ശൂ .............ശു .....
എന്താ അണ്ണാ ദീപാവലി ആയിട്ടു പടക്കം പൊട്ടിക്കയാണോ?
അല്ല അനിയാ ദീപാവലി ആഘോഷങ്ങളില്‍ ആദ്യ പടം ഇന്നലെ കണ്ടു . അത്രേയുള്ളൂ സംഗതി.
ഏതാ പടം? അണ്ണന്‍റെ സ്വന്തം അന്യ ഭാഷ ചിത്രങ്ങളാണല്ലോ ഇറങ്ങി തകര്‍ക്കുന്നത് .
സിനിമയെ പറ്റി പറയുന്നതിന് മുന്‍പ്,പ്രേക്ഷകര്‍ സിനിമാശാലകളില്‍ നിന്ന് അകലുന്നു,അതിന്‍ കാരണം പൈറസി,സ്റ്റേജ് ഷോ/താര നിശ,സിനിമ ശാലകളിലെ സൌകര്യ കുറവുകള്‍,പൂവാല ശല്യം എങ്ങനെ നൂറായിരം കാരണങ്ങള്‍ നിരത്തുന്ന മലയാള സിനിമ പ്രമുഖരെയും അതിനൊക്കെ ഓശാന പാടുന്ന മാധ്യമ രംഗത്തെയും ബൂലോകത്തെയും കുഴല്‍ ഊത്തുകാരെയും ഇന്നലെ റീലീസ് അയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന സിനിമാശാലകള്‍ കൊണ്ട് കാണിക്കാന്‍ എനിക്ക് ആഗ്രഹം തോന്നുന്നെടെ.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് തികയാതെ വരുന്ന അവസ്ഥയായിരുന്നു ഇന്നലെ.ഒന്നിനെയും വളരാന്‍ സമ്മതിക്കാതെ, അന്‍പതാം ദിവസം (അറുപതാം ദിവസത്തിന്റെ പോസ്റ്റര്‍ഉം അടിച്ചിറക്കി )തിരുവനതപുരത്ത് പോലും എടുത്തു മാറ്റപെട്ട പ്രണയം പോലൊരു സൂപ്പര്‍ സ്റ്റാര്‍ കെട്ടി കാഴ്ചയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ചലച്ചിത്ര അനുഭവം എന്ന് ചുമ്മാ അഭിമാനിച്ചു പഴയ പ്രതാപവും പറഞ്ഞു കോള്‍മയിര്‍ കൊണ്ട് നടക്കുന്ന ഇവനോടൊക്കെ എന്ത് പറയാനാ ?ഏറ്റവും കുറഞ്ഞ പക്ഷം ഇവനൊക്കെ പറയുന്നതിനും യാഥാര്‍ത്ഥ്യത്തിനും പുലബന്ധം പോലുമില്ല എന്ന് നിനക്ക് മനസിലായോ അനിയാ ?
അണ്ണാ സംഗതി കാട്ടിലെത്തി.ഒന്ന് തിരിച്ചു വരാമോ പ്ലീസ്.കണ്ട പടമേതു ?
അനിയാ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്‍ സ്വന്തം കാശുമുടക്കി എടുത്ത ബ്രമാണ്ട ചിത്രം റാ വണ്‍ എന്ന ഹിന്ദി ചിത്രമാണ് ആണ് ഇന്നലെ ജനപ്രളയതിനിടയിലൂടെ നീന്തി കയറി കണ്ടത്.ക്യാഷ്,ദസ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ അനുഭവ് സിന്‍ഹയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ഷാരൂഖ് ഖാന്‍,കരീന,അര്‍ജുന്‍ രാംപാല്‍ അതിഥി താരങ്ങളായി എത്തുന്ന രജനികാന്ത്,സഞ്ജയ് ദത്ത്,പ്രിയങ്ക ചോപ്ര ഇങ്ങനെ പോകുന്നു താര നിര.ചിത്രത്തിന്‍റെ സംവിധായകന്‍റെ മുന്‍ ചിത്രങ്ങളുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്,വണ്‍ ലൈന്‍ കഥ കേള്‍ക്കുകയോ ട്രെയിലര്‍ കാണുകയോ ചെയ്താല്‍ വന്‍ പ്രതീക്ഷകളോടെ സിനിമ കാണാന്‍ പോകുകയും തികച്ചും നിരാശര്‍ ആയി തിരിച്ചു വരുകയും ചെയ്യേണ്ടി വരും എന്നതാണ്.
അത് ശരി അപ്പോള്‍ ഈ ചിത്രത്തിലോ ?
