അണ്ണാ രണ്ടും കൂടി പറയരുത് ....
എന്ത് പറ്റി അനിയാ ......
അണ്ണൻ ഈ എഴുതിയത് ശുദ്ധ പോക്രിത്തരമാണ് ഒന്നുകിൽ തകർന്നു ഇല്ലെങ്കിൽ തകർത്തു ഇങ്ങനെയല്ലേ ഒരു സിനിമയെ പറ്റി പറയാൻ പറ്റു . ഇതൊരു മാതിരി നവയുഗ ബ്ലോഗർമാരെ പോലെ .........നമ്മുടെ ചാപ്ട്ടേ ഴ്സ് എന്ന പടം എടുത്ത സംവിധായകൻ കഥയും തിരകഥ യും എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രം അരുകിൽ ഒരാൾ എന്ന പടത്തിന് അണ്ണൻ തള്ളികയറുന്നത് ഞാൻ കണ്ടായിരുന്നു.ഇന്ദ്രജിത്ത് , നിവിൻ പോളി , രമ്യാ നമ്പീശൻ , പ്രതാപ് പോത്തൻ , ലെന ... ഹോ .. ന്യൂ ജനറേഷന്റെ എട്ട് കളി ആണല്ലോ അണ്ണാ .അവിഹിതം , സ്വവർഗം ,അശ്ലീലം , കോഫീ മഗ് + നിക്കർ ........ ഇതിൽ എതിനത്തിൽ വരും സംഗതി.
പിടക്കാതെഡേ പറയട്ടെ.... അഞ്ചു അഞ്ചു പ്രധാന നടീ നടന്മാരെ വെച്ചാണ് ഈ ചിത്രം ശ്രീ അഷിഖ് ഉസ്മാൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .സംഗീതം ഗോപി സുന്ദർ . മലയാളത്തിൽ മര്യാദക്ക് എടുത്തിട്ടുള്ള സൈക്കോ ത്രില്ലർ പെട്ടന്ന് ഓർമ്മ വരുന്ന പേരുകൾ യക്ഷിയും മണി ചിത്രത്താഴും ആണ് . ഫാസിൽ എടുത്ത മാനത്തെ വെള്ളിത്തേര് പോലെ പരാജയപ്പെട്ട സംഗതികൾ നിരവധിയുണ്ട് .ഹിന്ദി ചിത്രങ്ങളിൽ ഈ വിഭാഗത്തിൽ പെട്ടന്ന് ഓർമ്മ വരുന്ന ഒരു പേര് രാം ഗോപാൽ വർമ്മ എടുത്ത കോൻ എന്ന ചിത്രമാണ് . ഒരു ഫ്ലാറ്റും ആകെ മൊത്തം മൂന്നേ മൂന്ന് കഥാപാത്രങ്ങളും ആയി അങ്ങേർ നമ്മളെ രണ്ടര മണികൂർ പിടിച്ചിരുത്തുന്നത് സമ്മതിച്ചേ ഒക്കൂ എന്നാണ് എന്റെ അഭിപ്രായം
ഒരു ഇന്ത്യയിൽ പലയിടത്തും ശാഖകൾ ഉള്ള ഒരു ആഡ് സ്ഥാപനം അവിടുത്തെ ക്രീയേറ്റിവ് ആഡ് മേധാവി ആയി ജോലി ചെയ്തിരുന്ന ആളെ മാറ്റി പകരം ബാം ഗ്ലൂർ ശാഖയിൽ ജോലി ചെയ്തിരുന്ന സിദ്ധാർഥ് (ഇന്ദ്രജിത്ത് ) നെ നിയമിക്കുന്നിടതാണ് തുടക്കം .ഇയാളുടെ കാമുകിയും നർത്തകിയുമായ വീണ (രമ്യ നമ്പീശൻ ) ആ നഗരത്തിലുണ്ട് . വീണയുടെ ഗ്യാംഗ് സ്ഥിരമായി പോകുന്ന റെസ്റ്ററണ്ടിലെ വെയിറ്റർ ഇച്ച (നിവിൻ പോളി ) യുമായി വീണ സൌഹൃദത്തിലാണ് . സിദ്ധാർഥിനെ ഇച്ചക്ക് പരിചപ്പെടുത്തി കൊടുക്കുന്നതോടെ മൂന്നു പേരും സൌഹൃദത്തിൽ ആകുന്നു . താമസിക്കാൻ സ്ഥലം ആകുന്നത് വരെ ഇച്ചയുടെ കൂടെ താമസിക്കാൻ സിദ്ധാർത്ഥൻ തീരുമാനിക്കുന്നു .നഗരത്തി നിന്നും മാറി ഒരു വലിയ വീട്ടിൽ സൂക്ഷിപ്പുകാരനായി ഒറ്റയ്ക്ക് താമസിക്കുകയാണ് ഇച്ച .ഒരുമിച്ചു താമസിച്ചു തുടങ്ങി കുറച്ചു കഴിയുമ്പോൾ ഇച്ചയുടെ ചില അസ്വാഭാവികതകൾ സിദ്ധാർഥിന്റെയും വീണയുടെയും ശ്രദ്ധയിൽ പെടുന്നു . അതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു ചെല്ലുന്ന ഇവർ എത്തുന്നത് ഇച്ച എന്നയാളിന്റെ കൂടുതൽ നിഗൂഡം ആയ ഭൂതകാലത്തിലേക്കാണ് .തന്റെ സ്ഥാപന മേധാവി ആയ ആരതി (ലെന ) വഴി പരിചയപ്പെടുന്ന , അതീന്ദ്രിയ കാര്യങ്ങളിൽ താല്പര്യവും അതിൽ ഗവേഷണവും നടത്തുന്ന തരുണ് ബോസ് (പ്രതാപ് പോത്തൻ ) എന്നയാളെ പരിചയപ്പെടുന്നതോടെ , അയാളുടെ സഹായവും ഇവര ഈ കാര്യത്തിൽ തേടുന്നു . അങ്ങനെ മുന്നോട്ടു പോകുന്ന ഇവർ എവിടെ എത്തിച്ചേരുന്നു എന്നിടത്താണ് ഈ സിനിമ നമ്മളെ കൊണ്ട് എത്തിക്കുന്നത് .
