അണ്ണാ വിവാദ ചിത്രം ഇറങ്ങിയത് അറിഞ്ഞില്ലേ ?
അനിയാ നിന്റെ പ്രസ്താവനയിൽ ഒരു പ്രശ്നം ഉണ്ടല്ലോ , മലയാളത്തിൽ ഇപ്പോൾ ആഴ്ചതോറും വിവാദ ചിത്രങ്ങൾ അല്ലേ ? ഇതേതാ സംഗതി
ഇവൻ കൂടിയവനാ പപ്പിലിയോ ബുദ്ധ .ഇറങ്ങുന്നതിനു മുൻപേ വിവാദമായ ... നമ്മുടെ ജാദു കണ്ടു പിടിച്ചു മലയാള സിനിമയെ രക്ഷിച്ച പ്രകാശ് ബാരെ സാർ തമ്പി ആന്റണിയുമായി ചേർന്ന് നിർമ്മിച്ച പടമല്ലേ അത്
പിന്നെയും തെറ്റി അനിയാ അത് സിനിമ ആണെന്ന് ആരാ നിന്നോട് പറഞ്ഞേ .സത്യത്തിൽ അതൊരു നല്ല Documentary പോലും ആണെന്ന് എനിക്ക് അഭിപ്രായമില്ല .
പിന്നെ എന്താ അത് ?
ഈ സാധനം എനിക്ക് തോന്നുന്നത് ബുദ്ധിജീവികൾക്കും അഥവാ ബുദ്ധി ജീവികൾ എന്ന് സ്വയം കരുതുന്ന കൂതറ മലയാളികൾക്കും കടിച്ചു വലിക്കാനുള്ള കുറെ എല്ലിൻ കഷ്ണങ്ങൾ മാത്രമാണ് എന്നാണ്
ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയന് കെ ചെറിയാൻ (ബുദ്ധൻ എങ്ങനാ ചെറിയാച്ചന്റെ ക്രൂരകൃത്യം ആയി മാറുന്നത് എന്ന് മനസിലായല്ലോ ) സംഗതി ആദിവാസികളുടെ ദുരിതം .സംഗതിക്ക് ഒരു ഒറ്റ മൂലിയും അദ്ദേഹം ബൌദ്ധികമായി മുന്നോട്ടു വയ്ക്കുന്നു .ഈ ചിത്രത്തിൽ അഭിനേതാക്കൾ പ്രകാശ് ബാരെയും തമ്പി സാറും കൂടാതെ സരിത പദ്മപ്രിയ ശ്രീകുമാർ തുടങ്ങിയവര ഇതിൽ മുഖം കാണിക്കുന്നു .
ആദിവാസികളുടെ കഷ്ട്ടപ്പാട് എന്ന വിഷയത്തെ അധികരിച്ച് ഒരു സാധനം (എന്തോ ആയിക്കോട്ടെ ) ചെയ്യുമ്പോൾ ഒരു സാമാന്യ മര്യാദ എന്ന രീതിയിൽ ചെയ്യേണ്ട അടിസ്ഥാന പഠനം പോലും ചിത്രത്തിന് വേണ്ടി നടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല . എല്ലാ കുറ്റവും അൻപതിൽ പരം വര്ഷങ്ങള്ക്ക് മുൻപ് നിലവിൽ ഇരുന്ന , ഇന്നു കുറഞ്ഞ പക്ഷം കേരളത്തിൽ എങ്കിലും ഒരിടത്തും നിലവിൽ ഇല്ലാത്ത ജാതി വ്യവസ്ഥയുടെ ഉച്ച നീചത്വങ്ങളുടെ തലയിൽ വെറുതെ അങ്ങ് ചാരുകയാണ് ഈ ബുദ്ധനിൽ .
ഉദാഹരണമായി ഓട്ടോ ഓടിക്കുന്ന ഒരു ദളിത സ്ത്രീ ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്യപ്പെടുന്നു .അവിടെ കാണിക്കുന്നത് സവർണ്ണർ അവരെ അങ്ങ് ചെയ്തു എന്നാണ് .(എന്നാൽ അങ്ങനെ ചെയ്യുന്നതിന് അവർക്ക് എന്തെങ്കിലും പ്രത്യേക കാരണം കാണിക്കുന്നുണ്ടോ അതുമില്ല ) പരുഷാധിപത്യം ഉള്ള ഒരു ലോകത്ത് തന്റേടത്തോടെ നില്ക്കുന്ന ആദ്യത്തെ ഏതു സ്ത്രീക്കും ഇന്നത്തെ കാലത്ത് സംഭവിക്കാവുന്നത് ആണിത് എന്നതാണ് എന്റെ വിശ്വാസം .പിന്നെ ജാതി മത ഉച്ച നീചത്വങ്ങൾ ഒന്നുമില്ലാത്ത രണ്ടേ രണ്ടു മേഖലകൾ എന്ന് നമ്മുടെ കേരളത്തിൽ ഉണ്ടെങ്കിൽ അത് മദ്യപാനവും സ്ത്രീ പീഡനവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു .യോജിക്കാവുന്നവർക്ക് യോജിക്കാം .
തികച്ചും നെഗറ്റിവ് എന്ന് പറയാവുന്ന കുറെ കാര്യങ്ങൾ ഈ സൃഷ്ടിയിൽ പറയുന്നുണ്ട് . ജെ എൻ യുവിൽ പഠിച്ചാലും , അമേരിക്കയിൽ പോയാലും ദളിതൻ എന്നും ദളിതൻ തന്നെ എന്നാണ് വിദ്യാഭ്യാസത്തിലൂടെ മുന്നോട്ട് വരാൻ പഠിപ്പിച്ച അയ്യങ്കാളിയെ പോലുള്ള നേതാക്കളുടെ അനുയായികളോട് പറയുന്നത് . (അതായിത് നീ ഈ സൌകര്യങ്ങൾ ഒന്നും ഉപയോഗിക്കാതെ എന്നും ഇങ്ങനെ നരകിച്ചു ഞങ്ങളുടെ വോട്ട് ബാങ്ക് ആയി നിലകൊള്ളണം എന്ന് .) മഹാത്മാഗാന്ധി മുതൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വരെ ദളിതരെ വഞ്ചിച്ചു എന്ന് പറയുമ്പോൾ അതെങ്ങനെ എന്ന് കൂടി പറയേണ്ട ബാധ്യത ഇവർക്ക് ഉണ്ടാകേണ്ടതല്ലേ .?പിന്നെ അയ്യൻ കാളിയെപോലെ സാമൂഹ്യ പരിഷ്കര്താവായ ഒരു നേതാവിന്റെ പടത്തിന് മുന്നിൽ ഇംഗ്ലീഷിൽ അയ്യൻകാളി യജമാനൻ എന്ന് എഴുതി വെച്ചിരിക്കുന്നത് കാണിക്കുന്നതിലൂടെ , ദളിതർക്കും ആദിവാസികൾക്കും എന്നും ഒരു യജമാനൻ വേണം എന്നാണ് ചെറിയാച്ചൻ പറയാൻ ശ്രമിക്കുന്നത് എന്ന് തോന്നുന്നു .(ആർക്കറിയാം ?)
ഒരു ചെറുപ്പക്കാരിയായ ബ്രാഹ്മണ സ്ത്രീ ദാരിദ്രം കൊണ്ട് ഓട്ടോ ഓടിക്കുകയും ഈ ചിത്രത്തിലെ സ്ത്രീയുടെ അവസ്ഥയിലൂടെ കടന്നു പോകുകയും ചെയ്താൽ അവരുടെ ജാതി ഒന്ന് കൊണ്ട് മാത്രം അവര്ക്ക് ഈ അനുഭവം ഇന്നത്തെ കാലത്ത് വരില്ല എന്ന് പറഞ്ഞാൽ എനിക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ് . അത് പോലെ ദളിത നോ അല്ലാത്തവ ആളോ ആകട്ടെ സ്വജാതിയിൽ പെട്ട ഒരാളെ പീഡിപ്പിക്കാൻ ഉള്ള സാധ്യത മറ്റേതു ജാതിക്കാരനും ഉള്ളത് പോലെ തന്നെ ആണ് എന്നാണ് പത്രം വായിക്കുന്ന ആർക്കും മനസിലാകുന്നത് .
പിന്നെ ഈ ചിത്രത്തിൽ അവസാനം കാണിക്കുന്നത് പോലെ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധമതം സ്വീകരിച്ചാൽ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീരും എന്നാണോ .വേണ്ട തീരുന്ന ഒരു പ്രശ്നം എങ്കിലും പറയാമോ ? (അതായിത് നമ്മുടെ ഓട്ടോ ഓടിക്കുന്ന പെങ്കൊച്ചു നേരത്തെ ബുദ്ധ മതത്തിൽ ചേർന്നിരുന്നു എങ്കിൽ സംഗികൾ വരുമ്പോൾ ബുദ്ധം ശരണം ഗച്ചാമി എന്ന് പറയുന്നു .സംഗികൾ ഭവ്യതയോടെ മാറി നില്ക്കുമായിരുന്നു എന്ന് ചുരുക്കം ).ഡിഗ്രി കഴിഞ്ഞ ഒരു ആദിവാസി യുവാവിനു ഈ നാട്ടിൽ സായിപ്പിന് വഴങ്ങി കൊടുത്തു (സ്വവർഗ്ഗം) മാത്രമേ ജീവിക്കാൻ കഴിയു എന്നാണ് പറയുന്നതെങ്കിൽ ഇതൊക്കെ കാണുന്നവരെ കുറിച്ച് ചെറിയാച്ചൻ എന്നതാ വിചാരിച്ചു വെച്ചിരിക്കുന്നത് എന്നത് ആലോചിക്കണം .
പിന്നെ സെൻസർ ചെയ്യാത്ത ചിത്രം പ്രദർശിപ്പിച്ചു, മലയാളിക്ക് മാത്രുക കാണിച്ച ബാരെ സാറിന് നിയമം ഒന്നും ബാധകം അല്ല എന്നാണ് മനസിലാക്കുന്നത് .(ജാദു മാത്രമാണ് സത്യം !!!). ഒരു രാജ്യത്തെ ദേശീയ ഗാനം , രാഷ്ട്രപതാക ,രാഷ്ട്രപിതാവ് എന്നിവയൊക്കെ ഏതു ആവിഷ്ക്കാര സ്വാതത്ര്യത്തിന്റെ പേരിലായാലും അവഹേളിക്കുന്നത് നിരോധിക്കേണ്ടതാണ് എന്ന് ഞാൻ കരുതുന്നു . ഇതിനു പകരം മരിച്ചു പോയ (ജീവിച്ചിരിക്കുന്ന ശക്തനായ നേതാവായാലും മതി ) ഒരു രാഷ്ട്രീയ മത നേതാവിനെയാണ് ഇങ്ങനെ കാണിച്ചതെങ്കിൽ ആവിഷ്കാര ഉണ്ടാപ്പിയെ പറ്റി പറയാൻ ബാരെയും തമ്പി ച്ചായനും ഒക്കെ കാണുമോ എന്ന് മാത്രം ഒരു നിമിഷം ആലോചിച്ചാൽ മതി .നിഭാഗ്യവശാൽ നമുക്ക് ഇന്നു ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഇടതനും ഒക്കെയേ ഉള്ളു ഭാരതീയൻ ഇല്ലല്ലോ.
പിന്നെ മതങ്ങളിൽ വെച്ച് സമധാനത്തിനു ശാന്തിക്കും ഏറ്റവും ഊന്നൽ കൊടുക്കുന്ന ബുദ്ധമതം സ്വീകരിച്ച ഉടനെ ഈ സിനിമയിലെ ദളിത കഥാപാത്രങ്ങൾ ചെയ്യുന്നത് ഇവരുടെ സമരം അവസാനിപ്പിക്കാനായി നിരാഹാരം അനഷ്ട്ടിക്കാൻ വരുന്ന ഗാന്ധിയനെ തടയുകയും ഭാരതം മുഴുവൻ ബഹുമാനിക്കുന്ന ഏറ്റവും കുറഞ്ഞ പക്ഷം നിരാഹാരം അനഷ്ട്ടിക്കാൻ എത്തുന്ന ഗന്ധിയന്മാർ ആരാധിക്കുന്ന വ്യക്തിയെ അഥവാ വ്യക്തിയുടെ പ്രതീകത്തെ/ചിത്രത്തെ അവരുടെ മുന്നിലിട്ട് അവഹേളിക്കുകയും ആണ് .നല്ല ബെസ്റ്റ് ബുദ്ധൻ (അങ്ങേർക്കു ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ )
പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ സംഗതി ബോൾഡ് ആക്കാൻ ആവണം മുല , മയി*** മുതലായ വാക്കുകൾ ഇടയ്ക്കിടെ അലക്കുന്നുണ്ട് .ഇതു കൊണ്ട് തലയ്ക്കു പിടിക്കാത്തവന് ഹോമോ -ലെസ്ബിയൻ ബിംബങ്ങൾ വേറെയും.
അപ്പോൾ ഇതു ഒരു സവര്ന്ന വിരുദ്ധ ദളിത് അനുകൂല ചിത്രം ആണെന്ന് പറയാമോ ?
അനിയാ ഈ കലാ സ്രിഷ്ടിയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം നീ എതു ടൂൾ ഉപയോഗിക്കുന്നു എന്നത് പോലിരിക്കും സംഗതി .
അല്ല ഇതിനൊക്കെ ടൂൾ ഇറങ്ങിയോ ? എവിടെ വാങ്ങാൻ കിട്ടും അതൊക്കെ . എനിക്കും വേണമായിരുന്നു രണ്ടെണ്ണം .കഞ്ഞി കുടിക്കണ്ടേ .
