അനിയാ നില്‍.....
ഓഹോ അപ്പോള്‍ നിങ്ങള്‍ വീണ്ടും മനുഷ്യനായോ ? കഴിഞ്ഞ ന്യൂ ജനറേഷന്‍ ഭൂതം ഇറങ്ങിയോ ?
ചുമ്മതിരിയെടെ,ഒരു പുതിയ പടം കണ്ടിട്ട് വരുന്ന എന്നോട് ......
പുതിയ പടമോ? അണ്ണന്‍ വഴി തെറ്റി വല്ല ബാറ്റ്മാനോ മറ്റോ ...
നീയൊക്കെ എങ്ങനെ നന്നാകും?പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത (ആദ്യ ചിത്രമെന്ന് കരുതുന്നു.അല്ലെങ്കില്‍ ക്ഷമിക്കണം) സിലിക്കണ്‍ മേടിയയുടെ ബാനറില്‍ ഒരുക്കിയ ലവന്‍ മേഘരൂപന്‍ എന്ന ചിത്രത്തെ പറ്റി നീ കേട്ടിട്ടേ ഇല്ലേ? ഇല്ല എങ്കില്‍ മഹാ കഷ്ട്ടം.ഈ ചിത്രത്തിന്‍റെ പ്രമോ സാമാന്യം തെറ്റില്ലാതെ നടന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. നമ്മുടെ നടി രമ്യ നബീശന്‍ ചിത്രത്തില്‍ പാടിയ പാട്ട് റോഡ് ഷോ ആയോ മറ്റോ അവതരിപ്പിച്ചു വാര്‍ത്തയാക്കിയത് മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഈ ചിത്രത്തെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.അഭിനേതാക്കള്‍,പ്രകാശ് ബാരെ,പദ്മപ്രിയ,രമ്യ നബീശന്‍,ശ്രീരാമന്‍,ജഗതി എങ്ങനെ പോകുന്നു താര നിര.മലയാളത്തിലെ മഹാ കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ അധികരിച്ച് എടുത്ത ചിത്രമാണ് എന്നാണ് പറയപ്പെടുന്നത് എങ്കിലും തുടക്കത്തില്‍ തന്നെ സംവിധായകന്‍ ഒന്നാതരം ഒരു ജാമ്യം എടുക്കുന്നുണ്ട്.സംഗതി ഇങ്ങനെ മഹാ കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിത കഥയല്ല ഈ ചിത്രം.എന്നാല്‍ അങ്ങനെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം ഉണ്ടാകുകയും ഇല്ല .
അല്ല....... എന്ന് പറഞ്ഞാല്‍ . സംഗതി ഇതു കവിയുടെ കഥയാണ് എന്നാണോ അല്ല എന്നാണോ?
അത് നില്‍ക്കട്ടെ.ഈ മലയാളി മലയാളി എന്ന ഈ കാലഘട്ടത്തിലെ മഹാ ഓണ്‍ ലൈന്‍ ബുദ്ധി ജീവികള്‍ നാറാണത്ത് ഭ്രാന്തന്‍ മുതല്‍ തുടങ്ങുന്ന ക്യാസറ്റ് കവിത മുതലാണ് കവിത കേട്ട് തുടങ്ങിയത് എന്നാണ് എന്റെ അഭിപ്രായം (കുറേ അധികം പേരെങ്കിലും).അങ്ങനെയുള്ള ഒരു പ്രേക്ഷക സമൂഹത്തോട് ഒരു കവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമ എടുക്കുമ്പോള്‍ കാണിക്കേണ്ട ഏറ്റവും കുറഞ്ഞ ശ്രദ്ധ,പഠനം ഇവയൊന്നും സംവിധായകനായ ശ്രീ ബാലചന്ദ്രന്‍ നടത്തുന്നതിനെ പറ്റി ചിന്തിച്ചു പോലും ചെയ്ത ഒരു ലക്ഷണവും ഈ ചിത്രത്തില്‍ കാണാനില്ല.ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇതു കാണുന്ന പ്രേക്ഷകന് മനസിലാവുക പണ്ട് പണ്ട് സ്ത്രീ ലമ്പടനും വിവാഹ തട്ടിപ്പുകാരനും പിന്നെ ഫ്രീ ടൈമില്‍ ചില്ലറ കവിതയും എഴുതുന്ന ആയ ഒരാള്‍ ജീവിച്ചിരുന്നു എന്നാണു അഥവാ എന്ന് മാത്രമാണ് .
