മലയാള സിനിമയുടെ ഉത്സവ കാലത്തിനു നടുനായകത്വം വഹിക്കാൻ ഇതാ നമ്മുടെ മുന്നിലേക്ക് .....
അനിയാ നീ തലൈവാ കണ്ടോ ....
വെറുതെ ഇരിക്കണം അണ്ണാ ഇവിടെ മലയാള സിനിമയുടെ ഉത്സവത്തെ പറ്റി പറയുമ്പോൾ ആണ് പടം
അത് ശരിയാ തമിഴ് താര ചിത്രങ്ങൾക്ക് കേരളത്തിൽ റിസർവേഷൻ പോലും കിട്ടാത്ത അവസ്ഥ ആകുമ്പോൾ മലയാള സിനിമക്ക് തീയറ്റർ കിട്ടാത്ത അവസ്ഥയും നിലവാരവും........ അത്രയേയുള്ളൂ .അതിരിക്കട്ടെ ഇവിടെ ഏതിനെ പറ്റിയാണ് സാഹിത്യം ?
അണ്ണാ .നിങ്ങൾ എന്തായാലും ഈ കടൽ കടന്നു മാത്തുക്കുട്ടി കാണും എന്ന് എനിക്കറിയാം .മലയാള സിനിമയുടെ ഒത്തൊരുമയുടെ , സാഹോദര്യത്തിന്റെ പ്രതീകമാണ് യുഗപ്രഭാവനായ (അത് പോരെ ?) ശ്രീ രഞ്ജിത് സംവിധാനം ചെയ്തു മമ്മൂട്ടി (മീശ ഉള്ളത് , ഇല്ലാത്തത് (ഒരു മാതിരി മീൻ വറുത്തത് , കറി വെച്ചത് എന്ന് പറയും പോലെ ) ),ബാലചന്ദ്ര മേനോൻ , നെടുമുടി വേണു ,സിദ്ദിഖ് , മീര നന്ദൻ , സുരേഷ് കൃഷ്ണ , ഹരിശ്രീ അശോകൻ , പി ബാലചന്ദ്രൻ, അലീഷ (പുതുമുഖം ) എന്നിവരൊക്കെ മർമ്മ പ്രധാനമായ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം എന്ന് കാച്ചിയാലോ എന്ന് ആലോചിച്ചതാ പിന്നെ വേറെ ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ കാച്ചാം എന്ന് വെച്ചു .
അല്ല ഇതൊക്കെ എങ്ങനെ സാഹോദര്യത്തിന്റെ പ്രതീകമാകും ?
അപ്പോൾ അതറിഞ്ഞില്ലേ ഈ ചിത്രത്തിൽ അതിഥി താരങ്ങളായി മോഹൻലാൽ , ജയറാം ,ദിലീപ് തുടങ്ങിയവർ എത്തുന്നു .പോരാത്തതിനു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നടൻ പ്രിത്വിരാജിന് കൂടി പങ്കാളിത്തം ഉള്ള ഓഗസ്റ്റ് സിനിമയാണ് . ഇത്രയും പോരെ അണ്ണാ ഒത്തൊരുമ ?
മതിയല്ലോ . അനിയാ ഇവർക്കാർക്കും ഈ കച്ചവടത്തിൽ ഒരു നഷ്ടവും ഇല്ല എന്നതും ആത്യന്തികമായ നഷ്ട്ടം സാധാരണ പ്രേക്ഷകരായ നമുക്ക് മാത്രം ആണെന്നിരിക്കെ ഇതൊക്കെ ഇങ്ങനെ കൊട്ടിഘോഷിക്കാനും അഭിമാനം കൊള്ളാനും ഉണ്ടോ ?