കഥയൊക്കെ അവിടെ ഇരിക്കട്ടെ അണ്ണാ . ഇതെങ്ങനെ സംഗതി .
നല്ല പശ്ചാത്തലം തുടക്കം . പതുക്കെ തുടങ്ങുന്ന കഥ പതുക്കെ പതുക്കെ ചൂടുപിടിക്കുന്നു . ഇടവേള വരെ ഈ പടം അങ്ങനെ കേറി കേറി പോകുന്ന കാഴ്ചയാണ് എനിക്ക് കാണാൻ കഴിഞ്ഞത് . ഇടവേള കൊണ്ട് നിരത്തുന്ന പോയിന്റ് ഉഗ്രനായി എന്നാണ് എന്റെ അഭിപ്രായം .ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ഒരു ആകാംഷ ഇടവേളക്കു പ്രേക്ഷകന് കൊടുത്താണ് ഇടവേള കൊണ്ട് നിർത്തുന്നത് .ഇടവേളക്കു ശേഷവും അതെ ടെമ്പോ നിലനിര്ത്തുന്ന ചിത്രം അവസാന നിമിഷങ്ങളിൽ ദേനീയമായി പരാജയപ്പെടുന്നത് കണ്ടപ്പോൾ സത്യത്തിൽ സങ്കടം തോന്നി അനിയാ .ആ ചിത്രം അർഹിക്കുന്ന ഒരു ക്ലൈമാക്സ് കൂടി നല്കിയിരുന്നു എങ്കിൽ ഒരു പക്ഷെ നേരത്തെ പറഞ്ഞ മലയാളത്തിലെ ഓരോ കാലഘട്ടത്തേ പ്രതിനിധികരിക്കുന്ന സൈക്കോ ത്രില്ലറുകളുടെ കൂട്ടത്തിൽ എഴുതപ്പെടാവുന്ന ചിത്രമായേനെ ഇതും .മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തെ പോലെ നന്നായി തുടങ്ങിയിട്ട് ക്ലൈമാക്സ് ലോക കുളം ആക്കിയിട്ടില്ല എങ്കിൽ പോലും ഇതിലും മികച്ച ഒരു അന്ത്യം ഈ ചിത്രം അർഹിക്കുന്നു എന്നാണ് എന്റെ അഭിപ്രായം .
അണ്ണന്റെ അഭിപ്രായം അവിടിരിക്കട്ടെ . അഭിനയം എങ്ങനെ അത് പറ
അനിയാ പറഞ്ഞില്ലേ ഈ ചിത്രത്തിന്റെ അവസാനത്തെ പറ്റി അല്ലാതെ മറ്റു ഒന്നിനെ പറ്റിയും എനിക്ക് പരാതിയില്ല . പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ദ്രജിത്തും നിവിൻ പോളിയും കൃത്യമായി കഥാപാത്രങ്ങൾക്ക് വേണ്ടത് അഥവാ നിന്റെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ കഥാപാത്രം ആവശ്യപ്പെടുന്നത് നല്കിയിട്ടുണ്ട് . എന്ത് കൊണ്ടാണ് എന്നറിയില്ല പ്രതാപ് പോത്തൻ എല്ലാ സിനിമയിലും ഒരു പോലെ അഭിനയിക്കുന്നതായാണ് എനിക്ക് തോന്നാറുള്ളത് . രമ്യ നമ്പീശൻ പാടിയ ഒരെണ്ണം ഉൾപ്പെടെ ഗാനങ്ങൾ ചിത്രത്തിന്റെ മൂഡുമായി ഒത്തു പോകുന്നതാണ് .
