മുളക് പാടം ഫിലിംമസ് അവതരിപ്പിക്കുന്ന മുളകുപാടം ടോമിച്ചന്‍ നിര്‍മ്മിക്കുന്ന ......
അണ്ണന്‍ എന്താ ചാനലില്‍ വാര്‍ത്ത വായിക്കാന്‍ പോകുന്നോ? അതോ അതിനു പഠിക്കുന്നോ?
അനിയാ, സ്വന്തം അഭിപ്രായം വ്യക്തമായി (അത് എന്ത് തന്നെ ആയാലും ) പറയുന്ന ഒരു ബ്ലോഗ് ആയിരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ സാധനം ആരംഭിച്ചത്.പക്ഷെ ഈ നാട്ടിലെ പ്രബുദ്ധരായ താര ആരാധകര്‍ അതിനു സമ്മതിക്കും എന്ന് തോന്നുന്നില്ല .
അതിത്ര പറയാന്‍ എന്തിരിക്കുന്നു? സമാധാനമായി ഒരു പടം കാണാന്‍ പോലും ഇവനൊന്നും സമ്മതിക്കില്ല .പിന്നെയല്ലേ അഭിപ്രായം പറയുന്നത് . അതൊക്കെ (പടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ കൂവുന്നതും ബഹളം വൈക്കുന്നതും ) അവരുടെ അവകാശം ആണെന്നല്ലേ ഒരു ആരാധക മാന്യന്‍ പറഞ്ഞിട്ട് പോയത് .
അപ്പോള്‍ കാശു കൊടുത്തു പടം കാണാന്‍ കേറുന്ന മറ്റുള്ളവരോ? അവനൊന്നും ഒരു അവകാശവും ഇല്ലെ ? ഇതു ഒരുമാതിരി നോക്ക് കൂലി പോലെ അല്ലെ? എന്നാല്‍ പോട്ടെ ഇവനൊക്കെ ധൈര്യം ഉണ്ടോ തമിഴ് നടന്‍ വിജയ് പോലെയുള്ള ഒരു നടന്റെ മൂന്നാം കിട ചിത്രം ഇറങ്ങുമ്പോള്‍ പോലും ചെന്ന് ഈ പരിപാടി ഇറക്കാന്‍? ചെന്നാല്‍ മതി.മടുത്തെടെ എനിക്ക്.
അതൊക്കെ വിട്ടേ അണ്ണാ. കാര്യം പറ ഫോര്‍ ഫ്രണ്ട്സ് എങ്ങനെയുണ്ട് ?
ഈ വര്‍ഷത്തെ താര ചിത്രങ്ങളില്‍ (ജയറാം താരം ആണ് എന്നാണ് എന്റെ വിശ്വാസം ) ഏറ്റവും വലിയ വിജയം ആയ ഹാപ്പി ഹസ്ബന്‍സ് എന്ന ചിത്രത്തിന്റെ പിന്നണി കാരായ സജി സുരേന്ദ്രനും,കൃഷ്ണ പൂജപ്പരയും വീണ്ടും ഒത്തു ചേരുന്ന ചിത്രമാണ് ഫോര്‍ ഫ്രണ്ട്സ് .കഴിഞ്ഞ ചിത്രത്തിലേത് പോലെ നായകനിരയില്‍ ജയറാമും,ജയ സൂര്യയും ഉണ്ട് പുതിതായി കുഞ്ചാക്കോ ബോബനും.നായിക ആയി മീരാ ജാസ്മിന്‍ . അഥിതി താരമായി കമലഹാസ്സനും അഭിനയിക്കുന്നുണ്ട് .സലിംകുമാര്‍,സുരാജ് ,സരയു,ലാലു അലക്സ്,സീമ എന്നിവര്‍ മറ്റു നടീ നടന്മാരില്‍ പെടുന്നു.സംഗീതം ജയചന്ദ്രന്‍ . ഇതാണ് സംഗതി ചുരുക്കത്തില്‍ .
ഹ....... എത്രയും പറഞ്ഞു നിര്‍ത്തിയാലോ . കഥ , അഭിനയം , പിന്നെ മാര്‍ക്ക്... ഇതൊക്കെ വേണ്ടേ .....
