അണ്ണാ എങ്ങോട്ടാ ? നിങ്ങള്‍ ഇന്നലെ കണ്ട ചിത്രത്തിന് ശേഷം അടുത്തകാലത്ത് ഒന്നും സന്തോഷമായി പുറത്തിറങ്ങില്ല എന്നാണല്ലോ കരുതിയത്. മുഖത്ത് അകെ ഒരു സന്തോഷം ...?
പിന്നെ സന്തോഷം ഇല്ലാതെ. വേറൊരു പടം കണ്ടു അതോടെ അദ്ഭുതവീട് സോറി സ്നേഹവീട് കണ്ട വിഷമം തീര്‍ന്നു കിട്ടി.
അതിനു വേറെ ഏതു പടം അണ്ണാ?ഭാരതറുപ്പി ഇറങ്ങിയില്ലല്ലോ ?
അനിയ ഗതികെട്ട മലയാള സിനിമയുടെ കാര്യം തല്ക്കാലം വിടാം.തീരാറായ പഴയതും പുതിയതുമായ കുറെ സുപ്പറും അല്ലാത്തതുമായ താരങ്ങള്‍ ഇവരെ ചുറ്റിപറ്റി ഇത്തിള്‍ കണ്ണികളെ പോലെ ഔട്ട്‌ഡേറ്റഡ് എന്ന് പറയാവുന്ന കുറെ സംവിധായകരും നിര്‍മാതാക്കളും ഇവരൊക്കെ എന്ത് കാണിച്ചാലും ജയ് വിളിക്കുന്ന ആരാധകരും മാധ്യമങ്ങളും ഇതല്ലേ അനിയ മലയാള സിനിമ.ഞാന്‍ കണ്ടത് ഒരു തമിഴ് സിനിമയാണ് .മുറന്‍.
ഇതേതു പടം? ആരുടെ പടം? കേട്ടിട്ടില്ലല്ലോ ?
അത് കൊണ്ട് ആണെടെ ഈ പറയുന്നത്. പറ്റിയാല്‍ പൊയ് കാണു ഒരു നല്ല പടം കണ്ട സന്തോഷത്തില്‍ പടം കണ്ടിറങ്ങി വരാം.ഈ ചിത്രത്തിന്റെ സംവിധാനം പുതുമുഖമായ ശ്രീ രാജന്‍ മാധവ് ആണ് . എന്റെ കൂടെ പടം കാണാന്‍ വന്ന ശ്രീനി പറഞ്ഞ രണ്ട് കാര്യങ്ങള്‍ നിന്നോട് പറഞ്ഞേക്കാം ഇതൊന്നും ശരി അല്ലെങ്കില്‍ എന്നെ കൊല്ലാന്‍ വരരുത് . ശ്രീനി എന്നെ പോലെയല്ല ആളു ബുദ്ധിജീവിയും അന്താരാഷ്ട്ര ചിത്രങ്ങള്‍ ഒക്കെ കാണുന്നവനും ആണ് .
1 ഈ ചിത്രത്തിന്റെ സംവിധായകന്‍ മലയാളി ആണ്.അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്റെ മകനാണ് ആളു.മിഷ്കിന്‍ എന്ന സംവിധായകന്റെ സഹസംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് കക്ഷി .
2.ഹിച്കോക്ക് പണ്ട് സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ (Strangers on a Train) ഇതിവൃത്തമാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.മലയാളിയുടെ ഭാഷയില്‍ അടിച്ചു മാറ്റിയത് ഹിച്കോക്കിന്‍റെ പടം ആണെന്ന് ചുരുക്കം.
ഓഹോ , അപ്പോള്‍ മോഷണമാണ് സാധനം .ഒര്‍ജിനാലിറ്റിയില്‍ നീന്തി തുടിക്കുന്ന ബ്ലെസ്സി മുതല്‍ സിബി മലയില്‍ വരെയുള്ള മലയാള സിനിമ കണ്ടു വളര്‍ന്ന ...
ഒന്നൂടി ആലോചിച്ചിട്ട് ആ വാചകം പൂര്‍ത്തിയാക്ക് മോനെ.
