Sunday, April 24, 2011

സിറ്റി ഓഫ് ഗോഡ് (CITY OF GOD )

അണ്ണാ, എന്തോന്നിത് ? നിങ്ങള്‍ നൂറടിച്ച സന്തോഷത്തില്‍ പരിപാടി നിര്‍ത്തിയോ?

ഇല്ലെടെ, പിന്നെ പുതിയ പടം വല്ലതും വേണ്ടേ വല്ലതും പറയാന്‍ ?

അത് പറയരുത് , ഇന്നലെ മലയാളവും തമിഴും ഹിന്ദിയും ഒക്കെയായി ഒരു ലോഡ് പടം ഇറങ്ങിയല്ലോ . ഒന്നും കണ്ടില്ലേ ?

കണ്ടല്ലോ . ഇന്നലെ പോയി സിറ്റി ഓഫ് ഗോഡ് കണ്ടു

തള്ളേ, ആ പടം ഇറങ്ങിയാ ? കുറെ നാളായി പോസ്റ്റര്‍ കാണാന്‍ തുടങ്ങിയിട്ട് . ഉറുമിക്ക് ശേഷം പ്രിത്വിരാജും, നായകന് ശേഷം ലിജോ ജോസും ഒരുമിക്കുന്ന ചിത്രം അല്ലെ അണ്ണാ . എങ്ങനെയുണ്ട് പടം ? കഥയൊക്കെ എങ്ങനെ ? അഭിനയം ....

എടേ പിടക്കാതെ .. പറയാം .ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഈ ചിത്രം തികച്ചും ഒരു ധീരമായ ഒരു പരീക്ഷണം ആണ് . എന്നാല്‍ ഈ പരീക്ഷണം വിജയിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണ് എന്‍റെ ഉത്തരം (ക്ഷമിക്കണം എനിക്ക് അത്രയും വിവരമേ ഉള്ളു).ഇനി കഥയെ പറ്റി. കൊച്ചി പോലൊരു നഗരം .(ഉദരവല്കരണത്തിന്റെ ഒരു ഗുണം അധോലോക സിനിമ എടുക്കാന് എപ്പോള് ബോംബെ വരെ പോകണ്ട എന്നുള്ളതാണ് നമ്മുടെ സ്വന്തം കൊച്ചി അല്ലെ ഉള്ളത് ).അവിടെ കുറെ മനുഷ്യര് പല ജീവിത സാഹചര്യങ്ങളില് ഉള്ളവര്.സോണി (രാജീവ്‌ പിള്ള) എന്ന വ്യവസായി അയാളുടെ സഹായിയും സുഹൃത്തും ഗുണ്ടയും ആയ ജ്യോതിലാല്‍ (പ്രിത്വിരാജ് ),വ്യവസായി ആയ ഭര്‍ത്താവു കൊല്ലപ്പെട്ട വിധവ വിജി പുന്നൂസ് (ശ്വേത മേനോന്‍ ),തീരെ സന്തോഷകരം അല്ലാത്ത ജീവിതം നയിക്കുന്ന സൂര്യ പ്രഭ(റീമ കല്ലിങ്ങല്‍) എന്ന സീരിയല്‍ - സിനിമ നടി,നഗരത്തിലെ കെട്ടിടം പണിക്കു തമിഴ് നാട്ടില്‍ നിന്ന് വന്ന സ്വര്‍ണവേല്‍ (ഇന്ദ്രജിത്ത്) ഭര്‍ത്താവിനെ ഉപേക്ഷിച്ചു കേരളത്തില്‍ പണിക്കെത്തിയ മരതകം (പാര്‍വതി) എങ്ങനെ വലുതും ചെറുതും ആയ കുറെ മനുഷ്യരുടെ കഥയാണ്‌ അഥവാ ഈ മനുഷ്യര്‍ ഒക്കെ ജീവിക്കുന്ന ഒരു നഗരത്തിന്‍റെ കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.അവസാനം ഇവരുടെ എല്ലാം കഥകള്‍/ജീവിതങ്ങള്‍ എല്ലാം ഒത്തു ചേരുന്നു എന്ന് പ്രതീക്ഷിക്കുനവരെ നിരാശ പ്പെടുത്തിയേക്കാം ഈ ചിത്രം .തിരകഥ ബാബു ജനാര്‍ദനന്‍.വാസ്തവം പോലുള്ള ചിത്രങ്ങള്‍ക്ക് തിരകഥ എഴുതിയ ശ്രീ ബാബുവിന്‍റെ നല്ലൊരു ശ്രമമായി ഈ ചിത്രത്തെ കാണാവുന്നതാണ്.

അപ്പോള്‍ പിന്നെ പൊളപ്പന്‍ പടം എന്ന് ധൈര്യമായി പറയാം അല്ലെ ?

അനിയാ, ഈ ചിത്രത്തില്‍ അവലംബിച്ചിരിക്കുന്ന രീതി എന്ന് പറയുന്നത് ഒരു സംഭവം, ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍ അത് കാണിച്ചിട്ട് അതില്‍ എവിടെ വെച്ചെങ്കിലും കയറി വരുന്ന ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍,പുറകോട്ടു പോയി,അയാള്‍ എവിടുന്നു ഈ സംഭവത്തിലേക്ക് വന്നു എന്ന് കാണിക്കുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത് .ഒരു ആക്സിഡെന്‍ടോടെ തുടങ്ങുന്ന ഈ ചിത്രത്തില്‍ തുടക്കം മുതല്‍ അവലംബിക്കുന്നത് ഈ ഒരു രീതിയാണ്‌ .എന്നാല്‍ പലയിടത്തും ഈ ഒരു രീതി പടത്തിന്റെ വേഗത കുറയ്ക്കുന്നതായി എനിക്ക് തോന്നി.പിന്നെ,തിരകഥയുടെ ട്രീറ്റ്‌മെന്‍റ് മനപൂര്‍വം അങ്ങനെ ആക്കിയതാണോ എന്നറിയില്ല മൊത്തം ചിത്രത്തിന് ഒരു ഒരു blurdness അനുഭവപ്പെടുന്നു.പശ്ചാത്തല സംഗീതം പലപ്പോഴും സംഭാഷണങ്ങള്‍ അവ്യക്തം അക്കുന്നുമുണ്ട്.ഒരു രാംഗോപാല്‍ വര്‍മ ,എ കെ സാജന്‍ (സ്റ്റോപ്പ്‌ വയലെന്‍സ് ) രീതിയില്‍ ഉള്ള ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി ഈ ചിത്രം വേറൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.പല തട്ടുകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ പലയിടത്തും പരസ്പരം ക്രോസ് ചെയ്യുകയും അത്യാവശ്യം പരസ്പരം ആശയവിനിമയം ചെയുന്നുന്ടെങ്കിലും ആത്യന്തികമായി ഇവരുടെ ജീവിതങ്ങള്‍ പലതും സമാന്തരമായി പോകുന്നവയാണ് (സ്വര്‍ണ്ണ വേലിന്റെയും ജ്യോതിലാലിന്‍റെയും ഉദാഹരണം).പഞ്ച് ഡയലോഗും സ്ലോമോഷന്‍ നടത്തവും ഒക്കെ പ്രതീക്ഷിച്ചു പോകുന്നവര്‍ ദയവായി ആ വഴിക്ക് കയറാതിരിക്കുക.പറയാന്‍ മറന്നു സുരാജ് ഇല്ല!!!

അപ്പോള്‍ പടം കൊള്ളില്ല എന്നാണോ ?

അങ്ങനെ ഞാന്‍ പറയില്ല . ഒന്നൊന്നായി നോക്കിയാല്‍ മോശം എന്ന് പറയാവുന്ന ഒരു സീന്‍ പോലും പറയാന്‍ ബുദ്ധിമുട്ടാണ് , ഈ ചിത്രത്തിന്‍റെ ക്യാമറ എന്നികിഷ്ടപ്പെട്ട മറ്റൊരു ഘടകമാണ് . ഓരോ ജീവിതത്തിലേക്ക് നോക്കുന്ന ക്യാമറ ഉപയോഗിക്കുന്ന കളര്‍ ബേസ് പോലും പലതാണ്.അവര്‍ അവരുടെ ജോലികള്‍ വൃത്തിയായി ചെയ്ത അഭിനേതാക്കള്‍ ,തികച്ചും സ്വാഭാവികമായി എടുത്ത സംഘട്ടന രംഗങ്ങള്‍ .അതിന്‍റെ ശബ്ദ വിന്യാസം അങ്ങനെ നല്ല ഘടകങ്ങള്‍ പലതാണ് ഈ ചിത്രത്തില്‍.(ഒരു മനുഷ്യന്‍ കുറെ ആള്‍ക്കാരെ തല്ലി വീഴ്ത്തുന്ന രംഗങ്ങള്‍ ഇത്ര നന്നായി അഥവാ സ്വാഭാവികമായി ചിത്രീകരിച്ചു കണ്ടത് ഇതിനു മുന്‍പ് ആടുകളം എന്ന ചിത്രത്തില്‍ ആണെന്നാണ് എന്‍റെ ഓര്‍മ.ചിത്രത്തില്‍ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നടക്കുന്ന സ്റ്റണ്ട് ആണ് ഇവിടെ പരാമര്‍ശിച്ചത് )അകെ തോന്നിയത് ഇതെല്ലാം ചേര്‍ന്ന് ഒരു സിനിമയായി വരുമ്പോള്‍ ഉള്ള ഒരു ഫിനിഷ് കുറവ് മാത്രമാണ് .ഒരു ചിത്രം മാത്രം പ്രായമായ ഒരു സംവിധായകന്‍ എന്നാ നിലയില്‍ ഞാന്‍ അങ്ങ് ക്ഷമിച്ചു .

അതിരിക്കട്ടെ അഭിനയം ...? അതാണല്ലോ പ്രധാനം.മറ്റെല്ലാം നമ്മള്‍ സഹിക്കും .താരങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ അഭിനയം .... ഇല്ല ഒരു വിട്ടു വീഴ്ചയും ഇല്ല.പ്രിത്വിരാജ് പ്രിത്വിരാജ് ആയി തന്നെ നില്‍ക്കുകയാണോ ഈ ചിത്രത്തില്‍ ?

അടങ്ങേടെ ,എനിക്ക് പലപ്പോഴും ചിരി വന്നിട്ടുള്ള ഒരു വാചകമാണ് ഇതു. എപ്പോള്‍ ഇറങ്ങുന്ന എന്ത് സിനിമയില്‍ ആന്നെടെ ഈ നായകന്‍ എന്ന സാധനം കഥാപാത്രമായി ഇടിച്ചു കേറുന്നത്? ഡബിള്‍സ് ആണോ അതോ ചൈന ടൌണ്‍ ആണോ? എനിക്ക് പറയാനുള്ളത് ആ കൊച്ചന്‍ അവന്‍റെ റോള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.(അയാള് മാത്രമല്ല ആ ചിത്രത്തില്‍ മോശമായി എന്ന് പറയാന്‍ അഭിനേതാക്കളില്‍ ആരുമില്ല എന്നാണ് എന്‍റെ വിശ്വാസം).പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ പ്രിത്വിരജോ ഇന്ദ്രജിതോ അല്ല ഈ ചിത്രത്തിലെ നായകന്‍ അഥവാ അങ്ങനെ ഒരു സാധനം ഈ ചിത്രത്തില്‍ ഉള്ളതായി എന്നിക്ക് തോന്നിയില്ല .

എന്ന് വെച്ചാല്‍ ?

അനിയാ നമ്മളൊക്കെ ആറാം തമ്പുരാന്‍ എന്ന ചിത്രം കണ്ടതാണല്ലോ.അതിലെ ലാലിന്‍റെ ആദ്യ രംഗം (മൂനാമത്തെ പെഗ് ഒഴിക്കുന്നതിനു മുന്‍പ് ഡീല്‍ ശരിയാക്കുന്ന പരിപാടി) നമ്മളെല്ലാം ആസ്വദിച്ചതാണ് . അത് പോലൊരു രംഗം ഈ ചിത്രത്തിലും ഉണ്ട് (ഒട്ടും അതിശയീകരണം ഇല്ലാതെ എന്ന് കൂടി പറഞ്ഞോട്ടെ) . ഇതു കാണുമ്പോളാണ് മലയാള സിനിമ വളരുന്നില്ല എന്ന് പറയുന്നതിന്‍റെ അര്‍ഥം മനസിലാകുന്നത് . ഇപ്പോള്‍ ഒരു ലാല്‍ ചിത്രത്തില്‍ ആണെങ്കില്‍ എന്ന് ആ രംഗത്തില്‍ ലാലിന്‍റെ തടി ഒഴിച്ചാല്‍ ബാക്കി എല്ലാം അത് പോലെ ഉണ്ടാകും .ശരിയല്ലേ അനിയാ?

ഹാ നിങ്ങള്‍ ഇങ്ങനെ കാടു കേറല്ലേ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ട്രാഫിക്‌ നെ ഒക്കെ ബഹു ദൂരം പിന്നില്‍ ആക്കാമായിരുന്ന ഒരു ചിത്രം . ഇനിയും പരീക്ഷണങ്ങളും നല്ല ചിത്രങ്ങളും മലയാള സിനിമയില്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു






ഇന്നു വിവാഹിതന്‍ അയ ശ്രീ പ്രിത്വിരാജിനു ബാല്‍ക്കണി 40 യുടെ ആശംസകള്‍ !!

Sunday, April 17, 2011

ദൈവമേ !!! നൂറോ ?

കഴിഞ്ഞ പോസ്റ്റിനു ഒരു ‍ വായനക്കാരന്‍ ഇട്ട കമന്റ്‌ കണ്ടപ്പോള്‍ ആണ് കഴിഞ്ഞ പോസ്റ്റ്‌ ഈ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റ്‌ ആയിരുന്നു എന്ന് അറിയുന്നത്.ശ്രീ മമ്മുട്ടിക്ക് കൂളിംഗ് ഗ്ലാസ്‌ എന്ന പോലെ ഈയുള്ളവന്‍റെ സന്ദഹസഹചാരിയായ മടി എന്ന ഉദാത്ത വികാരം കാരണം കഴിഞ്ഞ വര്‍ഷം (2010 ) ജനുവരിയില്‍ ഈ ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ഇതു എത്ര കാലം പോകും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു .ആയതിനാല്‍ നൂറു പോസ്റ്റ്‌ കഴിഞ്ഞു എന്ന് അറിയുമ്പോള്‍ ഒരു ഞെട്ടല്‍ തികച്ചും സ്വാഭാവികം

2007 അവസാനം ഒരു ആറു മാസം നീണ്ട വിദേശ വാസത്തിനിടയില്‍ വായിക്കാന്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍, ഗൂഗിള്‍ല്‍ കൊടകര പുരാണം എന്ന് സേര്‍ച്ച്‌ ചെയുന്നിടത്താണ് ബ്ലോഗുമായി എനിക്കുള്ള ബന്ധം തുടങ്ങുന്നത് .(സംഗതി ഇത്ര വലിയ ഒരു ദുരന്തത്തിലേക്ക് പോകും എന്ന് മുന്‍ കൂട്ടി അറിഞ്ഞിരുനെങ്കില്‍ ആ വിശാലമനസ്കന്‍ ഒന്നും ഒരിക്കലും ബ്ലോഗ്‌ എഴുതില്ലായിരുന്നു എന്ന് എന്നിക്ക് നൂറു വട്ടം ഉറപ്പാണ്‌.). അദേഹം എഴുതിയ ബ്ലോഗുകളിലൂടെ കൊടകര വഴി ഒന്ന് കറങ്ങി വന്നപ്പോള്‍ ലോണ്ടെ കിടക്കുന്നു വലതു വശത്ത് കുറെയധികം ലിങ്ക്കള്‍ !!!!! . ഹുറേ ! കിട്ടിപ്പോയി!! .പിന്നെ ബ്രിജ് വിഹാര്‍ , പോങ്ങന്മൂടന്‍,ഇടിവാള്‍,കൊച്ചു ത്രേസ്യ.......... (കൂട്ടത്തില്‍ പറയട്ടെ അക്കുട്ടത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബ്രിജ് വിഹാര്‍ ആണ് . മനു എഴുതാതെ ഇരിക്കുന്നതില്‍ പ്രതിഷേധം ഉണ്ടെങ്കിലും, എഴുതാന്‍ തോന്നുമ്പോള്‍ എഴുതുക എന്നതാണ് നല്ലത് എന്നത് കൊണ്ട് ഒന്നും പറയുന്നില്ല).പിന്നെ കൂടുതല്‍ നോക്കിയപ്പോള്‍ ദാ കിടക്കുന്നു രാഷ്ട്രീയം,സിനിമ , വര്‍ഗീയം,ജാതീയം വിപ്ലവം ,ഹാസ്യം,കഥകളി ,കൈ കൊട്ടിക്കളി ........ എന്ന് വേണ്ട സകല കുഴി തുരുമ്പും ഉണ്ട് ഈ ബൂലോകത്ത് എന്ന് മനസിലായി.സിനിമ പണ്ടേ താല്പര്യം ഉള്ള ഒരു വിഷയം ആണ് (വിശ്വസിക്കാമെങ്കില്‍ വിശ്വസിച്ചോ രണ്ടാം ക്ലാസ്സ്‌ മുതല്‍ വിജയകരമായി ഒറ്റയ്ക്ക് സിനിമക്ക് പോയിട്ടുള്ള ആളാണ് ആണ് ഈയുള്ളവന്‍ !!!).നാട്ടില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ എങ്ങനെയുണ്ട് എന്നറിയാനാണ് ആദ്യമായി സിനിമ വിഭാഗത്തിലെ ബ്ലോഗുകള്‍ നോക്കി തുടങ്ങിയത് .ഹരി (ചിത്ര വിശേഷം ),ജയകൃഷ്ണന്‍ (ഇപ്പോളില്ല നിര്‍ത്തി ) എന്നിവരുടെ ബ്ലോഗ്‌ ആണ് ആദ്യം കയ്യില്‍ തടഞ്ഞത് (അന്നും ഇന്നും ഞാന്‍ ജയകൃഷ്ണന്‍ന്‍റെ ബ്ലോഗ്‌ ഇഷ്ടപ്പെടുന്ന ഒരാളാണ്.ജയന്‍,ഇതു താങ്കള്‍ വായിക്കാന്‍ ഇടയായാല്‍ ഓര്‍ക്കുക,ഈ ബ്ലോഗ്‌ എന്ന കൊലപാതകം തുടങ്ങുന്നതില്‍ താങ്കള്‍ക്കുള്ള പങ്കു ചെറുതല്ല.ആരേലും പറഞ്ഞോ എഴുത്ത് നിര്‍ത്താന്‍ ?) .