കഥ പറഞ്ഞാല്‍ ......... വ്യവസായ പ്രമുഖനായ റോയ് (ജയറാം ),കൊട്ടേഷന്‍ തൊഴിലാളി ആയ (ഗുണ്ട എന്നൊന്നും ഇപ്പോള്‍ പറഞ്ഞു കൂടാ )അമീര്‍ (ജയ സൂര്യ). കോളേജ് കുമാരന്‍ അമീര്‍ (കുഞ്ചാക്കോ) മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഗൌരി (മീര) എന്നിവര്‍ ആണ് ഈ ചിത്രത്തിലെ നാലു സുഹൃത്തുക്കള്‍.തികച്ചും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഇവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരുമിച്ചു കൂടുന്നതും പിന്നീടു അവര്‍ക്കിടയില്‍ സൌഹൃതം വളരുന്നതും പിന്നീടു അവര്‍ ഒരുമിച്ചു ജീവിതത്തില്‍ മുന്നോട്ടു നീങ്ങുനതും ആണ് ചിത്രത്തിന്റെ പ്രമേയം.
ഹോ അപ്പോള്‍ പതിവ് രീതിയില്‍ ഒരു തമാശ ചിത്രം തന്നെ അല്ലെ ?
അതാണ് ഞാനും പ്രതീക്ഷിച്ചത് .പക്ഷെ നേരത്തെ പറഞ്ഞ ഈ പ്രത്യേക സാഹചര്യം എന്നത് ഇവര്‍ എല്ലാവരും കാന്‍സര്‍ രോഗികള്‍ ആണെന്നും അതിനുള്ള ചികിത്സക്ക് വരുന്ന ആശുപത്രിയില്‍ വെച്ചാണ് പരിചയപ്പെടുന്നത് എന്നും ആയാലോ ?
അപ്പോള്‍ ...
ഇവര്‍ നാലു പേരും കാന്‍സര്‍ രോഗികള്‍ ആണ് . മൂന്നു പേര്‍ക്കും (കുഞ്ചാക്കോ ഒഴികെ ) ഈ വിവരം നേരത്തെ അറിയുന്നവരാണ് . അത് മറച്ചു വെച്ച് രഹസ്യമായി ചികിത്സിച്ചു പോരുന്നവരാണ് റോയ് യും അമീറും .ഗൌരി അവിടെ admitted ഉം കുഞ്ചാക്കോ പുതിതായി വരുന്ന ആളും ആണ് . അവിടെ വെച്ച് പരിചയപ്പെടുകയും സൈഹൃതത്തില്‍ ആകുകയും ചെയ്യുന്ന ഇവര്‍ ബാക്കിയുള്ള കാലം ആശുപത്രി മുറിയില്‍ ഒതുങ്ങാതെ ലോകം ചുറ്റി കാണാനും ഇഷ്ടം ഉള്ളതൊക്കെ ചെയ്യാനുമായി യാത്ര തിരിക്കുന്നു .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വല്ല തമിഴിലെയും പുതിയ പിള്ളേര്‍ക്ക് സംവിധാനം ചെയ്യാന്‍ കൊടുത്തിരുന്നേല്‍ പൊളിച്ചു അടുക്കി തരുമായിരുന്ന സംഭവം.
അതെന്താ സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പരയും മോശക്കരാണോ ?
എന്ന് പറയുന്നില്ല . പക്ഷെ കുറെയെങ്കിലും പ്രേക്ഷകര്‍ കണ്ട രണ്ടു ചിത്രങ്ങളിലെ അണിയറക്കാര്‍ എന്ന നിലയ്ക്ക് പ്രേക്ഷകര്‍ തങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുനത് എന്ന് തിരിച്ചറിയാനും അതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് കൊടുക്കാന്‍ ആഗ്രഹിക്കുനതെങ്കില്‍ അത് എന്താണെന്നു ചിത്രത്തിന്റെ പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് പരമാവധി എത്തിക്കുക എന്നതല്ലേ ചെയേണ്ടത്. അത് എത്രത്തോളം നന്നായി ചെയ്തിട്ടുണ്ട് എന്ന് എനിക്ക് സംശയം ഉണ്ട്.പകരം കമലഹാസ്സന്‍ അഭിനയിക്കുന്ന ചിത്രം എന്ന രീതിയിലുള്ള പ്രചരണം ആണ് കാണുന്നത് .
അതിരിക്കട്ടെ പിന്നെ എന്ത് സംഭവിക്കുന്നു ? യാത്ര തുടങ്ങിയിട്ട് ....
