കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം .......
അണ്ണൻ എന്തുവാ രാവിലെ പഴംചൊല്ലും പറഞ്ഞിരിക്കുന്നേ .. മലയാള സിനിമയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റു അടിക്കുന്നത് അറിഞ്ഞില്ലേ
അനിയാ അവസാനം കണ്ട മലയാള സിനിമ (ഗീതാഞ്ജലി ) അത്രക്ക് വെറുപ്പിച്ചു കളഞ്ഞു അനിയാ ഇന്നാണ് അടുത്തതിനു തല വയ്ക്കാൻ ധൈര്യം വന്നത് .
അണ്ണൻ ഏതാ കണ്ടത് .....
അനിയാ സെൽവ രാഘവൻ കുറെ കാലമായി ബഹളം വെച്ചിരുന്ന ഇരണ്ഡാം ഉലകം കാണാൻ വേണ്ടി ഇറങ്ങിയതാ അപ്പോളാ ഒരു ദ്രോഹി Feel the difference എന്നോ മറ്റോ പറഞ്ഞു എന്നെ ശ്രീ വൈശാഖ് സംവിധാനം ചെയ്ത വിശുദ്ധനു കൊണ്ട് കേറ്റിയത് . അവനോടു ദൈവം ചോദിച്ചോളും .....
അതെന്തു അണ്ണാ ഒന്നാമത് കുഞ്ചാക്കോ ബോബന്റെ അടുത്ത ഭക്തി പടം (തൊട്ടു മുൻപത്തെ ഗോഡ് ഫോർ സെയിൽ ആയിരുന്നു ). രണ്ടാമത്തേത് പോക്കിരി രാജാ , സീനിയേഴ്സ് തുടങ്ങിയ വൻ വിജയ ചിത്രങ്ങൾ എടുത്ത സംവിധായകൻ സ്വന്തമായി ഒരു എട്ടു വരി പാത വെട്ടിയുണ്ടാക്കുന്നു . പിന്നെ അച്ചൻ -കന്യാസ്ത്രീ പ്രണയം വിവാദം , നായികാ നായകന്മാരുടെ ഇഴുകിച്ചേർന്ന രംഗങ്ങൾ അങ്ങനെ ഒരു ശരാശരി മലയാളി കൂതറ ബുദ്ധി ജീവിക്ക് കടിച്ചു വലിക്കാൻ ഉള്ള എല്ലിൻ കഷ്ണങ്ങൾ ലാവിഷ് ഇതിൽ കൂടുതൽ എന്നാ വേണം എന്നാ . പിന്നെ അനൂപ് മേനോൻ ഇല്ലാത്തത് കൊണ്ട് ഒരു ക്ലീൻ ഫാമിലി entertainer എന്ന് കാച്ചി കൂടെ ?
പിന്നെ പോരാത്തതിനു അണ്ണൻ ഈ പടത്തെ കുറിച്ചുള്ള വാർത്തകൾ വായിച്ചോ . കേന്ദ്ര കഥാപാത്രം മനുഷ്യൻ ദൈവം ചെകുത്താൻ തുടങ്ങിയ അവസ്ഥാ വിശേഷങ്ങളിലൂടെ ഓടി നടക്കുന്നു എന്നാന്നു പറയുന്നത് . ഇതു പുതുമ അല്ലെങ്കിൽ പിന്നെ എന്താണ് പുതുമ ?