എടാ ഈ ടൂൾ എന്നൊക്കെ ഒരു ജാടക്ക് പറയുന്നതല്ലേ .സംഗതി കണ്ണാടി ആണ് .നീ എപ്പോൾ ഇസ്ലാമിക കണ്ണാടി വെച്ച് നോക്കുന്നു എന്നിരിക്കട്ടെ സിനിമയിൽ നിനക്ക് കഥയോ കഥാപ്പാത്രങ്ങളോ കാണാൻ കഴിയില്ല അകെ കാണാൻ പറ്റുന്നത് ഇസ്ലാമിക അനുകൂല ബിംബങ്ങളും വിരുദ്ധ ബിംബങ്ങളും ആണ് ഇങ്ങനെ കണ്ണാടി വെച്ച് നോക്കുമ്പോളാണ് ഈ വിശ്വരൂപമോക്കെ പത്തു രീതിയിൽ നിരൂവിച്ചു തള്ളുന്നത് . അത് കൊണ്ട് നിനക്ക്കൊക്കെ സൗകര്യം പോലെ ഇതു ദളിത് അനുകൂലമായോ ദളിതരെ പരിഹസിക്കുന്ന ചിത്രമായോ കാണാം അതൊക്കെ ടൂൾ പോലിരിക്കും .കമ്പ്ലീറ്റ് ടൂൾ ആണ് അനിയാ
ഏതൊക്കെ ഉണ്ടെങ്കിലും ഈ സാധനം സഹിക്കാൻ പാടാണ് എന്നതാണ് സത്യം ഒരിക്കലും അവസാനിക്കാത്ത ഷോട്ടുകളും എലിപ്പത്തായത്തെ ഓർമ്മിപ്പിക്കു ന്ന സംഭാഷണവും ആകെപ്പാടെ ഒരു അനുഭവമാണ് ഈ
ചിത്രം .ഈ നാട്ടിൽ ആർക്കും ഏതു തീം എടുത്തും സിനിമ ചെയ്യാം ഒന്നുകിൽ അത് സത്യസന്ധം
ആയിരിക്കണം അല്ലെങ്കിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് ആയിരിക്കണം
ഇതൊന്നും പറ്റില്ല എങ്കിൽ കുറഞ്ഞ പക്ഷം കാണുന്നവനെ കൊല്ലുന്നത് എങ്കിലും ആകരുത് എന്നാണ് എന്റെ എളിയ അഭിപ്രായം .പിന്നെ നമ്മുടെ നാട്ടിൽ ഒട്ടും നല്ല ഉദ്ദേശത്തോടെ അല്ലാതെ, സത്യവുമായി വിദൂര ബന്ധം പോലും ഇല്ലാത്ത വിവരങ്ങൾ "മതം അപകടത്തിൽ " പോലുള്ള തലകെട്ടുകളുമായി ലഘു ലേഖകൾ പ്രചരിപ്പിക്കപ്പെടാറുണ്ട് . ഈ കലാ രൂപത്തെയും ആ വിഭാഗത്തിൽ പെട്ട ഒരു ദൃശ്യ മാധ്യമ പടപ്പായി ഞാൻ കാണുന്നുള്ളൂ
എന്നാലും ചെറിയാച്ചാ ഇങ്ങനൊരു പണി ഞങ്ങൾ മലയാളികൾക്കിട്ട് വേണ്ടായിരുന്നു
അനിയാ നിന്റെ പ്രസ്താവനയിൽ ഒരു പ്രശ്നം ഉണ്ടല്ലോ , മലയാളത്തിൽ ഇപ്പോൾ ആഴ്ചതോറും വിവാദ ചിത്രങ്ങൾ അല്ലേ ? ഇതേതാ സംഗതി
ഇവൻ കൂടിയവനാ പപ്പിലിയോ ബുദ്ധ .ഇറങ്ങുന്നതിനു മുൻപേ വിവാദമായ ... നമ്മുടെ ജാദു കണ്ടു പിടിച്ചു മലയാള സിനിമയെ രക്ഷിച്ച പ്രകാശ് ബാരെ സാർ തമ്പി ആന്റണിയുമായി ചേർന്ന് നിർമ്മിച്ച പടമല്ലേ അത്
പിന്നെയും തെറ്റി അനിയാ അത് സിനിമ ആണെന്ന് ആരാ നിന്നോട് പറഞ്ഞേ .സത്യത്തിൽ അതൊരു നല്ല Documentary പോലും ആണെന്ന് എനിക്ക് അഭിപ്രായമില്ല .
പിന്നെ എന്താ അത് ?
ഈ സാധനം എനിക്ക് തോന്നുന്നത് ബുദ്ധിജീവികൾക്കും അഥവാ ബുദ്ധി ജീവികൾ എന്ന് സ്വയം കരുതുന്ന കൂതറ മലയാളികൾക്കും കടിച്ചു വലിക്കാനുള്ള കുറെ എല്ലിൻ കഷ്ണങ്ങൾ മാത്രമാണ് എന്നാണ്
ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയന് കെ ചെറിയാൻ (ബുദ്ധൻ എങ്ങനാ ചെറിയാച്ചന്റെ ക്രൂരകൃത്യം ആയി മാറുന്നത് എന്ന് മനസിലായല്ലോ ) സംഗതി ആദിവാസികളുടെ ദുരിതം .സംഗതിക്ക് ഒരു ഒറ്റ മൂലിയും അദ്ദേഹം ബൌദ്ധികമായി മുന്നോട്ടു വയ്ക്കുന്നു .ഈ ചിത്രത്തിൽ അഭിനേതാക്കൾ പ്രകാശ് ബാരെയും തമ്പി സാറും കൂടാതെ സരിത പദ്മപ്രിയ ശ്രീകുമാർ തുടങ്ങിയവര ഇതിൽ മുഖം കാണിക്കുന്നു .
ആദിവാസികളുടെ കഷ്ട്ടപ്പാട് എന്ന വിഷയത്തെ അധികരിച്ച് ഒരു സാധനം (എന്തോ ആയിക്കോട്ടെ ) ചെയ്യുമ്പോൾ ഒരു സാമാന്യ മര്യാദ എന്ന രീതിയിൽ ചെയ്യേണ്ട അടിസ്ഥാന പഠനം പോലും ചിത്രത്തിന് വേണ്ടി നടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല . എല്ലാ കുറ്റവും അൻപതിൽ പരം വര്ഷങ്ങള്ക്ക് മുൻപ് നിലവിൽ ഇരുന്ന , ഇന്നു കുറഞ്ഞ പക്ഷം കേരളത്തിൽ എങ്കിലും ഒരിടത്തും നിലവിൽ ഇല്ലാത്ത ജാതി വ്യവസ്ഥയുടെ ഉച്ച നീചത്വങ്ങളുടെ തലയിൽ വെറുതെ അങ്ങ് ചാരുകയാണ് ഈ ബുദ്ധനിൽ .
ഉദാഹരണമായി ഓട്ടോ ഓടിക്കുന്ന ഒരു ദളിത സ്ത്രീ ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്യപ്പെടുന്നു .അവിടെ കാണിക്കുന്നത് സവർണ്ണർ അവരെ അങ്ങ് ചെയ്തു എന്നാണ് .(എന്നാൽ അങ്ങനെ ചെയ്യുന്നതിന് അവർക്ക് എന്തെങ്കിലും പ്രത്യേക കാരണം കാണിക്കുന്നുണ്ടോ അതുമില്ല ) പരുഷാധിപത്യം ഉള്ള ഒരു ലോകത്ത് തന്റേടത്തോടെ നില്ക്കുന്ന ആദ്യത്തെ ഏതു സ്ത്രീക്കും ഇന്നത്തെ കാലത്ത് സംഭവിക്കാവുന്നത് ആണിത് എന്നതാണ് എന്റെ വിശ്വാസം .പിന്നെ ജാതി മത ഉച്ച നീചത്വങ്ങൾ ഒന്നുമില്ലാത്ത രണ്ടേ രണ്ടു മേഖലകൾ എന്ന് നമ്മുടെ കേരളത്തിൽ ഉണ്ടെങ്കിൽ അത് മദ്യപാനവും സ്ത്രീ പീഡനവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു .യോജിക്കാവുന്നവർക്ക് യോജിക്കാം .
തികച്ചും നെഗറ്റിവ് എന്ന് പറയാവുന്ന കുറെ കാര്യങ്ങൾ ഈ സൃഷ്ടിയിൽ പറയുന്നുണ്ട് . ജെ എൻ യുവിൽ പഠിച്ചാലും , അമേരിക്കയിൽ പോയാലും ദളിതൻ എന്നും ദളിതൻ തന്നെ എന്നാണ് വിദ്യാഭ്യാസത്തിലൂടെ മുന്നോട്ട് വരാൻ പഠിപ്പിച്ച അയ്യങ്കാളിയെ പോലുള്ള നേതാക്കളുടെ അനുയായികളോട് പറയുന്നത് . (അതായിത് നീ ഈ സൌകര്യങ്ങൾ ഒന്നും ഉപയോഗിക്കാതെ എന്നും ഇങ്ങനെ നരകിച്ചു ഞങ്ങളുടെ വോട്ട് ബാങ്ക് ആയി നിലകൊള്ളണം എന്ന് .) മഹാത്മാഗാന്ധി മുതൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വരെ ദളിതരെ വഞ്ചിച്ചു എന്ന് പറയുമ്പോൾ അതെങ്ങനെ എന്ന് കൂടി പറയേണ്ട ബാധ്യത ഇവർക്ക് ഉണ്ടാകേണ്ടതല്ലേ .?പിന്നെ അയ്യൻ കാളിയെപോലെ സാമൂഹ്യ പരിഷ്കര്താവായ ഒരു നേതാവിന്റെ പടത്തിന് മുന്നിൽ ഇംഗ്ലീഷിൽ അയ്യൻകാളി യജമാനൻ എന്ന് എഴുതി വെച്ചിരിക്കുന്നത് കാണിക്കുന്നതിലൂടെ , ദളിതർക്കും ആദിവാസികൾക്കും എന്നും ഒരു യജമാനൻ വേണം എന്നാണ് ചെറിയാച്ചൻ പറയാൻ ശ്രമിക്കുന്നത് എന്ന് തോന്നുന്നു .(ആർക്കറിയാം ?)
ഒരു ചെറുപ്പക്കാരിയായ ബ്രാഹ്മണ സ്ത്രീ ദാരിദ്രം കൊണ്ട് ഓട്ടോ ഓടിക്കുകയും ഈ ചിത്രത്തിലെ സ്ത്രീയുടെ അവസ്ഥയിലൂടെ കടന്നു പോകുകയും ചെയ്താൽ അവരുടെ ജാതി ഒന്ന് കൊണ്ട് മാത്രം അവര്ക്ക് ഈ അനുഭവം ഇന്നത്തെ കാലത്ത് വരില്ല എന്ന് പറഞ്ഞാൽ എനിക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ് . അത് പോലെ ദളിത നോ അല്ലാത്തവ ആളോ ആകട്ടെ സ്വജാതിയിൽ പെട്ട ഒരാളെ പീഡിപ്പിക്കാൻ ഉള്ള സാധ്യത മറ്റേതു ജാതിക്കാരനും ഉള്ളത് പോലെ തന്നെ ആണ് എന്നാണ് പത്രം വായിക്കുന്ന ആർക്കും മനസിലാകുന്നത് .
പിന്നെ ഈ ചിത്രത്തിൽ അവസാനം കാണിക്കുന്നത് പോലെ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധമതം സ്വീകരിച്ചാൽ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീരും എന്നാണോ .വേണ്ട തീരുന്ന ഒരു പ്രശ്നം എങ്കിലും പറയാമോ ? (അതായിത് നമ്മുടെ ഓട്ടോ ഓടിക്കുന്ന പെങ്കൊച്ചു നേരത്തെ ബുദ്ധ മതത്തിൽ ചേർന്നിരുന്നു എങ്കിൽ സംഗികൾ വരുമ്പോൾ ബുദ്ധം ശരണം ഗച്ചാമി എന്ന് പറയുന്നു .സംഗികൾ ഭവ്യതയോടെ മാറി നില്ക്കുമായിരുന്നു എന്ന് ചുരുക്കം ).ഡിഗ്രി കഴിഞ്ഞ ഒരു ആദിവാസി യുവാവിനു ഈ നാട്ടിൽ സായിപ്പിന് വഴങ്ങി കൊടുത്തു (സ്വവർഗ്ഗം) മാത്രമേ ജീവിക്കാൻ കഴിയു എന്നാണ് പറയുന്നതെങ്കിൽ ഇതൊക്കെ കാണുന്നവരെ കുറിച്ച് ചെറിയാച്ചൻ എന്നതാ വിചാരിച്ചു വെച്ചിരിക്കുന്നത് എന്നത് ആലോചിക്കണം .
പിന്നെ സെൻസർ ചെയ്യാത്ത ചിത്രം പ്രദർശിപ്പിച്ചു, മലയാളിക്ക് മാത്രുക കാണിച്ച ബാരെ സാറിന് നിയമം ഒന്നും ബാധകം അല്ല എന്നാണ് മനസിലാക്കുന്നത് .(ജാദു മാത്രമാണ് സത്യം !!!). ഒരു രാജ്യത്തെ ദേശീയ ഗാനം , രാഷ്ട്രപതാക ,രാഷ്ട്രപിതാവ് എന്നിവയൊക്കെ ഏതു ആവിഷ്ക്കാര സ്വാതത്ര്യത്തിന്റെ പേരിലായാലും അവഹേളിക്കുന്നത് നിരോധിക്കേണ്ടതാണ് എന്ന് ഞാൻ കരുതുന്നു . ഇതിനു പകരം മരിച്ചു പോയ (ജീവിച്ചിരിക്കുന്ന ശക്തനായ നേതാവായാലും മതി ) ഒരു രാഷ്ട്രീയ മത നേതാവിനെയാണ് ഇങ്ങനെ കാണിച്ചതെങ്കിൽ ആവിഷ്കാര ഉണ്ടാപ്പിയെ പറ്റി പറയാൻ ബാരെയും തമ്പി ച്ചായനും ഒക്കെ കാണുമോ എന്ന് മാത്രം ഒരു നിമിഷം ആലോചിച്ചാൽ മതി .നിഭാഗ്യവശാൽ നമുക്ക് ഇന്നു ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഇടതനും ഒക്കെയേ ഉള്ളു ഭാരതീയൻ ഇല്ലല്ലോ.
