ഹലോ .. എങ്ങോട്ടാ അനിയാ ഈ വിട്ടടിച്ചു?
അണ്ണാ ജനപ്രിയ നായകന്‍ എന്ന് പറയപ്പെടുന്ന ശ്രീ ദിലീപ് അഭിനയിച്ച കാര്യസ്ഥന്‍ എന്ന ചിത്രം ഇന്നലെ ഇറങ്ങിയതാ.ഇന്നലെയെ അതിന്റെ റിവ്യൂ കൊടുകേണ്ടാതയിരുന്നു. ഇന്നു എങ്കിലും സാധനം കൊടുതില്ലെങ്ങില്‍ വേറെ പത്രത്തില്‍ ജോലി നോക്കി തുടങ്ങാനാ ഉത്തരവ് .കഞ്ഞി കുടിച്ചു പോകണ്ടേ അണ്ണാ. ദിലീപ് മാത്രം ആയിരുന്നേല്‍ പോട്ടെന്നു വിചാരിക്കാമായിരുന്നു . ഇതു തിരകഥ സംഭാഷണം നിര്‍വഹിചിരിക്കുനത് സൂപ്പര്‍ താരങ്ങളെ കാലും വലിയ താരങ്ങളായ സിബി - ഉദയ കൃഷ്ണ ജോടികളാണ് . അപ്പോള്‍ പിന്നെ ഒഴിവാക്കാന്‍ പറ്റുമോ . പുതുമുഖ സംവിധായകന്‍ ആണല്ലോ പിന്നെ എന്താ അണ്ണന് ഒരു ഉഷാര്‍ ഇല്ലാതെ ?
എടേ ആദ്യം ഈ സൂപ്പര്‍ തിരകഥകൃത്ത്കളെ പറ്റി .റാഫി മെകാര്‍ട്ടിന്‍ ടീമിന്റെ നിലവാരം കുറഞ്ഞ (പഴയ മലയാള സിനിമയുടെ നിലവാരം ഇപ്പോളും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ കുറെ കൂടി നിലവാരം കുറഞ്ഞ എന്നു വായിക്കുക) ഒരു പതിപ്പായി തുടങ്ങിയ ഇവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയം(ഹാലോ) പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ട്വന്റി -ട്വന്റി എന്ന ചിത്രത്തോടെയാണ് . ചക്കയിട്ടു മുയല് ചത്തു എന്നു പറയുന്ന പോലെ സംഭവിച്ച ആ വിജയത്തിന് ശേഷം ഇവര്‍ വീണ്ടും അറിയുന്ന പണി ചെയ്തു ജീവിക്കുന്നു എന്നു മാത്രം .
അപ്പോള്‍ അണ്ണന്‍ പടം കണ്ടു അല്ലെ ?
കണ്ടല്ലോ . സൂപ്പര്‍ തിരകഥകൃത്ത്കളുടെ തിരകഥ ഉപയോഗിക്കുന്ന വിനീത വിധേയനായ ഒരു പുതുമുഖസംവിധായകന് സംഭവിച്ച ദുരന്തം എന്നാണ് ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച് പറയാന്‍ എനിക്ക് തോന്നുന്നത്.പിന്നെ ഇങ്ങനത്തെ ചിത്രങ്ങളെ ഒരു പരിധിക്കപ്പുറം കുറ്റം പറയാന്‍ മടി തോന്നുന്നത് , ഇത്തരം ചിത്രങ്ങളെ കീറി മുറിക്കാന്‍ ഇവിടത്തെ നിരൂപക സിംഹങ്ങള്‍ കാണിക്കുന്ന ഉത്സാഹവും ഇതിലും ബോറായ സൂപ്പര്‍ താര ചിത്രങ്ങളോട് കാണിക്കുന്ന വിധേയത്വവും കാണുന്നത് കൊണ്ടാണ് .പോക്കിരി രാജ എന്ന ചിത്രം സംവിധാനം ചെയ്ത വൈശാഖിനും സംഭവിച്ചത് ഏതാണ്ട് ഇതൊക്കെ തന്നെയാണ് . പറയാന്‍ മറന്നു ഈ ചിത്രം സംവിധാനം ചെയ്തു എന്നു പറയപ്പെടുന്നത് തോംസണ്‍ എന്നയാളാണ് . (എഴുതി കാണിച്ചത് നന്നായി അല്ലാതെ അദേഹം എന്തെങ്കിലും ചെയ്തു എന്നു എന്നിക് സത്യമായും തോന്നിയില്ല!! ) .പിന്നെ പോക്കിരി രാജയുടെ കാര്യം പറഞ്ഞത് കൊണ്ട് തെറ്റിധരിക്കണ്ട.പ്രസ്തുത ചിത്രത്തിന്റെ പകുതിപോലും ഈ ചിത്രം നിങ്ങളെ കൊല്ലില്ല.പിന്നെ പറയുമ്പോള്‍ എല്ലാം പറയണം അല്ലോ . ചിത്രത്തിന്റെ ചായാഗ്രഹണം നന്നായിട്ടുണ്ട് .സംഗീതം പോര എന്നാണ് എന്നിക്ക് തോന്നിയത്
ഹ ... നിങ്ങളിത് ഒരു ഗാപ് കിട്ടിയാല്‍ നേരെ കട്ടിലോട്ടു കേറുമല്ലോ? ഒന്ന് തിരിച്ചു വന്നേ.. ദിലീപിന്റെ നൂറാമത്തെ ചിത്രമല്ലേ ഇതു . കഥ .മറ്റു സംഭവങ്ങള്‍ ഒക്കെ എങ്ങനെ ?