പറയാം.ആദ്യമായി ഇതിന്‍റെ കഥ ഒന്ന് പറഞ്ഞോട്ടെ.ശേഖര്‍ സുബ്രമണ്യന്‍ (ഷാരൂഖ് ഖാന്‍) എന്ന ലണ്ടന്‍ വാസിയായ തമിഴന്‍ ഗെയിം പ്രോഗ്രാമര്‍ ,വടക്കേഇന്ത്യക്കാരിയായ ഭാര്യ സോണിയ (കരീന) മകന്‍ പ്രതീക് എന്നിവരടങ്ങുന്ന കുടുംബം.ശേഖറിനു മകനെ വളരെ ഇഷ്ടമാനെങ്ങിലും ഒരു പരിഷ്കൃത സമൂഹത്തില്‍ കോമാളിയെ പോലെ പെരുമാറുന്ന അച്ഛനോട് മകന് തീരെ മതിപ്പില്ല. മകനെ സന്തോഷിപ്പിക്കാന്‍ വേണ്ടി തന്‍റെ കമ്പനി നിര്‍മിക്കുന്ന അടുത്ത ഗെയിമില്‍ നായകനേക്കാള്‍ അതി ശക്തനായ ഒരു വില്ലനെ സൃഷ്ടിക്കുന്നു റാ വണ്‍ എന്ന് പേരിടുന്ന ഈ വില്ലനെ നേരിടാനായി ഒരുക്കുന്ന വില്ലനെക്കാള്‍ ശക്തി കുറഞ്ഞ നായകന്‍ ജി വണ്‍ (ശേഖര്‍ തന്‍റെ കമ്പനി ഒരുക്കുന്ന ഗെയിമുകളില്‍ എല്ലാം പതിവായി നായകന്മാര്‍ക്ക് സ്വന്തം മുഖം ആണ് കൊടുക്കരുള്ളത് എന്നാണ് നമുക്ക് മനസ്സിലാകുന്നത് ).പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് വില്ലനായ റാ വണ്‍ ഗെയിമിനു പുറത്തു വരുന്നതോടെയാണ് . ശേഖറിനെ കൊലപ്പെടുത്തുന്ന റാ വണ്ണില്‍ നിന്നും പ്രതീകിനെ രക്ഷിക്കാനായി ജി വണ്ണിനെ പുറം ലോകതെത്തിക്കുന്നതോടെ വേട്ടക്കാരനും രക്ഷകനും തമ്മിലുള്ള പോരാട്ടത്തിനു അരങ്ങൊരുങ്ങുന്നു .
കേട്ടിട്ട് കൊള്ളാമല്ലോ ഇതിനെന്താ പ്രശ്നം ?
അതല്ലേ നേരത്തെ പറഞ്ഞത്.ഈ സംവിധായകന്റെ പതിവ് പ്രശ്നം ഈ ചിത്രത്തിനും വിട്ടു മാറുന്നില്ല.ടെര്‍മിനേറ്റര്‍ പോലുള്ള ചിത്രങ്ങളും ആയുള്ള സാദൃശ്യം അവഗണിച്ചാല്‍ ഇന്ത്യന്‍ സിനിമയില്‍ ശരിക്കും ഹോളിവൂഡ് നിലവാരം ഉള്ളത് എന്ന് പറയാവുന്ന ഒരു ചിത്രമാണ് ഇങ്ങനെ എടുത്തു നശിപ്പിച്ചു വെച്ചിരിക്കുന്നത്.
അല്ല നശിപ്പിച്ചു എന്ന് പറഞ്ഞാല്‍ ....