പിന്നെ മതങ്ങളിൽ വെച്ച് സമധാനത്തിനു ശാന്തിക്കും ഏറ്റവും ഊന്നൽ കൊടുക്കുന്ന ബുദ്ധമതം സ്വീകരിച്ച ഉടനെ ഈ സിനിമയിലെ ദളിത കഥാപാത്രങ്ങൾ ചെയ്യുന്നത് ഇവരുടെ സമരം അവസാനിപ്പിക്കാനായി നിരാഹാരം അനഷ്ട്ടിക്കാൻ വരുന്ന ഗാന്ധിയനെ തടയുകയും ഭാരതം മുഴുവൻ ബഹുമാനിക്കുന്ന ഏറ്റവും കുറഞ്ഞ പക്ഷം നിരാഹാരം അനഷ്ട്ടിക്കാൻ എത്തുന്ന ഗന്ധിയന്മാർ ആരാധിക്കുന്ന വ്യക്തിയെ അഥവാ വ്യക്തിയുടെ പ്രതീകത്തെ/ചിത്രത്തെ അവരുടെ മുന്നിലിട്ട് അവഹേളിക്കുകയും ആണ് .നല്ല ബെസ്റ്റ് ബുദ്ധൻ (അങ്ങേർക്കു ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ )
പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ സംഗതി ബോൾഡ് ആക്കാൻ ആവണം മുല , മയി*** മുതലായ വാക്കുകൾ ഇടയ്ക്കിടെ അലക്കുന്നുണ്ട് .ഇതു കൊണ്ട് തലയ്ക്കു പിടിക്കാത്തവന് ഹോമോ -ലെസ്ബിയൻ ബിംബങ്ങൾ വേറെയും.
അപ്പോൾ ഇതു ഒരു സവര്ന്ന വിരുദ്ധ ദളിത് അനുകൂല ചിത്രം ആണെന്ന് പറയാമോ ?
അനിയാ ഈ കലാ സ്രിഷ്ടിയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം നീ എതു ടൂൾ ഉപയോഗിക്കുന്നു എന്നത് പോലിരിക്കും സംഗതി .
അല്ല ഇതിനൊക്കെ ടൂൾ ഇറങ്ങിയോ ? എവിടെ വാങ്ങാൻ കിട്ടും അതൊക്കെ . എനിക്കും വേണമായിരുന്നു രണ്ടെണ്ണം .കഞ്ഞി കുടിക്കണ്ടേ .
എടാ ഈ ടൂൾ എന്നൊക്കെ ഒരു ജാടക്ക് പറയുന്നതല്ലേ .സംഗതി കണ്ണാടി ആണ് .നീ എപ്പോൾ ഇസ്ലാമിക കണ്ണാടി വെച്ച് നോക്കുന്നു എന്നിരിക്കട്ടെ സിനിമയിൽ നിനക്ക് കഥയോ കഥാപ്പാത്രങ്ങളോ കാണാൻ കഴിയില്ല അകെ കാണാൻ പറ്റുന്നത് ഇസ്ലാമിക അനുകൂല ബിംബങ്ങളും വിരുദ്ധ ബിംബങ്ങളും ആണ് ഇങ്ങനെ കണ്ണാടി വെച്ച് നോക്കുമ്പോളാണ് ഈ വിശ്വരൂപമോക്കെ പത്തു രീതിയിൽ നിരൂവിച്ചു തള്ളുന്നത് . അത് കൊണ്ട് നിനക്ക്കൊക്കെ സൗകര്യം പോലെ ഇതു ദളിത് അനുകൂലമായോ ദളിതരെ പരിഹസിക്കുന്ന ചിത്രമായോ കാണാം അതൊക്കെ ടൂൾ പോലിരിക്കും .കമ്പ്ലീറ്റ് ടൂൾ ആണ് അനിയാ
ഏതൊക്കെ ഉണ്ടെങ്കിലും ഈ സാധനം സഹിക്കാൻ പാടാണ് എന്നതാണ് സത്യം ഒരിക്കലും അവസാനിക്കാത്ത ഷോട്ടുകളും എലിപ്പത്തായത്തെ ഓർമ്മിപ്പിക്കു
എന്നാലും ചെറിയാച്ചാ ഇങ്ങനൊരു പണി ഞങ്ങൾ മലയാളികൾക്കിട്ട് വേണ്ടായിരുന്നു
ഹാവൂ മയി** , *&#@@@##$# എന്നൊക്കെ പറയുന്നുണ്ടോ? അപ്പൊ സംഗതി ന്യൂ ജനറേഷൻ തന്നെ. ഓട്ടോ ഓടിക്കുന്ന ദളിത് സ്ത്രീ ആയി തെസ്നി ഖാൻ, സവർണ ബൂർഷ്വാസി ആയി അനൂപ് മേനോൻ, മന്ദബുദ്ധി ആയ ദളിതൻ ആയി ജയസൂര്യ ..... ഹോ കലക്കിയേനെ.
ReplyDeleteഅതല്ലേ അനിയാ ട്രിവാൻഡ്രം ലോഡ്ജു :)
Deleteഒരു രാജ്യത്തെ ദേശീയ ഗാനം , രാഷ്ട്രപതാക ,രാഷ്ട്രപിതാവ് എന്നിവയൊക്കെ ഏതു ആവിഷ്ക്കാര സ്വാതത്ര്യത്തിന്റെ പേരിലായാലും അവഹേളിക്കുന്നത് നിരോധിക്കേണ്ടതാണ് എന്ന് ഞാൻ കരുതുന്നു
ReplyDeleteVery true!
ദളിത് യുവതിയെ ബലാത്സംഗിക്കാന്‍ വരുന്ന ഓട്ടോക്കാര്‍ തമിഴ് സിനിമയിലെ വില്ലന്മാരെപ്പോലെ അവള്‍ക്ക്ചുറ്റും ഓട്ടോയിട്ട് കറക്കുന്നത് കാണുമ്പോള്‍ ഒന്ന് കൂവണമെന്ന് ആര്‍ക്കും തോന്നിപ്പോകും.
ReplyDeleteഅതുപോലെ നാട്ടിലെ ഒരു വിധം ആധുനികരായവരെല്ലാം സ്വവര്‍ഗ്ഗികളാണെന്നാണോ ചെറിയാന്‍ വിചാരിച്ചിരിക്കുന്നത്? അതോ ഇനി ചെറിയാന്റെ പരിചയക്കാരെല്ലാം ഇങ്ങനാണോ അവോ? ഇനിയിപ്പോ സ്വവര്‍ഗ്ഗിയല്ലെന്നുപറഞ്ഞാല്‍ നാണക്കേടാകുന്ന കാലം വരുമായിരിക്കും :(
കേരളത്തില്‍ ജാതി പ്രശ്നമല്ലെന്ന പ്രേക്ഷകന്റെ കാഴ്ചപ്പാട് ശരിയല്ല. കേരളത്തില്‍ തന്നെ ഓട്ടോ ഓടിച്ച ഒരു ദളിത് യുവതിക്ക് സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ കാണീച്ചത്. പക്ഷെ ആ സംഭവത്തിന് വിശ്വാസയോഗ്യമായ അടിത്തറയുണ്ടാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. അത് ചിത്രത്തിലുടനീളം പ്രകടമാണ്. എവിടെ നിന്നൊക്കെയോ കേട്ട കുറച്ച് സംഭവങ്ങള്‍ ചേര്‍ത്ത് പിടിപ്പിച്ച് സിനിമയുണ്ടാക്കിയിരിക്കുന്നു. ഈ സിനിമകാണുന്നവര്‍ക്ക് ആ സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു കൈ പുസ്തകം കൂടി കൊടുത്താല്‍ നന്നായിരിക്കും.
ഗാന്ധിജിയെ തെറിപറയുന്നത് ഇപ്പോള്‍ ആധുനികനാകാന്‍ പറ്റിയ വഴിയാണ്. ഗാന്ധിയുടെ വസ്ത്രധാരണം കാപട്യമായിരുന്നത്രെ. എന്നാല്‍ അംബേദ്കര്‍ സായിപ്പിനെ അനുകരിച്ച് കോട്ടിട്ട് നടന്നത് അപകര്‍ഷതാ ബോധം കൊണ്ടല്ലേയെന്ന് അവര്‍ക്ക് ചോദിക്കാനാകുന്നുമില്ല. സായിപ്പിന്റെ മുന്നില്‍ നാടന്‍ കര്‍ഷകന്റെ വേഷത്തില്‍ നില്‍ക്കാന്‍ ആത്മവിശ്വാസം വേണമല്ലൊ, ഏത്!
"പാപ്പിലിയോ ബുദ്ധ” എന്ന ഒരു മനോഹരമായ പേരിനെ ചെറിയാന്‍ ചാണകം വാരിത്തേച്ച് നശിപ്പിച്ചപോലുണ്ട്. എന്നിട്ട് എന്തോ ലോകോത്തരം ചെയ്ത ഭാവത്തില്‍ ചിലച്ചുകൊണ്ട് നടക്കാന്‍ ഇവന്മാര്‍ക്ക് നാണമില്ലല്ലൊ :(
ജാതിപരമായി എന്തെങ്കിലും ഒരു വിവേചനവും നമ്മുടെ കേരളത്തിൽ ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല.നമ്മുടെ ഇന്നത്തെ കേരളത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിവിധ സഭകൾ പോലെ മുസ്ലിം വിഭാഗത്തിലെ ഷിയാ ,സുന്നി, മുജഹുദീൻ എന്നിവ പോലെ ഹിന്ദു മതത്തിലെ ഉൾപ്പിരിവുകൾ മാത്രമാണ് ഹിന്ദു മതത്തിലെ ജാതികൾ എന്നാണ് ഞാൻ മനസിലാക്കുന്നത് . നമ്മുടെ കേരളത്തിൽ,സർക്കാരിന്റെയോ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതോ ആയ ഏതെങ്കിലും സാധനമോ , സ്ഥലത്തേക്കുള്ള പ്രവേശനമോ,സേവനമോ,അവസരമോ ജാതിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.(ഇതിനു സംവരണത്തിനു ഞാൻ എതിരാണ് എന്ന് അർഥം ഇല്ല) .ഇതൊക്കെ ഉണ്ടായാലും പ്രസ്തുത സംഭവം നിലനില്ക്കുന്നു എന്ന് പറയുന്നവർ പിന്നെ എന്ത് സംഭവിച്ചാലാണ് ഇതു ഇല്ലാ എന്ന് പറയാൻ പറ്റുന്നത് എന്ന് കൂടി പറയാൻ ബാധ്യസ്ഥരല്ലേ ?
Deleteനമ്മുടെ കേരളത്തിൽ ,മദ്യപാനത്തിലും, പീഡനത്തിനും മാത്രമാണ് യാതൊരു വിധ ജാതി മത ചിന്തകളും ഇല്ലാത്ത,തികഞ്ഞ മതേതരത്വം പുലരുന്ന ആകെയുള്ള മേഖലകൾ എന്ന് ഞാൻ കരുതുന്നു . അങ്ങനെയല്ല ഒരു ബ്രാഹ്മണ ചെറുപ്പക്കാരി ആയിരുന്നു ആ സാഹചര്യത്തിൽ എങ്കിൽ അവർ ഒരിക്കലും പീഡിപ്പിക്കപെടുമായിരുന്നില്ല എന്ന് കരുതുന്നവരോട് എനിക്കൊന്നും പറയാനില്ല (സുല്ലിട്ടു !!!)
ഗാന്ധിയുടെ വസ്ത്രധാരണം കാപട്യമാണോ എന്നറിയില്ല . പക്ഷെ അത് ഒരുതരം ത്യാഗം ആയിരുന്നു. അതിനും അപ്പുറം ത്യാഗം എന്നാ അഭിനയം ആയിരുന്നു . എനിക്ക് എല്ലാം ഉണ്ട് എന്നാൽ സാധാരണക്കാരോട് ഒപ്പമാണ് എന്ന് സ്ഥാപിക്കുവാനുള്ള അഭിനയ ത്യാഗം. കാരണം സ്വന്തമായുള്ളത് ത്യജിക്കുന്നതാണു് ത്യാഗം. സ്വന്തമായി സമ്പത്തും ഭക്ഷണവും വസ്ത്രവും സാമൂഹികസ്ഥാനവും കൈമുതലായുള്ള സവര്‍ണ്ണര്‍ അവര്‍ക്കുള്ളതിലെന്തെങ്കിലും ത്യജിച്ചാല്‍ അത് ത്യാഗമാണു്, മാന്യത കൂടുകയും ചെയ്യും. സഹസ്രാബ്ദങ്ങളായി ചെളിക്കുണ്ടില്‍ വസ്ത്രമില്ലാതെയും ഭക്ഷണമില്ലാതെയും സാമൂഹിക സ്ഥാനമില്ലാതെയും അടിമകളായി കിടന്ന വര്‍ഗ്ഗങ്ങള്‍ അവര്‍ക്കു വിധിച്ചിട്ടില്ലാത്തത് നേടുന്നതാണു് അവരുടെ സ്ഥാനത്തെ ഉയര്‍ത്തുന്നതും മാന്യത വര്‍ദ്ധിപ്പിക്കുന്നതും. അതിനാല്‍ അംബേദ്ക്കര്‍ ചെയ്തത് അദ്ദേഹത്തിന്റെ വര്‍ഗ്ഗത്തിനു് നിരാകരിക്കപ്പെട്ട മാന്യമായ വസ്ത്രം ധരിച്ച്, ചുളിയുന്ന നെറ്റികള്‍ക്കു നേരെ ചോദ്യ ചിഹ്നമുയര്‍ത്തി തന്റെ അണികളില്‍ ആത്മവിശ്വാസം ജനിപ്പിക്കുകയെന്നതാണു്.
