Friday, February 1, 2013

വിശ്വരൂപം (Vishvaroopam :Review)

വിജയിച്ചേ  വിജയിച്ചേ  കമലഹാസന്‍  വിജയിച്ചേ .....


അണ്ണാ നിങ്ങള്ക്ക് എന്ത്  പറ്റി വട്ടായോ അതോ കേരളത്തിലെ സുപ്പര്‍ താരങ്ങളെ പോലെ കമല്‍  ഫാന്‍സ്‌ രൂപീകരിച്ചോ ? പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ

 ഇതു വളരെ മോശമാണ്.

എന്തുവാടെ  ?

നിങ്ങള്‍ ഈ റേസ് 2 , കമ്മത്ത് തുടങ്ങിയവയെ പറ്റി ഒക്കെ അങ്ങ് ചാടിക്കേറി  അഭിപ്രായം പറഞ്ഞു കളയും ഭാരതത്തിന്‍റെ തന്നെ അഭിമാനമായ കമലഹാസന്‍  എടുത്ത വിശ്വരൂപത്തെ പറ്റി ഇതു വരെ ഒരക്ഷരം പറഞ്ഞു കേട്ടില്ലല്ലോ  എന്ത് പറ്റി ?

അത് പറയാനല്ലേ ഇങ്ങോട്ട്  വന്നത്. അതിനു നീ സമ്മതിക്കണ്ടേ? സംവിധാനം , തിരകഥ എല്ലാം കമലഹാസന്‍  തന്നെ ..കമലഹാസനെ കൂടാതെ പൂജ കുമാര്‍  , അന്ദ്രിയ ജെര്‍മിയ (നമ്മുടെ അന്നയും റസൂലും എന്ന പടത്തിലെ അന്ന ), രാഹുല്‍ ബോസ് , ശേഖര്‍ കപൂര്‍ ഇവരൊക്കെയാണ്  എനിക്കറിയാവുന്ന, ഈ സിനിമയില്‍ അഭിനയിക്കുന്നവര്‍.

അമേരിക്കയില്‍  ജീവിക്കുന്ന ഡോക്ടര്‍ നിരുപമയില്‍ നിന്ന് ചിത്രം തുടങ്ങുന്നു. തന്‍റെ അത്രക്കൊന്നും സന്തോഷകരമല്ലാത്ത ദാമ്പത്യ ജീവിതത്തെ കുറിച്ചും ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയുമായുള്ള അടുപ്പത്തെ പറ്റിയും സംസാരിക്കുന്ന നിരുപമ, വിശ്വനാഥ് എന്ന തന്‍റെ ഭര്‍ത്താവിനെ സ്വീകരിച്ചത് അമേരിക്കയില്‍ എത്താനുള്ള  സൌകര്യാഥം ആയിരുന്നു എന്ന് വെളിപ്പെടുത്തുന്നു ഇവര്‍ തമ്മിലുള്ള പ്രയവ്യത്യസവും ഒരു ഘടകമായി പറയുന്നുണ്ട്. ഡാന്‍സ് ക്ലാസ്സ്‌ നടത്തി  കഴിയുന്ന സ്ത്രൈണ സ്വഭാവിയായ വിശ്വനാഥിലേക്കാണ് പിന്നെ നമ്മെ ഈ ചിത്രം കൊണ്ടു പോകുന്നത്.

