Tuesday, April 30, 2013

ഓഗസ്റ്റ്‌ ക്ലബ്‌

വേനലിന്റെ കള നീക്കങ്ങൾ ......

എന്ന് വെച്ചാൽ .....

അനിയാ ഞാൻ മനസിലാക്കിയിടത്തോളം അതൊരു ചെറു കഥയുടെ പേരാണ്  പത്മരാജന്റെ മകൻ അനന്തപദ്മനാഭൻ ആണ് എഴുതിയിരിക്കുന്നത് . പ്രസ്തുത കഥ സിനിമ രൂപത്തിൽ അവതരിക്കുന്നതാണ്  ഓഗസ്റ്റ്‌ ക്ലബ്‌ . അദ്ദേഹം തന്നെയാണ്  തിരക്കഥയും . സംവിധാനം കെ ബി വേണുവാണ് സംവിധാനം .

അണ്ണൻ കഥ വായിച്ചിട്ടുണ്ടോ ?

ഭാഗ്യ വശാൽ ഇല്ല . . കഥ / നോവൽ വായിച്ചിട്ട് സിനിമ കണ്ടാൽ സംഗതി ഇഷ്ടപ്പെടില്ല എന്നാണ് ഇതു വരെയുള്ള അനുഭവം .ഏറ്റവും  അവസാനത്തെ ഉദാഹരണം ദൈവത്തിന്റെ വികൃതികൾ .(കാര്യം പറഞ്ഞാൽ രഘുവരൻ എന്ന നടന്റെ ഭയങ്കര ആരാധകൻ ആണ് ഞാൻ . മയ്യഴി പുഴയെക്കാളും എനിക്കിഷ്ടപെട്ടത്‌ ദൈവത്തിന്റെ വികൃതികളും ആണ് . എന്നിട്ടും ....... (ഫാർ എവേ ലുക്ക്‌ )).

ആരൊക്കെ ആണ് അണ്ണാ ഈ സിനിമയിൽ ? സംഗതി ന്യൂ ജനറേഷൻ തന്നേ ? അനൂപ്‌ മേനോൻ  ഉണ്ടോ ?

അടങ്ങേഡേ  മലയാളത്തിന്റെ  'മിടുക്കി ' റീമ കല്ലിംഗൽ , മുരളി ഗോപി , തിലകൻ , സുകുമാരി , ശശി കലിംഗ ,മാള , കെ പി എസ് സി ലളിത തുടങ്ങിയവർ അഭിനയിക്കുന്നു .പ്രതാപ്‌  നായർ  ക്യാമറ പോരെ . ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തിന് ശേഷം വരുന്ന മറ്റൊരു സ്ത്രീ കേന്ദ്രീകൃത ചിത്രം ആണ്  ഇതു എന്നാണ് വയ്പ്പ് . പറയുമ്പോൾ എല്ലാം പറയണമല്ലോ അരികെ എനിക്ക് ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ്  എഴുതാൻ പറ്റിയില്ല ക്ഷമി . ശ്രീ അനൂപ്‌ മേനോൻ അഭിനയിച്ചാൽ മാത്രമേ ന്യൂ ജനറേഷൻ ആകുകയുള്ളൂ എങ്കിൽ ഇതു അതല്ല

അല്ല നമ്മുടെ മലയാളത്തിൽ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന് പറഞ്ഞാൽ  തന്നെ ഒരു പുതുമയല്ലേ ?

പിന്നെ അല്ലേ? സാവിത്രി  എന്ന ബോർഡ്  ഹൌസ് വൈഫ്‌ ആണ്  ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . ഇംഗ്ലീഷിൽ കവിത എഴുതുന്ന , വളരെ നന്നായി ചെസ്സ്‌ കളിക്കുന്ന, രണ്ടു കുട്ടികളുടെയും ഭർത്താവു നന്ദന്റെയും (മുരളി ഗോപി ) ലോകത്ത് സന്തോഷ്ടയായ സ്ത്രീ.  തിരക്കേറിയ ഔദ്യോദിക ജീവിതം നയിക്കുന്ന, വ്യത്യസ്തമായ താല്പര്യങ്ങൾ ഉള്ള  , എന്നാൽ ഭാര്യയോട്‌ പരമാവധി നീതി  പുലർത്താൻ  ശ്രമിക്കുന്ന ഭർത്താവു , (ചെസ്സും ഇംഗ്ലീഷ് കവിതയും അറിയാത്തത് അങ്ങേരുടെ കുറ്റം അല്ലല്ലോ ). ഇനി എന്ത് സംഭവിക്കും ?

എന്ന് ചോദിച്ചാൽ ......

