സീന്‍ ഒന്ന്
ഓഗസ്റ്റ് പതിനഞ്ച് എന്ന റിലീസിംഗ്നു തൊട്ടു മുന്‍പത്തെ ദിവസം.തട്ട് കടയില്‍ നിന്നും ചായ കുടിക്കുന്ന ഞാനും ശ്രീനിയും ....
ഞാന്‍ : എനിക്ക് ഈ പടത്തെ പറ്റി പ്രതീക്ഷയുണ്ട് ...ചിലപ്പോള്‍ നന്നായേക്കാം.
ശ്രീനി : ദ്രോണക്ക് ശേഷം മമ്മൂട്ടി,ഷാജി ......... ഇയാള്‍ക്ക് വട്ടായോ ????
ഞാന്‍ : അതല്ലെടെ.ഓഗസ്റ്റ് ഒന്ന് പുനര്‍സൃഷ്ട്ടിക്കാനുള്ള ഈ നീക്കം തികച്ചും ബുദ്ധിപരമായ ഒന്ന് തന്നെയാണ്.കൃത്യമായ ഫോര്‍മാറ്റിലുള്ള ചിത്രം.ആദര്‍ശധീരനായ നേതാവ്,കൊലയാളി,പോലീസ് ഉദ്യോഗസ്ഥന്‍ എന്നീ മൂന്ന് ബിന്ദുക്കളില്‍ കറങ്ങുന്ന ചിത്രം.രണ്ടു - മൂന്നു പ്രാവശ്യം മനസിരുത്തി ഓഗസ്റ്റ് ഒന്ന് കാണുക എന്നത് മാത്രമാണ് ഈ ചിത്രത്തില്‍ ഇവര്‍ക്കെ ചെയ്യേണ്ട പ്രധാന പണി .അതെ സാധനം കാലഘട്ടത്തിനു അനുസരിച്ച് ഒന്ന് പൊടി തട്ടി എടുത്താല്‍ ഇന്നത്തെ നിലവാരം വെച്ച് ജനം തലയില്‍ വെച്ച് ഹിറ്റ് ആക്കികൊള്ളും.....
ശ്രീനി :അകാര്യം ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട .ലോകത്തിലെ ഏറ്റവും നല്ല ത്രില്ലര്‍ എടുക്കാനുള്ള ഫോര്‍മുല ദൈവം നേരിട്ട് കൈയ്യില്‍ കൊണ്ട് കൊടുത്താലും എങ്ങനെ അതിന്റെ പരിപ്പെടുക്കണം എന്ന് ഷാജി സാര്‍ നാളെ നിങ്ങള്‍ക്ക് തിയറ്ററില്‍ കാണിച്ച് തരും .
ഞാന്‍ :നമുക്ക് കാണാമല്ലോ
സീന്‍ രണ്ടു .
പടം കണ്ടു കഴിഞ്ഞു തകര്‍ന്നു തരിപ്പണമായി തറയില്‍ കിടക്കുന്ന എന്നെ പുച്ഛത്തോടെ നോക്കി നടന്നകലുന്ന ശ്രീനിയുടെ ലോങ്ങ് ഷോട്ട് .
കട്ട ടു...സീന്‍ നൂറ്റി എത്രയോ (ഇത് സീരിയല്‍ സിനിമയാണ് )
രംഗം പഴയ തട്ടുകട .കഥാപാത്രങ്ങള്‍ ഞാനും ശ്രീനിയും തന്നെ .
ഞാന്‍ : :സിംഹാസനം അച്ഛനും മോനും വില്ലന്മാരും.ഗോഡ്ഫാദര്‍ മോഡലില്‍,മിനിമം ലേലം മോഡലില്‍ എങ്കിലും പടം എടുത്താല്‍ കണ്ടിരിക്കാന്‍ പറ്റാവുന്ന ഒരു ആക്ഷന്‍ സിനിമയ്ക്കുള്ള എല്ലാ സ്കോപ്പും ഞാന്‍ ഈ സിനിമയില്‍ കാണുന്നുണ്ട്
ശ്രീനി :ആ സ്കോപ്പിനും മേലെ മല പോലെ നില്‍ക്കുന്ന ഷാജി കൈലാസ് എന്ന പ്രതിഭയെ നിങ്ങള്‍ കാണുന്നില്ലേ ?
ഞാന്‍ :ഉണ്ടഡേ. അതിന്റെ ഒരു ചെറിയ പേടിയും ഉണ്ട് എന്ന് കൂട്ടിക്കോ
ഷാജി കൈലാസ് എന്ന സംവിധായകന്‍ എന്നെ നിരന്തരമായി വിസ്മയിപ്പിക്കുന്നത് ഇതൊന്നും കൊണ്ടല്ല.നിരന്തരമായി പല പല താരങ്ങളെ വെച്ച് പടമെടുക്കുകയും അവയില്‍ വെളിച്ചം കണ്ടവയൊക്കെ നിലം തൊടാതെ പൊട്ടുകയും (ഷാജിയുടെ അവസാനത്തെ കണ്ടിരിക്കാവുന്ന ചിത്രം ചിന്താമണി കൊലക്കേസ് ആയിരുന്നു )ചെയ്തിട്ടും പ്രസ്തുത സംവിധായകന് വീണ്ടും വീണ്ടും പടം കിട്ടുകയും അതില്‍ പകുതി എങ്കിലും വെളിച്ചം കാണുകയും ചെയ്യുന്നു എന്നതിനാല്‍ ആണ്.
അണ്ണാ,ലേഖനം മോഡലില്‍ ഒന്നും കാളകൂടത്തില്‍ സംഗതി ഓടൂല.പുതിയ മുതലാളി കുഞ്ഞൌസേപ്പ് പറയണത് അണ്ണാ തള്ളെ ഫോര്‍മാറ്റ് ആണെങ്കില്‍ അതിനെ തെറി വിളിക്കാനും വായനക്കാര്‍ക്ക് ഒരു ഇത് ഉണ്ടാകും എന്നാണ്. അത് കൊണ്ട് നമുക്ക് ആ ഫോര്‍മാറ്റ് മതി.അപ്പൊ നിങ്ങള്‍ സിംഹാസനം കണ്ടോ?
