ABCD ......
എന്ന് വെച്ചാൽ ...? അണ്ണൻ ഇംഗ്ലീഷിൽ ബ്ലോഗാൻ തീരുമാനിച്ചോ ?
അനിയാ നീ രാവിലെ എന്റെ വായിൽ നിന്ന് കേൾക്കരുത് . പിന്നെ ഒന്നോർത്താൽ അതാ ഭേദം . അതിരിക്കട്ടെ എപ്പോൾ പറഞ്ഞത് അമേരിക്കൻ ബോണ്‍ കണ്‍ഫ്യുസ്ഡഡ് ദേശി സുരുക്കമാ ABCD .
ഓ..... പിടി കിട്ടി മലയാള യുവ മധ്യ മുതു തലമുറകൾക്ക് ഒരു പോലെ ഹരമായ ചലുമോൻ വീണ്ടും ഒപ്പം യുവ സംവിധായകനായ മാർട്ടിൻ പ്രക്കാട് (ബെസ്റ്റ് ആക്ടർ ) എത്തുമ്പോൾ പതിവ് പോലെ പാവം മലയാളികളുടെ പ്രതീക്ഷകൾ പതിവ് പോലെ വാനോളം ഉയര്ന്നു നില്ക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
പോരല്ലോ .....
ഇതു മാത്രമല്ല അക്കര കാഴ്ചകൾ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗ്രിഗറി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ജേക്കബ് ഗ്രിഗറി ഈ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെ എത്തുന്നു .(ഇനി അങ്ങേരു വേറെ വല്ല പടത്തിലും അഭിനയിച്ചു എങ്കിൽ ദയവായി കൊല്ലരുത് എന്നെ പ്ലീസ് ...) ഇതൊന്നും പോര എങ്കിൽ പുതുമുഖ നായിക അപർണ്ണ ഗോപിനാഥ് .പോരാത്തതിനു അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു തലമുറയുടെ കദന കഥ.സംഗീതം ഗോപി സുന്ദർ (ഒരൽപം മുൻപ് രതീഷ് വേഗ ആയിരുന്നല്ലോ താരം !!) .ഇത്രയോക്കെയെ പറ്റു .
അണ്ണാ ഒരു കാര്യം കൂടി നിങ്ങളുടെ ഈ സുരാജ് മോഡൽ തള്ളേ തന്നേ ഈ ജാതി പരിപാടി ഇനി നടക്കത്തില്ല .സ്വല്പ്പം ബൗധികം കൂടി ഇടാതെ കറിയാച്ചൻ എന്നെ അങ്ങോട്ട് കേട്ടതില്ല പ്ലീസ് ....
അനിയാ സമൂഹ്യപരമായി ചിന്തിച്ചാൽ അമേരിക്കൻ മലയാളികൾ ഈ പഴയ മുകുന്ദൻ കഥാപാത്രങ്ങളെ പോലെ ഐഡന്റിറ്റി ക്രൈസിസ് നേരിടുന്നവർ ആണെന്ന് പോലും പലപ്പോഴും തോന്നിയിട്ടുണ്ട് .ഇവരെ തുടക്കത്തിൽ ഗൾഫ് മലയാളികളെ പോലെയാണ് ആദ്യം ഇവിടുത്തെ മലയാളികൾ കണ്ടിരുന്നത് .എന്നാൽ വൈകാതെ കുറച്ചു ചോക്കളേറ്റുകൾക്കും, അമേരിക്കൻ വിശേഷങ്ങൾക്കും, ഫോട്ടോകൾക്കും അപ്പുറം ഒന്നും ഒന്നും ഇവരിൽ നിന്നും പ്രതീക്ഷിക്കണ്ട(ഗൾഫ് മലയാളിക്ക് മുന്നിൽ വിസ കിട്ടാനുള്ള വഴി എന്ന പ്രഭാവലയം വളരെക്കാലം ഉണ്ടായിരുന്നല്ലോ ) എന്ന് മനസിലായപ്പോൾ ഇവർക്കുള്ള താര പദവി ഇടിഞ്ഞു .കൂനിന്മേൽ കുരു എന്ന പോലെ മലയാളി സോഫ്റ്റ്‌വെയർ കൂലിപണിക്കായി മീശ കിളുക്കാത്ത പിള്ളേർ കൂട്ടമായി അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളിൽ പോകുകയും പ്രവാസികളെക്കാൾ ആധികാരികമായി അവിടുത്തെ കാര്യങ്ങൾ സംസാരിച്ചു തുടങ്ങുകയും ചെയ്തതോടെ തികഞ്ഞു .ഇന്നു ഉദാരവൽക്കരണത്തിന്റെ ഒക്കെ ഭാഗമായി അവിടെ കിട്ടുന്ന ഇതു സാധനവും ഇവിടുത്തെ മുറുക്കാൻ കടയിൽ പോലും ലഭിക്കുന്ന അവസ്ഥ വന്നതോടെ എല്ലാം പൂർത്തിയാകുന്നു .