അടങ്ങേടെ കേന്ദ്ര കഥാപാത്രമല്ല കാണുന്നവൻ ആണ് ദൈവമായി തുടങ്ങി മനുഷ്യനായി അവസാനം ചെകുത്താനായി പുറത്തിറങ്ങുന്നത് . ആദ്യം ഇതിന്റെ കഥ പറയാം . ക്രിസ്ത്യാനികൾ മാത്രം തിങ്ങി പാർക്കുന്ന ഒരു ഗ്രാമം അവിടെ അച്ചനായി ചാർജ് എടുക്കുന്ന സണ്ണി (കുഞ്ചാക്കോ ) അവിടുത്തെ സഭയുടെ നിയന്ത്രണത്തിലുള്ള സ്നേഹാലയം എന്ന വൃദ്ധ സദനം അവിടുത്തെ ജൂനിയർ കന്യാ സ്ത്രീ സോഫി (മിയ ജോർജ് ) അവിടുത്തെ പ്രമാണിയും റബ്ബർ - മെഡിക്കൽ കോളേജ് ഉടമയുമായ വാവച്ചൻ (ഹരീഷ് പേരടി ) എന്നിവർ യഥാക്രമം നായകൻ , നായിക , വില്ലൻ എന്നിവരുടെ കൈകാര്യം ചെയ്യുന്നു .കൂടാതെ ലാൽ , നന്ദു , കൃഷ്ണകുമാർ, ശ്രീലത തുടങ്ങിയവരും അഭിനയിക്കുന്നു.ഇനി ബാക്കി കഥ സ്നേഹസമ്പന്നനായ അച്ചൻ അവിടെ വന്നു പ്രവര്ത്തനം തുടങ്ങുബോളാണ് സോഫി സിസ്റ്റർ അവരുടെ മനസ്സിനെ വേട്ടയാടിയിരുന്ന ഒരു ഭയങ്കര രഹസ്യം അച്ഛനോട് വെളിപ്പെടുത്തുന്നത് സ്നേഹാലയത്തിലെ അന്തേവാസികൾ എല്ലാവരും അനാഥരും വൃദ്ധരും ഒക്കെ തന്നെയാണ് പക്ഷെ അവരിൽ പലരും വാവച്ചൻ കള്ള പേരിൽ (ക്രിസ്തിയാനി പേരിൽ ) കൊണ്ട് വന്നു താമസിപ്പിച്ചിരിക്കുന്ന അന്യ മതസ്ഥർ ആണ് !!!!! വാവച്ചൻ എന്തിനു അങ്ങനെ ചെയ്യണം? അതിനു പിന്നിലും ഉണ്ട് ഒരു രഹസ്യം .വാവച്ചന്റെ മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാനായി ഇവിടുത്തെ അന്തേവാസികൾ മരിക്കുമ്പോൾ ബോഡി വിട്ടു കൊടുത്തു കൊള്ളാം എന്ന കരാറിൽ ഈ വൃദ്ധ സദനത്തിന്റെ ചെലവ് വഹിക്കുന്നത് അങ്ങേരാണ് . (ഇനി ഇതൊക്കെ കൊണ്ട് അങ്ങേർക്കു ഒരു വില്ലൻ ച്ഹായ വന്നില്ലങ്കിലോ എന്ന് കരുതി ആകണം, അങ്ങേരുടെ മെഡിക്കൽ കോളേജിൽ ചികിത്സക്ക് വന്ന ഒരു വൃദ്ധയെ ഒരു ബോഡി അത്യാവശ്യം ആയതു കൊണ്ടാകണം വാവച്ചന്റെ ഡോക്ടർ മകൻ (കൃഷ്ണകുമാർ ) തട്ടി കളയുന്നുണ്ട്) , എന്തായാലും ഈ ഞെട്ടിപ്പിക്കുന്ന രഹസ്യം അറിഞ്ഞതോടെ അത് വരെ കൂൾ കൂളായി സ്വാശ്രയ കോളേജിനെ അനുകൂലിച്ചു പാവപ്പെട്ട സഭാ വിശ്വാസികൾ കുരിശു യുദ്ധം നടത്തണം എന്ന ഇടയ ലേഖനവും വായിച്ചു നടന്ന സണ്ണി അച്ചൻ വാവച്ചനെതിരെ സട കുടഞ്ഞു (കുഞ്ചാക്കോ ബോബനെ കൊണ്ട് എത്ര കുടയാൻ പറ്റുമോ അത്രയും ) എഴുനേൽക്കുന്നു .പാവം വാവച്ചൻ പിന്നെ എന്നാ ചെയ്യാനാ ? അദ്ദേഹം അച്ഛനെയും സോഫി സിസ്റ്റെരെയും ചേർത്ത് ആരോപണം അടിച്ചിറക്കുന്നു .