കണ്ടു എന്ന് പറയുന്നത് ആ സിനിമയെ അപമാനിക്കുന്നതിന് തുല്യമാണ് അനിയാ. സിംഹാസനം അനുഭവിച്ചു എന്ന് വേണം പറയാന്‍
തള്ളേ, അത്ര കിടിലമാണോ പടം?
യെവന്‍ ആരെടാ ? ഡാ നമുക്കുണ്ടാവുന്ന കഠിനമായ വേദന കണ്ടു എന്ന് ആരെങ്കിലും പറയുമോ ? അത് അനുഭവമാണെഡാ അനുഭവം!!!
പടം കൊള്ളൂലെ ? നിങ്ങള്‍ പ്രിഥ്വിരാജ് ഫാന്‍ അല്ലെ അണ്ണാ ? നമ്മള്‍ കുഴലൂതുന്ന ആരുടെയെങ്കിലും പടം കൊള്ളൂലെങ്കില്‍ , മലയാള സിനിമ നേരിടുന്ന നിലവാര തകര്‍ച്ചയുടെ ബാക്കി പത്രമാണ് ഈ ചിത്രം എന്ന് വിമര്‍ശിച്ചിട്ട് ആര്‍ക്കാണോ നമ്മള്‍ കുഴല്‍ ഊതുന്നത് അയാള്‍ക്ക് ഈ സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ പറയണം.
ഡേ , ഒന്നാമത് ഞാന്‍ ആരുടെയും കുഴലൂത്ത്കാരനല്ല .കാശു മുടക്കി കാണുന്ന പടം ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു എന്നും ഇല്ലെങ്കില്‍ കൂതറ എന്നും കാരണ സഹിതം പറയുന്ന ഒരു സാധാരണ പ്രേക്ഷകന്‍ .നീ പറഞ്ഞ അവിഞ്ഞ ആണും പെണ്ണും കെട്ട പരിപാടി നിന്റെ ഗുരുക്കന്മാര്‍ വെച്ച് നടത്തുന്നുണ്ടല്ലോ .അത് മതി.നമ്മളെ വിട്ടേരെ.
അല്ല ഈ ഷാജി കൈലാസിന്‍റെ പടം എന്നൊക്കെ പറയുമ്പോള്‍ ബിംബങ്ങള്‍ .........?
എന്തോന്ന് ബിംബം അനിയാ? ഒരാള്‍ ഒരു കഥ പറയുമ്പോള്‍ അയാള്‍ക്ക് പരിചിതമായ അഥവാ അയാള്‍ കംഫര്ട്ടബിള്‍ അയ ഒരു പശ്ചാത്തലത്തില്‍ പറയുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.പിന്നെ അതിലെ കഥാപത്രങ്ങള്‍ തിരകഥ ഉണ്ടാക്കുന്ന ആളിന്‍റെ ജീവിത വീക്ഷണവും അനുഭവങ്ങളും അനുസരിച്ചിരിക്കും.ഉദാഹരണമായി ഒരു കമ്പനി നടത്തി പൊളിഞ്ഞ ഒരാളിന്‍റെ മകനാണ് തിരകഥാകൃത്ത് എന്നിരിക്കട്ടെ.അയാളുടെ വീക്ഷണത്തില്‍ തൊഴിലാളി നേതാവ് (നായകന്‍ അല്ലെങ്കില്‍) മിക്കവാറും ഒരു ജോലിയും ചെയ്യാതെ വെറുതെ സമരങ്ങള്‍ ഉണ്ടാക്കി ഉടമയെ മുടിപ്പിക്കുന്നവന്‍ ആയിരിക്കും.അതിനു പകരം അതേ തിരകഥാകൃത്ത് ഒരു പാര്‍ട്ടി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ് അയാളുടെ കഥകളില്‍ തൊഴിലാളി നേതാവായ കഥാപാത്രം എപ്പോളും പാവങ്ങളുടെ കണ്ണീര്‍ ഒപ്പുന്നവനും അവരെ സഹായിക്കുന്നവനും ആയിരിക്കും. എങ്ങനെ ഉള്ള ഒന്നോ രണ്ടോ കഥ പാത്രങ്ങളെ ഒരു ചിത്രത്തില്‍ കാണുമ്പോള്‍ അത് ലോകത്തുള്ള എല്ലാ തൊഴിലാളികളെയും പറ്റിയുള്ള വിശേഷണം ആണെന്ന നിഗൂഡ സന്ദേശം ആണെന്ന് വ്യാഖ്യാ നിക്കുന്നവന്‍റെ മനസിലല്ലേ യഥാര്‍ത്ഥ കുഷ്ട്ടം ? (ഒരു ഉദാഹരണമായി തൊഴിലാളിയെ കൊണ്ട് വന്നു എന്നെ ഉള്ളു രാഷ്ട്രീയ മത വിശ്വാസങ്ങള്‍ ആയാലും ഇതൊക്കെ തന്നെ സംഗതി) ചുരുക്കത്തില്‍ ബിംബം ഉണ്ടോ ഇല്ലയോ എന്നതാകരുത് പ്രശനം,മറിച്ചു ഒരു കൊള്ളാവുന്ന സിനിമ ആണോ അല്ലയോ എന്നതാകണം
നിങ്ങളെ വിട്ടാല്‍ അപ്പോള്‍ കാടു കേറുമല്ലോ ഒന്ന് തിരിച്ചു വന്നേ പ്ലീസ്.എന്നാ നിങ്ങളുടെ ശൈലിയില്‍ തന്നെ പറ.പടം കൊള്ളാമോ ,ഇല്ലയോ?
വെറും തറ പടം,അനിയാ.
പഴയ നാടുവാഴികള്‍ റീമെയ്ക്ക് ചെയ്ത പടം അല്ലെ അണ്ണാ? അത്രയ്ക്ക് അങ്ങ് മോശമാകുമോ ?