നാട്ടില്‍ എത്തിയ ഉടന്‍ ഈ വാര്‍ത്ത‍ (ബൂലോകം എന്നൊരു സ്ഥലം ഉണ്ടെന്നും അവിടെ രസമുള്ള കുറെ സംഗതികള്‍ ഉണ്ടെന്നു ഉള്ളത്) നമ്മുടെ സൌഹൃത വലയങ്ങളില്‍ ‍ നോട്ടീസ് അടിച്ചിറക്കി .പോരാത്തതിനു ദാ ഇപ്പോള്‍ എഴുതികളയും എന്ന ഭാവത്തില്‍ നടക്കുന്ന ചില ആണ്‍ - പെണ്‍ സിംഹങ്ങളെ കൊണ്ട് ബ്ലോഗും തുടങ്ങിച്ചു (ഉള്ളത് പറയണമല്ലോ പലതും ഇപ്പോള്‍ ഇല്ലെങ്കിലും (നമ്മുടെ അല്ലെ സുഹൃത്തുക്കള്‍ മടി എവിടെ പോകാന്‍ ) എഴുതിയ കാലത്ത് ഒന്നൊന്നര എഴുത്തായിരുന്നു (സത്യം)) . അങ്ങനെ ജീവിതം സുഖമായി മുന്നോട്ടു പോകുമ്പോളാണ് (സുഖതിനെന്താ കുറവ് ? വല്ലവന്റെയും ബ്ലോഗ്‌ വായിക്കുക,ബുദ്ധിജീവി പോസില്‍ നാലു അഭിപ്രായം പറയുക തീര്‍ന്നില്ലേ സംഗതി !!) നമ്മുടെ ജയകൃഷ്ണന്‍ പരിപാടി നിര്‍ത്തുന്നത് . തുലഞ്ഞില്ലേ . ഇനി? നമ്മുടെ സുഹൃത്തുക്കളെ പ്രചോദിപ്പിച്ചു നോക്കി രക്ഷയില്ല ഒരുത്തരും അടുക്കുന്നില്ല . അപ്പോളാണ് പലരും തിരിഞ്ഞു കൊത്തി തുടങ്ങിയത് .അല്ല നിനക്കെന്താ ഒരെണ്ണം തുടങ്ങിയാല്‍ എന്ന ലൈനില്‍ .അങ്ങനെ ഒടുവില്‍ തീരുമാനിച്ചു ജയന്‍റെ വിടവ് നികത്താന്‍ ഒരു ഭീമന്‍ രഘു ആയി ഇറങ്ങുക തന്നെ .(ജയന്‍റെ ബ്ലോഗ്‌ വായിച്ചിട്ട് ഉള്ളവര്‍ക്കറിയാം ഈ പറഞ്ഞത് തന്നെ വെറും ,ശുദ്ധ,916 ഹാള്‍ മാര്‍ക്ക്‌ അഹങ്കാരം ആണെന്ന്. (കൂള്‍ ഗുരു കൂള്‍ !!!) )

ഈ ബ്ലോഗ്‌ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ തീരുമാനിച്ച ഒരു കാര്യം ഒരിക്കലും നിരൂപണം എഴുതില്ല എന്നതാണ്.(അതിനുള്ള വിവരം എനിക്കുണ്ടെന്ന് കരുതുന്നില്ല എന്നത് തന്നെ കാരണം) ഒരു ചിത്രം കണ്ടാല്‍ എന്‍റെ സുഹൃത്തുക്കളോട് ആ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം സംസാരിക്കുന്ന രീതിയില്‍ ഈ ബൂലോകത്തെ പേരറിയാത്ത സുഹൃത്തുക്കളോട് സംസാരിക്കാം എന്നതായിരുന്നു അടിസ്ഥാന ആശയം അഥവാ ആഗ്രഹം.ഇപ്രകാരം ആണ് നൂറു എപ്പിസോട് നീണ്ട ഈ കൊലപാതക പരമ്പര തുടങ്ങുന്നത് .(നമ്മുടെ സുഹൃത്ത് വലയത്തില്‍ നടക്കുന്ന സംഭാഷണത്തെ കുറിച്ച് പറഞ്ഞാല്‍ സത്യമായും ഇവനൊക്കെ വട്ടാണ് എന്നേ ആരും പറയു സാമ്പിള്‍ : പഴശി രാജാ എന്ന ചിത്രം ഇതേ കഥാപാത്രങ്ങളെ കൊണ്ട് ഒരു എഴുപതുകളുടെ അവസാനം എടുത്തിരുന്നെങ്കില്‍ ആരൊക്കെ അതിലേ കഥാപാത്രങ്ങളെ അവതരിപ്പിക്കും ?പടയോട്ടം എന്ന ചിത്രം ഇന്നു എടുക്കും എങ്കില്‍ ആരൊക്കെ ഏതൊക്കെ റോള്‍ ചെയ്യും? എന്തൊക്കെ മാറ്റങ്ങള്‍ വരും ?ഇങ്ങനെ ഉള്ള ഭ്രാന്തന്‍ വിഷയങ്ങള്‍ ആണ് പലപ്പഴും വരാറുള്ളത് . അതൊക്കെ വെച്ച് നോക്കിയാല്‍ ഈ ബ്ലോഗൊക്കെ എത്ര ഭേദം !!)

അങ്ങനെ സംഗതി ഇതു വരെ എത്തി . ഈ കാലത്ത് എന്‍റെ വ്യക്തിപരമായ അഭിപ്രായം ഓരോ സിനിമയെ കുറിച്ചും പറയാന്‍ സാധിച്ചു എന്നാണ് എന്‍റെ വിശ്വാസം.ഒരിക്കലും ഞാന്‍ ചിന്തിക്കുന്നത് പോലെയാണ് ഇവിടുത്തെ ഓരോ പ്രേക്ഷകനും ചിന്തിക്കുനത് എന്നു പറയാന്‍ ശ്രമിച്ചിട്ടില്ല . (ഇപ്പോളത്തെ സിനിമയില്‍,അതിന്‍റെ വിജയത്തില്‍ പ്രേക്ഷകന് ഉള്ള പങ്കു കുറയുന്നു എന്ന അവസ്ഥയില്‍ പ്രത്യേകിച്ചും ).ഈ ചിത്രം എനികിഷ്ട്ടപെട്ടോ? ഇഷ്ടപ്പെട്ടു എങ്കില്‍ എന്ത് കൊണ്ട് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാണ് പ്രധാനമായും ശ്രമിക്കാറുള്ളത് .

എത്രയും കാലം ഞാന്‍ ഈ ബ്ലോഗ്‌ എഴുതിയതി കഴിഞ്ഞപ്പോള്‍ മനസില്‍ തോന്നുന്നത് ‍ സിനിമ, രാഷ്ട്രീയം, മതം ഇവയോടൊക്കെ ഉള്ള നമ്മുടെ ഇന്നത്തെ മനോഭാവത്തില്‍ കുറെ സാമ്യതകള്‍ ഇല്ലെ എന്ന സംശയം ആണ് .ഉദാഹരണം ആയി രാഷ്ട്രീയം എടുത്താല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ( വിപ്ലവമോ,വര്‍ഗീയമോ, ഖദര്‍ ഓ ഏതോ ആകട്ടെ ) ഭാഗമായി നമ്മള്‍ ഓരോരുത്തരും സ്വയം പ്രഖ്യാപിക്കുമ്പോള്‍ , ആ നിമിഷം ആ പാര്‍ട്ടികള്‍ക്ക് നമ്മോടുള്ള ഉത്തരവാദിത്വം അവസാനിച്ചു എന്നതല്ലേ സത്യം? (പിന്നെ നമ്മള്‍ ഒരു വോട്ട് ബാങ്കിന്റെ ഭാഗം ആയി കഴിഞ്ഞു.ആ പാര്‍ട്ടിയെ ന്യായീകരികേണ്ടത് നമ്മുടെ ആവശ്യമാകുന്നു . അവരുടെ വിജയം പരാജയം എന്നിവ നമ്മുടെതും ആയിത്തീരുന്നു. ഇവരൊക്കെ നമുക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും നമ്മള്‍ ഇവര്‍ക്ക് വേണ്ടി വീറോടെ പൊരുതി മരിക്കും (വാചകത്തില്‍ ) എന്നവര്‍ക്കറിയാം) .അരല്‍പ്പം വ്യത്യസ്തമായ ഒരഭിപ്രായം പറയുന്നവനോട് ഉള്ള അടിസ്ഥാന സമീപനം അവനെ എന്തെങ്കിലും ആയി ബ്രാന്‍ഡ്‌ ചെയുക എന്നതാണ് . സമാനമായ ഒരവസ്ഥ അല്ലെ ഇന്നത്തെ മലയാള സിനിമയില്‍ ഇന്നുള്ളത് ? സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനോട് ഒരു പരിഗണയും കാണിക്കാത്ത അവന്‍റെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന ചിത്രങ്ങളാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ കുറച്ചു കാലമായി ഇറക്കുന്നത്‌ എന്നാണ് എനിക്ക് തോന്നാറുള്ളത്. ഇതില്‍ മാര്‍ക്കെറ്റിംഗ് പോലെയുള്ള സംഗതികള്‍ കൊണ്ട് വിജയിക്കുന്ന ചില ചിത്രങ്ങള്‍ മറ്റുള്ളവരെയും ഇങ്ങനത്തെ ചിത്രങ്ങള്‍ എടുക്കാന്‍ എടുക്കാന്‍ പ്രേരിക്കുന്നതാകാം മലയാള സിനിമയുടെ മൊത്തത്തില്‍ ഉള്ള നിലവാര തകര്‍ച്ചക്ക് കാരണം.പിന്നെ ഒരു ജനതയ്ക്ക് അര്‍ഹിക്കുന്ന ഭരണം അഥവാ ഭരണകൂടമേ ലഭിക്കൂ എന്നു എവിടെയോ കേട്ടിടുണ്ട് ഈ സിനിമ , രാഷ്ട്രീയം , മതം ഇവയെല്ലാം യഥാക്രമം നമ്മുടെ നമ്മുടെ മാനസിക ഉല്ലാസത്തിനും,നമുക്ക് സ്വൈരമായി ജീവിക്കാനും , നമ്മളെ കൂടുതല്‍ നല്ല മനുഷ്യര്‍ അക്കാനുമുള്ള കേവലം വഴികള്‍ മാത്രമാണ്.ചുരുക്കത്തില്‍ നമ്മള്‍ അവര്‍ക്ക് വേണ്ടി അല്ല അവരൊക്കെ നമുക്ക് വേണ്ടിയാണു എന്നും, മറിച്ചു ചിന്തിക്കുന്നത് ഭാവിയില്‍ നമുക്ക് തന്നെ വിനയാകും എന്നു മനസിലാക്കുന്ന കാലത്ത് ഈ ലോകം ഒരുപക്ഷെ ജീവിക്കാന്‍ കൂടുതല്‍ നല്ല ഒരു സ്ഥലം ആയേക്കാം .

തൊട്ടു മേലെ പറഞ്ഞ കാര്യങ്ങള്‍ പലയിടത്തായി മുന്‍പ് പറഞ്ഞിട്ടുള്ളതാണ് . ആവര്‍ത്തനം കഷമിക്കുമല്ലോ .

അപ്പോള്‍ ഈ ബ്ലോഗിലെ പടപ്പുക്കള്‍ വായിക്കാന്‍ സമയം മിനക്കെടുതിയവരോടും , നല്ല വാക്കുകള്‍ പറഞ്ഞു പ്രോഹല്സാഹിപ്പിച്ചവരോടും , തെറി പറഞ്ഞവരോടും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു ഈ നൂറ്റി ഒന്നാമത്തെ പോസ്റ്റ്‌ നിര്‍ത്തട്ടെ

നന്ദി നമസ്കാരം

എന്നു സ്വന്തം

പ്രേക്ഷകന്‍

Saturday, April 16, 2011

ഡബിള്‍സ് (doubles)

സര്‍ , അപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം ....?

എടൊ താന്‍ ഈ പോലീസ് സ്റ്റേഷനില്‍ വന്നു കരഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ഒരു ബാഗില്‍ നിറയെ സ്പോടക വസ്തുക്കളും ആയി ആണ് ലോ ലവനെ ഞങ്ങള്‍ പിടിച്ചത്, നങ്ങളുടെ ഈയിടെ ആയുള്ള ഏക ജോലിയായ ഹെല്‍മെറ്റ്‌ വേട്ടക്കിടെ അറിയാതെ സംഭവിച്ചതാണ് സംഗതി .election കഴിഞ്ഞത് ഈതായാലും നന്നായി ഇല്ലെങ്ങില്‍ ഇവനൊക്കെ .......

മതി സര്‍ ഞാന്‍ ജാമ്യത്തിനുള്ള വല്ല വഴിയും നോക്കട്ടെ .പിന്നെ എന്നിക്കൊന്നു കാണാന്‍ പറ്റുമോ ഇയാളെ ?
അധികം നേരം എടുക്കരുത് . അതിരിക്കട്ടെ ആരാ ഇവന്‍?
ഇയൂ അപ്പോള്‍ സാറിന് ആളെ മനസിലായില്ലേ ? ഇദേഹം ആണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ബൂലോകത്ത് പ്രശസ്തനായ യുണി വേര്സല്‍ ബ്ലോഗ്ഗര്‍ ഡോ . പ്രേക്ഷകന്‍ .

എന്തരോ എന്തോ ? താന്‍ വേഗം പോയി കണ്ടിട്ട് സ്ഥാലം കാലി അക്കിക്കെ .
ശരി സര്‍.
......
ഡേ അനിയാ, പ്രേക്ഷകാ നിനക്കെന്തു പറ്റിയെടെ. നീ പടം കാണാന്‍ എന്ന് പറഞ്ഞല്ലേ ഇന്നലെ രാത്രി ഇറങ്ങിയത്‌ . പിന്നെ.....ഇതു ?

അണ്ണാ എന്ത് പറയാനാ . എന്‍റെ ഒരു തല വര. ഒരു ബ്ലോഗ്‌ ഉണ്ടായി പോയി എന്ന് വെച്ച് എന്തൊക്കെ സഹിക്കണം . എന്തൊക്കെ കാണണം . ആരുടെയൊക്കെ വായില്‍ ഇരിക്കുന്ന എന്തൊക്കെ കേള്‍ക്കണം .സഹി കേട്ടാണ് ഞാന്‍ ഇന്നലെ രാത്രി നഗരത്തിലെ സിനിമ ശാല കള്‍ക്കെല്ലാം ബോംബ്‌ വെക്കാന്‍ തീരുമാനിച്ചത് .

അതിനു നിന്നോട് ബ്ലോഗ്‌ എഴുതാന്‍ മലയാളികള്‍ ആരും ആവശ്യപ്പെടില്ലല്ലോ? വയ്യെങ്കില്‍ നിര്‍ത്തികൂടെ ?

അണ്ണന്‍ ഒരു മാതിരി സൂപ്പര്‍ താര ആരാധകരെ പോലെ സംസാരിക്കരുത് . ഒന്നും പറയാന്‍ ഇല്ലെങ്കില്‍ നിന്നെ ആരെങ്കിലും വിളിച്ചോ പടം കാണാന്‍? എന്ന ലൈന്‍ .

ശരി അത് വിടെ ഇന്നലെ ഇതു പടപ്പാണ് നീ പോയി കണ്ടത്?
സച്ചി സേതു രചിച്ച,പുതു മുഖ സംവിധായകന്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത മെഗാ താരം മമൂടി യും ഇന്നലെയുടെ താരം നദിയ മൊയ്തുവും അഭിനയിച്ചു തകര്‍ക്കുന്ന ഡബിള്‍സ് എന്നാ ചിത്രം ആണ് ഇന്നലെ കണ്ടത് .

അത്രേ ഉള്ളോ ? പേടിച്ചു പോയല്ലോ . എടാ ഇതു രണ്ടു സൂപ്പര്‍ താര ചിത്രങ്ങള്‍ അടുപ്പിച്ചു കാണുന്ന ഇതൊരു സാധാരണ പ്രേക്ഷകനും തോന്നുന്ന വികാരം ആണിത്.അത് സാരമില്ല . രണ്ടു ദിവസത്തേക്ക് സിനിമയെ പറ്റി ചിന്തിക്കാതെ ഇരുന്നാല്‍ മതി. അല്ലെങ്കില്‍ രണ്ടു അന്യ ഭാഷ ചിത്രങ്ങള്‍ കാണു.അതിരിക്കട്ടെ പടം എങ്ങനെ ഉണ്ട്?