Deleteദരിദ്രരോട് അനുകമ്പയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ ദരിദ്രവസ്ത്രം ധരിച്ച ഗാന്ധി പക്ഷെ താമസ്സിച്ചിരുന്നത് ബിര്‍ലയുടെ കൊട്ടാരത്തിലാണു്. സ്വന്തം ജാതിക്കാരുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ഫ്രൂട്ടും നട്ടും വെജിറ്റബിള്‍സും മാത്രം ഭക്ഷിച്ചിരുന്ന ഗാന്ധിയുടെ ഭക്ഷണം, വിവരണത്തില്‍ ലളിതമായിരുന്നെങ്കിലും അത് കോസ്റ്റിലിയായിരുന്നു. കല്‍ക്കത്തയില്‍ താമസ്സിക്കുമ്പോള്‍ അന്നത്തെ നിലയ്ക്ക് 45 രൂപാ വിലമതിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു നേരത്തെ ഭക്ഷണം. സരോജനി നായിഡു കളിയാക്കാറുള്ളതു പെലെ അദ്ദേഹത്തിന്റെ "expensive simplicity", വിദ്യാഭ്യാസവും വിവരവുമില്ലാത്ത അടിമകളായ സാധാരണക്കാരെ ഗിമ്മിക്കുകള്‍ കാണിച്ച് മയക്കിയെടുക്കുന്നതിനായിരുന്നു. സാധാരണ ഒരാള്‍ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ഭാരിച്ച ചിലവേറിയതായിരുന്നു ഗാന്ധിയുടെ സെക്കന്റ് ക്ലാസ്സിലുള്ള യാത്ര. അദ്ദേഹത്തിനു് ശുദ്ധമായ പാല്‍ കറന്നു കുടിക്കുന്നതിനു് രണ്ട് ആടുകളുമായി, അനുയായികള്‍ക്കും സഹായികള്‍ക്കുമൊപ്പം ഒരു ബോഗി മുഴവന്‍ ബുക്കു ചെയ്താണു് അദ്ദേഹത്തിന്റെ ട്രെയിന്‍ യാത്ര. ഇതൊക്കെ ദരിദ്രരും അജ്ഞാനികളും ഗ്രാമീണരും ഒക്കെയായ അവര്‍ണ്ണരുടെ കണ്ണില്‍ പൊടിയിടാനല്ലാതെ മറ്റെന്തിനാണു് ?
ഗാന്ധിയുടെ ത്യാഗം സവര്‍ണ്ണതയെയും ഹിന്ദുത്വത്തെയും രക്ഷിക്കാനുള്ള ത്യാഗമായിരുന്നു. അതിനു കൈയ്യിലെടുക്കേണ്ടത് അവര്‍ണ്ണ ജനകോടികളെയും.
ഗാന്ധിജിയും അംബെദ്ക്കരും അവരവരുടെ വസ്ത്രധാരണ രീതിയിൽ അവരവർ എന്താ ശരി എന്ന് വിശ്വസിച്ചോ അതാണ് ചെയ്തത് .അത് സ്വകാര്യ താല്പര്യം ആയി കാണുന്നതാണ് പക്വതയുള്ള ഒരു സമൂഹത്തിനു ചേർന്നത് എന്ന് ഞാൻ കരുതുന്നു .വസ്ത്രധാരണ രീതി കൊണ്ട് അല്ല ഗാന്ധിജിയുടെ പുറകിൽ ഭാരതത്തിലെ ബഹു ഭൂരിപക്ഷം പേരും അണിനിരന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു പരിഷ്കൃതമായ വസ്രങ്ങൾ ധരിച്ചു എന്നത് കൊണ്ട് അംബെദ്ക്കർ എന്ന മനുഷ്യന് ചെയ്ത സേവനങ്ങളെ ഒട്ടും കുറക്കുന്നുമില്ല . പിന്നെ ഇവിടെ ഗാന്ധിജി ചെയ്ത നല്ലത് ചീത്തയും അല്ല വിഷയം എന്ന് ഓർമ്മിപ്പിക്കട്ടെ (അങ്ങനെ നോക്കിയാൽ ജീവിത കാലം മുഴുവൻ ശരി മാത്രം ചെയ്ത ഒരു നേതാവ് പോലും ഉണ്ടാകില്ല എന്നതും സത്യം ) നമ്മുടെ ദേശീയ ഗാനം, രാഷ്ടപതാക രാഷ്ട്രപിതാവ് തുടങ്ങിയവയെ ഒക്കെ ഉത്തരവാദിത്വമുള്ള പൌരന്മാർ എന്നാ നിലയ്ക്ക് നമ്മൾ തന്നെ അവഹേളിക്കുന്നത് , അതിനെ ഒരു ബൌധിക തലത്തിൽ കാണുന്നത് ഇവയൊക്കെ ശരിയാണോ എന്ന് ഓരോരുത്തരും ആലോചിക്കുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ .ഉത്തരം എന്തും ആകട്ടെ ഒരു നിമിഷം സ്വന്തം തല ഉപയോഗിച്ച് ചിന്തിക്കുക .വിമര്ഷണവും അവഹേളനവും രണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു
Deleteനമ്മൾ ഭാരതീയർ നമുക്കിഷ്ടമില്ലാത്ത വിഷയം വരുമ്പോൾ തികച്ചും judgemental ആകാറുണ്ട് എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇപ്പോളും
I heard Gandhi was against the reservation, and reservation system was came into force with the help of Ambedkar. After all , thanks for the review
ReplyDeleteഇതു പോലെ ഞാൻ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള /വിശ്വസിച്ചിരുന്ന ഒരു കഥ പറയട്ടെ
Deleteനടൻ ജയൻ അപകടത്തിൽ മരിച്ചതല്ല .സംവിധയകാൻ ഐ .വി ശശി നടി സീമയെ കല്യാണം കഴിക്കാനായി ജയനെ മനപൂർവം കൊലപ്പെടുത്തിയതാണ് .
പിന്നീടു വളർന്നപ്പോൾ മനസിലായ ചില സത്യങ്ങൾ
1) കോളിളക്കം എന്ന ചിത്രത്തിന്റെ സംവിധയകാൻ ഐ വി ശശി അല്ലായിരുന്നു
2) അതിനു മുൻപ് ഐ വി ശശിയും സീമയും ആയുള്ള വിവാഹം കഴിഞ്ഞിരുന്നു .
3) ആ ചടങ്ങിൽ ആദ്യാവസാനം നടൻ ജയന് പങ്കെടുത്തിരുന്നു
ഇനി ശരിക്കും ഗാന്ധിജി സംവരണത്തിന് എതിരായിരുന്നു എങ്കിൽ (ആയിരുന്നോ എന്നെനിക്കറിയില്ല ) അത് അദ്ദേഹം ഒരു ബ്രാഹ്മണൻ ആയതു കൊണ്ടാണ് എന്ന് പറയുന്നത് തികച്ചും ബാലിശമല്ലേ? .അത് മാത്രമല്ല അത് എന്ത് കൊണ്ടായിരുന്നു എന്നും അതിനു പകരം വയ്ക്കാൻ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആശയം എന്തായിരുന്നു എന്നും മനസിലാക്കാനും ചര്ച്ച ചെയാനും അതില്ലേ നല്ല വശം ഉൾ കൊള്ളാനും ഉള്ള സാദ്ധ്യതകൾ ഇല്ലാതാക്കുകല്ലേ ചെയ്യുന്നത് .
ഗാന്ധിജി ബ്രാഹ്മണനല്ല, ബനിയ (വൈശ്യൻ) ആണ്.
Deleteക്ഷമിക്കണം ജാതി അങ്ങനെ കൃത്യമായി ശ്രദ്ധിക്കാത്തത് കൊണ്ട് പറ്റുന്ന തെറ്റാണു .ചൂണ്ടി കാണിച്ചതിന് നന്ദി
Deleteദലിതരെ ക്കുറിച്ച് ആഴത്തിൽ പഠിക്കുവാണോ അവർ ഇന്നും അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങൾ മനസിലാക്കുവാനൊ ഈ സിനിമയുടെ അണിയറ പ്രവര്തകൾ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് ഈ സിനിമ കാണുന്ന ഏതൊരാൾക്കും മനസിലാക്കുവാന് കഴിയും. ഇടവിട്ടിടവിട്ടു ബാബാസഹെബ് അംബെദ്കരിന്റെയും അയ്യങ്കാളിയുടെയും ചിത്രങ്ങൾ കാണിക്കുന്നതോഴിച്ചാൽ യാതൊരു ദളിത് അനുകൂല ഘടകങ്ങളും ഇതിൽ കാണാവാൻ കഴിയില്ല എന്നത് ഒരു സത്യം തന്നെയാണ്. ദളിത് സംസ്ക്കാരം എന്താണെന്നും, അയ്യങ്കാളിയേയും അംബേദ്കറെയും പൊയ്കയിൽ അപ്പച്ചനെയും പണ്ഡിറ്റ് കറുപ്പനെയും, ഇ വി രാമസ്വാമി നായ്ക്കാരെയും പോലെയുള്ള നിരവധി നേതാക്കളെക്കുറിച്ചും , അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും , അവരുടെ കഷ്ടപ്പാടുകളെ കുറിച്ചും പലതും ജയന് ചെറിയാൻ പഠിക്കേണ്ടിയിരിക്കുന്നു . പരിമിതമായ അറിവ് വച്ച് ജയന് ചെറിയാൻ ഇങ്ങനെയോടു ഉധ്യമതിനു മുതിരെണ്ടിയിരുന്നില്ല.. മാത്രമല്ല ഏതെങ്കിലും ഒരു വിഷയത്തിലേക്ക് സിനിമയെ ഫോക്കസ് ചെയ്യാൻ പോലും കഴിയാതിരുന്നത് ആരുടെ കഴിവുകേട് ആണെന്ന് പുനര് വിചിന്തനം നടത്തേണ്ടി യിരിക്കുന്നു . പ്രേക്ഷകൻ പറയുന്നതുപോലെ ഗാന്ധി രാഷ്ട്രപിതവോക്കെ ആണ് എന്ന് കരുതി വിമര്സനതിനു അതീതനാകില്ല എന്നുണ്ടോ ? പ്രത്യേകിച്ച് ദളിതരോട് ചെയ്ത പല "നല്ല പ്രവര്തി"കളെയും കുറിച്ച് അറിയാവുന്നവർ വിമര്സിക്കുന്നതിലെന്തു തെറ്റ് ? രാഷ്ട്രപിതാ മഹാനെകുറിച്ചുള്ള പ്രേക്ഷകന്റെ അറിവുകേട് കൊണ്ടാണ് ഇങ്ങനെ ഒരു പ്രതികരണം എന്ന് വിശ്വസിക്കുന്നു ..
ReplyDeleteഎന്ത് തന്നെ ആണെങ്കിലും ഇതൊരു ദളിത് അനുകൂല സിനിമ ആണിത് എന്ന് ഞാൻവിശ്വസിക്കുന്നില്ല .
ഒരു സിനിമ എടുക്കുമ്പോൾ അത് ദളിത അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗത്തിന് അനുകൂല അല്ലെങ്കിൽ പ്രതികൂല സിനിമ എന്ന് തരം തിരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല അത് സിനിമ എന്ന വിനോദ ഉപാധിയെ അങ്ങനെ അല്ലാതെ ആക്കി തീർക്കും എന്നാണ് ഞാൻ കരുതുന്നത്
Deleteഒരു സംവിധായകന് സിനിമ എടുക്കുമ്പോൾ എന്തെങ്കിലും അജണ്ട ഉണ്ടെന്നു പറയുന്നതും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല . ഒരാളുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അവരുടെ സമീപനം അയാൾ ജീവിച്ചു പരിചയിച്ച ജീവിത സാഹചര്യങ്ങളുമായി ബന്ധപെട്ടു ഇരിക്കും എന്ന് ഞാൻ കരുതുന്നു .അയാള് നമ്മുടെ താല്പര്യം അനുസരിച്ച് സിനിമ നിര്മ്മിക്കണം എന്ന് പറയുന്നിടതല്ലേ ശരിക്കും ഫാസിസം ?
ചുരുക്കത്തിൽ പോസ്റ്റിൽ പറഞ്ഞത് പോലെ അയാൾ ഒരു ഭേദപ്പെട്ട സിനിമ എടുത്തോ ഇല്ലയോ എന്നതായിരിക്കണം ഒരു നല്ല ആസ്വാദക സമൂഹത്തിന്റെ ചോദ്യം (അങ്ങനെ ചോദിക്കുന്ന ദിവസം ഇവിടുത്തെ ഓണ്‍ലൈൻ നിരൂപക സിംഹങ്ങൾ തെണ്ടി !!!) എന്ന് ഞാൻ കരുതുന്നു .ചുരുക്കത്തിൽ ഈ സിനിമ ഏതു പക്ഷത്തു നിന്നാലും കൊള്ളാം കാണാൻ കേറുന്നവനെ കൊല്ലരുത് എന്ന് മാത്രം .
ഗാന്ധിജി എന്ന നമ്മുടെ രാഷ്ട്രപിതാവ് വിമർശനത്തിനു അതീതനാണോ എന്ന ചോദ്യം പല ഉത്തരങ്ങൾ തരുന്നതാണ് . ഒരു പൊതുവേദിയിൽ രാഷ്ട്രപിതാവിനെ അവഹേളിക്കുന്നത് അഭിമാനമായി കാണുന്നത് ഒരു നല്ല പൌരനു ചെർന്നതാണോ എന്ന് നമ്മൾ സ്വയം ആലോചിക്കേണ്ടതാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ .മനുഷ്യർ എന് നിലയ്ക്ക് പല വീഴ്ചകളും പറ്റിയിയിരിക്കാം (വർഷങ്ങൾ കഴിഞ്ഞു അപഗ്രഥിക്കുമ്പോൾ പ്രത്യേകിച്ചും ) എന്നിരിക്കെ ഏതൊരു രാജ്യത്തിന്റെ രാഷ്ട പിതാവിനെയും ആ രാജ്യത്ത് വെച്ച് ഇങ്ങനെ അവഹേളിക്കാൻ കൊള്ളാവുന്ന ഏതെങ്കിലും രാജ്യത്ത് അനുവദിക്കുമോ എന്നും അവിടുത്തെ ജനങ്ങൾ അത് ഒരു ബൌധിക വിഷയമായി കാണുമോ എന്ന് കൂടി ആലോചിക്കാവുന്നതാണ് .
ഇതിര് ദളിത് അനുകൂല സിനിമ അല്ലെങ്കിൽ പ്രതികൂല സിനിമ ആണെന്ന് താരമ തിരിച്ചത് ഇതിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് . അതിനു വേറെ ആരും ഉത്തരവാദികൾ അല്ല .