അല്ല അണ്ണാ ഇതു സിനിമയെ പറ്റിയുള ഒരു .........
നീയല്ലേ പറഞ്ഞത് ബൗധികം വേണമെന്ന് ...അപ്പോൾ സിനിമയെ പറ്റി, പ്രത്യേകിച്ചും ഈ സിനിമയെ പറ്റി വളരെ കുറച്ചു , അത് ഒരു മാതിരി ഔദാര്യം ചെയുന്ന പോലെ മാത്രമേ ആകാവു .
എന്നാലും ....
ശരി . എഴാം കടലിനക്കരെ പോലുള്ള മലയാളിയെ വിദേശ രാജ്യങ്ങൾ കാണിക്കാൻ എടുത്ത സിനിമകൾ വിട്ടാൽ ആദ്യമായി പ്രവാസി മലയാളികളെ കുറിച്ച് ഗൌരവമായി വന്നത് ചിത്രം ശ്രീ മധു ഒരുക്കിയ ഉദയം പടിഞ്ഞാറു എന്ന ചിത്രമാണ് എന്നതാണ് എന്നാണ് ഓർമ്മ . മധുവിനോടൊപ്പം നസീറും, ഗോപിയും ഒക്കെ അഭിനയിച്ച കാലം തെറ്റി വന്ന ഒരു നല്ല ചിത്രം എന്നാണ് ഇതിനെ കുറിച്ചുള്ള അഭിപ്രായം .പിന്നീടു ശ്യാമപ്രസാദ് ഒരുക്കിയ ഇംഗ്ലീഷ് വരെയുള്ള സിനിമകൾക്കിടയിൽ രണ്ടുമല്ലാത്ത ഉസ്താദ് ഹോട്ടൽ പോലുള്ള ചിത്രങ്ങൾ ഉണ്ടെന്നതും വിസ്മയിക്കുന്നില്ല.
ഉസ്താദ് ഹോട്ടലിനെ കുറിച്ച് പറഞ്ഞപ്പോൾ ആണ് ഓർത്തത് .ജനപ്രീതി നേടിയ ഉസ്താദ്നു ശേഷം ഒരിക്കൽ കൂടി നമ്മുടെ മലയാളികളുടെ സൽമാൻ ഖാൻ തിരിച്ചെത്തുമ്പോൾ ...പ്രേക്ഷകരുടെ പ്രതീക്ഷ ....
എടെ അതിനിടയിൽ ചാലുമോൻ അഭിനയിച്ച ആക്ഷൻ എന്ന് പറയപ്പെട്ട ഒരു പല്ല് പറി ചിത്രം ഉണ്ടായിരുന്നല്ലോ തീവ്രം ????
അണ്ണാ അതിനെ പറ്റി ഒന്നും അധികം മിണ്ടണ്ട ഈ ചിത്രം ....
