഇല്ലാത്ത കോമഡി അഭിനയിക്കുന്നു എന്നാ പരാതി ഞാന്‍ ഇതാ പിന്‍വലിക്കുന്നു (മാപ്പും ചോദിക്കുന്നു ) . പ്രിയപ്പെട്ട സുരാജ് താങ്കള്‍ ഇഷ്ടം പോലെ കോമഡി ഏതു നിലവാരത്തില്‍ ഉള്ളത് വേണേലും കാണിച്ചു കൊള്ളൂ ദയവായി സെന്റി അഭിനയിക്കരുത് .മലര്‍വാടി ആര്‍ട്സ് ക്ലബ് എന്നാ ചിത്രത്തില്‍ ഭേദം കുട്ടൂസ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു എന്നാണ് പൊതുവേ അഭിപ്രായം . അത് മനസിലാക്കി ആകണം ഇതില്‍ അദേഹം ഭയങ്കരമായി അഭിനയിച്ചിരിക്കുന്നു . ആ പയ്യനെയും സുരജിനെയും കൊല്ലുന്ന രംഗം വരുമ്പോളാണ് ഗുണ്ടകള്‍ എത്ര നല്ലവരാണ് എന്ന് നമ്മള്‍ ഓര്‍ത്തു പോകുന്നത് . അധികം വിസ്ടരിക്കുന്നില്ല തികച്ചും ameture ആണ് ഈ സംഘത്തിലെ എല്ലാരുടെയും അഭിനയം . നിഷാനും ആസിഫലി യും ഒക്കെ ഇതിലും എത്ര ഭേദം എന്ന് പറയാതെ വയ്യ .ശരത് കുമാറിന് ഫോണ്‍ കൊടുക്കാനായി മാത്രം നായികാ എന്നപേരില്‍ അവതരിപ്പിക്കപെടുന്ന ഭാവന വന്നു പോകുന്നു (ആ റോള്‍ കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചാലും ഒന്നുംവരാനില്ല). ജഗതിയും സുരേഷ് കൃഷ്ണയും മാത്രമാണ് അവരുടെ വേഷങ്ങള്‍ അത്മാര്തമായി ചെയാന്‍ ശ്രമിച്ചു കണ്ടത് .സംഗീതത്തെ കുറിച്ച് ഒന്നും പറയാനില്ല . (എനിക്ക് തല പെരുത്ത് എന്നതൊഴിച്ച് !!)
എന്നാലും പുതു മുഖങ്ങള്‍ അഭിനയിക്കുന്ന ഒരു പടത്തെ കുറിച്ച് .....
എടേ പടം തുടങ്ങുമ്പോള്‍ ദിലീപ് ഒരു രണ്ടു മിനിട്ട് പ്രത്യക്ഷപ്പെട്ടു സിനിമയെ കുറിച്ച് രണ്ടു വാക്ക് പറയുന്നുണ്ട് . അദേഹം അവസാനിപ്പിക്കുന്നത് സൂക്ഷിചില്ലങ്കില്‍ നിങ്ങള്‍ക്കും ഇതു സംഭവിക്കാം എന്ന് പറഞ്ഞാണ്.പടം കണ്ടു കഴിഞ്ഞപ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്ന് ഞാന്‍ മനസിലാക്കിയത്
1 നിങ്ങള്‍ അപരിചിതമായ ഒരു നഗരത്തില്‍ പൊയി എന്നിരിക്കട്ടെ നിങ്ങളുടെ വാഹനത്തില്‍ വേറൊരു വാഹനം വന്നിടിച്ചാല്‍ . അതോടിക്കുനത് ഏതെങ്കിലും ഗുണ്ട ആയിരിക്കാം എന്ന് മനസിലാക്കി പുറത്തിറങ്ങി പുഞ്ചിരിയോടെ താങ്ക് യു സര്‍ എന്ന് പറയുക .(പ്രത്യേകിച്ചു സ്ഥലം കൊച്ചി ആണെങ്കില്‍ ).
2 നിങ്ങളുടെ ഒരു കൂടുകാരന്‍ അപരിചിതമായ ഒരു നഗരത്തില്‍ (കൊച്ചിയില്‍ ആണെങ്കില്‍ പ്രത്യേകിച്ചും ) കൂടം തെറ്റി പോയി എന്നിരിക്കട്ടെ . അവനെ തിരഞ്ഞു നടക്കുക അല്ലാതെ ഒരിക്കലും അവന്റെ മൊബൈലില്‍ വിളിക്കരുത് .അവന്‍ മിക്കവാറും വല്ല കൊലപാതകമോ കുളി സീനോ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കില്‍ ആകും .