അല്ല അതിപ്പോള്‍ സാഹിത്യകാരന്‍മാര്‍ ആകുമ്പോള്‍.ഈ ക്രിയേറ്റിവ് അയ ആള്‍ക്കാര്‍ എന്നൊക്കെ പറയുമ്പോള്‍ ....
അനിയാ,എല്ലാ വിഭാഗത്തിലും സമൂഹം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കുന്നവരും അല്ലാത്തവരും ഉണ്ട്.സിനിമയുടെ കാര്യമെടുത്താല്‍ അക്ഷരങ്ങള്‍ എന്നൊരു ചിത്രത്തിലാണ് ഒരു സാഹിത്യകാരന്‍ അയാളുടെ സ്ത്രീകളുമായുള്ള ബന്ധം ഇവയൊക്കെ ഇതിനു മുന്‍പ് പ്രതിപാദിക്കപ്പെടുന്നത് (മറ്റൊന്നും തല്ക്കാലം ഓര്‍മ്മ വരുന്നില്ല).ആ ചിത്രത്തിലെ ജയദേവനും ഒന്നിലേറെ സ്ത്രീകളുമായി ബന്ധപ്പെടുന്നുണ്ട് പക്ഷെ ആ സിനിമ കാണുമ്പോള്‍,ആ വിഷയം ആ സാഹിത്യകാരന്‍റെ ജീവിതത്തിലെ പല കാര്യങ്ങളില്‍ ഒന്ന് മാത്രമാണ്.താരതമ്യേനെ അഭിനയശേഷി കുറഞ്ഞ മമ്മൂട്ടി അഭിനയിച്ച,വാണിജ്യ സിനിമകള്‍ (വൃത്തിയായി എന്ന് ചേര്‍ത്ത് വായിക്കണം) എടുത്തിരുന്ന ഐ വി ശശി സംവിധാനം ചെയ്ത ഒരു പതിനഞ്ചു ഇരുപതു വര്‍ഷം മുന്‍പിറങ്ങിയ അക്ഷരങ്ങള്‍ പോലും ഈ ചിത്രത്തിന് ബഹു ദൂരം മുന്നിലാണ് എന്ന് പറയുമ്പോള്‍ ബാക്കി ചിന്തിക്കവുന്നത്തെ ഉള്ളു.വേറൊരു രീതിയില്‍ ചിന്തിച്ചാല്‍,അന്‍വര്‍ എന്ന അമല്‍ നീരദ് ചിത്രം മികച്ച തുടക്കത്തിനു ശേഷം അത് നില നിര്‍ത്താന്‍ കഴിയാതെ പോയതിനു കാരണമായി ഞാന്‍ കാണുന്നത്.പ്രചാരണ വേളയില്‍ ആ സിനിമ പറയുന്നത് എന്ന് പ്രചരിപ്പിച്ചിരുന്നത് ആയിരുന്നില്ല സിനിമ കാണാന്‍ കേറിയവര്‍ക്ക് കിട്ടിയത് എന്നത് കൊണ്ടാണ്.(മദനിയെ ഓര്‍മിപ്പിക്കുന്ന ബാബുക്ക എന്ന കഥാപാത്രത്തിനു പകരം നമ്മുടെ കമ്മിഷണര്‍ ഫെയിം മോഹന്‍ തോമസ് ആയിരുന്നു വില്ലന്‍ എങ്കിലും ആ കഥ അങ്ങനെ തന്നെ പോയേനെ).അത് പോലെ ഈ ചിത്രത്തില്‍ കവിയും,കുഞ്ഞിരാമനും ഒന്നും ഇല്ലാതെ,ആ കാലഘട്ടത്തില്‍ ജീവിച്ച സരസനായ ഒരു പോലീസുകാരന്‍ ആയിരുന്നെങ്കില്‍ ഈ കഥയ്ക്ക് എന്ത് മാറ്റം വരാന്‍ ആണ്? ഒന്നും വരില്ല എന്നിടത്താണ് ഈ ചിത്രം ചുമ്മാ പരാജയപ്പെടുന്നത്.