സച്ചി സേതു എന്നെ തിരകഥ ക്രിത്തുകളില്‍ നിന്നും തുടങ്ങാം.ഇവരെ ഞാന്‍ റേറ്റ് ചെയ്തിരിക്കുന്നത് സബി ഉടയാന്‍ ജോടിയെ കാല്‍ മേലെയും ബോബി സഞ്ജയ്‌ ജോടിയെകള്‍ താഴെയുമാണ്.എന്നാല്‍ പൊതുവേ കണ്ടു വരുന്ന ഒരു പ്രവണത സൂപ്പര്‍ താരങ്ങളുടെ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഇവരുടെ താളം തെറ്റുകയും സംഗതി കുളം ആകുകയും ചെയുന്നു . സ്വതവേ പരിമിതികള്‍ ഉള്ള സച്ചി സേതുമാര്‍ ആകുമ്പോള്‍ സംഗതി ദുരന്തമാകാന്‍ വലിയ താമസം വേണ്ട. പിന്നെ സംവിധായകന്‍ , എഴുതി വെച്ച രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യാന്‍ സഹായിച്ചു എന്നതില്‍ കവിഞ്ഞു എന്തെങ്കിലും ചെയ്തതായി എന്നിക്ക് തോന്നിയില്ല .

അപ്പോള്‍ ഈ കഥ എന്ന് പറയുന്ന സംഗതി ?

വളരെ ത്രില്ലിംഗ് ആയുള്ള ഒരു കഥയാണ് ഈ ചിത്രത്തിന്റെ .കാര്‍ അപകടത്തില്‍ കുട്ടികാലത്തെ മാതാ പിതാക്കള്‍ മരിച്ചു പോയ ഇരട്ടകളായ ഗിരി (മമൂടി) ഗൌരി (നദിയ) എന്നിവരാണ്‌ കേന്ദ്ര കഥ പാത്രങ്ങള്‍. ഇവര്‍ക്ക് ആരെങ്കിലും റോഡ്‌ അപകടത്തില്‍ പെട്ടാല്‍ ഉടനെ ക്രയിന്‍ , വണ്ടി, ആംബുലന്‍സ് ഇവയൊക്കെ ആയി പാഞ്ഞു എത്തി അവരെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് . ഇതല്ലാതെ വേറെ ഒരു ജോലിയും ഇവര്‍ ചെയുന്നതായി കാണിക്കുകയോ പറയുന്നോ ഇല്ല.പക്ഷെ ഇവരുടെ ജീവിതം അകെ മൊത്തം പോഷ് ആണ്.(കാശു എവിടുന്നാണാവോ?) ഈ കലാപരിപാടിക്ക് ഇവര്‍ക്ക് കൂട്ടായി സൈജു കുറുപ്പ്, അനൂപ്‌ ചന്ദ്രന്‍ , ബിജു കുട്ടന്‍ തുടങ്ങിയ ഹാസ്യ രാജാക്കന്മാരും ഉണ്ട് . ഇതൊന്നും പോരാത്തതിനു പോലീസ് ഇന്‍സ്പെക്ടര്‍ ആയി സലിം കുമാറും തൊഴില്‍ രഹിതനായ വകീല്‍ ആയി സുരാജും വരുന്നു . പോരെ പൂരം

അപ്പോള്‍ ത്രില്‍ എവിടെയാടാ?
അത് വരുന്നതെ ഉള്ളു. ഈ ഗൌരി എന്ന കഥ പാത്രത്തിനു അര വട്ടാണ് എന്നാണ് എന്നിക്ക് മനസിലാകുന്നത് . അവര്‍ക്ക് ഒരാളെ ഇഷ്ടമായിരുന്നു അയാള്‍ ശരിയല്ല എന്ന് തോന്നിയത് കൊണ്ട് സഹോദരന്‍ വേണ്ട എന്ന് പറഞ്ഞു ഇതോടെ ഗൌരി കളയണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു മാത്രമല്ല സഹോദരനെ കല്യാണം കഴിക്കാന്‍ സമ്മതിക്കില്ല എന്നും തീരുമാനിച്ചു .(അങ്ങനെ ഇങ്ങേരു സുഖികണ്ട എന്ന ലൈന്‍ ആകണം). ഇതൊരു ത്രില്‍ അല്ലെ ?

അല്ല ആണോ എന്ന് ചോദിച്ചാല്‍ ?

പോരെങ്കില്‍ വേറെയും ഉണ്ട് .അപകടത്തില്‍ പെടുന്ന ഒരു പെണ്‍കുട്ടിയെ ഇവര്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു സൈറ ഭാനു (തപസി , ആടുകളം) എന്ന ഈ പെണ്‍കുട്ടി യുടെ മുഖം കാണാന്‍ (കൊച്ചു ആദ്യം കുറെ സമയം ബുര്‍കയിലാണ്) നായകനും മറ്റു ഹാസ്യ താരങ്ങളും കാണിക്കുന്ന പരാക്രമങ്ങള്‍ കാണികളെ പിടിചിരുതുന്നവയാണ്.(ചിരിപ്പിച്ചു കൊല്ലും ).എന്ന് കരുതി ഇതൊരു തമാശ ചിത്രം ആണെന്ന് ഒരിക്കലും കരുതരുത്.പടം ഭയങ്കര വഴി ത്തിരിവുകളില്കൂടിയാണ് പിന്നീടു കടന്നു പോകുന്നത് .കൂട്ടത്തില്‍ പറയാന്‍ മറന്നു അച്ഛന്‍ അമ്മമാര്‍ മരിച്ചു അനാഥരായ ഈ കുട്ടികളെ ഒരു പിയറി അങ്കിള്‍ ആണ് എടുത്തു വളര്‍ത്തുന്നത് . അങ്കിള്‍ ന്‍റെ മകന്‍ മിശൈല്‍ ആയിരുന്നു ഗൌരിക്ക് താല്പര്യം ഉള്ള (ഗിരി കെട്ടാന്‍ സമതിക്കാത്ത ) പയ്യന്‍ . പോരാത്തതിനു അങ്കിള്‍ ന്‍റെ മകളുടെ ഭര്‍ത്താവു ലൂയി എന്നൊരാള്‍ വേറെയും (ഇവരുടെ ഒന്നും പേര് എനിക്കറിയില്ല . എല്ലാരും മുട്ടന്‍ അഭിനയമാണ്) . അപ്പോള്‍ പറഞ്ഞു വന്നത് സൈരഭാനുവിനെ അവരുടെ പ്രശ്നങ്ങള്‍ സഹിതം ഗിരി ഏറ്റെടുക്കുന്നതോടെ തുടക്കത്തിലെ അര വട്ടയിരുന്ന (എന്ന് ഞാന്‍ വിശ്വസിക്കുന്ന ) ഗൌരിക്ക് മുഴു വട്ടാകുന്നു. ഗിരിയുമായി തെറ്റുന്നു . ഇതിനിടെ പിയറി അങ്കിള്‍ ന്‍റെ ബിസ്നെസ്സ് ശത്രു അയ പെരുമാള്‍ എന്നൊരു വില്ലന്‍ ഉണ്ട് . ആനന്ദ രാജ് എന്ന തമിഴ് നടന്‍ അവതരിപ്പിക്കുന്ന കഥാ പാത്രമാണ് ഈ ചിത്രത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് . ആളു ഭയങ്കര വില്ലന്‍ അന്നെന് കൂടി പറഞ്ഞാലേ തമാശ പൂര്‍ത്തിയാകൂ .

എന്നി അങ്ങോട്ട്‌ ഗിരിയും ഗൌരിയും ആയുള്ള പ്രശ്നങ്ങള്‍ തീരുമോ ? സൈരഭാനുവിന്തേ സ്വന്തം പ്രശ്നങ്ങള്‍ തീരുമോ ? ഗിരിയുമായി സൈറ യുഗ്മ ഗാനം പാടുമോ ? ഗൌരിക്ക് ഷോക്ക്‌ കൊടുക്കുമോ ? ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കിയ, ഒളിഞ്ഞിരുന്നു ഇടയ്ക്കിടെ ഭാവാഭിനയം പ്രദര്‍ശിപ്പിക്കുന്ന വില്ലന്‍ ആരു ? ജനത്തിന് ഈ ദുരിതം മുഴുവന്‍ കണ്ടു തീര്‍ന്നു എപ്പോള്‍ വീട്ടില്‍ പോകാം തുടങ്ങിയ ഉദ്വേഗ പൂര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ എന്ന് തന്നെ കാണുക .. ഈ മഹത്തായ ചിത്രം !!

അടങ്ങേടെ അപ്പോള്‍ അഭിനയമോ ? ശ്രീ മമ്മുട്ടി ഉള്‍പ്പെടെ ഉള്ള അഭിനേതാക്കള്‍ എങ്ങനെയുണ്ട് .നദിയ മൊയ്തു ... ഹോ ഇത്ര വയസായിട്ടും അവര്‍ പഴയത് പോലെ തന്നെ ഇരിക്കുവല്ലേ .

അണ്ണാ നദിയ എന്ന നടി പ്രായം ഏറിയിട്ടും ചെറുപ്പമായി ഇരുന്നാല്‍ അവരുടെ കുടുംബക്കാര്‍ക്ക്‌ കൊള്ളാം. നല്ല കാലത്ത് പോലും അഭിനയിച്ചു എന്നാരും അവരെ കുറിച്ച് ഒരു ഗോസ്സിപ്പ് പറഞ്ഞിട്ടില്ല . ആ കാലത്തേ അവരുടെ പ്രകടനം വെച്ച് അഭിനയ ശേഷി ഇല്ലാത്ത ഒരു മഞ്ജു വാരിയര്‍ എന്നെ പറയാന്‍ എനിക്ക് പറ്റു (നടി കാര്‍ത്തികയോടൊക്കെ അവരെ താരതമ്യപ്പെടുത്താം ). നല്ലൊരു കഥയോ തിരകധയോ ഇല്ലാത്ത ഈ ചിത്രത്തില്‍ അവരെ ഒക്കെ എന്ത് പറയാനാ . പിന്നെ മെഗാ താരം മമ്മുട്ടി, അദേഹം പതിവ് പോലെ തന്‍റെ സന്ദഹ സഹചാരിയായ കൂളിംഗ്‌ ഗ്ലാസ്സുമായി അഭിനയിച്ചു മരിക്കുന്നു . ആദ്യം കാണിക്കുന്നത് തന്നെ അദേഹം അതി സാഹസികമായി അച്സിടെന്റില്‍ പെട്ട ഒരു കുടുംബത്തെ രക്ഷിക്കുനതാണ് (പ്രൈസ് ദ ലോര്‍ഡ്‌!! ) . ചുരുക്കത്തില്‍ തമാശ നിറഞ്ഞ ഒരു സീരിയസ് കഥാപാത്രത്തെ ആണ് ഈ ചിത്രത്തില്‍ അദേഹം അവതരിപ്പിക്കുന്ന ഗിരി . പാട്ടുകള്‍ , സുരാജ്, സലിം കുമാര്‍ എന്നിവരുടെ പ്രകടനം . സൈജു കുറുപ്പ് , അനൂപ്‌ ചന്ദ്രന്‍ , ബിജു കുട്ടന്‍ എന്നിവരുടെ ഭാവാഭിനയം എന്നിവയെ പട്ടി ദയവായി ഒന്നും ചോദിക്കരുത്

ശരി നീ രണ്ടു സൂപ്പര്‍ താര ചിത്രങ്ങള്‍ കണ്ടല്ലോ അതും അടുപ്പിച്ചു . കൊള്ളാം അനിയ നീ പുലി തന്നെ. ഇതില്‍ ഏതാണ് ഭേദം ?

അണ്ണാ നിങ്ങള്‍ ഒരു മോഹന്‍ ലാല്‍ ആരാധകന്‍ ആണെങ്കില്‍ നിങ്ങള്‍ പോയി ചൈന ടൌണ്‍ എന്ന ചിത്രം കാണുക.അല്ല മമൂട്ടി ആരാധകന്‍ ആണെങ്കില്‍ ഈ ചിത്രം കാണുക.ഇതൊന്നുമല്ല നിങ്ങള്‍ എങ്കില്‍ വീട്ടില്‍ ഇരുന്നു റിയാലിറ്റി ഷോ കാണുക
.തങ്ങളുടെ ഇഷ്ട താരത്തെ രണ്ടര മൂന്ന് മണികൂര്‍ കാണിച്ചു കൊണ്ടിരിക്കുന്നതല്ലാതെ ഈ രണ്ടു ചിത്രങ്ങളും ഒരു പുല്ലും ചെയുന്നില്ല.മോഹന്‍ ലാലിനെ ഒറ്റയ്ക്ക് രണ്ടു മണികൂര്‍ വെറുതെ കണ്ടു കൊണ്ടിരികാന്‍ വിരോധം ഇല്ലാത്തവര്‍ കേരളത്തില്‍ കുറവാണു എന്ന ബോധം ആയിരിക്കണം വേറെ താരങ്ങളെയും കൂടി കാണാം (കാണാം എന്ന് മാത്രം ) എന്നൊരു പ്രത്യേക ഓഫര്‍ കഴിഞ്ഞ രണ്ടു ചിത്രങ്ങളിലായി അദേഹം കൊടുക്കുന്നത് . സമാന അവസ്ഥയില്‍ ആയിരുന്ന മമ്മൂട്ടിക്ക് പ്രാഞ്ചി ഏട്ടന്‍ എന്ന മഹാ ചിത്രമാകണം ഒറ്റയ്ക്ക് പടം ഇറക്കാനുള്ള ധൈര്യം കൊടുത്തത് (അത് കൊണ്ട് ജനം ഇനി എന്തൊക്കെ സഹിക്കണോ ആവൊ ).

അപ്പോള്‍ ചുരുക്കത്തില്‍ ..

എന്തോന്ന് ചുരുക്കം? കളഞ്ഞിട്ടു പോടേ. അറിയാത്ത പിള്ളകള്‍ ചൊറിയുമ്പോള്‍ അറിയും അത്ര തന്നെ

Friday, April 15, 2011

ചൈന ടൌണ്‍ ( China Town )

ഡോക്ടര്‍ നമസ്കാരം ....

ഇതാര് അണ്ണനോ വരണം വരണം എത്ര നാളായി കണ്ടിട്ട് , ഇതാരാ കൂടെ?

ഡോക്ടര്‍ , ഇവന്‍ നവയുഗ പ്രതിഭ ,യുണിവേര്സല്‍ ബ്ലോഗ്ഗര്‍,ഡോക്ടര്‍ പ്രേക്ഷകന്‍.ഇവനെ ഒന്ന് പരിശോധിച്ച് മനോ രോഗി ആണെന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കണം ഡോക്ടര്‍.അല്ലെങ്കില്‍ ഇവനെ സൂപ്പര്‍ താര ആരാധകര്‍ തല്ലി കൊല്ലും .

ഇയാളെ കണ്ടിട്ട് കുഴപ്പം ഒന്നും ഉള്ളതായി തോന്നുന്നില്ലല്ലോ . ആകട്ടെ എന്താ കയ്യിലൊരു ഫയല്‍?

ഇവന്‍റെ പേരില്‍ കൊടുക്കാന്‍ ഞാന്‍ എഴുതിയ നിരൂപണം ആണ് സര്‍ .

അപ്പോള്‍ ഇയാള്‍ നിരൂപകനാണ് അല്ലെ എങ്കില്‍ സാരമില്ല . മലയാള സിനിമ നിരൂപകന്മാര്‍ക്ക് വേണ്ടി ഉള്ള പ്രത്യേക പാക്കേജ് ഈ ആശുപത്രിയുടെ പ്രത്യേകതയാണ് .ഒരു രണ്ടു മാസത്തെ പാക്കേജ് .കറന്റ്‌ ബില്‍ അല്ലാതെ വേറെ കാശൊന്നും വാങ്ങാറില്ല. ഇതൊരു സേവനമായാണ് ഈ ഹോസ്പിറ്റല്‍ കാണുന്നത്.

ഡോക്ടര്‍ പതുക്കെ പറ . തന്തക്കു പറഞ്ഞാല്‍ പോലും ഇവന്‍ സഹിക്കും . പക്ഷെ നേരത്തെ പറഞ്ഞ വക്കുണ്ടല്ലോ (നിരൂപകന്‍) അത് വിളിച്ചാല്‍ പിന്നെ നാലു ദിവസം ചങ്ങലക്കിടെണ്ടി വരും .

ആകട്ടെ ഇതു പടത്തിന്റെ നിരൂപണമാണ് കൈയില്‍ ?

പുതിയ പടം ചൈനാ ടൌണ്‍.ഇതു ഇനി ഫാന്‍സ്‌ അസോസിയേഷന്‍ അപ്പീസില്‍ കൊണ്ട് കൊടുത്തു സീല്‍ വാങ്ങി വേണം പ്രസിദ്ധീകരിക്കാന്‍ .

ഒന്ന് വായിച്ചേ.... കേള്‍ക്കട്ടെ

ആശീര്‍വാദ് ഫിലിംസ് ന്‍റെ ബാനെറില്‍ മലയാള സിനിമയുടെ ഓസ്കാര്‍ രവിചന്ദ്രന്‍ (രവി സര്‍ കഷമിക്കണം )എന്നറിയപ്പെടുന്ന ശ്രീ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ മഹത്തായ ചിത്രം നിര്‍മിച്ചിരിക്കുന്നത് .ലവ് ഇന്‍ സിങ്ങപൂര്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ (?) ചിത്രത്തിന് ശേഷം റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരകഥ,സംവിധാനം എന്നിവ ചെയ്തു മലയാളികളെ വീണ്ടും അനുഗ്രഹീതര്‍ ആക്കിയിരിക്കുന്നു . ഒരു തികഞ്ഞ entertainer എന്ന് വിളിക്കാവുന്ന ഈ ചിത്രം വെറും ഒരു തമാശ ചിത്രം മാത്രമായി കാണരുത് . പകയുടെ,പ്രേമത്തിന്‍റെ,ത്യാഗത്തിന്‍റെ, സൌഹൃതത്തിന്റെ,കുടുംബ ബന്ധങ്ങളുടെ,തന്ത്രങ്ങളുടെ അങ്ങനെ നിരവധി സാധനങ്ങളുടെ സമാഹാരമായ ഒരു മ്യുസിക്കല്‍ ത്രില്ലെര്‍ action കോമഡി ചിത്രമാണ് ഇതു.അഭിനയ കലയുടെ ചക്രവര്‍ത്തി അയ ശ്രീ മോഹന്‍ ലാലിന്‍റെ അഭിനയമാണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് .

