പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട .....
മനസിലായില്ല ......
കമ്മത്തും പാലവും ഒക്കെ കണ്ടു മനസ്സ് മടുത്തു തമിഴ് സിനിമ കാണാന്‍ കേറിയാല്‍ അവിടെ അലക്സ് പാണ്ട്യന്‍ .....
ഇതാണ് അണ്ണാ വിവരമുള്ള എന്നെ പോലുള്ള ആളുകളെ സമീപിക്കണം എന്ന് പറയുന്നേ .അണ്ണന്‍ മണിരത്നം സംവിധാനം ചെയ്ത കടല്‍ ഇറങ്ങിയത് അറിഞ്ഞില്ലേ ?
അറിഞ്ഞെടെ , ശനിയാഴ്ച തന്നെ സംഗതി കാണുകയും ചെയ്തു.
പിന്നെ എന്താ ഒരു അനക്കം ഇല്ലാത്തത് . അണ്ണന്‍ അല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളുടെ സ്വന്തം ആളല്ലേ?
അനിയാ നിനക്ക് മറ്റുള്ളവരെ ബ്രാന്‍ഡ് ചെയ്യലല്ലാതെ വേറെ പണി ഒന്നും ഇല്ലേ ? ഇന്നലെ സ്ഥലത്ത് ഇല്ലായിരുന്നു എന്നതാണ് വൈകിയതിനുള്ള കാരണം..
ശരി അതൊക്കെ ഇരിക്കട്ടെ. ഈ പടം എങ്ങനെയുണ്ട്? മണിരത്നം, എ ആര്‍ റഹ്മാന്‍,രാജീവ് മേനോന്‍ പ്രതിഭാ സംഗമം അല്ലിയോ. പിന്നെ അഭിനേതാക്കള്‍ വന്നിട്ട് അരവിന്ദ് സ്വാമി, അര്‍ജുന്‍, കാര്‍ത്തിക്ക് മകന്‍ ഗൗതം കാര്‍ത്തിക്ക്, രാധയുടെ മകള്‍ തുളസി നായര്‍, (കാര്‍ത്തിക്ക്, രാധ എന്നിവര്‍ അരങ്ങേറിയ അലയ്ക്കള്‍ ഒയിവതില്ലൈ എന്ന ചിത്ര ഓര്‍മ്മകള്) , കടലോര പശ്ചാത്തലം, പ്രണയം.ഹോ..... ഓര്‍ത്തിട്ടു തന്നെ രോമാഞ്ചം.. ഇതിനൊന്നും ചോദിക്കാനില്ല എന്നറിയാം എന്നാലും ഒരു മര്യാദക്ക് ചോദിച്ചെന്നേ ഉള്ളു.
നല്ലൊരു കഥ ഇല്ല എങ്കില്‍ എന്ത് ഉണ്ടായിട്ടും കാര്യമില്ല എന്ന് നമുക്ക് മനസിലാക്കി തരാന്‍ ഒരു പക്ഷെ നീ ഈ പറഞ്ഞ കാര്യങ്ങള്‍ ഉപകരിച്ചേക്കും.
അതെന്താ ഈ സിനിമയുടെ കഥ കൊള്ളില്ലേ.