അമേരിക്കയിൽ ജനിച്ചു വളർന്ന ജോണ്‍സ് ( ദുൽക്കർ ) കോര (ഗ്രിഗറി ) എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .ജനിച്ചു വളർന്നത് അമേരിക്കയിൽ ആണെങ്കിലും ആ ഭാവം ഒന്നും ഇല്ലാ പിള്ളേർക്ക്. ഒരു മാതിരി പാലായിലെ സമ്പന്ന റബ്ബർ കുടുംബത്തിലെ ഒരു പത്താം ക്ലാസ്സ് വിദ്യാർഥികളുടെ നിലവാരത്തിലാണ് രണ്ടു പേരും. തുടക്കം തന്നെ ചാലു മോൻ നേരിട്ട് ആലപിച്ച പപ്പാ ഭരണം വേണ്ടപ്പാ .. എന്ന് തുടങ്ങുന്ന ശ്രുതി മധുരമായ ഒരു ഗാനത്തോടെയാണ് . ഇതു കേൾക്കുന്ന നമുക്ക് തോന്നും ഇവന്റെ പപ്പ ഏതാണ്ട് ഗോഡ് ഫാദർ അഞ്ഞൂറാനെ പോലെ കർക്കശനായ ഒരാളാണെന്ന് .(ആണെങ്കിൽ തന്നെ ഹൈസ്കൂൾ മുതൽ സ്വന്തമായി ജോലി ചെയ്തു കാശുണ്ടാക്കുന്ന നാട്ടിലെ കുട്ടികളോട് എന്ത് ചെയ്യാനാണ് എന്ന ചോദ്യം ന്യായവുമാണ് ). ചിത്രം പുരോഗമിക്കുമ്പോൾ നമുക്ക് മനസിലാകുന്നു കർക്കശൻ പോയിട്ട് മകന്റെ മുന്നിൽ വായ തുറക്കാത്ത പാവം ഡോക്ടർ കം കോടീശ്വരൻ ഐസക് (ലാലു അലക്സ് ) അന്ന് ഇദ്ദേഹത്തിന്റെ ഈ പരമാർശിച്ച ഡാഡി എന്ന് .ഓസ്ട്രേലിയൻ കോളേജിൽ പഠിക്കാൻ പോകാൻ തയ്യാറെടുത്തു നില്ക്കുന്ന ജോണ്‍സിനെയും സുഹൃത്ത് കൊരയെയും അച്ഛൻ ഒരു മാസത്തെ അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലേക്ക് വിടുന്നു . അവിടെ എത്തുമ്പോൾ ആണ് ഇവർ മനസ്സിലാക്കുന്നത് ഇവരെ ഇങ്ങോട്ട് അയച്ചത് ജീവിതം പഠിക്കാൻ ഉള്ള ഒരു ബ്രഹത്തായ പദ്ധതിയുടെ ഭാഗമായി ആണെന്നത് ആണ് .ഒരൽപം റിബൽ ആയ ടീനേജ് കുട്ടികൾ ഉള്ളവര്ക്ക് ഈ പഠന പദ്ധതി പരീക്ഷിക്കാവുന്നതാണ് .അവർ ചക്കര കുടങ്ങളായി വീട്ടിലിരുന്നു ഹല്ലേലുയ പാടിക്കോളും .
പദ്ധതി ഇപ്രകാരം ...
എന്തെങ്കിലും കാരണം പറഞ്ഞു മകനെ (ക്ഷമിക്കണം പെണ്‍ മക്കൾക്ക് ഈ പദ്ധതി പറ്റില്ല ) വല്ല സോമാലിയയിലെക്കോ കെനിയ , ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യത്തേക്ക് വിടുക അവിടെ എത്തി കഴിഞ്ഞു മാത്രമേ അവർ അറിയാവു അവരെ അവിടുത്തെ കോളേജിൽ ചേർക്കാൻ ആണ് അയച്ചിരിക്കുന്നത് .(ടൂറിസ്റ്റ് വിസയും Student വിസയും തമ്മിലുള്ള വ്യത്യാസം , വിസ കാലാവധി തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ അറിയാത്ത മക്കൾ ആണെങ്കിൽ തികഞ്ഞു) .പിന്നെ ജീവിക്കാൻ ഏറ്റവും വൃത്തി ഹീനമായ അന്യഭാഷാ തൊഴിലാളികൾ മാത്രം താമസിക്കുന്ന തരം വീട് , ജീവിക്കാൻ കേരളത്തിന്റെ നിലവാരത്തിൽ മാസം ഒരു 2500 രൂപ.ഇത്രയും മതിയെന്നേ . പിള്ളേര് ചെലവു ചുരുക്കി ജീവിക്കാനും ജീവിതത്തിൽ അച്ചടക്കം പാലിക്കാനും പഠിച്ചോളും.
അന്നോ അണ്ണാ അതിരിക്കട്ടെ അതിപ്പോൾ പറയാൻ കാരണം ?