കഥ,ഇപ്പോളുള്ള ഒരുമാതിരി പെട്ട എല്ലാ മലയാള സിനിമയും പോലെ തന്നെ ആദ്യത്തെ അഞ്ചു മിനിട്ട് കഴിയുമ്പോള്‍ ഇതു എങ്ങോട്ട് പോകും എന്നും എവിടെ ചെന്ന് നില്‍ക്കും എന്നും കൃത്യമായി പറയാന്‍ പറ്റും.
അതിപ്പോള്‍ മലയാളിക്ക് ഒരു ശീലം ആയി കഴിഞ്ഞല്ലോ . അത് പോര എന്നു തോന്നുമ്പോള്‍ ഈ വര്‍ഗം പോയി തമിള്‍ - ഹിന്ദി - engilish ചിത്രങ്ങള്‍ കണ്ടു ആഗ്രഹം തീര്‍ത്തോളും. അണ്ണന്‍ ബാക്കി പറ .പറഞ്ഞു പഴകിയ തീം പിന്നെ ......
എടാ പറഞ്ഞു പഴകിയ തീം ഉപയോഗിക്കുനത്തില്‍ ഒരു തെറ്റും ഇല്ല. പക്ഷെ കഥ പറയുന്ന രീതി , അവതരണ ശൈലി ഇതൊക്കെയോ ? ഉദാഹരണമായി തനിക്കു പ്രിയപെട്ടവരെ കൊന്നതിനു പ്രതികാരം ചെയ്യുക . പുതുമ ഉള്ള തീം ആണോ ?
അതെങ്ങനെ സത്യന്‍ കാലം മുതല്‍ നമ്മള്‍ കാണുന്ന സംഗതി അല്ലെ ഇതു ? ഇതില്‍ എന്തോന്ന് പുതുമ ?
എന്നാല്‍ ഒന്ന് രണ്ടു വര്‍ഷം മുന്‍പ് നമ്മുടെ ഭാരതത്തില്‍ ഇറങ്ങിയ ഏറ്റവും പുതുമ ഉള്ള ചിത്രം എന്ന് വാഴ്ത്തപ്പെട്ട A wednesday എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വരിയില്‍ പറഞ്ഞാല്‍ ഇതു തന്നെ അല്ലെ സംഭവം ?
അത് പിന്നെ...