സോഫിയെ സ്ഥലം മാറ്റുന്നു . പോകുന്നതിനു മുൻപ് സ്നേഹാലയത്തിലെ അന്തേവാസികളുടെ ഒറിജിനൽ പേരുകളും ജാതിയും അടങ്ങുന്ന നിര്ണായക രേഖ അച്ഛന് കൈമാറാൻ രാത്രി അച്ചന്റെ താമസ സ്ഥലത്ത് എത്തുന്ന സോഫിയെയും അച്ചനെയും വാവച്ചന്റെ നേത്രുത്വത്തിൽ അവിടുത്തെ സദാചാര പോലീസ് വളയുന്നു . വാവച്ചൻ ളോഹയിട്ടു നില്ക്കുന്ന അച്ചനെ കേറി തല്ലുന്നു പോലുമുണ്ട് (കേരളത്തിലേ !!!! അവൻ അന്നേ തല്ലത്തുള്ളൂ )
പിന്നെ സോഫിയെ മഠത്തിന് പുറത്താക്കുന്നു .സണ്ണി അച്ചൻ ളോഹ വൃത്തിയായി അലക്കി മടക്കി തിരിച്ചു കൊടുത്തു സോഫിയെ കെട്ടുന്നു.പകരം വന്ന പോക്കിരിയച്ചൻ (ലാൽ ) മുണ്ട് സോറി ളോഹ മടക്കിക്കുത്തി ഇവരെ കളിയാക്കുന്നവരെ അടിക്കുന്നു . ഇതിനിടെയാണ് ആ സംഭവം നടക്കുന്നത് .
എന്താ അണ്ണാ
നമ്മുടെ സണ്ണി അച്ചൻ (ആയിരുന്ന കാലത്ത് ) അവിടുത്തെ പാവപ്പെട്ട കുഴി വെട്ടുകാരന്റെ (നന്ദു ) മകളെ നേഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂർക്ക് വിട്ടിരുന്നു .ഈ തിരക്കിനിടയിൽ ഫീസ് ഒക്കെ അയച്ചു കൊടുക്കാൻ മറന്നു പോയത് കൊണ്ട് കൊച്ചു സ്വന്തമായി വാണിഭം തുടങ്ങി . അത് കൊച്ചിന്റെ അച്ഛൻ അറിയുന്നതോടെ കോച്ചും കൊച്ചിന്റെ അച്ഛനും ഒന്നിന് പുറകെ ഒന്നായി ആത്മഹത്യ ചെയ്യുന്നു . സണ്ണി ഇവളെ ഏതോ റിസോർട്ടിൽ ൽ വെച്ച് കണ്ടു എന്നതു കൊണ്ട് , ആത്മഹത്യക്ക് തൊട്ടു മുൻപ് കൊച്ച് അയാൾക്ക് എഴുതിയ വാലും തലയും ഇല്ലാത്ത ഒരു കത്തിന്റെ പേരിൽ സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു .
ഇതിന്റെ എല്ലാം പുറകിൽ പാവം വാവച്ചൻ ആണെന്ന് ആരോപിച്ചു സോഫി പോലീസിനെ സമീപിക്കുന്നു . പഴയ അത്യാവശ്യമായി ഒരു ശവത്തിനു വേണ്ടി അമ്മുമ്മയെ തട്ടിയ കാര്യം വിളിച്ചു പറയുമോ എന്ന് വാവച്ചൻ ഭയക്കുന്നു.(അതിനുള്ള ആകെ സാക്ഷി നമ്മുടെ വാണിഭം നടത്തി ആത്മഹത്യ ചെയ്ത കുട്ടിയാണ് ). സിനിമ എങ്ങനെ എങ്കിലും തീർക്കണം എന്നാ ഒറ്റ കാരണം കൊണ്ട് വാവച്ചൻ പേടി അഭിനയിച്ചു ഗർഭിണിയായ സോഫിയുടെ വയറിൽ വെടി വെച്ച് ഗർഭം കലക്കുന്നു .ചോര വാർന്നു മരിക്കുന്നതിനു മുൻപ് സണ്ണിയോടു എല്ലാം പറയുന്നു സോഫി (വെടി വെച്ചവരുടെ അഡ്രസ് , ഫോണ്‍ നമ്പർ (ലാൻഡ് ആൻഡ് മൊബൈൽ ), ഇമെയിൽ ഐ ഡി ഉൾപ്പെടെ ) . പ്രതികാര ദാഹിയായ സണ്ണി വാവച്ചനെയും മകനെയും തട്ടുന്നു .ശുഭം
ഇതെന്തോന്ന് അണ്ണാ മനോരമയിലെ തുടർക്കഥയോ ? അതോ സീരിയലോ ?
