അനിയാ ഈ സ്ത്രീ പക്ഷ സിനിമ എന്ന് വെച്ചാല്‍ എന്താണ് ?
ഇതെന്തോന്ന് ചോദ്യം? ഒരു സ്ത്രീ പക്ഷ സിനിമ എന്ന് വെച്ചാല്‍ നിസ്സഹയായ ഒരു സ്ത്രീ അവളെ വേട്ടയാടുന്ന സമുഹം. അല്ലെങ്കില്‍ ഉദാരവല്‍ക്കരണ കാലഘടത്തിലെ സ്വാതന്ത്ര്യയായ നവയുഗ വനിത വെള്ളമടി, പുകവലി, കോഫി മഗ്, ആണുങ്ങളെ കുറിച്ചുള്ള അശ്ലീല സംഭാഷണം .
ഇതൊന്നും ഇല്ലന്നോ വേണ്ടെന്നോ അല്ല പറയുന്നേ .ഇങ്ങനെ അല്ലാതെ ഒരെണ്ണം ഒരു സര്‍ക്കാസ്റ്റിക് -പ്രണയ ലൈന്‍?. സ്ത്രീ പക്ഷ സിനിമ എന്ന വാക്കിനോട് യോജിപ്പില്ലാത്തത് കൊണ്ട് ഒരു സ്ത്രീ കേന്ദ്ര കഥാപത്രം ആയുള്ള സിനിമ എന്ന് വായിച്ചോ?
ഇതിനൊക്കെ എപ്പോള്‍ എവിടെ പോകാനാ ? അല്ലെങ്കിലും മലയാളത്തില്‍ കഴിവുള്ള നടികള്‍ മഞ്ജു വാര്യരോടെ കഴിഞ്ഞില്ലേ . എപ്പോള്‍ ഉള്ളതെല്ലാം അഹങ്കാരികള്‍ അല്ലെ? പാവം നിര്‍മാതാക്കള്‍ വിളിച്ചാല്‍ വരാന്‍ മടി , കണ്ടാല്‍ എഴുനേല്‍ക്കില്ല , ഇരിക്കാന്‍ പറഞ്ഞാല്‍ നടക്കും, നടക്കാന്‍ പറഞ്ഞാല്‍ ഓടും,മാപ്പ് പറയാന്‍ പറഞ്ഞാല്‍ കെട്ടിപ്പിടിക്കും
ഇതിനെ ഒക്കെ വെച്ച് എങ്ങനെയാ ഈ പറഞ്ഞ പോലത്തെ പടം എടുക്കുന്നേ?
അനിയാ അതിനു ഞാന്‍ മലയാള സിനിമയെ പറ്റി അല്ലല്ലോ പറഞ്ഞേ
പിന്നെ വേറെ ഏതു പടം ? മാട്രന്‍ ..... അതിനു സൂര്യ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ആ പടത്തില്‍ എന്തോന്ന് നായികാ പ്രാധാന്യം?
സച്ചിന്‍ കുണ്ടാല്‍ക്കര്‍ സംവിധാനം ചെയ്ത ,അനുരാഗ് കശ്യപ് നിര്‍മിച്ച റാണി മുഖര്‍ജി മുഖ്യ കഥാപത്രത്തെ അവതരിപ്പിക്കുന്ന അയ്യാ എന്ന ചിത്രത്തെ പറ്റിയാടാ ഞാന്‍ പറഞ്ഞത് ഈ സിനിമയില്‍ ബാക്കി എല്ലാരും താരതമ്യേനെ പുതു മുഖങ്ങളാണ് .(മലയാളികള്‍ക്ക് നടന്‍ പ്രിഥ്വിരാജ് പരിചിതന്‍ ആണ് എന്നത് ഒഴിച്ചാല്‍ )
പ്രിഥ്വിരാജോ? കൂ .......................................
എന്തിനാടാ കൂവുന്നേ ?
അതറിയില്ല . അയാളുടെ പേര് കേട്ടാല്‍ ഇരുട്ടു ആണെങ്കില്‍ അപ്പോള്‍ കൂവിക്കോണം എന്നാണ് ഞങ്ങളുടെ ഒരു നിയമം .അറിയത്തില്ലയോ .കൂവാന്‍ പറ്റാത്ത സാഹചര്യം ആണേല്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ആ നടന്‍ വിഷമിച്ചു എന്ന ഒരു ലൈന്‍ . വായിച്ചില്ലായിരുന്നോ ഞാന്‍ മോളി ആന്റിയിലൊക്കെ എഴുതി തകര്‍ത്തത് .