അനിയാ, മോഹൻലാലിനു വേണ്ടി പ്രത്യേകം തുന്നിയ ആ പഴകിയ കുപ്പായം മമ്മൂട്ടിയെ ധരിപ്പിക്കാൻ പ്രജാപതി പോലുള്ള ചിത്രങ്ങളിലൂടെ ഒന്നിലേറെ തവണ ദേനീയമായി പരാജയപ്പെട്ട ആളാണ് രഞ്ജിത് .അവിടുന്ന് സംഗതി പ്രാഞ്ചിയേട്ടനിൽ എത്തുമ്പോൾ ആയിരിക്കണം നേരത്തെ പറഞ്ഞ നായകന്റെ ഒരു മണ്ടൻ വേർഷൻ ആണ് ശ്രീ മമ്മൂട്ടിക്ക് കൂടുതൽ ചേരുക അഥവാ മറ്റേത്തിനും കൂടുതൽ വിപണന സാധ്യത ഉള്ളതെന്നും തോന്നിയിട്ടുണ്ടാകുക .രാജമാണിക്യം എന്ന ചിത്രത്തിന് ശേഷം നിരവധി പോത്തൻ വാവമാരെയും ഗുലാന്മാരെയും ഒക്കെ സഹിക്കേണ്ടി പോലെ ഉള്ളൂ ഒരു അനിയാ ഇതും ബാവൂട്ടിയും ഒക്കെ (രാജമാണിക്യം പിന്നെ ഒരു മെഗാ വിജയം ആയിരുന്നു എന്ന് എങ്കിലും പറയാം )
അണ്ണൻ ഈ കാട് കയറ്റം നിർത്തി ഈ സിനിമയെ പറ്റി .
പഴയ ഐ വി ശശി എടുത്ത ഏഴാം കടലിനക്കരെ പോലെ ജെർമ്മനിയിലെ കുറെ ദ്രിശ്യങ്ങൾ കാണിച്ചു തുടങ്ങുന്നു (എന്റെ അടുത്തിരുന്ന ശ്രീനി ലേലത്തിലെ സോമനെ പോലെ ചോദിച്ചു " ജെർമ്മനാ അല്യോടാ "!!).അവിടെ പരദൂഷണവും പൊങ്ങച്ചവും ആയി കഴിയുന്ന കുറെ പ്രവാസി മലയാളികൾ . അവരുടെ അസോസിയേഷൻ സിൽവർ ജൂബിലി ആഗോഷങ്ങളുടെ ഭാഗമായി മോഹൻലാലിന്റെ നേത്രുത്വത്തിൽ ഒരു സ്റ്റാർ ഷോ നടത്തുന്ന കാര്യം ശരിയാക്കാനായി അവിടത്തെ ഒരു പണിയും ഇല്ലാതെ നേഴ്സായ ഭാര്യയുടെ ചിലവിൽ ഒരു ജോലിയും ചെയ്യാതെ (പതിനഞ്ചു കൊല്ലമായിട്ടും ജർമൻ പിടി കിട്ടഞ്ഞിട്ടാ കേട്ടോ ) കഴിയുന്ന മാത്തുക്കുട്ടിയെ (മമ്മുട്ടി , മീശ ഇല്ലാത്തത് ) ഏല്പ്പിച്ചു കേരളത്തിലേക്ക് വിടുന്നു .ഇയാൾ ആണേൽ നാട്ടിൽ പോകാൻ മുട്ടി നിൽക്കുവാണ് (എന്തിനു വേണ്ടി ആണ് അഥവാ ആയിരുന്നു ഈ മുട്ടൽ എന്ന് സിനിമ തീർന്നിട്ടും എനിക്ക് മനസിലായില്ല !) നാട്ടിൽ ഇയാളുടെ പൂർവ്വ കാമുകി (അലീഷ) ഇപ്പോളും കെട്ടാതെ നില്പ്പുണ്ട് ( അത് പിന്നെ സുപ്പർ താരത്തെ പ്രേമിച്ചിട്ടു അയാളെ മറന്നു വേറെ കെട്ടണം എങ്കിൽ രഞ്ജിത് നായികമാർ വേറെ ജനിക്കണം ) ആയതിനാൽ ഭാര്യക്ക് ഇയാളെ സംശയവും ആണ് ( പതിനഞ്ചു കൊല്ലമായിട്ടു ഒരിക്കൽ പോലും കാണാത്ത കാമുകിയെ ചേർത്ത് ആണേ സംശയം !!! )
എന്നിട്ട് .....