അവിടെയല്ലേ സംഗതി.പിന്നെ ഒന്നും സംഭവിക്കുന്നില്ല .അകെ സംഭവിക്കുന്നത് അവരെല്ലാം കൂടി മലേഷ്യക്ക് പോകുന്നു . വിമാന തവത്തില്‍ വച്ച് കമലഹാസ്സനെ കാണുന്നു.മലേഷ്യയില്‍ എത്തി സൂര്യയുടെ പഴയ കാമുകിയെ (സരയു) കാണുന്നു.(അവള്‍ പൊയ് പണി നോക്കാന്‍ പറയുന്നു ).പിന്നെ ശൂ എന്നൊരു ക്ലൈമാക്സ് ഉം
എന്നാലും ഈ കാന്‍സര്‍ പിടിച്ചു മറിക്കാന്‍ കിടക്കുന്നവര്‍ എല്ലാം കൂടി ലോക പര്യടനത്തിനു പോകുക എന്ന് ഒക്കെ പറഞ്ഞാല്‍ ....
അവിടെയാണ് സംവിധായകന്‍ ബുദ്ധിപൂര്‍വ്വം കമലഹാസ്സനെ കൊണ്ട് വന്നിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. പത്തു വര്‍ഷം കാന്‍സര്‍മായി മല്ലടിച്ച് നിരവധി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച സത്യനെ പോലെയുള്ള ഒരു നടന്റെ കാര്യം അത് നേരില്‍ കണ്ട വേറൊരു നടനില്‍നിന്നും കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകരില്‍ വിശ്വസിനീയത ഉളവാക്കാന്‍ സഹായിച്ചേക്കും.
ചിത്രത്തിന്റെ തുടക്കം തന്നെ ഷോലേ എന്നാ ചിത്രത്തിലെ യെ ദോസ്തി ...... എന്ന പാട്ട് റീ മിക്സ് ചെയ്തു കാണിച്ചു കൊണ്ടാണ്.(ഈ മഹാ പാപത്തിനു ജയചന്ദ്രന് ദൈവം മാപ്പ് തരട്ടെ !).എനിക്ക് കേടായ കാസ്സെറ്റ് ല്‍ നിന്നും ആ പാട്ട് കേള്‍ക്കുന്നത് പോലെയാണ് തോന്നിയത് .മറ്റു പാട്ടുകള്‍ കഷ്ടിച്ചു സഹിക്കാം എന്നാണ് തോന്നുന്നത് .
അപ്പോള്‍ അഭിനയം ?
അത് ചോദിക്കാനുണ്ടോ ? സാക്ഷാല്‍ മീര ജാസ്മിന്‍ ഉള്ളപ്പോള്‍ വേറെ ആരു അഭിനയിച്ചാല്‍ ഏല്‍ക്കും? ഓരോ ഫ്രെയിമിലും അഭിനയിച്ചു തകര്‍ക്കുകല്ലേ പുള്ളിക്കാരി. കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ ഗുണവും ഇല്ല ദോഷവും ഇല്ല എന്ന രീതിയില്‍ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . ജയറാം ഈ ചിത്രത്തില്‍ കാണിക്കുന്ന നിലവാരത്തില്‍ ഉള്ള ഒരു പണക്കാരന്‍ ആയ റോയിയെ അവതരിപ്പിക്കാന്‍ (ആരാധകര്‍ കഷമിക്കുക )പോര.(കാണിക്കുന്ന നിലവാരം ഹെലികോപ്റെരില്‍ വന്നിറങ്ങി ലിമോസിന്‍ കയറി പോകുന്ന ഒരാളായാണ്).ആകെ ഭേദം ജയസൂര്യയാണ്. സിദ്ദികു കഴിഞ്ഞാല്‍ make up , appearence എന്നിവയില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കുന്ന നടന്മാരില്‍ ഒരാള്‍ ജയസൂര്യയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . കോമഡി രംഗങ്ങളില്‍ ഉള്ള നല്ല ടൈം മിംഗ് ഈ നടനെ ചിത്രത്തില്‍ സഹായിക്കുന്നുണ്ട്. സലിം കുമാര്‍,സുരാജ് എന്നിവര്‍ പതിവ് വളിപ്പുകളും ആയി രംഗത്തുണ്ട്.ആരോ ഈ ചിത്രത്തിലെ നടന്മാര്‍ക്ക് സൌജന്യമായി വിഗ് കൊടുത്തോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . ഗണേശന് വരെ ഉണ്ട് അരോചകമായ ഒരു വിഗ് !!!!