നീ നാടുവാഴികള്‍ കണ്ടിട്ടുണ്ടോ?
ഇല്ല .കേട്ടിട്ടുണ്ട്.
എന്നാലെ ഞാന്‍ കണ്ടിട്ടുണ്ട്.ഗോഡ്ഫാദര്‍ ഫോര്‍മുലയില്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ആവറേജ് ആക്ഷന്‍ പടം.പക്ഷെ പ്രതാപിയായ അച്ഛന്റെ മിടുക്കനും പക്ഷെ അച്ഛന്റെ പരിപാടികളുമായി ഒരു ബന്ധവും ഇല്ലാത്ത മകന്‍ സാഹചര്യങ്ങള്‍ കാരണം അച്ഛന്റെ കാല്പാടുകള്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഫോര്‍മുല കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ച് വേണ്ട ഘടകങ്ങള്‍ ചേര്‍ത്തു ഇറക്കിയാല്‍ എന്നും വിറ്റ് പോകുന്ന ഒന്നാണ്.മലയാളത്തില്‍ തന്നെ ഈ ലൈനില്‍ കൊള്ളാവുന്ന പടങ്ങള്‍ കുറെ ഇറങ്ങിയിട്ടുണ്ട്.അതില്‍ ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയത് ലേലമാണ്.ഫസ്റ്റ് ഹാഫ് സോമന്‍ തകര്‍ക്കുകയും ,സെക്കണ്ട് ഹാഫ് സുരേഷ് ഗോപി സ്കോര്‍ ചെയുകയും.പിന്നെ കണ്ടിരിക്കുമ്പോള്‍ ബോറടിക്കാതെ ത്രില്ലിംഗ് ആയ കഥയുടെ പോക്കും.ഇതൊക്കെയാണ് ഇങ്ങനെയുള്ള സിനിമയ്ക്ക് വേണ്ട മിനിമം ഘടകങ്ങള്‍.അതെല്ലാം ലേലത്തില്‍ നല്ല മിക്സ് ആയിരുന്നു. ദോഷം പറയരുതല്ലോ , സിംഹാസനം എന്ന ഷാജി കൈലാസ് സിനിമയില്‍ ഇതൊന്നുമില്ല.മാത്രമല്ല പത്തു മുപ്പത് സിനിമകള്‍ സംവിധാനം ചെയ്ത ഒരു മനുഷ്യനാണ് ഈ സിനിമയും സംവിധാനം ചെയ്തത് എന്ന് എഴുതി വെച്ചാല്‍ പോലും ആളുകള്‍ വിശ്വസിക്കാത്ത തരത്തിലെ കോമാളി സീനുകള്‍ /കഥാ സന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നമാണ് സിംഹാസനം.പിന്നെ ഈ ചിത്രത്തി ന്‍റെ ആരംഭ വേളയില്‍ തിരകഥ ഷാജി കൈലാസ് എന്ന് ചുമ്മാ പേരിനു വെച്ചിരിക്കുകയാണെന്നും രെന്ജി പണിക്കര്‍ ഗോസ്റ്റ് write ചെയ്തതാണെന്നും ഒരു ആരോപണം ഉണ്ടായിരുന്നു.അത് വെറും ഒരു ആരോപണം ആണെന്ന് ഷാജി ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു .രെന്ജി പണിക്കര്‍ തലകുത്തി നിന്ന് എഴുതിയാല്‍ പോലും ഇങ്ങനൊരു സാധനം സ്വപ്നം കാണാന്‍ പറ്റില്ല
അപ്പൊ നാടുവാഴികളുടെ അത്ര പോര ?
ഡേ അച്ഛനും,മകനും വില്ലന്മാരും,അര്‍ജുന്‍ എന്ന പേര്,ബംഗ്ലൂരിലെ ഒരു സീന്‍,ഇത്രയും തന്നെ നാടുവാഴികളും സിംഹാസനവും തമ്മിലുള്ള സാമ്യം .ബാക്കി കഥയെല്ലാം ഷാജിയുടെ സ്വന്തം .
എന്ന് വെച്ചാല്‍ ?
അനിയാ ഇതിലെ അച്ഛന്‍ ഷാജിയുടെ സ്ഥിരം നായകന്റെ ഏട്ടന്‍/അച്ഛന്‍ കഥാപാത്രങ്ങളുടെ ഒരു നീട്ടല്‍ മാത്രമാണ്.നാട്ടുകാര്‍ക്ക് നല്ലത് ചെയ്യാന്‍ മാത്രമായി ജീവിക്കുന്ന ധര്‍മ്മിഷ്ഠനായ മനുഷ്യന്‍.വാരിക്കോരി ചിലവഴിക്കാന്‍ ഇഷ്ടം പോലെ പണം (ശ്രോതസ്സ് വ്യക്തമല്ല ). ദുഷ്ടരായ വില്ലന്മാര്‍(ദേവന്‍,സിദ്ദിക്ക്,ജയകൃഷ്ണന്‍,ചേര്‍ത്തല ജയന്‍,സന്തോഷ്,രാമു പിന്നെ പത്തു മിനിട്ട് മുഖം കാണിച്ച് തല്ലു കൊണ്ട് പോകുന്ന ബാബു രാജിന്റെ ഒഴിവില്‍ വന്ന തസ്തികയില്‍ റിയാസ് ഖാനും),ധര്‍മ്മിഷ്ഠനായ,പ്രതാപിയായ അച്ഛന്റെ (സായികുമാര്‍ ) അനുസരണയുള്ള മകന്‍ (പ്രിഥ്വിരാജ്.അച്ഛനെ വില്ലന്മാര്‍ വീഴ്ത്തുമ്പോള്‍ മകന്‍ അവരെ എതിരിട്ടു ജയിച്ചു അച്ഛന്റെ സ്ഥാനം ഏറ്റെടുക്കുന്നു.