എന്തോന്ന് സംഭവിക്കാൻ . ഇവരുടെ സകല താല്പര്യങ്ങളും അത് പോലെ പകർത്തി  വെച്ചപോലെ ഒരാൾ . അങ്ങേരുമായി ഭയങ്കര  സൗഹൃദം . ഈ രഞ്ജിത് സിനിമകളിലെ നായകനും ആയുള്ള ബൌധിക വേഴ്ചയും ഇതും ആയുള്ള ഏക (സത്യസന്ധമായ ) വ്യത്യാസം ഈ ബന്ധം ആത്യന്തികമായി തെറ്റിലേക്ക് നയിക്കുന്നതും അത് ഒഴിവക്കേണ്ടതും ആണെന്നും ഉള്ള തുടക്കം മുതലേ ഉള്ള തിരിച്ചറിവും അതുണ്ടാക്കുന്ന കുറ്റ ബോധവും ആണ്   . (അത് പിന്നെ രഞ്ജിത് ചിത്രങ്ങളിൽ നായിക അല്ലാതെ ഉള്ള ഏതു സ്ത്രീക്കും ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ നായകനുമായി ബൌധിക വേഴ്ച നടതുക  എന്നത് അവരുടെ കടമകളിൽ പെട്ടതാണ് ).  ഹിന്ദി സിനിമ പോലും കഹാനി പോലുള്ള ചിത്രങ്ങളുമായി വരുമ്പോൾ നമ്മൾ ഈ കുറ്റിക്ക് ചുറ്റും കറങ്ങുന്നത് കഷ്ട്ടമല്ലേ അനിയാ ? (ഒറ്റപ്പെട്ട അപവാദങ്ങളായി ഏതോ കാലത്ത് വന്ന  ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണങ്ങളോ  മറ്റോ കാണും  )

അണ്ണൻ ഇങ്ങനെ കാടിനു ചുറ്റും കറങ്ങാതെ കാര്യം പറഞ്ഞേ ...

ഓഗസ്റ്റ്‌ ക്ലബ്‌ എന്ന  ക്ലബിലെ  അംഗവും അവിടുത്തെ മികച്ച ചെസ്സ്‌ കളിക്കാരിയുമാണ്  സാവിത്രി . ഒരു ദിവസം അവിടെ വരുന്ന ഒരു ചെറുപ്പക്കാരനോട്‌ സാവിത്രി തോല്ക്കുന്നു . ജയിക്കാനുള്ള ഓരോ ശ്രമവും പരാജയത്തിൽ തന്നെ അവസാനിക്കുന്നു .ആ ചെറുപ്പക്കാരനെ തോല്പ്പിക്കുന്ന ലാസർ ആശാനെ പോലും തോല്പ്പിക്കുന്ന സാവിത്രിക്കു അയാളെ മാത്രം തോല്പ്പിക്കാൻ കഴിയുന്നില്ല . ഓരോ ശ്രമത്തിലും അവൾ കൂടുതൽ ദേനീയമായി പരാജയപ്പെടുന്നു . .കണ്ണ് കെട്ടി , ബോർഡ്‌ കാണാതെ കളിച്ചു പോലും അയാൾ സാവിത്രിയെ തോല്പ്പിക്കുന്നു .ഓരോ  പരാജയവും അവളെ അയാളുടെ മുന്നിൽ കൂടുതൽ കൂടുതൽ കീഴടക്കപ്പെടുന്നവൾ ആക്കി മാറ്റുന്നു .ഒടുവിൽ  അവൾ അയാളുടെ മുന്നിൽ പരിപൂർണ്ണമായും കീഴടങ്ങുമോ ഇല്ലയോ എന്ന ചോദ്യത്തിലേക്കാണ്  ഈ സിനിമ കാഴ്ചക്കാരനെ കൊണ്ട് പോകുന്നത് .

അപ്പോൾ കൊള്ളാമെന്നാണോ  കൊള്ളില്ല എന്നാണോ പറഞ്ഞു വരുന്നേ ?