പിന്നെ ഇങ്ങനെ ഒരു ചിത്രം എടുക്കുമ്പോള്‍ .ഞങ്ങള്‍ ഒരു കഥ പറയാം എന്ന മട്ടിലുള്ള തുടക്കത്തിനും , ആദ്യമേ എല്ലാരും കാന്‍സര്‍ രോഗികള്‍ ആണെന്നുള്ള സത്യം പറയുന്നതിനും പകരം അവസാനത്തോട് അടുപ്പിച്ചു ഇതൊക്കെ പറഞ്ഞിരുന്നെങ്കില്‍ രണ്ടാം പകുതി കുറെ കൂടി നന്നായേനെ . പിന്നെ രണ്ടു ചിത്രം വിജയിച്ചു എന്ന് വെച്ച് സജി സുരേന്ദ്രനും ഇല്ലെ പരിമിതികള്‍ !!!
അവസാനിപ്പിക്കുനതിനു മുന്‍പ് ഒരു വാക്ക് കൂടി മലയാളത്തില്‍ ഒരിക്കലും സാമ്പത്തിക മാന്ദ്യം വരും എന്ന് ഞാന്‍ കരുതുന്നില്ല . ഒന്നും ഇല്ലാതായാല്‍ നിങ്ങള്ക്ക് ചെയ്യാന്‍ രണ്ടു തൊഴിലുകള്‍ ഉണ്ട്.രാവിലെ ജാഥക്ക് പോകാം.ഉച്ച കഴിഞ്ഞാല്‍ സിനിമക്ക് കൂകാന്‍ കേറാം.ഹാപ്പി ഹസ്ബന്‍സ് പോലെ തന്നെ നിലവാരം ഇല്ലാത്ത ചിത്രം ആണ് ഇതെങ്കിലും എന്തെങ്കിലും പൊട്ട ഭാഗ്യം കൊണ്ട് ഇതെങ്ങാനും ഓടിപ്പോയല്ലോ എന്ന് ഭയന്നാകണം തുടക്കം മുതലേ കൂവല്‍ തൊഴിലാളികള്‍ ആക്റ്റീവ് ആണ് .(ക്ഷമിക്കണം ചിത്രത്തിന്റെ തുടക്കം മുതല്‍ ഒരു പ്രകോപനവും ഇല്ലാതെ കൂവുന്നവനെ എന്ത് വിളിക്കണം എന്ന് എനിക്കറിയില്ല ).കാശു കൊടുത്തു സിനിമ കാണാന്‍ വരുന്നവരുടെ നേരെ ഉള്ള ഈ കുതിര കേറ്റം എന്ന അഭ്യാസത്തിനു തെമ്മാടിത്തരം എന്നേ പറയാനാവു.ഇങ്ങനെ ബഹളം വെച്ച് ജനങ്ങളെ സിനിമാശാലകളില്‍ നിന്നും അകറ്റുന്ന സിനിമ പ്രേമികളോട് ഒരു വാക്ക് ഇങ്ങനെ പോയാല്‍ നിങ്ങള്ക്ക് കൂകാന്‍ അധിക കാലം മലയാള സിനിമ ഉണ്ടായെന്നു വരില്ല.ബഹളം വെച്ചത് കൊണ്ട് ചിത്രീകരിച്ചു കഴിഞ്ഞ ഒരു പടം മാറാന്‍ പോകുന്നില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്തു പോവുക എന്നതല്ലേ മാന്യമായ പരിപാടി?(ഇതൊക്കെ ആരോട് പറയാന്‍ ?)