അല്ല അണ്ണാ ,ഇതൊക്കെ തന്നെയല്ലേ ശരിക്കുള്ള അച്ഛന്‍ മകന്‍ വില്ലന്മാര്‍ ആക്ഷന്‍ ഫോര്‍മുല ?
ഡേ,നാടുവാഴികള്‍ മുതല്‍ ലേലം വരെയുള്ള ഈ ഫോര്‍മുലയില്‍ ഇറങ്ങിയ പടങ്ങളില്‍ ജെനുവിനിറ്റി തോന്നിക്കുന്ന ഒരുപാട് ഘടകങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് ഉണ്ടായിരുന്നു (ബിസിനസ്സിലെ പക,മാര്‍ക്ക് തിരുത്തല്‍,കസ്റ്റംസ് റെയിഡ് ഇതൊക്കെ നാടുവാഴികളില്‍,കള്ള് കച്ചവടത്തിലെ കുടിപ്പക,കൂടെ നില്‍ക്കുന്നവരുടെ ചതി,ഉശിരന്‍ ഡയലോഗുകള്‍ ഇതൊക്കെ ലേലത്തില്‍ ). സിംഹാസനത്തില്‍ ആകെയുള്ളത് നാട്ടുകാരുടെ ഭൂമി കയ്യേറി സായികുമാറിന്റെ മനസ്സ് വിഷമിപ്പിച്ച് അയാളെ ഉപദ്രവിക്കുന്ന മുപ്പത് കൊല്ലത്തെ കുടിപ്പക മനസ്സില്‍ സൂക്ഷിക്കുന്ന വില്ലന്മാരാണ് .പിന്നെ ചക്രവ്യൂഹം ഭേദിച്ച അഭിമന്യുവിനെക്കുറിച്ചും ജാതകത്തിലെ കണ്ടക ശനിയെ ക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഹിംസയെ ഹിംസിച്ചു ഇല്ലാതാക്കുന്നതാണ് അഹിംസ എന്ന് ഉപദേശിക്കുന്ന ബിഷപ്പിനെ (തിലകന്‍ ) പോലെയുള്ള വിചിത്ര കഥാപാത്രങ്ങള്‍ ആണ് (ഇത്തരം വിചിത്ര സ്വഭാവമുള്ള ആളുകള്‍ ഇല്ല എന്ന് പറയുന്നില്ല. പക്ഷെ അങ്ങനെയുള്ളവരെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ വിശ്വാസ്യമായ രീതിയില്‍ അവതിരിപ്പിക്കേണ്ടത് സംവിധായകന്‍/തിരക്കഥാകൃത്ത് എന്നിവരുടെ ഉത്തരവാദിത്വം ആണ് )
നടുവാഴികളില്‍ മധുവിന്റെ അനന്തന്‍ കഥാപാത്രം ശരിക്കും പ്രതാപിയാണ് പക്ഷെ ഇപ്പോള്‍ കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ് .ഇനി ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ഒക്കെ സംഭവിക്കും എന്നൊരു ഫീല്‍ ചിത്രത്തില്‍ ഉടനീളം (ആ കഥാപാത്രം മരിക്കുന്ന നിമിഷം വരെ) ഉണ്ടായിരുന്നു.തന്നയുമല്ല തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ അര്‍ജ്ജുന്‍ എന്ന കഥാപാത്രം പതിയെ പതിയെ സാഹചര്യങ്ങള്‍ മനസിലാക്കി വില്ലന്മാരെ നേരിടുന്നത് വിശ്വസനീയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.ലേലത്തില്‍ പിന്നെ പടം തുടങ്ങി അഞ്ചാം മിനിട്ട് മുതല്‍ അസ്ത്രം പോലെ പോകുന്ന കഥയില്‍ സോമനും,സുരേഷ് ഗോപിയും,വില്ലന്മാരുടെ സംഘവും ഒക്കെ പൊളിച്ചടുക്കുകയായിരുന്നു. ചുരുക്കത്തില്‍ കൊള്ളാവുന്ന സ്ക്രിപ്റ്റ് ഉണ്ടായിരുന്നു ഈ രണ്ടു പടങ്ങള്‍ക്കും.സംവിധാനം തന്നെ ശരിക്ക് അറിയാമോ എന്ന് എനിക്ക് ബലമായ സംശയം പലപ്പോഴും ഉണ്ടാക്കിയിട്ടുള്ള ഷാജി കൈലാസ് സ്ക്രിപ്റ്റ് കൂടി സ്വയം എഴുതിയ സിംഹാസനത്തില്‍ ആകെയുള്ളത് നാട്ടുപഞ്ചായത്ത്,നാട്ടാമൈ,രജനിയുടെ ഹീറോയിസം ഇതൊക്കെ തമിഴന്‍ കാണിച്ചാല്‍ കയ്യടിക്കുന്ന മലയാളി എനിക്കും കയ്യടി തരും എന്ന ഷാജിയുടെ മിഥ്യാധാരണ മാത്രമാണ്.മലയാളി പ്രേക്ഷകര്‍ നിലവാരം കൂടിയ ജാതിയാണ് എന്ന ധ്വനി ഇതിലില്ല -ആ വിഷയം പിന്നൊരിക്കല്‍ കൂടുതല്‍ വിശദമായി പറയാം )
പ്രിഥ്വിരാജ് എങ്ങനെയുണ്ട് അണ്ണാ?
