അണ്ണാ ഇതു എങ്ങോട്ടാ വെച്ച് പിടിച്ചു ?
നിന്‍റെ കാര്യത്തിന് തന്നെടെ.പുതിയ പടം ......
എന്തോന്ന് പടം അണ്ണാ? ഈ ആഴ്ച സംസ്ഥാന അവാര്‍ഡ് വെച്ച് ഞാന്‍ തകര്‍ക്കും.
സംസ്ഥാന അവാര്‍ഡ്, കഴിഞ്ഞ വര്‍ഷം മലയാള സിനിമക്ക് ഉണ്ടായ മാറ്റത്തിനു ഒരു പ്രധാന പങ്കു വഹിച്ച ട്രാഫിക് എന്ന കൊച്ചു ചിത്രത്തെ വീതം വെക്കലിനു ഇടയില്‍ പങ്കു കൊടുക്കേണ്ട സാധനങ്ങളില്‍ ഒന്നാക്കി മാറ്റി എന്നൊരു പരാതി അവിടെ ഇരുന്നോട്ടെ. രാജേഷ് പിള്ള ആയിരുന്നു ബ്ലെസ്സിയെക്കളും എന്ത് കൊണ്ടും ആ അവാര്‍ഡിന് അര്‍ഹന്‍ എന്നാണ് എന്‍റെ അഭിപ്രായം.സ്റ്റേറ്റ് അവാര്‍ഡ് കൊട്ത്താല്‍ വേണ്ട എന്ന് പറയാന്‍ പറ്റാത്തത് കൊണ്ടാകും ധൈര്യമായി ജഗതിക്ക് അവാര്‍ഡ് കൊടുത്തത് .
അതൊക്കെ നില്‍ക്കട്ടെ .പിന്നെ ആദ്യമെന്തോ സിനിമയുടെ കാര്യം പറഞ്ഞല്ലോ? സുപ്പര്‍ താരങ്ങളുടെ പടം വല്ലതും ഇറങ്ങിയോ? വല്ല താപ്പാനയോ,റണ്‍ ബേബിയോ മറ്റോ? പിന്നെ ഷാജിസാറിന്‍റെ പടം നിഗൂഡ സാഹചര്യത്തില്‍ അപ്രത്യക്ഷം ആയതു കൊണ്ട് മലയാളിക്ക് അത്രയും സമാധാനം. അല്ല ഇനി അതെങ്ങാനും ..........?
അനിയാ , നീ പേടിക്കണ്ട എന്ന് ഞ്ഞാന്‍ കണ്ടത് ആകാശത്തിന്‍റെ നിറം എന്ന ചിത്രമാണ്.സംവിധാനം ഡോ ബിജു.അഭിനേതാക്കള്‍ ഇന്ദ്രജിത്ത്,അമലാ പോള്‍,നെടുമുടി വേണു,അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ്. അതിഥി താരമായി പ്ര്വിദ്ധ്വിരാജും ഉണ്ട്.ശ്രീ അനില്‍ കുമാര്‍ അമ്പലക്കര ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം രബീന്ദ്ര ജെയിന്‍ ആണ്.പൂര്‍ണമായും ആന്‍ഡമാന്‍ ദ്വീപുകളില്‍ വെച്ച് ചിത്രീകരിച്ച ചിത്രം എന്നാണ് പോസ്റ്ററില്‍ കണ്ടത്
അണ്ണാ ഒരു നിമിഷം നിന്നേ. സംവിധായകന്‍ ആരാ എന്ന് പറഞ്ഞേ? ഡോ.ബിജു ..... ആ പേര് എവിടെയോ ?
ഓര്‍മ്മിച്ചു കഷ്ട്ടപ്പെടണ്ട.ഇതിനു തൊട്ടു മുന്‍പ് ഇദേഹം എടുത്ത ചിത്രമാണ് വീട്ടിലേക്കുള്ള വഴി .
ഓഹോ അപ്പോള്‍ ഇയാള്‍ അവാര്‍ഡ് പട സംവിധായകനാണ് അല്ലെ.ചുമ്മാതല്ല ഞാന്‍ അറിയാതെ പോയെ.ഇതൊക്കെ പോയി കാണാന്‍ നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലെ അണ്ണാ? ശരി എന്തായാലും കണ്ടതല്ലേ എന്താ സംഗതി ?