വിവാഹമോചനം കിട്ടാനുള്ള കാരണതിനായി തന്‍റെ ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഒരു സ്വകാര്യ ഡിക്റ്ററ്റിവിനെ ഏര്‍പ്പാട് ചെയുന്നു നിരുപമ. അവിടെ നിന്ന് നിരുപമയും നമ്മളും വിശ്വനാഥിന്‍റെ മറ്റൊരു മുഖം കാണുന്നു. വിഷി എന്ന് വിളിക്കപ്പെടുന്ന സൌമ്യനായ , സ്ത്രൈണ സ്വഭാവിയായ  വിശ്വനാഥ് ശരിക്കും റോയുടെ അണ്ടര്‍ കവര്‍  എജന്‍റ്റായ, അഫ്ഗാനില്‍ നിന്നും അമേരിയില്‍ എത്തിയ ഒമര്‍ (രാഹുല്‍ ബോസ് ) എന്ന താലിബാന്‍  തീവ്രവാദി നേതാവിനെ തേടുന്ന, നിസാം മുഹമ്മദ്‌ കാശ്മീരി എന്ന വ്യക്തിയാണ് എന്നും  മനസിലാകുന്നു.വിശ്വനാഥിന്‍റെ വിരലില്‍ എണ്ണാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും വിദ്യാര്‍ഥികളില്‍ ചിലരും എല്ലാം ഇയാളുടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവര്‍ ആണെന്നും വെളിവാകുന്നു.പിന്നീടു താലിബാന്‍ സംഘത്തില്‍ ചേരുന്ന നിസാമിന്‍റെ ഫ്ലാഷ് ബാക്ക് ആണ് . ഇടവേളക്കു ശേഷം കഥ വീണ്ടും അമേരിക്കയില്‍ നിന്നും തുടരുന്നു.അമേരിക്കയില്‍  ഒരു വന്‍ ബോംബ്‌ ആക്രമണത്തിനു പദ്ധതി ഒരുക്കുന്ന ഒമറിന്‍റെ പ്ലാന്‍  തകര്‍ത്തു, ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുന്ന ഒമറിനെ പിന്തുടരുന്ന നായകനും കൂട്ടരെയും കാണിച്ചു, ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചനകള്‍  നല്‍കികൊണ്ട് ചിത്രം അവസാനിക്കുന്നു

ശരി അതിരിക്കട്ടെ സംഗതി എങ്ങനെ കലക്കിയോ ?

കമലഹാസന്‍ എന്ന നടന്  തിരകഥ എന്ന സംഗതി വഴങ്ങും എന്ന് എനിക്ക് ഇതു വരെ തോന്നിയിട്ടില്ല . അദ്ദേഹം ഒരു നല്ല നടന്‍ ആണ്. ഒരു ഭേദപ്പെട്ട സംവിധായകനാണ്. നന്നായി സംഭാഷണം എഴുതുന്ന ആളാണ് (ഇതാണ് പലപ്പോഴും നല്ല തിരകഥയായി തെറ്റിധരിക്കപ്പെടുന്നത്). തനിക്കു വഴങ്ങാത്ത തിരകഥയുടെ പാളിച്ചകള്‍ ഈ സിനിമയുടെ രണ്ടാം പകുതി ഒന്നുമില്ലാതെ ആക്കുന്നു എന്നതാണ് സത്യം. ബാക്കി പല രംഗത്തും മികവു പുലര്‍ത്തുന്ന ഈ ചിത്രം ഈ ഒരൊറ്റ കാരണം കൊണ്ട് ഒന്നുമില്ലാതെ ആവുന്നത് സത്യത്തില്‍ കഷ്ട്ടമാണ്.ഒരു ത്രില്ലര്‍ എന്ന നിലയിലേക്ക് ഉയരേണ്ട രണ്ടാം പകുതി തികച്ചും നിരാശജനകമാണ് .നല്ലൊരു ക്ലൈമാക്സ്‌ പോലും ഒരുക്കാന്‍ തിരകഥാകൃത്ത് എന്നാ നിലയ്ക്ക് കമലഹാസന് കഴിഞ്ഞിട്ടില്ല 

അപ്പോള്‍ അണ്ണന്‍  ആദ്യം കമലഹാസന്‍ വിജയിച്ചേ എന്ന് ആര്‍ത്തു വിളിച്ചതോ ?

കാരണം തികച്ചും ലളിതം. ഈ കളിയില്‍ അവസാന വിജയി ശ്രീ കമലഹാസന്‍ തന്നെ ആയിരിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . ഇതൊരു വെറും വില കുറഞ്ഞ  പബ്ലിസിറ്റി തന്ത്രം ആണെന്നല്ല പറയാന്‍ ഉദേശിക്കുന്നത്.മറിച്ചു അനാവശ്യ വിവാദങ്ങള്‍ ഒരു സിനിമയുടെ നിക്ഷ്പക്ഷമായ അവലോകനത്തിന് എങ്ങനെ തടസ്സമാകുന്നു എന്നതിന് ഉദാഹരണം ആണ് ഈ ചിത്രം എന്നാണ്.

അനാവശ്യമോ ? ചുമ്മാ വൃത്തികെട് പറയല്ലേ . ഇന്ത്യന്‍ മുസ്ലിം മതവികാരത്തെ മൊത്തമായി ......