അനിയാ ,നായക പദവി ഉറപ്പിക്കാന്‍ ആക്ഷന്‍ പടങ്ങള്‍ ആണ് ഇപ്പോഴും ഏറ്റവും നല്ല മാര്‍ഗ്ഗം .പക്ഷെ അതിനു ആക്ഷന്‍ മാത്രം വൃത്തിയായി ശരീരം അനങ്ങി ചെയ്‌താല്‍ പോര . ഒരു ആക്ഷന്‍ ഫിലിം തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ചുരുങ്ങിയ കാണികളെ ബോറടിപ്പിക്കാതെ(എന്തോന്നഡേ ഇത് എന്ന് ചോദിപ്പിക്കാതെ) മുന്നോട്ടു പോകുന്ന കഥ സന്ദര്‍ഭങ്ങള്‍ ഉള്ള ഒരു തിരക്കഥ ഉണ്ടോ എന്ന് നോക്കിയാല്‍ അയാള്‍ക്ക് കൊള്ളാം.ഇല്ലെങ്കില്‍ കരിയറിന്റെ ഒടുക്കം താന്തോന്നി,ത്രില്ലര്‍,സിംഹാസനം തുടങ്ങിയ കൂതറ പടങ്ങളില്‍ അഭിനയിച്ച് ആക്ഷന്‍ ഹീറോ ആയിക്കളയാം എന്ന് കരുതിയ ഒരു മണ്ടന്‍ എന്ന ചീത്തപ്പേര് മാത്രം ബാക്കിയാവും .ഇത് ഓര്‍ത്താല്‍ പ്രിഥ്വിരാജിന് കൊള്ളാം
സായികുമാര്‍,സിദ്ധിക്ക് ഇവരൊക്കെ?
പറഞ്ഞ പണി വൃത്തിയായി അവര്‍ ചെയ്തിട്ടുണ്ട്.പക്ഷെ പണി പറഞ്ഞു കൊടുത്തത് ഷാജി കൈലാസ് ആയത് കൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ കോമാളിത്തരങ്ങള്‍ അവരെക്കൊണ്ടും കാണിപ്പിക്കുന്നുണ്ട് (ആറാം തമ്പുരാന്‍ മോഡല്‍ കളരിത്തറ തൊട്ടുവണങ്ങി വില്ലന്മാരെ കാണാന്‍ സായികുമാര്‍ എത്തുന്ന സീന്‍ ഉദാഹരണം .അങ്ങനെ ഒരു സീന്‍ തിരക്കഥയില്‍ കളരിയുടെ ബാക്ക് ഗ്രൌണ്ട് തിരക്കഥയില്‍ ഒപ്പിക്കാന്‍ ഷാജി (തിരക്കഥയും അദ്ദേഹം തന്നെ ആണല്ലോ) ചില്ലറ പാടൊന്നുമല്ല പെട്ടിരിക്കുന്നത് .ശരാശരി ചിത്രം എന്ന് പറയാവുന്ന നാടു വാഴികളില്‍ പോലും വില്ലന്മാരെ നോക്കിയാല്‍ എടുത്തു ചട്ടക്കാരനായ മുരളിയും,നേതാവായ ദേവനും,തന്ത്രശാലിയായ ബാബു നമ്പൂതിരി അങ്ങനെ വില്ലന്മാരില്‍ ഉണ്ടായിരുന്ന വ്യക്തിത്വത്തിലുള്ള വൈവിധ്യം പോലും ഈ ചിത്രത്തില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല .ചേര്‍ത്തല ജയനോക്കെ ഹാസ്യ കഥാപാത്രമാണോ വില്ലന്‍ ആണോ സംവിധായകന്‍ കാണിക്കാന്‍ ഉദേശിച്ചത് എന്ന് പലപ്പോഴും നമുക്ക് സംശയം തോന്നും
നായികമാരോ?
ആറാം തമ്പുരാനിലെ മഞ്ജു വാരിയര്‍ പ്രിയാ രാമന്‍ കോമ്പിനേഷന്‍ വൃത്തികേടാക്കി അവതരിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങള്‍ . നാടന്‍ പെണ്ണായി വന്ദന,മോഡേണ്‍ പെണ്ണായി ഐശ്വര്യാ ദേവ് എന്നീ പുതുമുഖങ്ങള്‍.അഭിനയിക്കാന്‍ അധികം അവസരങ്ങള്‍ കിട്ടുന്നില്ല രണ്ടാള്‍ക്കും.പക്ഷെ കിട്ടിയ ചുരുങ്ങിയ അവസരങ്ങള്‍ മാക്സിമം മുതലാക്കി രണ്ടാളും പ്രേക്ഷകരെ മത്സരിച്ച് കൊന്നു കൊല വിളിക്കുന്നുണ്ട്.ഇനി ഈ രണ്ടു നായികാ രത്നങ്ങള്‍ കൂടി നായകനായ പ്രിഥ്വിരാജിനെ ഓടിച്ചിട്ട് പ്രേമിക്കുകയും ഒടുക്കം ഒരാള്‍ ത്യാഗി ആവുകയും ചെയ്യുന്ന സീനുകള്‍ ഒക്കെ ആണെങ്കിലോ,എഴുതി സംവിധാനം ചെയ്തത് ഏതോ മന്ദബുദ്ധിയാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ യാതൊരു സ്കോപ്പും നല്‍കാത്ത അത്ര ഭീകരവും.ക്ലൈമാക്സ് രംഗങ്ങളുടെ മനോഹാരിത വര്‍ണിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല
അണ്ണാ അപ്പോള്‍ ചുരുക്കത്തില്‍ ......?
കുറെ കാലം മുന്‍പ് വിനയന്‍ എന്ന സംവിധായകനെ പറ്റി ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടു .ഒരു നല്ല തിരകഥ കൃത്ത് ഇല്ലങ്കില്‍ മലയാളത്തിലെ മിക്കവാറും എല്ലാ മുന്‍നിര സംവിധായകരും വിനയനെക്കാള്‍ മോശമാണ് എന്ന് പറഞ്ഞിരുന്നു പ്രസ്തുത പോസ്റ്റില്‍.സത്യന് ശേഷം വീണ്ടും ഒരാള്‍ കൂടി അത് ശരിയാണെന്ന് കൂടുതല്‍ ശക്തമായി തെളിയിച്ചിരിക്കുന്നു.അത്ര തന്നെ .