എല്ലാം പോട്ടെ ഏറ്റവും കുറഞ്ഞ പക്ഷം സ്ത്രീകളോടുള്ള അയാളുടെ താല്പര്യം അല്ലെങ്കില്‍ അവര്‍ ചെലുത്തുന്ന സ്വാധീനം എങ്കിലും നേരെ ചൊവ്വേ എടുക്കാന്‍ പറ്റുന്നുണ്ടോ? അതുമില്ല .നായകന്‍ ചുമ്മാ അലഞ്ഞു നടക്കുന്നു.കാണുന്നിടത്തെല്ലാം സ്ത്രീകള്‍ അങ്ങേരുടെ മേലേക്ക് ഉരുണ്ടു വീഴുന്നു (നമ്മുടെ ലാലേട്ടന് കാസനോവക്ക് ശേഷം കാണികള്‍ക്ക് ഒരു പണി കൂടെ കൊടുക്കാന്‍ പറ്റിയ അവസരം ആയിരുന്നു.ഇതു സംഗതി ബൌധികം ആയതു കൊണ്ട് ഒരു പ്രശ്നവും ഇല്ല). അങ്ങനെ അങ്ങനെ അങ്ങനെ അങ്ങേര്‍ ഒരു ദിവസം മരിക്കുന്നു.ദാ കിടക്കുന്നു ഇവന്‍ മേഘരൂപന്‍ !!!
അല്ല, അപ്പോള്‍ അഭിനയം, സംഗീതം ........
അനിയാ ഈ അടുത്ത കാലത്തായി ഇറങ്ങുന്ന പല സിനിമകളിലെയും പാട്ടുകള്‍ തീയറ്റെറില്‍ ഇരുന്നു കേള്‍ക്കുമ്പോള്‍ ഒട്ടും രസിക്കാറില്ല.പലതും പുറത്തു വെച്ച് കേള്‍ക്കുമ്പോള്‍ തികച്ചും വിപരീതമായ അഭിപ്രായം തോന്നാറും ഉണ്ട് . (സ്പിരിറ്റ് ഒക്കെ ചെറിയ ഉദാഹരണമാണ്).പറഞ്ഞു വന്നത് ഈ സിനിമയിലെയും പാട്ടുകള്‍ സിനിമയുടെ കൂടെ കേള്‍ക്കുമ്പോള്‍ എനിക്ക് തീരെ രസിച്ചില്ല.ഒരു പക്ഷെ ഓഡിയോ മാത്രം കേള്‍ക്കുമ്പോള്‍ മറ്റൊരു അഭിപ്രയമാകാനും മതി.ക്യാമറ മാത്രമാണ് നിലവാരം പുലര്‍ത്തുന്ന ഏക ഘടകം .കല സംവിധാനം സൊ സൊ .സംഭാഷണം തെറ്റില്ലാതെ ബോറടിപ്പിക്കും.പിന്നെ അഭിനയം നായക കഥാപാത്രമായി എത്തുന്ന പ്രകാശ് ബാരെ എന്ന നടന്‍ അവതരിപ്പിക്കുന്ന മാധവന്‍ നായര്‍ക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.അത് ചെയ്യാന്‍ സംവിധായകന്‍ കം തിര കഥാകൃത്ത് ഒരു കാരണവശാലും സമ്മതിക്കാത്തത് കൊണ്ട് ആ രംഗത്ത് വേറെ പ്രശ്നമൊന്നുമില്ല.പിന്നെ ഇങ്ങേരുടെ മേലേക്ക് മറിഞ്ഞു വീഴാന്‍ വരി നില്‍ക്കുന്ന കുറെ സ്ത്രീകള്‍.പദ്മ പ്രിയ മുതല്‍ ശ്വേതാ മേനോന്‍ വരെ ഉള്ളവരില്‍ എല്ലാവരുടെയും മറിഞ്ഞു വീഴല്‍ എനിക്ക് വലിയ വ്യത്യാസം ഒന്നും തോന്നിയില്ല .(ഇതൊക്കെ വായിച്ചിട്ട് വല്ലതുമൊക്കെ പ്രതീക്ഷിച്ചു ഈ പടത്തിനു പോയാല്‍ ഉണ്ടാകുന്ന നിരാശയ്ക്ക് ഞാന്‍ ഉത്തരവാദിയല്ല !!)
അപ്പോള്‍ ചുരുക്കത്തില്‍ ....