.
ആയിക്കോട്ടെ . ഈ ചിത്രം തികച്ചും മീനാക്ഷി എന്ന മറാത്തി പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചുള്ളതാണ്. ഒരു ആര്‍ട്സ് കോളേജില്‍ ലൈബ്രറേറിയന്‍ ആയി ജോലി ചെയ്യുന്ന അവളുടെ വീട് ഒരു ഇടത്തരം കുടുംബമാണ് .മകളെ എങ്ങനെയെങ്കിലും വിവാഹിത ആയി കാണാന്‍ വീര്‍പ്പു മുട്ടി നില്‍ക്കുന്ന വീട്ടമ്മയായ അമ്മ , കേടായ പഴഞ്ജന്‍ ടെലി ഫോണുകള്‍ നന്നാക്കുന്ന അച്ഛന്‍, നായ്ക്കളോട് അമിതമായ താല്പര്യം പുലര്‍ത്തുന്ന ജോലിയില്ലാത്ത സഹോദരന്‍ എന്നിവരടങ്ങുന്ന ഒരു കുടുംബമാണ് അവളുടേത്. ഒറ്റ നോട്ടത്തില്‍ വിചിത്രമായ കുടുംബം എന്ന് തോന്നാമെങ്കിലും അവരെല്ലാം (മീനാക്ഷി ഒഴികെ ) അവരവരുടെ ലോകത്തില്‍ തികച്ചും സംതൃപ്തരാണ് .എന്നാല്‍ മീനാക്ഷി ആകട്ടെ തന്‍റെ ഈ ജീവിതത്തില്‍ തികച്ചും അസംപ്തൃപ്തയും എങ്ങനെയും അവിടെ നിന്ന് രക്ഷപെട്ടാല്‍ മതി എന്ന ഭാവക്കാരിയും ആണ്. പകുതി സമയം സ്വപ്നലോകത്തില്‍ ജീവിക്കുന്ന മീനാക്ഷി വൃത്തിയുള്ളതും ശാന്തവുമായ ആ ലോകത്ത് നിന്ന് ബഹളങ്ങളുടെ അലോസരപ്പെടുത്തുന്ന ലോകത്തിലേക്ക് മടുപ്പോടെയാണ് പതിക്കുന്നത് .അവളുടെ വീട്ടിനു മുന്‍പിലെ ചവറു കൂന യുടെ നാറ്റം മുതല്‍ ഓരോ കാര്യങ്ങളും അവളെ ഉപദ്രവിക്കുന്നതാണ് .മകളുടെ വിവാഹ സ്വപ്നങ്ങളുമായി സദാ ഓടി നടക്കുന്ന അമ്മ , പെണ്ണ് കാണാന്‍ വരുന്ന ആളുകളുടെ മടുപ്പിക്കുന്ന നിര , അങ്ങനെ അങ്ങനെ ......പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ നമ്മുടെ മലയാള നായികമാരെ പോലെ ഏതൊക്കെ കൊണ്ട് സാദാ വിഷാദ ഭാവത്തില്‍ നടക്കുന്ന ഒരു നായികയാണ് മീനാക്ഷി എന്ന് കരുതുന്നവര്‍ക്ക് തെറ്റി . ഇനി ജോലി സ്ഥലത്താകട്ടെ , പരിഷ്കാരിയായ സഹപ്രവര്‍ത്തക മൈന (അവരോരല്‍പ്പം ഓവറായി എന്നാ എനിക്ക് തോന്നിയേ) ,മീനാക്ഷിക്ക് താല്പര്യം തോന്നുന്ന സൂര്യ അയ്യര്‍ എന്ന ചിത്രകാരനായ വിദ്യാര്‍ഥി (പ്രിത്വിരാജ്) ആകട്ടെ ....
കൂ ..................
ഡാ ....
സോറി ഒരു നിമിഷം സിനിമ കാണുകയാണ് എന്ന് കരുതി പോയി ..ക്ഷമി അണ്ണാ ബാക്കി പറ .
