അവസാനം അതും കണ്ടു ....
എന്ത് കണ്ടു എന്നാ . മലയാള സിനിമയുടെ അന്ത്യമാണോ?
ഒന്ന് പോടെ. ഇതു നീ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ.പക്ഷെ ഈ വര്‍ഷം പ്രതീക്ഷ നല്‍കുന്ന കുറച്ചു ചിത്രങ്ങള്‍ വന്ന വര്‍ഷമല്ലേ .(സൂപ്പര്‍ താരങ്ങളുടെ കൂതറകള്‍ പതിവ് പോലെ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല).ആരും കാണാത്ത ടി ഡി ദാസന്‍ ആയിരുന്നല്ലോ കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ വെച്ചും ഏറ്റവും ഉജ്വലം. അതിരിക്കട്ടെ ഞാന്‍ ഇപ്പോള്‍ പറഞ്ഞത് കുറെ കാലമായി ദാ ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന് കേട്ടുകൊണ്ടിരുന്ന ഫിലിംസ്റ്റാര്‍ എന്ന ചിത്രത്തെ പറ്റിയാണ് . അവസാനം ഇന്നു സംഭവം കാണാന്‍ ഭാഗ്യം ഉണ്ടായി.കഥയുടെ വണ്ണ്‍ ലൈന്‍ കേട്ടപ്പോള്‍ ഈ വര്‍ഷത്തെ നല്ല സിനിമകളുടെ നിരയില്‍ ഒരെണ്ണം കൂടി വരുന്നു എന്ന് സത്യമായും എന്നിക്ക് തോന്നിയതുമാണ്
ഓ അത് അവസാനം ഇറങ്ങിയോ? കഴിഞ്ഞ ആഴ്ചയും ഇറങ്ങും എന്നു പറഞ്ഞു പേടിപ്പിച്ചതാണല്ലോ.ഞാന്‍ ഒരെണ്ണം എഴുതി തുടങ്ങി അണ്ണന്‍ ഇതൊന്നു കേട്ടിട്ട് എങ്ങനെ ഉണ്ടെന്നു പറഞ്ഞേ ഒരു "ഇതു" ഇല്ലെ ?
അറബികടലില്‍ തിരമാലകള്‍ ഇല്ലാതാകുന്ന നാള്‍,കേരളത്തിലെ യുവാക്കളുടെ ചുടു രക്തം വറ്റി വരളുന്ന നാള്‍ , അന്നാള്‍ വരെ മലയാളം സിനിമ ഞാന്‍ ഭരിക്കും.
തന്നെടാ ,തന്നെ. ഇന്ന് രാവിലെ ഫിലിംസ്റ്റാറിന് ക്യൂ നില്‍കുമ്പോള്‍ നിന്‍റെ വണ്ടി തിയറ്ററിന്‍റെ മുന്നില്‍ കൂടി പോകുന്നത് കണ്ടോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു . ഇപ്പൊ ഉറപ്പായി . അല്ലഡേ ,പണ്ടൊക്കെ വല്ലവന്‍റെയും നിരൂപണം പൊക്കി എഴുതുന്ന പരിപാടി ഒക്കെ നിറുത്തി ഇപ്പൊ നീ സ്വന്തം നിലയ്ക്ക് പോസ്റ്റര്‍ നോക്കി സംഭവം എഴുതാന്‍ തുടങ്ങിയാ ?ഈ വാചകം ഞാന്‍ തീയറ്റര്‍നു മുന്നിലെ ഫാന്‍സ് ബോര്‍ഡില്‍ വായിച്ചതു ആണല്ലോ
നിങ്ങള്‍ ആളെ വടിയാക്കാതെ പടത്തിന്‍റെ വിശേഷങ്ങള്‍ പറഞ്ഞേ. ആരാ അണ്ണാ ഇതിന്‍റെ സംവിധായകന്‍? ബാക്കി ആള്‍ക്കാര്‍? എനിക്ക് ദിലീപ് ഉണ്ടെന്നല്ലാതെ വേറെ ഒന്നും ഈ ചിത്രത്തെ പറ്റി അറിയില്ല .