Showing posts with label മീര ജാസ്മിന്‍. Show all posts

Friday, October 29, 2010
Thursday, August 26, 2010
പാട്ടിന്‍റെ പാലാഴി (Pattinte Palazhi)
മലയാളത്തിന്റെ ആസ്ഥാന ബുദ്ധി ജീവിയും ഭരത- പത്മരാജന്‍ മാര്‍ ഒരുമിച്ചു ചേര്‍ന്ന പ്രതിഭയുമായ തിരകഥ കൃത്ത് കം സംവിധായകന്‍ ശ്രീ രഞ്ജിത്ത് ഉണ്ടാക്കി ഇറക്കിയ റോക്ക് ആന്‍ഡ് റോള്‍ എന്നൊരു ചലച്ചിത്ര കാവ്യം ഉണ്ട് . അതില്‍ നായിക നായകനോട് നിഷ്കളങ്കമായി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അത് ഇപ്രകാരം ആകുന്നു "ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് ഞാന്‍ . വലിയ ആഗ്രഹങ്ങളോ മോഹങ്ങളോ ഇല്ലാത്ത സാധാരണ പെണ്‍കുട്ടി . പിന്നെ അകെ ഉള്ള ഒരു ആഗ്രഹം ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു ചലചിത്ര പിന്നണി ഗായിക ആകണം എന്നത് മാത്രമാണ്".ഈ എളിമ മാത്രം കണ്ടിട്ടാകും ലാലേട്ടന്‍ വീണു പോയതും പിന്നെ നായികയെ സ്വന്തമാക്കാന്‍ മരണപരാക്രമം നടത്തുന്നതും.
ഇതു ആക്ഷേപഹാസ്യ സാഹിത്യം അല്ലെടാ. ബൂലോകത്തെ പുതിയ ട്രെന്‍ഡ് . നീയും തുടങ്ങിയോടെ? പോസ്റ്റ്‌ന്‍റെ അടിയില്‍ ഒരു വാചകവും കൂടി വെച്ചാല്‍ പൂര്‍ത്തിയായി.
ഹാ.. ഇങ്ങേരെ എവിടുന്നു കെട്ടിയെടുത്തു . ഒരു ജോലി ചെയ്യാന്‍ സമതിക്കില്ലേ?
എന്താണാവോ നീ ചെയ്യുന്ന ഈ ഭയങ്കര ജോലി ?
അണ്ണാ ഇന്നു പാട്ടിന്‍റെ പാലാഴി റിവ്യൂ എഴുതി കൊടുത്തില്ലെങ്കില്‍ എന്റെ പണി പോകും .എങ്ങനെ എങ്കിലും ഒന്ന് ശരിയാക്കണം.
അതിനു നീ റോക്ക് ആന്‍ഡ് റോള്‍ എന്ന പടത്തെ പറ്റി ആണല്ലോ നീ ഏതാണ്ടൊക്കെ പറഞ്ഞോണ്ടിരുന്നത് ?
ചേട്ടാ ഞാന്‍ പറയാന്‍ ഉദേശിച്ചത് പാട്ടിന്‍റെ പാലാഴി എന്ന പടത്തിലെ നായിക വീണ എന്ന കഥാപത്രത്തെ കുറിച്ചാണ്.ഏതാണ്ട് മുകളില്‍ പറഞ്ഞ അതേ ലൈന്‍ ആണ് ഇതിലെ നായികയുടെയും.ഒരാള്‍ അഭിനയ കല വളരെ അധികം ഇഷ്ടപ്പെടുന്നു എന്നിരിക്കട്ടെ.എങ്കില്‍ ആദ്യം മരിക്കുന്നതും പിന്നെ ജനിക്കുന്നതും ചിത്രീകരിക്കുന്ന,എന്നു വെച്ചാല്‍ ഒരു തുടര്‍ച്ചയും ഇല്ലാത്ത സിനിമ അഭിനയത്തെക്കാള്‍ നാടകമോ അത് പോലെയുള്ള മറ്റു എന്തെങ്കിലുമോ ആയിരിക്കും തിരഞ്ഞെടുക്കുക എന്നാണ് എന്റെ വിശ്വാസം. അല്ല സിനിമ താരം ആകണം എന്നാണ് ആഗ്രഹം എങ്കില്‍ അത് കുറഞ്ഞ പക്ഷം സിനിമ ലോകം നല്‍കുന്ന പ്രശസ്തിയും പണവും ആഗ്രഹിച്ചാണ് എന്നു പറയാനുള്ള സത്യസന്ധത എങ്കിലും കാണിക്കണ്ടേ.
ഇതൊക്കെ എപ്പോള്‍ പറയാന്‍ .....
