അനിയാ , ഇതാ ഇവിടെ വരെ ...
പോയിട്ട് വരണം അണ്ണാ , ഞാൻ വെയിറ്റ് ചെയ്യാം
അതല്ലടാ , ഐ വി ശശി സംവിധാനം ചെയ്ത സിനിമ .
അണ്ണാ , ജോയ് മാത്യൂ സാറും ഞാനും ഒന്നും ഐ വി ശശിയെ ഒരു സംവിധായകനായി അംഗീകരിക്കാറില്ല .
നിന്നെ എനിക്ക് അറിയാം. ആരെഡേ ഈ ജോയ് മാത്യൂ ?
അണ്ണാ , നിങ്ങൾ സണ്ണി വെയിനിനെയും , ആഷിക് അബുവിനെയും അറിയില്ല എന്ന് പറഞ്ഞത് ഞങ്ങൾ ന്യൂ ജനറേഷൻ ശിങ്കങ്ങൾ ചിലപ്പോ ക്ഷമിക്കും സഹിക്കും. പക്ഷെ ഷട്ടർ സംവിധാനം ചെയ്ത ജോയി സാറിനെ അറിയില്ല എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എതിരെ അറിവില്ലാത്ത കലീമുള്ള സാറിനെ ക്കൊണ്ട് ലേഖനം എഴുതിക്കും. പിന്നെ നിങ്ങക്ക് തല വെളിയില കാണിച്ചു പുറത്തിറങ്ങാൻ പറ്റില്ല , പറഞ്ഞേക്കാം .
ഈ അറിവില്ലാത്ത കലീമുള്ള നിന്റെ ഗുരു അണലി ഷാജി പോപ്പുലർ മുന്നണിയിൽ മെമ്പർഷിപ്പ് എടുത്തു പോയ ഒഴിവിൽ വന്ന പുതിയ കച്ചറക.ൾ നിരൂപക ജീവി അല്ലെ ?
അത് തന്നെ .
പൊന്ന് അനിയാ ,അതിലും ഭേദം നീ എന്നെ എന്നെ മീൻ പാളക്ക് തല്ലുന്നതാണ് . എന്നാലും നീ ഐ വി ശശിയെ അംഗീകരിക്കാത്ത ജോയ് മാത്യൂ എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് കണ്ഫ്യൂഷൻ ആയിപ്പോയി . ഞാൻ കരുതി ഐ വി ശശിയുടെ അങ്ങാടി , വാർത്ത, ഉയരങ്ങളിൽ ഈ സിനിമകൾ ഒക്കെ പോലെ ഭയങ്കര വ്യത്യസ്തമായ സിനിമകൾ എടുത്ത് മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയ ജോയ് മാത്യൂ വേറെ ആരെങ്കിലും കാണും എന്ന്
നിങ്ങൾ പരിഹാസം തുടങ്ങി . ജോയി മാത്യൂ പറഞ്ഞത് വിവരക്കേടാണ് എന്ന് എനിക്കും അറിയാം. പക്ഷെ ഇതു നമുക്ക് വേറെ ഒരു ദിവസം ചർച്ച ചെയാം. എനിക്ക് കാള കൂടത്തിൽ പുതിയ റിവ്യൂ കൊടുക്കേണ്ട സമയമായി. വല്ല പുതിയ ഐറ്റവും ഉണ്ടെങ്കിൽ നിങ്ങൾ അത് പറ .
അതാണ് ഞാൻ നിന്നോട് ഇതാ ഇവിടെ വരെ എന്ന സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് ,
പഴയ ആ പടത്തിനു എന്തോന്ന് റിവ്യൂ ? അപ്പൊ നിങ്ങൾ പുതിയ പടങ്ങൾ ഒന്നും കണ്ടില്ലേ ?
കണ്ടെടാ . പത്മകുമാർ സംവിധാനം ചെയ്ത ഇത് പാതിരാമണൽ.
നമ്മുടെ ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുന്ന പടം .
ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നു എന്ന് മാത്രം നീ ദൈവദോഷം പറയരുത്. അദ്യാവസാനം ഉണ്ണി മുകുന്ദൻ മസിലുരുട്ടി നില്ക്കുന്ന സിനിമ എന്ന് വേണേൽ പറ
അതും ഇതാ ഇവിടെ വരെ എന്നാ പടവും ആയിട്ട് എന്ത് ബന്ധം ?
വില്ലനോട്.സ്വന്തം അമ്മയെ നശിപ്പിക്കുകയും , അച്ഛനെ കൊല്ലുകയും ചെയ്യുന്ന വില്ലനോട് പ്രതികാരംചെയുന്ന നായകൻ . ഇതാണ് രണ്ട് സിനിമകളുടെയും കഥ . അത് തന്നെ പാതിരാമണലും ഇതാ ഇവിടെവരെയും തമ്മിലെ ബന്ധം
പ്രതികാർ കഥ , നമ്മുടെ പത്മകുമാർ സംവിധാനം ചെയ്യുമ്പോൾ നല്ല റിയലിസ്റ്റിക്ക് ഫീൽ ഉള്ള പടം ആയിരിക്കുമല്ലോ അണ്ണാ ?