പോട്ടെ,മലയാളം സിനിമയെക്കുറിച്ച് കേട്ട് വളര്‍ന്ന ഞാന്‍ ഉത്പ്പെടുന്ന നിരൂപക സമൂഹം ഈ മോഷണം എങ്ങനെ ക്ഷമിക്കും അണ്ണാ ?
അനിയാ നില്‍ ആന്‍ഡ് കേള്‍..ഈ ചിത്രം ഒരു ഇംഗ്ലീഷ് അടിച്ചു മാറ്റല്‍ ആണെങ്കില്‍ മലയാളത്തിലെ സംവിധായകര്‍ പുതുയുഗവും പഴയവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് മുറന്‍.കാരണം ,ഒരു വിദേശ ചിത്രത്തിന്‍റെ കഥയെ എങ്ങനെ വൃത്തിയായി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവതരിപ്പിക്കണം എന്നതിന് ഈ സിനിമ നല്ല ഒരു ഉദാഹരണമാണ്
അണ്ണാ അപ്പൊ പടം കൊള്ളാം എന്നാണോ ?
കൊള്ളാം എന്ന് ചുമ്മാ പറഞ്ഞാല്‍ പോരഡേ . നല്ല ഒരു ത്രില്ലര്‍ ആണ് സംഭവം
അപ്പൊ കഥ ?
കഥ പറയുന്നത് നിരൂപണ/ആസ്വാദക എത്തിക്ക്സിന് ചേരാത്തത് കൊണ്ട് എനിക്ക് വിലക്ക് വരുമോഡേ ?
പിന്നെ , നിങ്ങളെ വിലക്കാന്‍ നിങ്ങളാരു ന്യൂ ജനറേഷന്‍ നടിയോ ? ചുമ്മാ പറയണം അണ്ണാ .
നീ പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ലല്ലോ ചെല്ലാ . ദാ പിടിച്ചോ കഥ . നന്ദ (ചേരന്‍) എന്നാ പരസ്യ ചിത്രങ്ങളുടെ സംഗീത സംവിടായകന്‍ , അയാള്‍ക്ക് ലഭിക്കുന്ന ആദ്യ സിനിമ ഓഫറിന്‍റെ ചര്‍ച്ചകള്‍ക്കിടയിലാണ് അര്‍ജുനെ (പ്രസന്ന) ആദ്യമായി കാണുന്നത് .ഒറ്റ നോട്ടത്തില്‍ തന്നെ കാശുകാരനായ മുഴുക്കുടിയനും,വട്ടനും ആണെന്ന് തോന്നിപ്പിക്കുന്ന ഒരാളാണ് അര്‍ജുന്‍.സാഹചര്യങ്ങള്‍ സിനിമാ ചര്‍ച്ചകള്‍ക്ക് ശേഷം ചെന്നയിലെക്കുള്ള നന്ദയുടെ മടക്കയാത്ര തികച്ചും യദ്രിചികമായി അര്‍ജുനു ഒപ്പമാക്കുന്നു . ത്രില്ലുകള്‍ക്കായി കൊച്ചു കൊച്ചു സാഹസങ്ങള്‍ മുതല്‍ മരണക്കളികള്‍ വരെ ചെയ്യുന്ന അര്‍ജുന്‍,ആ യാത്രക്കിടയില്‍ സ്വതവേ പാവമായ നന്ദയുമായി സൌഹൃദത്തിലാകുന്നു. മാത്രമല്ല അര്‍ജുന്റെ ത്രിലുകളില്‍ ഇടയ്ക്കിടെ നന്ദയും ആ യാത്രക്കിടെ പങ്കാളിയാകുന്നുണ്ട് . അസംതൃപ്തമായ ദാമ്പത്യ ജീവിതം നയിക്കുകയും, ഭാര്യ (നിഖിത ) ഒരിക്കലും വിവാഹമോചനം നല്‍കാത്ത തരത്തില്‍ , മറ്റൊരു യുവതിയോടുള്ള (ഹരിപ്രിയ) മൌനാനുരാഗം ഉള്ളില്‍ ഒതുക്കി,തന്നെക്കാള്‍ പരിഷ്കാരിയായ, വിദ്യാഭ്യാസം ഉള്ള സുന്ദരിയായ ഭാര്യയുടെ ആടും തുപ്പുമേറ്റ് ജീവിക്കേണ്ടി