അനിയാ ഈ ചിത്രത്തില്‍ ഇന്ത്യന്‍ മുസ്ലിമായ ഒരേ ഒരു കഥാപാത്രമേ  ഉള്ളു . അത് നായകനായ കമലഹാസന്‍  അവതരിപ്പിക്കുന്ന നിസാം/ വിശ്വനാഥ് ആണ്. ബാക്കി മുഴുവന്‍ മുസ്ലിം  കഥാപാത്രങ്ങളും താലിബാന്‍ തീവ്രവാദികളാണ് . ഇവരെ കുറിച്ച് ഞാന്‍ മനസിലാക്കിയിട്ടുള്ളത് ഖുറാന്‍  എന്ന മതഗ്രന്ഥം തെറ്റായി അഥവാ ദുര്‍വ്യാഖ്യാനം ചെയ്തു ലോകത്തില്‍ പലയിടത്തും (ഇന്ത്യയടക്കം) തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം കൊടുക്കുന്ന ആള്‍ക്കാര്‍ ആണെന്നാണ്. (തെറ്റാണ് പറയുന്നതെങ്കില്‍ തിരുത്തുക .അജ്ഞത  ഒരു കുറ്റം അല്ലല്ലോ ) . തീവ്രവാദ പ്രവര്‍ത്തങ്ങള്‍, പ്രത്യേകിച്ചും ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം നശിപ്പിക്കുന്ന ബോംബ്‌ ഇതു വരെ ആരും കണ്ടു പിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് സമാധാന പൂര്‍ണമായ ജീവിതം വായിക്കാന്‍ ആഗ്രഹിക്കുന്ന എതൊരു സാധാരണക്കാരനും തീവ്രവാദത്തെ അനുകൂലിക്കയില്ല എന്ന് ഞാന്‍ കരുതുന്നു. സാങ്കേതികമായി ഈ ചിത്രത്തിലെ ഒരു പിഴവ്, അതായിത്  ഇടയ്ക്കിടെ അറബിയില്‍ ഉള്ള സംഭാഷണം തമിഴ് സബ് റ്റൈറ്റില്‍ കാണിക്കുന്നുണ്ട് . ആ ഭാഗത്ത്‌ എന്തെങ്കിലും അപമാനകരമായി ഉണ്ടോ എന്നെനിക്കറിയില്ല

ഇനി ഇതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ പറ്റി. നമ്മുടെ നാട്ടില്‍ സെന്‍സര്‍ ബോര്‍ഡ്‌ എന്നൊരു സംഗതി ഉണ്ട് .വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത് . ആ നിയമങ്ങള്‍ അപര്യാപ്തം ആണെന്ന് തോന്നുന്നു എങ്കില്‍ അത് തിരുത്താന്‍  കോടതിയെ സമീപിക്കാനുള്ള സ്വാതത്ര്യം നമുക്കുണ്ട്. ഇനി സെന്‍സര്‍ നിയമങ്ങള്‍ പാലിക്കപ്പെട്ടില്ല എങ്കില്‍ ബോര്‍ഡ്‌ അംഗങ്ങള്‍ക്കെതിരെ നടപടിക്കു ആവശ്യപ്പെടാം . ഇതൊന്നും ചെയ്യാതെ സെന്‍സര്‍ ചെയ്തു കഴിഞ്ഞ ഒരു സിനിമ റിലീസ്  ചെയ്യാന്‍ അനുവദിക്കില്ല എന്ന് പറയുന്നത് ഭരണ കൂടത്തോടും നിയമ സംഹിതയോടും ഉള്ള വെല്ലു വിളിയാണ്. ഒത്തിരി അനാരോഗ്യകരമായ പ്രവണതകള്‍ക്ക് ഇതിനെ ശക്തമായി നേരിടാത്ത സര്‍ക്കാര്‍ നയം വഴി തെളിച്ചെക്കാം.ഒരു ചിത്രം റീലീസ്  ചെയ്യുന്നതിന് മുന്‍പ് ഇത്ര  വ്യാപകമായ പ്രതിഷേധം ഉയരുന്നത് എങ്ങനെ എന്ന് നമ്മള്‍ ആലോചിക്കേണ്ടതാണ് എന്നാണ് എന്‍റെ എളിയ അഭിപ്രായം