പുതുമുഖം എന്നു ഞാന്‍ കരുതുന്ന സഞ്ജീവ് രാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ക്യാമറ സാലു ജോര്‍ജ്. വൈഡ് സ്ക്രീന്‍ സിനിമയുടെ ബാനെറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ മണി ,സലിം കുമാര്‍,സുരാജ്,കോട്ടയം നസീര്‍,സാദിഖ്,ബാബുരാജ്,ദേവന്‍,രംഭ,മുക്ത തുടങ്ങിയവര്‍ അഭിനയിക്കുന്നു .
പടം എങ്ങനെ ?
നല്ലോരു കഥയായി പറയാമായിരുന്ന ഒരു സംഭവം . ശരാശരിക്കും താഴെ നിലവാരമുള്ള ഒരു പടമായി എടുത്തു വെച്ചിട്ടുണ്ട്
ജനപ്രിയ നായകന്‍ ദിലീപ് ...
ഡേ , ഈ സ്ഥാനപ്പേരുകളുടെ പിന്നാലെ പോയി ലയണ്‍, ഡോണ്‍ തുടങ്ങിയ പടങ്ങള്‍ ഇറക്കി കുത്തുപാള ഒരെണ്ണം സെറ്റപ്പ് ചെയ്തു വെച്ച നിലയില്‍ നിന്നും അത്യാവശ്യം ഒന്ന് പിടിച്ചു കയറി വരുന്നതെ ഉള്ളു അങ്ങേര്‍.നീയൊക്കെ കൂടി വീണ്ടും അങ്ങേരെ കുഴിയിലാക്കി കൊടി നാട്ടും, അല്ലെ ?
എന്നാല്‍ വെറും ദിലീപ് എങ്ങനെ ?
ദിലീപ് ഈ സിനിമയില്‍ സഹ നായകന്‍ ആണോ അതോ ഗസ്റ്റ് ആണോ എന്ന് സംവിധായകനും ,തിരക്കഥാകൃത്തിനും മാത്രമേ അറിയു.
അപ്പോള്‍ ദിലീപ് അല്ലെ ഈ പടത്തിലെ ഹീറോ ?
എവിടെ ? നല്ല ഒന്നാന്തരം പായുംപുലി മോഡല്‍ പടമാണ് മോനെ ഇത് .വിത്ത് അവിടിവിടെ ദിലീപിന്‍റെ മിന്നലാട്ടം .
എന്നാലും , സ്ക്രീനില്‍ വരുന്ന സീനിലോക്കെ ദിലീപ് തകര്‍ത്തോ ?
ഡേ , ഒന്നാമത് ഒരു അവിഞ്ഞ കഥാപാത്രം , അതിനിടെ ചില സീനുകളില്‍ ദിലീപ് കയറി അഭിനയിച്ച് നമ്മളെ പേടിപ്പിക്കുകയും ചെയ്യും.എനിക്ക് ബോറായിട്ടാണ് തോന്നിയത് .
ഛെ , കളഞ്ഞില്ലേ . ങ്ങാ പോട്ടെ . കലാഭവന്‍ മണി എങ്ങനെയുണ്ട് ?
സുപ്പര്‍സ്റ്റാര്‍ സൂര്യകിരണ്‍ എന്നൊരു സിനിമാ നടന്‍റെ വേഷമാണ് പുള്ളിക്ക് ഇതില്‍ .പാവത്തം തോന്നിപ്പിക്കുന്ന സീനുകളില്‍ താന്‍ ഒരു നിഷ്കളങ്കനാണ് എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചേ അവരെ വിടു എന്ന വാശിയിലെ പെര്‍ഫോമന്‍സുകള്‍ ഒഴിച്ചാല്‍ വലിയ കുഴപ്പമില്ല.
കലാഭവന്‍ മണിയാണോ ഫിലിംസ്റ്റാര്‍ .അപ്പൊ ദിലീപോ ?
നന്ദഗോപന്‍ എന്ന തിരക്കഥാകൃത്ത് .ഓട്ടു കമ്പനിയില്‍ ദിവസക്കൂലിക്ക് കണക്കെഴുതുന്നതിനിടെ കഷ്ടപ്പെട്ട് എഴുതിയ അഭയാര്‍ത്ഥികള്‍ എന്ന തിരക്കഥ സൂര്യകിരണിനെ നായകനാക്കി ഒരു സിനിമയാക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു എഴുത്തുകാരന്‍ .