.......ആകട്ടെ അവളെ മൈന്‍ഡ് ചെയ്യുന്നില്ല (മൈന്‍ഡ് ചെയ്യാന്‍ മാത്രം അവളൊന്നും ചെയ്യുന്നില്ല എന്നതാണ് സത്യം). ഗന്ധങ്ങളോട് തികച്ചും സെന്‍സിട്ടിവ് ആയ മീനാക്ഷിയെ ആകര്‍ഷിക്കുന്നത് സൂര്യയുടെ ഗന്ധമാണ്. അവളുടെ സ്വപ്നങ്ങളില്‍ സാധാരണക്കാരനായ അവനു പുരുഷശരീര സൌന്ദര്യത്തിന്‍റെ മുഴുവന്‍ ഭാവങ്ങളും ഉണ്ട്.ഇതിനിടെ മീനാക്ഷിയുടെ കല്യാണം മാധവ് (സുബൊധ് ഭാവേ ) എന്ന മധ്യ വര്‍ഗ എലിജിബിള്‍ ബാച്ചിലറുമായി തീരുമാനിക്കുന്നത് . തന്‍റെ സ്വപ്ന ലോകത്തിനും യഥാര്‍ത്ഥ ജീവിതത്തിലൂടെയും സമാന്തരമായി ജീവിക്കുന്ന മീനാക്ഷി ഒടുവില്‍ ചെന്ന് നില്‍ക്കുന്നത് എവിടെയാണ്? അതാണ് ഈ ചിത്രം പറയുന്നത്
ഇതെന്തോന്ന് സൈക്കോ ത്രില്ലറോ ?
ഒരു തേങ്ങയുമല്ല അനിയാ.നമുക്കെല്ലാവര്‍ക്കും ഉള്ള ഒരു സ്വപ്ന ലോകം. അവിടെ നമ്മള്‍ രാജക്കന്മാര്‍ ആണ് . അവിടെ സമയം ചെലവഴിക്കുന്നത് കൊണ്ട് നമ്മളാരും ഭ്രാന്തമാരോ മനോ രോഗികളോ ആകുന്നില്ലല്ലോ . അത് എന്ത് കൊണ്ടാണ് എന്ന് വെച്ചാല്‍ പ്രസ്തുത സംഭവം നമ്മുടെ ഭാവന ആണ് എന്ന് നമുക്ക് തന്നെ അറിയാം എന്നത് കൊണ്ടാണ് .മീനാക്ഷിയുടെ കാര്യങ്ങളും അത്രയേ ഉള്ളു .
അപ്പോള്‍ കിടിലം പടം എന്ന് പറയാമോ ?
പറയാമായിരുന്നു ആ അവസാനഭാഗം ഒന്ന് വൃത്തിയായി എഡിറ്റ് ചെയ്തിരുന്നെങ്കില്‍ . ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ബോധം കെടുന്ന മീനാക്ഷിയെ എടുത്തു ശിശ്രൂഷിക്കുന്ന സൂര്യയുടെ രംഗം കഴിഞ്ഞു പത്തു മിനിട്ടിനുള്ളില്‍ ആ ചിത്രം തീര്‍ത്തിരുന്നു എങ്കില്‍ നല്ല പടം എന്ന് ധൈര്യമായി പറയാമായിരുന്നു . അതിനു ശേഷം വലിഞ്ഞു നീളുന്ന അവസാന രംഗങ്ങള്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കും. പൊതുവേ സ്ലോ ആയി പോകുന്ന ചിത്രത്തിന് ഈ രീതിയിലുള്ള ഒരു അവസാനം ഭാഗം കൂടി ആകുമ്പോള്‍ രണ്ടാം പകുതി മൊത്തത്തില്‍ വലിയുന്നതായി തോന്നുന്നത് സ്വാഭാവികം . അത് വിട്ടാല്‍ ഒരു ചെറു ചിരിയോടെ കണ്ടു പോകാവുന്ന ഒരു ചിത്രമാണ് അയ്യാ.പഴയ ഫാറൂക്ക് ഷേക്ക് - ദീപ്തി നവല്‍ ചിത്രങ്ങളുടെ ഒരു ന്യൂ ജനറെഷന്‍ വെര്‍ഷന്‍ എന്ന് പറയാം.