അനിയാ നേരത്തെ പറഞ്ഞ അച്ചിൽ എടുത്ത ഈ ചിത്രത്തിന്റെ ഒരു മേന്മ ചെസ്സ്‌ എന്ന കളിയുമായി ഈ സിനിമയുടെ പ്രമേയത്തെ ബന്ധപ്പെടുത്തി കൊണ്ട് പോകുന്നു  എന്നിടത്താണ് . തിരക്കഥാകൃത്ത്  എന്ന നിലയ്ക്ക്  ശ്രീ അനന്തപദ്മനാഭൻ തുടക്കത്തിൽ കാണിക്കുന്ന മികവു രണ്ടാം പകുതിയിൽ പ്രത്യേകിച്ചു അവസാന രംഗങ്ങളിൽ തീരെ ഇല്ലാതാകുന്നു .പിന്നെ ഈ ചിത്രത്തിന് ഓഗസ്റ്റ്‌ ക്ലബ്‌ എന്ന് പേരിടാൻ മാത്രം പ്രാധാന്യം ഒന്നും കഥയിൽ  ആ ക്ലബിന് ഇല്ല എന്നതാണ് സത്യം. വേനലിന്റെ കള നീക്കങ്ങൾ എന്ന നല്ല പേരിനു പകരം ഈ പേരിട്ടത് കഷ്ട്ടമായി പോയി .പിന്നെ ഈ ഒന്നും ചെയ്യാനില്ലാത്ത ഒരു സമ്പന്ന ഭാര്യ എന്നത് ഒരു പഴകിയ സങ്കല്പം ആണെന്നാണ് എന്റെ അഭിപ്രായം . കാര്യം പറഞ്ഞാൽ അതിനു പുറത്താണല്ലോ ഈ കഥ മൊത്തം കെട്ടി പോക്കിയിരിക്കുന്നത്  .ഒരു ചെറിയ കാര്യത്തിൽ നിന്ന് വലിയ ഒരു തിരിച്ചറിവ് ഉണ്ടാകാം എന്നാ സത്യം അംഗീകരിക്കുമ്പോൾ തന്നെ ഈ ചിത്രത്തിൽ നായികക്ക് മനം മാറ്റം ഉണ്ടാകുന്ന കാരണങ്ങൾ ഒരു നിമിഷം  ആലോചിച്ചാൽ ബാലിശം ആണെന്ന് കാണാം .

അതിരിക്കട്ടെ അഭിനയമോ ?

റീമ കല്ലിംഗൽ മോശമായി എന്ന് ഞാൻ പറയില്ല .(പ്രത്യേകിച്ചു അഭിനയം മൊത്തവിതരണം നടത്തുന്നു എന്ന് മാധ്യമങ്ങൾ  അവകാശപ്പെടുന്ന മീര ജാസ്മിനെ പോലുള്ള ഒരു  നടി ഇതു ചെയ്യുന്ന അവസ്ഥ ഓർത്താൽ !!!). പാവങ്ങളുടെ അനൂപ്‌ മേനോൻ (അദ്ദേഹം പാവങ്ങളുടെ മോഹൻലാൽ എന്ന പദവിയിൽ നിന്നും മാറി കൊണ്ടിരിക്കുകയാണല്ലോ )  എന്ന് വിളിക്കാവുന്ന മുരളി ഗോപി തന്റെ വേഷം നന്നാക്കി . തിലകനെ വെറുതെ പേരിനു ഇട്ടിരിക്കുന്നു എന്നേ ഉള്ളു .തന്റെ  ചെറിയ വേഷം സുകുമാരി ഭംഗിയാക്കി .ഒoru പുതുമുഖ സംവിധായകൻ എന്ന നിലയ്ക്ക് വേണുവിനും പാസ്‌ മാർക്ക് കൊടുക്കാം (രണ്ടാം പകുതി മറന്നതല്ല !!!).വന്നു പോകുന്ന കഥാപാത്രങ്ങളിൽ സുനിൽ  സുഖദ നന്നായി എന്ന് പറയാം.

അരികെ എന്ന ചിത്രമാണ് ഇതിലും നന്നായത്  എന്ന് എനിക്ക് തോന്നിയത് എന്ന് കൂടി പറയട്ടെ

എന്നാലും പെണ്‍ ചിന്തകൾ നിറഞ്ഞൊരു ചിത്രം എന്നത് നോക്കിയാൽ .....

അനിയാ നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു വരുന്നു എന്നാണ് ഞാൻ കരുതുന്നത്  (ഏറ്റവും കുറഞ്ഞ പക്ഷം മെട്രോ നഗരങ്ങളില എങ്കിലും ). ഒരു സമ്പന്നയായ സ്ത്രീയും അവളെ ചൂഷണം ചെയ്യുന്ന  മാതാ  പിതാക്കളും  ഭർത്താവും ഉൾപ്പെടുന്ന ലോകവും അവളനുഭവിക്കുന്ന വിരസതയും ഒക്കെ ഈ കാലഘട്ടത്തിൽ ബുദ്ധി ജീവി സംവിധയകന്മാരുടെ ഇക്കിളി ചിന്തകളിൽ ഉള്ള കഥാപാത്രം ആണെന്ന് ഞാൻ കരുതിയാൽ അങ്ങ് ക്ഷമിചേക്കണം .

അപ്പോൾ ചുരുക്കത്തിൽ .....