അനിയാ,ഈ സിനിമയില്‍ അഭിനയിക്കുന്ന ഒരു കഥാപാത്രത്തിന്‍റെയും പേര് പറയുന്നില്ല.കഥ ഇങ്ങനെ.പതിവായി എവിടെ നിന്നോ,ഒരു തുറമുഖ പട്ടണത്തില്‍,ബോട്ടില്‍ വന്നു,കരകൌശല വസ്തുക്കള്‍ വിറ്റു തിരിച്ചു പോകുന്ന ഒരു വൃദ്ധന്‍ (നെടുമുടി വേണു).ഇയാളെ ഒരു കള്ളന്‍ (ഇന്ദ്രജിത്ത്) നോട്ടമിടുന്നു.ഒരു ദിവസം വൃദ്ധനെ പിന്തുടര്‍ന്ന് ബോട്ടില്‍ കയറി പണം തട്ടാന്‍ ഭീഷണിപ്പെടുത്തുന്നു.എന്നാല്‍ വൃദ്ധന്‍ ഇയാളെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയില്‍ തന്‍റെ ദ്വീപില്‍ എത്തിക്കുന്നു.തികച്ചും വിജനമായ ആ ദ്വീപില്‍ ഈ വൃദ്ധനെ കൂടാതെ ഒരു മൂകയായ ഒരു പെണ്‍കുട്ടി (അമലാ പോള്‍) വേലക്കാരനെ പോലെയുള്ള ഒരാള്‍ (അനൂപ് ചന്ദ്രന്‍) പിന്നെ ഒരു കുട്ടി (മാസ്റ്റര്‍ ഗോവര്‍ദ്ധന്‍) എന്നിവരാണ്.ഇവരെല്ലാവരും ഇയാള്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു എങ്കിലും വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഇവരുമായി സംസാരിച്ചു ഈ സ്ഥലം ഏതാണ്,ഇവരൊക്കെ ആരാണ്,എന്തിന്നു ഇയാളെ ഇങ്ങോട്ട് കൊണ്ട് വന്നു എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ പരുക്കനായ കള്ളനു കഴിയുന്നില്ല.തുടക്കത്തില്‍ ഉടക്കുകയും വൃദ്ധന്‍റെ വീടിലെ സാധനങ്ങള്‍ തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയുന്ന കള്ളന്‍ പതിയെ ശാന്തനാകുന്നു.ഇടയ്ക്ക് ഇടയ്ക്ക് ദ്വീപില്‍ എവിടെയ്ക്കോ പോകുന്ന വൃദ്ധനെ പിന്തുടരാന്‍ പലപ്പോഴും ഇയാള്‍ നടത്തുന്ന ശ്രമങ്ങള്‍ വിഫലം ആകുന്നു.മറ്റൊരാളുമായി (പ്രിത്വിരാജ്)വൃദ്ധന്‍ ഒരു യാത്ര കഴിഞ്ഞു തിരിച്ചു വരുന്നതോടെ ചിത്രം ഇടവേള എത്തുന്നു.ഇയാള്‍ മുന്‍പ് എവിടെ വന്നിട്ടുള്ള ആളാണെന്ന് മനസിലാക്കുന്നു എങ്കിലും കള്ളനു ഇയാളില്‍ നിന്നും വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല.ഇങ്ങനെ കഥ പതിയെ മുന്നോട്ടു പോകുന്നു ....
അല്ല അപ്പോള്‍ ഇതെന്താ സസ്പെന്‍സ് ത്രില്ലെര്‍ ആണോ?
അല്ലല്ലോ . മാത്രമല്ല ഷാജി കൈലാസിന്‍റെ പോലുള്ള വളരെ സ്പീഡില്‍ പോകുന്ന ചിത്രങ്ങള്‍ ഇഷ്ട്ടപ്പെടുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്ക്ക് ഈ പതിയെ പോകുന്ന ചിത്രം ഇഷ്ട്ടപ്പെട്ടു എന്ന് പോലും വരില്ല.ഡോ ബിജുവി ന്‍റെ ചിത്രങ്ങളില്‍ (വീടിലേക്കുള്ള വഴിയും,ഈ ചിത്രവും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു ) തീരെ പ്രകടമല്ലാത്ത (ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിന്‍റെ അത്ര പോലും പ്രകടമല്ലാത്ത),എന്നാല്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന നന്‍മ,മനുഷ്യ സ്നേഹം എന്ന ഭാവം ഈ ചിത്രത്തിലും കാണാം.അഭിനേതാക്കള്‍ എല്ലാവരും നന്നായിട്ടുണ്ട്.ഇന്ദ്രജിത്ത് എന്ന നടന്‍ ഒരല്‍പം കൂടുതല്‍ നന്നായി എന്ന് വേണം പറയാന്‍ അഭിനയിച്ചു മരിച്ചു എന്നല്ല മറിച്ചു കേന്ദ്ര കഥാപാത്രമായ കള്ളനെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചത് ആ നടന്‍റെ മിടുക്കണോ അതോ സംവിധായകന്‍റെ കഴിവാണോ എന്ന് പറയാനുള്ള വിവരം എനിക്കില്ല.