tag:blogger.com,1999:blog-8967009957297356102.post8714947581961960568..comments2023-07-25T17:15:39.545+05:30Comments on ബാല്‍ക്കണി- 40: ലവന് മേഘരൂപന്‍ (Evan Megharoopan )പ്രേക്ഷകന്http://www.blogger.com/profile/09152920191294838378noreply@blogger.comBlogger7125tag:blogger.com,1999:blog-8967009957297356102.post-90125160777919135662012-08-04T18:33:34.121+05:302012-08-04T18:33:34.121+05:30ജസ്റ്റിന് ഉദേശിച്ചത് സാമ്പത്തിക വിജയം ആണെങ്കില്‍...ജസ്റ്റിന് ഉദേശിച്ചത് സാമ്പത്തിക വിജയം ആണെങ്കില്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന് വായിച്ചു കൊള്ളൂ .
എനിക്ക് ഇഷ്ടപ്പെട്ട സിനിമ എന്നാണെങ്കില്‍ നമുക്ക് പാര്‍ക്കാന്‍ എന്നോ സഹസ്രം എന്നോ വായിച്ചാലും വിരോധമില്ലപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-88912292660086942522012-08-04T11:49:57.673+05:302012-08-04T11:49:57.673+05:30ട്രാഫിക് എന്ന നല്ല ചിത്രത്തിന്റെ കൂടെ പറയാന്‍ പറ...ട്രാഫിക് എന്ന നല്ല ചിത്രത്തിന്റെ കൂടെ പറയാന്‍ പറ്റിയ പേരാണോ സീരിയല്‍ സിനിമ ആയ "നമുക്ക് പാര്‍ക്കാന്‍"? ആ സിനിമ നല്ലതാണെന്ന് ആദ്യം പറഞ്ഞത് നിങ്ങള്‍ തന്നെ.. സമ്മതിച്ചു. പക്ഷെ, പിന്നീട് ആരെങ്കിലും അങ്ങനെ പറഞ്ഞുവോ? ഞാന്‍ അറിഞ്ഞില്ല...Justin Aloorhttps://www.blogger.com/profile/01404006440310833559noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-68789288869061704052012-08-03T00:32:03.298+05:302012-08-03T00:32:03.298+05:30അക്ഷരങ്ങള്‍ എം ടി യുടെ സ്വന്തം കഥയാണ് എന്ന് എം ടി...അക്ഷരങ്ങള്‍ എം ടി യുടെ സ്വന്തം കഥയാണ് എന്ന് എം ടി യോ , സംവിധായകന് ഐ വി ശശിയോ എവിടെയെങ്കിലും പറഞ്ഞതായി എനിക്ക് അറിവില്ല. പിന്നെ ആ സിനിമ കാണുമ്പോള്‍ എം ടി യുടെ വ്യക്തി ജീവിതത്തിന്റെ സൂക്ഷ്മതകള്‍ ഒന്നും തിരയാതെ തന്നെ ജയദേവന് എന്ന സാഹിത്യകാരന്റെ ജീവിതം നമുക്ക് അനുഭവിക്കാന്‍ പറ്റും. അതാണ് അക്ഷരങ്ങള്‍ എന്ന സിനിമയുടെ വിജയവും. ഈ ഒരു സംവേദന ശേഷി തീരെ ഇല്ലാത്തത് ഇവന് മേഘരൂപന്റെ പരാജയവും.
സുശീലന് പറഞ്ഞ അതെ കാര്യം തന്നെയാണ് സ്പിരിറ്റ് എന്ന സിനിമയിലെ പാട്ടുകളെക്കുറിച്ച് ഞാന്‍ പറഞ്ഞത്. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഇഷ്ടപ്പെട്ടില്ല .പിന്നെ പാട്ട് മാത്രമായി കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു ,അത് സിനിമയുടെ കുറ്റം. സമാന അനുഭവം ഇവന് മേഘരൂപന്‍ കണ്ടപ്പോഴും ഉണ്ടായി. പാട്ടുകള്‍ ഇനി തനിയെ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടപ്പെടാനും മതി. അത് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് .