അനിയാ ആദ്യമായി ശേഖര്‍ എന്ന കഥാപാത്രം . മെഹമൂദ് എന്ന നടന്‍ എഴുപതുകളില്‍ അവതരിപ്പിച്ചിരുന്ന ചില തമിഴന്‍ കഥാപാത്രങ്ങള്‍ ഉണ്ട് . അയ്യോ......അമ്മാ.... കോന്ജം എന്നിങ്ങനെ ചില്ല നുള്ള് നുറുങ്ങു തമിഴ് വാക്കുകളും നീട്ടി വലിച്ചു വൃത്തികേടാക്കിയ ഹിന്ദിയും സംസാരിക്കുന്ന കഥാപത്രങ്ങള്‍. ഇന്നും ഹിന്ദിക്കാര്‍ക്ക് ദക്ഷിണ ഇന്ത്യാക്കാരന്‍ എന്ന് പറഞ്ഞാല്‍ ഇതു തന്നെയാണ് എന്ന് ഈ ചിത്രം കണ്ടാല്‍ മനസിലാക്കാം.(ഇനി മലയാളി ആണ് വേണ്ടത് എങ്കില്‍ ഗുരുവായുരപ്പാ,അല്ലെങ്കില്‍ കര്‍ത്താവെ എന്ന് ചേര്‍ക്കും മേല്‍ വിവരിച്ചത് കൂടാതെ എന്ന് മാത്രം.നമുക്ക് പിന്നെ ഹിന്ദിക്കാരന്‍ എന്ന് വെച്ചാല്‍ അധോലോകനായകന്‍ മാത്രമാണല്ലോ.വിക്രം ഖോര്‍പ്പഡേ എന്നൊക്കെ നമ്മളെ പേടിപ്പിക്കില്ലേ ?).ഷാരൂഖ് ഖാന്‍ എന്ന നടന്‍ സുരജിനു പഠിക്കയാണോ എന്ന് തോന്നിപ്പിക്കുന്ന കുറെ രംഗങ്ങള്‍ കൂടി കഴിയുമ്പോള്‍ തികഞ്ഞു എന്ന് ചുരുക്കം.അനാവശ്യമായ സെന്റിമെന്റ്സ് കുത്തി നിറച്ചു വൃത്തികേടാക്കിയ ആദ്യ പകുതി കഴിയുമ്പോള്‍ എങ്കിലും പടം വേഗത കൂടും എന്ന് ധരിച്ച എനിക്ക് തെറ്റി. പിടിച്ചതിലും വലുതാണ് അളയില്‍ ഉള്ളത് എന്നതാണ് സത്യത്തില്‍ അവസ്ഥ.ഇങ്ങനത്തെ ഒരു ചിത്രത്തില്‍ ലോജിക് അന്വേഷിക്കുന്നതില്‍ വലിയ കാര്യം ഇല്ല എങ്കിലും ആദ്യത്തെ ഏറ്റുമുട്ടലില്‍ പരാജയപ്പെടുന്ന വില്ലന്‍ പിന്നെ കുറെ കാലത്തിനു ശേഷം ഒരു പ്രകോപനവും ഇല്ലാതെ തിരിച്ചു വരുന്നത് എങ്ങനെ പോലുള്ള ചോദ്യങ്ങള്‍ കൊച്ചു കുട്ടികള്‍ പോലും ചോദിച്ചു പോകില്ലേ ? (എങ്ങാനും ചോദിച്ചാല്‍ വില്ലന്‍ കുറേക്കാലം കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ചികിത്സയില്‍ ആയിരുന്നു എന്നോ മറ്റോ പറയാനേ പറ്റു!!!).അന്തവും കുന്തവും ഇല്ലാതെ എഴുതി വെച്ചിരിക്കുന്ന ഒരു തിരക്കഥയും തികച്ചും ബാലിശം എന്ന് പറയാവുന്ന ഒരു ക്ലൈമാക്സ്‌ഉം ചേരുമ്പോള്‍ റാ വണ്‍ എന്ന ബ്രമാണ്ട ചിത്രത്തിന്‍റെ ദുരന്തം പൂര്‍ത്തിയാകുന്നു.
അയ്യോ....
അനിയാ ഒരു വാണിജ്യ സിനിമയില്‍,അത് ഏതു ഭാഷയില്‍ ആയാലും ശരി വില്ലന്‍ എത്രത്തോളം ശക്തന്‍ ആകുന്നോ അത്രത്തോളം നായക കഥാപാത്രത്തിനും അത് വഴി ചിത്രത്തിന് മൊത്തത്തിലും ശക്തി ഉണ്ടാകുന്നു എന്നതാണ് സത്യം(ഹൈദര്‍ അലി അല്ലെങ്കില്‍ മോഹന്‍ തോമസ് ഇല്ലെങ്കില്‍ എന്തോന്ന് ഭരത്ചന്ദ്രന്‍ എന്ന പോലെ)ലളിതമായ ഈ സത്യം മനസിലാക്കാത്തതാണ് ഈ ചിത്രത്തിന്‍റെ അടിസ്ഥാന പരാജയം.അര്‍ജുന്‍ രാംപാല്‍ എന്ന സ്റ്റൈല്‍ലിഷ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടനെ കിട്ടിയിട്ടും കാണികളില്‍ ഒരിടത്തും ഒരു ആകാംഷ ഉണ്ടാക്കാന്‍ ആ കഥാപാത്രത്തിനു കഴിയുന്നില്ല.തുടക്കത്തില്‍ പ്രതീകിനെ കൊല്ലുക എന്ന ലകഷ്യ വുമായി എത്തുന്ന വില്ലന്‍ കുറെ കഴിയുമ്പോള്‍ അതൊക്കെ മറന്ന മട്ടാണ് . രജനീകാന്ത് വരുന്ന ഒരു രംഗം പോലും വൃത്തിയായി എടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല .(പ്രത്യക്ഷപ്പെടുന്ന കഥാപാത്രം റോബോ എന്ന ചിത്രത്തിലെ ചിത്തി എന്ന കഥാപാത്രമാണോ രജനീകാന്ത് എന്ന നടന്‍ ആണോ എന്ന് രണ്ടു അഭിപ്രായം ഉണ്ട് !!!!)