കിടിലം ത്രെഡ് ...ഒരു ഉദയനാണ് താരം ലൈന്‍ ആകാമായിരുന്നു അല്ലെ ?
അതല്ലേ സങ്കടം .ഉദയനാണ് താരത്തിന്‍റെ യാതൊരു ഫീലും ഇല്ലാതെ ഉഗ്രനായി പറയാവുന്ന കഥയാണ് പടത്തില്‍.
അത് കഥ ബാക്കി കൂടി കേട്ടിട്ട് ഞങ്ങള്‍ നിരൂപകര്‍ തീരുമാനിക്കാം. ബാക്കി പറഞ്ഞേ.
നന്ദഗോപന്‍ എഴുതിയ തിരക്കഥ അയാളുടെയും,അയാളുടെ നാടായ ചിറ്റാരിവട്ടത്തെ ആളുകളുടെയും കഥയാണ്. അവരുടെ ദുരിതങ്ങളുടെയും , ത്യാഗങ്ങളുടെയും ആ കഥ സൂര്യകിരണോട് ഒന്ന് പറയാന്‍ തന്നെ അയാള്‍ക്ക് രണ്ടു വര്‍ഷങ്ങളുടെ അലച്ചില്‍ വേണ്ടി വരുന്നു .പക്ഷേ ഒടുവില്‍ കഥ പറയാന്‍ ലഭിക്കുന്ന അവസരത്തില്‍ , അയാള്‍ക്ക് ആ കഥ ഫലപ്രദമായി സൂര്യകിരണോട് പറയുവാന്‍ സാധിക്കുന്നില്ല .സൂര്യകിരണ്‍ നന്ദഗോപനെ ഇറക്കി വിടുന്നു. പെട്ടന്നുള്ള വികാര വിക്ഷോഭത്തില്‍ തന്‍റെ തിരക്കഥ സൂര്യകിരണിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ടാണ് നന്ദഗോപന്‍ പോകുന്നത് .പിന്നീട് ആ കഥ വായിക്കുന്ന സൂര്യകിരണ്‍ ചിറ്റാരത്തൊടി തന്നെ ലൊക്കേഷന്‍ ആക്കി ആ സിനിമ ചെയ്യുവാന്‍ തീരുമാനിക്കുന്നു .ഒപ്പം നന്ദഗോപനെ കണ്ടെത്താനും . തിരക്കഥ സിനിമയാക്കുന്നതിന് പിന്നില്‍ നന്ദഗോപനും, സൂര്യകിരണും അവരുടെതായ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നതാണ് കഥയിലെ വഴിത്തിരിവുകള്‍ . അഭയാര്‍ഥികള്‍ എന്നു പേരിടുന്ന ആ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത് ആ ഗ്രാമത്തില്‍ ജീവിച്ചിരുന്ന സഖാവ് രാഘവന്‍ (തലൈവാസല്‍ വിജയ് ) എന്ന വ്യക്തിയിലൂടെ ആ ഗ്രാമത്തിന്‍റെ കഥയാണ് . രാഘവന്‍റെ അനുയായികള്‍ ആയിരുന്ന തമ്പാന്‍ (ദേവന്‍) ഇന്നു മന്ത്രിയാണ് (ബാബു രാജ്, സാദിഖ് പോലയുള്ള ശിങ്കിടികള്‍ വേറെയും ). ഏങ്ങനെ ഒരു സിനിമ ഇറങ്ങാന്‍ പോകുന്ന വാര്‍ത്ത അറിഞ്ഞു അവര്‍ അസ്വസ്ഥരാകുന്നു.തുടന്നുള്ള സംഭവങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു
നല്ല കഥ അല്ലെ അണ്ണാ ?