അണ്ണാ ഒന്ന് പറയട്ടെ ഇത് ഇപ്പോള്‍ ഏതാണ്ട് ഒരു കൊല്ലത്തില്‍ കൂടുതല്‍ ആയില്ലേ ഈ പരിപാടി തുടങ്ങിയിട്ട് . ഇനി ഇങ്ങനെ ഒക്കെ ആയാല്‍ മതിയോ കുറച്ചു കൂടി ഒരു ബൌധിക തലത്തില്‍ കേറി നിന്ന് കാച്ചികൂടെ. അതാ മലയാളിക്ക് ഒരു ഇതു...
എന്ന് വെച്ചാല്‍....... ഒന്ന് തെളിച്ചു പറയെടെ
ഓ ഒന്നുമറിയില്ല പാവം . അണ്ണാ ഒരു നാലു കൊറിയന്‍ സിനിമ,പത്തു ലാറ്റിന്‍ അമേരിക്കന്‍ പടം,പേരിനു രണ്ടു ഇറാന്‍ പടം എത്രയും മതി പിന്നെ അക്കിര കുറസോവ,ആല്‍ഫ്രഡ് ഹിച് കോക്ക് തുടങ്ങിയ പേരുകളും അവരുടെ നാലു പടങ്ങളുടെ പേരും മതി ഓരോ പോസ്റ്റിലും ഓരോന്നായി ഇടയ്ക്കിടെ അലക്കുക. എത്രയും മതി ഒരു സിനിമ ബുജി ആകാന്‍ .
എടേ നീ പറയുന്നത് പഴയ ട്രെന്റ് ആണ് . ഇപ്പോള്‍ ലേറ്റസ്റ്റ് ട്രെന്റ് സന്ദേശം ആണ് . നിമാതാവ് പത്തു കാശു ഉണ്ടാക്കണോ അല്ലെങ്കില്‍ കള്ളപണം വെളുപ്പിക്കണോ നിര്‍മിക്കുന്ന പടം ഇതിനോന്നുമല്ല മറിച്ചു ഒരു സന്ദേശം പ്രച്ചരിപ്പികനാണെന്ന് വരുത്തി തീര്‍ക്കുക . എന്നിട്ട് ആ സന്ദേശം ഏതെങ്കിലും മത വിഭാഗങ്ങളെ ആക്ഷേപിക്കാന്‍ ഉണ്ടാക്കിയത് ആണെന്നും കൂടി കാച്ചിയാല്‍ തികഞ്ഞു .ജനങ്ങള്‍ തല്ലി ചാകട്ടെ വിവരം ഇല്ലാത്ത ജന്തുക്കള്‍ നമുക്ക് ബുദ്ധി ജീവി ആകണ്ടേ .നമുക്ക് വേണ്ടത് ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ സ്റ്റൈല്‍ ചിത്രങ്ങള്‍ മാത്രം .(നായകര്‍ മൂന്ന് പേര്‍ ഒരു ഹിന്ദു ഒരു ക്രിസ്ത്യാനി ഒരു മുസ്ലിം വില്ലന്മാരും മൂന്നുപേര്‍ ഒരു ഹിന്ദു ഒരു ക്രിസ്ത്യന്‍ ഒരു മുസല്‍മാന്‍ .ക്ലൈമാക്സില്‍ ഹിന്ദു നായകന്‍ ഹിന്ദു വില്ലനെ കൊല്ലുന്നു ക്രിസ്ത്യന്‍ നായകന്‍ ക്രിസ്ത്യന്‍ വില്ലനെ കൊല്ലുന്നു മുസ്ലിം നായക കഥാപാത്രം മുസ്ലിം വില്ലനെ കാച്ചുന്നു . എല്ലാരും ഹാപ്പി . മത സൌഹാര്‍ദം നീണാള്‍ വാഴട്ടെ ) എപ്പിടി ? ഇത്തരം നിരൂപണം എഴുതുന്ന ബുദ്ധി ജീവികളോടു എനിക്കൊന്നും പറയാനില്ല . ഒരു പൌരന്‍ എന്ന നിലയില്‍ "തൂ " എന്ന് കാര്‍ക്കിച്ചു ഒരു തുപ്പു തുപ്പാന്‍ തോന്നി പോകുന്നു .