ഇനി ഇത്തരം വിവാദങ്ങള്‍ എങ്ങനെ ചിത്രത്തിന്‍റെ അവലോകനത്തിന് തടസ്സം ആകുന്നു എന്ന് നോക്കാം. ഈ ചിത്രം കാണുമ്പോള്‍ തീവ്രവാദികള്‍ അമേരിക്കയില്‍ ബോംബ്‌ വെച്ചാല്‍ റോ എന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനക്കു എന്താ  പ്രശനം  എന്ന് ചിന്തിക്കുന്നതിനു പകരം ചിത്രം കാണുന്നവരില്‍ ഉയരുന്ന ചോദ്യം താലിബാന്‍ തീവ്രവാദികളെ പറഞ്ഞാല്‍ ഇവിടുത്തെ മുസ്ലിങ്ങള്‍ എന്തിനു അപമാനിതര്‍ ആയതായി തോന്നണം എന്നതായിരിക്കും.ഫലത്തില്‍  ഈ  ബഹളത്തില്‍ സിനിമയുടെ  കുറവുകള്‍  വിസ്മരിക്കപെടുകയും  കാണികളുടെ  ശ്രദ്ധ  വേറൊരു ഘടകത്തില്‍  കേന്ദ്രീകരികപ്പെടുകയും ചെയ്യപ്പെടുന്നു.

ഇനി ഈ വിവാദം ഒക്കെ അവസാനിക്കുമ്പോള്‍  ഇതിന്‍റെ നിര്‍മാതാക്കള്‍ക്ക്  വേണ്ട  ലാഭം  കിട്ടുകയും  (ഇതേ വിവാദം ഉയര്‍ന്ന തുപ്പാക്കി എന്ന ചിത്രം  വന്‍ കച്ചവട വിജയം ആയിരുന്നു എന്ന് ഓര്‍ക്കുക) യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടേണ്ട സംഗതികള്‍  ഒരിക്കലും വിമര്‍ശിക്കപ്പെടാതെ പോവുകയും ചെയ്യും . ഇതു കൊണ്ടാണ് അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല എങ്കില്‍ ഈ കളിയിലെ അവസാന വിജയി കമലഹാസന്‍ തന്നെ ആകും എന്ന് പറയാന്‍ കാരണം. ഇവിടെ പറഞ്ഞ പോലെ എങ്ങാനും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്വം കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന നമ്മള്‍ ഭാരതീയര്‍ക്കു മാത്രമാണ്. (മുസ്ലിമിന് പകരം ഹിന്ദുവോ ക്രിസ്ത്യാനിയോ ആയാലും ഇതൊക്കെ തന്നെ സംഭവിക്കും എന്നത് റോമന്‍സ്  നമുക്ക് കാണിച്ചു തരുന്നു ) .

അങ്ങനെ അടച്ചു പറഞ്ഞാലോ ഈ ചിത്രത്തില്‍ നല്ലത് ഒന്നുമില്ലേ?.

അതല്ലേ നേരത്തെ പറഞ്ഞത് ബാക്കി ഒട്ടു മിക്ക ഘടകങ്ങളും നിലവാരം പുലര്‍ത്തുന്നു .പക്ഷെ നല്ലൊരു തിരകഥ ഒരുക്കുന്നതില്‍ കൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍  കമലഹാസന് എന്നും
അഭിമാനിക്കാവുന്ന ഒരു ചിത്രമായി മാറിയേനെ ഇതു .

ശരി അപ്പോള്‍ മറ്റു ഘടകങ്ങളോ ?

 പറഞ്ഞില്ലെടെ . അഭിനേതാക്കള്‍ , ഗാനങ്ങള്‍  ചായാഗ്രഹണം എല്ലാം നന്നായിട്ടുണ്ട്. അന്ദ്രിയ ജെര്‍മിയ ഒക്കെ എന്തിനാണ് എന്നത് സത്യമായും എനിക്ക് മനസിലായില്ല.പിന്നെ എന്നും കമലഹാസന് ഒരു അര 'ബാലചന്ദ്ര മേനോന്‍ ' ആയതു കൊണ്ട്  (തന്‍റെ കഥാപാത്രം ഉയര്‍ന്നു നില്‍ക്കണം എന്ന ഭാവത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് )  ഉള്ള പ്രശ്നങ്ങള്‍  വേറെയും . ഈ രീതിക്ക് പകരം  ഒരു റിട്ടയേര്‍ഡ്‌ ചാരനായി അമേരിക്കയില്‍  ഒരു വ്യാജ
ഐഡെന്‍ഡിറ്റിയില്‍  ആള്‍കൂട്ടത്തില്‍ ഒരുവനായി ജീവിക്കുന്ന വിശ്വനാഥ യദ്രിചികമായി പഴയ കാലത്തെ തീവ്രവാദികളുടെ പുതിയ പ്രവര്‍ത്ത നങ്ങളും ആയി നേര്‍ക്ക്‌ നേര്‍ വരുന്ന രീതിയില്‍ ഉള്ള ഒരു ട്രീറ്റ്മെന്‍റ്റ്  ഒരു പക്ഷെ ഇതിലും നന്നായേനെ എന്ന് തോന്നുന്നു. 