അണ്ണാ എന്ന് വിളിച്ച വായ കൊണ്ട് വേറെ ഒന്നും വിളിപ്പിക്കല്ലേ.എടൊ ഒരു സൂപ്പര്‍ താര ചിത്രത്തെ കുറിച്ച് വേറൊന്നും പറയാനില്ലാത്തത്‌ കൊണ്ടല്ലേ ഈ ഹൈ ലൈറ്റ് ഇറക്കുന്നത്‌ ? അതാകുമ്പോള്‍ പിന്നെ ആര്‍ക്കും അളക്കാന്‍ പറ്റില്ലല്ലോ . ഇത്ര കിലോ അഭിനയിച്ചു എന്ന്. സൂപ്പര്‍ താര ചിത്രം ആകുമ്പോള്‍ അഭിനയം ഹൈ ലൈറ്റ് ആകുന്നതിന്റെയും അല്ലാത്തവര്‍ അഭിനയിക്കുമ്പോള്‍ ഏക പോരയ്മ്മ അഭിനയം മോശം ആകുന്നതിന്റെയും രഹസ്യം വേറൊന്നല്ലല്ലോ.അതിരിക്കട്ടെ ഈ ചിത്രം, അതിന്‍റെ കഥ മുതലായ സംഗതികള്‍ ...... അങ്ങനെ വല്ല സംഗതികളും ഒക്കെ ഉണ്ടോടെ ?

ഹും ഉണ്ടോന്നു? എന്നാ പിടിച്ചോ.കഥ തുടങ്ങുന്നത് എണ്‍പതുകളില്‍ നാലു സുഹൃത്തുക്കള്‍,(മോഹന്‍ലാല്‍ (താടി വെച്ചത്)) , ശങ്കര്‍ , ഷാനവാസ്‌,പിന്നെ ഒരാള്‍.നല്ലവരും സല്‍ഗുണ സമ്പന്നരും ആയ ഇവര്‍ ഗോവയില്‍ ഒരു കാസിനോ നടത്തി മാന്യമായി ജീവിക്കുന്നു .

നിന്നേ ഇവരൊക്കെ നല്ലവരും സല്‍ഗുണരും ആണെന്ന് പടത്തില്‍ പറയുന്നുണ്ടോ?

ഇല്ല പക്ഷെ ഒരു പലചരക്ക് കട നടത്തി കൊണ്ട് പോകുന്നത് പോലെ കാസിനോ നടത്തി ജീവിക്കുന്നവരെ നല്ലവര്‍ എന്നല്ലേ പറയാന്‍ പറ്റു. പ്രത്യേകിച്ചും ശത്രുക്കള്‍ ഉള്ളപ്പോള്‍ . അതെന്തോ ആകട്ടെ . അവരുടെ സൌഹൃതം തെളിയിക്കാന്‍ ഒരു ഗാനം തുടക്കത്തില്‍ തന്നെ കാണിക്കുന്നുണ്ട് . അത് കഴിയുമ്പോളേക്കും വില്ലന്‍ ഗൌഡ (ഗജ്നിയിലെ വില്ലന്‍ റാവത്ത്) ലാല്‍ അടക്കം നമ്മള്‍ അറിയുന്ന മൂന്ന് പേരെയും തട്ടുന്നു (ചുമ്മാ കേറി വന്നു കത്തി കേറ്റുന്നു).കുട്ടികള്‍ പല വഴിക്കാകുന്നു .കാലം കടന്നു പോകുന്നു. ഇന്നില്‍ കഥ തുടങ്ങുന്നു.സകറിയ (ജയറാം),മാത്തുകുട്ടി (ലാലേട്ടന്‍),ബിനോയ്‌ (ദിലീപ്) എന്നിവരാണ്‌ കുട്ടികള്‍ .ഞെട്ടിയില്ലേ ഡോക്ടര്‍ ?

ശരിക്കും......... ഞാന്‍ ഇതു തീരെ പ്രതീക്ഷിച്ചില്ല ? എന്നിട്ട്

പഴയ നാലു സുഹൃത്തുക്കളില്‍ രക്ഷപ്പെട്ട നാലാമന്‍ ഗോമസ് (ക്യാപ്റ്റന്‍ രാജു) ഈ മൂന്ന് പേരെയും കണ്ടെത്തി ഗോവയില്‍ വിളിച്ചു വരുത്തുന്നു പിന്നെ ഇവരെ പറ്റി ഒരു വാക്ക്. ലാലേട്ടന്‍ ,പ്രത്യേകിച്ചു ജോലി ഒന്നും ഇല്ല അഥവാ ഗുണ്ട പണി ആണ് ജോലി.നന്നാക്കാനായി അടുപ്പമുള്ള (പ്രേമമല്ല തെറ്റിദ്ധരിക്കരുത് ) റോസമ്മ (കാവ്യ) ഇയാളെ ധ്യാന കേന്ദ്രത്തില്‍ നിര്‍ത്തിയിരിക്കയാണ്. ബിനോയ്‌ , ഇയാളും ജീവിക്കാന്‍ എന്താ ചെയുന്നത് എന്നറിയില്ല .പ്രേമമാണ് (ഏതു പെണ്ണിനെ കണ്ടാലും) അകെ കാണിക്കുന്ന അഥവാ അറിയുന്ന പണി.(ഗുണ്ട പണി പോലെ ഇതും ഒരു ജോലി ആയി സ്വീകരിക്കപ്പെട്ടു കഴിഞ്ഞോ ആവൊ?). ജയറാം ,അത് തികഞ്ഞ നിഗൂടതയാണ് പോക്കറ്റ്‌ അടിക്കാരനും , കാര്‍ ബ്രോക്കെര്‍ ഉം ഒക്കെ ആണെന്ന് പറയപ്പെടുന്ന ജയറാമിനെ കണ്ടാല്‍ പറയുകയും ചെയ്യും ഇതൊക്കെ ആണെന്ന്.തന്‍റെ സമ്പാദ്യമായ കാസിനോ ഇവര്‍ മൂവരും ചേര്‍ന്ന് നടത്തണം എന്ന ആഗ്രഹം അറിയിക്കുന്നു .എഴുതി കൊടുക്കാം എന്ന് പറയുന്നെകിലും പടം തീരുന്ന വരെ അത് ചെയുന്നില്ല . ഈ പറഞ്ഞതെല്ലാം വിട്ടു .അഥവാ സഹിച്ചു (ഇപ്പോളത്തെ മലയാളം സിനിമയല്ലേ , സൂപ്പര്‍ താരങ്ങള്‍ അല്ലെ ). അങ്ങനെ അവര്‍ ഗോവയില്‍ എത്തി .പിന്നെ ഇവര്‍ തമ്മിലുള്ള ചെറിയ തമാശകളും പാരയും പ്രേമവും ഒക്കെയായി ആദ്യ പകുതി . പിന്നെ ദോഷം പറയരുതല്ലോ ഒന്നാം പകുതിയുടെ ഏറ്റവും വലിയ ആകര്‍ഷണം ശ്രീ ലാലേട്ടന്‍ അവതരിപ്പിക്കുന്ന തികച്ചും മാദകമായ ഒരു സംഘടന രംഗമാണ് .(ക്ഷമിക്കണം പക്ഷെ ശരീരം മുഴുവന്‍ തുള്ളി തുളുമ്പുന്ന ആ സംഘട്ടനത്തെ വിശേഷിപ്പിക്കാന്‍ വേറെ ഒരു വാക്ക് കിട്ടുന്നില്ല.എഴുപതുകളില്‍ ജയമാളിനിയും അനുരാധയും ഒക്കെ ശരീരം കുലുക്കി കളിക്കുന്ന ക്യബാരെ നൃത്തം ആണ് എന്നിക്ക് അത് കണ്ടപ്പോള്‍ ഓര്‍മ വന്നത് .ശരീരം നോക്കാത്ത ഇയാള്‍ക്ക് ഈ കയ്യില്ലാത്ത ബനിയനും,നിക്കറും ഇട്ടു അടികൂടെണ്ട വല്ല കാര്യവും ഉണ്ടോ?).പിന്നെ മൂന്ന് പേരില്‍ രണ്ടു നായികാ മാരും ലാലേട്ടന്റെ പിന്നാലെയാണ്. ഒന്നാം പകുതി അവസാനിക്കുനതിനു മുന്‍പ് വില്ലന്‍ ഗൌഡ ഇവരെ കാണുകയും അച്ഛനെ പോലെ ഇരിക്കുന്ന മാത്തുകുട്ടിയെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുകയും ചെയുന്നു (പിന്നെ അദേഹം ആരെയും കൊന്നിട്ടില്ല എന്ന് തോന്നുന്നു).തന്‍റെ ബിസ്നെസ്സ് (മയക്കു മരുന്ന് ) ഒറ്റി കൊടുക്കുന്നത് ഗോമസ് അന്നെന്നു മനസിലാക്കി ഗൌടര് എല്ലാത്തിനെയും കള്ള കേസ് ല്‍ കുടുക്കി ഭീഷണിപ്പെടുത്തി എല്ലാ സ്വത്തും എഴുതി വാങ്ങുന്നു .മൂന്ന് ദിവസം കഴിഞ്ഞാല്‍ (election കഴിഞ്ഞാല്‍ ) എല്ലാത്തിനെയും തട്ടും എന്ന് പ്രഖ്യാപിക്കുന്നു.അങ്ങനെ ഇനി എന്തെകിലും ഒക്കെ സംഭവിക്കും എന്ന് തോന്നിപ്പിക്കുന്ന (ആരാധകര്‍ക്ക് ) ഒന്നാം പകുതി അവസാനിക്കുന്നു .പറയാന്‍ മറന്നു സി വി എന്നാ ഒരു തമാശ ഗുണ്ട നേതാവായി സുരാജ് അവതരിക്കുന്നു .(അവതര ഉദ്ദേശം പതിവ് പോലെ കാണികളുടെ ക്ഷമ പരീക്ഷിക്കുക എന്നത് തന്നെ )


അതിനു ശേഷം .....

നിറുത്തെടാ തെണ്ടികളെ ..........

ഡേ പ്രേക്ഷകാ നീ .. നിനക്ക് ബോധം വന്നോടെ ?

ഉണ്ടെങ്കില്‍ ഞാന്‍ ഈ ജാതി പടത്തിനു ഒക്കെ പോകുമോ? ഇനി ഞാന്‍ പറയാം, ഗൌടയും മാത്തുകുട്ടിയും പിള്ളേരും ആയുള്ള ബുദ്ധിയും ശക്തിയും ഉപയോഗിച്ചുള്ള പോരാട്ടം രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക്‌ കിട്ടുന്നത് . കുടിച്ചു കുന്തം മറിയുന്ന താരങ്ങള്‍,രേന്ജിനി ഹരിദാസും സുരാജും ഒക്കെ കൂടിയുള്ള താരങ്ങളുടെ സംഘ ഗാനം/നൃത്തം ,ലാല്‍ ഏട്ടന്റെ അമ്മെനെഷ്യം, ഒരു സുമോ ഗുസ്തിക്കാരന്റെ (പുള്ളി അന്നെങ്കില്‍ ശവമടക്കിനു പോയാലും മത്സരത്തിനു ഉപയോഗിക്കുന്ന അടിവസ്ത്രം പോലത്തെ സാധനം മാത്രമേ ധരിക്കു!!!) ഭാവാഭിനയം . കാവ്യാ മാധവന്‍ തന്‍റെ തടിച്ചുരുണ്ട ശരീരവുമായി നല്ല കിടിലം ഫിഗര്‍ ഉള്ള ബാക്കി രണ്ടു നയികമാരോടോത്തു നടത്തുന്ന സംഘ നൃത്തം മുതലായവ ആസ്വദിക്കാം .അവസാനം ഒരിക്കലും അവസാനിക്കാത്ത ഒരു സംഘട്ടനത്തിനു (ഇതു പോലെ ഒന്ന് ഇതിനു മുന്‍പ് കണ്ടത് താന്തോന്നി എന്നാ പടത്തിലാണ് ) ശേഷം ലാലേട്ടന്‍ ബുദ്ധി ഉപയോഗിച്ച് (ഇനി അതിന്‍റെ കുറവ് വേണ്ട ) ഗൌടയെ അകത്താക്കുന്നു . ശുഭം

അപ്പോള്‍ പറഞ്ഞു വന്നത് ..

മലയാള സിനിമയില്‍, സൂപ്പര്‍ താര ചിത്രങ്ങളില്‍ കഥ തിരകഥ എന്നിവ ഒരു അടംബരമാണല്ലോ .( സൂപ്പര്‍ താരങ്ങള്‍ ലളിത ജീവിതത്തില്‍ വിശ്വസിക്കുന്നവരും) .പിന്നെ ഈ ചിത്രത്തില്‍ ജയറാമും ദിലീപും മിമിക്രി , സ്കിറ്റ് എന്നിവയില്‍ ആരാണ് മുന്നില്‍ എന്നാ കാര്യത്തില്‍ മത്സരിക്കുന്നു .ലാലേട്ടന്‍ സുമോ ഗുതിക്കാരനായ താരവുമായി ഭാവാഭിനയത്തില്‍ മത്സരിക്കുന്നു .നായികമാര്‍ക്കും വില്ലനും ചരിത്രപരമായ ദൌത്യങ്ങള്‍ അല്ലാതെ വേറെ ജോലി ഒന്നും ഇല്ല. ഈ ചിത്രത്തിന്റെ രണ്ടാം പകുതി കുറ്റവാളികളെ സത്യം പറയിക്കാന്‍ ഉപയോഗിക്കാവുന്നതാണ് (എന്തിന്ന ഈ നാര്‍ക്കോ ടെസ്റ്റ്‌ ഒക്കെ നടത്തി വിവാദം ഉണ്ടാക്കുന്നേ ).അദ്ദേഹത്തിന്റെ നൃത്തം എങ്ങനെ പോയാല്‍ ഉടനെ മറ്റേ താരത്തിന്റെ പ്രസശ്തമായ കലാ രൂപത്തിനോട് അടുത്ത് കൊണ്ടിരിക്കുന്നു

അപ്പോള്‍ അഭിനയം ?

ഒന്ന് പോടെ തമാശ പറയാതെ. ഈ ചിത്രത്തില്‍ ആകെയുള്ളത് സ്റ്റേജ് ഷോ കളില്‍ കാണിക്കുന്ന തരം തമാശകള്‍ ആണ് . ഏതൊക്കെ ആണ് അഭിനയം എങ്കില്‍ സുരാജും ,ജയറാമും ,ദിലീപും അഭിനയിച്ചു തകര്‍ക്കുന്നു.ലാല്‍ എന്ത് ചെയുന്നു എന്ന് ചോദിക്കരുത് . ഫാന്‍സ്‌ എന്നേ തല്ലും . സ്വല്‍പ്പം കാവ്യയുടെ ഭാവാഭിനയം ഉണ്ട് (പേടിക്കണ്ട കുറച്ചേ ഉള്ളു )

ചുരുക്കത്തില്‍ പറഞ്ഞാല്‍ ...

സഹോദരങ്ങളെ .. ഈ ചിത്രവും ഒരു പക്ഷെ കോടികള്‍ വാരിയേക്കാം. ലോകത്തുള്ള എല്ലാ കേന്ദ്രങ്ങളിലും റീ ലി സ് ചെയ്തു കോടികള്‍ നേടിയേക്കാം . പക്ഷെ ഈ ചിത്രം നിലവാരം ഇല്ലാത്തതും തല്ലി പൊളിയും ആണ് എന്ന് എന്റെ അഭിപ്രായം. കൂടുതല്‍ ഈ നിലവാരത്തില്‍ ഉള്ള ചിത്രങ്ങള്‍ ഇറങ്ങും (അതും പൊതു ജനം കൊതിക്കുന്നത് ഇതാണ് എന്ന പേരില്‍ ) എന്നല്ലാതെ ഇങ്ങനത്തെ ചിത്രങ്ങളുടെ പ്രസ്ക്തിയിലും വിജയത്തിലും മറ്റൊന്നും ഞാന്‍ കാണുന്നില്ല

Wednesday, April 6, 2011

ഉറുമി ക്ലാസിക്ക് ആവണമെങ്കില്‍ എന്ത് ചെയ്യണം ?

ഓള്‍ കേരളാ പത്മശ്രീ,ഭരത്,ഫീല്‍ഡ് മാര്‍ഷല്‍,ഡോ,കാവടി ,കഥകളി യുനിവേര്‍സല്‍ സുപ്പര്‍ സ്റ്റാര്‍ ഫാന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ തീരെ ഇല്ലാത്ത അസോസിയേഷന്‍,ഓള്‍ കേരള പത്മശ്രീ,ഭരത്,ഡോ,നൃത്ത രത്ന,കോമഡി കില്ലാടി മെഗാ സ്റ്റാര്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്നീ ലോക പ്രശസ്ത സിനിമാ ആസ്വാദക,നിരൂപണ പടുക്കളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ ജനകീയ കോടതി കൂടിയിരിക്കുന്നത് വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യത്തിലാണ്

എന്താണാവോ അപൂര്‍വ്വം?

പ്രതി സ്ഥാനത്തു നില്‍ക്കുന്ന പ്രേക്ഷകന്‍ കോടതി പറയുന്നത് വരെ മിണ്ടാതെ നില്‍ക്കണം

ഫാന്‍സ്‌ കോമാളികള്‍ പറയുന്നത് കേട്ട് നടക്കുന്ന ശീലം എനിക്കില്ല എന്നത് എന്നില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് അപ്പറഞ്ഞത്‌ നടക്കില്ല

അപ്പൊ നീ ഒരു നടക്കു പോകില്ല . ഉറപ്പാണ്?