ഡേ,സിനിമയുടെ മുഴുവന്‍ കഥ ഞാന്‍ പറഞ്ഞതിലും നല്ലതാണ്.പക്ഷേ തൊണ്ണൂറുകളുടെ ആദ്യമെങ്ങാനും സ്വീകരിക്കേണ്ട ഒരു അവതരണ രീതി , ഒരു സെന്സുമില്ലാതെ വികസിപ്പിക്കപ്പെട്ട കഥാപാത്രങ്ങള്‍ , അനുഭവങ്ങള്‍ പാളിച്ചകള്‍ കാലഘട്ടത്തിലെ ക്ലൈമാക്സ് (വിത്ത് ചില ഷാജി കൈലാസ് -രണ്‍ജി പണിക്കര്‍ നമ്പരുകള്‍ ) ഇതെല്ലാം ചേരുമ്പോള്‍ പടം കോഞ്ഞാട്ടയായി പോകുന്നുണ്ട്.
ചുമ്മാ നന്നാക്കാമായിരുന്നു എന്ന് പറഞ്ഞു തള്ളാതെ. എങ്ങനെ എന്ന് ഒന്ന് പറയാമോ ? ഉദാഹരണമായി സൂര്യ കിരണും നന്ദഗോപനും ആയി സൂപ്പര്‍ താരങ്ങള്‍ അവരുടെ അതുല്യ പ്രതിഭ കാഴ്ച വെച്ചിരുന്നു എങ്കില്‍ എന്നല്ലേ അണ്ണന്‍ ഉദേശിച്ചേ .
നീ എന്‍റെ കൈയില്‍ നിന്ന് വള്ളത് വാങ്ങിയിട്ടേ പോകു അല്ലെ . എടാ ഇങ്ങനെ ഒന്ന് ആലോചിച്ചു നോക്കിക്കേ . സൂര്യകിരണ്‍ എന്ന സൂപ്പര്‍ താരം. തികച്ചും വാണിജ്യ സിനിമകള്‍ ചെയ്തു മുന്‍നിരയില്‍ എത്തിയ ഇയാള്‍ക്ക് ഒരു നടന്‍ എന്ന നിലയില്‍ അംഗീകാരം നേടണം എന്നുണ്ട് . അങ്ങെനെ ഇരിക്കുമ്പോള്‍ നന്ദഗോപന്‍ കാണാന്‍ വരുന്നു .തിരകഥ വലിച്ചെറിഞ്ഞിട്ട് പോകുന്നു. പോകുന്ന വഴിക്ക് അപകടം ആണോ കൊലപാതകം ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ കൊല്ലപ്പെടുന്നു.തിരകഥ വായിക്കുന്ന സൂര്യ കിരണ്‍ ഒരു അഭിനേതാവ് എന്ന നിലയ്ക്ക് കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായി കണ്ടു ഈ തിരകഥ ചലച്ചിത്രം ആക്കാന്‍ തീരുമാനിക്കുന്നു . സിനിമ എടുക്കാനായി ആ ഗ്രാമത്തില്‍ എത്തി ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ അവിടുത്തെ പ്രശ്നങ്ങളും ആള്‍ക്കാരുടെ ബുദ്ധിമുട്ടുകളും മനസിലാക്കി പതുക്കെ പതുക്കെ അവരില്‍ ഒരാളായി മാറുന്ന ഒരു രീതി ആയാലോ .തുടക്കത്തില്‍ തികഞ്ഞ വാണിജ്യ മനോഭാവത്തോടെ ആ ഗ്രാമത്തില്‍ എത്തുന്ന സൂര്യകിരണ്‍നു സംഭവിക്കുന്ന മാറ്റം സ്വാഭാവികമായി ചിത്രീകരിക്കാന്‍ കഴിഞ്ഞാല്‍ രംഗ് ദേ ബസന്തി പോലെ നമ്മള്‍ ഒക്കെ എന്നും ഓര്‍ക്കുന്ന ചിത്രം ആയേനെ ഇതും .(അത്യാഗ്രഹം ആണ് എന്നറിയാഞ്ഞല്ല!!)
അല്ല ഒരു സിനിമ നടന്‍ കേറി പൊതു ജനത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുക എന്നൊക്കെ പറഞ്ഞാല്‍ .......