ഈ ചിത്രത്തിലെ നായികക്ക് സംഗീതം ഉള്ളില്‍ കിടന്നു തിളയ്ക്കുകയാണ് പോലും . എന്നാല്‍ സിനിമ പിന്നണി ഗായിക ആകുക എന്നതാണ് ജീവിത ലക്‌ഷ്യം.അതിനു വേണ്ടി അച്ഛനും(ജഗതി) ഒത്തു മദിരാശിയില്‍ വന്നു താമസിക്കയാണ് വീണ.ബന്ധുവായ ജഗദീഷും കുടുംബവും അടുത്തുണ്ട്.ഒരു ഗുരു ലൈനില്‍ നെടുമുടിയെ അവതരിപ്പിക്കുന്നുണ്ട്.മകള്‍ റസിയ (രേവതി)ലണ്ടനില്‍ ഡോക്ടര്‍ ആണ്.ഒരവധിക്ക് വരുന്ന റസിയ വീണയെ പരിചയപ്പെടുന്നു.ആജന്മ സൌഹൃതം പ്രഖ്യാപിച്ചു മടങ്ങുന്നു.ഇതിനിടയില്‍ നെടുമുടിയുടെ പരിചയക്കാരന്‍ അമീര്‍ (മനോജ് കെ ജയന്‍ )വീണയെ കാണുന്നു.ഇഷ്ടപ്പെടുന്നു.പറയാന്‍ മറന്നു.കൂടെ അവസരം തേടുന്ന ശ്രീ ഹരി എന്ന വയലിനിസ്റ്റ്മായി (ബാലഭാസ്കര്‍)വീണയ്ക്കു ഭയങ്കര സൌഹൃതമാണ്.അമീര്‍ വീണയെ കണ്ടു പ്രേമിക്കുന്ന കാര്യം പറയുന്നു .സംഗീത ലോകത്ത് ഉയരണം എങ്കില്‍ ആരെങ്കിലും ഒക്കെ പ്രൊമോട്ട് ചെയാന്‍ വേണമെന്നും അത് തനിക്കു കഴിയും എന്നും പറയുന്നതോടെ വീണ വീട്ടില്‍ നിന്നും ചാടിപ്പോയി അമീറിനെ കെട്ടുന്നു.അമീറിന്റെ പാര്‍ട്ട് നേര്‍ അന്‍വറിന് (കൃഷ്ണ കുമാര്‍) ഈ ബന്ധം തുടക്കം മുതലേ ഇഷ്ടമല്ല.കല്യാണ പാര്‍ട്ടിക്ക് പോലും കഷായം കുടിച്ച പോലെയാണ് നില്‍പ്പ്.കല്യാണത്തിന് ശേഷവും വീണയ്ക്കു സംഗീതത്തെ കുറിച്ച് മാത്രമാണ് (അഥവാ സിനിമയില്‍ പാടുന്നതിനെ കുറിച്ചാണ്) ചിന്ത .
അതെന്താടെ നീ ഒരുമാതിരി മൂരാച്ചികളേ പോലെ സംസാരിക്കുന്നെ. കല്യാണം കഴിച്ചാല്‍ പിന്നെ പെണ്ണുങ്ങള്‍ക്ക് സ്വന്തം താല്പര്യം,വ്യക്തിത്വം ഇതൊക്കെ .....
ചേട്ടാ മേല്പറഞ്ഞ സാധനങ്ങള്‍ ഒക്കെ കല്യാണം കഴിക്കുന്ന ആണുങ്ങള്‍ക്കും ഇല്ലെ?പാവം അമീര്‍.അയാള്‍ എന്തോന്ന് ചെയ്തെന്നാ സംവിധായകനും തിരകഥകൃത്തും ഈ പറയുന്നേ?സ്വന്തം ബിസ്നെസ്സ് തകരുമ്പോള്‍,വേറെ ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോള്‍ അയാള്‍ക്ക് അറിയുന്ന വഴിയായ സംഗീതസംവിധായകനെ വിരട്ടി കള്ളം പറയിച്ചു ഭാര്യയുടെ ഒരു അവസരം നഷ്ടപെടുതുന്നതോ? എന്നാല്‍ പരമപുണ്യവതിയായ ഭാര്യ ഒരിക്കല്‍ പോലും ഭര്‍ത്താവിന്റെ ഒരു കാര്യവും (അയാള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അയാളുടെ ഇഷ്ടം ഒന്നും) തിരക്കുന്നത് കാണിക്കുന്നില്ല.ഇനി എങ്ങാനും അമീറിനോട് ആര്‍ക്കെങ്കിലും സഹതാപം തോന്നിയാലോ എന്നു കരുതി അയാളെ ചന്ദന കള്ളകടത്ത്കാരന്‍ ആക്കിയിട്ടുണ്ട്.