അല്ല ഇനി ഈ ചിത്രം എവിടെ നിന്നെലും അടിച്ചു മാറ്റിയതാണോ ?
അറിയില്ല അനിയാ .. ആണെങ്കിലും അല്ലെങ്കിലും എനിക്കൊന്നുമില്ല പിന്നെ അങ്ങനെ ആണെങ്കിൽ ആ ചിത്രത്തോട് ഒരു കടപ്പാട് എഴുതി വയ്ക്കുക എന്നത് അങ്ങനെ ചെയ്യുന്നവരുടെ സത്യസന്ധതയുടെ പ്രശ്നം . ഒരു പ്രേക്ഷകൻ എന്നാ നിലയ്ക്ക് രണ്ടര മണിക്കൂർ എ സി പോലും ഇടാത്ത ഹാളിൽ ഇരുത്തി എന്നെ കൊല്ലരുത് എന്നൊരു എളിയ ആവശ്യം മാത്രമേ ഉള്ളു
അണ്ണാ അവസാനം നന്നായില്ല നന്നായില്ല എന്ന് പറയുമ്പോൾ പിന്നെ എങ്ങനെ വേണമായിരുന്നു എന്നാ ......
അത് ഞാൻ അല്ലല്ലോ അനിയാ തീരുമാനികേണ്ടത് . പിന്നെ അവസാനത്തിനു തൊട്ടു മുൻപ് വരെ വളരെ നന്നായി പോയ ഈ ചിത്രം ഒരൽപം കൂടി നല്ല ക്ലൈമാക്സ് അർഹിക്കുന്നു എന്നതാണ് എനിക്ക് തോന്നിയത് . ഒരു ലോ ബഡ്ജറ്റ് ചിത്രം എന്നത് മുതലുള്ള പരിമിതികളെ അംഗീകരിച്ചു കൊണ്ട് പറയട്ടെ . ഈ വിഭാഗത്തിൽ പെട്ട ചിത്രങ്ങൾക്ക് തുടക്കം മുതലേ ഉള്ള സാദ്ധ്യതകൾ രണ്ടാണ് ഒന്നുകിൽ മാനസിക വിഭ്രാന്തി അല്ലെങ്കിൽ അതീന്ദ്രിയം .ഈ ചിത്രത്തിന് ഒരു പക്ഷെ ഇതിൽ ഏതെങ്കിലും ഒരു ഭാഗത്ത് നില്ക്കുന്നതിലും നല്ലത് ഒരു ഭാഗത്തേക്ക് കൊണ്ട് വന്നു അവസാനിപ്പിക്കുന്നതിന് തൊട്ടു മുൻപ് ഈ സകല കണ്ടെത്തലുകളെയും തകിടം മറിക്കുന്ന പുതിയൊരു കണ്ടെത്തലിലൂടെ അതുമാവാം ഇതുമാ വാം എന്നാ അവസ്ഥയിൽ നിർത്തുന്നതയിരുന്നു കൂടുതൽ നല്ലത് എന്ന് എനിക്ക് തോന്നുന്നു . ആ രീതിയിൽ ഒരു ശ്രമം ഈ ചിത്രത്തിൽ നടക്കുന്നില്ല എന്നല്ല പക്ഷെ സംഗതി തീരെ ദുർബലമായി പോയി എന്ന് മാത്രം
അപ്പോൾ ചുരുക്കത്തിൽ .......
അവസാന പത്തു മിനിട്ടുകൾക്ക് മാപ്പ് കൊടുക്കാമെങ്കിൽ നിങ്ങള്ക്ക് ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം . ക്ലൈമാക്സ് കഴിയുന്നത് അറിയുന്നതിന് മുൻപ് പോയി കണ്ടാല കാശു അത്രയും കൂടുതൽ മുതലായേക്കും .സ്വന്തം പാളിച്ചകളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്ന പക്ഷം നമുക്ക് നല്ലൊരു സംവിധായകനെ കൂടി ലഭിച്ചേക്കാം

ട്രെയിലറീന്ന് നിവിന്പോളി പ്രേതമാണെന്നാണ് മനസ്സിലായത്. ശരിയാണാ? അല്ല സങ്ങതി അതാണെങ്കി ഇനി കാശ് ലാഭിക്കാലോ
ReplyDeleteമാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് വളരെ നല്ലതായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. അങ്ങനെ അല്ലെങ്കിൽപ്പിന്നെ എങ്ങനെ വേണമെന്നായിരുന്നു പ്രേക്ഷകന്റെ പക്ഷം?
ReplyDeleteSome people claims mannichitrathzhu proves there is ghosts. Others say manichithrathazhu is science fiction
ReplyDelete