എന്തുവാടെ ഈ കുത്തിയിരുന്ന് എഴുതുന്നെ?
കാളകൂടത്തിൽ എന്റെ ചിത്രവിദ്വേഷത്തിൽ ഇടാൻ പുതിയ സാധനം "അനൂപ് മേനോൻ മലയാള സിനിമക്ക് ചെയ്ത ദ്രോഹങ്ങൾ " എങ്ങനെയുണ്ട് ?
അനിയാ എല്ലാമറിയുന്ന ഒരു ഭാവം സ്ഥായിയായി മുഖത്തുണ്ട് എന്നല്ലാതെ എന്ത് ദ്രൊഹമാണെടാ ആ മനുഷ്യൻ ചെയ്തത് ?
എന്ത് ദ്രോഹം എന്നോ ? നല്ല മാന്യമായി പോയിരുന്ന മലയാള സിനിമയെ സിനിമയെ വെറും അലവലാതി ആക്കിയത് അങ്ങേരല്ലേ ?
ആണോ ?
പിന്നെ അല്ലാതെ ? അങ്ങേരുടെ ട്രിവാൻഡ്രം ലോഡ്ജ് പോലുള്ള സാധനങ്ങൾ അണ്ണൻ കണ്ടില്ലേ ?
അനിയാ ബ്യൂട്ടിഫുൾ , ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളുടെ പേരിലല്ലേ ഈ ബഹളം ? സത്യത്തിൽ പേജ് 3 , ലൈഫ് ഇൻ എ മെട്രോ പോലുള്ള ചിത്രങ്ങളിൽ കാണിക്കുന്ന മുംബൈയെ കൊച്ചിയിൽ എത്തിക്കുക്ക മാത്രമല്ലേ ഒരു തിരകഥകൃത്ത് എന്ന നിലയിൽ ശ്രീ അനൂപ് മേനോൻ ചെയ്തുള്ളൂ . മധു ഭാണ്ടാകറും , അനുരാഗ് കഷ്യപും ഒക്കെ ചെയ്‌താൽ കിടിലം പാവം അനൂപ് മേനോണ്‍ ചെയ്താൽ മോശം . അത് തന്നെ അല്ലേടെ സംഗതി ?നേരത്തെ പറഞ്ഞ സംഗതികളുടെ കൂടെ ഇന്നത്തെ സാധാരണ മലയാളിയുടെ സ്ഥിരം സ്വകാര്യ ദുഖമായ " സകലവനും നടക്കുന്നുണ്ട് .എനിക്ക് മാത്രം ഒന്നും നടക്കുന്നില്ല " എന്ന സ്ഥായിയായ സങ്കടം കൂടി ചേർത്താണ് ഇവിടെ കച്ചവടം നടത്തുന്നത് എന്ന് മാത്രം .
അണ്ണാ ശരി പക്ഷെ ഈ സിനിമയിലെ അശ്ലീലം എന്നൊക്കെ പറഞ്ഞാൽ . കുടുംബത്തോട് ഒത്തു ഇരുന്നു കാണുക എന്നൊക്കെ ഉള്ളത് നടക്കുമോ ?
അനിയ അത് ശരി പക്ഷെ ഒരു സംശയം നീയൊക്കെ ഈ പറഞ്ഞ കുടുംബത്തിന്റെ മുൻപിൽ ഇരുന്നു ദിനപ്പത്രം വായിക്കാറില്ലേ ? അതിൽ ഒക്കെ ഉള്ളതിൽ കൂടുതൽ എന്താടാ ഈ ചിത്രത്തിൽ ഉള്ളത് ? അപ്പോൾ നമ്മുടെ നാട്ടിൽ ദൈനംദിന കാര്യങ്ങൾ എങ്ങനെ ഒക്കെ ആയതിനു ആര് എന്ത് പഴച്ചു ?