ഏതാണ്ട്

ശരി...വാദം ഒന്ന് തീരട്ടെ , ശരിയാക്കിത്തരാം

ഒവ്വ

വാദം തുടങ്ങാം . സീനിയോരിറ്റി അനുസരിച്ച് മെഗാ സ്റ്റാര്‍ ഫാന്സിലെ കുഴലൂത്തുകാരന്‍ അഥവാ വക്കീല്‍ ആദ്യത്തെ ചോദ്യം ചോദിക്കും.പ്രേക്ഷകന്‍ ഉത്തരം പറഞ്ഞാല്‍ അതിനെ തുടര്‍ന്ന് യുണിവേർസല്‍ സുപ്പര്‍ സ്റ്റാര്‍ ഫാന്‍സ്‌ കുഴലൂത്ത് ചോദിക്കും. അതായിരിക്കും ഈ വിചാരണയുടെ രീതി. അപ്പൊ സ്റ്റാര്‍ട്ട്‌ ക്യാമറാ,ആക്ഷന്‍.....

മെഗാ വക്കീല്‍ : "ഉറുമി എന്ന ചിത്രം പഴശ്ശിരാജ എന്ന ലോക ക്ലാസ്സിക്കിനെക്കാള്‍ മികച്ച ചിത്രമാണ് എന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടോ?"

പ്രേക്ഷകന്‍ : "പഴങ്കഞ്ഞിരാജ ലോക ക്ലാസ്സിക്കോ ? ഏതു വകുപ്പില്‍?"

മെഗാ വക്കീല്‍ : " യുവര്‍ ഓണര്‍ ...മമ്മൂട്ടി ചിത്രത്തെ ഇയാള്‍ കളിയാക്കുന്നു ...ഇങ്ങനെയാണെങ്കില്‍ ഞാന്‍ കളിക്കാന്‍ ഇല്ല ...ങ്ങു൦"

പ്രേക്ഷകന്‍ :"പിണങ്ങാതെ വക്കീലെ ...ഉറുമി പഴശ്ശിരാജയെക്കാള്‍ എന്തുകൊണ്ടും ഭേദപ്പെട്ട പടമാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ."

മെഗാ വക്കീല്‍ : "അക്ഷന്തവ്യമായ കുറ്റമല്ലേ അത്? ദൈവങ്ങളായ എം ടി ,ഹരിഹരന്‍, മമ്മൂട്ടി തുടങ്ങിയവരുടെ ഏതൊരു പടവും നല്ലതാണ് എന്ന് പറയേണ്ടത് ഒരു മലയാളിയുടെ കടമയല്ലേ ?മാത്രമല്ല അഹങ്കാരിയായ പ്രിത്വിരാജിന്റെ പടങ്ങള്‍ മമ്മൂട്ടി ചിത്രങ്ങളേക്കാള്‍ മേലെയാണ് എന്ന് പറയാന്‍ പാടുണ്ടോ? ദോഷം കിട്ടില്ലേ?"

പ്രേക്ഷന്‍ : "ഇരുപത്തിയേഴ് കോടി രൂപ മുടക്കി എന്ന് പറയപ്പെട്ടുന്ന പടത്തിന്റെ ഗുമ്മൊന്നും ഞാന്‍ പഴശ്ശിരാജയില്‍ കണ്ടില്ല .മാത്രമല്ല പടത്തില്‍ ആക്ഷന്‍ എന്ന പേരില്‍ കാണിച്ചിരിക്കുന്ന കോമാളിത്തരങ്ങള്‍,മമ്മൂട്ടി തുടങ്ങിയവരുടെ അഭിനയം , എം ടി തന്നെ എഴുതിയതാണോ എന്ന് തോന്നിക്കുന്ന തരത്തിലെ തറ നിലവാരമുള്ള സംഭാഷണങ്ങള്‍,ഇതൊക്കെ എനിക്ക് അസഹ്യമായി തോന്നുകയും ചെയ്തു. അങ്ങനെ ഉള്ള പടത്തിനെ വാഴ്ത്താന്‍ ഞാന്‍ ഫാന്‍സ്‌ അസോസിയേഷനില്‍ മെമ്പര്‍ അല്ല.ആകാന്‍ ഉദ്ദേശവും ഇല്ല . പിന്നെ ഉറുമി ...ചരിത്രത്തില്‍ ഫാന്റസി കൂട്ടി ചേര്‍ത്ത് പുറത്തിറങ്ങിയ ആ പടം കണ്ടിരുന്നപ്പോള്‍ , മൂന്നു മണികൂര്‍ നീളത്തില്‍ ഒരു സെക്കണ്ട് പോലും എനിക്ക് ബോര്‍ അടിച്ചില്ല തന്നെയുമല്ല.പ്രിത്വിരാജ് സ്ക്രീനില്‍ അവതരിപ്പിക്കുന്ന കഥാപാത്രം നന്നായോ എന്ന് മാത്രമേ എനിക്ക് നോക്കേണ്ട കാര്യമുള്ളൂ .വ്യക്തിപരമായി അയാള്‍ അഹങ്കാരി ആണെങ്കിലും,അല്ലെങ്കിലും എനിക്ക് ഒന്നുമില്ല.ഉറുമി എന്ന ഈ ചിത്രത്തില്‍ പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ഇന്നത്തെ ദിവസത്തില്‍ അതിലും നന്നായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനും മലയാള സിനിമയില്‍ ഇല്ലാ എന്ന് തന്നെയാണ് എന്റെ അഭിപ്രായം ."

സുപ്പര്‍ വക്കീല്‍ : "നിങ്ങള്‍ക്ക് സുപ്പര്‍ താരങ്ങളുടെ ഫാന്‍സിനോട് പുച്ഛമാണ് അല്ലേ ?"

പ്രേക്ഷകന്‍ :" പുച്ഛമല്ല.പരമ പുച്ഛമാണ്. മാത്രമല്ല അവര്‍ ദൈവങ്ങളായി കാണുന്ന താരങ്ങളുടെ എല്ലാ കൂതറ പടങ്ങളെയും വാഴ്ത്തിപ്പടുക,സുപ്പറുകള്‍ ഒഴികെയുള്ള മറ്റു നടന്മാരുടെ സിനിമകള്‍ക്ക്‌ എല്ലാം വെറുതെ കൂവുക തുടങ്ങിയ അവരുടെ ഗതികേട് കണ്ടു ചിലപ്പൊഴൊക്കെ ഇന്നത്തെ ഫാന്‍സ്‌ എന്ന പേരില്‍ നടക്കുന്ന പോഴന്മാരോട് സഹതാപവും തോന്നാറുണ്ട്. "

സുപ്പര്‍ വക്കീല്‍ : "ഉറുമി നല്ല സിനിമ എന്ന് പറഞ്ഞ നിങ്ങള്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍ ബ്രദര്‍സ്സ് മോശം പടമാണ് എന്ന് പറഞ്ഞു ?"

പ്രേക്ഷകന്‍ : "ഈ രണ്ടു പടങ്ങളും സ്വന്തം കീശയില്‍ നിന്നും കാശ് മുടക്കി കണ്ടപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായം പറയാന്‍ പിന്നെ തന്‍റെ അനുവാദം വേണോ ?"

സുപ്പര്‍ വക്കീല്‍ : "ക്രിസ്ത്യന്‍ ബ്രദര്‍സ്സ് സുപ്പര്‍ ഹിറ്റായി കോടികള്‍ വാരുന്നത് നിങ്ങള്‍ അറിഞ്ഞില്ലേ?"

പ്രേക്ഷകന്‍ :"അതിപ്പോ കേരളത്തില്‍ മദ്യപന്മാരുടെ എണ്ണം ദിവസം പ്രതി കൂടുകയല്ലേ? കേരളത്തില്‍ ബിവറേജുകള്‍ കോടികള്‍ വാരുകയും,മദ്യപാനം സുപ്പര്‍ ഹിറ്റായി ഓടുകയും ചെയ്യുന്നു എന്നു കരുതി അത് നല്ല ശീലമല്ല എന്ന എന്‍റെ അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടോ ?"

സുപ്പര്‍ വക്കീല്‍ : "അപ്പോള്‍ ഉറുമി ക്രിസ്ത്യന്‍ ബ്രദര്‍സ്സിനെക്കാളും നല്ല ചിത്രമാണ് എന്ന അഭിപ്രായത്തില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുന്നു?"

പ്രേക്ഷകന്‍ :"തീര്‍ച്ചയായും"

സുപ്പര്‍ വക്കീല്‍ :"ഞാന്‍ പോയി അനോണിയായി തിരിച്ചു വന്നിട്ട് നിന്നെ കണ്ടോളാം "

പ്രേക്ഷകന്‍ :"മോഡറേഷന്‍ ഉണ്ട് മോനെ ദിനേശാ "

മെഗാ വക്കീല്‍ : "പ്രിത്വിരാജ് എന്ന നടനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ?"

പ്രേക്ഷകന്‍ :"വര്‍ഗ്ഗം, വാസ്തവം,ഉറുമി പോലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത്,ശ്രദ്ധിച്ചു മുന്നോട്ടു പോയാല്‍ മലയാളത്തില്‍ പ്രതീക്ഷ നല്‍കുന്ന ഒരു നടന്‍.താന്തോന്നി,ത്രില്ലര്‍ പോലുള്ള ചിത്രങ്ങള്‍ ആണ് ഭാവിയില്‍ അയാള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ വല്യ താമസമില്ലാതെ പണി നിറുത്തി വീട്ടില്‍ ഇരിക്കാന്‍ സാധ്യതയുള്ള ഒരു നടന്‍ എന്ന് കൂടി അഭിപ്രായം ഉണ്ട്."

മെഗാ വക്കീല്‍ : "പ്ര്ത്വിരാജ് അഹങ്കാരിയാണ് എന്നത് നിങ്ങള്ക്ക് വിഷയമല്ല എന്ന് പറഞ്ഞല്ലോ . പക്ഷേ കോടാനു കോടി മലയാളികള്‍ക്കും അയാളെ ഇഷ്ടമല്ല എന്നത് സത്യമല്ലേ?"

പ്രേക്ഷകന്‍ : " ഈ ഇന്റര്‍നെറ്റില്‍ കിടന്ന് മേയുന്ന കുറച്ചു ഞാഞ്ഞൂലുകള്‍ ആണോ വക്കീലേ കോടാനു കോടി ? അവന്മാരുടെ പ്രശ്നം എനിക്ക് തോന്നിയിട്ടുള്ളത് പോക്കിരിരാജയില്‍ സലിം കുമാര്‍ പറഞ്ഞ അതേ കാര്യമാണ്.അവന്മാര്‍ എല്ലാം സ്വന്തം ഭാര്യമാരോടും,കമുകിമാരോടും പറഞ്ഞു ധരിപ്പിച്ച് വെച്ചിരിക്കുന്നത് കേരളത്തിലെ എല്ലാ ആണുങ്ങളും ഇങ്ങനെ കുടവയറും വെച്ച്, കവിളും ചാടി ഒരുമാത്രി ബൊമ്മക്കൊലു പരുവത്തിലാണ് ഇരിക്കുന്നത് എന്നാണു.അപ്പോഴാണ്‌ ഒരുത്തന്‍ മസിലും ഗ്ലാമറുമായി ശരപഞ്ജരത്തിലെ ജയനെ പോലെ അവന്മാരുടെ ഉറക്കം കളയാന്‍ ഇറങ്ങിരിക്കുന്നത് . വിടുമോ അവന്മാര്‍ ? "

മെഗാ വക്കീല്‍ : " അപ്പോള്‍ പ്രിത്വിരാജിനെ കുറ്റം പറയുന്നവര്‍ എല്ലാം അസൂയ കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണോ ?"

പ്രേക്ഷകന്‍ :" താന്തോന്നി,ത്രില്ലര്‍ തുടങ്ങിയ പടങ്ങളില്‍ അഭിനയിച്ച പ്രിത്വിരാജിനെ കുറ്റം പറയുന്നവര്‍ ജെനുവിന്‍ അഭിപ്രായങ്ങള്‍ പറയുന്നവര്‍ ആകാം.ആകാം എന്ന് ഞാന്‍ പറഞ്ഞത്,നേരത്തെ പറഞ്ഞ ബൊമ്മകൊലുക്കളും ഈ കൂട്ടത്തില്‍ ആവേശത്തോടെ കൂടും എന്നത് കൊണ്ടാണ്. പ്രിത്വിരാജിന്റെ കഥാപാത്രങ്ങളും,അഭിനയവും നോക്കാതെ 'ചുമ്മ മസില്‍ പെരുക്കി നടന്നിട്ട് കാര്യമില്ല ','അവന് അഹങ്കാരമാണ് ' തുടങ്ങിയ വിമര്‍ശനഗല്‍ നടത്തുന്നവര്‍ക്ക് അസൂയ തന്നെയാണ് "

മെഗാ വകീല്‍ :" അപ്പോള്‍ ഈ കൂട്ടര്‍ക്ക് സല്‍മാന്‍ , ഹൃതിക്ക് തുടങ്ങിയവരോട് അസൂയ കാണുമല്ലോ ?"

പ്രേക്ഷകന്‍ :" അന്യ നാട്ടില്‍ ഒരുത്തന്‍ എന്ത് കാണിച്ചാലും മലയാളി കയ്യടിക്കും.നമ്മുടെ നാട്ടില്‍ ഒരുത്തന്‍ അതേ കാര്യം തന്നെ കാണിക്കാന്‍ ശ്രമിച്ചാല്‍ അതേ മലയാളി കൂവി ഇരുത്തും. എന്നിട്ട് പ്രബുദ്ധരായ മലയാളികള്‍ അത്ര പെട്ടന്നൊന്നും ഒരാളെയും അംഗീകരിക്കില്ല എന്ന ഉഡായിപ്പ്‌ ന്യായവും പറയം .അത് വക്കീലിന് അറിഞ്ഞൂടെ ? "

സുപ്പര്‍ വക്കീല്‍ : "ഉറുമി എന്ന ചിത്രത്തില്‍ പ്രിത്വി പ്രിത്വിരാജ് ആയിട്ട് തന്നെ കാണപ്പെടുന്നു എന്ന അഭിപ്രായത്തെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു ?"

പ്രേക്ഷകന്‍ : "പ്രിത്വിരാജ് എങ്ങനെയാണ് ഒരു സാഹചര്യത്തോട് വ്യക്തി ജീവിതത്തില്‍ പ്രതികരിക്കുന്നത് എന്ന് പറയാന്‍ വക്കീലിന് അയാളെ അടുത്തു പരിചയമുണ്ടോ ?"

സുപ്പര്‍ വക്കീല്‍ : "ഇല്ല ...അത്...നമുക്ക് ഊഹിക്കാമല്ലോ ?"

പ്രേക്ഷകന്‍ :" ഉറുമി എന്ന ചിത്രത്തില്‍ പ്രിത്വി അവതരിപ്പിച്ച കേളു നായനാര്‍ എന്ന യോദ്ധാവിന്റെ ശരീര ഭാഷ,ഭാവങ്ങള്‍ ഇവയൊക്കെ ഓസ്കാര്‍ നിലവാരത്തില്‍ ഇല്ലെങ്കിലും ഭംഗിയായി തന്നെ പ്രിത്വി ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം "

സുപ്പര്‍ വക്കീല്‍ : "എന്നാലും മോഹന്‍ലാല്‍ ഒക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന പരകായ പ്രവേശം ഉറുമിയില്‍ പ്രിത്വിരാജിനു സാധിച്ചിട്ടുണ്ടോ ?"

പ്രേക്ഷകന്‍ :" താരതമ്യങ്ങള്‍ നടത്തി വാദിക്കാന്‍ വക്കീല്‍ പാട് പെടുന്നത് കൊണ്ട് മാത്രം പറയാം , ഉറുമിയിലെ കേളു നായനാര്‍ എന്ന യോദ്ധാവിനോട് താരതമ്യം ചെയത്തക്ക രീതിയില്‍ മോഹന്‍ലാല്‍ എന്‍റെ ഓര്‍മയില്‍ അവതരിപ്പിച്ച കഥാപാത്രമാണ് കടത്തനാടന്‍ അമ്പാടി .'ചൊല്ലിന്‍ അമ്മേ...ആ കള്ള റാസ്കലിന്‍റെ പല്ല് ഞാന്‍ അടിച്ചു താഴെയിടട്ടെ ?" എന്ന കടത്തനാടന്‍ അമ്പാടി ടൈപ്പ് പരകായ പ്രവേശം എന്തായാലും ഇതില്‍ പ്രിത്വിക്കു സാധിച്ചിട്ടില്ല. അതിനു വ്യക്തിപരമായി ഞാന്‍ പ്രിത്വിരാജിനോട് എന്നും നന്ദിയുള്ളവനായിരിക്കും "

മെഗാ വക്കീല്‍ : "ഉറുമിയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വടക്കേ മലബാറില്‍ പതിനാലാം നൂറ്റാണ്ടില്‍ നിലവില്‍ ഉണ്ടായിരുന്ന മലയാളത്തോട് നീതി പുലര്‍ത്തിയില്ല എന്ന് കേട്ടല്ലോ ?"

പ്രേക്ഷകന്‍ :"പതിനാലാം നൂറ്റാണ്ടിലെ ഭാഷ എടുത്തു ഉപയോഗിച്ചിട്ടു വേണം,സാധാരണ പ്രേക്ഷകന് അത് മനസിലാവാന്‍ പ്രയസാമാണ് എന്ന് പുരപ്പുറത്തു കയറി നിന്ന് കൂവാന്‍ അല്ലേ? എന്‍റെ വക്കീലേ 'ജേഷ്ഠന്‍ തിരുവനന്തപുരത്ത് പോയിരിക്കുകയാണ് ' എന്നൊക്കെയുള്ള പഴശ്ശിരാജയിലെ മണ്ടന്‍ സംഭാഷണങ്ങള്‍ പോലെ വൃത്തികേടാക്കാതെ ഒപ്പം സാധാരണക്കാരന് എളുപ്പം മനസ്സിലാകുന്ന സംഭാഷണങ്ങള്‍ ആണ് ഉറുമിയില്‍"

സുപ്പര്‍ വക്കീല്‍ : " പടത്തിന്റെ ട്രെയ്ലര്‍ കണ്ടിട്ട് ത്രീ ഹണ്‍ട്രെഡ്,ഗ്ലാഡിയേറ്റര്‍ തുടങ്ങിയ ഇംഗ്ലീഷ് സിനിമകളുടെ വികലമായ അനുകരണമാണ് ഉറുമി എന്ന് തോന്നുന്നല്ലോ ?"