Delete>> "ഒരു സംവിധായകന് സിനിമ എടുക്കുമ്പോൾ എന്തെങ്കിലും അജണ്ട ഉണ്ടെന്നു പറയുന്നതും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല"<<
ഒരു അജണ്ട ഇല്ലാതെ അല്ലെങ്കിൽ ഒരു പ്രത്യേക വിഷയത്തിൽ ഊന്നി യല്ലാതെ എങ്ങനെ സിനിമ എടുക്കും പ്രേക്ഷകാ ?
>>
അയാള് നമ്മുടെ താല്പര്യം അനുസരിച്ച് സിനിമ നിര്മ്മിക്കണം എന്ന് പറയുന്നിടതല്ലേ ശരിക്കും ഫാസിസം ? <<
അയാള് നമ്മുടെ താല്പര്യത്തിനു സിനിമ എടുക്കണം എന്നൊന്നും ആരും ഇവിടെ പറഞ്ഞിട്ടില്ല . അദ്ദേഹം തെരഞ്ഞെടുത്ത വിഷയത്തെക്കുറിച്ച് പ്രത്യേകിച്ചു ഒരുപാട് പഠിക്കുവാനും, എഴുതപ്പെട്ടതും എഴുതപ്പെടാത്തതും ആയ ഒരുപാടു ചരിത്രവും , പ്രത്യേകതകളും ഉള്ള സമൂഹത്തെക്കുറിച് ആകുമ്പോൾ അവരെക്കുറിച്ച് പൂര്ണമായി പഠിക്കാതെയും അറിയാതെയും വായില തോന്നിയതൊക്കെ പടച്ചു വിടരുത് എന്നാണ് പറഞ്ഞത് അല്ലാതെ നമ്മുടെ ഇഷ്ടത്തിന് സിനിമ എടുക്കണം എന്നല്ല .
ഗാന്ധിയെ അവഹേളിച്ചു എന്ന് താങ്കള് പറയുന്നതില ഒരു കഴമ്പും ഇല്ല. കാരണം ഗാണ്ടിയെകുരിച്ചു കൂടുതൽ അറിയാത്തതുകൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം
ഷിനു , ഞാൻ ചോദിച്ചത് ഇതാണ്
Deleteഒരു പൊതുവേദിയിൽ രാഷ്ട്രപിതാവിനെ അവഹേളിക്കുന്നത് അഭിമാനമായി കാണുന്നത് ഒരു നല്ല പൌരനു ചെർന്നതാണോ എന്ന് നമ്മൾ സ്വയം ആലോചിക്കേണ്ടതാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ .മനുഷ്യർ എന്ന നിലയ്ക്ക് പല വീഴ്ചകളും പറ്റിയിയിരിക്കാം (വർഷങ്ങൾ കഴിഞ്ഞു അപഗ്രഥിക്കുമ്പോൾ പ്രത്യേകിച്ചും ഒത്തിരി കാര്യങ്ങൾ കണ്ടെത്താൻ കഴിയും ) എന്നിരിക്കെ ഏതൊരു രാജ്യത്തിന്റെ രാഷ്ട പിതാവിനെയും ആ രാജ്യത്ത് വെച്ച് ഇങ്ങനെ അവഹേളിക്കാൻ കൊള്ളാവുന്ന ഏതെങ്കിലും രാജ്യത്ത് അനുവദിക്കുമോ എന്നും അവിടുത്തെ ജനങ്ങൾ അത് ഒരു ബൌധിക വിഷയമായി കാണുമോ എന്ന് കൂടി ആലോചിക്കാവുന്നതാണ് .
പിന്നെ തരം തിരിവ് ....
ഒരാൾ ഒരു സിനിമ എടുക്കുമ്പോൾ അത് ഒരു വിനോദ ഉപാധി ആയി കാണുകയും അത് നല്ല ഒരു വിനോദ ഉപാധിയാണോ അല്ലയോ എന്നത് മാത്രം പ്രസക്തമായ ചോദ്യമാകുമ്പോൾ അവിടെ നല്ല സിനിമകൾ ഉണ്ടാകും എന്ന് ഞാൻ കരുതുന്നു.നല്ലത് എന്നത് ആപേക്ഷികം ആയതിനാൽ ഈ ചിത്രം നിങ്ങള്ക്ക് ഇഷ്ടപെട്ടില്ല എങ്കിൽ എന്ത് ചെയ്തിരുന്നു എങ്കിൽ നിങ്ങള്ക്ക് ഇഷ്ടപ്പെടും ആയിരുന്നു എന്ന് പറയുന്നിടത്താണ് നല്ലൊരു സിനിമ ചര്ച്ച നടക്കുന്നത് .അതല്ലാതെ ഉള്ള ചരച്ചകൾ അല്ലേ ശരിക്കും വ്യക്തിപരമായ അജണ്ട ഒളിപ്പിച്ചു വയ്ക്കുന്നത് ?
മരിച്ചു പോയ ഒരു വ്യക്തിയെ ഇതിൽ കൂടുതൽ എങ്ങനെ അവഹേളിക്കാം എന്നാണ് താങ്കൾ പറയുന്നത്? സുഹൃത്തേ ഈ രാജ്യം അവർണ്ണൻ ഭരിച്ചാലും,സവർണ്ണൻ ഭരിച്ചാലും,ഭൂരിപക്ഷമോ , ന്യുനപക്ഷമോ ഭരിച്ചാലും ഈ നാട് എന്റെയാണ് .ഈ നാടിന്റെ ദേശീയ പതാക,ദേശീയ ഗാനം,രാഷ്ടപിതാവ് ഇതെല്ലാം ഒരു പൌരൻ എന്ന നിലയ്ക്ക് എന്റെ സ്വകാര്യ അഭിമാനങ്ങളാണ്.ഇതല്ലാം തികച്ചും വ്യക്തിപരമായ താല്പര്യങ്ങൾ ആണെങ്കിലും ഇതിനു പകരം ഒരു മത രാഷ്ട്രീയ നേതാവ് ആണ് ഇങ്ങനെ അവഹേളിക്കപ്പെട്ടത് എങ്കിൽ ഉണ്ടായേക്കാവുന്ന കോലാഹലങ്ങൾ ഓർക്കുമ്പോൾ നമ്മുടെ നാട്ടിൽ സവർണ്ണനും അവർണ്ണനും ന്യുന -ഭൂരിപക്ഷണങ്ങളും അല്ലാതെ പ്രാഥിമികമായി ഇന്ത്യക്കാർ ആയിട്ടുള്ളവർ ഇല്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു എന്ന് മാത്രം .
പൂര്ണ്ണമായും യോജിക്കുന്നു ഒരു സിനിമ എങ്ങനെയെങ്കിലും ഓടിക്കാൻ അത് നിർമ്മിക്കുന്നവർ പല മാർക്കെറ്റിംഗ് തന്ത്രങ്ങളും പ്രയോഗിക്കും . (സെല്ലുലോയിഡ് അവസാന ഉദാഹരണമാണ് ).പക്ഷെ അവർ അതിൽ ശരിക്കും വിജയിക്കുന്നത് നമ്മൾ ആ ചിത്രത്തെ അങ്ങനെ വിലയിരുതുബോൾ അല്ലേ ?
സാധാരണയായി താങ്കളെ വിമർശിക്കുമ്പോൾ പറയുന്നത് ഞാൻ എന്റെ കാര്യമാണു പറയുന്നത് എന്ന്...ഇവടെ നിങ്ങൾ complete മലയാളികളെ ഏറ്റെടുത്തതിൽ സന്തോഷം ഉണ്ട് ..പണി ഞങ്ങൾ മലയാളികൾക്കിട്ട് വേണ്ടായിരുന്നു എന്ന്...ഇത് നല്ലൊരു രാഷ്ട്രീയ സിനിമയാണ് എന്ന് തന്നെയാണ് എനിക്ക് feel ചെയ്തത്..മാറി മാറി വരുന്ന ഇടതു വലതു രാഷ്ട്രീയ പരിഷകൾ ആദിവാസി ദളിതന് കൊടുത്തത് എന്നും പീഡനങ്ങൾ തന്നെയാണ്...ഇന്ന് ഇതൊന്നും നടകില്ല എന്നാണ് മാഷിന്റെ വിചാരം എങ്കിൽ ഈ ആഴ്ചയിലെ മാതൃഭൂമി weekily വായിക്കുക...ഇത് കണ്ടു എന്തെങ്കിലും ക്രൂരക്രിത്യമായി തോന്നിയിടുന്ടെങ്കിൽ അത് നമ്മുലെ പോലുള്ളവരുടെ സവരണ മനോഭാവം തന്നെയാണ് ....ഗാന്ധിയെ അല്ല അവർ അപമാനിച്ചത് ഗാന്ധിയുടെ പേരില് തങ്ങളുടെ കിടപ്പാടം കയ്യടക്കാൻ വന്ന പുതിയ ഗന്ധികളെ ആണ്....അവർ എന്നും അധസ്ഥിതർ ആണെന്നുള്ള ബോധം മാറാനാണ് ജാതി വ്യതാസങ്ങൾ ഇല്ലാത്ത ബുദ്ധമതത്തെ അവർ കൂട്ട് പിടിച്ചത്...പക്ഷെ അപ്പോഴും അവര്ക്ക് സ്വതം വിട്ടുപോകാൻ തന്നെയാണ് വിധി...(top visuals ..natural acting ...braveness (അനൂപ് മേനോന്ന്റെ കൂതറ ധീരതയല്ല )
ReplyDeleteNB :ഞാൻ പണ്ട് താങ്കളോട് ഉസ്താദു ഹോട്ടലിന്റെ പേരില് ഒന്ന് സംവാധിച്ചിരിന്നു ....ആ പടത്തിനെ national അവാർഡ് കിട്ടിയ കാര്യം അറിഞ്ഞിരിക്കുമല്ലോ ??????????
അനിയാ,ഈ മാതൃ ഭൂമിയും മനോരമയും ഒക്കെ വിളമ്പുന്ന സാഹിത്യം അവിടിരിക്കട്ടെ.അനിയൻ നേരിട്ട് കണ്ടു ഒരു സംഗതി പറയാമോ എന്നാ ചോദിച്ചേ (കേരളത്തിൽ നടക്കുന്ന ജാതിയുടെ പേരിലുള്ള വിവേചനം )
Deleteഇവിടെ ജന്മിത്വം അവസാനിച്ചതും അധ്വനിക്കുന്നവന് ഭൂമി കിട്ടിയതും ഇടതു പക്ഷ പ്രസ്ടാനങ്ങളുടെ പ്രവര്ത്തനം കൊണ്ട് ആണെന്നാണ് ഞാൻ മനസിലാക്കുന്നത് .അനിയൻ അങ്ങനെ അല്ല മനസിലാക്കുന്നത് എങ്കിൽ അത് സ്വന്തം പ്രശ്നം .
അനിയൻ അമേരിക്കയിലോ കൊള്ളാവുന്ന ഏതേലും രാജ്യത്തോ ചെന്ന് അവിടുത്തെ രാഷ്ടപിതാവിന്റെ പടത്തിൽ ചെരുപ്പ് മാലയിട്ടു കത്തിച്ചിട്ടു ഈ ജാതി ന്യായം പറഞ്ഞാൽ മനസിലാകും നല്ല ഭരണകൂടം, കൊള്ളാവുന്ന ജനങ്ങൾ എന്നിവ ഉള്ളതിന്റെ ഗുണം
അവരുടെ കിടപ്പാടം ആരും കൈയടക്കാൻ വന്നില്ലല്ലോ? അനിയൻ സിനിമ കണ്ടോ ശരിക്കും ? അതോ ഉറങ്ങി പോയോ ? (പോയെങ്കിൽ ഞാൻ കുറ്റം പറയില്ല :) )
എപ്പോഴും പറയാറുള്ളത് പോലെ എനിക്ക് കാശു പോയി അനിയനു പോയില്ല എങ്കിൽ സന്തോഷം.
പിന്നെ ഉസ്താദ് ഹോട്ടലിനു കിട്ടിയ അവാർഡ് , പണ്ട് എന്നെന്നും കണ്ണേട്ടന് കിട്ടിയ ജനപ്രിയ ചിത്രത്തിന് ഉള്ള അവാർഡ് അല്ലേ (ഫാസിൽ അന്ന് അത് ഒരു ഉളുപ്പും ഇല്ലാതെ വാങ്ങുകയും ചെയ്തു എന്നാ ഓർമ്മ ) ബോധം ഉള്ളവര്ക്ക് അറിയാം കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും ജനപ്രിയമായ ചിത്രങ്ങൾ മായാമോഹിനിയും ഓർഡിനറിയും ആണെന്ന് . പിന്നെ ആ ചിത്രത്തിലെ സ്മഭാഷണത്തിന് (തിരകഥക്കല്ല ) അഞ്ജലി മേനോനും.നന്നായി .ദേശീയ അവാർഡ് കിട്ടിയാൽ പിന്നെ മിണ്ടാൻ പാടില്ലല്ലോ
അനിയന്‍ കേരളം മൊത്തവും നേരിട്ട് കണ്ട് ഉറപ്പുവരുത്തിയിട്ടാണോ ഇവിടെ വച്ച് കാച്ചുന്നത്?
Deleteജാതി വിവേചനം ഇപ്പോഴും ഉണ്ടനിയാ. അതറിയണമെങ്കില്‍ അധ:കൃതരുമായി ഇടപഴകണം. അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കണം. അല്ലാതെ നാട്ടുകാരുടെ ഉപരിപ്ലവമായ പെരുമാറ്റം നോക്കി വിലയിരുത്തരുത്. അതൊരുമാതിരി അനിയന്റെ സിനിമാ നിരൂപണം പോലെയായിപ്പോകും.