അനിയാ കഥ തുടങ്ങുന്നത് ഒരു സെമിനാരിയില്‍ നിന്നാണ് സമ്പന്ന കുടുംബത്തില്‍ നിന്ന് വൈദികന് ആകാന്‍ ആഗ്രഹിച്ചു എത്തുന്ന സാം ഫെര്‍ണാഡോ (അരവിന്ദ് സ്വാമി) അവിടെ നേരത്തെ തന്നെയുള്ള, ദാരിദ്രം മുലം അവിടെ എത്തിയ ബര്‍ഗ്മാന്‍ (അര്‍ജുന്‍).ബര്‍ഗ്മാന്‍റെ ഒരു തെറ്റു മൂടി വയ്ക്കാന് കൂട്ടാക്കാത്ത സാം കാരണം പുറത്തു പോകേണ്ടി വരുന്ന ബര്‍ഗ്മാനില്‍ നിന്ന് സിനിമ നേരെ പോകുന്നത് അവിഹിത ബന്ധത്തില്‍ ജനിച്ച, അമ്മ മരിച്ചു പോയ കടലോരത്ത് ജീവിക്കുന്ന ഒരു കൊച്ചു കുട്ടിയിലാണ്. അവന്‍റെ അച്ഛനായ ചെട്ടി (പൊന്‍വര്‍ണ്ണന്‍ ) അവനെ അംഗീകരിക്കുന്നില്ല.സമൂഹത്തില്‍ മിസ് ഫിറ്റ് ആയി വളര്‍ന്നു വരുന്ന ആ കുട്ടിക്ക് അവിടെ വികാരിയായി എത്തുന്ന ഫാ . സാമുമായി അടുക്കുമ്പോള്‍ മാറ്റം ഉണ്ടാകുന്നു .ഫാ സാമിന്‍റെ പ്രേരണയാല്‍ മീന്‍ പിടിത്തക്കാരുടെ കൂടെ ചേര്‍ന്ന് ജോലി ചെയ്തു വളരുന്ന കുട്ടി വലുതാകുന്നു (ഗൗതം കാര്‍ത്തിക്ക് ).യദ്രിശ്ചികമായി ഒരു നാള്‍ കണ്ടു മുട്ടുന്ന പെണ്‍കുട്ടിയോടുള്ള പ്രണയം. ഇതിനിടയില്‍ സാമിന്‍റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരുന്ന ബര്‍ഗ്മാന്‍.വെടിയേറ്റ് വീണു കിടക്കുന്ന അയാളെ സഹായിക്കുകയും ഒപ്പം ബര്‍ഗ്മാന്‍റെ ചതിയില്‍ അകപ്പെട്ടു എല്ലാം നഷ്ട്ടപ്പെട്ടു ജയില്‍ ശിക്ഷ അനുഭവികേണ്ടി വരുന്ന ഫാ സാം അങ്ങനെ സാമിന് സംഭവിക്കുന്ന ദുരന്തങ്ങള്‍.സാമും ബര്‍ഗ്മാനും ദൈവത്തെയും ചെകുത്താനെയും പ്രതിനിധീകരിക്കുമ്പോള്‍ അവര്‍ ക്കിടയില്‍ ഊഞ്ഞാല് ആടുന്ന സാധാരണ മനുഷ്യരെ നായകന്‍ ഗൗതം കാര്‍ത്തിക്ക് പ്രതിനിധാനം ചെയ്യുന്നു.
കിടിലം കഥയാണല്ലോ അണ്ണാ . ഇതാണോ നിങ്ങള്ക്ക് പിടിക്കാത്തത്?
ഞാന്‍ പറയാന്‍ ഉദേശിച്ചത് ഇത്രയും സാധ്യതകള്‍ ഉള്ള ഒരു ചിത്രത്തെ ഇത്ര ബാലിശമായി എടുത്തു നശിപ്പിച്ചു എന്നാണ്. ആ നായികയുടെ കഥാപാത്രത്തെ സൃഷ്ട്ടിച്ചവരെ കല്ലെടുത്തെറിയാന്‍ തോന്നും .(കൊച്ചു ആണെങ്കില്‍ പ്രസവം വരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും .പക്ഷെ മനസ്സിന് രണ്ടു വയസ്സുകാരിയുടെ വളര്‍ച്ചയെ ഉള്ളു).പൊതുവായി പറഞ്ഞാല്‍ ധീരമായ രംഗങ്ങള്‍ ആണ് ഈ സിനിമ നിറയെ (കാണുന്നവര്‍ക്ക് എന്ത് തോന്നും എന്നത് വക വെയ്ക്കാതെ ചെയ്യുന്നത് ധീരത ആയി കാണാറുണ്ടല്ലോ !!).അതായിത് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പ്രത്യേകിച്ചു പ്രകോപനം ഒന്നും വേണ്ട .കാണികള്‍ക്ക് എന്ത് തോന്നും എന്ന ചിന്ത തീരെയില്ല പോരെ അനിയാ ?ബര്‍ഗ്മാന്‍ ഇത്രയും കാലത്തിനു ശേഷം സമിനൊടു പ്രതികാരം ചെയ്യാന്‍ ഉള്ള കാരണം രീതി ഇവയൊന്നും കാണികള്‍ക്ക് ദഹിക്കും എന്ന് കരുതാന്‍ പ്രയാസം . ക്ലൈമാക്സില്‍ ചെകുത്താന്‍ സ്വന്തം മകളെ കൊല്ലാന്‍ ശ്രമിക്കുന്നത് പോലും എന്തിന്‍റെ പേരില്‍ ആണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ് . നായകന്‍ ചെകുത്തനുമായി സൌഹൃദത്തില്‍ ആകുന്നതും തെറ്റുന്നതും പ്രത്യേകിച്ചു പ്രകോപനം ഒന്നും ഇല്ലാതെയാണ്
അത് ശരി, സംഗീതം , ചായാഗ്രഹണം തുടങ്ങിയവ ?