ഇതു കൊണ്ടൊന്നും ഷാജി കൈലാസിനെ തോല്‍പ്പിക്കാം എന്ന് ആരും (ഞാനടക്കം) കരുതണ്ട.ജയറാമിനെ നായകനാക്കി മദിരാശിയുമായി അദേഹം വീണ്ടും എത്തും . ചുരുക്കത്തില്‍.... ജനകൂട്ടം പിരിഞ്ഞു പോകരുത് ... പരിപാടി അവസാനിച്ചിട്ടില്ല .........
Showing posts with label പ്രിഥ്വിരാജ്. Show all posts
Showing posts with label പ്രിഥ്വിരാജ്. Show all posts
Friday, August 10, 2012
Friday, May 6, 2011
മാണിക്യക്കല്ല്- Maanikkya Kallu
ഹലോ ഒന്ന് നിന്നേ ...
അനിയാ നീയോ ? എന്താടെ ?
അണ്ണാ, നിങ്ങള്‍ സിനിമ കാണല്‍ നിര്‍ത്തിയെന്നോ. വേതാള കഥ പോലെയുള്ള എന്തോ സീരിയല്‍ എടുക്കുവാന്നെന്നോ മറ്റോ കേട്ടല്ലോ ശരിയാണോ ?
ഒന്ന് പോടെ .സത്യം പറഞ്ഞാല്‍ മലയാള സിനിമ കാണുന്നത് വന്നു വന്നു ശകലം റിസ്ക് ഉള്ള ഏര്‍പ്പടായിട്ടുന്ടെങ്കിലും, വിടുന്നില്ല . ഇന്നലെ പോയി മാണിക്യക്കല്ല് എന്ന പടം കണ്ടു .
ആ പടം ഇറങ്ങിയോ ? ഇറങ്ങുന്ന വാര്‍ത്ത ഒന്നും കണ്ടില്ലല്ലോ .
ഞാനും രാവിലെ പത്രം കണ്ടപ്പോള അല്ലേ അറിഞ്ഞേ.തിരകഥ സംവിധാനം എം മോഹനന്‍.കഥ പറയുമ്പോള്‍ എന്ന ശ്രീനിവാസന്‍ ചിത്രത്തിന് ശേഷം അദേഹം സ്വന്തമായി കഥ തിരകഥ സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ചിത്രമാണ് ഇതു .പ്രിഥ്വിരാജ്, സംവൃത സുനില്‍ ,നെടുമുടി വേണു ,ജഗതി , സലിം കുമാര്‍, ജഗദീഷ്, അനില്‍ മുരളി തുടങ്ങിയവര്‍ ഒക്കെയാണ് ഈ ചിത്രത്തിലെ താരങ്ങള്‍ , ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍ , രമേശ് കാവില്‍ , സംഗീത സംവിധാനം എം ജയചന്ദ്രന്‍ .
അണ്ണാ. ഈ സ്ഥിതി വിവര കണക്കുകള്‍ കേള്‍ക്കാനല്ല ഞാന്‍ എങ്ങോട്ട് വന്നത്.പടം എങ്ങനെ ? അത് പറ .
പറയാമല്ലോ.ഈ ചിത്രം പറയന്ന കഥ, നശിച്ചു കൊണ്ടിരിക്കുന്ന, സ്ഥിരമായി നൂറു ശതമാനം പരാജയം ഏറ്റു വാങ്ങുന്ന , വണ്ണാന്‍മല എന്ന കുഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളും അവിടേക്ക് അധ്യാപകനായി വരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകനെയും പറ്റിയുള്ളതാണ്.കുത്തഴിഞ്ഞു കിടക്കുന്ന ആ സര്‍ക്കാര്‍ വിദ്യാലയം വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ എങ്ങനെ നന്നക്കിയെടുക്കുന്നു എന്നതാണ് ഈ ചിത്രം രണ്ടര മണികൂര്‍ കൊണ്ട് പറയുന്നത്. ക്ലാസ്സെടുക്കുക എന്നതൊഴിച്ച് വേറെ ഒത്തിരി തൊഴില്‍ അഥവാ സൈഡ് ബിസ്നെസ്സ്കളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍.പഠിക്കാന്‍ ഒരു താല്‍പര്യവും ഇല്ലാത്ത വിദ്യാര്‍ഥികള്‍ . അങ്ങനെയുള്ള ഒരു ലോകത്തേക്കാണ് വിനയചന്ദ്രന്‍ എത്തുന്നത് .ഈ ചിത്രത്തിന്റെ കഥയുടെ വിശദാംശങ്ങള്‍ പലയിടത്തും വിവരിക്കപ്പെട്ടത് കൊണ്ട് കൂടുതല്‍ വിസ്തരിക്കുന്നില്ല
ഈ ചിത്രം വേറെ ആരു കണ്ടില്ല എങ്കിലും ശ്രീ സത്യന്‍ അന്തിക്കാട് കണ്ടിരുന്നുവെങ്കില്‍ എന്ന് എനിക്ക് ആഗ്രഹം ഉണ്ട് . അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ എന്താണ് സമീപകാലത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ ഒരു പക്ഷെ ഈ കൊച്ചു ചിത്രം അദേഹത്തെ സഹായിച്ചേക്കാം.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു പഴയ സത്യന്‍ അന്തിക്കാട് ചിത്രം കണ്ടിറങ്ങുന്ന സുഖത്തില്‍ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയും എന്നാണ് എന്‍റെ അഭിപ്രായം .ക്യാമറ അതി മനോഹരം , നല്ല പാട്ടുകള്‍ (നായകനും നായികയും നൃത്തം ചെയുന്ന ഗാനത്തിന്റെ കുളമാക്കിയ ചിത്രീകരണം ഞാന്‍ അങ്ങ് ക്ഷമിച്ചു !!!!) പിന്നെ ......
ഒന്ന് നിന്നേ....... ഒരു നിമിഷം ഈ ചിത്രം ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രവുമായി ഭയങ്കര സാമ്യം ഉള്ളത് കൊണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണല്ലോ വലിയ അണ്ണന്‍മാര്‍ ഒക്കെ പറയുന്നേ . അതിനേ പറ്റി.....