അതാ പറഞ്ഞത് . ശരി ഇനി ഈ സിനിമയുടെ കാര്യം പറയാം
രണ്ടു തറവാടുകള്‍ (കിഴകേടത്തു, പുത്തെടത്) ഭയങ്കര സൌഹൃതം .(അപ്പുറവും ഇപ്പുറവും ആണ് വീടുകള്‍ പോലും !!! ഇങ്ങനെ വില്ല പോലെയുള്ള തറവാടുകള്‍ ഉദയന്റെയും സിബിയുടെയും ഒക്കെ നാട്ടില്‍ ധാരാളം ഉണ്ടായിരിക്കും . നമുക്കറിയില്ലേ!). ഒരു തറവാട്ടിലെ കല്യാണം നിശ്ചയിച്ചിരുന്ന ഒരു അംഗത്തിന്റെ (സിദിക്കു ) ഒളിച്ചോട്ടവും നാട് വിടലും മറ്റേ തറവാട്ടിലെ ഒരാളുടെ (ലെന) ആത്മഹത്യയും കാരണം ഈ തറവാടുകള്‍ ശത്രുതയില്‍ ആയി. വര്‍ഷങ്ങള്‍ക്കു ശേഷം ഒളിച്ചോടിയ ആളുടെ മകന്‍ കൃഷ്ണന്‍ ഉണ്ണി (ദിലീപ്)നാട്ടിലെത്തി കാര്യസ്ഥന്‍ വേഷത്തില്‍ ആള്‍ അറിയിക്കാതെ ഒരു തറവാട്ടില്‍ കേറി കൂടുകയും.പിന്നെ രണ്ടു തറവാട്ട്‌കാരെയും സ്നേഹത്തില്‍ ആക്കുകയും ചെയുന്നു .(സംഗതി വളരെ എളുപ്പമാണ് . ഒരു തറവാടിനു വേണ്ടി രഹസ്യമായി ഒരു സഹായം ചെയ്യുക .എന്നിട്ട് മറ്റേ തറവാട്ടുകാര്‍ ആണ് ചെയ്തത് എന്ന് പറയുക . സ്നേഹം താനെ വന്നോളും!! സധാരണയായി ഇത്തരം ബാലിശമായ സംഗതികള്‍ കാണുന്നത് വിനയന്‍ ചിത്രങ്ങളില്‍ ആണ് ).പോരാത്തതിന് പണ്ട് നടന്ന ആത്മഹത്യ തന്റെ അച്ഛന്‍ ഒളിച്ചോടി പോയത് മൂലം അല്ലായിരുന്നു എന്നും മഹാ ദുഷ്ടനായ (എല്ലാ വില്ലന്മാരും അങ്ങനെയാണല്ലോ ) വില്ലന്‍ (സുരേഷ് കൃഷ്ണ ) നടത്തിയ കൊലപാതകം ആയിരുന്നു എന്നു തെളിയിച്ചു അച്ഛനെ തറവാട്ടിന്റെ അകത്തു പ്രതിഷ്ടിച്ചു പഴയ സൌഹൃത- സമൂഹ ഗാനവും പാടിച്ചിട്ടെ നമ്മെ പുറത്തു വിടുന്നുള്ളു.ഇതൊന്നും പോരാത്തതിനു നാല്‍പ്പതോളം സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഒരു ഗാന രംഗം കൂടി ഉണ്ട് . (അതാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് )
അപ്പോള്‍ അഭിനയം ?
അത് പിന്നെ മലയാളിക്ക് ലോക നിലവാരത്തിലുള്ള അഭിനയം മാത്രമല്ലേ ദഹിക്കു. എടാ അവന്‍ അവന്റെ അവസ്ഥ മനസിലാക്കി സംസാരിക്കണം .മധുവും ജി കെ പിള്ളയുമാണ് തറവാട്ട് കാരണവന്മാര്‍ . ഇതില്‍ ജി കെ പിള്ളയുടെ പഴയ കാല നസീര്‍ - വടക്കന്‍ പാട്ട് ചിത്രങ്ങളില്‍ കാഴ്ച വെച്ചിട്ടുള്ള ഭീകര ഭാവാഭിനയം ഓര്‍മയുള്ളത് കൊണ്ട് പേടിച്ചാണ് ഇരുന്നത് . പക്ഷെ വെറുതെ. പാവം തികച്ചും മാന്യമായി അഭിനയിച്ചിരിക്കുന്നു.നായികാ പുതു മുഖം അഖിലക്ക് അധികം അഭിനയിക്കേണ്ടി വന്നിട്ടില്ല .(അത് നന്നയെന്നെ ഞാന്‍ പറയു .കണ്ടിടത്തോളം അധികം അഭിനയിച്ചിരുന്നെങ്കില്‍ ബോര്‍ ആകാനാണ് സാധ്യത !!) മധുവിന്റെ ചില സംഭാഷണങ്ങള്‍ കൈയടി നേടുന്നുണ്ട് . സുരാജ് പതിവ് പോലെ .സുരാജും സലിം കുമാറും വന്നതിനു ശേഷം ഹാസ്യ രംഗത്ത് റൂം ചെറുതായി കൊണ്ടിരിക്കുന്ന ഹരി ശ്രീ അശോകന്‍ സമാനം അയ ഒരു അവസ്ഥ ഈ ചിത്രത്തിലും നേരിടുന്നു .വില്ലന്മാരായി രംഗത്ത് വരുന്ന ഷമ്മി തിലകനും സുരേഷ് കൃഷ്ണയും ആദ്യത്തെ അഞ്ചു മിനിട്ടിനു ശേഷം പിന്നെ പടം തീരാര്‍ ആകുമ്പോലാണ് കാണുന്നത്.