അടങ്ങേടെ ഇതു ആദ്യം ഞാൻ ആ പഴംചൊല്ലു പറഞ്ഞത് എന്താണ്ട് ഇതു തന്നെയാണ് നമ്മുടെ സംവിധയകൻ വൈശാഖ് ചേട്ടന്റെയും അവസ്ഥ
അതെന്താ അണ്ണാ അങ്ങനെ
അനിയാ .. നമ്മുടെ ഇന്നത്തെ ലോകത്ത്, സംഘടന ശക്തി ഉണ്ടെങ്കിൽ ആർക്കും എന്തും ആകാവുന്ന ഭാരതം പോലെയുള്ള രാജ്യത്തു ക്രിസ്തുമതം എന്നല്ല കൃത്യമായ ചട്ടകൂടിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിലും വേലി ചാടുന്ന അംഗങ്ങൾക്ക് നല്ല ഉഗ്രൻ പണി കിട്ടിയ ചരിത്രമേ ഉള്ളു .കിട്ടാത്തവർ ഉണ്ടെങ്കിൽ അതവരുടെ കഴിവ് എന്ന് മാത്രമേ പറയാനുള്ളൂ .ചുരുക്കത്തിൽ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കുമ്പോൾ അത് സഭയെ ഒരു രീതിയിലും കുറ്റപ്പെടുത്താത്ത രീതിയിൽ ആകുമ്പോൾ സംഗതി പണ്ട് ബ്ലെസി ഭ്രമരം എടുത്ത പോലിരിക്കും .ഈ ചിത്രത്തിൽ ഉടനീളം സഭ മൊത്തം ഒരുമാതിരി കവിയൂർ പൊന്നമ്മയുടെ അമ്മവേഷം പോലെ വിങ്ങി പൊട്ടി നില്ക്കുകയാണ് .സകല പഴിയും ഏറ്റു വാങ്ങാൻ പാവം വാവച്ചനും .ഇവിടെ സംവിധായകന് വ്യത്യസ്തമായ പടം ഉണ്ടാക്കുകയും വേണം എന്നാൽ സകലരുടെയും നല്ല കുട്ടി ആകുകയും വേണം .(ഇയാൾ ആരുവാ? തട്ടത്തിൻ മറയത്തു എടുത്ത വിനീത് ശ്രീനിവാസനൊ ?).കേരളത്തിൽ തന്നെ ഒരാൾ കന്യാസ്ത്രീയെ കെട്ടി എന്ന് പറഞ്ഞു അങ്ങേരെ ജയിൽ ഇടിഞ്ഞു വീണാൽ പോലും പുറത്തു വിടുന്നില്ല എന്ന് മാധ്യമങ്ങള മുറവിളി കൂട്ടുന്ന കാലത്താണ് ഈ ജാതി പടപ്പുകൾ എന്ന് കൂടി ഓർക്കണം
അപ്പോൾ അഭിനയം
ശ്രീ കുഞ്ചാക്കോ ബോബ്ബനു അഭിനയിക്കണം എന്നൊരു ആഗ്രഹം തോന്നുന്നത് സ്വാഭാവികം (എനിക്ക് മൈക്ക് റ്റൈസനെ ബൊക്സിങ്ങ് റിങ്ങിൽ ഇടിച്ചു വീഴ്ത്തണം എന്ന ആഗ്രഹം പോലെ ) പക്ഷെ അത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ആകരുത് എന്ന് മാത്രം. അദ്ദേഹത്തിന് പറ്റുന്ന പണി (അടുത്ത വീട്ടിലെ പയ്യൻ ) കുറേ കാലം കൂടി ചെയ്താൽ അദ്ദേഹത്തിന് കൊള്ളാം .മിയ കാര്യം പറഞ്ഞാൽ വലിയ കുഴപ്പമില്ലാതെ കൊടുത്ത പണി ചെയ്തിട്ടുണ്ട് .