അതിരിക്കട്ടെ അണ്ണാ കാടു കേറാതെ . ഈ പടം നല്‍കുന്ന സന്ദേശം എന്താണ് .
എനിക്ക് മനസിലായ കാര്യം പറയാം .കൊച്ചി മൊത്തം ഗുണ്ടകളാണ് . ഇരുട്ടു വീണിട്ടു പുറത്തിറങ്ങിയാല്‍ പണി മേടിക്കും .
അപ്പോള്‍ ചുരുക്കത്തില്‍ ....
ശ്രീ ദിലീപ് പറഞ്ഞതേ ഈ ചിത്രം കണ്ട ഒരാളെന്ന നിലക്ക് എന്നിക് പറയാനുള്ളൂ . സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതു പറ്റിയേക്കാം (എനിക്കോ അബദ്ധം പറ്റി !!)

Labels:
അഭിപ്രായം,
ചര്‍ച്ച,
ഭാവന,
മലയാള സിനിമ,
ശരത് കുമാര്‍,
സിനിമ
Sunday, December 26, 2010
മേരിക്കുണ്ടൊരു കുഞ്ഞാട് (Merrykkundoru Kunjadu)
കോട്ടയം സോളമന്‍ മഹാനായ ഷാഫി ...
എന്തുവാടെ ഈ എഴുതുന്നെ ?
അണ്ണാ സൂപ്പര്‍ രാജാക്കാന്‍മാര്‍ ബക്രീദിന് പടമിറക്കി കിട്ടേണ്ടത് മേടിച്ചു പോയല്ലോ . ഇനി ഈ ക്രിസ്മസ് റിലീസ് ആയ ബാക്കി ണഞ്ഞ പിഞ്ഞ പടങ്ങളെ കുറിച്ച് എന്തേലും എഴുതണ്ടേ?. നാളെയും പച്ചരി വാങ്ങണ്ടേ , നമ്മുടെ മുതലാളി നവംബര്‍ല്‍ തന്നെ (അതോ അതിനു മുന്‍പോ?) മലയാള സിനിമ 2010 എന്നൊരു നെടുങ്ങന്‍ കുഴലൂത്ത് സാധനം എഴുതി വെച്ചിട്ട് കുടുംബസമേതം മലേഷ്യ പര്യടനത്തിനു പോയി . ചുരുക്കത്തില്‍ എല്ലാം നമ്മുടെ തലയില്‍ .എന്തയാലും ഇതൊന്നും പോയി കാണാനുള്ള സ്ടാമിന എനിക്കില്ല.പിന്നെ ദിലീപിന്റെ പടം ഉണ്ടല്ലോ അങ്ങേരുടെ പടത്തെ കളിയാക്കി കൊണ്ട് തുടങ്ങാം എന്ന് കരുതി .
മിടുക്കന്‍ നീ ഈ പത്രത്തില്‍ ഒന്നും ജോലി ചെയ്യേണ്ടാവനല്ലെടെ . നിന്നെ കുറിച്ച് എനിക്ക് അഭിമാനം ഉള്ള ഒരു കാര്യം നീ കളിയുടെ നിയമങ്ങള്‍ വേഗം പഠിക്കുന്നു എന്നത് ആണ് .അതിരിക്കട്ടെ ഇന്നലെ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ എന്ത് പറ്റി?
അത് പിന്നെ ക്രിയാത്മക വിമര്‍ശനം ബൂലോകത്ത് എന്നൊരു ശില്പ ശാല ഉണ്ടായിരുന്നു . universal ബ്ലോഗര്‍ ആയ ഞാന്‍ പോയില്ലെങ്കില്‍ പിന്നെ ആരു പോകാന്‍ ? അജണ്ട പഴയത് തന്നെ നിക്ഷ് പക്ഷത തോന്നിപ്പിച്ചു സൂപ്പര്‍ താര ചിത്രങ്ങളെ പുകഴ്ത്തുക പിന്‍ നിരയില്‍ (രണ്ടും മൂന്നും നാലും ...എല്ലാം ) കൊന്നു കൊല വിളിക്കുക അല്ലെങ്ങില്‍ അവഗണിക്കുക അങ്ങനെ ഒരു ലൈന്‍ . ശരിക്കും അണ്ണാ ഈ തീയറ്ററില്‍ ഇരുന്നു കൂവുന്നവനും ഇവന്മാരും ആയിട്ട് എന്താ വ്യത്യാസം ?