പ്രേക്ഷകന്‍ :" അത് ശരി. അപ്പൊ വക്കീല്‍ പടം കണ്ടില്ലേ ഇതുവരെ . എന്‍റെ വക്കീലേ എന്‍റെ ബ്ലോഗില്‍ കമന്റിടുന്ന ചിലരെ പോലെ സംസാരിക്കാതെ.ഒരു സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നത് റഷസ്സും, പോസ്റ്ററും മാത്രം കണ്ടിട്ടാണോ ? പടം കണ്ടിട്ട് അഭിപ്രായം പറയുന്നതല്ലേ മാന്യത ?"

സുപ്പര്‍ വക്കീല്‍ : "ഫാന്‍സിന് അവരവരുടെ ദൈവങ്ങള്‍ ആയ താരങ്ങളുടെ ഒഴികെ ബാക്കിയുള്ളവരുടെ പടങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവ കാണണം എന്നില്ല . ഇനി ഇപ്പൊ കണ്ടാലും ഇല്ലെങ്കിലും, ദൈവങ്ങളുടെ ഒഴികെ മറ്റുള്ളവരുടെ പടങ്ങള്‍ എല്ലാം നിലവാരം ഇല്ലാത്തവ ആയിരിക്കും. അത് ഞങ്ങളുടെ സ്ഥായിയായ അഭിപ്രായമാണ്. മാറില്ല "

പ്രേക്ഷകന്‍ :"അതാണ്‌ സ്പിരിറ്റ് "

മെഗാ വക്കീല്‍ : "ഉറുമിയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ച് എന്ത് പറയുന്നു? ഉഷ്ണ കാലാവസ്ഥ ഉള്ള കേരളത്തില്‍ ഇരുണ്ട നിറത്തിലെ വസ്ത്രങ്ങള്‍ ...എന്തൊരു ബോറാണ് "

പ്രേക്ഷകന്‍ :"ഇതേ ചോദ്യം വേറൊരാള്‍ ചോദിച്ചപ്പോള്‍ ആ ചിന്ത എനിക്കും ഉണ്ടായതാണ്. പക്ഷേ വിവരമുള്ളവര്‍ പറയുന്നത് പതിനഞ്ചാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ അംഗരക്ഷകരായ യോദ്ധാക്കള്‍ കറുപ്പും ചുവപ്പും വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നാണ്."

മെഗാ വക്കീല്‍ :" പക്ഷേ പ്ര്ത്വിരാജിന്റെ താടി ....അത് ബ്യൂട്ടി പാര്‍ലറില്‍ പോയി മിനുക്കിയത് പോലെ അല്ലേ ഇരിക്കുന്നത്?"

പ്രേക്ഷകന്‍ :" ഒന്നാമത് ഫാന്റസി കലര്‍ന്ന കഥ .മാത്രമല്ല പിന്‍ കുടുമി,മുന്‍ കുടുമി, വശത്തെ കുടുമി,മേല്‍ മീശ,ദീക്ഷ തുടങ്ങിയ അനേകം സ്റ്റൈല്‍ നില നിന്നിരുന്ന ഒരു കാലത്തെ സ്റ്റൈല്‍ ആയിട്ട് കണ്ടാല്‍ പോരെ അത് ?"

മെഗാ വക്കീല്‍ :" മമ്മൂട്ടി അഭിനയിച്ച പടത്തില്‍ ആയിരുന്നെങ്കില്‍ നോക്കാമായിരുന്നു.പ്രിത്വിയുടെ പടം ഇഴകീറി തന്നെ നോക്കണം .(ആത്മഗതം :അല്ലെങ്കിലും ഒരു നല്ല നാലു കൂളിംഗ് ഗ്ലാസ്‌ ഇല്ലാതെ എന്തോന്ന് പടം ?).പിന്നെ സ്ത്രീ കഥാപാത്രങ്ങള്‍ ...."

പ്രേക്ഷകന്‍ :"മാറ് മറച്ചതല്ലേ പ്രശനം? അതില്‍ ഫാന്‍സിന് വല്ലാത്ത വിഷമം കാണും എന്ന് എനിക്കറിയാം. കേസ്സ് കൊടുത്ത് നോക്ക് .വല്ലതും നടക്കുമായിരിക്കും "

സുപ്പര്‍ വക്കീല്‍ :" കഥ , തിരക്കഥ , അഭിനയം, സംവിധാനം ...ഇതിലെല്ലാം എന്തൊക്കെയോ പോരായ്മകള്‍ അനുഭവപ്പെട്ടു എന്ന് കണ്ടവര്‍ പറഞ്ഞല്ലോ?"

പ്രേക്ഷകന്‍ :"എന്ത് പോരായ്മകള്‍ ?"

സുപ്പര്‍ വക്കീല്‍ :"പോരായ്മകള്‍ എന്ന് പറഞ്ഞാല്‍ പോരായ്മകള്‍ . വിശദമാക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു അങ്ങനെ എടുത്തു പറയാന്‍ ഒന്നുമില്ലെങ്കിലും എന്തൊക്കെയോ പോരായ്മകള്‍ ഉണ്ടെന്ന്"

പ്രേക്ഷകന്‍ :"ഇത് പറഞ്ഞ മഹാന് മൂന്ന് മണികൂര്‍ നേരമുള്ള ആ പടം ബോര്‍ അടിച്ചോ എന്ന് വക്കീല്‍ ചോദിച്ചോ ?"

സുപ്പര്‍ വക്കീല്‍ :"അതിപ്പോ...ബോര്‍ ഒന്നും അടിച്ചില്ല എന്നാണ് പറഞ്ഞത് "

പ്രേക്ഷന്‍ :"ബോര്‍ അടിപ്പിക്കുന്നില്ല എന്നതാണോ അപ്പോള്‍ പോരായ്മ "

സുപ്പര്‍ വക്കീല്‍ :" നായകന്റെ ഇന്‍ട്രോ ആളിക്കത്തുന്ന തീയുടെ ഇടയില്‍ നിന്നും കയറിന്റെ സഹായത്തോടെ തലകുത്തി മറിഞ്ഞു വെടി വെക്കുന്ന രീതിയിലാണോ ? നായകന് ഷേര്‍സണ്‍, ഗദ്ധാസണ്‍,ലങ്കൂര്‍ഗ്രാന്‍ഡ്‌പാ അങ്ങനെ എന്തെങ്കിലും ഓമന പേരുകള്‍ ഉണ്ടോ? ഇതൊന്നും ഇല്ലാതെ ചുമ്മാ കേളു നായനാര്‍ എന്നൊക്കെ പറഞ്ഞു വരുന്ന കഥാപാത്രം തന്നെ ഒരു പോരായ്മ അല്ലേ ?"

പ്രേക്ഷന്‍ :"പിന്നെ അല്ലാതെ ? എപ്പോ പോരാതായി എന്ന് ചോദിച്ചാല്‍ മതി "

സുപ്പര്‍ വക്കീല്‍ :"അതാണ്‌.പോരാത്തതിന് പടത്തിനു ഇടയ്ക്ക് ജനത്തിന് നേരെ തിരിഞ്ഞു "എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും", "ഞാന്‍ ഇടിച്ചു കുത്തി പെയ്യും", "എറുമ്പ് ആനയോട് ഗുസ്തിക്ക് വരരുത് " മുതലായ ഹരം കൊള്ളിക്കുന്ന പ്രയോഗങ്ങള്‍ ഇല്ല എന്നതും ഒരു കുറവല്ലേ "

പ്രേക്ഷകന്‍ :"ഓഫ്കോര്‍സ് .തീര്‍ച്ചയായിട്ടും വല്യ കുറവ് തന്നെയാണ് "

മെഗാ വക്കീല്‍ : "മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങിയ മഹാനടന്മാരോട് പ്ര്ത്വിരാജിനെ താരതമ്യം ചെയ്യുന്നത് മോശമല്ലേ ?"

പ്രേക്ഷകന്‍ :"ഓരോരുത്തരെ കുറിച്ച് എന്‍റെ അഭിപ്രായം പറയാം.ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നില്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി അഭിനയം തുടങ്ങുന്നത്.സജിന്‍ എന്ന പേരില്‍.ആദ്യത്തെ നായകനായി അഭിനയിക്കുന്നത് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തില്‍. അത് എഴുപത്തി ഒന്‍പതില്‍ .അതിനു മുന്‍പുള്ള ദേവലോകം എന്ന പടം വെളിച്ചം കണ്ടിട്ടില്ല.ഇത്രയും ചരിത്രം പറഞ്ഞത് എന്തിനാണ് എന്ന് വെച്ചാല്‍ , ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ പടയോട്ടം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് സിനിമയില്‍ വര്‍ഷക്കണക്കിലുള്ള പരിചയം പന്ത്രണ്ടു വര്‍ഷം. പടയോട്ടം എന്ന ചിത്രത്തില്‍ ഏറ്റവും മോശമായി അഭിനയിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്.ആ സിനിമയില്‍ മോശമായി സ്വന്തം കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടി മാത്രമാണ് എന്നതാണ് സത്യം.ഈ പന്ത്രണ്ടു വര്‍ഷങ്ങളുടെ കാലയളവില്‍ ആകെ ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരു വേഷം മമ്മൂട്ടി ചെയ്തത് അടിയൊഴുക്കുകള്‍ എന്ന പടത്തിലാണ്.അഹിംസ,ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നൊക്കെ പേരിനു പറയാം.ആ ചിത്രങ്ങള്‍ എല്ലാം മമ്മൂട്ടിയെ നിഷ്പ്രഭമാക്കിയ ആളുകള്‍ വേറെ ഉണ്ടായിരുന്നു (അഹിംസയില്‍ ഒരു പട നായകന്മാര്‍ , ആള്‍ക്കൂട്ടത്തില്‍ തനിയെയില്‍ ബാലന്‍ കെ നായര്‍ ).പിന്നെ തൃഷ്ണ ...സത്യത്തില്‍ ആ പടത്തില്‍ ഏറ്റവും വലിയ മിസ്‌ കാസറ്റ്‌ മമ്മൂട്ടി ആണ് എന്നതാണ് എന്‍റെ അഭിപ്രായം.(ചുരുക്കത്തില്‍ ന്യൂഡല്‍ഹി,ആവനാഴി എന്നെ ചിത്രങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയെ അഭിനയ പ്രതിഭ എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ ജനം തല കുത്തി നിന്ന് ചിരിക്കുമായിരുന്നു എന്നാണ് എന്‍റെ വിശ്വാസം).അത് വെച്ച് നോക്കുമ്പോള്‍ അഭിനയം തുടങ്ങി പതിനൊന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്റ്റോപ്പ്‌ വയലെന്‍സ്,‌വര്‍ഗ്ഗം,വാസ്തവം,തലപ്പാവ്, അകലെ അങ്ങനെ ഓര്‍ത്തിരിക്കാവുന്ന ഒരു അഞ്ചു പടങ്ങള്‍ എങ്കിലും ഉള്ള പ്രിത്വിരാജ് അല്ലേ മമ്മൂട്ടിയെക്കാള്‍ ഭേദം ? "

സുപ്പര്‍ വക്കീല്‍ :" പക്ഷേ മഹാ നടന്മാരില്‍ മഹാനായ മോഹന്‍ലാലുമായി താരതമ്യം ചെയ്താലോ ?"

പ്രേക്ഷകന്‍ :" പ്രതിഭയുടെ കാര്യത്തിലാണെങ്കില്‍ മണിച്ചിത്രത്താഴ് എന്ന ചിത്രം വരെയുള്ള മോഹന്‍ലാലിന്റെ അഭിനയത്തിന്റെ കാര്യത്തില്‍ തര്‍ക്കമേ ഇല്ല . ഏതു കഥാപാത്രം ചെയ്താലും അത് ആളുകള്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ശ്രീ മോഹന്‍ലാലിന്. പക്ഷെ കഴിഞ്ഞ ഒരു പത്ത് കൊല്ലമായി ഞാന്‍ അകെ അങ്ങേര നന്നായി അഭിനയിച്ചു കണ്ടിട്ടുള്ളത് തന്മാത്ര എന്ന പടത്തിലാണ്.പിന്നെ കുറച്ചൊക്കെ നരനിലും."

സുപ്പര്‍ വക്കീല്‍ :" ശിക്കാര്‍ , ഭ്രമരം ..."

പ്രേക്ഷകന്‍ :"ഈ രണ്ടു പടങ്ങളുടെ കാര്യം ചോദിച്ചത് നന്നായി.മോഹന്‍ലാല്‍ എന്ന സുപ്പര്‍ താരത്തിനെ അഭിനയിപ്പിച്ചേ അടങ്ങു അന്ന് ശപഥം ചെയ്ത് ബ്ലെസ്സി/പത്മകുമാര്‍ എടുത്ത പടങ്ങളാണ് രണ്ടും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.ഭ്രമരത്തില്‍ ഒരല്‍പം മാനസിക പ്രശനം (ഭ്രാന്ത് തന്നെ) ഉണ്ട് എന്ന പേരില്‍ ;എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന മോഹന്‍ലാല്‍ ,ശിക്കാറില്‍ മകളെ (ചേട്ടന്റെ മകള്‍ എന്നൊരു ഉട്ടോപ്പിയന്‍ കഥ വേറെയും) കാക്കുന്ന അച്ഛന്റെയോ,വേട്ടയാടപ്പെടുന്ന ഇരയുടെ ഭീതിയോ ഒന്നും മുഖത്തു വരാതെ ഇതൊക്കെ പത്രങ്ങളെ കൊണ്ട് മാത്രം ഭയങ്കരമായി മുഖത്തു വന്നു എന്ന് എഴുതിക്കേണ്ട ഗതികെടുള്ള മോഹന്‍ലാല്‍ ...നെഞ്ചില്‍ തൊട്ടു പറ വക്കീലേ ,മണിചിത്രത്താഴിലെ ഡോ: സണ്ണിയെയും,സദയത്തിലെ സത്യനാഥനെയും ഒക്കെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ നിഴലെങ്കിലും ആണോ ഭ്രമരത്തിലും,ശിക്കാറിലും ഉള്ളത് ?"

സുപ്പര്‍ വക്കീല്‍ :"എന്നിരുന്നാലും മോഹന്‍ലാല്‍ പ്രിത്വിരാജിനെക്കാള്‍ മികച്ച നടന്‍ തന്നെ എന്ന് നിങ്ങള്‍ സമ്മതിക്കുന്നു, അല്ലേ ? "

പ്രേക്ഷകന്‍ :"പത്ത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള മോഹന്‍ലാല്‍,അതേ.ഒരു സംശയവും ഇല്ല.നരസിംഹം മുതല്‍ ഇങ്ങോട്ടുള്ള മോഹന്‍ലാല്‍ ചിലപ്പൊഴൊക്കെ സുരാജ് വെഞ്ഞാറമ്മൂടിനെക്കാള്‍ പരിതാപകരമായ കാഴ്ചയാണ്.(വക്കീലിന് ഒന്നും തോന്നരുത്) നാട്ടുരാജാവ്,ഒന്നാമന്‍,ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വാമനപുരം ബസ്‌ റൂട്ട്, ചന്ദ്രോത്സവം,റോക്ക് ആന്‍ഡ്‌ റോള്‍ , അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌,റെഡ് ചില്ലീസ്,കുരുക്ഷേത്ര,ഭഗവാന്‍,സാഗര്‍ അലിയാസ് ജാക്കി,കണ്ടഹാര്‍ ...ഹോ എനിക്ക് വയ്യ...ഞാന്‍ തളര്‍ന്നു .പക്ഷെ അങ്ങേരുടെ ബോറ് പടങ്ങളുടെ ലിസ്റ്റ് തീരുന്നില്ല വക്കീലേ "

സുപ്പര്‍ വക്കീല്‍ :"പ്രിത്വിക്കും ഉണ്ടല്ലോ ബോറ് പടങ്ങളുടെ നീണ്ട ലിസ്റ്റ്. "

പ്രേക്ഷകന്‍ :"തീര്‍ച്ചയായിട്ടും ഉണ്ട്.പക്ഷേ മുപ്പത് വര്‍ഷങ്ങളുടെ പരിചയം ഈ ഫീല്‍ഡില്‍ ഉള്ള മോഹന്‍ലാല്‍ അങ്ങേരുടെ കരിയറിന്റെ പീക്കില്‍ ജനങ്ങളെ ഉപദ്രവിക്കുന്ന ഉപദ്രവം നോക്കിയാല്‍ പ്രിത്വിക്കൊക്കെ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട് അവിടെ എത്താന്‍"

ഫാന്‍സ്‌ ജനകീയ കോടതി : "ഇവന്‍ ശരിയാവൂല ...ഡേ ...നീ വാദിച്ചു ജയിച്ചു എന്നൊന്നും കരുതേണ്ട . കോടതി ചില കാര്യങ്ങള്‍ അങ്ങോട്ട്‌ പറയും ...അതനുസരിച്ച് വേണം ഇനി നീ മുന്നോട്ടു പോകാന്‍ . കേട്ടാ ...അക്കമിട്ടു പറഞ്ഞേക്കാം .

1) മലയാളത്തില്‍ മമ്മൂട്ടി , മോഹന്‍ലാല്‍ ഇവരുടെ ഏതു കൂതറ പടം ഇറങ്ങിയാലും ഇനിമുതല്‍ നീ മഹത്തരം എന്നേ പറയാവു. ഇല്ലെങ്കില്‍ ഫാന്‍സ്‌ അനോണികളായി നിന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇടാന്‍ കോടതി ഉത്തരവ് ഇട്ടിരിക്കുന്നു.