അപ്പോള്‍ അഭിനയം ?
റാണി മുഖര്‍ജിയാണ് ഈ പടത്തിന്‍റെ ജീവന്‍. എന്ന് കരുതി മറ്റു നടീ നടന്‍മാര്‍ ആരും മോശമായി എന്ന് എനിക്ക് അഭിപ്രായം ഇല്ല. എല്ലാവരും അവരവരുടെ ഭാഗം വൃത്തിയായി ചെയ്ത ഒരു ചിത്രം .
അങ്ങനെ ചുളുവില്‍ രക്ഷപ്പെടാതെ . ഒരു മലയാള നടന്‍ എന്ന നിലയ്ക്ക് എങ്കിലും പ്രിഥ്വിരാജിനെ പറ്റി ഒരു വാക്ക് .
അനിയാ, എല്ലാരേയും പറ്റി പറഞ്ഞതെ ആ നടനെയും പറ്റി പറയാനുള്ളൂ , തന്‍റെ ഭാഗം വൃത്തിയായി ആ നടന്‍ ചെയ്തിട്ടുണ്ട് . ഗാന രംഗങ്ങള്‍ അല്ലാത്ത ഭാഗത്ത് തികച്ചും സാധാരണക്കാരനായി പ്രത്യക്ഷപ്പെടുന്ന ഈ നടന്‍, ഗാന രംഗങ്ങളില്‍ , സ്വന്തം കുടവയര്‍ തടവി , മോഹന്‍ ലാലിന്‍റെയും ജയറാമിന്‍റെയും തുളുബുന്ന ശരീരം നോക്കി ആശ്വസിക്കുന്ന മലയാളിയുടെ ഉറക്കം കെടുത്തുന്ന രീതിയിലാണ് പ്രത്യക്ഷപ്പെടുന്നത് . (ഇവന്‍ ചില്ലറയല്ല തെറി കേള്‍ക്കാന്‍ പോകുന്നത് അഹങ്കാരി !!!)
എന്നാലും ഈ ഹിന്ദി പടം ഒക്കെ നല്ലത് എന്ന് ബുദ്ധി ജീവികളായ നമ്മള്‍ മലയാളികള്‍ക്ക് പറയാന്‍ കൊള്ളാമോ അണ്ണാ ?
എന്തോന്ന് ബുദ്ധി ജീവി അനിയാ ? അമിതാബ് ബച്ചന്‍ അഭിനയിച്ച തട്ട് പൊളിപ്പന്‍ പടങ്ങള്‍ അരങ്ങു വാഴുന്ന ഹിന്ദി കാലത്ത് നമുക്ക് എവിടെ ഭരതനും പത്മരാജനും ഒക്കെ ഉണ്ടായിരുന്നു എന്ന് പഴയ പ്രതാപം പറഞ്ഞിരിക്കാം എന്നല്ലാതെ ഇന്നു നമ്മുടെ ഏതു ചിത്രം കണ്ടാലും അവനൊക്കെ തല തല്ലി ചിരിച്ചു പോകും എന്നതല്ലേ സത്യം? വിനയ് പഥക് , രജത് കപ്പൂര്‍ തുടങ്ങി നിരവധി പേര്‍ ഉള്ള അവരുടെ സമാന്തര സിനിമക്ക് പകരം വെക്കാന്‍ നമുക്ക് എന്താണുള്ളത് ? രഞ്ജിത് ഇറക്കുന്ന കോപ്രായങ്ങളോ? ഇനി മുഖ്യ ധാര ചിത്രങ്ങള്‍ നോക്കിയാല്‍ രാജ് നീതി , റോക്കറ്റ് സിംഗ് , ആരക്ഷന്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് അടുത്ത് നില്‍ക്കുന്ന ഒരു ചിത്രം (നിലവാരത്തിലോ , കലാമൂല്യത്തിലോ, അഭിനയത്തിലോ, സംവിധാനത്തിലോ ,തിരകഥയിലോ ഏതെങ്കിലും ഒന്നില്‍ മികവു പുലര്‍ത്തുന്ന ) ഒരു മുഖ്യധാര ചിത്രം നമുക്കുണ്ടോ ? നമ്മുടെ മുന്‍ നിര നായകന്മാര്‍ക്കോ സംവിധയകന്മാര്‍ക്കോ അത് നല്കാന്‍ കഴിയുന്നുണ്ടോ?
