അനിയാ നീ സ്കൊട്ട് ലൻഡ് എന്ന് കേട്ടിട്ടുണ്ടോ ?
അനിയാ ജീവിതത്തിൽ പല രീതിയിൽ ഉള്ള ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുണ്ട് ഒമൻ പോലെയുള്ള ക്ലാസ്സിക് സീരീസ് മുതൽ സായിപ്പു ഇറക്കുന്ന പല ഐറ്റം . മലയാളത്തിൽ ആദ്യമായി കാണുന്ന ഹൊറർ ചിത്രം ലിസ്സ ആണെന്നാണ് ഓർമ്മ കള്ളിയങ്കാട്ടു നീലി, കരിമ്പൂച്ച വരെയുള്ള സ്റ്റാന്റ് ഡേഡ് സാധനങ്ങൾ , ചന്ദ്രകുമാർ മുതലായവരുടെ ഹൊറർ എന്ന പേരിൽ ഇറക്കിയിരുന്ന ഇക്കിളി പടങ്ങൾ .പിന്നെ കുറച്ചു വ്യത്യസ്തമായ ഫോർമാറ്റിൽ ചെയ്ത ആകാശഗംഗ .ചുരുക്കമാ സോന്നാൽ പല തരത്തിലുള്ള ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നാൽ ആദ്യമായാണ് ബോർ അടിപ്പിക്കുന്ന ഒരു ഹൊറർ ചിത്രം കാണുന്നത്.
അങ്ങനെ പറയല്ലേ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മുൻകൂട്ടി എഴുതി തയ്യാറാക്കിയ ഡയലോഗുകൾ ഇല്ലാ എന്നതാണ് . ചില്ലറ കാര്യമാണോ സംഗതി ?
പിന്നെ കേൾക്കാതെ . ഇങ്ങേരു ഇംഗ്ലീഷ് പടവും തുടങ്ങിയോ കാണാൻ ? ഇനി വല്ല x men വല്ലതും കണ്ടോ ?
അതായിരുന്നു ഭേദം (സംഗതി x men സീരീസിലെ ഏറ്റവും മോശം എന്നതാണ് അഭിപ്രായം എങ്കിലും ) വരാനുള്ളത് വഴിയിൽ തങ്ങുമോ ? ഇന്നലെ കണ്ടത് നവാഗത സംവിധാന പ്രതിഭ പാർത്ഥൻ മോഹൻ സംവിധാനം നിർവഹിച്ചു (ഒന്നൊന്നര നിർവഹണം ആയി പോയി ) പുതുമുഖങ്ങൾ പ്രധാന റോളിൽ പ്രത്യക്ഷപ്പെടുന്ന ന്യൂ ജനറേഷ ൻ ഹൊറർ ചിത്രം one . അതിനാണ് അനിയാ ഞാൻ തല വെച്ചത് .
അല്ല അതും ഈ പറഞ്ഞ സ്കൊട്ട് ലൻഡ് മായുള്ള ബന്ധം ?
അനിയാ 2004 ലോ മറ്റോ അവിടെ നാലഞ്ച് പേര് ചേർന്ന് ഒരു ഉല്ലാസ യാത്രക്ക് പോയി . ഒരു വിജനമായ സ്ഥലത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ താമസിക്കുന്ന ഇവരിൽ ഒരാളൊഴികെ ബാക്കി നാലു പേരുടെയും ശവശരീരങ്ങളാണ് രാവിലെ കാണുന്നത് .ബാക്കി ഒരാളെ കുറിച്ച് ഒരു വിവരവും എന്ന് വരെ ഇല്ല . ഈ സംഭവം നടക്കുമ്പോൾ ആരേലും ഓർത്തോ ഇങ്ങു ദൂരെ സ്കൊട്ട് ലൻഡ് എന്ന് കേട്ടാൽ പോലീസുകാരെ പണി പഠിപ്പിക്കുന്ന സ്ഥലം എന്നും കള്ളപ്പണം ഇടാനുള്ള സ്ഥലം എന്നും മാത്രം അറിയാവുന്ന പാവം മലയാളിക്ക് ആയിരിക്കും പണി കിട്ടുക എന്ന് .