എന്താ കുഴപ്പം ? ഹല്ലാ ബോല്‍ എന്ന രാജ് കുമാര്‍ സന്തോഷി ചിത്രം പോലുള്ളവ ഇങ്ങനത്തെ തീം ഫലപ്രദമായി ഉപയോഗിച്ചിട്ടു ഉള്ളവയാണ്. പിന്നെ ഒരു ചെട്ടിയാര്‍ തുടങ്ങുന്ന സോപ്പ് കമ്പനി ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം കുട്ടിച്ചോര്‍ ആക്കുന്നു എന്ന് പറയുന്നതിന് പകരം കൊക്കോ കോള പോലെയുള്ള ഒരു ബഹുരാഷ്ട്ര ഭീമന്‍ ആ ഗ്രാമത്തില്‍ ഉണ്ടാക്കുന്ന കുടി വെള്ള ക്ഷാമമോ എന്‍ഡോ സള്‍ഫാന്‍ പോലുള്ള പ്രശ്നങ്ങളോ ഒക്കെ കൊണ്ട് വന്നെങ്കില്‍ ഈ ചിത്രം കുറെ കൂടി ഗൌരവം ഉള്ള ഒന്നായി മാറിയേനെ. കലാഭവന്‍ മണിയും ദിലീപും പരസ്പരം റോളുകള്‍ വെച്ച് മാറുകയും .ചിത്രം ഒരു ദുരന്തപര്യവസാനി ആകുകയും ചെയ്തിരുന്നു എങ്കില്‍ തകര്‍ത്തേനെ.പിന്നെ അനിയാ ഇതൊക്കെ എനിക്ക് ചെയ്യാമായിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍. നിനക്കെന്തു തോന്നുന്നു എന്നത് നിന്‍റെ കാര്യം.പക്ഷെ ആദ്യത്തെ ഒരു അര മണിക്കൂറും പിന്നെ അവസാനത്തെ അഞ്ചു മിനിട്ടും പ്രത്യക്ഷപ്പെടുന്ന സുരാജ് മനുഷ്യന്‍റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ എല്ലാരും യോജിക്കും എന്ന് ഉറപ്പാണ്.പിന്നെ ദേവനെ കുറഞ്ഞത് ഒരു എം എല്‍ എ വരെ ഒകെ ആക്കിയാല്‍ (അല്ലെങ്കില്‍ പാര്‍ട്ടി ചാനല്‍ ചെയര്‍മാന്‍ പോലെ എന്തെങ്കിലും ) സഹിക്കാം . ഒരു മന്ത്രിയെ സൂപ്പര്‍ താരം ജനമധ്യത്തില്‍ ഇട്ടു തല്ലുക എന്നൊക്കെ പറഞ്ഞാല്‍ ..... കടുപ്പമല്ലേ
രംഭ,മുക്ത തുടങ്ങിയ നായികമാര്‍...അങ്ങനെ എന്തെങ്കിലും ആശ്വാസ വഴികള്‍ ?.
പായുംപുലിയിലെ മഴപ്പാട്ടിന്‍റെ ഓര്‍മ്മയായിരിക്കും അല്ലെ ? രംഭയുടെ (ഗസ്റ്റ് ആണ് ) ഒരു പാട്ട് ഉണ്ട്.പക്ഷെ അവരെ ഈ പടത്തില്‍ കണ്ടാല്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഐയഡിന്‍ മുക്കിയ പഞ്ഞി പോലെയുണ്ട്. മുക്ത,കുറെ കരഞ്ഞ് നിലവിളിച്ച് അലമ്പാക്കി നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്നു. വേറെ ഒരു പ്രയോജനവും ഇല്ല .
സംഗീതം ? ക്യാമറ ? ...
ഡാ!!!
അല്ല അണ്ണാ , മിനിമം സാങ്കേതികം പറയാതെ നിരൂപണം പാടില്ലെന്നാ കാളകൂടത്തിന്‍റെ പുതിയ പോളിസി. അതാ.
രണ്ടും ഒരു പത്തു കൊല്ലത്തെ പഴക്കം തോന്നിക്കുന്നത് അവഗണിച്ചാല്‍ പോലും ബോറാണ് .
അപ്പോള്‍ ചുരുക്കത്തില്‍ ...
നല്ലൊരു പടമാകാനുള്ള എലാ കോപ്പും ഉണ്ടായിട്ടും,നശിപ്പിക്കപ്പെട്ട ഒരു സിനിമ .