എന്നൊക്കെ കരുതിയാണ് ഞാനും സിനിമ കാണാൻ കയറിയത് . പക്ഷേ പടം കൊന്നു കൊല വിളിച്ചു കളഞ്ഞു അനിയാ.
എന്തേ സംവിധാനം മോശമാണോ ?
സംവിധാനം മോശം എന്ന് പറയുന്നതിനേക്കാൾ ബാബു ജനാർദ്ധനൻ എഴുതിയ തിരക്കഥ വളരെ മോശം എന്ന് പറയുന്നതാവും കൂടുതൽ ചേരുക . പ്രതികാരം ചെയ്യാൻ പാതിരാമണലിൽ എത്തുന്ന നായകന് ഇടവേള വരെ വില്ലനെ മുന്നില് കിട്ടാൻ വേണ്ടി കാത്തിരിക്കും . ഇടവേള കഴിഞ്ഞാൽ ക്ലൈമാക്സ് വരെ വില്ലന്റെ കൂടെ ചുമ്മാ തെക്ക് വടക്ക് നടക്കും ( ഇടയ്ക്കു വില്ലന്റെ മോളുടെ കൂടെയും ) . ഇനിയും ഇവനെ ഇങ്ങനെ വിട്ടാൽ ഇവാൻ ചിലപ്പോൾ തന്റെ ശിങ്കിടിയായി സ്ഥിരമായി കൂടിയാലോ എന്ന് ഭയന്നിട്ടാണോ എന്ന് അറിയില്ല ക്ലൈമാക്സ് അടുപ്പിച്ചു വില്ലൻ നായകന്റെ കൂട്ടുകാരനെ തട്ടും , പിന്നെ സ്റ്റണ്ട് , വില്ലന്റെ മരണം , ശുഭം . രണ്ടര മണിക്കൂർ ഹര ഹരോ ഹര ഹര .
ഉണ്ണി മുകുന്ദൻ എങ്ങനെയുണ്ട് അണ്ണാ ? ചാലു മോൻ വരും വരെ ആസിഫ് അലി കിടിലം എന്ന് ഞങ്ങൾ വാഴ്ത്തിയത് പോലെ ഇനി പ്രണവ് മോൻ വരും വരെ ഞങ്ങൾക്ക് വാഴ്ത്താൻ ഉള്ള ആളുകളുടെ പട്ടികയിൽ ടോപ് ആണ് പുള്ളി . കലക്കിയിട്ടുണ്ടോ ?
തെങ്ങും തോപ്പിൽ വില്ലന്റെ മോളെ കത്ത് നിൽക്കുമ്പോൾ തേങ്ങ ഇടീക്കാൻ വന്ന ഭാവവും, വില്ലനെ കാണുമ്പോൾ പ്രകൃതിയുടെ വിളി ശങ്ക തീർക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഭാവവും, ഈ രണ്ടു ഭാവങ്ങൾ പുള്ളി നന്നാക്കിയിട്ടുണ്ട് . ബാക്കി ഫുൾ ടൈം മസിൽ ഉരുട്ടി മി. പോഞ്ഞിക്കര കളിക്കുകയാണ് .
നായിക???
രമ്യാ നമ്പീശൻ ...പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്ത ഒരു അഴ കൊഴമ്പൻ തന്റേടി റോൾ.കന്മദം മഞ്ജു വാ ര്യർ കഥാപാത്രത്തിന്റെ ചീഞ്ഞ കോപ്പി
അപ്പോൾ പടം മൊത്തത്തിൽ സ്വാഹ.
അകെ കൊള്ളാം എന്ന് പറയാൻ സാധിക്കുന്നത് വില്ലനായി അഭിനയിച്ച പ്രദീപ് റാവത്ത് ആണ്. കഥാപാത്രത്തിന്റെ ശരീര ഭാഷ ശരിക്കും കലക്കിയിട്ടുണ്ട് (ഒരു അന്യ ഭാഷാ നടനെ ഇങ്ങനെ അഭിനയിപ്പിച്ചതിൽ ചായ പതമാകുമാറിനും കൂടി ഉള്ളതാണ് )
ചുരുക്കത്തിൽ ?
ഇതാ ഇവിടെ വരെ എന്ന നല്ല ഒരു സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട വെറും ഒരു തല്ലിപ്പൊളി സിനിമ .

സൂപ്പര്‍ നിരൂപണം കേട്ടോ ഭായ്
ReplyDeleteഇതുവരെ സിനിമാനിരൂപണം ഈ ശൈലിയില്‍ വായിച്ചിട്ടില്ല
Wonderful review. Did you seen the "WINE (red)"?
ReplyDeleteNice one, keep going.
ReplyDeletegood review indeed but i hate criticising unni mukundan . . . i love him . . . i love his acting , . . . he is a good actor and i believe that he had done his job perfectly well . . .
ReplyDelete