(അയാള്‍ പലചരക്ക് കട നടത്തി ജീവിക്കുനവന്‍ ആയിരുന്നേലും ഇതൊക്കെ തന്നെയയേനെ സംഗതികള്‍ എന്നത് വേറെ).ഒരു അവസരം നഷ്ടപെടുത്തി എന്നറിയുന്നതോടെ വീണ മൊത്തത്തില്‍ violent ആയി മാറുന്നു. അമീര്‍ കാല് പിടിച്ചിട്ടും മാപ്പ് കൊടുക്കുന്നില്ല .അതിനിടയില്‍ ഗര്‍ഭിണി ആയതു കൊണ്ട് ഉപേക്ഷികാനും വയ്യ എന്നു സംവിധാന ഭാഷ്യം.കുട്ടി കാലിനു സ്വാധീനം ഇല്ലാതെയാണ് ജനിക്കുന്നത് എന്നത് വലിയ പ്രശ്നം ആകുന്നതേ ഇല്ല വീണ എന്ന അമ്മക്ക്. മറിച്ചു മകളെ എത്രയും പെട്ടന്ന് പാട്ടുകാരി ആക്കാനുള്ള ശ്രമമാണ് നമ്മള്‍ കാണുന്നത് . ഇതിനിടെ റസിയ തിരിച്ചു വരുന്നു.മകളെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഡോക്ടര്‍ മദ്രാസില്‍ ഉണ്ടെന്നും അങ്ങോട്ട് വരണം എന്നും പറയുന്നു .വഴിക്ക് അപകടത്തില്‍ പെട്ട് വീണയും കുടുംബവും ആശുപത്രിയില്‍ ആകുന്നു. ഉണരുന്ന വീണ മകള്‍ റസിയയുടെ അടുക്കല്‍ ഉണ്ടെന്നു അറിയുന്നു.ഇതിനിടെ അമീറിന്റെ ബിസ്നെസ്സ് പൂര്‍ണമായും തകരുകയും അന്‍വര്‍ മായുള്ള കേസ്ല്‍ തോറ്റ അമീറിന്റെ വീട് ജപ്തി ചെയ്യാന്‍ കോര്‍ട്ട് ഓര്‍ഡര്‍ വരുകയും ചെയുന്നു.ജപ്തി നടപടികള്‍ ആരംഭിക്കുമ്പോള്‍ വീണ ഹിസ്ടീറിയ ബാധിച്ച പോലെ ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ആശുപത്രിയില്‍ എത്തിച്ചു ഷോക്ക് കൊടുക്കുന്ന വീണയെ അന്വേഷിച്ചെത്തുന്ന റസിയ പറഞ്ഞാണ് നമ്മള്‍ വീണക്ക് പണ്ടേ മനോരോഗം ഉണ്ടായിരുന്നെനും (ഭര്‍ത്താവു സിനിമയില്‍ പാടാനുള്ള അവസരം തുലച്ചത് മുതല്‍ )റസിയ അത് ചികിത്സിച്ചു കൊണ്ടിരിക്കയായിരുന്നു എന്നും.വീണയുടെ കുഞ്ഞും,മുന്‍പ് അച്ഛനും മരിച്ചത് അറിയിക്കതിരുനത് അത് കൊണ്ടായിരുന്നു എന്നും.അച്ഛന്‍ ഇടയ്ക്ക് വന്നു കാണുന്നതും,മറ്റു പലതും വീണയുടെ മാനസിക വിഭ്രാന്തി ആയിരുന്നു എന്നും നമ്മള്‍ മനസിലാക്കുന്നു .ഒടുവില്‍ ശ്രീ ഹരിയെ കൊണ്ട് വീണയുടെ ചുറ്റും നടന്നു വയലിന്‍ വായിപ്പിച്ചു റസിയ അതി വിദഗ്തമായി വീണയെ സുഖപെടുതുന്നു.കുറച്ചു കാലം കഴിയുമ്പോള്‍ നമ്മള്‍ കാണുന്നത് വീണ അതി പ്രശസ്ത ആയ ഒരു പിന്നണി ഗായിക ആയി മാറി എന്നും അമീര്‍ ഒരു ഫുള്‍ ടൈം സെക്രെടറിയായും സന്തോഷമായി ജീവിക്കുനതാണ് .ചുരുക്കമാ സോന്നാല്‍ ഈ പടം ഒരു Family കം Musical കം Phycological കം Emotional Thriller ആകുന്നു !!!