കാടു കേറിയില്ല ഇന്നു എന്നു വിചാരിച്ചതെ ഉള്ളു അപ്പോളേക്കും കൊടും
കാട്ടിലെത്തി . ഈ ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ .....
റാണി മുഖര്‍ജിക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രം. ഒപ്പം ബാക്കി എല്ലാ
നടീ നടന്മാര്‍ക്കും . അവസാന ഭാഗങ്ങളില്‍ കുറച്ചു കൂടി കൈയടക്കം കാണിച്ചിരുന്നു
എങ്കില്‍ സംവിധായകനും ഒരു നല്ല ചിത്രം ചെയ്തു എന്നു
അഭിമാനത്തോടെ പറയാമായിരുന്ന ചിത്രം എന്നു കൂടി വായിക്കുക
"റാണി മുഖര്‍ജിക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രം. ഒപ്പം ബാക്കി എല്ലാ നടീ നടന്മാര്‍ക്കും . അവസാന ഭാഗങ്ങളില്‍ കുറച്ചു കൂടി കൈയടക്കം കാണിച്ചിരുന്നു എങ്കില്‍ സംവിധായകനും ഒരു നല്ല ചിത്രം ചെയ്തു എന്നു അഭിമാനത്തോടെ പറയാമായിരുന്ന ചിത്രം എന്നു കൂടി വായിക്കുക"
ReplyDeleteSathyam!
Padam kandu kodutha kasu muthalayi... :)Ini njanoru fan aayi poyathinal Prithviraj ne patti abhiprayam parayunnilla... :)fan-ism-thinte bhagamanenno matto alkkar parayum...
മലയാളികള്‍ക്ക് സിക്സ് പാക്കിന്റെ ആവശ്യം ഇല്ല അല്ലാതെ തന്നെ ഇവിടെ കുഞ്ചാക്കോ ബോബന്‍ ഒക്കെ ഒരു വിധം വെറുപ്പിക്കാതെ പോകുന്നുണ്ട് , വെറുപ്പിച്ച ഒരേ ഒരാള്‍ പ്രുത്വിരാജ് മാത്രം , നാവടക്കി പണി എടുത്തിരുന്നെങ്കില്‍ അവന്‍ രക്ഷപെട്ടെനെ , ഈ പടവും അവനു രക്ഷയില്ല ന്യൂ തിയെടര്‍ കാലി ആയി കിടക്കുന്നു , ഇതില്‍ ഗസ്റ്റ് റോള്‍ അഭിനയിച് അവന്‍ എന്ത് നേടി? റാണി മുക്ഖര്‍ജി ഇതിനെക്കാള്‍ നന്നായി ദില്‍ ബോലേ ഹടിപ്പാ എന്നാ പടത്തില്‍, കുറെ എക്സ്പ്രഷന്‍ എല്ലാം സെയിം ആണ് അവള്‍ക്കു വലിയ അഭിനയം എന്ന് പറയാന്‍ ഒന്നുമില്ല , ചോപ്രമാര്‍ക്ക് കിടന്നാണ് ആ പടം പിടിച്ചത് ചോപ്രക്ക് കാശ് പോയി , ഇനി ഇതും പൊട്ടിയാല്‍ വീട്ടില്‍ ഇരിക്കാം
ReplyDeleteസിക്സ് പാക്കിന്റെ പുറകെ പോയി മുഖം വല്ലാതെ വിക്രുതമാകുന്നു എന്ന് രാജപ്പന് മനസ്സിലാകുന്നില്ലേ ,അവനെ ഷേവ് ചെയ്ത നെഞ്ചു കണ്ട് ഇവിടെ ഒരു ആണും പെണ്ണും വീഴാന്‍ പോകുന്നില്ല തന്നെ
സ്വന്തം കുടവയര്‍ തടവി , മോഹന്‍ ലാലിന്‍റെയും ജയറാമിന്‍റെയും തുളുബുന്ന ശരീരം നോക്കി ആശ്വസിക്കുന്ന മലയാളിയുടെ ഉറക്കം കെടുത്തുന്ന രീതിയിലാണ് പ്രത്യക്ഷപ്പെടുന്നത് . (ഇവന്‍ ചില്ലറയല്ല തെറി കേള്‍ക്കാന്‍ പോകുന്നത് അഹങ്കാരി !!!)