ഉസ്താദ് ഹോട്ടലിലെ പോലെ ഇവിടെയും ഇങ്ങനെയാണു മകനെ ജീവിതം പഠിപ്പിക്കാൻ പപ്പ തീരുമാനിക്കുന്നത് അഥവാ ഇതു പോലെയാണ് അദ്ദേഹം ജീവിതം പഠിക്കുന്നത് (ഇനി എത്ര പടം കൂടി സഹിച്ചാൽ ഈ പഠനം തീരുമോ ആവോ ?) . ആ പടത്തിൽ അഭിനയിച്ച ഉള്ള പരിചയം കൊണ്ടാകണം ചാലുമോൻ രണ്ടു ഷിറ്റ് ഒക്കെ വിളിച്ചിട്ട് കഞ്ഞിയും പയറും കഴിച്ചു പഞ്ചാര ഇടാത്ത കട്ടൻ ചായയും കുടിച്ചു ചെലവു ചുരുക്കി ജീവിക്കുന്നു .കോളേജിൽ പഠിക്കാൻ പോകുന്ന ഇവർ ഈ ദാരിദ്രം സ്വയം സ്വയം സ്വീകരിച്ചതാണ് എന്ന് അടിച്ചു വിടുകയും അത് ഒരു കോളം വാർത്തയായി പത്രത്തിൽ വരുകയും ചെയ്യുന്നതോടെ കേരളം മൊത്തം അവരുടെ ആരാധകരായി മാറുന്നു.
അതെങ്ങനെ ?
അറിയില്ല അനിയാ നമ്മളൊക്കെ പത്രത്തിൽ ദിവസവും ടെറസ്സിൽ കൃഷി ചെയ്യുന്നവരെ പറ്റി മുതൽ പീഡന / അവഹേളന ശ്രമങ്ങളെ ചെറുത്ത പെണ്‍കുട്ടികളുടെ വരെ വാർത്തകൾ കാണുന്നു ഒരു ദിവസത്തെ ചായ ചർച്ചകൾക്കപ്പുറം ഇതൊക്കെ എവിടെ പോകാറുണ്ട് ?
അല്ല അതിപ്പോൾ അങ്ങനെ സംഭവിച്ചു കൂടെ ?
അനിയ മുൻപ് പറഞ്ഞതാണോ എന്നോർമ്മയില്ല .കുട്ടപ്പൻ എന്നോ കറിയാച്ചൻ എന്നാ പേരുള്ള ഒരാൾക്ക് ഭാരതീയ സേനയിൽ ചേരാനോ ഒരു കമാൻഡോ ആകാനോ ഒരു നിയമതടസവും ഇല്ല . . എന്ന് വെച്ച് ഒരു സിനിമയിൽ ജനറൽ ഒരു നിർണായക രംഗത്ത് ഈ പ്രശ്നം നേരിടാൻ ഇനി കമാൻഡോ കുട്ടപ്പന് / കറിയാച്ചനു മാത്രമേ കഴിയു എന്ന് പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കു . അത് പോലെയേ ഉള്ളു ഇതും .
അവസാനം കളിച്ചു കളിച്ചു കണ്ട സാമൂഹ്യ പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നതോടെ ഇവരെ വിദേശ പൌരന്മാർ എന്ന നിലയ്ക്ക് ഭരണ കൂടം ഡി പോർട്ട് ചെയ്യുന്നു . ചുരുങ്ങിയ കാലത്തിനുള്ളിൽ ജീവിതം പഠിച്ച ഇവര അമേരിക്കയിൽ എത്തി നല്ല കുട്ടികളായി ജീവിക്കുന്നു
അനിയാ കഥ പറയുന്നത് കുറയ്ക്കാം എന്ന് വെച്ചതാ . പക്ഷെ ഒന്ന് ചോദിച്ചോട്ടെ ഈ കഥയിൽ എവിടെയാ നിങ്ങൾ കണ്‍ഫ്യുസ്ഡു ദേശിയെ കാണുന്നേ ? ശരിക്കും പറഞ്ഞാൽ ഒരു രംഗ് ദേ ബസന്തി ലെവലിൽ എടുക്കാവുന്ന ആശയത്തെ എത്ര നിസ്സരവല്ക്കരിച്ചു താര പുത്രന് കോപ്രായം കാണിക്കാനുള്ള അവസരമായി മാറ്റിയതിനു ഈ ചിത്രത്തിന്റെ പിന്നണിക്കാർ പ്രശംസ അർഹിക്കുന്നു
ശരി പിന്നെ .....
പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് കേട്ടതോ ?
ദാ പിടിച്ചോ ഒരു സാമ്പിൾ ഈ അമേരിക്കൻ പയ്യന്മാർ താമസിക്കുന്ന വീടിനു പുറമെയുള്ള ക ക്കുസ്സിൽ ഇടയ്ക്കിടെ കാര്യം സാധിച്ചു വെള്ളമൊഴിക്കാതെ ഒരു സമീപവാസി ഇവർക്ക് ഇടയ്ക്ക് സഹായം വാഗ്ദാനം ചെയ്യുന്നു അത് നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ പേരില് ആണെന്ന വാചകത്തിന് എന്ത് ബന്ധം എന്ന ചോദ്യവും അതിനു ഉള്ള മലബന്ധം എന്ന ഉത്തരവും ഈ ടൈപ്പ് സാധനങ്ങളാണ് നമ്മെ പൊട്ടി ചിരിപ്പിക്കാൻ ഒരുക്കിയിരിക്കുന്നത് ,ചിരിക്കേണ്ടവർക്ക് ചിരിക്കാം.സകുടുംബം ആസ്വദിക്കേണ്ടവർക്ക് അതുമാകാം .
അണ്ണാ വെളിയിൽ പറയല്ലേ . പറയുമ്പോൾ എല്ലാം പറയണമല്ലോ ഇതൊരു സ്ഥിരം നമ്പർ അല്ലേ . സെക്കന്റ് ഷോവിൽ കുരുടി കലക്കി . ഉസ്താദ് ഹോട്ടലിൽ തിലകൻ പൊളിച്ചടുക്കി .(തീവ്രം ശ്രീനിവാസൻ അല്ലെങ്കിൽ അല്ലെങ്കിൽ പറിക്കപ്പടുന്ന ഓട്ടോ ഡ്രൈവർ ഇവരാരെങ്കിലും കലക്കി എന്ന് പറയാനാ ഉദേശിച്ചേ .നടക്കണ്ടേ ) ഇതിൽ ഗ്രിഗറി കലക്കി .ചാലുമോൻ എല്ലാ പടത്തിലും അനായാസമായ അഭിനയം .കുറച്ചു കഴിയുമ്പോൾ ഈ പന്ന മലയാളികൾക്ക് അതും ശീലമായിക്കോളും.
അപ്പോൾ അഭിനയം ....
വാലും തലയും ഇല്ലാത്ത കഥ അന്തവും കുന്തവും ഇല്ലാത്ത ചിത്രീകരണം ഇതെല്ലാം ചേരുമ്പോൾ ഉണ്ടാകുന്ന ഒരു അഴകുഴബൻ സാധനം അതാണ് ഈ ചിത്രം . ഇതിൽ ശരിക്കും കണ്‍ഫ്യുസ്ഡഡ് ആയി സംവിധായകൻ മാത്രമേ ഉള്ളു എന്നാ എനിക്ക് തോന്നിയത് . വലിയ കഴിവൊന്നും ഇല്ലാത്ത ഒരു താര പുത്രന്റെ ഡേറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന ആശയക്കുഴപ്പത്തിനു അപ്പുറം മറ്റൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല.നായകനും സുഹൃത്തും ആദ്യ രംഗങ്ങളിൽ കാണിക്കുന്ന വികൃതി ഒക്കെ കണ്ടാൽ ജീവിതത്തിൽ ആദ്യമായി അമേരിക്ക കണ്ടവരെ പോലെയാണ് തോന്നുക (സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ എന്നാ അക്കരെ അക്കരെ അക്കരെ ഗാനം പുനർ അവതരിപ്പിക്കുന്നതായിരുന്നു കൂടുതൽ ചേരുന്നത് !!!).നായികാ കഥാപാത്രം എന്തിനായിരുന്നു എന്ന് ചിത്രം കഴിഞ്ഞിട്ടും മനസിലായില്ല. ഭാവിയിൽ എങ്കിലും ഒരു വാഗ്ദാനമായി കാണുന്നത് വില്ലനായി (ആങ്ങനെയും ഒരു സാധനം ഈ ചിത്രത്തിൽ ഉണ്ട് ) അഭിനയിച്ച റ്റൊവിനൊ തോമസ് ആണ്. അദ്ദേഹത്തിന് നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു .
അണ്ണാ ഉള്ള കാര്യം പറയാം എനിക്കിതൊന്നും പ്രശനമേ അല്ല . മര്യാദക്ക് എടുത്ത ചിത്രങ്ങളിൽ നായകന് കാർ തടഞ്ഞിടുമ്പോൾ എന്ത് കൊണ്ട് റെന്റ് എ കാറിൽ വിളിച്ചില്ല ? തോക്ക് വാങ്ങിയതിന്റെ ബില്ലും ഗ്യാരണ്ടി കാർഡും എന്ത് കൊണ്ട് കാണിച്ചില്ല ഇങ്ങനത്തെ പ്രശ്നങ്ങൾക്കിടയിൽ ഇതൊക്കെ ആര് നോക്കുന്നു ?
അതൊക്കെ നിന്റെ ഇഷ്ട്ടം .പച്ചരിയുടെ കാര്യമല്ലേ അനിയാ ഞാൻ ക്ഷമിച്ചു
ചുരുക്കത്തിൽ ....
കാസനോവ എടുത്തതോടെ തല്ക്കാലം എങ്കിലും അതിന്റെ സംവിധയകൻ ഒരു പാഠം പഠിച്ചു എന്ന് വേണം മനസിലാക്കാൻ . ഇദ്ദേഹം അത് പഠിക്കാൻ ഇനി എത്ര പടം വേണോ ആവോ ?
പത്രപ്രവർത്തകയുടെ മാറിൽ കിടക്കുന്ന ഐ ഡി കാർഡിൽ പ്രസ്സ് എന്ന് എഴുതിയിരിക്കുന്നത് വായിച്ചു "പ്രസ്സ് "? "ഞാനോ ?" മേ ബി സം അദർ ടൈം എന്ന് പറഞ്ഞു നടന്നകലുന്ന നായകനിൽ ഒരസ്ലീലവും സ്ത്രീ വിരുദ്ധതയും നമുക്ക് കാണാൻ പറ്റില്ല . ഇതെങ്ങാനും ആ പാവം ഫഹദ് ഫസിലോ അനൂപ് മേനോനോ ചെയ്യണം ആയിരുന്നു ? (അമേരിക്കക്കാരൊക്കെ അങ്ങനെ ആണെന്നേ )
THIS MOVIE IS A SCRAP. PLEASE DO NOT WASTE YOUR TIME AND MONEY FOR THIS.
ReplyDeleteപ്രേക്ഷകന്റെ അവലോകനം വായിയ്ക്കാന്‍ നല്ല രസമുണ്ട് കേട്ടോ
ReplyDeleteHmmm....... Koppa..
DeleteWhom should we believe? crowd that rushes to this movie, viewers who see this many times or a single preshaken who doesn't have any sense other than anti-Lal, anti-mammukka, pro-rajapan agenda. your frustration on this movie's success in box office is clear from your comment " panna malayali"
ReplyDeleteഎന്നെ വിശ്വാസിച്ചുകൊള്ളണം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ.എന്നെ പോലെ എല്ലാരും ചിന്തിച്ചു കൊള്ളണം എന്ന വാശിയും എനിക്കില്ല . പിന്നെ കഥയെ പറ്റി ഇന്നു വരെ സത്യമല്ലാത്തത് എഴുതിയിട്ടില്ല എന്നാണ് വിശ്വാസം.ഇങ്ങനത്തെ സിനിമകൾ ഇഷ്ട്ടപ്പെടുന്നവർ ഉണ്ടാകാം എന്നും എനിക്കറിയാം.അവർക്കും എന്റെ പോസ്റ്റുകൾ ഉപകാരപ്പെടുന്നതിൽ സന്തോഷമേ ഉള്ളു
Deleteചാലുമോന്‍ തുടങ്ങീട്ടല്ലേ ഉള്ളു...നമുക്ക് കാത്തിരിക്കാം...മൂത്ത് പഴക്കുന്നത് വരെ...