എന്റെ അഭിപ്രായത്തിൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഏറ്റവും സത്യസന്ധമായ രംഗം കോര സാറിനെ ധ്വനി "ഒന്ന് കൂടാൻ" ക്ഷണിക്കുന്ന ഭാഗമാണ് . ഒരു സാധാരണ മലയാളിയുടെ അവസ്ഥയാണ് ഈ രംഗത്ത് കാണുന്നത് . ഈ കലാപരിപാടി ഒരു കൊമ്പറ്റിഷൻ ഐറ്റം ആക്കി മാറ്റുകയും അതിൽ താൻ മോശമാണോ എന്ന കോംപ്ലക്സ് വളരുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഈ കൂട്ട പീഡനങ്ങളിലും പിഞ്ചു കുട്ടികളെ പീഡിപ്പിക്കുന്ന അവസ്ഥയിലും എത്തി നില്ക്കുന്നത് എന്ന് ഞാൻ കരുതുന്നു . പങ്കാളിയുടെ കന്യകാത്വത്തിൽ ഇത്രയധികം പ്രസക്തി ഉണ്ടാകുന്നതു പോലും താരതമ്യത്തിൽ പിന്നിൽ ആവില്ലല്ലോ എന്ന ആശ്വാസത്തിൽ നിന്ന് ഉണ്ടാകുന്നതല്ലേ എന്ന് ചിന്തിക്കണം
അണ്ണൻ എങ്ങനെ മനശാസ്ത്രഞൻ കളിക്കാതെ ഈ സിനിമയിലേക്ക് വരാമോ ?
ശരി അതൊക്കെ വിട് ഇപ്പോൾ വന്നത് അനൂപ് മേനോൻ -ജയസൂര്യ ടീം അഭിനയിക്കുന്ന ഹോട്ടൽ കാർലിഫോണിയ എന്ന സിനിമയെ പറ്റി പറയാൻ ആണല്ലോ .ഈ ചിത്രത്തിൽ ഇവരെ കൂടാതെ ധ്വനി , അപർണ്ണ , മരിയ (നോട്ട് ബുക്ക് ഫെയിം ),പി ബാലചന്ദ്രൻ , സൈജു കുറുപ്പ് ,ശങ്കർ , നന്ദു , തെസ്നിഖാൻ , ബാബു നമ്പൂതിരി, സുധീഷ് തുടങ്ങിയവർ അഭിനയിക്കുന്നു .സംവിധാനം നമുക്ക് പാർക്കാൻ എടുത്ത അജി ജോണ്‍ .ജയരാജ് ഫിലിംസ് ഒരുക്കുന്ന ഈ ചിത്രം ജോസ് മോൻ സൈമണ്‍ നിർമ്മിക്കുന്നു.
കൊച്ചി നഗരം .അവിടെ വിമാനത്താവളം .നിയന്ത്രിക്കുന്ന എയർ പോർട്ട് ജിമ്മി (ജയസൂര്യ ) യുണ്ട് . പത്തു പന്ത്രണ്ടു സിനിമ പൊട്ടി റിലീസ് ചെയ്യാനിരിക്കുന്ന ഹോട്ടൽ കാർലിഫോണിയ എന്ന സിനിമയുടെ റിലീസ് പ്രതീക്ഷിച്ചിരിക്കുന്ന സുപ്പർ സ്റ്റാർ പ്രേം ശങ്കർ (അനൂപ് മേനോണ്‍ ) ഉണ്ട് . പുറത്തിറങ്ങാത്ത ആ സിനിമയുടെ സി ഡി ദുബായിൽ നിന്ന് കൊണ്ടുവരുന്ന ക്യാരിയർ ആയി എത്തിക്കാൻ വരുന്ന റഫീഖ് (സൈജു കുറുപ്പ് ) ഉണ്ട് .5 ജി അഴിമതിയിൽ അയ്യായിരം കോടി വെട്ടിച്ച,കേരള സന്ദർശനത്തിനായി എത്തുന്ന ,കേന്ദ്രൻ കരണ്‍ സിംഗിന്റെ മകൻ തരുണ്‍ സിംഗ് (വീണ്ടും സൈജു കുറുപ്പ് ).