പിന്നേ അതൊക്കെ അവിടെ . ഇവിടെ എങ്ങാനും ആയിരിക്കണം .സ്ഥലത്തെ സദാചാര പോലീസുകാരെ പിടിച്ചു രണ്ടു പൊട്ടിച്ചാൽ പോരെ മണി മണി പോലെ കുറ്റം വെളിച്ചത്തു വരില്ലേ ? ഇനി അത് നടന്നില്ല എങ്കിൽ ഇവരുടെ ആരുടെയെങ്കിലും പഴയ പ്രേമം , പരീക്ഷക്ക് മാർക്ക് കുറഞ്ഞ വിഷമം , ഹോട്ടൽ ഭക്ഷണം എങ്ങനെ എത്ര ഐറ്റം കിടക്കുന്നു . ചുരുക്കത്തിൽ രാവിലെ എഴുനേറ്റു വര വരച്ചത് പോലെ പല്ല് തേച്ചു ,കുളിച്ചു,വീട്ടിലെ ഭക്ഷണം കഴിച്ചു ഓഫീസിൽ / സ്കൂളിൽ / കോളേജിൽ പോയി വന്നു ടി വി കണ്ടു കിടന്നു ഉറങ്ങി ജീവിക്കുന്നവൻ (വർഷങ്ങളായി ) അല്ലെങ്കിൽ ഒരു പ്രശ്നവുമില്ല അണ്ണാ കേസ് തെളിയിക്കാൻ .അതിരിക്കട്ടെ ഈ ചിത്രത്തെ പറ്റി പറഞ്ഞാൽ ഉപകാരമായിരുന്നു .
അനിയാ , നേരത്തെ പറഞ്ഞ സ്കോട്ട് ലാൻഡ് കേരളത്തിൽ എത്തുമ്പോൾ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അഞ്ചു ഐ റ്റി കുട്ടികൾ (വിഷ്ണു ,ദേവിക , വിനോദ് , സൌമ്യ , റോസിൻ ) ആകുന്നു . ഒരു വാരാന്ത്യത്തിൽ അവർ ഒരു ഉല്ലാസ യാത്രക്ക് പ്ലാൻ ചെയ്യുന്നു ,ഒപ്പം ഭാര്യ മരിച്ചു ആകെ മൂഡ് ഓഫ് ആയി കഴിയുന്ന അവരുടെ പ്രൊജക്റ്റ് മാനേജരെയും (ജഗദീഷ് ) വിളിക്കുന്നു . പതിവ് പോലെ ഒരു വിജനമായ ബംഗ്ലാവിൽ എത്തുന്ന അവർ അവിടെ രാത്രി ചിലവഴിക്കുന്നു . അവിടെയുള്ള പൈശാചിക ശക്തി ഓരോരുത്തരുടെ ദേഹത്തിൽ കയറി ബാക്കിയുള്ളവരെ കൊല്ലുന്നു . അവസാനം ബാക്കി ആകുന്ന ആൾക്ക് സ്വയം കൊല്ലാൻ കഴിയാത്തത് കൊണ്ട് (ആയിരിക്കണം ) കാണാതെ ആകുന്നു അഥവാ കാണാതെ ആയി എന്ന് പറയുന്നു .(ഇതിൽ ആരെയാണ് കാണാതെ ആയതു എന്ന് ഈ സിനിമ കണ്ട ആൾക്കാരുടെ ഇടയിൽ ഒരു മത്സരം സംഘടിപ്പിക്കാവുന്നതാണ് .പടം കണ്ട മിക്കവര്ക്കും ഒർക്കാനാകുമോ എന്ന് കണ്ടറിയണം !!!) . ശുഭം .പിന്നെ പണ്ട് ഇങ്ങനെ ഒരു സംഭവം സ്കോട്ട് ലാൻഡ് ഭാഗത്ത് നടന്നു എന്ന് എഴുതികാണിക്കും . കഴിഞ്ഞേ മഹനീയമായ ചിത്രം .
അങ്ങനെ കേറി കളിയാക്കിയാലോ ഒരു പുതു മുഖ സംവിധായകന്റെ പരീക്ഷണം എന്ന നിലയ്ക്ക് .....