ഗാന്ധിയെ വിമര്‍ശിക്കാതിരിക്കാന്‍ ഗാന്ധിജി ദൈവമൊന്നുമല്ലല്ലൊ. അങ്ങനെ വിഗ്രഹവത്ക്കരിക്കുന്നവരാണ് ഒരു നേതാവിനെ, അയാളുടെ ആദര്‍ശങ്ങളെ ഇല്ലായ്മ ചെയ്യുന്നത്. ഗാന്ധിജിയെ വിമര്‍ശിക്കട്ടെ, ഒപ്പം അംബേദ്ക്കറേയും അയ്യങ്കാളിയേയും വിമര്‍ശനബുദ്ധ്യാ സമീപിക്കണമെന്നുമാത്രം.
അനിയാ,ഇങ്ങനെ കാടിനു ചുറ്റും കിടന്നു തല്ലാതെ കാര്യം പറ . എന്റെ ചോദ്യം വളരെ നിസ്സാരമാണ്
Deleteനമ്മുടെ കേരളത്തിൽ,ഇന്നു,സർക്കാരിന്റെയോ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതോ ആയ ഏതെങ്കിലും (പൊതുവായുള്ള) സാധനമോ, സ്ഥലത്തേക്കുള്ള പ്രവേശനമോ,സേവനമോ,അവസരമോ,പ്രതിഫലമോ ജാതിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.ഇതിനാണ് ഞാൻ വിവേചനം എന്ന് പറയുന്നത് .ഇതൊക്കെ ഉണ്ടായാലും പ്രസ്തുത സംഭവം നിലനില്ക്കുന്നു എന്ന് പറയുന്നവർ പിന്നെ എന്ത് സംഭവിച്ചാലാണ് ഇതു ഇല്ലാ എന്ന് പറയാൻ പറ്റുന്നത് എന്ന് കൂടി പറയാൻ ബാധ്യസ്ഥരല്ലേ ?
അധക്രിതരുംമായി അടുത്തിഴ പഴകി കാര്യങ്ങൾ മനസ്സിലാക്കിയ അനിയൻ ഇതിനു ഉത്തരം ഒന്ന് പറഞ്ഞു തരു.എന്റെ ധാരണ തെറ്റാണ് എങ്കിൽ തിരുത്താൻ എനിക്ക് സന്തോഷമേ ഉള്ളു .
വിമർശനം അവഹേളനനം ഇവ തമ്മിൽ ഒരു വ്യത്യാസവും തോന്നുന്നില്ലേ?ഈ ചിത്രത്തിൽ നടക്കുന്നത് വിമർശ നമാണോ അവഹേളനം ആണോ? മനസ്സില് തൊട്ടു ഒന്ന് ഉത്തരം പറയാമോ
അവർ നേരിടുന്ന അവഹേളനo ആണ് ഈ ചിത്രത്തിളുടെ കാണിക്കാൻ ശ്രേമിച്ച്രിരുകുന്നത് ..അവൻ അവന്റെ ജാതിയോദ് പോലും പുച്ഛം ഉണ്ടാക്കികൊടുക്കുന്നത് ആരാണ് .....പിന്നെ നമ്മുടെ രാഷ്ട്രീയക്കാർ അസങ്കടിതമായ എന്തിനു വോട്ടവകാശം പോലും ഇല്ലാത്ത ഒരു ജനതയ്ക്ക് വേണ്ടി ഇവിടെ ഒരു കോപ്പും കൊടുത്തിട്ടില്ല ..നമ്മൾ നമ്മുടെ പൂർവികാരായ ആധിഗോത്രതിനോദ് ചെയ്യുന്നത് ശരിയാണോ എന്നൊരു തോന്നലെങ്കിലും ഇ സിനിമ കണ്ടു ഉണ്ടായില്ലെങ്കിൽ അത് താങ്കളുടെ മാത്രം പ്രസ്നാമാണ് ..പിന്നെ നമ്മൾ മനുഷ്യര് കടിനോദ് ചെയ്യുന്ന കയ്യങ്കളികൾ നിയമം കാണാതെ പോകുന്നതും ഇ സിനിമയിൽ പറയാതെ പറയുന്നുണ്ട്...jcb ഉം കരിങ്കൽ എടുപ്പും ഒക്കെ കാണിക്കുന്നുണ്ട് ഇ സിനിമയിൽ....പക്ഷെ കരിയാൻ ചെയ്യന്നത് kandal ചെടി വളരത്തൽ .....ഇതൊരു ക്രൂരകൃത്യം തന്നെയാണ് എന്ത് കണ്ടാലും ഉണരാൻ തയാറല്ലാത്ത ഒരു ജനതയ്ക്ക് മുൻപിൽ അപ്രീയ സത്യം പറയുന്നതും ഒരു ക്രുരക്രിത്യം തന്നെയാണ് ,,,,,പിന്നെ ഞാൻ നല്ലോതോന്നും വായിക്കാൻ തയാറല്ല. എനിക്ക് വായിലu തോന്നിയത് ഞാൻ എഴുത്തും എന്നെ ആരും വിമര്ശിക്കരുത് എന്നെ വിമര്ശികുന്നവരെ ഞാൻ കളിയാക്കും എന്നൊക്കെ വിചാരിക്കുന്നവര്കും ഇ സിനിമ ഇഷ്ടപെടണമെന്നില്ല
Deleteഅനിയാ,ഞാൻ എനിക്ക് അറിവുള്ള കാര്യങ്ങൾ പറയുന്നു അറിയാത്ത കാര്യങ്ങൾ ചോദിക്കുന്നു.നിങ്ങള്ക്ക് ഉത്തരം അറിയാമെങ്കിൽ പറയു . ഈ സിനിമ വളരെയധികം പഠനത്തിനു ശേഷം ഉണ്ടാക്കിയതാണ് എന്ന് അനിയൻ വിശ്വസിക്കുന്നു എങ്കിൽ ആയിക്കോട്ടെ. അത് കൊണ്ട് മാത്രം ഞാനും അങ്ങനെ വിശ്വസിക്കണം എന്ന് പറയുന്നത് കഷ്ട്ടമല്ലേ . നമ്മൾ ജീവിക്കുന്ന ഇന്നു മിക്കവാറും പേർക്ക് അവന്റെതല്ലാത്ത മതപരമോ രാഷ്ട്രീയപരമോ ആയ വിശ്വാസങ്ങളോട് മനസ്സിൽ പുച്ഛം തന്നെയാണ്.സവർണൻ ആയാലും അവർണ്ണൻ ആയാലും ഇടതു ആയാലും വലതു ആയാലും ഏതു ആയാലും ശരി (സത്യത്തിനു നേരെ നമ്മൾ എന്തിനു കണ്ണടയ്ക്കുന്നു).പക്ഷെ അത് പരസ്യമായി പറഞ്ഞു ഒരാളെ അവഹേളിക്കാൻ ശ്രമിച്ചാൽ അതിനെ പ്രതിരോധിക്കാൻ ഇവിടെ നിയമങ്ങളും ഉണ്ട് .JCBയും കരിങ്കൽ എടുപ്പും കാണിച്ചാൽ മാത്രം ഒരു സിനിമ നന്നാകുമോ? മനുഷ്യൻ കാടിനോട് ചെയ്യുന്ന കയ്യാങ്കളികൾ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദിവാസി സമരങ്ങൾക്ക് പിന്നിൽ പലപ്പോഴും കാണുന്ന ഭൂമാഫിയകളെ പറ്റി പറയാമല്ലോ.അങ്ങനെയുള്ള സമകലീനമായ,പ്രസക്തമായ പല സാധ്യതകളെയും തള്ളികളഞ്ഞു കൊണ്ടാണ് ഈ ചിത്രം സകലതും ജാതി വിവേചനം എന്ന കേരളത്തിൽ എന്നോ ഉണ്ടായിരുന്ന ഒരു സാധനത്തിനു മേൽ വയ്ക്കുന്നത് എന്നേ ഞാൻ പറഞ്ഞുള്ളൂ
Deleteപഴഞ്ഞൻ ക്ലീഷേകൾ ബൌധിക ഫോർമാറ്റിൽ പൊതിഞ്ഞ വാലും തലയും ഇല്ലാത്ത ഒരു ചിത്രം എന്ന് മാത്രമാണ് എനിക്ക് ഇതിനെ പറ്റി തോന്നിയത് .പിന്നെ നേരത്തെ ഒരാൾ പറഞ്ഞ പോലെ ഭാഷാ ഇൻസ്റ്റിട്ട്യുട്ടിലെ നാല്പത്തേഴു വോളിയവും വായിച്ചാലെ ഈ ചിത്രം മനസിലാവു എന്ന് പറഞ്ഞാൽ കഷ്ട്ടം എന്നേ പറയാനുള്ളൂ
ചോദ്യം ചോദിച്ചു മടുത്തു എന്നാലും ചോദിക്കട്ടെ . ഈ സിനിമ പറയുന്ന അപ്രിയസത്യം എന്താണ് എന്നൊന്ന് പറയാമോ ?
നമ്മൾ പോതു സമൂഹം അവരുടെ കാടു കയ്യേറി അവരെ അവിടെ നിന്നോടികുന്നു അവരെ മനുഷ്യരായി കാണാൻ പോലും നമ്മൾ തയാറല്ല ഇത് തന്നെ സത്യം hari.v.g
Deleteഅത് ന്യായം. പക്ഷെ അനിയൻ സിനിമ കണ്ടല്ലോ? അതിൽ പുലയ സമുദായത്തിൽ പെട്ടവരുടെ പ്രശ്നങ്ങൾ ആണോ ആദിവാസികളുടെ പ്രശ്നങ്ങൾ ആണോ പറയുന്നത് അഥവാ പ്രതിപാദിക്കുന്നതു എന്ന് ആദ്യം ഒന്ന് പറഞ്ഞേ.(ഏറ്റവും കുറഞ്ഞ പക്ഷം ആദിവാസികളുടെ പ്രശ്നങ്ങളും ദളിതരുടെ പ്രശ്നങ്ങളും രണ്ടാണെന്ന് മനസിലാക്കാനുള്ള വിവരമെങ്കിലും ഉണ്ടാകുമല്ലോ)
Deleteഇങ്ങനെ വികാരപരമായ ഡയലോഗുകൾ മാത്രം വിട്ടു സ്വയം കുളിരണിയുന്നതിനു പകരം ഇവരുടെ ഇന്നത്തെ അവസ്ഥ മെച്ചപ്പെടുത്താൻ നമുക്ക് എന്ത് ചെയ്യാം എന്ന് ആലോചിക്കുന്നതാകില്ലേ നല്ലത് . ഈ സിനിമ അങ്ങനെ ചെയ്യുന്നുണ്ട് എന്നാണ് അഭിപ്രായമെങ്കിൽ കേരളത്തിലെ ആദിവാസികളെ എല്ലാം പിടിച്ചു വല്ല പാൽ പൊടിയോ മറ്റോ കൊടുത്തു ബുദ്ധമതത്തിൽ ചേർത്താൽ മതിയല്ലോ എല്ലാ പ്രശ്നങ്ങളും തീരാൻ അല്ലേ :)
ha ha ha,,,ithu nalla thamasha ..avarude innathe avastha kanikunnathinu pakaram...avarude idayil ninnu oru superman undakunnu..a superman avakellam sthalam undakkikodukkunnu ennayairinnu enkil nalla padamayirinnu alle...thankal ee padam kando????? ithil avar budhamadhathil chernnathu kondu avarude problems avasanichennano kanichirikunnathu.......avarude innathe avastha kandu nammalkalochikkam avarku vendi enthu cheyyanakumennu.....athinu avarude avastha nammal ariyende....athe i filmilude kanikkan srmichirikunnathu,,,,,vivaramulla brother nammude adhivasikale ellam dalithanmaranu HARI
Deleteഞാൻ പറയാത്ത കാര്യങ്ങൾ എന്റെ മേൽ അടിചെല്പ്പിക്കരുത് (സുപ്പർമാൻ ) . ബുദ്ധ മതത്തിൽ ചേരുന്നത് കൊണ്ട് അവരുടെ പ്രശ്നങ്ങള തീരുന്നില്ല എങ്കിൽ അത് കാണിക്കുന്നതിന്റെ പ്രസക്തി എന്താണ് ? ( ഒന്നും ഇല്ലങ്കിൽ പിന്നെ കുറച്ചു പച്ച വെള്ളം കുടിക്കുന്നത് കാണിച്ചു കൂടെ ചുമ്മാ !!!) ഈ അവരുടെ ഇന്നത്തെ അവസ്ഥ എന്ന് കാച്ചുമ്പോൾ ആരുടെ അവസ്ഥ എന്ന് കൂടി പറയണം . ഈ ചിത്രത്തിൽ പറയുന്നത് ആദിവാസിയുടെ പ്രശ്നങ്ങൾ ആണോ പുലയരുടെ (അഥവാ പട്ടിക ജാതിക്കാരുടെ ) പ്രശ്നങ്ങൾ ആണോ എന്ന് സിനിമ കണ്ട താങ്കൾ ഒന്ന് പറയാമോ ? എനിക്ക് മനസിലായില്ല സത്യം . (കുറഞ്ഞ പക്ഷം ഈ രണ്ടു വിഭാഗക്കരുടെയും പ്രശ്നം രണ്ടാണ് എന്നെങ്കിലും സമ്മതിക്കുമല്ലോ അല്ലേ ?)
Deleteതമാശ എനിക്കും രസിച്ചു !!!!
No man is beyond criticism.