വരുന്ന നന്ദയും,സ്വന്തം പിതാവിന്റെ (ജയപ്രകാശ്) ക്രൂരതയില്‍ ജീവിതം തകര്‍ന്ന അര്‍ജുനും അവരവരുടെ കഥകള്‍,ആ യാത്രക്കിടെ പരസ്പരം പറയുന്നു. രസകരമായ ആ യാത്രക്ക് ഒടുവില്‍ നന്ദയുടെ ഭാര്യ,സ്വന്തം പിതാവ് എന്നിവരെക്കൊണ്ട് ഉള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഒരു പരിഹാരം അര്‍ജുന്‍ നന്ദയ്ക്ക് മുന്നില്‍ വെയ്ക്കുന്നു,അത് കേട്ടയുടന്‍ നന്ദ അര്‍ജുനു വട്ടാണ് എന്ന് പറഞ്ഞിട്ട് അയാളുമായി പിരിയുന്നു. പക്ഷെ ഏതാനം മാസങ്ങല്‍ക്കുല്‍ നടക്കുന്ന ഒരു അപകട മരണം നന്ദയുടെ മുന്നില്‍ അര്‍ജുനെ വീണ്ടും കൊണ്ട് വരുന്നു.തുടര്‍ന്ന് അങ്ങോട്ട് പടത്തില്‍ മുഴുവന്‍ ത്രില്ലുകളും ,സസ്പെന്‍സും,ട്വിസ്റ്റുകളും ആണ്. മുഴുവന്‍ പറഞ്ഞാല്‍ , ഈ പടം കാണാന്‍ നിനക്ക് ഉദ്ദേശമുണ്ടെങ്കില്‍ അതിന്റെ രസം പോകും,
അതെന്താ ,നിങ്ങള്‍ മലയാളം സുപ്പര്‍ താരങ്ങളുടെ സിനിമയുടെ കഥ മാത്രമേ മുഴുവന്‍ വള്ളി പുള്ളി വിടാതെ പറയു?
ഡേ , സ്നേഹവീട് പോലുള്ള സുപ്പര്‍താര ,കുടുമ്പ വധങ്ങളാണ് നീ ഉദ്ദേശിച്ചതെങ്കില്‍ , തുടങ്ങും മുന്‍പേ എങ്ങനെ തീരും എന്ന് അറിയാവുന്ന , ഒരു ലോജിക്കും ഇല്ലാത്ത കഥകളും , കൊള്ളാവുന്ന രീതിയില്‍ ഉള്ള ഒരു ത്രില്ലറിന്റെ കഥയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള സാമാന്യബോധം എനിക്ക് സ്വല്‍പ്പം കൂടുതല്‍ ഉണ്ടെന്നു കൂട്ടിക്കോ .
ഓ , ശരി ശരി ...നിങ്ങള്‍ ഈ പടത്തിന്റെ ബാക്കി കാര്യങ്ങള്‍ പറ. അഭിനയം ,സംവിധാനം , ആര്‍ട്ട് ,ലൈറ്റ് ,ക്യാമറ , വസ്ത്രാലങ്കാരം ....
ഡേ ,ഡേ ...സംവിധാനം ,അഭിനയം ഇതിനെക്കുറിച്ച് പറയാം . ബാക്കി ഒന്നും അറിയാതെ നീ അമ്പതു രൂപ മുടക്കില്ലെങ്കില്‍ വേണ്ട.
ശരി ...ഒള്ളതാവട്ടെ .ബാക്കി ഞാന്‍ എവിടുന്നെങ്കിലും അടിച്ചുമാറ്റി കാച്ചാം
സംവിധായകന്‍ രാജന്‍ മാധവ് ആണ് ഈ പടത്തിലെ ശരിക്കുള്ള സ്റാര്‍ എന്ന് പറയാം.ഒരു മിനുട്ട് പോലും കണ്ടിരിക്കുന്നവരെ ബോറടിപ്പിക്കാതെ നല്ലൊരു ത്രില്ലര്‍ ഒരുക്കിയതിന് അങ്ങേര്‍ക്കു ഫുള്‍മാര്‍ക്ക്
മാര്‍ക്കിടാന്‍ ഞങ്ങള്‍ പ്രൊഫഷണല്‍ നിരൂവികള്‍ ഇവിടെ ഉണ്ടെന്ന് മറക്കരുത്
ഇല്ലെടാ ചെല്ലാ , അണ്ണനോട് ഒന്ന് ക്ഷമി .