അപ്പോള്‍ അഭിനയം ..?
ഷാരൂക് ശേഖര്‍ ആയി സാമാന്യം തെറ്റില്ലാതെ ബോര്‍ അടിപ്പിക്കുന്നു.അര്‍ജുന്‍ രാംപാല്‍ പാവം സുന്ദരമായി വേസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.ഉള്ളതില്‍ ഭേദം കരീന കപൂര്‍ ആണെന്ന് പറഞ്ഞാല്‍ അനിയാ നീ ഞെട്ടരുത് ..പക്ഷെ അതാണ് സത്യം.
അപ്പോള്‍ ചുരുക്കത്തില്‍...... .
ഈ ചിത്രത്തിന് കൊടുക്കുന്ന പബ്ളി സിറ്റിയും വേറെ ചിത്രങ്ങള്‍ ഇല്ലാത്ത അവസ്ഥയും പിന്നെ വിദേശ കളക്ഷന്‍ നും ഒക്കെ ചേര്‍ത്ത് ഈ ചിത്രവും ഒരു വിജയമായി വാഴ്ത്തപ്പെട്ടെക്കാം എന്നാലും കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണോ , കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രമാണോ , അതോ ഹോളിവൂഡ് നിലവാരത്തില്‍ ടെര്‍ മി നേ റ്റര്‍ പോലുള്ള ഒരു ച്ത്രമാണോ വേണ്ടത് എന്ന ആശയ കുഴപ്പം ഓരോ ഫ്രെയിമിലും നിറഞ്ഞു നില്‍ക്കുന്ന ചിത്രം എന്നേ ഇതിനെ പറ്റി പറയാന്‍ പറ്റു. ഒറ്റ വാക്കാണ് വേണ്ടത് എങ്കില്‍ ശു ......................... (ചീറ്റി പോയ ഒരു ശ്രമം ).
ഈ ചിത്രം കാണാന്‍ പോയപ്പോള്‍ കാണിച്ച ട്രെയിലര്‍ കളുടെ കൂട്ടത്തില്‍ ഒരു ഭോജ്പുരി ചിത്രത്തിന്‍റെ ട്രെയിലറും കാണാന്‍ ഇടയായി .ഇനി വന്നു വന്നു ഭോജ്പുരി റിലീസും നോക്കി വേണോ ആവൊ മലയാളം പടം ഇറങ്ങാന്‍?. ഈ മഹാന്മാരൊക്കെ കൂടി നമ്മളെ ആ കാലവും കാണിച്ചാല്‍ ഒരു അത്ഭുതവും ഇല്ല.ഇപ്പോഴത്തെ മലയാള സിനിമകളെ കാല്‍ ഭേദവും ചിലപ്പോള്‍ അതാവും
പാവം ആ രെജനീകാന്തിനെ കുളമാക്കിക്കലന്നു.ആ പയ്യന്‍ വലിയ കുഴപ്പമില്ലായിരുന്നു .
ReplyDeleteപാവം ആ രെജനീകാന്തിനെ കുളമാക്കിക്കലന്നു.ആ പയ്യന്‍ വലിയ കുഴപ്പമില്ലായിരുന്നു .
ReplyDeleteചുരിക്കി പറഞ്ഞാല്‍ ഠിം....