എന്തോന്ന് ചുരുക്കം ?? ഒരു നല്ല പേരല്ലാതെ (ക്യാമറയും) വേറൊരു കുന്തവും ഇല്ലാത്ത സിനിമ
പ്രേക്ഷകാ , പീ കുഞ്ഞിരാമന്‍ നായരുടെ എന്നെ തിരയുന്ന ഞാന്‍ , കവിയുടെ കാല്‍പ്പാടുകള്‍, നിത്യകന്യകയെ തേടി എന്നീ കൃതികള്‍ ആദ്യം വായിക്കുക , എന്നിട്ട് അതില്‍ നിന്നും നിങ്ങളുടെ മനസ്സില്‍ ഉരുത്തിരിയുന്ന കവിയെ പറ്റിയുള്ള ചിത്രം എന്താണെന്ന് ആലോചിക്കുക , കിട്ടുന്ന ചിത്രം ഈ സിനിമയില്‍ നിങ്ങള്‍ കണ്ട തികച്ചും ബോഹീമിയനായ കവിയുടേത് തന്നെ ആയിരിക്കും , ഇ വര്ഷം ഇറങ്ങിയ ഒരു മികച്ച ചിത്രം ആണ് ഇവന്‍ മേഘ രൂപന്‍, ഇന്ത്യന്‍ റുപീ എന്ന ചിത്രത്തേക്കാള്‍ എന്ത് കൊണ്ടും ഒന്നാം സ്ഥാനം അര്‍ഹിക്കുന്ന ചിത്രം , കവിയില്‍ പല സ്ത്രീകളും അനുരക്തരായിരുന്നു , പല പല ബന്ധങ്ങള്‍ ഉണ്ടായി, ആള്‍ കാണാന്‍ തീരെ വിരൂപനും , അപ്പോള്‍ ഇതൊക്കെ സത്യം തന്നെ ആണ്, എന്തുകൊണ്ട് മനുഷ്യര്‍ അങ്ങിനെ ആകുന്നു എന്നാണു ഈ ചിത്രത്തിന്റെ അന്വേഷണം ? അതിനു ഉത്തരം സംവിധായകന്‍ പറയേണ്ട കാര്യമില്ല അത് നിങ്ങള്‍ കണ്ടെത്തണം. പീ ബാലചന്ദ്രന്‍ ആദ്യമായാണ് ഒരു പടം ദയരക്റ് ചെയ്യുന്നത് , ഇന്ത്യന്‍ റുപ്പീയില്‍ പല രംഗങ്ങളിലും നിങ്ങള്‍ക്ക് ഫീല്‍ഡ് തോന്നും (Field means the people around who are watching the shooting and outside of that particular scene) ,especially in the scene when bridal viewing is being taken place, you will definitely feel many actors are looking at camera or director what to do next, until Thilakan comes to this scene the whole film is fully artificial and moving without any definite direction) , ഈ പടത്തില്‍ എവിടെ എങ്കിലും അങ്ങിനെ തോന്നുന്നുണ്ടോ? അപ്പോള്‍ രണ്ജിതിനെക്കാള്‍ മികച്ച ദയരക്ഷന്‍ അല്ലെ ബാലച്ചന്ദ്രന്റെത് ? ഇന്ത്യന്‍ രുപ്പീയിലെ പ്ര്ത്വിരാജിന്റെ അഭിനയം ആയി തട്ടിച്ചാല്‍ പ്രകാശ് ബാരെ എത്ര ഉയരത്തില്‍ ആണ് ? ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് സ്വന്തം കുട്ടി വന്നു കുഞ്ഞിരാമന്‍ നായരോട് ഫീസ് ചോദിച്ചപ്പോള്‍ ഒരു ദാക്ഷിണ്യവും ഇല്ലാതെ ആട്ടി ഓടിച്ച ആളാണ് മഹാ കവി പി , കുട്ടി ആര്‍ക്കു ജനിച്ചതാണെന്ന് പോലും പീ തിരക്കിയില്ല , അപ്പോള്‍ ഇത് ഫിക്ഷന്‍ അല്ല സത്യം ആണ്? പടം തീരുന്നതിനു മുന്പ് ഇറങ്ങി പോയോ? സിനിമയുടെ അന്ത്യം ചോദിക്കുന്ന ചോദ്യവും അത് തന്നെ അല്ലെ?