പിന്നെ കാലാകാലത്ത് ഞാന്‍ പ്രിത്വിരാജിനെ നന്നാക്കാന്‍ ശ്രമിക്കുന്നു , ദിലീപിനെ കര കയറ്റാന്‍ ശ്രമിക്കുന്നു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട് . എന്റെ സുശീല കഴിഞ്ഞ കുറച്ചു കാലമായി ഉറുമി , ഇന്ത്യന്‍ റുപ്പീ, മണിക്ക്യക്കല്ല് , വീട്ടിലേക്കുള്ള വഴി , ആകാശത്തിന്റെ നിറം എന്നിങ്ങനെ വ്യതസ്തമായ സിനിമകള്‍ എടുക്കാന്‍ മിനിമം ശ്രമം പ്രിത്വിരാജ് നടത്തുന്നു . തുടരെ തുടരെ ഹിറ്റുകള്‍ ദിലീപ് നല്കുന്നു. ഇതൊന്നും എന്റെ കുറ്റമല്ല. മമ്മൂട്ടിയും , അങ്ങേരുടെ മോന് ചാലൂട്ടിയും ഒക്കെ ഓഗസ്റ്റ് പതിനഞ്ച്, വെനീസിലെ വ്യാപാരി , സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചവറുകള്‍ എടുത്ത് എന്നിലെ പ്രേക്ഷകനെ വെറുപ്പിക്കുന്നു. അതും എന്റെ കുറ്റമല്ല. ഞാന്‍ കാണുന്ന സിനിമകളെക്കുറിച്ച് എന്റെ സ്വന്തം അഭിപ്രായം പറയുന്നു .അധ്വാനിച്ച് ഉണ്ടാക്കിയ കാശ് മുടക്കി ടിക്കറ്റ് എടുത്ത് പടത്തിന് കയറുമ്പോള്‍ മമ്മൂട്ടി , ചാലൂട്ടി , പ്രിത്വിരാജ് ,ദിലീപ് ഇവരൊക്കെ എനിക്ക് വെറും അഭിനേതാക്കള്‍ മാത്രമാണ് .അല്ലാതെ ഞമ്മന്റെ ആള് അല്ല. ഇവരില്‍ ഏതൊരാള്‍ എന്നെ പ്രേക്ഷകന് എന്ന നിലയില്‍ രസിപ്പിക്കുന്നോ ഞാന്‍ അയാളുടെ കൂടെയാണ്. എന്നെ ബോറടിപ്പിക്കുന്നത് ഇവരില്‍ ആരായാലും എനിക്ക് വെറും കൂതറ നടനും.
പിന്നെ നല്ല പടങ്ങള്‍ കാണാന്‍ പോകുന്നവരെ ഞാന്‍ ഇപ്പോഴും പ്രോത്സാഹിപ്പിക്കാറേയുള്ളൂ .ട്രാഫിക് മുതല്‍ നമുക്ക് പാര്‍ക്കാന്‍ വരെയുള്ള സിനിമകളെ ആദ്യം നല്ലത് എന്ന് പറഞ്ഞ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഞാന്‍ എന്ന് സ്വല്പ്പം അഹങ്കാരം തന്നെ ഉണ്ടെന്ന് കൂട്ടിക്കോപ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-63202507119548672672012-08-03T00:14:25.745+05:302012-08-03T00:14:25.745+05:30സുശീലന്
എന്നെ തിരയുന്ന ഞാന്‍ , നിത്യ കന്യകയെ തേടി...സുശീലന്