Showing posts with label കലാഭവന്‍ മണി. Show all posts
Showing posts with label കലാഭവന്‍ മണി. Show all posts
Wednesday, July 13, 2011
Tuesday, October 12, 2010
ചേകവര്‍ (chekavar)
ഹലോ എങ്ങോട്ടാ അണ്ണോ?
മടുത്തെടെ ഈ നാട് ഒരു കാലത്തും നന്നാകില്ല . നന്നാകണം എന്നു ആര്‍ക്കും ആഗ്രഹവും ഇല്ല.
ഇതെന്തു പറ്റി ഒരു നിരാശ ലൈന്‍?
പിന്നെ എന്ത് പറയാനാ? ഒരു സൂപ്പര്‍ അപ്പുപ്പന്റെ ചിത്രം ഇഷ്ടപെട്ടില്ല എന്നു പറഞ്ഞാല്‍ അങ്ങേരുടെ ആരാധകരുടെ കണ്ണില്‍ നമ്മള്‍ മറ്റേ അപ്പുപ്പന്റെ ആളു ആയി. അല്ലെങ്കില്‍ തിരിച്ചും. പൊന്നനിയാ നീ തന്നെ പറ ഇവനൊക്കെ ഇഷ്ടപ്പെട്ടു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇഷ്ടപെട്ടോണം എന്നു പറയുന്നത് കഷ്ടമല്ലേ .
അതൊക്കെ തന്നെ .പക്ഷെ മലയാളീ അടിസ്ഥാനപരമായി ബുദ്ധി ജീവികള്‍ അല്ലെ ? അപ്പോള്‍ ......
നീ എന്നെ കൊണ്ട് ബ്ലോഗില്‍ അശ്ലീലം പറഞ്ഞു എന്ന പഴി കൂടെ കേള്‍പ്പിക്കും . എടാ മലയാള സിനിമയുടെ നിലവാരം താഴോട്ടാണ് എന്നു എല്ലാരും സമ്മതിക്കുമല്ലോ ? അപ്പോള്‍ ഈ നിലവാര തകര്‍ച്ചക്ക് മുപ്പതും അന്‍പതും വര്‍ഷങ്ങളായി അഭിനയിച്ചു തകര്‍ക്കുന്നവര്‍ക്ക് ഒരു പങ്കും ഇല്ലെന്നും അല്ലെങ്കില്‍ ഇവര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നും ഉറച്ചു വിശ്വസിക്കുന്നവനെ ബുദ്ധി ജീവി എന്നല്ല വേറെ ചിലതാണ് വിളികേണ്ടത്.
ശരി അതൊക്കെ വിട്ടേ .ഇപ്പോള്‍ വന്നത് ..... ഇന്നലെ തിരക്കിട്ട് പോകുന്നത് കണ്ടല്ലോ ? ഇനി ഏതു പടം ബാക്കി?
ഒന്നുമില്ലേ?
ഇനി ... അന്‍വര്‍ ഇറങ്ങിയില്ലല്ലോ ?
എടാ ഇതൊക്കെ കൊണ്ടാണ് എവിടെ നല്ല സിനിമ ഉണ്ടാകാത്തത് .കഴിഞ്ഞ ആഴ്ച ചേകവര്‍ എന്നൊരു കൊച്ചു ചിത്രം ഇറങ്ങിയത് അറിഞ്ഞയിരുന്നോ?സജീവന്‍ എന്ന പുതുമുഖ സംവിധായകനാണ് ഈ ചിത്രത്തിന് പിന്നില്‍.അഭിനയിക്കുന്നവര്‍ ഇന്ദ്രജീത്ത്,കലാഭവന്‍ മണി,സംവൃത സുനില്‍,സരയു,സുരാജ്,ജഗതി.നിര്‍മാണം പെന്റഗണ്‍ .
ശരി ഈ ഇന്ദ്രജീത്തിന്റെയും കലാഭവന്‍ മണിയുടെയും പടമൊക്കെ കാണാന്‍ ... വേറെ പണിയൊന്നുമില്ലേ ?