ReplyDeleteസുശീലന്‍
Deleteഎന്നെ തിരയുന്ന ഞാന്‍ , നിത്യ കന്യകയെ തേടി ഇതൊക്കെ വായിച്ചിട്ട് കാണേണ്ട പടമാണെങ്കില്‍ നിര്‍മാതാക്കള്‍ക്ക് പ്രസ്തുത കൃതികളുടെ കോപ്പികള്‍ കൂടി തിയറ്ററില്‍ വില്‍ക്കാമായിരുന്നു. പിന്നെ സുശീലന്‍ ബൌധിക ലൈനില്‍ കയറി പിടിച്ചത് കൊണ്ട് ഞാനും ഒട്ടും കുറയ്ക്കുന്നില്ല . മൈ ലൈഫ് ആന്‍ഡ് ടൈംസ് വിത്ത് അന്റോണിന്‍ ആര്‍ടൌവ്ഡ് എന്നൊരു ഫ്രഞ്ച് സിനിമ ഉണ്ട് . തൊണ്ണൂറുകളുടെ ആദ്യം പുറത്തിറങ്ങിയതാണ് എന്നാണ് ഓര്‍മ്മ. വല്ല ഡി വി ഡി യോ മറ്റോ കിട്ടുമെങ്കില്‍ ഒന്ന് കണ്ടു നോക്കുക (സബ്ടൈറ്റില്‍ നോക്കിക്കോണം ) . ശരിക്കുള്ള വാഗാബോണ്ടുകളുടെ ആവിഷ്കരണം ആ സിനിമയില്‍ ഉണ്ട്. യഥാര്‍ത്ഥ ജീനിയസുകളുടെയും , അങ്ങനെ ഭാവിച്ച് നടക്കുന്നവരുടെയും കഥയാണ് ഈ സിനിമ . സെക്സ് , മയക്ക്മരുന്ന് ഇതെല്ലാം ആ സിനിമയിലും ഉണ്ട്. പക്ഷേ കഥാപാത്രങ്ങള്‍ അതിനു വേണ്ടി മാത്രം ജീവിക്കുന്നവര്‍ ആണെന്ന തോന്നല്‍ ആ സിനിമ കാണികളില്‍ ഉണ്ടാക്കില്ല. പക്ഷേ ഇവന്‍ മേഘരൂപന്‍ കാണുന്നവര്‍ ആ സിനിമയില്‍ കാണുന്നത് നിത്യ കന്യകയെ തേടി അലയുന്ന ഒരു കവിയെ അല്ല , നിത്യവും ഓരോ കന്യകയെ തേടി അലയുന്ന(ഇത് സ്വന്തമല്ല , കടപ്പാട് ഇന്നലെ വായിച്ചാ ഏതോ ഒരു ലേഖനം ) ഒരു പെണ്ണ് പിടിയന്‍ . സഞ്ചിയും താടിയും ഉള്ളത് കൊണ്ട് കവി എന്ന് വിളിക്കാം . തൊപ്പിയും ലാത്തിയും ആയിരുന്നെങ്കില്‍ പോലീസുകാരന്‍ എന്നും വിളിക്കാം
ഇനി സുലീശന്റെ അടുത്ത വാക്കുകള്‍ ഞാന്‍ ഒന്ന് അല്‍പ്പം മാറ്റി കോട്ട ചെയ്യാം ' നാടിനെ നടുക്കിയ ഒരു കൊലപാതകം .സംശയത്തിന്റെ മുള്‍ മുനയില്‍ ധാരാളം പ്രമുഖര്‍ . അറസ്റ്റ് ചെയ്തത് പ്രത്യക്ഷത്തില്‍ ആ കൊലയുമായി യാതൊരു ബന്ധവും ഉണ്ടാവാന്‍ സാധ്യത ഇല്ലാത്ത ഒരാളെ . അയാള്‍ തന്നെയാണോ കൊലപാതകി ? അതോ മറ്റാരെങ്കിലുമോ ? ഈ അന്വേഷണമാണ് ഒരു സിനിമ . ഇതിന്റെ ഉത്തരം സംവിധായകന്‍ പറയേണ്ട കാര്യമില്ല. പ്രേക്ഷകരായ നമ്മള്‍ കണ്ടെത്തണം . കുറസോവ പോലും ചെയ്യാത്ത കടും കൈകള്‍ ആണല്ലോ എന്റെ സുശീലാ ??? മണ്ടത്തരം എന്ന് ഞാന്‍ പറയില്ല .പക്ഷേ ആരെങ്കിലും പറഞ്ഞാല്‍ അവരെ ഞാന്‍ കുറ്റവും പറയില്ല