എന്നെ തിരയുന്ന ഞാന്‍ , നിത്യ കന്യകയെ തേടി ഇതൊക്കെ വായിച്ചിട്ട് കാണേണ്ട പടമാണെങ്കില്‍ നിര്‍മാതാക്കള്‍ക്ക് പ്രസ്തുത കൃതികളുടെ കോപ്പികള്‍ കൂടി തിയറ്ററില്‍ വില്‍ക്കാമായിരുന്നു. പിന്നെ സുശീലന് ബൌധിക ലൈനില്‍ കയറി പിടിച്ചത് കൊണ്ട് ഞാനും ഒട്ടും കുറയ്ക്കുന്നില്ല . മൈ ലൈഫ് ആന്‍ഡ് ടൈംസ് വിത്ത് അന്റോണിന് ആര്ടൌവ്ഡ് എന്നൊരു ഫ്രഞ്ച് സിനിമ ഉണ്ട് . തൊണ്ണൂറുകളുടെ ആദ്യം പുറത്തിറങ്ങിയതാണ് എന്നാണ് ഓര്‍മ്മ. വല്ല ഡി വി ഡി യോ മറ്റോ കിട്ടുമെങ്കില്‍ ഒന്ന് കണ്ടു നോക്കുക (സബ്ടൈറ്റില്‍ നോക്കിക്കോണം ) . ശരിക്കുള്ള വാഗാബോണ്ടുകളുടെ ആവിഷ്കരണം ആ സിനിമയില്‍ ഉണ്ട്. യഥാര്‍ത്ഥ ജീനിയസുകളുടെയും , അങ്ങനെ ഭാവിച്ച് നടക്കുന്നവരുടെയും കഥയാണ് ഈ സിനിമ . സെക്സ് , മയക്ക്മരുന്ന് ഇതെല്ലാം ആ സിനിമയിലും ഉണ്ട്. പക്ഷേ കഥാപാത്രങ്ങള്‍ അതിനു വേണ്ടി മാത്രം ജീവിക്കുന്നവര്‍ ആണെന്ന തോന്നല്‍ ആ സിനിമ കാണികളില്‍ ഉണ്ടാക്കില്ല. പക്ഷേ ഇവന് മേഘരൂപന്‍ കാണുന്നവര്‍ ആ സിനിമയില്‍ കാണുന്നത് നിത്യ കന്യകയെ തേടി അലയുന്ന ഒരു കവിയെ അല്ല , നിത്യവും ഓരോ കന്യകയെ തേടി അലയുന്ന(ഇത് സ്വന്തമല്ല , കടപ്പാട് ഇന്നലെ വായിച്ചാ ഏതോ ഒരു ലേഖനം ) ഒരു പെണ്ണ് പിടിയന്‍ . സഞ്ചിയും താടിയും ഉള്ളത് കൊണ്ട് കവി എന്ന് വിളിക്കാം . തൊപ്പിയും ലാത്തിയും ആയിരുന്നെങ്കില്‍ പോലീസുകാരന് എന്നും വിളിക്കാം

ഇനി സുലീശന്റെ അടുത്ത വാക്കുകള്‍ ഞാന്‍ ഒന്ന് അല്‍പ്പം മാറ്റി കോട്ട ചെയ്യാം ' നാടിനെ നടുക്കിയ ഒരു കൊലപാതകം .സംശയത്തിന്റെ മുള് മുനയില്‍ ധാരാളം പ്രമുഖര്‍ . അറസ്റ്റ് ചെയ്തത് പ്രത്യക്ഷത്തില്‍ ആ കൊലയുമായി യാതൊരു ബന്ധവും ഉണ്ടാവാന്‍ സാധ്യത ഇല്ലാത്ത ഒരാളെ . അയാള്‍ തന്നെയാണോ കൊലപാതകി ? അതോ മറ്റാരെങ്കിലുമോ ? ഈ അന്വേഷണമാണ് ഒരു സിനിമ . ഇതിന്റെ ഉത്തരം സംവിധായകന് പറയേണ്ട കാര്യമില്ല. പ്രേക്ഷകരായ നമ്മള് കണ്ടെത്തണം . കുറസോവ പോലും ചെയ്യാത്ത കടും കൈകള്‍ ആണല്ലോ എന്റെ സുശീലാ ??? മണ്ടത്തരം എന്ന് ഞാന്‍ പറയില്ല .പക്ഷേ ആരെങ്കിലും പറഞ്ഞാല്‍ അവരെ ഞാന്‍ കുറ്റവും പറയില്ല