അനിയാ നീ സംഭവം ബുദ്ധി ജീവി തന്നെ സമ്മതിച്ചു . ഗാന്ധി നഗര്‍ സെക്കന്റ് സ്രീറ്റ് എന്ന പടത്തിന്റെ ടെമ്പ്ലേറ്റ്ല്‍ ( തൊഴില്‍രഹിതന്‍ ഒരു കള്ളത്തരം കാണിച്ചു ഒരു പുതിയ സ്ഥലത്ത് ജോലിക്കായി എത്തുകയും പതുക്കെ പതുക്കെ അവിടുത്തെ പ്രശ്നങ്ങളില്‍ പങ്കാളി ആകുകയും ചെയുന്ന സംഭവം) എടുത്ത ഒരു ചിത്രമാണ് ഈ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ആ ചിത്രവും , അതിലെ സാള്‍ട്ട് മംഗോ ട്രീ തമാശയും ഒക്കെ അക്കാലത്തു നമ്മെ രസിപ്പിച്ചു എന്നതും സത്യമാണ് . എന്നാല്‍ ഈ ചിത്രം തികച്ചും സാമൂഹ്യ പ്രസക്തി ഉള്ള ഒരു വിഷയത്തെയാണ് അവതരിപ്പിക്കുനത് അല്ലെങ്കില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
എന്ന് വെച്ചാല്‍ ......
അനിയാ ,ദാഹജലം കുപ്പിയില്‍ ആക്കി വില്‍ക്കുന്ന നമ്മുടെ കാലത്ത് പതുക്കെ അപ്രത്യക്ഷം ആകുന്ന പൊതു പൈപ്പുകള്‍ പോലെ, സ്വകാര്യ സ്ക്കൂളുകളുടെ ഇരമ്പി കയറ്റത്തില്‍ കുട്ടികളെ കിട്ടാതെ പതിയെ പതിയെ അടച്ചു പൂട്ടപ്പെടുന്ന സര്‍ക്കാര്‍ സ്കൂളുകള്‍, അവയെ കുറിച്ച് എപ്പോളെങ്കിലും നമ്മള്‍ ഓര്‍ത്തിട്ടുണ്ടോ ? പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ വാനോളം പുകഴ്ത്തുന്ന രാഷ്ട്രീയ നേതാക്കളുടെ മക്കളും കൊച്ചു മക്കളും പഠിക്കുന്നത് ഇതുമായി പുലബന്ധം പോലും ഇല്ലാത്ത സ്വകാര്യ വിദ്യാലയങ്ങളില്‍ . തങ്ങളുടെ രണ്ടു മക്കളെയും സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരായ എന്‍റെ മാതാപിതാക്കള്‍ പോലും ഇന്നു എന്‍റെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ വിടുന്നതിനു എതിരാണ്.ഒന്നാം ക്ലാസ്സില്‍, നഗരത്തില്‍ ഒരു ഇടത്തരം സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന എന്‍റെ കുട്ടിക്ക് ഞാന്‍ കൊടുക്കുന്ന ഫീസ് വര്‍ഷം ഏതാണ്ട് ഇരുപതിനായിരം രൂപ വരും . ഈ ഫീസ് എന്നിക്ക് കൊടുക്കാന്‍ കഴിയുന്നത് അമേരിക്ക ഇന്ത്യയിലേക്ക് സോഫ്റ്റ്‌വെയര്‍ കൂലിപ്പണി തരുന്നത് കൊണ്ടാണ്.നാളെ അത് ഇല്ലാതായാലോ? സര്‍ക്കാര്‍ സ്കൂളില്‍ വിടുന്നതിലും ഭേദം വല്ല തൊഴിലും പഠിക്കാന്‍ വിടുന്നതാണ് എന്നാണ് പൊതുവേയുള്ള ധാരണ .ചുരുക്കത്തില്‍ വെള്ളം വാങ്ങാന്‍ കാശില്ലാതെ ആകുന്ന കാലത്ത് (പണ്ടേ ഇല്ലാത്തവന്‍ പോയി ചാകട്ടെ നാശം !!) പൊതു പൈപ്പുകള്‍ ഇല്ലെങ്കില്‍ വെള്ളം കുടി മുട്ടും എന്ന് ചുരുക്കം .മാനസിക സമ്മര്‍ദം കൂടുന്നത് കൊണ്ടോ ഉച്ച കഞ്ഞിക്കു പിക്കിള്‍സ് ഇല്ലാത്തത് കൊണ്ടോ അല്ല സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തത് .മറിച്ചു ഇന്നത്തെ സമൂഹത്തില്‍ ജീവിച്ചു പോകാനുള്ള സംഗതി (അതാണല്ലോ ഇപ്പോളത്തെ ഒരു വാക്ക് ) ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നും കിട്ടും എന്ന് ആളുകള്‍ക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്
അതൊക്കെ ശരി . എന്നാലും ഒരാള്‍ വന്നിട്ട് ഒറ്റയ്ക്ക് ഈ പൊളിഞ്ഞ സ്കൂള്‍ നന്നാകുക എന്നൊക്കെ പറഞ്ഞാല്‍ ......