അനിയാ എന്തെങ്കിലും ഉണ്ട് എന്ന് തോന്നുന്നെകില്‍ അത് തോന്നല്‍ മാത്രമാണ് . പിന്നെ ഇന്നലെ നിന്നെ വിളിച്ചത് മേരിക്കുണ്ടൊരു കുഞ്ഞാട് എന്നാ പടം കാണാന്‍ ആണ് . ഒന്നുംമില്ലെങ്കില്‍ പടം കണ്ടിട്ട് വിമര്‍ശിക്കുന്ന ഒരേ ഒരു ബ്ലോഗര്‍ എന്നാ പദവി നിനക്കിരിക്കട്ടെ എന്ന് കരുതി .
ഓ അതൊക്കെ വലിയ പാടാ . താങ്കള്‍ കാര്യം പറ. ദിലീപിന്റെ പടമല്ലേ? തൊട്ടു മുന്‍പിറങ്ങിയ പപ്പി അപ്പച്ചാ , കാര്യസ്ഥന്‍ എന്നിവ പോലെ കടുത്ത ദിലീപ് ആരാധകര്‍ക്ക് ഒഴികെ ബാക്കി എല്ലാരേയും വെറുപ്പിക്കുന്ന ചിത്രമാണോ ഇതു ?
അനിയാ, ആദ്യം പടത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ പിടിച്ചോ സംവിധാനം ഷാഫി . (അടിസ്ഥാന പരമായി റാഫി മക്കാര്‍ ടിന്‍ കുടുംബത്തില്‍ നിന്നു വരവ് എങ്കിലും ആദ്യ ചിത്രത്തോടെ ആശയ കുഴപ്പം എന്ന സ്ഥിരം സാധനം ഉപേക്ഷിച്ച സംവിധായകന്‍ ആണ് ഇദേഹം.വ്യത്യസ്ത വിഷയങ്ങള്‍ വെച്ച് ഓരോ ചിത്രവും ഒരുക്കുന്ന ഇദേഹം അടിസ്ഥാന പരമായി entertaining ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകനാണ് .)
ഒരു മിനിട്ട് . അത് പറയാന്‍ വരട്ടെ ഈ സംവിധായകന്റെ അവസാന ചിത്രം ലോലിപ്പോപ് ഒരു പരാജയം ആയിരുന്നല്ലോ .
അനിയ ആ പടത്തിനു ഞാന്‍ അകെ കണ്ട കുറ്റം അതിന്റെ ക്ലൈമാക്സ് നു അച്ചുവിന്റെ അമ്മ എന്ന സത്യന്‍ ചിത്രത്തിന്റെ അവസാനവും ആയുള്ള സാദൃശ്യം ആണ് . ബാക്കി വിദേശത്ത് പോയുള്ള ഗാന ചിത്രീകരണം , മസിലുള്ള പ്രിത്വിയെ കാണുമ്പോള്‍ ഫാമിലി പായ്ക്ക് ഉള്ള മലയാളിക്ക് തോന്നുന്ന കുശുമ്പ് ഇവ എല്ലാം കൂടി ആയപ്പോള്‍ പൂര്‍ത്തിയായി എന്ന് മാത്രം .
ശരി എന്തോ ആകട്ടെ ബാക്കി പറ.
തിരക്കഥ ബെന്നി നായരമ്പലം , വരികള്‍ അനില്‍ പനച്ചൂരാന്‍ , സംഗീതം ബേണി ഇഗ്നേഷ്യസ് ,ശ്യാം ദത്തു ചായാഗ്രഹണം , വൈശാഖ് സിനിമയുടെ ബാനെര്‍ല്‍ രാജന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു .
അപ്പോള്‍ കഥ ?