ചുരുക്കത്തില്‍ ....

അനാവശ്യ വിവാദങ്ങള്‍ കൊണ്ട് അര്‍ഹിക്കുന്നതിലേറെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം . ഒപ്പം നമ്മള്‍ കഴുതകള്‍ എന്ന് വിളിച്ചു പറയുന്ന ഒരു സംഭവവും

പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ.തിരുവനന്തപുരത്തെ  കൈരളി തീയറ്ററില്‍  വെച്ചാണ്‌ ഈ ചിത്രം കണ്ടത് . നവീകരിച്ചതിനു ശേഷം ആദ്യമായാണ് ഞാന്‍ അവിടെ പോകുന്നത് .നവീകരിച്ച തീയറ്ററില്‍ ഇരുന്നു സിനിമ കാണുന്നത് ഒരു മികച്ച അനുഭവമാണ്‌ .ഗണേഷ് കുമാറിന് നന്ദി

15 comments:

  1. സിനിമ കാണണം...
    തിരക്കഥാകൃത്ത് എന്നാ നിലയില്‍ കമല്‍ ഹാസന്‍ അത്ര മോശമാണോ? THEVARMAGAN വളരെ നല്ല സ്ക്രിപ്റ്റ് ആണല്ലോ...

    ReplyDelete
    Replies
    1. തേവര്‍മകന്‍ എന്ന ചിത്രത്തില്‍ ഭരതന്‍ ഉണ്ടായിരുന്നു എന്ന് മറക്കരുത്.അന്പേ ശിവം,വിരുമാണ്ടി, ഹേ റാം തുടങ്ങിയവ ഒന്നും നല്ല തിരക്കഥ ആയിരുന്നു ഏന് അഭിപ്രായമില്ല.സംഭാഷണം ഇവയിലൊക്കെ നന്നായിരുന്നു എന്നതും സത്യം

      Delete
  2. അഞ്ജത (? അജ്ഞത) ഒരു കുറ്റം അല്ലല്ലോ.
    ശ്ശെ.! ഒരിക്കലും അല്ല..
    പക്ഷേ അതൊരു കഴിവായി കണ്ട് അഹങ്കരിക്കരുത്.

    ReplyDelete
  3. അഞ്ജത ഒരു കുറ്റം അല്ലല്ലോ...........അതല്ല പക്ഷേ ‘ജ’ ആദ്യവും ‘ഞ’ അവസാനവും ( ജ്ഞ) എഴുതിയാൽ ‘അജ്ഞത’ ഒരു ശരിയാകും..:)

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട് .ഗൂഗിള്‍ ചെയ്തു തരുന്ന ചില സഹായങ്ങള്‍ ആണ് ഇവയൊക്കെ .ക്ഷമിക്കുമല്ലോ

      Delete
  4. ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുന്ന സംഗതി ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് എടുത്തുകളഞ്ഞോ എന്ന് ഒരു സംശയം തോന്നാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഇപ്പൊ ഏതാണ്ട് ഉറപ്പായി.
    എന്തായാലും രണ്ടു മഹാ താരങ്ങളുടെ 'ക' തുടങ്ങുന്ന സിനിമകള്‍ കളിക്കുമ്പോള്‍ ഭേദപ്പെട്ട ഒരു ചിത്രം കളിക്കാതിരുന്നാല്‍ ഒരുപക്ഷെ ആര്‍ക്കെങ്കിലും ഗുണം ഉണ്ടാകും എന്ന് കരുതുന്നു.