അയാളെ തട്ടി ക്കൊണ്ട് പോകാൻ പ്ലാൻ ചെയ്യുന്ന തൊഴിൽരഹിതരായ തീവ്രവാദ തൊഴിലാളികൾ ഉണ്ട് (നന്ദുവും സംഘവും ), തരുണ്‍ സിംഗിനെ കുരുക്കാൻ തയ്യാറെടുക്കുന്ന പോലീസെ ഉദ്യോഗസ്ഥനും (മണിക്കുട്ടൻ ) സംഘവും. ഒരു ബ്രേക്ക് നു ശ്രമിക്കുന്ന സീരിയല നടി സ്വപ്നയുണ്ട് (ധ്വനി ) അവളെ പ്രാപിക്കാൻ കാശിറക്കി ബോംബയിൽ നിന്നും എത്തുന്ന ബോംബയിലെ (കൂ ) തറ വ്യവസായി (ശങ്കർ ) ഉണ്ട് .പ്രേം ശങ്കറിന്റെ അടിയുറച്ച ആരാധകനായ ഓട്ടോ തൊഴിലാളി (സുധീഷ് ) ഉണ്ട് . ബോംബയിലെ പാപ്പരാസി പ്രവർത്തനം നിർത്തി മലയാളത്തിലെ ഒരു വമ്പൻ മാധ്യമ ഓഫർ സ്വീകരിച്ചു കേരളത്തിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കുന്ന, ഒരു വൻ സ്കുപ്പ് തേടുന്ന ശശിപ്പിള്ള (പി ബാലചന്ദ്രൻ ). സുപ്പർസ്റ്റാർ സഫർ ഖാന്റെ ബീജം അമ്പതു ലക്ഷം കൊടുത്തു വാങ്ങി കിത്രിമ ബീജ സംങ്കലനത്തിലൂടെ ഗർഭം ധരിക്കാൻ കാത്തിരിക്കുന്ന സമ്പന്ന കുമാരി (മരിയ).സംഗതിയുമായി വരുന്ന സഫർഖാന്റെ ബോഡി ഗാർഡ്.ഗൾഫിൽ നിന്ന് വരുന്ന മകൻ റഫീഖിനേ കാത്തിരിക്കുന്ന ഉമ്മയുണ്ട് (സുകുമാരി ).മന്ദ ബുദ്ധിയും വായിനോക്കിയും ആയ സിറ്റി കമ്മീഷണർ അങ്ങനെ ഒത്തിരി പേരുണ്ട് ഈ നഗരത്തിൽ ഉള്ളവരും വരുന്നവരും .
ശരി അതിനു ....
അനിയാ . അടിസ്ഥാന പരമായി ഈ ചിത്രം പഴയ പ്രിയദർശൻ ചിത്രങ്ങളിലെ ആള് മാറി പോകുന്ന സംഗതി തന്നെയാണ് . സംഗതി അനൂപ് മേനോൻ ഫോർമാറ്റിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം .ആദ്യത്തെ ഒരു അഞ്ചു മിനിട്ട് രംഗം കണ്ണും കണ്ണും എന്ന പാട്ട് കാണിച്ചു ചിരിപ്പിക്കുക എന്നതല്ലാതെ വേറെ എന്താണ് ഉദേശിച്ചത് എന്ന് മനസിലായില്ല .ശങ്കറിന്റെ കോമഡി കണ്ടു ജീവിതത്തിൽ ആദ്യമായി ചിരിച്ചു പോയത് ഈ ചിത്രത്തിലാണ്!!!ശങ്കർ മാത്രമല്ല ഈ ചിത്രത്തിൽ അഭിനയിക്കുന്ന ആരും മോശമായിട്ടില്ല എന്നതാണ് സത്യം . തീവ്രവാദ തൊഴിലാളികൾ പോലും ചിരിപ്പിക്കുന്നു .സംഭാഷണം ആണ് ഈ ചിത്രത്തിലെ ഹൈ ലൈറ്റ് എന്നാണ് എനിക്ക് തോന്നിയത് .പിന്നെ കഴിഞ്ഞ ചിത്രത്തിലെ സത്യ സന്ധത ഇതിലും അത് പോലെ നില നിർത്തിയിട്ടുണ്ട് . നിങ്ങൾക്ക് ട്രിവാൻഡ്രം ലോഡ്ജ് ഇഷ്ടപ്പെട്ടു എങ്കിൽ ഈ ചിത്രവും ഇഷ്ടപ്പെടും എന്ന് ചുരുക്കം .ഒരു വിജയിച്ച ചിത്രത്തിന്റെ ചുവടു പിടിച്ചു അടുത്ത ചിത്രം എടുക്കുമ്പോൾ കഴിഞ്ഞ ചിത്രത്തിന്റെ ഫീൽ നിലനിർത്തി കൊണ്ട് തന്നെ വേറൊരു കഥ പറയുന്നത് എങ്ങനെ എന്ന് നമ്മുടെ സംവിധായകർക്ക് കണ്ടു പഠിക്കാവുന്നതാണ് (സായിപ്പൻമാരാണ് ഈ രംഗത്ത് കാലൻമാർ . പെട്ടന്ന് ഓർമ്മ വരുന്ന ഉദാഹരണം Die Hard സീരീസ് ആണ് ).