എന്നിട്ട് കുന്തം .. മാത്തുകുട്ടി നാട്ടിലെത്തുന്നു . പഴയ കാമുകിയുടെ സഹോദരൻ കൊച്ചുണ്ണി (ബാലചന്ദ്രൻ ) ഇയാളെ വേടി വയ്ക്കുന്നു .തൊട്ടടുത്ത് നിന്ന് വെടി വെച്ചിട്ടും കൊള്ളുന്നത് വഴിയിൽ നിന്ന ഒരാൾക്ക് (കൊള്ളുന്നില്ല തൊലി പുറത്തു കൂടി ഉരയുന്നത്തെ ഉള്ളു ).മാത്തുക്കുട്ടിയുമായി വിരോധമുള്ള സ്ഥലത്തെ ലോക്കൽ ചാനൽക്കാരൻ (റ്റിനി ടോം ) ഈ സംഭവം കുത്തി പോക്കുന്നു (ഇത്ര ഭയങ്കര വിരോധം വിരോധം ഉണ്ടാകാനുള്ള കാരണം ഞാൻ പറയുന്നില്ല നേരിട്ട് കണ്ടാൽ മതി) .കൊച്ചുണ്ണിയെ കേസിൽ കുടുക്കും എന്ന് പറഞ്ഞു പോലീസും എം എൽ എ യും സ്ഥലം ഗുണ്ടകളും ചേർന്ന് മണ്ടനായ മാത്തുക്കുട്ടിയോട് ഇരുപതു ലക്ഷം രൂപ പിടുങ്ങുന്നു. നന്മ നിറഞ്ഞവനും (മണ്ടനായ സുപ്പർ താരങ്ങളെ വിളിക്കുന്ന പേരാണ് ഇതു ) പൂർവ്വ കാമുകിയുടെ സഹോദരനോട് വാത്സല്യവും ഉള്ള മാത്തുക്കുട്ടി ഷോ നടത്താൻ തന്ന രൂപ ഇറക്കി കൊച്ചുണ്ണിയെ രക്ഷിക്കുന്നു .കാശ് തന്നവർ മാത്തുക്കുട്ടിയെ ചീത്ത വിളിക്കുന്നു . എല്ലാം ഏറ്റു വാങ്ങി അദ്ദേഹം ജെർമ്മനിയിൽ തിരിച്ചെത്തുന്നു .(കാശു നേഴ്സ് ഭാര്യ തിരികെ കൊടുത്തു ). തങ്ങളുടെ പ്രിയങ്കരനായ അച്ചായനെ ദ്രോഹിച്ച ചാനൽക്കാരന്റെ സ്റ്റുഡിയോ ആ നാട്ടിലെ സ്ത്രീകൾ സംഘമായി തല്ലി തകർക്കുന്നു (അല്ല പിന്നെ !!) ഒടുവിൽ മാത്തു ക്കുട്ടിയുടെ ഗുരുനാഥനും ഗാന്ധിയനുമായ നെടുമുടി മരിച്ചു ജെർമനിയിൽ എത്തി സ്വപ്നത്തിൽ മാത്തുക്കുട്ടിയെ കണ്ടു ഏതാണ്ട് ഗിരി പ്രഭാഷണം നടത്തുന്നു .അവസാനം കാശെടുത്ത് തോന്നിയ പോലെ ചിലവഴിച്ച കുറ്റത്തിന് മാത്തുക്കുട്ടിയെ ചീത്ത പറഞ്ഞവരുടെ പരിപാടി വെറും വളിപ്പായി പോയി എന്ന് കൂടി കാണിക്കുമ്പോൾ മാത്രമേ സംവിധയകന് സമാധാനമാകു . ഇനി വേണേൽ നമുക്ക് പോകാം . ഇതാണ് മലയാളികളുടെ സ്വന്തം രഞ്ജിത് ഒരുക്കിയ മഹാ പാതകം
അണ്ണാ ഇതെങ്ങനെ സഹിച്ചു ഇരുന്നു ?
നമ്മുടെ വിധിയെടെ .ഒരു കാര്യവും ഇല്ലാതെ പിന്നെയും കുറെ കഥാപാത്രങ്ങൾ വന്നു പോകുന്നു ഈ പടത്തിൽ മീരാ നന്ദൻ , ബാലചന്ദ്ര മേനോൻ , ദാ തടിയ നായകൻ,നന്ദു അങ്ങനെ കുറെ പേർ പിന്നെ മമ്മൂട്ടി മറ്റേ (മീശയുള്ള ) മമ്മൂട്ടിയെ നോക്കി അയാള്ക്ക് ഭയങ്കര ജാട ആണെന്ന കേൾക്കുന്നേ എന്നൊക്കെ പറഞ്ഞു ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്നു
അല്ല അതിരിക്കട്ടെ ഈ രഞ്ജിത് ചിത്രങ്ങളിൽ കലക്കാനായി പ്രത്യേകം ഒരാളെ കാസ്റ്റ് ചെയ്യാറുണ്ടല്ലോ (സ്പിരിറ്റിൽ നന്ദു , ബാവുട്ടിയിൽ ഹരിശ്രീ അശോകൻ ) ഈ ചിത്രത്തിൽ അതാരാ അണ്ണാ ആ കൈകാര്യം ചെയ്യുന്നേ ?