ReplyDeleteദാസൻ എന്നാ കഥാപാത്രം സവര്ണ്ണൻ ആണെന്ന് പറയുന്നില്ല ആ പെണ്ണ് ഓട്ടോ ഓടിക്കുന്നത് കാണുമ്പോൾ കലിപ്പിളകിയ ഒരുത്തൻ എന്നേയുള്ളു , അവൾ അവനെ നമ്മുടെ ചീഫ് വിപ്പിന്റെ ഭാഷയിൽ തെറി വിളിച്ചത് കൊണ്ടും അടിച്ചത് കൊണ്ടും ഉണ്ടായ ഒരു പ്രതികാര ദാഹം അത് ബലാൽ സംഗത്തിൽ എത്തി എന്നേയുള്ളു , സത്യം പറയാമല്ലോ ബലാൽ സംഗം അസ്സലായി , ബാലൻ കെ നായരും ടീ ജീ രവിയും ഒക്കെ ചെയ്തതിനേക്കാൾ മികച്ചത് , സരിത എന്നാ നടിയും നന്നായി ഭാവ പ്രകടനം നടത്തി , നഗ്നമായ പിന്ഭാഗം ആരോ ഡ്യൂപ്പിട്ടതായിരിക്കാം , കുട്ടി സ്രാങ്കി ലും ഇങ്ങിനെ പിന്ഭാഗം കാണിചിരുന്നല്ലോ , ചന്തി എന്ന് പറയുന്നത് ഇനി അത്യന്താധുനികമോ ആധുനികൊത്തരമോ ആണോ ആവോ? സായിപ്പ് അവനെ പിടിച്ചു കിസ്സ് ചെയ്യുന്നതെന്തിന് ? രണ്ടു പെണ്ണുങ്ങള ഇടക്ക് തീ കായുംപോൾ ഉമ്മ വെക്കുന്നതെന്തിനു ? എല്ലാം കാണിച്ചില്ലേ ഇനി തുണ്ട് വേറെ പിടിച്ചിട്ടുണ്ടോ? ഒരു സ്യൂഡോ ദളിത് പടം , പക്ഷെ തിയേറ്റർ ഫുൾ ആയിരുന്നു , ദളിത് വിഭാഗക്കാര് അവരുടെ പടം എന്നാ നിലയിൽ കാണാൻ വന്നപോലെ തോന്നി , സരിത എന്നാ നടിക്ക് ഭാവി ഉണ്ട് നല്ല സെക്സ് അപ്പീലും , ഒരു സ്മിതാ പാട്ടീൽ ഒക്കെ ആകാം ശ്രമിച്ചാൽ , കേരളത്തിൽ ഒരു ജാതി വേര് തിരിവ് ഇല്ല , സവര്ണ്ണനെക്കാൾ അവര്ണ്ണനു ഇന്ന് വരുമാനം ഉണ്ട് , സവര്ണ്ണൻ റേഷൻ കടയിൽ നിന്നും അരി വാങ്ങുമ്പോൾ അവര്ണ്ണൻ നിറപറ വാങ്ങി ആട്ടോയിൽ വീട്ടില് പോകുന്നു , കൂലിപ്പണിക്കാരനും അറുനൂറു രൂപ കൂലി ഉണ്ട് , അവനും ബാറിൽ കേറി അടിച്ചിട്ടാണ് വീട്ടില് പോകുന്നത് , പിന്നെ ഇവിടത്തെ വീ ഐ പി അവർണ്ണർ എല്ലാം കല്യാണം കഴിച്ചത് നായന്മാരെ (സ്ത്രീകളെ) ആണ് പിന്നെ എവിടെ സവര്ന്ണ്ണ ഫാസിസം?
ReplyDeleteKalabhavan Mani married a Nair, Jaya surya (viswakarmma) married a Nair, Sivaraman Ottappalam ex MP married a Nair, List is endless. Marriage between Ezhava and Nair is very common. In the infamous Indu murder Indu (Nair) was living with Dalit lecturer who now accused to be the killer ( I dont think it as dalith nair issue but a cheated lover did a revenge). My belief is that Prakash Bare and Thampi Antony made this film with Dalith label and inserted gay, lesbian shots in the hope that slow moving movie may get some awards from various film festivals and get investment back.
ReplyDeleteIn my opinion this is a fake dalith gay lesbian movie claiming to tell story of the oppressed , produced with sole intention get awards in film festivals.
ദളിതരിൽ കഷ്ട്ടപ്പാട് അനുഭവിക്കുന്നവർ ഒത്തിരി പേര് ഉണ്ട് . അതിനുള്ള കാരണങ്ങൾ എന്താണ് എന്നറിയാനുള്ള ഒരു ശ്രമം പോലും ഈ ചിത്രത്തിൽ കാണുന്നില്ല എന്നതാണ് കഷ്ട്ടം .ഇതു ചുമ്മാ പഴയ ഇടതു പക്ഷ സഖാക്കൾ പറയുന്നത് പോലെ (കാക്ക തൂറിയാൽ അതും സാമ്പ്രജ്യത്വ ഗൂഡാലോചന ആണെന്ന് പറയുന്ന ലൈൻ ) സകലതും സവർണ്ണ ശക്തികൾ എന്ന് എന്ന് കേരളത്തിൽ ഇന്നു ശരിക്കും ഉണ്ടോ എന്ന് തന്നെ ഉറപ്പില്ലാത്ത ഒരു സാധനത്തിന്റെ തലയിൽ കൊണ്ട് ചാരിയിരിക്കയാണ് .അത് പറയുമ്പോൾ സംഗതി എളുപ്പമാണല്ലോ
Deleteഒരു സിനിമ യെ നിരൂപിക്കുമ്പോ ഒന്നുങ്കില്‍ അതിന്റെ technical side അല്ലെങ്കില്‍ അതിന്റെ പ്രമേയം ചര്‍ച്ച ചെയ്യാ പെടണം. അനിയന്‍ കണ്ണടച്ച് ഇരുട്ടാക്കി യത് കൊണ്ട് ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ഇല്ലാതാകുന്നില്ല, അതിന്റെ relevance ഒട്ടും കുറയുന്നും ഇല്ല. ഊട്ടി തരുന്നതെന്തും അതെ പടി വിഴുങ്ങി ശീലം ഉള്ള ഒരു തലമുറയ്ക്ക് മുന്നില്‍, ഏതൊരു മഹാത്മ വും ചോദ്യ ചെയ്യാ പെടണം എന്നുള്ള ഒരു സത്യം ഇവിടെ തുറന്നു കാണിക്കുന്നുണ്ട്. ഗാന്ധി യുടെ രൂപത്തില്‍ ചെരുപ്പ് മാല വീഴുമ്പോള്‍ തന്നെ, മറ്റൊരു social reformer ടെ പടവും കത്തുന്നുണ്ട്. അത് പൊതു സമൂഹം കണ്ടില്ല എന്നുള്ളത് തന്നെ യാണ് ഈ സിനിമ യുടെ സാരം.
ReplyDeleteഅനിയൻ എപ്പോളും ഇതൊരു ദളിത് ചിത്രം ആണെന്ന ധാരണയിൽ ആണോ ? ആ ചിത്രത്തിൽ എന്ത് ചർച്ച ചെയ്യപ്പെടുന്നു എന്നാ പറയുന്നേ ? ശങ്കരനെ തൊട്ടു കൂടാത്തവൻ എന്ന് വിശേഷിപ്പിക്കുന്നത് അവൻ തന്നെയാണ് .മറ്റാരുമല്ല . ഒരു ബ്രാഹ്മണനോട് നീ ബ്രാഹ്മണൻ അല്ലേടാ എന്ന് ചോദിച്ചാൽ അവൻ അഭിമാനത്തോടെ ആണ് എന്ന് പറയുന്ന പോലെ നീ പുലയനല്ലേ (അല്ലെങ്കിൽ ഏതാണ് എന്ന് വെച്ചാൽ അത് ) എന്ന് ചോദിക്കുമ്പോൾ അതെ എന്ന് അഭിമാനത്തോടെ പറയാൻ കഴിയണം എന്നാണു അയ്യങ്കാളി മുതലുള്ള സമുദായ നേതാക്കന്മാർ പഠിപ്പിച്ചത് .
Deleteഅതിനു പകരം ശങ്കരനോട് നീ പുലയനല്ലേ എന്ന് ചോദിക്കുമ്പോൾ ഓടി പോയി ബുദ്ധനെ കെട്ടിപിടിക്കുന്നതിലൂടെ പുലയൻ എന്നത് (അഥവാ ഇതു ദളിത ജാതിയാണോ അത് ) മോശം ആണെന്നും അത് ഉപേക്ഷിക്കേണ്ടാതാണെനും അല്ലെ ഉദേശിക്കുന്നത് ?
ഇവിടെ ചെറിയാച്ചനിൽ എനിക്ക് കാണാൻ കഴിയുന്നത് വെറുമൊരു പാൽപ്പൊടി കച്ചവടക്കാരനെ മാത്രമാണ് .
രാഷ്ട്ര പിതാവിന്റെ പടത്തിൽ ചെരുപ്പുമാല ഇടുന്നതായി കാണിക്കുന്നതാണ് വിമർശനം എങ്കിൽ എനിക്കൊന്നും പറയാനില്ല .ഇങ്ങനെ രാഷ്ടപിതവിനെ വിമർശിക്കുന്നവരുടെ കൂടെ ജീവികേണ്ടി വരുന്നല്ലോ എന്ന നാണക്കേട് മാത്രം . ഇത്രയധികം ധൈര്യം ഉള്ള വീരന്മാർ ഏതേലും ഒരു പാർട്ടി നേതാവിനെ
ഇങ്ങനെ കാണിക്കാൻ ധൈര്യപ്പെടുമോ? ഇല്ലാ എന്നതാണ് സത്യം .ഈ ചിത്രത്തിൽ തന്നെ ഇ എം എസ് നെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട് . അങ്ങേരുടെ പടത്തെ ഇങ്ങനെ കാണിക്കാൻ ഇവർക്ക് ധൈര്യം വരുമോ ? പല ആദിവാസി ഭൂസമരങ്ങളിലും ഇടത് പക്ഷവും ആയിട്ടാവ് ആദിവാസി സംഘടനകൾ ക്ക് മുട്ടേണ്ടി വന്നത് എന്നോർക്കുമ്പോൾ പ്രത്യേകിച്ചും .
അംബെദ്ക്കർ ബുദ്ധമതം സ്വീകരിച്ചു എന്നത് ചരിത്രമാണ് .പക്ഷെ അതിനു മുൻപ് അദ്ദേഹം ആ മതത്തെ കുറിച്ച് എത്ര പഠിച്ചു എന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ് . ഈ ചിത്രത്തിൽ ബുദ്ധമതം സ്വീകരിക്കുന്ന ദളിതർ ചെയ്യുന്നതായി കാണിക്കുന്നത് കാണുമ്പോൾ ആരെയാണ് ഊട്ടി തരുന്നതെന്തും അതെ പടി വിഴുങ്ങി ശീലം ഉള്ളവർ എന്ന് ചെറിയാച്ചൻ പറയുന്നത് എന്നാലോചിക്കു
<>
Deleteപ്രേക്ഷകാ ..
ശങ്കരൻ പോയി ബുധപ്രതിമയെ കേട്ടിപ്പിടിക്കുന്നതിനുള്ള കാരണം ഞാൻപുലയനായിരുന്നു ഇനി മുതൽ പുലയനല്ല എന്നുള്ളതല്ല . പകരം പുലയനായ അല്ലെങ്കിൽ ദലിതനായ അവനെ അല്ലെങ്കിൽ അവന്റെ സമുദായത്തെ ആയിരക്കണക്കിന് വർഷങ്ങൾ മാടുകലെപോലെ പണിയെടുപ്പിച്ചും പച്ചവെള്ളവും ആഹാരവും കൊടുക്കാതെയും സമൂഹത്തിന്റെ കാണാപ്പുരങ്ങളിലേക്ക് ആട്ടിയോടിച്ചു കഷ്ടപ്പെടുത്തിയ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധ മതത്തിൽ ചേരുന്നു എന്നതാണ് .ഹിന്ദു ആക്കപ്പെട്ടതിനാൽ മാത്രമാണ് ദളിതാൻ ഇത്രയും ക്രൂരത അനുഭവിക്കേണ്ടി വന്നത് . അതുകൊണ്ടാണ് അതിനു മുന്പ് ഒരു സീനിൽഞങ്ങൾ ഹിന്ദു മതം ഉപേക്ഷിക്കുന്നു എന്ന് ഇവര പ്രതിഞ്ഞ എടുക്കുന്നത് .. പ്രേക്ഷകാൻ ഇതൊന്നും കണ്ടില്ലെ..?
ബാബാസഹെബ് അംബേദ്‌കർ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് . അതിലേറിയ പങ്കും അദ്ദേഹം എഴുതിയും വച്ചിട്ടുണ്ട് . മരണ ശേഷം ആണെങ്കിൽ കൂടി അതൊക്കെയും പ്രസിദ്ധീകരിച്ചിട്ടും ഉണ്ട് . കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് നാല്പ്പതിയോന്നു വോളിയങ്ങളായി മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .ആതൊക്കെ വായിക്കുവാനും മനസിലാക്കാനും ഉള്ള വിദ്യാഭ്യാസം ഒക്കെ ഇന്നത്തെ ദളിതന് ഉണ്ട് പ്രേക്ഷകാ.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഈ പറഞ്ഞ നാൽപ്പത്തി ഏഴ് വോളിയങ്ങളും വായിക്കാതെ തന്നെ എല്ലാ മതങ്ങളും മോശമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോയിട്ട് ഉണ്ടെന്നും അത് പല നവോഥാന മുന്നേറ്റങ്ങളിലൂടെ തിരുത്തപ്പെട്ടിട്ടുണ്ടെന്നും .എനിക്കറിയാം
Deleteഅപ്പോൾ അനിയൻ പറയുന്നത് ഒരു ക്രിസ്ത്യാനി (ഉദാഹരണമായി കത്തോലിക്കാ സഭാ വിശ്വാസി) പഴയ ഇരുണ്ട കാലഘട്ടങ്ങളിൽ ക്രിസ്തു മതം സ്വീകരിച്ചിരുന്ന നയങ്ങളിൽ പ്രതിഷേധിച്ചു ക്രിസ്തുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ഹിന്ദു മതം അല്ലെങ്കിൽ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ .അവൻ അന്ന് മുതൽ ഹിന്ദു കത്തോലിക്കൻ അല്ലെങ്കിൽ ഇസ്ലാം കത്തോലിക്കൻ (താലിബാൻകാർ വല്ലതും ഇതു വായിച്ചാൽ ഞാൻ പുക !!) എന്നറിയപ്പെടണം എന്നല്ലേ ? എല്ലാം മനസ്സിലായി !!!
അപ്പോൾ ഈ സിനിമയിൽ കാണിക്കുന്നവർ ദളിത ബുദ്ധന്മാർ അല്ലേ ? കലക്കി !!!!
പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ ശാന്തിക്കും സമാധാനത്തിനും ഏറ്റവും അധികം ഊന്നൽ നല്ക്കുന്ന ബുദ്ധമതത്തിൽ ചേർന്ന് കഴിഞ്ഞ ഉടൻ അവർ ചെയ്യുന്ന കാര്യങ്ങൾ കാണിച്ചിരിക്കുന്നത് കണ്ടാൽ ഇസ്ലാം മതത്തിൽ ചേർന്നത് പന്നിയിറച്ചി കഴിച്ചു ആഘോഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് .(പശുവിനെയും ഹിന്ദുവിനെയും ഉദാഹരിക്കാത്തത് അത്ര കര്ശനമായി പാലിക്കപ്പെടാത്തത് കൊണ്ടാണ്!! )
അപ്പോൾ ഒരു സംശയം,ഈ ചാതുർവർണ്യം എന്നത് കാലഹരണപ്പെട്ടതും കേരളത്തിൽ നിലവിൽ ഇല്ലാത്തതുമായ ഒരു അനാചാരം ആയിരിക്കേ ഈ ഒരു നയത്തിലൂടെ അത് വ്യാപിപ്പികയല്ലേ ചെയ്യുന്നത് ?
ഇവിടെ ഞാൻ പൂർണമായും യോജിക്കുന്നു .വിദ്യാഭ്യാസം മാത്രമല്ല ഒരു സാധാരണ പൌരനു ലഭ്യമായ ഒന്നും (സേവനമോ, പ്രതിഫലമോ ,സാധനമോ , അവസരമോ , പ്രവേശനമോ അങ്ങനെ എന്തും ) ദളിതന് നമ്മുടെ കേരളത്തിൽ നിഷേധിക്കപ്പെടുന്നില്ല .അത് കൊണ്ടാണ് ജാതി വിവേചനം കേരളത്തിൽ ഇന്നു നിലനില്ക്കുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നത് . (ഒരിക്കൽ കൂടി പറയട്ടെ ഈ പറയുന്നത് കൊണ്ട് സംവരണത്തിന് ഞാൻ എതിരാണ് എന്ന് ഒരിക്കലും അർഥമില്ല )
പ്രിയ പ്രേക്ഷകൻ,
ReplyDeleteആദ്യമേ പറയട്ടേ, ഞാൻ ഈ ചിത്രം കണ്ടിട്ടില്ല. അതുകൊണ്ട് താങ്കളുടെ നിരൂപണത്തെ വിലയിരുത്താൻ ഞാൻ ആളല്ല. എന്നാൽ താങ്കൾ ഇവിടെ എഴുതിയിരിക്കുന്ന മറ്റുചിലകാര്യങ്ങൾ കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ ആവുന്നില്ല.
ഒന്നാമത്, താങ്കൾ ആവർത്തിച്ചു പറയുന്നു രാഷ്ട്രപിതാവ് എന്ന്. താങ്കൾ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കണം. ഇന്ത്യയ്ക്ക് ഔദ്യോഗികമായി ഒരു രാഷ്ട്രപിതാവ് ഇല്ല. മോഹൻദാസ് ഗാന്ധിയെ രാഷ്ട്രപിതാവ് എന്നു വിളിക്കുന്നത് ഒരു പോപ്പുലർ വിളിപ്പേര് മാത്രമാണ്. സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്നും നെഹ്റുവിനെ ചാച്ചാജി എന്നും വിജയ്‌യെ ഇളയദളപതി എന്നും മോഹൻലാലിനെ യൂണിവേഴ്സൽ സ്റ്റാർ എന്നും വിളിക്കുന്നതുപോലെ. അല്ലാതെ അതിന് ഔദ്യോഗികമായ യാതൊരു സാധുതയും ഇല്ല. ദാ ഈ വാർത്ത വായിക്കൂ.
മറ്റൊന്ന്, താങ്കൾ പറയുന്നു കേരളത്തിൽ ഇന്ന് ജാതിവിവേചനമേ ഇല്ല എന്ന്. ഇത് ഒന്നുകിൽ താങ്കളുടെ അജ്ഞതയാവാം, അല്ലെങ്കിൽ അജ്ഞത നടിക്കുന്നതാവാം. എറണാകുളത്ത് വൈപ്പിനില്‍ ഒരു ഗസറ്റഡ് റാങ്കില്‍പ്പെട്ട അധ്യാപികയും പട്ടികജാതിക്കാരിയുമായ ബിന്ദു വാസുദേവ് ജാതീയമായ അവഹേളനത്തിന് വിധേയമായ സംഭവം പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. (ദ് ഹിൻഡു പത്രത്തിൽ വന്ന വാർത്ത) ഇതുപോലുള്ള എത്രയോ സംഭവങ്ങൾ. സ്ഥലപരിമിതി മൂലം കൂടുതൽ കൊടുക്കുന്നില്ല. ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ലല്ലോ. താങ്കളുടെ മുകളിൽ പറഞ്ഞിരിക്കുന്ന അഭിപ്രായത്തിനുള്ള മറുപടീ മാത്രമാണിത്. സിനിമയുമായി ബന്ധമില്ലാത്ത കമന്റിടേണ്ടി വന്നതിൽ ഖേദിക്കുന്നു.
ഇന്ത്യയുടെ രാഷ്ട്രപിതാവ് ആര് എന്ന ചോദ്യവും ചാച്ചാജി/നേതാജി എന്ന് അറിയപ്പെട്ടിരുന്ന നേതാവ് ആര് എന്ന ചോദ്യത്തിനും ഉത്തരമെഴുതി വളർന്ന ആരും അങ്ങനെയല്ലേ മനസിലാക്കു? . ഈ പറഞ്ഞത് എനിക്ക് ഒരു പുതിയ അറിവ് തന്നെയാണ് നന്ദി .
Deleteപക്ഷെ ജീവിച്ചിരിപ്പില്ലാത്ത , നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പ്രധാന പങ്കു വഹിച്ച , ഒരാളെ പ്രത്യേകിച്ചു വ്യക്തമായ കാരണങ്ങൾ പറയാതെ 'വഞ്ചിച്ചു ' പോലുള്ള ഒറ്റ വക്കിൽ ഒതുക്കി ചിത്രത്തിൽ ചെരുപ്പുമാല അണിയിക്കുന്നതു പോലുള്ള ദൃശ്യങ്ങൾ കാണിക്കുന്നതാണ് വിമർശനം എന്ന് എനിക്ക് അഭിപ്രായമില്ല . ശ്രീ ഇ എം എസ് നെ പോലൊരു പാർട്ടി പിന്തുണയുള്ള നേതാവിനെ ആണ് ഇങ്ങനെ കാണിച്ചത് എങ്കിലോ ?
താങ്കളുടെ ആത്മാർഥതയെ അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ . ദളിതൻ പീഡിപ്പിക്കപ്പെടുന്നതാണോ ശരിക്കും ദളിത പീഡനം ? ദളിതൻ ആയതു കൊണ്ട് മാത്രം പീഡിപ്പിക്കപ്പെടുന്നതല്ലേ ശരിയായ അർഥത്തിൽ ദളിത പീഡനം ? അതായിത് ഈ ഒരു അവസ്ഥയിൽ ഒരു സവർണ്ണ വ്യക്തി ആണെകിൽ ഒരിക്കലും ഈ അനുഭവം ഉണ്ടാകുമായിരുന്നില്ല എന്ന അവസ്ഥ . അതാണ് ഞാൻ ചോദിച്ചത് ഈ ചിത്രത്തിൽ മാനഭംഗപ്പെടുന്ന അവസ്ഥയിൽ ഒരു സവർണ്ണ ചെറുപ്പക്കാരി ആയിരുന്നു എങ്കിൽ അങ്ങനെ ഒരിക്കലും സംഭവിക്കുമായിരുന്നില്ല എന്നാണോ (ചിത്രം കണ്ടില്ല എന്നറിയാം . ചിത്രത്തിൽ നടക്കുന്നത് , ഒരു ഉൾനാടൻ പ്രദേശത്ത് ദാരിദ്രം മൂത്ത് ഒരു ദളിത യുവതി ഓട്ടോ ഓടിക്കുന്നു . ഓട്ടോ സ്റ്റാൻഡിലേ മറ്റു പുരുഷ ഓട്ടോക്കാരുടെ കമന്റ് കൾക്കു നേരെ ശക്തമായി പ്രതികരിക്കുന്ന അവളെ ഓട്ടം പോകാൻ ആണെന്ന് പറഞ്ഞു വിജനമായ ഒരു സ്ഥലത്ത് എത്തിച്ചു അവർ കൂട്ട ബലാൽസംഗം ചെയ്യുന്നു.എന്നിട്ടാ സംഭവം കാണിക്കുന്നത് ദളിതര്ക്ക് മേൽ സവർണ്ണരുടെ ആക്രമണം ആയി ആണ് ) നമ്മുടെ കേരളത്തിൽ സ്ത്രീ പീഡനവും മദ്യപനവുമാണ് ജാതി മത ഭേദം ഇല്ലാതെ ഏക മനസ്സോടെ ചെയുന്ന കാര്യം എന്നിരിക്കെ ഇതു സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം ആണോ അതോ ദളിതര്ക്ക് നേരെ ഉള്ള ആക്രമണം ആണോ ?
താങ്കൾ കാണിച്ച വാർത്ത വായിച്ചു.പൊതു അഭിപ്രായത്തിനെതിരെ അഥവാ അധികാരത്തിൽ ഇരിക്കുന്ന ആളുകളുടെ അഭിപ്രായത്തിനെതിരെ ഒറ്റയ്ക്ക് പൊരുതുന്ന ഏതൊരാൾക്കും ഇതു നേരിടേണ്ടി വരില്ലേ ? (പച്ച കോട്ട് ധരിക്കാൻ വിസമ്മതിച്ച അധ്യാപികയെ സസ്പെന്ഡ് ചെയ്ത വാർത്ത ഉദാഹരണം.സംഗതി രണ്ടു കക്ഷികളും ഒരു ജാതി ആയതിനാൽ പ്രശ്നം ഉണ്ടായില്ല എന്ന് മാത്രം ).ഈ വാർത്ത മാത്രം നോക്കിയാൽ ആ സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ദളിത പിന്നോക്ക വിഭാഗത്തിൽ പെട്ടവർ ആണെന്ന് പറയുന്നുണ്ട് . അപ്പോൾ ന്യായമായും പി ടി എ യിൽ അവർക്കൊന്നും ഒരു പ്രാതിനിധ്യവും ഇല്ലേ ?
വിവേചനം എന്നാൽ ഞാൻ അർഥമാക്കുന്നത് ഒരാൾക്ക് സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള പൊതു ജനങ്ങൾക്കായുള്ള ഏതെങ്കിലും സേവനം, പ്രതിഫലം, പ്രവേശന അനുമതി, പൊതുവായുള്ള സൌകര്യങ്ങൾ ഇവയേതെങ്കിലും നിഷേധിക്കൽ ആണ് . (താങ്കൾ വിവേചനം എന്ന് അർഥം ആക്കുന്നത് എന്താണ് എന്നറിയാൻ താല്പര്യം ഉണ്ട് . എന്ത് ഇല്ലാതായാൽ ഈ പറയുന്ന വിവേചനം ഇല്ലാതാകും എന്നാണ് താങ്കൾ കരുതുന്നത് ?)
മറ്റേതു വിഭാഗങ്ങളിലും പെടുന്നവർക്കും സംഭവിക്കാവുന്ന ഒരു സംഭവത്തെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനെതിരെ ഉള്ള നീക്കമായി പ്രൊജക്ക്റ്റ് ചെയ്യേണ്ടത് അതതു സംഘടന നേതാക്കളുടെ ആവശ്യം മാത്രമാണ് .(ദളിത പീഡനം , ന്യുനപക്ഷ പീഡനം, ഭൂരിപക്ഷ പീഡനം, മുസ്ലിം പീഡനം, സവർണ്ണ പീഡനം എങ്ങനെ പല പേരുകളിൽ ഇവ വിറ്റഴിക്കപ്പെടുന്നു ). ഇതിന്റെയെല്ലാം ആത്യന്തികമായ ലക്‌ഷ്യം സ്വന്തം അണികളെ അരക്ഷിതാവസ്ഥയിൽ നിർത്തി സ്ഥിരമായി ഉറപ്പിച്ചു നിര്ത്തുക എന്നതാണ് .ഇതു വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ അവരുടെ വിലപേശൽ ശക്തി വര്ദ്ധിപ്പിക്കുന്നു .നമ്മെയൊക്കെ പൊതുവായി ബാധിക്കുന്ന വിലകയറ്റം, വര്ധിക്കുന്ന ജിവിത ചെലവു തുടങ്ങിയ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാനും ഇതു കൊണ്ട് എളുപ്പമാണ് .ഇതിനു അപവാദമായി ഒരു മതമോ , ജാതിയോ , വർഗ്ഗമോ , പാർട്ടിയോ ഇല്ല എന്നതാണ് സത്യം
ഇതു കൊണ്ട് എനിക്കും താങ്കള്ക്കും ഉള്ള ആകെ നേട്ടം പരസ്പരം സംശയദ്രിഷ്ട്ടിയോടെ നോക്കി ജീവിക്കുക,നമ്മുടെ നാട് കൂടുതൽ മോശപ്പെട്ട ഒരു സ്ഥലമാകാൻ നമ്മളാൽ കഴിയുന്ന വിഷം തുപ്പുക മുതലായ ക്രിയാത്മകമായ പരിപാടികളാണ് .
ഭാരതം ഉദാരവല്ക്കരണത്തിന്റെ ഒക്കെ ഭാഗമായി വലിയ മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്ന കാലത്തും,രക്ഷപെടാൻ നൂറു വഴികൾ ഉള്ളപ്പോഴും എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി കടി പിടി കൂടുന്ന,ഏതോ രാജാക്കന്മാര്ക്ക് വേണ്ടി കൂലിയില്ലാതെ യുദ്ധം ചെയ്യുന്ന തെരുവ് നായ്ക്കളായി നമ്മൾ ഭാരതീയർ !
Nice reply, you are awesome man.
Deletereservation based on caste is a crime that should be abolished.
ReplyDelete