അനിയാ , ഞാന്‍ പഠിച്ച SMV HS എന്ന സര്‍ക്കാര്‍ സ്കൂളില്‍ , ഹെഡ് മാസ്റ്റര്‍ടെ മുറിയില്‍ ഒരു പൂര്‍ണകായ ചിത്രം വെച്ചിട്ടുണ്ട് എണ്‍പതുകളില്‍ ആ സ്കൂള്‍ പ്രധാന അധ്യാപകന്‍ ആയിരുന്ന ശ്രീ വേലായുധന്‍ തമ്പി എന്ന അധ്യാപകന്‍റെ ആണ് ആ ചിത്രം . വളരെ മോശം ആയിരുന്ന (സാമൂഹ്യ വിരുദ്ധരെ വാര്‍ത്തെടുക്കുന്ന സ്കൂള്‍ എന്ന് പോലും അറിയപ്പെട്ടിരുന്ന) പ്രസ്തുത സ്കൂള്‍ വര്‍ഷത്തില്‍ എണ്പതു- തൊണ്ണൂറു ശതമാനം എങ്കിലും വിജയം നേടാന്‍ പ്രാപ്തം ആക്കിയ ഒരാള്‍ എന്ന നിലയില്‍ അദേഹം ഇന്നും ഓര്‍മിക്കപ്പെടുന്നു. അപ്പോള്‍ ഇതൊക്കെ നടക്കും.നടത്തണം എന്ന് ഇച്ഛാശക്തിയുള്ള ഒറ്റ ഒരാള്‍ മതി എന്നാണ് എന്‍റെ അനുഭവം
അല്ല, എന്നാല്‍ ഈ സാറന്മാര്‍ക്ക് ഒക്കെ സൈഡ് ബിസ്നെസ്സ് ഒക്കെ പണ്ടും കണ്ടതല്ലേ നമ്മള്‍ ?
കുട്ടികള്‍ ഇല്ലാത്ത , അധ്യയനം ഒരു വഴിപാട് പോലെ നടക്കുന്ന ഒരു സ്കൂളില്‍ അധ്യാപകര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്കൂളില്‍ വന്നു ആകാശം നോക്കിയിരിക്കുന്നു എന്ന് വ്യത്യസ്തതക്ക് വേണ്ടി കാണിച്ചാല്‍, ഇവനൊക്കെ വേറെ ഒരു ജോലിയും ഇല്ലെ ? എന്ന് കണ്ടിരിക്കുന്ന നമ്മള്‍ തന്നെ ചോദിക്കില്ലേ.
അപ്പോള്‍ അഭിനയം ....?
എല്ലാവരും നന്നായിട്ടുണ്ട് . സലിം കുമാര്‍ പോലും തന്‍റെ റോള്‍ ( സ്കൂളിലെ പ്യൂണ്‍) നന്നായി ചെയ്തു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ .പ്രിഥ്വിരാജ് തന്‍റെ റോള്‍ തികഞ്ഞ പക്വതയോടെ, ഒരു സാധാരണ മനുഷ്യനെ പോലെ, ചെയ്തു എന്നാണ് എന്നിക്ക് തോന്നിയത് . അഭിനയത്തില്‍ സംവൃതാ സുനിലിന്‍റെ പരിമിതികള്‍ ഈ ചിത്രത്തില്‍ വെളിവാകുന്നു എങ്കിലും ഒരു വിധം ഒപ്പിച്ചിടുണ്ട്.ജഗദീഷിനെ സഹിക്കാന്‍ പാടായി വരുന്നു
ഇനി ഈ ചിത്രത്തിന്റെ കുറവുകളെ പറ്റി.
ഒരു സംവിധായകന്‍ എന്ന നിലയില്‍ മോഹനന്‍ നിലവാരം പുലര്‍ത്തുന്നു എങ്കിലും ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അദേഹം ഇനിയും മുന്നോട്ടു വരേണ്ടതുണ്ട് . നല്ല രീതിയില്‍ ഒരുക്കിയ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ മോഹന്‍ കാണിച്ച കൈയടക്കം നഷ്ടം ആകുന്ന പോലെയുണ്ട്. പല കഥാപാത്രങ്ങളുടെയും മാറ്റം വലിയ പ്രകോപനം ഇല്ലാതെയാണ് എന്നത് ഒരു ഉദാഹരണം . വിനയ ചന്ദ്രനും ചാന്ദ്നിയും തമ്മിലുള്ള ബന്ധ - പ്രണയത്തിനു അധികം സമയം കളയാതെ. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും വരുന്ന മാറ്റത്തിനു (കുറച്ചു പേര്‍ക്കെങ്കിലും ) കുറച്ചു കാരണങ്ങള്‍ കണ്ടെത്തിയിരുന്നു എങ്കില്‍ നന്നായേനെ .ഇന്നത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ എന്ത് കൊണ്ട് വിജനം ആയിത്തീരുന്നു എന്ന ചോദ്യത്തിന് ഉള്ള ഉത്തരം കുറച്ചു കൂടി വ്യക്തത ഉള്ളത് ആക്കാമായിരുന്നു .ക്ലൈമാക്സ് രംഗങ്ങളില്‍ ആദ്യമായി തിരകഥ എഴുതുന്ന ഒരാളിന്റെ കുറവുകള്‍ തികച്ചും പ്രകടമാണ്
പിന്നെ ചിത്രം തുടങ്ങുമ്പോള്‍ തന്നെ അവസാനം എങ്ങനെ ആകും എന്ന് ഊഹിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയും എങ്കില്‍ പോലും ഒടുവില്‍ അത് സംഭവിക്കുമ്പോള്‍ നമ്മുടെ (കുറഞ്ഞ പക്ഷം എന്‍റെ) മനസ്സില്‍ സന്തോഷത്തിന്‍റെ ഒരു ചെറു കണികയെങ്കിലും വിരിയുന്നു എങ്കില്‍ അത് ഈ സിനിമയുടെ വിജയമാണ്
അണ്ണാ അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......
ഇപ്പോളത്തെ മലയാള സിനിമ നിലവാരം ഒക്കെ നോക്കിയാല്‍ വളരെ നല്ല സിനിമ എന്ന് പറയാവുന്ന , ഒരു നല്ല തിരക്കഥാകൃത്തിന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ മികച്ച ഒരു ചിത്രമായി മറുമായിരുന്ന ഒരു പാവം ചിത്രം. ഈ ചിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉത്ക്കൊണ്ടാല്‍ ശ്രീ മോഹനനില്‍ നിന്നും നല്ലൊരു സംവിധായകനെ മലയാളത്തിനു ലഭിച്ചേക്കും

Labels:
അഭിപ്രായം,
ചര്‍ച്ച,
പ്രിഥ്വിരാജ്,
മലയാള സിനിമ,
സിനിമ
Subscribe to:
Posts (Atom)