പ്രേക്ഷകന്‍ :" ഫാന്‍സിനെ പേടിച്ചു സ്വന്തം അഭിപ്രായം മാറ്റാന്‍ വേറെ ആളെ നോക്ക് കോടതി "

കോടതി : "നീ വാങ്ങിച്ചു കെട്ടും ..പോട്ട് ഒരു കൊമ്പ്രമൈസ്‌. ഇവിടുന്നു തിരിച്ചു പോയാല്‍ ഉടന്‍ ഉറുമി ക്ലാസ്സിക് ആവാന്‍ ചെയ്യേണ്ടി ഇരുന്നത് എന്ന തലക്കെട്ടില്‍ ആ പടം ഭയങ്കര ബോറാണ്, കാണികള്‍ പകുതിക്ക് ഇറങ്ങി പോകുന്നു, പ്രിത്വിക്ക് അഭിനയം അറിയില്ല,അയാള്‍ വെറും തമിഴ് നടനാവാന്‍ മാത്രം യോഗ്യത ഉള്ളവനാണ് എന്നൊക്കെ ഒരു പോസ്റ്റ് ഇടാമോ നിനക്ക് ?"

പ്രേക്ഷകന്‍ :"ഒന്ന് എനിക്ക് ആ പടം തീരെ ബോര്‍ അടിച്ചില്ല ,രണ്ടു ഞാന്‍ ഉറുമി കണ്ട തിയറ്ററില്‍ ഒരൊറ്റ കുഞ്ഞു പോലും പടം തീരാതെ ഇറങ്ങി പോയില്ല (തിരുവനന്തപുരം കൈരളി ),മൂന്ന് പ്രിത്വിക്ക് അഭിനയം അറിയില്ല എന്ന് ഈ പടം കണ്ടിട്ട് എനിക്ക് തോന്നിയില്ല എന്ന് മാത്രമല്ല ഏല്‍പ്പിച്ച ജോലി അയാള്‍ ഭംഗിയായി ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം, നാല് തമിഴ് നടന്‍ ആവാനുള്ള യോഗ്യത പ്രിത്വിരാജിനു ഇന്നത്തെ കാലത്ത് കിട്ടുന്ന ഏറ്റവും വലിയ കോമ്പ്ലിമെന്റ് ആണ്.സൂര്യ,വിക്രം ഒക്കെ പോട്ടെ തൂങ്കാനഗരം, മൈന എന്നീ പടങ്ങളില്‍ അഭിനയിച്ചിരിക്കുന്ന പുതുമുഖങ്ങള്‍ വരെ ഇന്നത്തെ അവസ്ഥയിലെ മലയാളത്തിലെ അപ്പുപ്പന്മാരെക്കാള്‍ എന്ത് കൊണ്ടും ഭേദമാണ് . നൂറ് ഭേദം "

കോടതി :"ഡേ നീ ഒരു തരത്തിലും അടങ്ങില്ലേ ?"

പ്രേക്ഷകന്‍ :"പ്രയാസമാണ് "

സുപ്പര്‍ വക്കീല്‍ "യുവര്‍ ഓണര്‍ ...മിനിമം ഒരു ഏപ്രില്‍ ഇരുപതാം തിയതി വരെ ഇവനെ വെളിച്ചം കാണിക്കാതെ എവിടെയെങ്കിലും പൂട്ടി ഇടാന്‍ ഉത്തരവിടണം"

കോടതി :"അതെന്തെഡേ ഇരുപതാം തീയതി വരെയുള്ള കണക്ക്?"

സുപ്പര്‍ വക്കീല്‍ : "ഏപ്രില്‍ പതിനാലാം തീയതി ചൈന ടൌണ്‍ ഇറങ്ങുന്നുണ്ട് "

മെഗാ വക്കീല്‍ :ഡബിള്‍സും . ഇവന്‍ പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ ആ പടങ്ങളെ ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കും "

പ്രേക്ഷകന്‍ :"ഞാന്‍ ഇടിച്ചു താഴ്ത്തിയാല്‍ പ്രശ്നം ഒന്നുമില്ല എന്നല്ലേ ഫാന്‍സ്‌ പറയുന്നത്.മാത്രമല്ല എന്നികിഷ്ടപ്പെടാത്ത പടങ്ങള്‍ തകര്‍ത്തു ഓടും എന്ന് പറയാറുണ്ട് .എനിക്ക് ഇഷ്ടപ്പെടാത്ത ക്രിസ്ത്യന്‍ ബ്രദര്‍സ് കോടികള്‍ വാരുന്നു. എനിക്ക് ഇഷ്ടപ്പെട്ട അന്‍വര്‍ പൊട്ടി ...പിന്നെന്താ പ്രശ്നം ?"

മെഗാ വക്കീല്‍ :" നിന്നെ നമ്പാന്‍ കൊള്ളില്ല . ട്രാഫിക്,മേക്കപ്പ്മാന്‍,മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് നെറ്റില്‍ ഏറ്റവും ആദ്യം എന്തെങ്കിലും നല്ല അഭിപ്രായം പറഞ്ഞത് നീയാണ്.ആ പടങ്ങള്‍ ഓടുകയും ചെയ്ത്."

സുപ്പര്‍ വക്കീല്‍ :" അത് കൊണ്ട് നീ പുറത്തിറങ്ങുന്നത് റിസ്കാ "

പ്രേക്ഷകന്‍ :"ആ ചിത്രങ്ങള്‍ ഓടിയത് ഞാന്‍ നല്ലത് പറഞ്ഞത് കൊണ്ടാണ്? അല്ലാതെ ഈ അപ്പുപ്പന്‍മാരുടെ ലോകോത്തര പടങ്ങള്‍ക്കിടയില്‍ വന്ന ഭേദപ്പെട്ട ചിത്രങ്ങള്‍ ആയതു കൊണ്ടല്ല അല്ലേ? നിങ്ങളൊക്കെ എന്ന് നന്നാകും? ഇത്രയൊക്കെ ആയിട്ടും നിങ്ങളുടെ ദൈവങ്ങളോട് നല്ല പടങ്ങള്‍ ഇറക്കാന്‍ പറയരുത് "

കോടതി :" സുപ്പര്‍ താരങ്ങള്‍ ഇതു പടം ഇറക്കിയാലും അത് നല്ല പടമായിരിക്കും. അങ്ങനെ അല്ലെങ്കില്‍ പോലും അങ്ങനെയാണ് എന്നെ പറയാന്‍ പാടുള്ളൂ "

പ്രേക്ഷന്‍ :"ഒവ്വാ ...അതിന് കുറച്ചു പുളിക്കും "

മെഗാ വക്കീല്‍ :" ദാ... അവന്‍ ഇറങ്ങി ഓടി ...പിടിയവനെ !!!"

കോടതി :" ഡേ സുപ്പര്‍ വക്കീലേ നിന്‍റെ പാറശാല യുണിറ്റ് സെക്രട്ടറി ബാബുവിനോടു പറ അവനെ ഒന്ന് ഓടിച്ചിട്ട്‌ പിടിക്കാന്‍ "

സുപ്പര്‍ വക്കീല്‍ : "ക്രിസ്ത്യന്‍ ബ്രദര്‍സ് ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ കട്ട് ഔട്ടില്‍ പാലഭിഷേകം ചെയ്യാന്‍ കയറിയ അവന്‍ ഇനി ചൈനാ ടൌണില്‍ കൂടി പാലഭിഷേകം നടത്തിയിട്ടേ താഴെയിറങ്ങു യുവര്‍ ഓണര്‍ ."

കോടതി :"അപ്പൊ പതിനാലാം തിയതി ഇറങ്ങുന്ന നമ്മുടെ ദൈവങ്ങളുടെ പടങ്ങള്‍ മിനിമം മനുഷ്യനെ ഇരുത്തി കൊല്ലാത്ത തരത്തില്‍ ഉള്ളവയായിരക്കണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം ...അല്ലാതെ വേറെ വഴിയൊന്നുമില്ല "

Tuesday, April 5, 2011

ശക്തി (Shakthi)

രാവിലെ നിരൂപണം തന്നേഡേ ആഞ്ഞു പിടിച്ചു കാച്ചുന്നത് ?

അല്ല അണ്ണാ. എനിക്ക് വിരോധം ഉള്ള ചില അവന്മാരുടെ ഒരു ലിസ്റ്റ് റെഡി ആക്കുകയാണ്

എന്തിന്? ഓഗസ്റ്റ്‌ 15 ലെ വില്ലന്മാര്‍ ചെയ്തത് പോലെ നിന്നെ വാക്കുകളാല്‍ വേദനിപ്പിച്ചവരെ ഒന്നരക്കോടി രൂപ മുടക്കി വാടക കൊലയാളിയെ വെച്ചു കൊല്ലിക്കാന്‍ തന്നേ?

ഒന്നര കോടി ഒന്നും വേണ്ട അണ്ണാ . ഒരുത്തനെ ശരിയാക്കാന്‍ എണ്‍പത് രൂപയാണ് എനിക്ക് ചെലവ്.

മനസിലായില്ല ???

അണ്ണാ , എനിക്ക് വിരോധമുള്ള എല്ലാത്തിനും ഞാന്‍ സിറ്റിയില്‍ കിടക്കുന്ന ശക്തി,ഗെയിം എന്നീ അന്യഭാഷാ ചിത്രങ്ങളുടെ ഓരോ ബാല്‍ക്കണി ടിക്കറ്റ് ഫ്രീ ആയിട്ട് അയച്ചു കൊടുക്കാന്‍ പോകുന്നു.ശക്തി കണ്ടു അവന്മാരുടെ ഇടപാട് തീര്‍ന്നില്ലെങ്കില്‍ ഗെയിം കണ്ടു കഴിയുന്നതോടെ അത് തീരും . മൂന്നു തരം.

ഡേ ...അന്യ ഭാഷാ ചിത്രങ്ങളുടെ പ്രധാന പ്രചാരകന്‍ എന്ന ചീത്തപ്പേരുള്ള നിനക്ക് ഇത് എന്ത് ? അതും മഗധീരയെ വെല്ലും എന്ന് പരസ്യം ചെയ്തു ഇറങ്ങിയ ശക്തിയെ കുറിച്ച് വരെ ഇങ്ങനെയൊക്കെ പറയാന്‍ ?

അണ്ണാ,സത്യമായിട്ടും മഗധീരെയെയും ശക്തിയും തമ്മില്‍ താരതമ്യം ചെയ്‌താല്‍ നിങ്ങളെ ഞാന്‍ തട്ടും .

അത്ര ബോറാ ?

കൊലപാതകം അണ്ണാ . ആകപ്പാടെ ഒരു ആശ്വാസം ആ ഇല്യാനക്കുട്ടി ആണ് .

അത്ര നല്ല അഭിനയമാണ് അല്ലെ ?

അഭിനയമോ? ദൈവ ദോഷം പറയാതെ അണ്ണാ . ആ കുട്ടി അത്തരക്കാരി ഒന്നും അല്ല.അറിയാത്ത പരിപാടിക്ക് ശ്രമിക്കുക പോലുമില്ല. ഞാന്‍ പറഞ്ഞത് സ്ക്രീനില്‍ ആ കുട്ടിയെ ഇങ്ങനെ ചുമ്മാ കണ്ടോടിരിക്കുന്ന കാര്യമാണ് .

ഓ അങ്ങനെ ...കൊച്ചു കലക്കിയോ ?

ഓ ഹോ എന്നിരിക്കും .പക്ഷെ ഒന്നരക്കോടി രൂപ പ്രതിഫലം വാങ്ങിയതിന്റെ മേളം ഒന്നുമില്ല .

എന്തെരെങ്കിലും ആകട്ട്‌ . നീ പടത്തിന്റെ കഥ ഒന്ന് പറയടെ

അണ്ണാ ... ശക്തി പീഠം എന്ന് അറിയപ്പെടുന്ന പതിനെട്ടു ദേവി ക്ഷേത്രങ്ങള്‍ കാരണമാണ് ഭാരതം ഇന്നത്തെ നിലയില്‍ ഐശ്വര്യ പൂര്‍ണ്ണമായി (???) നില നില്‍ക്കുന്നത് എന്നും ആ ദേവി ക്ഷേത്രങ്ങളുടെ എല്ലാം ആധാരമായ പത്തൊന്‍പതാമത്തെ പീഠം ഭൂമിക്കടിയിലാണ് എന്നും കഥയിലെ മിത്ത് . ആ രഹസ്യ പീഠം സംരക്ഷിക്കുന്നത് കേന്ദ്ര അഭ്യന്തരമന്ത്രി മഹാദേവരായരുടെ (പ്രഭു) കുടുമ്പമാണ്. ആ പീടത്തില്‍ എത്താന്‍ ജ്വാലാമുഖി എന്നൊരു രത്നവും രുദ്രശൂലം എന്ന വാളും ഇല്ലാതെ പറ്റില്ല. രതനം പ്രഭുവിന്റെ കയ്യില്‍ തന്നെ ഉണ്ട്. രുദ്രശൂലം പ്രഭുവിന്റെ കുടുമ്പത്തിലെ പഴയ ജോലിക്കാരനും ഇപ്പോള്‍ ദുബായിലെ ഇന്റര്‍നാഷണല്‍ കള്ളക്കടത്തുകാരനുമായ ജാക്കി (മോഹന്‍ലാല്‍ അല്ല ജാക്കി ഷ്രോഫ് ) മുപ്പതു കൊല്ലങ്ങള്‍ക്ക് മുന്‍പ് അടിച്ചോണ്ട് പോയി.ജ്വലാമുഖിയും,രുദ്രശൂലവും കൈക്കലാക്കി പത്തൊന്‍പതാമത്തെ ശക്തി പീഠം തകര്‍ത്ത് ഇന്ത്യയെ ഒരു അരുക്കാക്കാന്‍ ഒരു ഈജിപ്റ്റ്‌ സംഘവും (പൂജ ബേഡി ആന്‍ഡ്‌ പാര്‍ട്ടി ) ശ്രമിക്കുന്നുണ്ട് .പത്തൊന്‍പതാമത്തെ ശക്തി പീഠം തകര്‍ത്ത് അവിടെ ഇരിക്കുന്ന ത്രിശൂലം അടിച്ചുമാറ്റിയാല്‍ പിന്നെ പൂജാ ബേഡി (ഫക്തൂനി എന്നാണ് കഥാപാത്രത്തിന്റെ പേര് ) ലോക കിടിലമാകും എന്നൊക്കെ ഇടയ്ക്കു പറയുന്നുണ്ട് .

ഇതിനിടെ ജൂനിയര്‍ എന്‍ ടി ആറും, ഇല്ല്യാനയും എവിടെ ?

ഇല്യാന പ്രഭുവിന്റെ മകള്‍. പുള്ളിക്കാരിയെ തട്ടിക്കൊണ്ടു പോകാന്‍ വില്ലന്മാര്‍ ശ്രമിക്കുന്നു. രക്ഷിക്കാന്‍ എന്‍ എസ എ കമാന്‍ഡോ ജൂനിയര്‍ എന്‍ ടി ആറും . ജൂനിയറിന്റെ ഫ്ലാഷ്ബാക്കില്‍ അയാളുടെ അച്ഛന്‍ (അതും ജൂനിയര്‍ തന്നെ) പത്തൊന്‍പതാമത്തെ ശക്തി പീഠം കാത്തു രക്ഷിക്കുന്ന യോദ്ധാക്കളുടെ പരമ്പരയിലെ അതി ഭയങ്കരനായ യോധാവായ രുദ്രയാണ് എന്ന് അറിയുമ്പോള്‍ നമ്മള്‍ ആ ഫ്ലാഷ് ബാക്കും സഹിക്കണമല്ലോ എന്നോര്‍ത്ത് ഞെട്ടുന്നു. ഫ്ലാഷ് ബാക്കില്‍ പൂജ ബേഡിയുടെ ഭര്‍ത്താവിനെ തട്ടിയത് ജൂനിയറിന്റെ അച്ഛന്‍ ജൂനിയര്‍ ആണ് എന്നും പ്രതികാരത്തിനായി പൂജാ ബേഡി മന്ത്ര തന്ത്രാദികളിലൂടെ സ്വന്തം മകനെ അജയ്യനായ ഒരു പോരാളി ആക്കി എന്നും നമ്മള്‍ അറിയുന്നു. ഒടുവില്‍ തൂത്തുവാരിയിട്ടിടി , ശുഭം .
ഹോ , ഭയങ്കരം .അതാണ്‌ .

ആക്ഷന്‍ , പാട്ടുകള്‍ , നൃത്ത രംഗങ്ങള്‍ ?

ഇത്രയൊക്കെ ഞാന്‍ പറഞ്ഞിട്ടും നിങ്ങള്‍ പടം കാണാന്‍ തീരുമാനിച്ചോ? നിങ്ങള്‍ പുലി തന്നെ? ആക്ഷന്‍ നമ്മുടെ ലോക ക്ലാസ്സിക്ക് പഴശ്ശിരാജ പോലെ തന്നെ മൊത്തം കയറാണ്.പാട്ടുകള്‍ ഇല്യാന ഉള്ളത് കൊണ്ട് കണ്ടോടിരിക്കാം .

കണ്ടിരിക്കാം.പിന്നെ ഡാന്‍സ് , ജുനിയര്‍ എന്‍ ടി ആര്‍ അതില്‍ മാത്രം തകര്‍ത്തിട്ടുണ്ട് .

അപ്പോള്‍ പോസ്റ്ററില്‍ കണ്ടത് ?

എന്തോന്ന് ?

'ജുനിയര്‍ എന്‍ ടി യാര്‍ - അഭിനയത്തിലും പൌരുഷത്തിലും മോഹന്‍ലാലിന് ഒപ്പം', അതൊക്കെ ?