പ്രകാശ് ബാരെ ഏത് അഭിനയ തികവിന്റെ മികവിലാണ് ഉയരങ്ങള്‍ കീഴടക്കിയത് . സമാന കഥാപാത്രം വേണമെങ്കില്‍ ഒരെണ്ണം പറയാം .സര്‍വകലാശാല എന്ന സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച സിദ്ധന് എന്ന കവി. താരതമ്യം അങ്ങനെ പോരെ ? ഈ സിനിമയില്‍ പ്രകാശ് ബാരെ പ്രത്യേകിച്ച് ഒന്നും ചെയ്യാത്തത് കഥയുടെയും , സംവിധാനത്തിന്റെയും മേന്മ കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം (ബാലചന്ദ്രന് ഈ തീം എടുത്താല്‍ കല .ജയദേവന് എടുത്താല്‍ തുണ്ട് ). പ്രകാശ് ബാരെ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രം ചെയ്യുന്ന സിനിമ വരട്ടെ.കണ്ടിട്ട് ആ നടനെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ തന്നെ പറയാം

ഇന്ത്യന്‍ റുപ്പി ഇന്ത്യയില്‍ ഇറങ്ങിയ ഏറ്റവും മഹത്തായ ഒരു സിനിമയാണ് എന്ന് എനിക്കും അഭിപ്രായമില്ല സുശീലാ. ബാക്കി ആ സിനിമയെക്കുറിച്ചുള്ള അഭിപ്രായം അതിന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു വര്‍ഷം മുന്‍പ് കണ്ട പടത്തില്‍ ഫീല്‍ഡ് അന്ന് തോന്നിയില്ല . പിന്നെ ഒരു ചെറിയ ഓഫ് : ഇംഗ്ലീഷ് പ്രാവിണ്യം എടുത്ത് വീശുമ്പോള്‍ (അതോ കോപ്പി പേസ്റ്റ് ചെയ്തതോ ?) bridal viewing is being taken place എന്നൊക്കെ പറയുമ്പോള്‍ ഡോഗ് ഷോ പോലെ എന്തോ സംഭവമാണ് പെണ്ണ് കാണല്‍ എന്ന് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സാധ്യതയുണ്ട് . Pennu Kaanal എന്ന് മംഗ്ലീഷിലോ അല്ല ഇനി ഇംഗ്ലീഷ് നിര്‍ബന്ധം എങ്കില്‍ scene where meeting of prospective bride takes palce എന്നോ ഒക്കെ പറഞ്ഞാല്‍ വായിക്കാനും , കേള്‍ക്കാനും ഒരു സുഖം ഉണ്ട്.