    ReplyDelete
  5. അനാവശ്യ വിവാദങ്ങള്‍ കൊണ്ട് അര്‍ഹിക്കുന്നതിലേറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം . ഒപ്പം നമ്മള്‍ കഴുതകള്‍ എന്ന് വിളിച്ചു പറയുന്ന ഒരു സംഭവവും - നല്ല നിരീക്ഷണം.

    ReplyDelete
  6. “അനാവശ്യ വിവാദങ്ങള്‍ കൊണ്ട് അര്‍ഹിക്കുന്നതിലേറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം . ഒപ്പം നമ്മള്‍ കഴുതകള്‍ എന്ന് വിളിച്ചു പറയുന്ന ഒരു സംഭവവും“ - നല്ല നിരീക്ഷണം

    ReplyDelete
  7. കമല്‍ഹാസന് തിരക്കഥ എഴുതാന്‍ പഠിപ്പിച്ചു കൊടുക്കാന്‍ താങ്കള്‍ക്കു സൌകര്യപ്പെടുമോ?

    ReplyDelete
  8. സിനിമ കണ്ടു കൊണ്ടിരുന്നപ്പോഴും,കണ്ടുകഴിഞ്ഞപ്പോഴും മനസ്സില്‍ തോന്നിയത് ഇതാണ്-കാണേണ്ടിയിരുന്നില്ല .ആഷിക് അബുവിന്‍റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.ഈ സിനിമ കൊണ്ട് കമല്‍ ഹാസ്സന്‍ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല.ഭീകരവാദവും , അടിയും,വെടിവയ്പ്പും,ചോരയും തന്നെ മുഴുവനും.ഇതില്‍ എന്താണ് പ്രേക്ഷകന്‍ ആസ്വദിക്കാന്‍ ഒരുക്കി വച്ചിരിക്കുന്നത്? അത്തരം രംഗങ്ങള്‍ കാണുമ്പോള്‍ പ്രേക്ഷകന് എന്തായിരിക്കും മാനസിക അവസ്ഥ?ഏതു വിഭാഗം പ്രേക്ഷകരെ ഉദ്ദേശിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും പിടിയില്ല..

    ReplyDelete
    Replies
    1. AMERICA YUDDAM CHEYYANDATHU AVIDATHE STHREEKALUDE UNNAMANATHINUM VIDYABHYASATHINUM,JANANGALUDE SAMADHANATHINUM VENDIYANENNA ORU FEELING EECHITHRAM JANANGALILEK ETHICHU...
      ENIKU THONNUNU AMERICAN GOV KAMALINU CASH KODUTHITHUNDENNANU...

      Delete
    2. AMERICAYE MAHATHVA VATHKARICHA CINEMA....

      Delete
    3. AMERICA AVIDE YUDHAM CHEYYUNNATHU AVIDUTHE STHRREKALUDEYUM KUTTIKALUDEYUM AVASHYAM ANENNU VARUTHI THEERKUNNA FILM.. ..

      Delete
    4. മുകളില്‍ എഴുതിയ കമന്റ്റ് വായിച്ചല്ലോ . ഇതാണ് നമ്മുടെ നാട് . ചുമ്മാതെയാണോ കമലഹാസനെ പോലെയുള്ളവര്‍ ഇവരെ പറ്റിച്ചു സ്വന്തം കുറവുകള്‍ മറയ്ക്കുന്നത്.ഒരു ജനതയ്ക്ക് അര്‍ഹിക്കുന്നത് മാത്രമേ കിട്ടു എന്ന് പറഞ്ഞത് എത്ര ശരി !!!

      പിന്നെ ആഷിഖ് അബു . അദേഹത്തിന്റെ ഡാ തടിയാ എന്ന മഹത്തായ ചിത്രത്തിനും ഇതിനും ഒരേ പ്രശനം ആണുള്ളത് എന്നാണ് എന്റെ അഭിപ്രായം (തിരകഥ കൊള്ളില്ല എന്നത് ) .ഇതൊരുമാതിരി കെ എസ് ഗോപാലകൃഷ്ണനെ എ ടി ജോയി അശ്ലീലത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നത് പോലെയായി !!!!



      ന്‍റെ

      Delete
  9. Movie was not that great !! but it was good.. Money worth... Holliwoodil engane oru padam erangiyal aarkkum kathayum venda onnum venda.. Climax 2nd partiinu vendi matti vechathozhichal prathyekichoru prashnavum enikk feel cheythilla...

    As you said - Brilliant performance from Kamal as an Actor and a Director...

    ReplyDelete