ReplyDeleteഭോജ് പുരി അത്ര മോശം അല്ല മസാല ഇഷ്ടം പോലെ വരി വിതറു ന്നവയാണ് നഗ്മയും മറ്റും ഭോജ് പുരി പടങ്ങളില്‍ അഭിനയിക്കുന്നത് കാണണം onnumillenkilum ഡാന്‍സും പാട്ടും മേനി പ്രദര്‍ശനവും ഒക്കെയായി ബോറടിക്കില്ല പിന്നെ പ്രതീക്ഷ ഇല്ലാതെ ആണ് നമ്മള്‍ ഇതൊക്കെ കാണാന്‍ പോകുന്നത് മലയാളം പടം നമ്മള്‍ക്ക് ഹോളിവുഡ് സിനിമയുമായി കിട പിടിക്കണം പക്ഷെ ബട്ജറ്റ് മൂന്നു കോടി ഏതായാലും മേനക സുരേഷ് കുമാര്‍ റീ മീക്ക് നിര്‍ത്തി ഭോജ് പുരി റിലീസ് ചെയ്യുന്നതാണോ എന്ന ഒരു സംശയം അടിയനുണ്ട്
ReplyDeleteഭോജ് പുരി അത്ര മോശം അല്ല മസാല ഇഷ്ടം പോലെ വരി വിതറു ന്നവയാണ് നഗ്മയും മറ്റും ഭോജ് പുരി പടങ്ങളില്‍ അഭിനയിക്കുന്നത് കാണണം ഒന്നുമില്ലെങ്കിലും ഡാന്‍സും പാട്ടും മേനി പ്രദര്‍ശനവും ഒക്കെയായി ബോറടിക്കില്ല പിന്നെ പ്രതീക്ഷ ഇല്ലാതെ ആണ് നമ്മള്‍ ഇതൊക്കെ കാണാന്‍ പോകുന്നത് മലയാളം പടം നമ്മള്‍ക്ക് ഹോളിവുഡ് സിനിമയുമായി കിട പിടിക്കണം പക്ഷെ ബട്ജറ്റ് മൂന്നു കോടി ഏതായാലും മേനക സുരേഷ് കുമാര്‍ റീ മീക്ക് നിര്‍ത്തി ഭോജ് പുരി റിലീസ് ചെയ്യുന്നതാണോ എന്ന ഒരു സംശയം അടിയനുണ്ട്
ReplyDeleteബോജ് പുരി ചിത്രങ്ങള്‍ തന്നെ ആണ് ഇവനൊക്കെ നല്ലത് ..അദാമിന്റെ മകന്‍ അബു കാണാന്‍ ക്ഷമ ഇല്ലാത്തവന്‍ കൃഷ്ണനും രാധയും ഹിറ്റ് ആക്കി മാറ്റുന്നു ..
ReplyDeleteഭേദപ്പെട്ട മലയാള സിനിമകള്‍ ഇറങ്ങിയാല്‍ ചില നാറികള്‍ അതിന്റെ പിതൃത്വം അന്വേഷിച്ചു ഉടനെ യാത്ര തുടങ്ങുകയായില്ലേ ..എന്നിട്ട് കണ്ടെത്തുകയും ചെയ്യും പതിനെട്ടാം നൂറ്റാണ്ടില്‍ ലാറ്റിനമെരിക്കയില്‍ ഇതേ തീമും ആയി വേറോരു ചിത്രം ഉണ്ടായിരുന്നു ..ചിത്രം പക്കാ കോപി ആണ് മാങ്ങാതൊലിആണ് എന്നൊക്കെ ..വേറെ ചിലര്‍ ഏതെന്കിലും ഒരു ചിത്രവും ആയി സാമ്യം മനസ്സില്‍ ഊഹിച്ചു വെക്കും..എന്നിട്ട് ആ ചിട്രതിലെത് പോലെ പുതിയ ചിത്രത്തിലെ കഥയും ആയിത്തീരണം എന്ന് നിര്‍ബന്ധബുദ്ധി കാണിക്കും ..ഇനി കഥയില്‍ സദാചാരപോലീസിനെ പേടിച്ചു പാവം സംവിധായകന്‍ വല്ലതും ചെയ്തില്ലെങ്കില്‍ ..കപടസദാചാരം കാണിക്കുന്ന ചിത്രം എന്ന് വിമര്‍ശിക്കും ..ഇനി തിരിച്ചു സംവിധായകന്‍ കാണിച്ചാല്‍ ഇവന്മാര്‍ ഒക്കെ തന്നെ പറയും ..എന്താ ഇവിടെ സധാചാരത്തിന് വില ഇല്ലേ .സമൂഹത്തിനെ ഇത്തരം ചിത്രങ്ങള്‍ വഴിതെറ്റിക്കും എന്നൊക്കെ ..ചുരുക്കിപറഞ്ഞാല്‍ പാസ്‌മാര്‍ക്ക് കൊടുക്കേണ്ട ചിത്രങ്ങളെ പോലും കയറി അങ്ങ് വധിച്ചു കയ്യില്‍ തരും ..ബോജ്‌പുരി ചിത്രങ്ങള്‍ അസ്വധിക്കേണ്ട ഗതികെട് തന്നെ ഇത്തരക്കാര്‍ക്ക് കാലം കാത്തു വെക്കും എന്ന് ഉറപ്പാണ് .