മഹാ കവി പി ഗുരുവായൂര്‍ അമ്പലനടയില്‍ കുട്ടിയെ ആട്ടി ഓടിച്ചിട്ടുണ്ടാവം. അത് ഭാവന അല്ല സത്യവും ആകാം .പക്ഷെ ആ സംഭവം കൊണ്ട് ഇവന് മേഘരൂപന്‍ എന്ന നിത്യവും ഓരോ കന്യകയെ തേടി നടക്കുന്ന ഏതോ ഒരുത്തന്റെ കഥ ഞാന്‍ കിടിലമാണ് എന്ന് പറയണം എന്ന് പറഞ്ഞാല്‍ അത് ക്രൂരതയല്ലേ സുശീലാ , ക്രൂരത ?പ്രേക്ഷകന്https://www.blogger.com/profile/09152920191294838378noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-55849969008429676752012-08-02T08:24:27.267+05:302012-08-02T08:24:27.267+05:30Just a fake movie. 'Kaviyude kaalpaadukal'...Just a fake movie. 'Kaviyude kaalpaadukal' evide 'Megharoopan' evide?...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8967009957297356102.post-87922792922566348702012-08-01T20:21:38.612+05:302012-08-01T20:21:38.612+05:30അക്ഷരങ്ങള്‍ എം ടിയുടെ സ്വന്തം കഥ തന്നെ ആണ് , അതില്‍...അക്ഷരങ്ങള്‍ എം ടിയുടെ സ്വന്തം കഥ തന്നെ ആണ് , അതില്‍ ഫിക്ഷന്‍ കുറവാണ് ആദ്യ ഭാര്യയുള്ളപ്പോള്‍ തന്നെ അദ്ദേഹം മോളെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന ടീച്ചറുമായി ലവ് ആകുന്നു , എന്തുകൊണ്ടെന്ന് ആരും എം ടിയോട് ചോദിച്ചിട്ടില്ല ചോദിയ്ക്കാന്‍ ധൈര്യപ്പെടില്ല , ആദ്യ ഭാര്യ എഴുത്തുകാരി ആയിരുന്നു എം ടിയുടെ സ്ടുടന്റ്റ് ആയിരുന്നു , സ്പിരിടിലെ ഗാനങ്ങള്‍ ആല്‍ബത്തില്‍ നേരത്തെ വന്നതാണ് , ജൂണ്‍ മഴയില്‍ എന്നോ മറ്റോ ആണ് പേര്? രഞ്ജിത്ത് ഈ ചിത്രത്തിന് വേണ്ടി എടുത്തതാണ് , അതും വളരെ കുറച്ച വരികളെ എടുത്തിട്ടുള്ളൂ, മഴകൊണ്ട് മാത്രം ഫുള്‍ വേര്‍ഷന്‍ യൂ ട്യൂബില്‍ കേള്‍ക്കുക , അതുമായി തട്ടിച്ചാല്‍ ശരത് കസറി യിരിക്കുകയാണ് ഈ മേഘരൂപനിലെ ഗാനങ്ങള്‍ , എനിക്ക് തോന്നുന്നത് നിങ്ങള്‍ക്ക് പ്രുത്വിരാജോ മാനിയ എന്നാ അസുഖം പിടിച്ചു , അയാളുടെ പടം മാത്രമേ നിങ്ങള്‍ക്ക് ഇഷ്ടപ്പെടു, അയാള്‍ ഒരു കര എത്തണമെന്ന് ആത്മാര്ടമായി ആഗ്രഹിക്കുന്ന ആളാണ് താങ്കള്‍ പക്ഷെ എന്ത് ചെയ്യാം , രാജപ്പന് പടവലങ്ങ പോലെ താഴേക്ക് വളരുന്നു , സിംഹാസനം ഏതാണ്ട് ഫുള്‍ ആയി തന്നെ പരസ്യം കൊടുക്കുന്നു എന്നിട്ടും ആള്‍ക്കാര്‍ക്ക് ആ പടം കാണാമെന്നു തോന്നുന്നില്ല , മോഹന്‍ ലാലിനെ സുഖിപ്പിക്കാന്‍ വരെ രാജപ്പന് ശ്രമിക്കുന്നു , അഹംകാരം കൊണ്ട് ദയലോഗ് വിടുന്നത് ആപത്താണെന്ന് തന്നത്താന്‍ ഏറ്റു പറയുന്നു , സിംഹാസനം പോയി കണ്ടു സമാധാനിക്കു , നല്ല ഒരു പടം കാണാന്‍ പോകുന്നവരെ ഡിസ് കരെജു ചെയ്യാതെ?Anonymousnoreply@blogger.comtag:blogger.com,1999:blog-8967009957297356102.post-83840544901967607152012-08-01T20:12:52.791+05:302012-08-01T20:12:52.791+05:30പ്രേക്ഷകാ , പീ കുഞ്ഞിരാമന് നായരുടെ എന്നെ തിരയുന്ന...