ഒരു മലയോര ഗ്രാമം . അവിടുത്തെ പ്രമാണി ഇട്ടിച്ചന്‍ (ഇന്നസെന്റ് ). ഇങ്ങേരു ചെറുപ്പത്തില്‍ പ്രേമിച്ചിരുന്ന മേരി (വിനയപ്രസാദ് ) എന്നാല്‍ കല്യാണ തലേന്ന് ഇട്ടി വയറ്റില്‍ ഉണ്ടാക്കിയ വേലക്കാരി പ്രശ്നം ആക്കുകയും അവസാനം ഇട്ടിക്ക് അവരെ കെട്ടേണ്ടിയും വരുന്നു.മേരി ആ ഗ്രാമത്തിലെ കപ്യാരെ (വിജയ രാഘവന്‍ ) കെട്ടുന്നു . ഇത്രയും ഫ്ലാഷ് ബാക്ക് (കാണിക്കുന്നില്ല പറയുന്നേ ഉള്ളു ).കാലം കടന്നു പോയി .ഇട്ടിച്ചന്റെ മക്കള്‍ (അപ്പഹാജ ,ആനന്ദ് മുതലായ) തടിമാടന്മാര്‍ പിന്നെ മേരി (ഭാവന) എന്ന മകളും .(പഴയ പ്രേമത്തിന്റെ ഓര്‍മയ്ക്ക് ആയാണ് മകള്‍ക്ക് മേരി എന്ന് പേരിട്ടിരിക്കുന്നത് . മേരിക്ക് നാലു മക്കള്‍ മൂത്തവന്‍ ജോസ് പന്ത് പന്ത്രട് വയസുള്ളപ്പോള്‍ നാട് വിട്ടു പോയി . പിന്നെ ഉള്ളത് സോളമന്‍ താഴെ രണ്ടു പെണ്‍കുട്ടികളും . സോളമന്‍ ഇടവകയില്‍ കുഞ്ഞാട് എന്നാണ് അറിയപ്പെടുന്നത് . തികഞ്ഞ ഭീരു ആയ ഇയാളെ നാട്ടില്‍ എല്ലാവര്ക്കും പരിഹാസമാണ് . മേരിയും ആയുള്ള അടുപ്പത്തിന്റെ പേരില്‍ മേരിയുടെ സഹോദരങ്ങള്‍ ഇയാളെ ഇടയ്ക്കിടെ തല്ലി ചതക്കാറുണ്ട് . പള്ളി വികാരി ആയ ഫാദര്‍ കുണ്ട്കുഴി (ജഗതി ) മനസുകൊണ്ട് സോളമനോട് അനുഭാവം ഉണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.ഇങ്ങനെ ഇരിക്കുമ്പോളാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം (തല്‍കാലം ജോസ് എന്ന് വിളിക്കാം) ആ ഗ്രാമത്തില്‍ എത്തുന്നത് . സോളമനും കുടുംബവുമായി യദ്രിചികമായി പരിചയത്തില്‍ ആകുന്ന ജോസ് അവിടെ തന്നെ കൂടുന്നു.തീറ്റ പ്രാന്തന്‍ ആണെങ്കിലും കരുത്തനായ ജോസില്‍ ഒരു രക്ഷകനെ കാണുന്ന സോളമന്‍ ഇതു തന്റെ നാട് വിട്ടു പോയ ജേഷ്ടന്‍ ജോസ് ആണെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിക്കുന്നു . ജോസിന്റെ ബലത്തില്‍ ആരെയും കൂസാതെ വിലസുന്ന സോളമനു ജോസിന്റെ ഭൂതകാലത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നതോടെ അസ്വസ്ഥന്‍ ആകുന്നു.ചില പ്രത്യേക ഉദ്ദേശങ്ങളോടെ ആണ് ജോസ് ഈ നാട്ടിലേക്കു വന്നത് എന്ന് മനസിലാകുന്നതോടെ സോളമനില്‍ പരിഭ്രാന്തി കൂടുന്നു. ഇതിനെ തുടര്‍ന്ന് സോളമനിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ കഥ പുരോഗമിക്കുന്നു .
ശരി ശരി അപ്പോള്‍ സിനിമ എങ്ങനെ ?