എടേ ഇതൊരു മാതിരി വലിഞ്ഞു നീണ്ടു ....
അണ്ണാ അതാ പറഞ്ഞെ.ആദ്യമായി, ഈ പടം എടുക്കേണ്ടത് ശ്രീ സിബി മലയില്‍നെ പോലെയുള്ള ഒരു സംവിധായകന്‍ ആയിരുന്നു എന്നാ എനിക്ക് തോന്നുന്നത്.(എങ്കില്‍ രണ്ടു പടം രക്ഷപെട്ടെനെ .അപൂര്‍വ രാഗവും,ഇതും).പിന്നെ മീര ജാസ്മിനെ പറ്റി ആണെങ്കില്‍,കുറച്ചു ഹെവി ആയുള്ള റോളുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നു എത്രയും ആയിട്ടും ഈ നടിക്ക് അറിയില്ല എന്നത് കഷ്ടം തന്നെയാണ്(പൊതുവേ മീര ജാസ്മിനെ ചിത്രങ്ങള്‍ക്ക് സംഭവിക്കുന്ന ഒരു ദുരന്തം ഇടവേള അടുപ്പിച്ചു അഭിനയിച്ചു തുടങ്ങുന്ന മീരയാണ്.രണ്ടാം പകുതി മുതല്‍ അഭിനയത്തിന്റെ ഡിഗ്രി കൂടി കൂടി അവസാനം ആകുമ്പോള്‍ ഒരു മാതിരി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥ ആകുന്നതായാണ് തോന്നാറുള്ളത്).ഡോ.രാജേന്ദ്ര ബാബു രചിച്ച തകര്‍പ്പന്‍ തിരകഥയും നാടകീയം അഥവാ സീരിയല്‍ നിലവാരത്തിലുള്ള സംഭാഷണവും കൂടിയാകുമ്പോള്‍ പടം മൊത്തത്തില്‍ എവിടെയോ മുങ്ങിത്താഴുന്നു. കുറഞ്ഞ പക്ഷം കഥയുടെ മധ്യത്തില്‍ നിന്നും ആരംഭിച്ചു പിന്നീട് ഫ്ലാഷ് ബാക്കിലൂടെ പഴയ കാര്യങ്ങള്‍ പറയുന്ന രീതി ആയിരുന്നെങ്കില്‍ ചിത്രം കുറെ ഏറെ ഭേദപ്പെട്ടെനെ.ഒരു പക്ഷെ കുറച്ചു കൂടി വലിച്ചു നീട്ടി ഒരു സീരിയല്‍ ആക്കിയിരുന്നെങ്കില്‍ മറ്റൊരു മനസ പുത്രി ആക്കാമായിരുന്നു ഈ പാലാഴി.
അപ്പോള്‍ അഭിനയം ?
എനിക്ക് ഇതില്‍ ആകെ കൊള്ളാം എന്നു തോന്നിയത് മനോജ് കെ ജയനെ മാത്രമാണ് . മീര ജാസ്മിന്‍ പതിവ് പോലെ അഭിനയിച്ചു കൊല്ലുന്നു.രേവതി പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ ഇല്ലെങ്കിലും അവസാന രംഗങ്ങളില്‍ ചിരി ഉളവാക്കുന്നു (കട്ട സീരിയസ് രംഗങ്ങള്‍ ആണ് അവസാനം!) .ജഗതി തന്റെ വേഷം നന്നാക്കി . നെടുമുടി വേണു തന്റെ സ്ഥിരം "അറിഞ്ഞില്ല ആരും പറഞ്ഞില്ല" എന്ന ലൈന്‍.ബാല ഭാസ്കര്‍ ഒരു മാതിരി മരം പോലെ നിന്ന് അഭിനയിക്കയാണ് (അറിയുന്ന പണി ചെയ്തു കൂടെ സുഹൃത്തേ !).ഗാനങ്ങള്‍ വലിയ കുഴപ്പമില്ല
മതിയെടെ ഇനി ചുരുക്കത്തില്‍ പറഞ്ഞാല്‍ .....
എടുത്തു നശിപ്പിച്ച സീരിയല്‍ നിലവാരത്തിലുള്ള ഒരു സിനിമ ...

Labels:
അഭിപ്രായം,
ചര്‍ച്ച,
മലയാള സിനിമ,
മീര ജാസ്മിന്‍,
സിനിമ
Subscribe to:
Posts (Atom)