പ്രകാശ് ബാരെ ഏത് അഭിനയ തികവിന്റെ മികവിലാണ് ഉയരങ്ങള്‍ കീഴടക്കിയത് . സമാന കഥാപാത്രം വേണമെങ്കില്‍ ഒരെണ്ണം പറയാം .സര്‍വകലാശാല എന്ന സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച സിദ്ധന്‍ എന്ന കവി. താരതമ്യം അങ്ങനെ പോരെ ? ഈ സിനിമയില്‍ പ്രകാശ് ബാരെ പ്രത്യേകിച്ച് ഒന്നും ചെയ്യാത്തത് കഥയുടെയും , സംവിധാനത്തിന്റെയും മേന്മ കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം (ബാലചന്ദ്രന്‍ ഈ തീം എടുത്താല്‍ കല .ജയദേവന്‍ എടുത്താല്‍ തുണ്ട് ). പ്രകാശ് ബാരെ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രം ചെയ്യുന്ന സിനിമ വരട്ടെ.കണ്ടിട്ട് ആ നടനെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ തന്നെ പറയാം
ഇന്ത്യന്‍ റുപ്പി ഇന്ത്യയില്‍ ഇറങ്ങിയ ഏറ്റവും മഹത്തായ ഒരു സിനിമയാണ് എന്ന് എനിക്കും അഭിപ്രായമില്ല സുശീലാ. ബാക്കി ആ സിനിമയെക്കുറിച്ചുള്ള അഭിപ്രായം അതിന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു വര്‍ഷം മുന്‍പ് കണ്ട പടത്തില്‍ ഫീല്‍ഡ് അന്ന് തോന്നിയില്ല . പിന്നെ ഒരു ചെറിയ ഓഫ് : ഇംഗ്ലീഷ് പ്രാവിണ്യം എടുത്ത് വീശുമ്പോള്‍ (അതോ കോപ്പി പേസ്റ്റ് ചെയ്തതോ ?) bridal viewing is being taken place എന്നൊക്കെ പറയുമ്പോള്‍ ഡോഗ് ഷോ പോലെ എന്തോ സംഭവമാണ് പെണ്ണ് കാണല്‍ എന്ന് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സാധ്യതയുണ്ട് . Pennu Kaanal എന്ന് മംഗ്ലീഷിലോ അല്ല ഇനി ഇംഗ്ലീഷ് നിര്‍ബന്ധം എങ്കില്‍ scene where meeting of prospective bride takes palce എന്നോ ഒക്കെ പറഞ്ഞാല്‍ വായിക്കാനും , കേള്‍ക്കാനും ഒരു സുഖം ഉണ്ട്.
മഹാ കവി പി ഗുരുവായൂര്‍ അമ്പലനടയില്‍ കുട്ടിയെ ആട്ടി ഓടിച്ചിട്ടുണ്ടാവം. അത് ഭാവന അല്ല സത്യവും ആകാം .പക്ഷെ ആ സംഭവം കൊണ്ട് ഇവന്‍ മേഘരൂപന്‍ എന്ന നിത്യവും ഓരോ കന്യകയെ തേടി നടക്കുന്ന ഏതോ ഒരുത്തന്റെ കഥ ഞാന്‍ കിടിലമാണ് എന്ന് പറയണം എന്ന് പറഞ്ഞാല്‍ അത് ക്രൂരതയല്ലേ സുശീലാ , ക്രൂരത ?