ശരി അപ്പോള്‍ നൂറാമത്തെ ചിത്രം അഭിനയിക്കുന്ന ദിലീപോ?
അനിയാ, ഈ ദിലീപ് എന്ന നടന്റെ ആരാധകന്‍ ഒന്നുമല്ല ഞാന്‍ .ആരാധിക്കാന്‍ മാത്രം ആ ചെറിയ മനുഷ്യനില്‍ എന്തെങ്കിലും ഭയങ്കര സംഭവം ഉണ്ടെന്നു ഞാന്‍ കരുതുന്നും ഇല്ല.പക്ഷെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി മാറാറുണ്ട് ഈ നടന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .പ്രിത്വിരാജ് എന്ന നടന്റെ സിനിമകളെ കൂവിക്കുന്നത് ആരാണ് ? ദിലീപ് തന്റെ ആരാധകരെ കൊണ്ട് .അതേ പടത്തിനിടയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു നന്ദി എഴുതിക്കാണിച്ചാല്‍ ഉടന്‍ കൈ അടിച്ചു തകര്‍ക്കുകയും ജയ് വിളിക്കുകയും ചെയ്യുന്നത് ? അതും ദിലീപിന്റെ ആരാധകര്‍ ആണ് .(വെറുതെ, സംശയം തോന്നാതിരിക്കാന്‍ ).കേരളത്തില്‍ അങ്ങോളം ഇങ്ങോളം എത്ര ശക്തമായ ഒരു ആരാധക വൃന്ദം ഉണ്ടായിട്ടും ഈ നടന്റെ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളൊന്നും വന്‍ വിജയം ആകാത്തത്? (അത് പിന്നെ കൂവി തോല്‍പ്പിക്കാന്‍ ആളുണ്ടാകും പടം വിജയിക്കണമെങ്കില്‍ ലോകോത്തര നിലവാരത്തില്‍ കുറഞ്ഞൊന്നും മലയാളികള്‍ എടുക്കില്ല !!) ട്വന്റി - ട്വന്റി പോലൊരു റിസ്ക് എടുക്കാന്‍, മലര്‍വാടി ആര്‍ട്സ് ക്ലബ് പോലൊരു പുതുമുഖ പരീക്ഷണം നിര്‍മിക്കാന്‍ ആ നടന്‍ വേണം .(അതൊക്കെ കാശു നേടി തരും എന്ന് അയാള്‍ക്ക് പണ്ടേ അറിയാമായിരുന്നു എന്നേ. അയാള്‍ ഏതാ മോന്‍ ? ) സുരേഷ് ഗോപി പടങ്ങള്‍ ഇല്ലാതെ വീട്ടില്‍ ഇരുന്ന കാലത്തും ലോഹിതദാസിന്റെ മരണശേഷം അദേഹത്തിന്റെ കുടുംബഅംഗങ്ങളെയും വിളിച്ചു സംസാരിച്ചു എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ള ചുരുക്കം ചില സിനിമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ദിലീപിന്റെ പേരും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ പറഞ്ഞു വരുമ്പോള്‍ മലയാള സിനിമയിലെ എല്ലാ കുതന്ത്രങ്ങളുടെയും പിന്നില്‍ ഈ മനുഷ്യനാണ് അഥവാ അങ്ങനെയാണ് പ്രച്ചരിപ്പിക്കപെട്ടു വരുന്നത് .
അണ്ണാ. പിന്നെയും കാടു കേറി . ഈ പടത്തിലെ അഭിനയത്തെ പറ്റിയാണ് ചോദിച്ചത് .
ശരി ശരി ഇടയ്ക്കിടെ പിടികൂടുന്ന താര ബോധം (താരം ആണെന്ന ബോധം ) മാറ്റി നിര്‍ത്തിയാല്‍ ദിലീപ് തനിക്കു കഴിയുന്നത് പോലെ തന്റെ കഥപാത്രത്തെ നന്നാക്കിയിട്ടുണ്ട് എന്നു എന്നിക്ക് തോന്നിയത് .
അപ്പൊ ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ പറഞ്ഞാല്‍ .....
ഒരു ടിപ്പിക്കല്‍ ദിലീപ് ചിത്രം, പാപ്പി അപ്പച്ചാ പോലെ ഒരെണ്ണം ഇഷ്ട്ടപെടുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്ക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും .സിബി - ഉദയ കൃഷ്ണന്‍ സഹോദരങ്ങള്‍ നന്നാകാന്‍ ഒന്ന് ശ്രമിച്ചു നോക്കിയാല്‍ ഉപകാരം