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം മനസമാധാനത്തോടെ (ഒരു ചെറു ചിരിയോടെ എന്ന് വായിക്കാം )പടം കണ്ടു ഇറങ്ങി വരാന്‍ പറ്റുന്ന ഒരു ചിത്രം ആണ് ഇതു എന്നാണ് എനിക്ക് തോന്നിയത് . തിരകഥ എഴുതിയ ബെന്നി നായരമ്പലം തന്റെ ജോലി വൃത്തിയായി നിര്‍വഹിച്ചു എന്നാണ് എനിക്ക് തോന്നിയത് . ഒന്ന് അനാവശ്യമായ ഒരു കഥ പത്രം പോലും ഉള്ളതായി എനിക്ക് തോന്നിയില്ല .പിന്നെ കഥ എപ്പോളൊക്കെ പാളം തെറ്റുന്നു എന്ന തോന്നല്‍ ഉണ്ടാകുംബോളും അതിനെ തിരിച്ചു ട്രാക്കില്‍ കൊണ്ട് വരാന്‍ ബെന്നിക്ക് കഴിഞ്ഞിട്ടുണ്ട് .ഭയങ്കര അഭിനയത്തിന് സ്കോപ്പ് ഒന്നും ഇല്ലെങ്കിലും ദിലീപ് ഇതില്‍ നേരിടുന്ന വെല്ലുവിളി തന്റെ ചക്കര മുത്തു , ചന്തു പൊട്ടു മുതലായ ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഈ ചിത്രത്തിലെ സോളമന് സാദൃശ്യം തോന്നിക്കാതിരിക്കുക എന്നത് ആണ് . അതില്‍ ആ നടന്‍ വിജയിച്ചു എന്നാണ് എനിക്ക് തോന്നിയത് . എല്‍സമ്മ എന്ന ചിത്രവുമായി താരതമ്യപ്പെടുത്താനുള്ള ഒരേ ഒരു കാരണം രണ്ടും മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമകള്‍ ആണ് എന്നുള്ളത് കൊണ്ടാണ് .ഭയങ്കരമായി ഒന്നും ചെയുന്നില്ലെങ്കിലും എല്ലാ നടീ നടന്മാരില്‍ നിന്നും ചിത്രത്തിന് ആവശ്യമുള്ളത് എടുക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അതാണ് സംവിധകന്‍ എന്ന നിലയില്‍ ഷാഫിയുടെ വിജയവും .ഭാവന , ജഗതി ,ബിജു മേനോന്‍,ഇന്നസെന്റ് ,സലിം കുമാര്‍ , പൊന്നമ്മ ബാബു തുടങ്ങി ഈ ചിത്രത്തില്‍ അഭിനയിച്ച ആരും മോശമായി എന്ന് പറയാനില്ല.സുരാജോ ഹരിശ്രീ അശോകണോ ഇല്ലാത്തതും ,ചിത്രത്തില്‍ ഒരിടത് പോലും ദിലീപ് താരബോധം (താരമാണെന്ന ബോധം) കാണിക്കാത്തതും ചിത്രത്തിന്റെ നിലവാരം താഴ്ത്താതെ രക്ഷിച്ചു.ചായാഗ്രഹണം നല്ല നിലവാരം പുലര്‍ത്തുന്നു.
ഏതൊക്കെ പറഞ്ഞാലും നമ്മുടെ സൂപ്പര്‍ താരങ്ങള്‍ അവരുടെ ആയ കാലത്ത് ചെയ്ത .........
നിര്‍ത്തെടാ പത്തിരുപതു കൊല്ലം മുന്‍പ് നടന്ന ചരിത്ര സംഭവങ്ങളെയും കെട്ടി പ്പിടിച്ചു എന്നിയും ഒരു നാള്‍ വരും എന്ന പ്രതീക്ഷ എനിക്കില്ല . അത് നിന്നെ പോലെയുള്ള കുഴല്‍ഊതുകര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് . ഈ ചിത്രത്തിന്റെ തുടക്കത്തിലും കൂവല്‍ തൊഴിലാളികളുടെ സാന്നിധ്യം പ്രകടം ആയിരുന്നു എന്നാല്‍ പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അതെല്ലാം താനേ നിന്നു എന്നാണ് ഞാന്‍ കണ്ടത് . അത് തികച്ചും ഈ പടത്തിന്റെ ഒരു വിജയം ആയാണ് ആദ്യ ദിനങ്ങളിലെ പ്രേക്ഷകന്‍ എന്ന നിലയിക്ക് ഞാന്‍ കാണുന്നത് .
അണ്ണാ മതിയേ . ഇനി ചുരുക്കമായി ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം
ഒരു നല്ല കൊച്ചു ചിത്രം.സിനിമ സംവിധായകന്റെ കല തന്നെ ആണെന്നും, ടീം വര്‍ക്ക്‌ലൂടെ ഒരു നല്ല സിനിമ എങ്ങനെ ഉണ്ടാകുന്നു എന്നും കാണിച്ചു തരുന്ന ഒരു ചിത്രം

Subscribe to:
Posts (Atom)