ഈ റഹിമാന്‍റെ ഒക്കെ പാട്ടുകള്‍ ഇഷ്ട്ട്ടപ്പെടണം എങ്കില്‍ കുറെ പ്രാവശ്യം കേള്‍ക്കണം എന്നാണ് അനുഭവം. അങ്ങനെ കേള്‍ക്കുമ്പോള്‍ ഇഷ്ട്ടപ്പെടുമാ യിരിക്കും.സിനിമ കണ്ടിട്ട് എനിക്കൊന്നും തോന്നിയില്ല എന്നതാണ് സത്യം
അപ്പോള്‍ അഭിനയമോ ?
പുതിയ നായിക നിരാശപ്പെടുത്തുന്നു .നായകന്‍ ഒപ്പിച്ചു പോകും .ദൈവവും ചെകുത്താനും അവര്‍ അവരുടെ റോളുകള്‍ കഴിയുന്നത്ര നന്നാക്കിയിട്ടുണ്ട് പക്ഷെ കഥ തിരകഥ മുതലായ സാധനങ്ങള്‍ ഇല്ലാതെ ദൈവവും ചെകുത്താനും എന്ത് ചെയ്തിട്ടു എന്ത് കാര്യം? നല്ല ഒരു തുടക്കത്തിനു ശേഷം ഇങ്ങനെ ഒരിടത്തും എത്താതെ പരുവത്തില്‍ സിനിമ എത്തിക്കുന്നതില്‍ സംവിധായകന്‍ മണിരത്നം,കഥ എഴുതിയ ജയമോഹന്‍ എന്നിവരുടെ പങ്കു പ്രത്യേകം എടുത്തു പറയേണ്ടതാണ് .കടലോരപ്രദേശത്ത് നടക്കുന്നു എന്നല്ലാതെ കടല്‍ എന്ന പേരിനു പോലും ഒരു അര്‍ഥവും ഇല്ല എന്നതാണ് സത്യം. ആലപ്പുഴ പോലുള്ള സ്ഥലങ്ങളില്‍ വെച്ചെടുത്ത രംഗങ്ങള്‍ മുഴച്ചു നില്‍ക്കുന്നത് വേറെ . ക്ലൈമാക്സ് ഒക്കെ എങ്ങനെ എങ്കിലും ഒന്ന് തീര്‍ന്നു കിട്ടിയാല്‍ വീട്ടില്‍ പോകാം എന്ന പരുവത്തില്‍ ആണ് .
അല്ല ചുരുക്കമാ ശോന്നാല്‍ ....?
മണിരത്നം നായകന് ശേഷം തൊട്ടു മുന്‍പത്തെ പടത്തെക്കാളും മോശമായെ അടുത്ത പടം ചെയ്തിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . ഈ ചിത്രവും അതിനൊരു അപവാദമല്ല .

അപ്പോള്‍ നായകന് ശേഷമിറങ്ങിയ റോജ, ബോംബെ എന്നിവയെല്ല മോശം സിനിമകളാണ് എന്നാണോ??
ReplyDeleteഈ ചിത്രങ്ങള്‍ മോശം ആണെന്നല്ല മറിച്ചു തൊട്ടു മുന്‍പത്തെ ചിത്രത്തിന്‍റെ പിന്നില്‍ മാത്രമേ നായകന് ശേഷമുള്ള എതു ചിത്രവും നിര്‍ത്താന്‍ കഴിയു എന്നാ എനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് പറയാന്‍ ഉദേശിച്ചത്
ReplyDeleteuddeshikkunnathu vyakthamayi uddesippikkuka... allenkilil sadikkine polullavarkku doubt adikkum
ReplyDeletereally...???? you didnt liked the music of KADAL.....!!!!!!!!!!!!!!!!!!!
ReplyDeleteIyaal ee neerparavai enna padam kandayirunno? Entha abhipraayam...thamizhnaattil muzhuvan athine pukazhthi pandaram adangunnundu
ReplyDelete