അക്ഷരങ്ങള്‍ എം ടിയുടെ സ്വന്തം കഥ തന്നെ ആണ് , അതില്‍ ഫിക്ഷന്‍ കുറവാണ് ആദ്യ ഭാര്യയുള്ളപ്പോള്‍ തന്നെ അദ്ദേഹം മോളെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന ടീച്ചറുമായി ലവ് ആകുന്നു , എന്തുകൊണ്ടെന്ന് ആരും എം ടിയോട് ചോദിച്ചിട്ടില്ല ചോദിയ്ക്കാന്‍ ധൈര്യപ്പെടില്ല , ആദ്യ ഭാര്യ എഴുത്തുകാരി ആയിരുന്നു എം ടിയുടെ സ്ടുടന്റ്റ് ആയിരുന്നു , സ്പിരിടിലെ ഗാനങ്ങള്‍ ആല്‍ബത്തില്‍ നേരത്തെ വന്നതാണ് , ജൂണ്‍ മഴയില്‍ എന്നോ മറ്റോ ആണ് പേര്? രഞ്ജിത്ത് ഈ ചിത്രത്തിന് വേണ്ടി എടുത്തതാണ് , അതും വളരെ കുറച്ച വരികളെ എടുത്തിട്ടുള്ളൂ, മഴകൊണ്ട് മാത്രം ഫുള്‍ വേര്‍ഷന്‍ യൂ ട്യൂബില്‍ കേള്‍ക്കുക , അതുമായി തട്ടിച്ചാല്‍ ശരത് കസറി യിരിക്കുകയാണ് ഈ മേഘരൂപനിലെ ഗാനങ്ങള്‍ , എനിക്ക് തോന്നുന്നത് നിങ്ങള്‍ക്ക് പ്രുത്വിരാജോ മാനിയ എന്നാ അസുഖം പിടിച്ചു , അയാളുടെ പടം മാത്രമേ നിങ്ങള്‍ക്ക് ഇഷ്ടപ്പെടു, അയാള്‍ ഒരു കര എത്തണമെന്ന് ആത്മാര്ടമായി ആഗ്രഹിക്കുന്ന ആളാണ് താങ്കള്‍ പക്ഷെ എന്ത് ചെയ്യാം , രാജപ്പന്‍ പടവലങ്ങ പോലെ താഴേക്ക് വളരുന്നു , സിംഹാസനം ഏതാണ്ട് ഫുള്‍ ആയി തന്നെ പരസ്യം കൊടുക്കുന്നു എന്നിട്ടും ആള്‍ക്കാര്‍ക്ക് ആ പടം കാണാമെന്നു തോന്നുന്നില്ല , മോഹന്‍ ലാലിനെ സുഖിപ്പിക്കാന്‍ വരെ രാജപ്പന്‍ ശ്രമിക്കുന്നു , അഹംകാരം കൊണ്ട് ദയലോഗ് വിടുന്നത് ആപത്താണെന്ന് തന്നത്താന്‍ ഏറ്റു പറയുന്നു , സിംഹാസനം പോയി കണ്ടു സമാധാനിക്കു , നല്ല ഒരു പടം കാണാന്‍ പോകുന്നവരെ ഡിസ് കരെജു ചെയ്യാതെ?
ReplyDeleteഅക്ഷരങ്ങള്‍ എം ടി യുടെ സ്വന്തം കഥയാണ് എന്ന് എം ടി യോ , സംവിധായകന്‍ ഐ വി ശശിയോ എവിടെയെങ്കിലും പറഞ്ഞതായി എനിക്ക് അറിവില്ല. പിന്നെ ആ സിനിമ കാണുമ്പോള്‍ എം ടി യുടെ വ്യക്തി ജീവിതത്തിന്റെ സൂക്ഷ്മതകള്‍ ഒന്നും തിരയാതെ തന്നെ ജയദേവന്‍ എന്ന സാഹിത്യകാരന്റെ ജീവിതം നമുക്ക് അനുഭവിക്കാന്‍ പറ്റും. അതാണ് അക്ഷരങ്ങള്‍ എന്ന സിനിമയുടെ വിജയവും. ഈ ഒരു സംവേദന ശേഷി തീരെ ഇല്ലാത്തത് ഇവന്‍ മേഘരൂപന്റെ പരാജയവും.
Deleteസുശീലന്‍ പറഞ്ഞ അതെ കാര്യം തന്നെയാണ് സ്പിരിറ്റ് എന്ന സിനിമയിലെ പാട്ടുകളെക്കുറിച്ച് ഞാന്‍ പറഞ്ഞത്. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഇഷ്ടപ്പെട്ടില്ല .പിന്നെ പാട്ട് മാത്രമായി കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു ,അത് സിനിമയുടെ കുറ്റം. സമാന അനുഭവം ഇവന്‍ മേഘരൂപന്‍ കണ്ടപ്പോഴും ഉണ്ടായി. പാട്ടുകള്‍ ഇനി തനിയെ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടപ്പെടാനും മതി. അത് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് .