Deleteരാജു മോനെ തോല്പിക്കാന്‍ സൂപ്പര്‍ മാമന്മാര് കുറെ കഷ്ടപെടും..............രാജു സൂപ്പര്‍, അയ്യാ സൂപ്പര്‍ ഹിറ്റ്..................കുടുവയരും ചാടിയ മുലയും കണ്ടു വളര്‍ന്ന മലയാളിക്ക് six പായ്ക്ക് കണ്ടാല്‍ ചെലപ്പോള്‍ പുച്ഛം തോന്നും അത് മലയാളിയുടെ മാനസിക പ്രോബ്ലം ആണ്.......രാജു മോന്‍ സൂപ്പര്‍............
ReplyDeleteകഷ്ട്ടം അനിയാ ഈ ജയ് വിളി അല്ലാതെ സിനിമയെ പറ്റി ഒരഭിപ്രായം പറയാന്‍ നമ്മള്‍ എന്ന് പഠിക്കും ? ഈ സിനിമ ഇഷ്ടപ്പെട്ടോ ഇല്ല എങ്കില്‍ എന്ത് കൊണ്ട് ഏതൊക്കെ ആര്‍ക്കു അറിയണം ? അവന്‍റെ പടം , ഇവന്‍റെ പടം .. കഷ്ട്ടം തന്നെ
Deleteഒരു കാര്യം ചോദിച്ചോട്ടെ പ്രേക്ഷകാ..താങ്കള്‍ക്ക് രഞ്ജിത്തിനോട് എന്താണ് ഇത്ര വലിയ ദേഷ്യം
ReplyDelete"രഞ്ജിത് ഇറക്കുന്ന കോപ്രായങ്ങളോ"?
ഇപ്പോള്‍ മലയാളത്തില്‍ മോശമല്ലാത്ത സിനിമ ഇറക്കുന്നത് രഞ്ജിത്തു തന്നെയാണ്, കാണികള്‍ക്ക് സംതൃപ്തി നല്‍കുന്ന സിനിമകള്‍ തന്നെയാണ് അദ്ദേഹം ഇറക്കുന്നത്
സമാന്തര സിനിമ ഇരിക്കട്ടെ . മുകളില്‍ പറഞ്ഞ മുഖ്യധാരാ ചിത്രങ്ങളെ കാലും മികച്ച ഏതു ചിത്രമാണ് ശ്രീ രഞ്ജിത് ഇതു വരെ ചെയ്തിട്ടുള്ളത്? ഒരു പക്ഷെ അനര്‍ഹമായ പ്രശംസ വളരെയധികം കിട്ടുന്നു രഞ്ജിത്നു എന്നാ തോന്നലാകാം എന്‍റെ ദേഷ്യത്തിന് കാരണം. ക്ഷമിച്ചു കള സാദിക്കേ . ഓരോരുത്തരുടെ താല്‍പര്യങ്ങളെ ....
Deleteരാജ് നീതി , റോക്കറ്റ് സിംഗ് , ആരക്ഷന്‍ !!!!!! ഈ പടങ്ങള്‍ക്ക് എന്ത് മെച്ചം? ആരക്ഷന്‍ ഒരു ഐ വി ശശി പടം നിലവാരം , രാജനീതി നമ്മടെ ഷാജി കൈലാസിന്റെ രാജപ്പന്‍ പടം , അല്ലെങ്കില്‍ എസ് എന്‍ സ്വാമി പണ്ടെഴുതിയ നാടുവാഴികള്‍ , ഒറിജിനല്‍ ഗോഡ് ഫാദര്‍ ഇതിനേക്കാള്‍ മികച്ച പടം അല്ലെ പ്രാഞ്ചി ഏട്ടന്‍ ?