അനിയാ ജീവിതത്തിൽ പല രീതിയിൽ ഉള്ള ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുണ്ട് ഒമൻ പോലെയുള്ള ക്ലാസ്സിക് സീരീസ് മുതൽ സായിപ്പു ഇറക്കുന്ന പല ഐറ്റം . മലയാളത്തിൽ ആദ്യമായി കാണുന്ന ഹൊറർ ചിത്രം ലിസ്സ ആണെന്നാണ് ഓർമ്മ കള്ളിയങ്കാട്ടു നീലി, കരിമ്പൂച്ച വരെയുള്ള സ്റ്റാന്റ് ഡേഡ് സാധനങ്ങൾ , ചന്ദ്രകുമാർ മുതലായവരുടെ ഹൊറർ എന്ന പേരിൽ ഇറക്കിയിരുന്ന ഇക്കിളി പടങ്ങൾ .പിന്നെ കുറച്ചു വ്യത്യസ്തമായ ഫോർമാറ്റിൽ ചെയ്ത ആകാശഗംഗ .ചുരുക്കമാ സോന്നാൽ പല തരത്തിലുള്ള ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നാൽ ആദ്യമായാണ് ബോർ അടിപ്പിക്കുന്ന ഒരു ഹൊറർ ചിത്രം കാണുന്നത്.
അങ്ങനെ പറയല്ലേ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മുൻകൂട്ടി എഴുതി തയ്യാറാക്കിയ ഡയലോഗുകൾ ഇല്ലാ എന്നതാണ് . ചില്ലറ കാര്യമാണോ സംഗതി ?
നമ്മുടെ പാവം പ്രിയദർശൻ ചിത്രം വരെ എടുത്തിരുന്ന ഒരു സിനിമക്കും അങ്ങനെ ഒരു സംഗതിയേ ഉണ്ടായിരുന്നില്ല എന്നത് അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച പലരും പറഞ്ഞത് വായിച്ചിട്ടുണ്ട് .പക്ഷെ എന്ന് വെച്ച് അതൊന്നും മനുഷ്യനെ ഇങ്ങനെ കൊല്ലുന്നത് ആയിരുന്നില്ല .ഈ സിനിമയുമായി ബന്ധപ്പെട്ട ഒട്ടു മിക്ക പേരും പണി പഠിക്കാൻ ഇറങ്ങിയവർ ആണെന്ന് തോന്നിയതിനാൽ പ്രത്യേകം പ്രത്യേകം അഭിപ്രായം പറയുന്നില്ല .(അവിയൽ പുളിച്ചു , സാംബാർ വളിച്ചു ,...... എന്നിങ്ങനെ പറയുന്നതിലും എളുപ്പം ആണല്ലോ സദ്യ കഴിഞ്ഞപ്പോൾ ഓക്കാനം വന്നു എന്ന് പറയുന്നത് )
അപ്പോൾ ചുരുക്കത്തിൽ ....
ഒന്നാം പകുതി ഇനി എന്തെങ്കിലും സംഭവിക്കും എന്നാ പ്രതീക്ഷയിൽ തള്ളി നീക്കാം . രണ്ടാം പകുതി ഒരൽപം കഴിയുമ്പോൾ അകെ പ്രതീക്ഷിക്കാനുള്ളത് ഈ ദുരിതം തീർന്നു പുറത്തിറങ്ങു ബോൾ ലഭിക്കുന്ന മോചനം മാത്രം ആണെന്ന് വ്യക്തമാകും . കാണികളെ ബോറടിപ്പിച്ചു കൊല്ലുന്ന ആദ്യ ഹൊറർ ചിത്രത്തിന്റെ പിന്നണിക്കാർക്ക് അഭിനന്ദനങ്ങൾ
കള്ള പണം ഇടാനുള്ള സ്ഥലം ????സ്വിറ്റ്സർലൻഡ് ആണോ സ്കോട്ട് ലാൻഡ് ആണോ
ReplyDeleteകൈയ്യിൽ നിക്ഷേപിക്കാൻ കള്ളപ്പണം ഇല്ലാത്തതിന്റെ ഓരോ പ്രശ്നങ്ങളാണ് !!! . തെറ്റു ചൂണ്ടി കാണിച്ചതിന് നന്ദി
Delete"അവിദ് യൂല്ല" ഇതെന്തു ഭാഷ..??
ReplyDeleteതിരുത്തി . നന്ദി
Deleteഒരു പാളിപ്പോയ പരീക്ഷണം...ഒരുപാടു ഇംഗ്ലീഷ് ഹോറര്‍ പടങ്ങള്‍ കണ്ട ഹാങ്ങോവര്‍ ആയിരിക്കാം...സെക്കന്റ് ഹാള്‍ഫില്‍ ഒരല്പം വെളിച്ചവും ജഗദീഷിന് പകരം ഒരല്പം mystery ലുക്ക് ഉള്ള ഒരാളും ആയിരുന്നേല്‍ ചിലപ്പോള്‍ സഹിക്കാമായിരുന്നു...
ReplyDelete