ഉം ...ബാക്കി ?
അപ്പൊ സംവിധാനത്തിന് ഒരു ഏഴര , എട്ടേമുക്കാലര ഒക്കെ കൊടുക്കാം അല്ലെ ?
ചവുട്ടിക്കൂട്ടി കായലില്‍ കളയും നിന്നെ ഞാന്‍.ഇത്രയും വൃത്തിയുള്ള ഒരു സിനിമ ഒരു പുതുമുഖ സംവിധായകന്‍ എടുക്കുമ്പോള്‍ സാമാന്യ ബോധമുള്ള ഒരു പ്രേക്ഷകന്‍ അയാള്‍ക്ക് നല്ല ഹൃദയം നിറഞ്ഞ കയ്യടിയും , ഫുള്‍ മാര്‍ക്കും കൊടുക്കും .
നിങ്ങള്‍ ചൂടാവാതെ . ബാക്കി പറ ...അഭിനയം ?
ചേരന്‍ ,പ്രസന്ന എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . വെണ്ണയും , ചോക്കും തമ്മിലുള്ള വൈരുധ്യം സ്വഭാവത്തിലുള്ള നന്ദ , അര്‍ജുന്‍ എന്നീ കഥാപാത്രങ്ങളെ ചേരനും ,പ്രസന്നയും മനോഹരമാക്കിയിട്ടുണ്ട് .ഒപ്പം ചേരന്റെ ഭാര്യ ഇന്ദുവായി നിഖിത ,കാമുകി ലാവണ്യയായി ഹരിപ്രിയ , അര്‍ജുന്റെ കാമുകി ലിണ്ടയായി സുമ ഭട്ടാചാര്യ , അര്‍ജുന്റെ അച്ഛനായി ജയപ്രകാശ് , ഇന്ദുവിന്റെ ബന്ധുവായ പോലീസുകാരനായി അഭിനയിച്ച നടന്‍ (പേര് അറിയില്ല ) ഇവരെല്ലാം അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്
അണ്ണാ കഥാ തിരക്കഥ...അത് കൂടിയില്ലെങ്കില്‍ ഒരു ഫിനിഷ് ഇല്ല . അത് കൊണ്ടാണ് .പ്ലീസ്.
ഇത് രണ്ടും രാജന്‍ മാധവ് തന്നെ.നല്ല ഒരു ത്രില്ലര്‍ , ആ വേഗത്തിലും മുറുക്കത്തിലും അങ്ങേര്‍ അവതരിപ്പിച്ചിട്ടുണ്ട് .ആവശ്യമില്ലാത്ത ഒരു കഥാപാത്രം പോലുമില്ലാതെ. ഒരു ത്രില്ലര്‍ സിനിമയില്‍ സീരിയസ്സായ രംഗങ്ങള്‍ നടക്കുന്നതിനിടെ സ്വാഭാവികമായ കഥാപാത്രങ്ങളുടെ പെരുമാറ്റം കാണികള്‍ സ്വാഭാവികമായ ചിരി ഉണര്‍ത്തുക,ലോജിക്കിന് പ്രശ്നമൊന്നും തോന്നിക്കാതെ നല്ല രീതിയില്‍ തന്നെ കഥ പറഞ്ഞു അവസാനിപ്പിക്കുക എന്നീ കാര്യങ്ങളും ഈ സിനിമയില്‍ കാണാം .
ക്യാമറ,എഡിറ്റിംഗ് ഇതൊക്കെ ശരാശരി എന്ന് കാച്ചട്ടോ ?
നിന്നെ ഞാന്‍ മിക്കവാറും കാച്ചും.എടാ നീ പറഞ്ഞ ഈ രണ്ടു കോപ്പുകളും പടത്തിന്റെ മൂഡിനെ നല്ലത് പോലെ സഹായിക്കുന്നുണ്ട് .ഇനി കിണ്ടി കിണ്ടി ലൈറ്റിങ്ങും ,മേക്കപ്പും , ഫിനാസ് കണ്ട്രോളും ഒക്കെ നീ ചോദിച്ചാല്‍ നിന്റെ അവസാനമാണ്
അതൊന്നും വേണ്ട .ഇനി ചുരുക്കത്തില്‍ ഉള്ള വാചകം കൂടി കിട്ടിയാല്‍ എനിക്ക് പോയി പണി തുടങ്ങാം ...