കഴിഞ്ഞ ചിത്രത്തിലെ കുറവുകൾ പരിഹരിക്കാൻ ഈ ടീം നടത്തിയ ശ്രമങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നതും കഷ്ടമാണ് . ഉദാഹരണമായി ട്രിവാൻഡ്രം ലോഡ്ജ് എന്നാ ചിത്രത്തിൽ അനൂപ് മേനോണ്‍ മുഴച്ചു നില്ക്കുന്ന ഒരു കഥാപാത്രമായി വരുമ്പോൾ ഈ ചിത്രത്തിൽ അദ്ദേഹത്തെ ഒതുക്കി നിർത്തിയിരിക്കുന്നു . കഥയില്ലയിമ്മ എന്ന പ്രശ്നവും ഈ ചിത്രത്തിൽ കുറെ ഒക്കെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് (ഭയങ്കര കഥയാണ് എന്നല്ല )
അപ്പോൾ ചുരുക്കത്തിൽ
നേരത്തെ പറഞ്ഞത് തന്നെ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രം ഇഷ്ടപ്പെട്ട ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ ചിത്രവും ഇഷ്ടപ്പെട്ടെക്കാം . എനിക്ക് ആ ചിത്രം ഇഷ്ടപ്പെട്ടു എന്നതിനാൽ (കുറവുകൾ ഇല്ലെന്നല്ല ) ഈ ചിത്രവും ബോർ അടിക്കാതെ കാണാൻ കഴിഞ്ഞു

ഇതെന്താ സിജു കുറുപ്പ് ഈ സിനിമയില്‍ രണ്ടു വേഷങ്ങള്‍ ചെയ്യുന്നുണ്ടോ.??
ReplyDelete"പുറത്തിറങ്ങാത്ത ആ സിനിമയുടെ സി ഡി ദുബായിൽ നിന്ന് കൊണ്ടുവരുന്ന ക്യാരിയർ ആയി എത്തിക്കാൻ വരുന്ന റഫീഖ് (സൈജു കുറുപ്പ് ) ഉണ്ട് .5 ജി അഴിമതിയിൽ അയ്യായിരം കോടി വെട്ടിച്ച,കേരള സന്ദർശനത്തിനായി എത്തുന്ന ,കേന്ദ്രൻ കരണ്‍ സിംഗിന്റെ മകൻ തരുണ്‍ സിംഗ് (സൈജു കുറുപ്പ് )."
ട്രിവാന്‍ഡ്രം ലോഡ്ജ് തീരെ ഇഷ്ടപ്പെട്ടില്ല. ചില ഭാഗങ്ങള്‍ നന്നായി എന്നു പറയാമെങ്കിലും (ex: ജയസൂര്യ/തെസ്നിഘാന്‍ രംഗങ്ങള്‍)..പക്ഷേ കഥയേക്കാള്‍ സംവിധാനത്തിന്റെ പോരായ്മ ആണെന്ന് തോന്നി. ബോറടിയിലെത്തിക്കുന്ന ഏസും അനാവശ്യ കാര്യങ്ങളുടെ മേല്‍ ടൈം വേസ്റ്റും ഡീറ്റേയില്‍സും അണ്‍റിയലിസ്റ്റിക്കായ ചില രംഗങ്ങളും...പരമ ബോറായി തോന്നി. ബ്യൂട്ടിഫുള്‍ നല്ല പടമായും തോന്നി. ഏതായാലും ഇതിനു തലവെച്ചേക്കാം
ReplyDeleteമുടക്കുന്ന കാശ് മുതലാകുന്ന ചിത്രം.ബോറടിയില്ലാതെ കണ്ടിരിക്കാം.അറിയാതെ ചിരി വിടര്‍ത്തുന്ന ഒട്ടേറെ രെംഗങളുണ്ട്. ജയസൂര്യയുടെ അഭിനയം എടുത്തുപറയത്തക്കതാണ്. ആകെക്കൂടി തരക്കേടില്ലാത്ത ചിത്രമാണ് ഹോട്ടല്‍ കാലിഫോര്‍ണിയ.
ReplyDelete