ഇതാണ് കുഴപ്പം .ഒരു പുതിയ സംവിധായകന്‍ അയാള്‍ എങ്ങനെ അയാളുടെ ജോലി ചെയ്തു എന്നറിയാന്‍ എവിടെ ആര്‍ക്കും താല്പര്യം ഇല്ല . പക്ഷെ മലയാള സിനിമ നന്നായേ പറ്റു. അതില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല.അതിരിക്കട്ടെ പടം എങ്ങനെയുണ്ട്?
എനിക്ക് തോന്നിയത് ബന്ധപെട്ട എല്ലാവരും അവര്‍ അവരുടെ ജോലി വൃത്തിയായി ചെയ്ത ഒരു കൊച്ചു ചിത്രം എന്നു പറയാം .മുന്‍പ് പറഞ്ഞത് പോലെ താര മൂല്യം കുറഞ്ഞ നടന്മാരെ വെച്ച് ഒരു പടം ചെയാനുള്ള വിഷമതകളെ കുറിച്ച് അറിയുന്നത് കൊണ്ട് കണ്ണടച്ച് കുറ്റം പറയാന്‍ എന്തോ മനസാക്ഷി സമതിക്കുന്നില്ല.പിന്നെ കുറ്റം പറഞ്ഞെ പറ്റു വെങ്കില്‍ സ്ഥിരം കഥ, പ്രവചിക്കാവുന്ന അവസാനം,അഭിനേതാക്കളുടെ വിമ്മിഷ്ടം എങ്ങനെ ഒക്കെ പറയാം.
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അണ്ണാ. പ്രബുദ്ധരായ മലയാളീ പ്രേക്ഷകരാണ് ഞങ്ങള്‍.കിരീടത്തിലും ഒരു വടക്കന്‍ വീരഗാഥയിലും കുറഞ്ഞ ഒരു പടവും നമ്മള്‍ സ്വീകരിക്കില്ല.പ്രതേകിച്ചും സൂപ്പര്‍ അല്ലാത്ത താരങ്ങളുടെ.അതിരിക്കട്ടെ കുറച്ചു കാലമായി ഞങ്ങള്‍ ശ്രദ്ധിക്കുന്നു പുതു മുഖങ്ങളുടെ ചിത്രങ്ങളോട് ഇങ്ങേര്‍ക്ക് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടല്ലോ?
എടേ ഒരു കൊച്ചു കുട്ടി പിച്ച വെച്ച് നടക്കുമ്പോള്‍ വീഴുന്നതും പ്രായ പൂര്‍ത്തിയായ ഒരുത്തന്‍ വെള്ളമടിച്ചു ആടിയാടി വീഴുന്നതും ഒരു പോലെ കാണണം എന്നാണെങ്കില്‍ ബുദ്ധിമുട്ടാണ്.
അത് ഇരിക്കട്ടെ സിനിമയെ പറ്റി....... കഥ ?
എടേ കാശിനാഥന്‍ എന്ന എസ് ഐ (ഇന്ദ്രജീത്ത്) ഗരുഡന്‍ രാഘവന്‍ എന്ന സെമി റിട്ടയേര്‍ഡ് അധോലോക രാജാവ് (കലാഭവന്‍ മണി) ഇവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ .സ്വന്തം ജോലി മര്യാദക്ക് ചെയ്തു ജീവിച്ചു പോകുന്ന കാശിനാഥന്‍, ആ കഥാപാത്രത്തെ വളരെ സ്വാഭാവികമായാണ് വരച്ചു കാണിക്കുന്നത്. എന്നു വെച്ചാല്‍ ഭയങ്കര ധാര്‍മിക രോഷം ഉള്ളവനോ മഹാ പേടിച്ചു തൂറിയോ അല്ലാത്ത ഒരു സാധാരണ മധ്യ വര്‍ഗ കുടുംബത്തില്‍ നിന്നും വരുന്ന പോലീസുകാരന്‍. ട്രാന്‍സ്ഫര്‍ ആയി നഗരത്തില്‍ എത്തുന്ന കാശി തുടക്കത്തില്‍ തന്നെ ഗരുഡന്‍ രാഘവനുമായി പ്രശ്നത്തില്‍ ആകുന്നു.തികച്ചും യദ്രിചികം ആയി നടക്കുന്ന ആ സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിലും.രാഘവന്‍റെ അനുജന്‍ അനുജന്‍ റോക്കി ജയിലില്‍ നിനും പുറത്തു എത്തുന്നതിനെ തുടര്‍ന്ന് കാശിക്കും രാഘവനുമിടയില്‍ പ്രശ്നങ്ങള്‍ കൂടുന്നു.റോക്കി കാശിയുടെ അനുജത്തി ഗൌരിയെ വിവാഹം കഴിക്കണം എന്നു വാശി പിടിക്കുകയും അത് നടത്തി കൊടുത്തു അനുജനും തന്നെ പോലെ അധോലോകം വിടുമെന്ന് കരുതുന്ന (രാഘവന്‍ വിവാഹത്തോടെ ആണ് അധോലോകം വിട്ടത്)രാഘവനും മുന്നിട്ടു ഇറങ്ങുമ്പോള്‍ അതിനെതിരെയുള്ള കാശിയുടെ ചെറുത്തു നില്‍പ്പുകളിലൂടെ ചേകവര്‍ പുരോഗമിക്കുന്നു.ക്ലീന്‍ action മൂഡില്‍ എടുത്ത നല്ലൊരു ചെറിയ ചിത്രം എന്നു ഈ ചിത്രത്തെ വിശേഷിപ്പിക്കാം.ഇതിനു തൊട്ടു മുന്‍പ് ഇന്ദ്രജിത്ത് അഭിനയിച്ചത് എല്‍സമ്മയിലെ കഥാപാത്രം ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഈ നടന്‍ എത്ര മുന്നോട്ടു വന്നിരിക്കുന്നു എന്നു മനസിലാകു.
അനുജനോടുള്ള വാത്സല്യത്തിലും തെറ്റ് ചെയേണ്ടി വരുന്നതിനും ഇടയില്‍ വിഷമിക്കുന്ന രാഘവനെ കലാഭവന്‍ മണി തന്നാല്‍ ആകുന്ന വിധം നന്നാക്കിയിട്ടുണ്ട്.എങ്കിലും സായികുമാറിനെ പോലുള്ള ഒരു നടന്‍ ആയിരുന്നില്ലേ കുറച്ചു കൂടി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോഗ്യന്‍ എന്നാണ് എനിക്ക് തോന്നിയത്.സരയു (ഗൌരി),സംവൃത സുനില്‍, ജഗതി,സുരാജ് ഇവര്‍ക്കൊന്നും കാര്യമായി അല്ലെങ്കില്‍ വലുതായി ചിത്രത്തില്‍ ഒന്നും ചെയ്യാന്‍ ഇല്ല.
ഒരു നാള്‍ വരും എന്ന ഒരിക്കലും തീരാത്ത പ്രതീക്ഷയും മായി ഇന്നും സൂപ്പര്‍ താര/സംവിധായകരുടെ കോപ്രായങ്ങള്‍ വാഴ്ത്തി പാടാന്‍ ഇവിടത്തെ മാധ്യമങ്ങളും മറ്റും നിരക്കുമ്പോള്‍,അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ആരാധകവൃന്ദവും നിറഞ്ഞ ഈ നാട്ടില്‍ ഇതു പോലെ ഒരു കൊച്ചു ചിത്രത്തിന് ഏറെയൊന്നും പ്രതീക്ഷിക്കാന്‍ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും ഇതിന്റെ സംവിധായകനോട് ഒരു വാക്ക് പറഞ്ഞോട്ടെ താങ്കള്‍ താങ്കളുടെ ജോലി വൃത്തിയായി ചെയ്തു. അഭിനന്ദനങ്ങള്‍ .ഒപ്പം ഇന്ദ്രജിത്തിനും മലയാള സിനിമയില്‍ ഒരു നല്ല ഭാവി നേരുന്നു.ഈ ചിത്രം ഒരു നല്ല തുടക്കം ആകട്ടെ

Labels:
അഭിപ്രായം,
ഇന്ദ്രജീത്ത്,
കലാഭവന്‍ മണി,
ചര്‍ച്ച,
മലയാള സിനിമ,
സിനിമ
Subscribe to:
Posts (Atom)