പിന്നെ കാലാകാലത്ത് ഞാന്‍ പ്രിത്വിരാജിനെ നന്നാക്കാന്‍ ശ്രമിക്കുന്നു , ദിലീപിനെ കര കയറ്റാന്‍ ശ്രമിക്കുന്നു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട് . എന്റെ സുശീല കഴിഞ്ഞ കുറച്ചു കാലമായി ഉറുമി , ഇന്ത്യന്‍ റുപ്പീ, മണിക്ക്യക്കല്ല് , വീട്ടിലേക്കുള്ള വഴി , ആകാശത്തിന്റെ നിറം എന്നിങ്ങനെ വ്യതസ്തമായ സിനിമകള്‍ എടുക്കാന്‍ മിനിമം ശ്രമം പ്രിത്വിരാജ് നടത്തുന്നു . തുടരെ തുടരെ ഹിറ്റുകള്‍ ദിലീപ് നല്‍കുന്നു. ഇതൊന്നും എന്റെ കുറ്റമല്ല. മമ്മൂട്ടിയും , അങ്ങേരുടെ മോന്‍ ചാലൂട്ടിയും ഒക്കെ ഓഗസ്റ്റ് പതിനഞ്ച്, വെനീസിലെ വ്യാപാരി , സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചവറുകള്‍ എടുത്ത് എന്നിലെ പ്രേക്ഷകനെ വെറുപ്പിക്കുന്നു. അതും എന്റെ കുറ്റമല്ല. ഞാന്‍ കാണുന്ന സിനിമകളെക്കുറിച്ച് എന്റെ സ്വന്തം അഭിപ്രായം പറയുന്നു .അധ്വാനിച്ച് ഉണ്ടാക്കിയ കാശ് മുടക്കി ടിക്കറ്റ് എടുത്ത് പടത്തിന് കയറുമ്പോള്‍ മമ്മൂട്ടി , ചാലൂട്ടി , പ്രിത്വിരാജ് ,ദിലീപ് ഇവരൊക്കെ എനിക്ക് വെറും അഭിനേതാക്കള്‍ മാത്രമാണ് .അല്ലാതെ ഞമ്മന്റെ ആള് അല്ല. ഇവരില്‍ ഏതൊരാള്‍ എന്നെ പ്രേക്ഷകന്‍ എന്ന നിലയില്‍ രസിപ്പിക്കുന്നോ ഞാന്‍ അയാളുടെ കൂടെയാണ്. എന്നെ ബോറടിപ്പിക്കുന്നത് ഇവരില്‍ ആരായാലും എനിക്ക് വെറും കൂതറ നടനും.
പിന്നെ നല്ല പടങ്ങള്‍ കാണാന്‍ പോകുന്നവരെ ഞാന്‍ ഇപ്പോഴും പ്രോത്സാഹിപ്പിക്കാറേയുള്ളൂ .ട്രാഫിക് മുതല്‍ നമുക്ക് പാര്‍ക്കാന്‍ വരെയുള്ള സിനിമകളെ ആദ്യം നല്ലത് എന്ന് പറഞ്ഞ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഞാന്‍ എന്ന് സ്വല്‍പ്പം അഹങ്കാരം തന്നെ ഉണ്ടെന്ന് കൂട്ടിക്കോ
Just a fake movie. 'Kaviyude kaalpaadukal' evide 'Megharoopan' evide?...
ReplyDeleteട്രാഫിക് എന്ന നല്ല ചിത്രത്തിന്‍റെ കൂടെ പറയാന്‍ പറ്റിയ പേരാണോ സീരിയല്‍ സിനിമ ആയ "നമുക്ക് പാര്‍ക്കാന്‍"? ആ സിനിമ നല്ലതാണെന്ന് ആദ്യം പറഞ്ഞത് നിങ്ങള്‍ തന്നെ.. സമ്മതിച്ചു. പക്ഷെ, പിന്നീട് ആരെങ്കിലും അങ്ങനെ പറഞ്ഞുവോ? ഞാന്‍ അറിഞ്ഞില്ല...
ReplyDeleteജസ്റ്റിന്‍ ഉദേശിച്ചത് സാമ്പത്തിക വിജയം ആണെങ്കില്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന് വായിച്ചു കൊള്ളൂ .
Deleteഎനിക്ക് ഇഷ്ടപ്പെട്ട സിനിമ എന്നാണെങ്കില്‍ നമുക്ക് പാര്‍ക്കാന്‍ എന്നോ സഹസ്രം എന്നോ വായിച്ചാലും വിരോധമില്ല