നെടുമുടി വേണുവിനെ സ്ക്രീനില്‍ കാണുമ്പോള്‍ സത്യത്തില്‍ ഒരു മലയാള പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എനിക്ക് കുറ്റബോധം തോന്നാറുണ്ട്.ഇത്രക്കും കഴിവുള്ള ഈ നടന് മലയാള സിനിമ എത്ര ചുരുങ്ങിയ അവസരങ്ങള്‍ ആണ് മലയാള സിനിമ കൊടുത്തത്? തിലകന്‍ ദിവസവും ഓരോ വിവാദ പ്രസ്താവനയുമായി രംഗത്തുള്ളത് കൊണ്ട് ആകണം നമ്മള്‍ ഈ നടനെ പലപ്പോഴും മറന്നു പോകുന്നു.ബെസ്റ്റ് ആക്റ്റര്‍ എന്ന ചിത്രത്തിലെ ഡെന്‍വര്‍ ആശാന്‍ ആയിരുന്നു നെടുമുടിക്ക് അവസാനം കിട്ടിയ നല്ലൊരു വേഷം എന്നാണ് എന്‍റെ ഓര്‍മ്മ.വല്ലപ്പോഴും വരുന്ന ഒരു ധനമോ,ഒരു വീണ്ടും ചില വീട്ടു കാര്യങ്ങളിലോ അല്ലാതെ എവിടെയാണ് നമ്മള്‍ ഈ നടനെയൊക്കെ ഉപയോഗിച്ചത്? അനൂപ് ചന്ദ്രന്‍ ആണ് നന്നായി എന്ന് പറയാവുന്ന മറ്റൊരു നടന്‍.സിനിമയുടെ തുടക്കത്തില്‍ പറയുന്ന ആകാശത്തിന്‍റെ നിറം എന്താണെന്നു അറിയാമോ എന്ന് തുടങ്ങുന്ന സംഭാഷണം നന്നായി തോന്നി .അനാവശ്യമായി സംഭാഷണം ചേര്‍ത്തിട്ടില്ല എന്നത് ചിത്രത്തിന്റെ മൂഡും ആയി ചേര്‍ന്ന് പോകുന്നതായി തോന്നിയ സിനിമകളില്‍ ഒന്ന് ഇതാണ്.പിന്നെ ചിത്രം ,കള്ളന്‍റെ വോയിസ് ഓവറില്‍ നിന്ന് ചിത്രം തുടങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷെ തുടക്കം കുറച്ചു കൂടി നന്നയെന്നെ എന്നൊരു തോന്നല്‍.
ഇനി സാങ്കേതികം , ക്യാമറ ഒക്കെ നീ പറഞ്ഞാല്‍ മതി . നീയല്ലേ സാങ്കേതിക കിടു ? പക്ഷെ വീടിലേക്കുള്ള വഴിയില്‍ അവസാന ഷോട്ട് ആ ഡോക്റെറും കുട്ടിയും പന്ത് തട്ടി ഒരു വലിയ തുറസ്സായ താഴ്വാരം പോലുള്ള സ്ഥലത്ത് അകന്നു പോകുന്നത് കാണിക്കുന്ന ഷോട്ട് ഇപ്പോളും മനസിലുണ്ട് എന്നത് ആ ചിത്രത്തിലെ ക്യാമറയുടെ കഴിവല്ലേ? ഈ ചിത്രത്തിലും കുറെ നല്ല മനോഹരം എന്ന് പറയാവുന്ന ലോങ്ങ് ഷോട്ടുകള്‍ (ആ സംഗതിയെ ഒക്കെ ഇങ്ങനെ തന്നെ ആണോ വിളിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ല).ഈ ചിത്രത്തിന്‍റെ ക്യാമറക്ക് അവാര്‍ഡ് കിട്ടി എങ്കില്‍ എനിക്കൊരു പരാതിയും ഇല്ല
അപ്പൊ ചുരുക്കി പറഞ്ഞാല്‍ ?
കഥയില്‍ ഭയകര വേഗത വേണം എന്ന് വാശിയുള്ളവര്‍ക്ക് ഈ ചിത്രം എങ്ങനെ തോന്നും എന്ന് എനിക്കറിയില്ല.സുപ്പര്‍ താര പരാക്രമങ്ങളും നവയുഗ സിനിമയുടെ അനിവാര്യ ഘടകങ്ങള്‍ എന്ന് ലേബല്‍ ചെയ്തു പ്രചരിപ്പിക്കപ്പെടുന്ന ഘടകങ്ങളും പ്രതീക്ഷിച്ചു എത്തുന്നവര്‍ക്ക് ഈ സിനിമ തീരെ ദഹിക്കും എന്ന് എനിക്ക് തോന്നുന്നില്ല .പക്ഷെ നല്ല കഥ,അഭിനേതാക്കളുടെ നല്ല പ്രകടനം,നല്ല ക്യാമറ, സംഗീതം ഇവയൊക്കെക്കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ. ഇന്ദ്രജിത്തിന്റെ ഇന്നോളം ഞാന്‍ കണ്ടിട്ടുള്ള വേഷങ്ങളില്‍ ഏറ്റവും നല്ലവയുടെ കൂട്ടത്തില്‍ പെടുത്താവുന്ന കഥാപാത്രം . നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ട് നോക്കാവുന്ന ചിത്രം. ഇത്രയൊക്കെ പോരെ ?
മതി അണ്ണാ
വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.
ReplyDeleteGood review, dude, appreciate that. I kinda like these kinda of movies. Thought provoking, but simple :)
ReplyDeleteഈ തള്ളേ , അണ്ണാ വിളി കുറച്ചു കൂടുന്നില്ലേ എന്നു സംശയം ഉണ്ട് ..
ReplyDelete