ചുമ്മാതാണോ ഇല്ലിയാനയുടെ വെടിക്കെട്ട്‌ പടങ്ങള്‍ വെച്ചിട്ടും തിയറ്ററില്‍ ആളു കേറാത്തത്?ഒര്‍ജിനല്‍ മോഹന്‍ ലാലിനെ തന്നെ ഇപ്പോള്‍ ഒറ്റയ്ക്ക് സഹിക്കാന്‍ വലിയ പാടാണ്.അപ്പോഴാണ്‌ മോഹന്‍ലാലിന് തുല്യമായ മറ്റൊരുത്തന്‍ .

അപ്പൊ പടം കാണണ്ടാ , അല്ലെ?

നിങ്ങളോട് എനിക്ക് പ്രത്യേകിച്ച് വിരോധം ഒന്നും ഇല്ലാത്തത് കൊണ്ട് , വേണ്ട അണ്ണാ.ഈ ശക്തി താങ്ങാനുള്ള ശക്തി നിങ്ങള്‍ക്ക് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല

Saturday, April 2, 2011

ഉറുമി (Urumi )

എന്താ അനിയാ കണ്ണ് നിറഞ്ഞിരിക്കുന്നത്‌? നിന്നെ തിരക്കാത്ത സ്ഥലം ഇല്ലല്ലോ ? എടേ നീ ഉറുമി ഇറങ്ങിയത്‌ അറിഞ്ഞില്ലേ? സന്തോഷ്‌ ശിവനും പ്രിത്വിരാജും പിന്നെ ഷാജി നടേശനും ചേര്‍ന്നെടുത്ത മലയാളത്തിലെ ഒരു ബിഗ്‌ ബജറ്റ് പടം വന്നിട്ട് ബൂലോകം മുഴുവന്‍ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍ ഡോക്ടര്‍ പ്രേക്ഷകന്‍ എന്ത് പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരിക്കുകയാണ് എന്നറിയില്ലേ ? നീ പടം കണ്ടോ?

അണ്ണാ, നിങ്ങള്‍ ഇങ്ങനെ പഴയ തെലുങ്ക് പടങ്ങളില്‍ വില്ലന്‍ നായകന് നേരെ മിഷ്യന്‍ ഗണ്‍ വെച്ച് ചാംബുന്നത് പോലെ ചോദ്യം വിട്ടാല്‍ ഞാന്‍ എന്തോ ചെയ്യണം ? ഒന്നൊന്നായി ചോദിക്ക് പറയാം.ഉറുമി ഇറങ്ങിയത്‌ അറിഞ്ഞു .കാണണം എന്ന് ആഗ്രഹവും ഉണ്ടായിരുന്നു.ഇറങ്ങിയ ദിവസം പരമാവധി ശ്രമിച്ചതാ ടിക്കറ്റ്‌ കിട്ടിയില്ല ഇന്നലെ കണ്ടു കളഞ്ഞു സംഭവം. ഇനി കണ്ണ് നിറഞ്ഞിരിക്കുന്നത്‌,വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരു താരം (പ്രിത്വിരാജ് സൂപ്പര്‍ താരം ആണെന്ന് ആണല്ലോ വെപ്പ് !) അഭിനയിച്ച നല്ലൊരു ചിത്രം കണ്ടത് കൊണ്ടാ.

അപ്പോള്‍ പടം കുഴപ്പം ഇല്ല എന്നാണോ ?

അണ്ണാ,പണ്ട് ട്വന്റി ട്വന്റി എന്നാ ചിത്രം ഇറങ്ങിയപ്പോള്‍ ഏതോ ഒരു വലിയ ബൂലോക അണ്ണന്‍ എഴുതി സുബ്രമണ്യപുരം പോലുള്ള ചിത്രങ്ങള്‍ക്കുള്ള മലയാളത്തിന്റെ മറുപടിയാണ്‌ ഈ ചിത്രം എന്ന് . (അന്നത് വായിച്ചു ചിരിച്ചതിനു കണക്കില്ല) . ശരിക്കും ഇതാണ് മലയാളിക്ക് അഭിമാനത്തോടെ ഏതു ഭാഷക്കാരനും കാണിച്ചു കൊടുക്കാന്‍ പറ്റിയ ചിത്രം എന്ന് എനിക്ക് തോന്നുന്നത് .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തകര്‍ത്തു .

ഒന്ന് പോടെ ദിലീപ് ഇല്ലാത്തത് കൊണ്ട് നിനക്ക് ചിത്രം ഇഷ്ടപ്പെടില്ല എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടല്ലോ ?

അണ്ണാ, ചോദിച്ച സ്ഥിതിക്ക് പറഞ്ഞോട്ടെ , ഇവിടെ ദിലീപും , പ്രിത്വിരാജും മാത്രമല്ല കുറഞ്ഞത്‌ ഒരു അഞ്ചു ആറു താരങ്ങള്‍ എങ്കിലും മുകളില്‍ ഇരിക്കുന്ന അപ്പുപ്പന്‍മാരുടെ താര മൂല്യത്തിലേക്ക് വരുമ്പോലെ മലയാള സിനിമ രക്ഷപ്പെടു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ .ഇതിപ്പോള്‍ കേരള രാഷ്ട്രീയം പോലെയല്ലേ ഒന്നുകില്‍ ഇവന്‍ അല്ലെങ്കില്‍ അവന്‍ . അത് മാറിയാലേ ഇവിടെ വല്ലതും നടക്കു .

അനിയാ നീ കാടു ....

ദാ വന്നു. ഈ പടത്തെ കുറിച്ചു ആണെങ്കില്‍,മലയാള സിനിമ എന്തരോ പ്രതിസന്ധിയില്‍ ആണെന്നും വന്‍ തുക ടിക്കറ്റ്‌ ആയി ഈടാക്കുന്ന മള്‍ടിപ്ലെക്സ് സിനിമ ശാലകളും,മള്‍ടി താര ചിത്രങ്ങളും,അന്യ ഭാഷ ചിത്ര നിരോധനവും ഒക്കെ മാത്രമാണ് അതിനു പരിഹാരം എന്ന് വാദിച്ചു തകര്‍ക്കുന്ന മലയാളി ബുദ്ധി ജീവികള്‍ക്ക് ഒരു മുഖം അടച്ചുള്ള അട്ടാകട്ടെ ഈ ചിത്രം എന്ന് ആശിച്ചു പോകുന്നു.സന്തോഷ്‌ ശിവന്‍,തിരകഥ എഴുതിയ ശങ്കര്‍ രാമകൃഷ്ണന്‍,പ്രിത്വിരാജ് ,ജെനീലിയ, ജഗതി എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു . എന്ന് കരുതി ഇവര്‍ മാത്രമാണ് നന്നായത് എന്ന് കരുതി കളയരുത്. മോശം എന്ന് പറയാന്‍ ആരും ഇല്ല എന്ന് തന്നെ പറയാം.എന്തിനു അധികം ? ഒരു പത്തു മിനിട്ട് തികച്ചില്ലാത്ത ആര്യ പോലും പാടി പുകഴ്ത്തപ്പെട്ട എടച്ചേന കുങ്കനെകാള്‍ (പഴംകഞ്ഞി രാജ) എത്രയോ മുകളിലാണ്.ഓമനത്ത്വം /കുസൃതി നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രം ഇന്നോളം അവതരിപ്പിച്ച് കണ്ടിട്ടുള്ള ജനീലിയ എന്ന നടി ഒക്കെ ഈ ചിത്രത്തില്‍ അറക്കല്‍ ആയിഷ ആയി തകര്‍ക്കുന്നത് അവരുടെ മുന്‍പുള്ള ചിത്രങ്ങള്‍ കണ്ടവരെ ഞെട്ടിച്ചു കളയും എന്നാണ് എന്നിക്ക് തോന്നുന്നത് (ഞാന്‍ ഞെട്ടി ).ഇവരായിരിക്കും ഈ ചിത്രത്തിലെ ഏറ്റവും വലിയ മിസ്കാസ്റ്റ് എന്നായിരുന്നു പടം കാണാന്‍ പോകുന്നതിനു മുന്‍പുള്ള എന്‍റെ ധാരണ.പിന്നെ ഇത്രയും കാശു മുടക്കി എടുക്കുന്ന ചിത്രത്തിന്റെ തിരകഥ താരതമ്യേനെ പുതുമുഖമായ ഒരാളെ ഏല്‍പ്പിക്കാന്‍ ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കാണിച്ച ധൈര്യം തികച്ചും അഭിനന്ദിനീയമാണ്.

അല്ല സിനിമയെ കുറിച്ചു പറഞ്ഞാല്‍ ......

അതല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നത് . ഇതിന്‍റെ കഥ ഇതിനകം എല്ലാവര്‍ക്കും അറിയുന്നത് ആണല്ലോ . പോര്‍ച്ചുഗീസ് നാവികന്‍ വാസ്കോ ഡി ഗാമ യും അയാളോട് പ്രതികാരം ചെയ്യാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന കേളു നായനാരുടെ കാത്തിരിപ്പിന്റെ കഥയാണ് ഈ ചിത്രം.ഗാമയുടെ ആദ്യ വരവില്‍ (വരവുകളില്‍ ഒന്നില്‍ )മരണപ്പെടുന്ന ഒത്തിരി നാട്ടുകാരുടെ (സ്വന്തം പിതാവ് ചിറക്കല്‍ കൊത്തുവാള്‍ (ആര്യ) ഉള്‍പ്പെടെ) മരണത്തിനു പ്രതികാരം ചെയ്യാനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിറക്കല്‍ കേള് നയനാരായി പ്രിത്വിരാജ് നന്നായിട്ടുണ്ട് .ഈ ചിത്രത്തെ കുറിച്ചു ആദ്യം കേട്ടപ്പോള്‍ ഒരു സാധാരണ പ്രേക്ഷകനായ എന്നിക്ക് ആദ്യം തോന്നിയത് വലിഞ്ഞു നീണ്ടു എങ്ങും എത്താതെ,ഒടുവില്‍,ഗാമയെ ഒന്ന് കൊന്നു തന്നാല്‍ വീട്ടില്‍ പോകാമായിരുന്നു എന്ന് കാണുന്നവനെ കൊണ്ട് പറയിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതു എന്നായിരുന്നു. ഈ പടത്തെ കുറിച്ചു പ്രച്ചരിപ്പിക്കപെട്ട കിംവദന്തികള്‍ അതിനു ആക്കം കൂട്ടുകയും ചെയ്തു.ഒന്ന് പറഞ്ഞോട്ടെ ഒരു നിമിഷം പോലും എന്നിക്ക് ബോര്‍ അടിച്ചില്ല എന്ന് മാത്രമല്ല ആസ്വദിച്ച് കാണുകയും ചെയ്ത ഒരു ചിത്രമാണ് ഇതു.(എന്റര്‍ടെയിനര്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാതതാണ്. അതൊക്കെ ക്രിസ്റ്റി പോലുള്ള പടങ്ങള്‍ക്ക് സ്വന്തം ).ചിത്രത്തിന്റെ തുടക്കം കണ്ടപ്പോള്‍,അതായിത് ആദ്യ ഒരു അഞ്ചു മിനിട്ടോളം,സംഗതി കൈ വിട്ടു പോയി എന്ന് ഉറപ്പിച്ചതാണ് .പക്ഷേ ഈ കാലഘട്ടത്തില്‍ നിന്നും തുടങ്ങുന്ന ചിത്രം , പതിനാറാം നൂറ്റാണ്ടില്‍ നടന്ന ഒരു കഥയിലേക്ക്‌ പോയി അവിടെ നിന്നും വീണ്ടും തിരിച്ചു ഇന്നില്‍ എത്തി അവസാനിക്കുന്ന രീതി തികച്ചും മനോഹരമായാണ് എനിക്ക് അനുഭവപെട്ടത്‌.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന കഥയ്ക്ക് ഈ കാലഘട്ടത്തിലെ പ്രസക്തി എടുത്തു കാണിക്കാന്‍ കുറച്ചൊന്നുമല്ല ഈ അവതരണ രീതി സഹായിക്കുന്നത്.ഒരൊറ്റ കൂവല്‍ പോലും തീയറ്ററില്‍ നിന്നും കേട്ടില്ല എന്നുള്ളത് താര ആരാധകര്‍ ഒരൊറ്റ ദിവസം കൊണ്ട് നന്നായി എന്ന് വിശ്വസിക്കുന്നതിനെകാള്‍ ഈ സിനിമ അവരുടെ വായ അടച്ചു കളഞ്ഞു എന്ന് വിശ്വസിക്കാനാണ് ഒരു സാധാരണ പ്രേക്ഷകനായ എനിക്കിഷ്ടം.

മറ്റു നടീ നടന്‍മാര്‍ ?

ജഗതി അവതരിപ്പിക്കുന്ന ചെജ്ജേരി കുറുപ്പ് എന്ന കഥ പാത്രം, ചിത്രത്തില്‍ ഉടനീളം സ്ത്രൈണ സ്വഭാവം കാണിക്കുന്ന കുറുപ്പിന് അവസാന രംഗങ്ങളില്‍ ആ കഥാപാത്രത്തിനു ഉണ്ടാകുന്ന ഭാവപകര്‍ച്ച , ജഗതി എന്ന നടനെ വില കുറഞ്ഞ കോമാളിത്തരത്തിന് മാത്രം ഉപയോഗിച്ച് നശിപ്പിച്ചു എന്ന കുറ്റബോധം മലയാള സിനിമക്ക് എന്നും നില നില്ക്കാന്‍ പര്യാപ്തമാണ് . പ്രഭുദേവ അവതരിപ്പിക്കുന്ന വവ്വാലി എന്ന കഥ പാത്രം,നിത്യ മേനോന്റെ ചിറക്കല്‍ ബാല എന്നിവരും ഒട്ടും മോശം ആയിട്ടില്ല . ഈ ചിത്രത്തിലെ എന്തെങ്കിലും ചില്ലറ കുറവുകളെ കാള്‍ വലിയ മേന്മകള്‍ പറയാനാണ് എനിക്കിഷ്ടം എന്ന് പറഞ്ഞു കൊണ്ട് തന്നെ പറഞ്ഞോട്ടെ . ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട "ചലനം ചലനം ..... " എന്ന ഗാനം വസ്കോയുമായി അവസാന യുദ്ധത്തിനു പാഞ്ഞടുക്കുന്ന കേളുവിന്റെയും സൈന്യത്തിന്റെയും ബാക്ക് ഗ്രൌണ്ട് ആയി കൊടുത്തിരുന്നെങ്കില്‍ (യുദ്ധ ഭൂമിയിലേക്ക്‌ കേളുവും കൂട്ടരും നീങ്ങുമ്പോള്‍ ) കുറച്ചു കൂടി മികവു ഉണ്ടാകും ആയിരുന്നില്ലേ എന്നൊരു സംശയം മാത്രം.ഗാനങ്ങള്‍ , പശ്ചാത്തല സംഗീതം ഇവയും ഇപ്പോളുള്ള മലയാള സിനിമ നിലവാരത്തിന് തികച്ചും അപരിചിതം തന്നെ (ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ എന്ന ഭാവം).

ഈ ചിത്രത്തിന്റെ കലാസംവിധാനം,വസ്ത്രാലങ്കാരം എന്നിവയാണ് വേറൊന്നു.പോസ്റ്റര്‍ കണ്ടപ്പോള്‍,കേരളത്തില്‍ നടക്കുന്ന ഒരു കഥയ്ക്ക് ചേരാത്ത വേഷവിധാനങ്ങള്‍ ആണ് ഈ ചിത്രത്തിന് എന്ന് തോന്നിയിരുന്നു എന്നാല്‍ ഈ ചിത്രം കാണുമ്പോള്‍ ആ ചിന്ത ഒരിക്കല്‍ പോലും മനസില്‍ വരുന്നില്ല .

അതൊക്കെ നില്‍ക്കട്ടെ പ്രധാന ചോദ്യം ചോദിച്ചില്ല . നായകന്‍ പ്രിത്വിരാജ് ..... അദേഹം അത്ര പോര എന്നോ . അങ്ങേരുടെ സത്വം (അതോ സ്വത്തമോ ) എന്തരോ ഒന്ന് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നും.ശരീര ഭാഷ അത്ര പോര എന്നും ആണല്ലോ കേട്ടത് ?

അണ്ണാ,ഒന്ന് പറഞ്ഞോട്ടെ ഇന്നു മലയാള സിനിമയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രിത്വിരാജ് എന്നൊരു നടന്‍ മാത്രമേ ഉള്ളു.തുളുമ്പുന്ന ശരീരവും കുടവയറും ഉള്ള മലയാള സിനിമയുടെ നടു (മുതു)നായകന്മാര്‍ക്കും കൂളിഗ് ഗ്ലാസ്‌ ഇല്ലാതെ അഭിനയം വരാത്ത പ്രതിഭകള്‍ക്കും ഒക്കെ ഇങ്ങനത്തെ കഥാപാത്രം,ഇങ്ങനത്തെ സിനിമ ഒക്കെ ഒരു സ്വപ്നം മാത്രമായിരിക്കും.. ആ ചിത്രം ആവശ്യപ്പെടുന്നത്,അഥവാ സംവിധായകന്‍ ആവശ്യപ്പെടുന്നത് ഈ നടന്‍ നന്നായി ഡെലിവറി ചെയ്തു എന്നാണ് എനിക്ക് തോന്നിയത് .പ്രിത്വിക്കു എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം. അത്രയെ എനിക്ക് പറയാനുള്ളൂ .

എടേ അപ്പോള്‍ ചുരുക്കത്തില്‍ ....

ട്രാഫിക്ക് പോലെ, ഒരു പക്ഷെ അതിലുമേറെ മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രം . പഴശിരാജ മലയാളത്തിന്റെ ബെന്‍ഹര്‍ ആണെന്ന് പറഞ്ഞ മലയാളത്തിന്റെ കുലപതികളുടെ സാമാന്യ ബുദ്ധിക്കു മുന്‍പില്‍ ഈ ചിത്രത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം സമര്‍പ്പിക്കുന്നു