അതാർക്കു വേണേലും ആകാം . ഒരൊറ്റ സാക്ഷി പോലും ഇല്ലാത്ത ഒരു സംഭവം , അത് വെടി ശരിക്ക് കൊണ്ടിട്ടു പോലും ഇല്ലാത്ത ഈ കേസിൽ നല്ലൊരു വക്കീലിന് കുറച്ചു കാശു കൊടുത്താൽ പുല്ലു പോലെ തീരാവുന്ന ഒരു സംഭവം , ലോകത്തെ സകലർക്കും ചോദിക്കുന്ന മുഴുവൻ കാശും എണ്ണി കൊടുക്കുന്ന നായകനെ വെറും മന്ദബുദ്ധി എന്ന് മാത്രം വിളിച്ചാൽ മതിയോ എന്നാണ് എനിക്ക് ഇപ്പോളും സംശയം
അല്ല അണ്ണാ അഭിനയം .....
എങ്ങനെ ഏണേ കോണെ കിടക്കുന്ന കഥ തിരകഥ വെച്ച് എന്ത് കാണിക്കാനാ ? പിന്നെ പത്തു പതിനാലു വയസുള്ള പെണ്‍കുട്ടിയോട് സംസാരിച്ചു നില്ക്കുന്ന വിദേശി പയ്യൻ കൊച്ചിന്റെ അച്ഛനെ കാണുമ്പോൾ ഓടി രക്ഷപ്പെടുന്ന രംഗം കലക്കി (ഹിറ്റ്ലർ എന്ന സിനിമയിലെ ജഗദീഷിനപ്പുറം ഇവർക്കൊന്നും മാനസിക വളർച്ച ഉണ്ടാകുന്നില്ലല്ലോ എന്നോർത്ത് പോയി ). പിന്നെ മമ്മൂട്ടി അദ്ദേഹത്തിന് സ്വന്തമായുള്ള രണ്ടു ഭാവങ്ങൾ മാറി മാറി വിതറി അഭിനയിച്ചു തകർക്കുന്നു രഞ്ജിത്തിന്റെ പടം ആയതു കൊണ്ട് മറ്റേ കലാരൂപം (അദ്ദേഹം സ്വന്തമായി വികസിപ്പിച്ചു എടുത്ത ശരീരം കുലുക്കുന്ന കലാവിദ്യ ) ഇല്ലാത്തതിൽ അത്ഭുദം തോന്നിയില്ല .ബാക്കി ആര്ക്കും പ്രത്യേകിച്ചു പണിയും ഇല്ലാത്തതിനാൽ പ്രശ്നവും ഇല്ല .
അപ്പോൾ ചുരുക്കത്തിൽ ........
കൊലപാതകം അനിയാ കാശ് പോയി കിട്ടി ....

കടല്‍ കടന്ന് ഒരു എട്ടിന്‍റെ പണി ...!!!!
ReplyDeletehttp://www.mathrubhumi.com/movies/review/383197/#storycontent മാതൃഭൂമി വെബ്സൈറ്റ് ഇൽ ഈ റിവ്യൂവിൽ ആരോടോ ഒരു പ്രണയം അസ്ഥിക്ക് പിടിച്ച പോലത്തെ എഴുത്ത് കണ്ടപ്പോൾ തന്നെ തോന്നി, പ്രേക്ഷകന്റെ വക ഇത് പോലെ ഒരു റിവ്യൂ വരുമെന്ന്. മലയാളം പരീക്ഷയിൽ സിനിമ, നോവൽ നിരൂപണങ്ങൾ എഴുതുന്ന പോലെ ബ്ലോഗിൽ എഴുതാത്ത താങ്കളുടെ അക്രുത്രിമത്വതിനു നന്ദി.
ReplyDelete:)
ReplyDeletehttp://www.madhyamam.com/movies/news/448/090813
ReplyDelete