പ്രേക്ഷകാ , പീ കുഞ്ഞിരാമന് നായരുടെ എന്നെ തിരയുന്ന ഞാന്‍ , കവിയുടെ കാല്‍പ്പാടുകള്‍, നിത്യകന്യകയെ തേടി എന്നീ കൃതികള്‍ ആദ്യം വായിക്കുക , എന്നിട്ട് അതില്‍ നിന്നും നിങ്ങളുടെ മനസ്സില്‍ ഉരുത്തിരിയുന്ന കവിയെ പറ്റിയുള്ള ചിത്രം എന്താണെന്ന് ആലോചിക്കുക , കിട്ടുന്ന ചിത്രം ഈ സിനിമയില്‍ നിങ്ങള്‍ കണ്ട തികച്ചും ബോഹീമിയനായ കവിയുടേത് തന്നെ ആയിരിക്കും , ഇ വര്‍ഷം ഇറങ്ങിയ ഒരു മികച്ച ചിത്രം ആണ് ഇവന് മേഘ രൂപന്‍, ഇന്ത്യന്‍ റുപീ എന്ന ചിത്രത്തേക്കാള്‍ എന്ത് കൊണ്ടും ഒന്നാം സ്ഥാനം അര്‍ഹിക്കുന്ന ചിത്രം , കവിയില്‍ പല സ്ത്രീകളും അനുരക്തരായിരുന്നു , പല പല ബന്ധങ്ങള്‍ ഉണ്ടായി, ആള് കാണാന്‍ തീരെ വിരൂപനും , അപ്പോള്‍ ഇതൊക്കെ സത്യം തന്നെ ആണ്, എന്തുകൊണ്ട് മനുഷ്യര്‍ അങ്ങിനെ ആകുന്നു എന്നാണു ഈ ചിത്രത്തിന്റെ അന്വേഷണം ? അതിനു ഉത്തരം സംവിധായകന് പറയേണ്ട കാര്യമില്ല അത് നിങ്ങള്‍ കണ്ടെത്തണം. പീ ബാലചന്ദ്രന് ആദ്യമായാണ് ഒരു പടം ദയരക്റ് ചെയ്യുന്നത് , ഇന്ത്യന്‍ റുപ്പീയില്‍ പല രംഗങ്ങളിലും നിങ്ങള്‍ക്ക് ഫീല്‍ഡ് തോന്നും (Field means the people around who are watching the shooting and outside of that particular scene) ,especially in the scene when bridal viewing is being taken place, you will definitely feel many actors are looking at camera or director what to do next, until Thilakan comes to this scene the whole film is fully artificial and moving without any definite direction) , ഈ പടത്തില്‍ എവിടെ എങ്കിലും അങ്ങിനെ തോന്നുന്നുണ്ടോ? അപ്പോള്‍ രണ്ജിതിനെക്കാള് മികച്ച ദയരക്ഷന് അല്ലെ ബാലച്ചന്ദ്രന്റെത് ? ഇന്ത്യന്‍ രുപ്പീയിലെ പ്ര്ത്വിരാജിന്റെ അഭിനയം ആയി തട്ടിച്ചാല്‍ പ്രകാശ് ബാരെ എത്ര ഉയരത്തില്‍ ആണ് ? ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് സ്വന്തം കുട്ടി വന്നു കുഞ്ഞിരാമന് നായരോട് ഫീസ് ചോദിച്ചപ്പോള്‍ ഒരു ദാക്ഷിണ്യവും ഇല്ലാതെ ആട്ടി ഓടിച്ച ആളാണ് മഹാ കവി പി , കുട്ടി ആര്‍ക്കു ജനിച്ചതാണെന്ന് പോലും പീ തിരക്കിയില്ല , അപ്പോള്‍ ഇത് ഫിക്ഷന്‍ അല്ല സത്യം ആണ്? പടം തീരുന്നതിനു മുന്‍പ് ഇറങ്ങി പോയോ? സിനിമയുടെ അന്ത്യം ചോദിക്കുന്ന ചോദ്യവും അത് തന്നെ അല്ലെ?Anonymousnoreply@blogger.com