സംഗതി ഒരു സീരിയൽ ലൈൻ ആയതു കൊണ്ടാവാം അങ്ങനെ തോന്നുന്നത് . ബാക്കി എല്ലാരും ജോലി ആയി പോയില്ലേ എന്നാ മട്ടാണ് . പിന്നെ നമ്മുടെ പാവം വാവച്ചൻ..... തിലകൻ , നരേന്ദ്ര പ്രസാദ് , രാജൻ പി ദേവ് തുടങ്ങിയവരുടെ വിടവ് നികത്താൻ ബാലചന്ദ്രൻ , ഹരീഷ് പേരടി തുടങ്ങിയവരെ കൂടുതൽ ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് തോന്നുന്നു
അപ്പോൾ ചുരുക്കത്തിൽ
പ്രിയപ്പെട്ട വൈശാഖ് , താങ്കൾക്ക് പറ്റിയത് പോക്കിരി രാജയും , സീനിയേഴ്സ് ഉം പോലുള്ള മഹത്തായ ചിത്രങ്ങളാണ് എന്ന് അടിവര ഇട്ടു പറയുന്ന ഒരു ചിത്രം .റബേക്ക ഉതുപ്പ് മോഡൽ ചിത്രങ്ങൾ ആണ് താങ്കളുടെ ഫീൽ ദി difference എന്നാണെങ്കിൽ എനിക്കൊന്നും പറയാനില്ല .മാപ്പ് മാപ്പ് മാപ്പ് മിയാ കുൽപ്പ , മിയാ കുൽപ്പ മിയാ മക്സിമ കുൽപ്പ (എന്റെ പിഴ എന്റെ പിഴ എന്റെ ഏറ്റവും വലിയ പിഴ ) അല്ല പിന്നെ ....
റബേക്ക ഉതുപ്പിനെ പറ്റി പറഞ്ഞത് മനസ്സിലായില്ല....
ReplyDeleteരണ്ടും ഏതാണ്ട് മനോരമ മംഗളം തുടരാൻ ലൈനിൽ ഉള്ള സാധനങ്ങൾ ആണെന്ന് ആണ് ഉദേശിച്ചേ
Deletetankalude cristheeya vikaaram udanjupoyo......sugunaaa.....
ReplyDeleteനായിക മിയക്കു കുഴപ്പം ഒന്നും ഇല്ലല്ലോ...
ReplyDeleteThira kandille?
ReplyDeleteആരാണ് പ്രേക്ഷകന്‍?!
ReplyDelete'തിര' പോലെയുള്ള നല്ല പടങ്ങള്‍ ഇറങ്ങുമ്പോള്‍ അത് പോയി കാണാതിരിക്കുകയും (അഥവാ കണ്ടാല്‍ തന്നെ അതിനെ പറ്റി ഒന്നും എഴുതാതിരിക്കുകയും) 'ഗീതാഞ്ജലി' 'വിശുദ്ധന്‍' എന്നിവ കണ്ട് അതുണ്ടാക്കിയവരെയും അതില്‍ അഭിനയിച്ചവരെയും ഒക്കെ ചീത്ത വിളിക്കുകയും ഗുണദോഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയണിദ്ധേഹം!!
ഹേ പ്രേക്ഷകാ.. ചീത്ത വിളിക്കാന്‍ എളുപ്പമാണ്!! മറ്റുള്ളവര്‍ക്ക് കേള്‍ക്കാനും ഇഷ്ടമാണ്!! എന്ന് കരുതി നല്ലത് കണ്ടാല്‍ പ്രോത്സാഹിപ്പിക്കതിരിക്കരുത്.
എന്തുകൊണ്ട് 'തിര'യെക്കുറിച്ച് എഴുതിയില്ല?
ReplyDeleteചീത്ത വിളിക്കാന്‍ എളുപ്പമാണല്ലോ..
നല്ല പടങ്ങളെ കുറിച്ചും എഴുതണേ പ്രേക്ഷകാ..!
aduthathu ezhuthadey......!
ReplyDelete