നല്ല വേഗത്തിലുള്ള,കണ്ടിരിക്കുന്നവനില്‍ അവസാന നിമിഷം വരെ ആകാംഷ ഉണര്‍ത്തുന്ന ഒരു ചിത്രം,അതാണ് മുറന്‍.
അണ്ണാ നല്ല നിരൂപണം, എന്റെ ഒരു തമിള്‍ സുഹ്ര്‍ത്തു വഴി ഈ പടത്തെ കുറിച്ച് കേട്ടതാണ് പക്ഷെ കാണാന്‍ പറ്റിയില്ല ഇനി കണ്ടിട്ട് തന്നെ ബാക്കി ക്കാര്യം
ReplyDeleteമുറന്‍ കാണണം...
ReplyDeleteഎങ്കെയും എപ്പോതും കണ്ടു.. അതും നല്ല പടം തന്നെ. ഒട്ടും മുഷിയാതെ കണ്ടിരിക്കാം.ക്ലൈമാക്സ് കണ്ടിരിക്കാന്‍ ഇത്തിരി മനക്കട്ടി വേണമെന്നെ ഉള്ളു.
ഇപ്പൊ തമിഴില്‍ പുതു സംവിധായകരുടെ കാലമാണെന്നു തോന്നുന്നു. ഇതും സംവിധായകന്റെ ആദ്യ ചിത്രം.
വല്ല്യ താരങ്ങല്‍ ഒന്നുമില്ലാത്തോണ്ട് നാട്ടില്‍ റിലീസ് ചെയ്തിട്ടുണ്ടാവും എന്നു തോന്നുന്നില്ല.
ഈ സിനിമ എന്തായാലും ഞങ്ങളുടെ ലാലേട്ടന്റെ സ്നേഹവീടിന്റെ അത്രയും ത്രില്ലടിപ്പിക്കില്ല എന്ന് പ്രബുദ്ധരായ എല്ലാ മലയാളികള്‍ക്കും അറിയാം .
ReplyDeleteനിന്റെ ഒരു മുരന്‍ ..പോക്കോടാ അവിടുന്ന് ...!!!
രവീന്ദ്രന്‍ മാഷിന്റെ മക്കള്‍ നന്നായി വരട്ടെ
ReplyDeleteവളരെ കഷ്ടപ്പെട്ട് മുന്‍ നിരയില്‍ എത്തി മലയാളികള്‍ക്ക് മറക്കാനാവാത്ത എത്രയോ ഗാനങ്ങ്ങ്ങള്‍ നല്‍കിയ അദ്ദേഹത്തെ അകലത്തില്‍ മരണം തട്ടിയെടുത്തു
അധികം ഒന്നും ഉണ്ടാക്കി വെച്ചിട്ടല്ല പുള്ളി മരിച്ചതും
അങ്ങിനെ ഇരിക്കുമ്പോള്‍ മക്കള്‍ നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
പക്ഷെ മറൊരു മകന്‍ ഈണമിട്ട ഗാനങ്ങള്‍ പോര എന്നു അഭിപ്രായം ഉണ്ട്
രവീന്ദ്രന്‍ മാഷിന്റെ മകന്റെ സംവിധാനം നന്നായെന്നു അറിഞ്ഞതില്‍ വളരെ സന്തോഷം
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
നല്ല സ്പീടുള്ള ത്രില്ലെര്‍ പടം .ആകെ ഒരു കുറവ് പ്രസന്നയുടെ നായികയായിട്ടുള്ള
ReplyDeleteപെണ്‍കുട്ടി അത്ര പോര
please post ur review on Indian Rupee ASAP.. i watched the movie and didn't like it.. but the movie is getting rave reviews...
ReplyDeleteWaiting for your review on Indian rupeee to know how you juggle with your hatred of Ranjith and love for Prithvy.
ReplyDeleteSaw the movie after reading the review. Again a good film. Another good role by Cheran after Yudham Sei. Thank u for pointing out such nice films
ReplyDeletesaw the movie after reading the review. Again a good film.
ReplyDeleteaw the movie after reading the review. Again a good film.
ReplyDelete