ReplyDeleteരാജനീതി (ഹിന്ദിക്കാരന്‍റെ സമകാലീന മഹാഭാരതം ) = പ്രജാപതി (നമ്മുടെ സമകാലീന മഹാഭാരതം )
Deleteറോക്കറ്റ് സിംഗ് ( ഐ റ്റി രംഗത്തെ അവലംബിച്ച് എടുത്ത ഹിന്ദിക്കാരന്‍റെ ചിത്രം) = മിന്നാമിന്നിക്കൂട്ടം ( ഐ റ്റി യില്‍ ഉണ്ടുറങ്ങുന്ന മലയാളി എടുത്ത ഐ റ്റി പശ്ചാത്തല ചിത്രം )
ആരക്ഷന്‍ (സംവരണം എന്ന തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ അധികരിച്ച് തികച്ചും നിക്ഷ്പക്ഷമായി എടുത്ത ചിത്രം ) = ? ഇങ്ങനെ ഒരു പടത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇവിടുത്തെ ഒരുത്തനും വളര്‍ന്നിട്ടില്ല
സുശീലാ , എന്തിനാ വെറുതെ ഇങ്ങനെ ....?
നമുക്ക് താപ്പാനയും കൊബ്രയും ഒകെ ലോക ക്ലാസ്സിക് ആണെന്ന് പറഞ്ഞു സമാധാനിക്കാം.പോരെ ?
പ്രാഞ്ചി ഒക്കെ വന്നിട്ട് വര്‍ഷം രണ്ടായി . ഇപ്പോളും അതേ ഉള്ളോ ?
അങ്ങനാണേല്‍ പ്രേക്ഷൂ, രാജനീതിയും റോക്കറ്റ് സിംഗുമൊക്കെ വന്നിട്ട് എത്ര നാളായി...
Deleteതിരിച്ചും ചോദിക്കാലോ, ഇപ്പോളും അതേ ഉള്ളോ എന്ന് :P
പ്രേക്ഷകന്‍ കുറെ കാലമായില്ലേ പടം കാണാന്‍ തുടങ്ങിയിട്ട് ... ഇപ്പോള്‍ പടം വിജയിപ്പിക്കാന്‍ പ്രധാനമായും വേണ്ടത് മലയാളത്തില്‍ ആണെങ്കില്‍ ഓണ്‍ലൈന്‍ കുഴലൂത്ത്, തമിഴില്‍ അസാധാരണ കഥകള്‍, കഥാപാത്രങ്ങള്‍, ദുരന്തങ്ങള്‍, ട്രാജഡി, ഓവര്‍ വയലന്‍സ് മുതലായവ. തമിഴിനേക്കാള്‍ ഭാഷയുടെ കവറേജ് മലയാളത്തിനു വളരെ കുറവല്ലേ . അതുകൊണ്ടായിരിക്കും കുഴലൂത്ത് കൊണ്ട് കാര്യങ്ങള്‍ നടക്കും എന്ന് ജനം കരുതുന്നത്.
ReplyDeleteചോട്ടാ ഭീം എന്ന ടിവി കാര്‍ട്ടൂണിന്റെ നിലവാരം പോലും ഇല്ലാതെ ചലച്ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങുമ്പോള്‍ ആണ് സങ്കടം വരുന്നത്.
പിന്നെ മലയാള സിനിമയുടെ ടോരന്ടിനോ എന്ന് വിശേഷിക്കപ്പെടുന്ന ശ്രീ ശ്രീ രഞ്ജിത്തിനെ കുറിച്ച മോശമായി പറഞ്ഞാലുണ്ടല്ലോ ....
എന്തൊക്കെയാണെങ്കിലും അയ്യാ യിലെ പാട്ടുകള്‍ എനിക്ക് പരമ ബോര്‍ ആയി തന്നെയാണ് തോന്നിയത്. "സ്ത്രീലിംഗം, പുല്ലിംഗം " മുതലായ വരികള്‍ പ്രത്യേകിച്ചും.
മലയാളത്തിലെ മഹത്തര ഗാനങ്ങളായ "സടക്ക് സടക്ക് പഠഹമാടിച്ചു....", "വിസിലേ വിസിലേ" മുതലായ ഗാനങ്ങളെ ഈ അവസരത്തില്‍ ഓര്‍മിക്കട്ടെ..
This comment has been removed by the author.