ഇമ്മച്ചന്മാരും , ജെന്റിൽമാനും , തോമയും ഒക്കെ വെറുപ്പിക്കുന്നതിനിടയിൽ സഹിക്കാവുന്ന ഒരു കൊച്ചു ചിത്രം . ഒരൽപം കൂടി രണ്ടാം പകുതിയിൽ ശ്രദ്ധിച്ചിരുന്നു എങ്കിൽ ഈ സീസണിൽ ആശ്വാസം ആകുന്ന  ചിത്രം ആയേനെ എന്ന് മാത്രം   

7 comments:

  1. അച്ഛൻ ആനപ്പുറത്ത് കേറി എന്ന് കരുതി ചന്തിയിൽ തഴമ്പ് ഉള്ള ആളെന്ന് പറയാൻ ആകെ ഗണേഷ് കുമാര് മാത്രമേ പറയാൻ ഉള്ളു , അത് പെരുന്തച്ചൻ

    അനന്ത പത്മനാഭൻ ഒക്കെ അച്ഛന്റെ നിഴൽ പോലും അല്ല , ഭർത്താവിന് തന്നോട് ഇഷ്ടം ഉണ്ടെന്നു മനസ്സിലാൻ അയാളുടെ കമ്പ്യൂട്ട്ടർ പാസ്വേഡ് തന്റെ പേരില് തുടങ്ങിയതാണോ നിമിത്തം എന്ത് വളിച്ച ഭാവന? ( പലരും പാസ്വേഡ് താൻ ഇഷ്ടപ്പെടാത്തവരുറെ പേരും ഇരട്ടപ്പേരും ഉപയോഗിക്കാറുണ്ട് ), ഇതാണോ ന്യൂ ജനറേഷൻ?

    ReplyDelete
  2. മലയാള സിനിമ ഒരു വെറുപ്പിക്കൽ പ്രസ്ഥാനം ആയി തീര്ന്നിരിക്കുന്നു , അമ്പതും നൂറും മുടക്കി ഈ സിനിമയൊക്കെ കാണാൻ പോകുന്നവൻ വിഡ്ടി അല്ലെ, ആ പണത്തിനു ഒരു കാൽ അടിക്കാം എന്ന് കരുതുന്ന പഴയ സാദ പ്രേക്ഷകൻ അല്ലെ മിടുക്കൻ, സൂപ്പറു കളുടെ കോമാളി വേഷം ഒരു വഴി , അത് വേണ്ട ന്യൂ ജനരേഷൻ കാണാം എന്ന് കരുതിയാൽ അതിൽ പച്ചതെറിയും ചന്തി ഗുദം തുടങ്ങിയ പദങ്ങളുടെ അതി പ്രസരം , ഫഹദ് ഫാസിൽ ആണ് അല്പ്പം വെറുപ്പിക്കാതെ നില്ക്കുന്ന ഒരേ ഒരു ആൾ, ഭാഗ്യത്തിന് അവനു ഫാൻസ്‌ ക്ലബ് ആയിട്ടില്ല , ലാലേട്ടന് ആണെങ്കിൽ സിനിമയിലെ എല്ലാ കഥാ പാത്രങ്ങളും അദ്ദേഹം അവതരിപ്പിക്കുന്ന കൂതറ കഥാപാത്രത്തിന്റെ ഫാൻസ്‌ ആയിരിക്കണം , പുതിയ തലമുറയില ഫഹദ് ഒഴികെയുള്ളവന്മാരെ ഒരു രീതിയിലും സഹിക്കാൻ വയ്യ , വല്ലാത്ത ഒരു ഗതികേട് തന്നെ മലയാള സിനിമ

    ReplyDelete
    Replies
    1. ആ പറയുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല (ഫഹദ് ഫാസിൽ ആണ് അല്പ്പം വെറുപ്പിക്കാതെ നില്ക്കുന്ന ഒരേ ഒരു ആൾ,) അത് വേണ്ട ന്യൂ ജനരേഷൻ കാണാം എന്ന് കരുതിയാൽ അതിൽ പച്ചതെറിയും ചന്തി ഗുദം തുടങ്ങിയ പദങ്ങളുടെ അതി പ്രസരം എന്നാണ് അഭിപ്രായം എങ്കിൽ ആമേൻ , 2 2 F കോട്ടയം , ചാപ്പാ കുരിശു തുടങ്ങിയ ഫഹദ് ഫാസിൽ ചിത്രങ്ങളിൽ ഇതൊക്കെ ആവശ്യത്തിനു ഇല്ലേ ? (ആകെയുള്ള അപവാദം ഒരു daimond necklace മാത്രമല്ലേ ഉള്ളു )

      Delete
  3. ഒരു ചെറിയ തിരുത്ത്.കെ.പി.എസ്.സി.ലളിതയല്ല, കെ.പി.എ.സി.ലളിത.കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ് എന്ന് പൂര്‍ണ്ണരൂപം.

    ReplyDelete
    Replies
    1. തെറ്റാണ് . ശ്രദ്ധിച്ചു കൊള്ളാം

      Delete