ReplyDeleteതമിഴ് സിനിമയില്‍ നിന്ന് കോപ്പി അടിച്ച സീന്‍ ഉണ്ടായിട്ടും ആരും ഒന്നും പറഞ്ഞ കേട്ടില്ല...ട്രാവല്‍ ഏജന്‍സി യില്‍ ചായകൊടുക്കാന്‍ കുട്ടി ഒകെക് വരുന്നത് കേര്ടലത്തില്‍ കണ്ടിട്ടില്ല...തമിഴ് നാട്ടില്‍ ആണേല്‍ ശരിയാണ്...കടയില്‍ നിന്ന് ചായ കൊടുക്കാന്‍ ഒകെ കുട്ടികളെ നിര്‍ത്താറുണ്ട്...... തമിഴ് സിനിമയില്‍ കാണാറും ഉണ്ട്...എന്തായാലും കേരളത്തില്‍ അങ്ങനെ ആണെന്ന് തോന്നണില്ല...atleast ബുക്ക് ചെയ്യാന്‍ വരുന്നവര്‍ക്ക് ചായ കൊടുക്കാന്‍ എന്തായാലും പറയില്ല...
ReplyDeleteWell said prekshakan ithu njan parayan udheshichathanu :) thanks
ReplyDeleteഅനിയ മുൻപ് പറഞ്ഞതാണോ എന്നോർമ്മയില്ല .കുട്ടപ്പൻ എന്നോ കറിയാച്ചൻ എന്നാ പേരുള്ള ഒരാൾക്ക് ഭാരതീയ സേനയിൽ ചേരാനോ ഒരു കമാൻഡോ ആകാനോ ഒരു നിയമതടസവും ഇല്ല . . എന്ന് വെച്ച് ഒരു സിനിമയിൽ ജനറൽ ഒരു നിർണായക രംഗത്ത് ഈ പ്രശ്നം നേരിടാൻ ഇനി കമാൻഡോ കുട്ടപ്പന് / കറിയാച്ചനു മാത്രമേ കഴിയു എന്ന് പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കു . അത് പോലെയേ ഉള്ളു ഇതും .
ReplyDeleteyes it was already said
"പ്രേക്ഷക അമേരിക്കയിൽ എത്തി അവർ നല്ല കുട്ടികളായി ജീവിക്കുന്നു." അപ്പോ പടം മുഴുവൻ കണ്ടില്ല അല്ലേ.. അല്ലെങ്കിലും ഈ റിവ്യു വായിച്ചാൽ സിനിമ കണ്ട ആരോ കഥ പറഞ്ഞത് കേട്ട് എഴുതിയത് പോലുണ്ട്.
ReplyDeleteക്ഷമിക്കണം ഞാൻ കണ്ട അവസാനം ഇങ്ങനെ തന്നെ ആയിരുന്നു (പിന്നെ "അവർ ചക്കര കുടങ്ങളായി വീട്ടിലിരുന്നു ഹല്ലേലുയ പാടി" കഴിയുമ്പോൾ പഴയ കലിപ്പ് ഉള്ള നീഗ്രോകൾ അന്വേഷിച്ചു വരുമ്പോൾ ഇവർ ഇറങ്ങി ഓടുന്ന മർമ്മ പ്രധാനമായ അവസാന രംഗത്തെ പറ്റി പറയാൻ വിട്ടു ക്ഷമി )
DeleteThe movie is a good for nothing type.No story, no humour only double meaning dialogues and other so called new generation kacharas
ReplyDeleteജേക്കബ് ഗ്രിഗറി പ്രതീക്ഷയ്ക്ക് വകനൽകുന്നു.
ReplyDelete"അണ്ണാ വെളിയിൽ പറയല്ലേ . പറയുമ്പോൾ എല്ലാം പറയണമല്ലോ ഇതൊരു സ്ഥിരം നമ്പർ അല്ലേ . സെക്കന്റ് ഷോവിൽ കുരുടി കലക്കി . ഉസ്താദ് ഹോട്ടലിൽ തിലകൻ പൊളിച്ചടുക്കി .(തീവ്രം ശ്രീനിവാസൻ അല്ലെങ്കിൽ അല്ലെങ്കിൽ പറിക്കപ്പടുന്ന ഓട്ടോ ഡ്രൈവർ ഇവരാരെങ്കിലും കലക്കി എന്ന് പറയാനാ ഉദേശിച്ചേ .നടക്കണ്ടേ ) ഇതിൽ ഗ്രിഗറി കലക്കി .ചാലുമോൻ എല്ലാ പടത്തിലും അനായാസമായ അഭിനയം .കുറച്ചു കഴിയുമ്പോൾ ഈ പന്ന മലയാളികൾക്ക് അതും ശീലമായിക്കോളും."
Delete