ReplyDelete"മലയാള സിനിമയുടെ ടോരന്ടിനോ എന്ന് വിശേഷിക്കപ്പെടുന്ന ശ്രീ ശ്രീ രഞ്ജിത്തിനെ"
ReplyDeleteചുമ്മ വെച്ച് തള്ളാതെ..
മലയാളത്തിന്റെ ടൊറാന്റിനോ എന്ന് ആരാ രഞിത്തിനെ വിശേഷിപ്പിച്ചത്?
ഉണ്ടെങ്കില്‍ ആ ഊള ടൊറാന്റിനോ പടങ്ങള്‍ കണ്ടിട്ടില്ല, ഇല്ലെങ്കില്‍ രന്‍ജിത്തിന്റെ പടങ്ങള്‍ കണ്ടിട്ടില്ല..
അല്ലാ.. രഞ്ജിത്ത്നു എന്താ ഒരു കൊഴപ്പം ? താടിക്ക് താടി ഇല്ലേ? ജുബ്ബയ്ക്ക് ജുബ്ബ ഇല്ലേ? ബുജി എന്ന് പറയാനുള്ള സകല യോഗ്യതകളും ഇല്ലേ ? (കഞ്ചാവ് ഉണ്ടോ എന്ന് അറിയില്ല )
ReplyDeleteപിന്നെ സിനിമകള്‍ ;
ഡെത്ത് പ്രൂഫ് : നായകന്‍ സ്ത്രീ ലമ്പടന്‍, ദുഷ്ടന്‍ - അവസാനം സ്ത്രീകളുടെ അടി കിട്ടി പടം ആകുന്നു .
കില്‍ ബില്‍ : നായിക പണ്ട് കൊട്ടേഷന്‍ സംഘത്തിലെ അംഗം, ഇപ്പൊ സ്വന്തം വര്‍ക്ക് മാത്രം. കമ്മ്യൂണിസ്റ്റ് പച്ച അറിഞ്ഞുവീഴ്തുന്ന പോലെ കണ്ടവരെയെല്ലാം മുറിക്കുന്നു .
പ്രാഞ്ചിയെട്ടന്‍ : നായകന്‍ പുണ്യാളന്‍ ഒരു പെണ്‍കുട്ടിയെ തന്റെ സ്വത്തു നഷ്ടപ്പെടാതെ പോകാന്‍ സഹായിക്കുന്നു, ഒരു കുട്ടിയെ പഠിക്കാന്‍ സഹായിക്കുന്നു, അവന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കുമ്പോള്‍ അവനെ സ്വന്തം മകനായി ഏറ്റെടുക്കുന്നു.
സ്പിരിറ്റ് : നായകന്‍ കുടിയന്‍ , കുടി നിര്‍ത്തി ഉപദേശി ആകുന്നു ! (റെഫര്‍ വാത്മീകി : നിഷാദന്‍" ആയിരുന്നു , അവസാനം "മാ നിഷാദ" പാടി ) (ഈ പടം കണ്ടപ്പോ ഈ പുള്ളി തീയറ്റര്‍ലേക്ക് ഇറങ്ങി വന്നു നമ്മളെയൊക്കെ ഉപദേശിക്കുമോ എന്ന് ഞാന്‍ ഭയന്നു)
(കണ്ടില്ലേ രണ്ജിത്ന്റെ സമൂഹ പ്രതിബദ്ധത !)
പള്‍പ്പ് ഫിക്ഷന്‍ : ഒരാള്‍ മൂന്നു പേര്‍ കഥ എഴുതി അതെല്ലാം ഒരിടത് കൊണ്ടുവന്നു മുട്ടിക്കുന്നു.
കേരളാ കഫെ : പത്തു പന്ത്രണ്ടു കുഞ്ഞി (കഞ്ഞി) കഥകള്‍ ഒരു സ്ഥലത്ത് കൊണ്ടുവന്നു മുട്ടിക്കുന്നു.
ഇനി പറ ആരാ കേമന്‍ (ഹി ഹി )
മലയാളത്തിന്റെ ടൊറാന്റിനോ എന്ന് വിശേഷിപ്പിച്ചവന്‍ ആരാണെന്ന് ഞാനും അന്വേഷിക്കുന്നുണ്ട്. മിക്കവാറും ഏറ്റവും വലിയ കണ്ടുപിടുത്തത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ അറിയാം .