Friday, February 12, 2010

ആഗതന്‍

ഡേ നീ എത്ര പറഞ്ഞാലും ഈ മലയാള പടം കാണല്‍ നിര്‍ത്തുക ഇല്ലെടെ?

അത് പിന്നെ അണ്ണാ ഈ പണ്ട് മുതലേ ശീലിച്ച (ഇപ്പോള്‍ വേണമെങ്കില്‍ ദുശീലം എന്നും പറയാം ) ഒരു പരിപാടി ആയതു കൊണ്ട് നിറുത്താന്‍ പറ്റുന്നില്ല.

ശരി അത് വിട്ടേ നീയൊന്നും നന്നാകില്ല . ശരി നീ ആഗതന്‍ കണ്ടോടെ ? എങ്ങനെ ഉണ്ട് പടം ?

അത് പിന്നെ ... സംവിധാനത്തിന് മാര്‍ക്ക്‌ ... ഏതാണ്ടൊരു ....

ഡാ നീ മാര്‍ക്കിട്ടു കളിക്കണ്ട . കാര്യം പറ. പടം നിനക്ക് ഇഷ്ട്ടപെട്ടോ ഇല്ലെ ?

അണ്ണാ സത്യം പറയാം പടം എനിക്ക് ഇഷ്ടപ്പെട്ടു .

ഓഹോ ഇപ്പോ എല്ലാം വ്യക്തമായി . നീ അല്ലേടാ ബോഡി ഗാര്‍ഡ് നല്ല പടം ആണെന്ന് പറഞ്ഞത് . അപ്പോള്‍ നീ ദിലീപ് ആരാധകനാണ് അല്ലെ .

പൊന്നു അണ്ണാ ആളെ വിട് . ഈ വര്‍ഷം ഞാന്‍ കണ്ട രണ്ടു ഭേദപ്പെട്ട രണ്ടു പടം ദിലീപ് അഭിനയിച്ചത് ആയി പോയി അത് എന്‍റെ തെറ്റാണോ?കഴിഞ്ഞ വര്ഷം കണ്ട അറുബോറന്‍ ചിത്രങ്ങള്‍ രണ്ടെണ്ണം (ക്യാറ്റ് ആന്‍ഡ്‌ മോസ് ,ക്രേസി ഗോപാലന്‍ ) എന്നിവ ആ മഹാന്‍ അഭിനയിച്ചവ ആയിരുന്നു

ശരി നമുക്ക് പിന്നെ തര്‍ക്കിക്കാം നീ ഈ പടത്തിന്റ്റെ കാര്യം പറ .

ശരി പടം തുടങ്ങുന്നത് കാശ്മീരില്‍ നിന്ന്. അവിടെ ജോലി ചെയ്യുന്ന ഒരു മലയാളി കുടുംബം തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകുന്നു . അച്ഛനും അമ്മയും കൊല്ലപെടുമ്പോള്‍ മൂത്ത പെണ്‍ കുട്ടിയും അനുജനും രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ തീവ്രവാദികളുടെ മുന്നില്‍ അകപ്പെടുന്നു . പെണ്‍കുട്ടി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ . പയ്യന്‍ രക്ഷപെടുന്നു . കുറച്ചു കാലത്തിനു ശേഷം ആശുപതിയില്‍ വെച്ച് തന്നെ ചേച്ചി മരിക്കുന്നു .പിന്നെ കഥ തുടരുന്നത് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .പയ്യന്‍ നമ്മള്‍ ഊഹിക്കുനത് പോലെ ദിലീപ് ആകുന്നു . ഗൌതം മേനോന്‍ എന്ന ഈ കഥാപാത്രം ബംഗ്ലൂരിലേക്ക് വരുന്നു .അയാള്‍ തേടുന്നത് സൈന്യത്തില്‍ നിന്നും റിട്ടയര്‍ ആയി വിശ്രമ ജീവിത നയിക്കുന്ന ജനറല്‍ ഹരീന്ദ്രനാഥവര്‍മയെ (സത്യരാജ്) യാണ് .ബംഗ്ലൂരില്‍ വെച്ച് അയാള്‍ ശ്രേയ (ചാര്‍മി) യെ കണ്ടുമുട്ടുന്നു .അടുക്കുന്നു . പ്രേമം ...അങ്ങനെ . ശ്രേയയുടെ അച്ഛനാണ് ഹരീന്ദ്രനാഥവര്‍മ.ശ്രേയയുടെ ബംഗ്ലൂരിലെ ബന്ധുകള്‍ക്ക് ഗൌതമിനെ ഇഷ്ടം ആയതിനെ തുടര്‍ന്ന് ഹരീന്ദ്രനാഥവര്‍മയുടെ ക്ഷണ പ്രകാരം അയാളുടെ മുന്തിരി തോട്ടത്തിലേക്ക് ഗൌതമും ശ്രേയയും മറ്റു ബന്ധുക്കളും (ശ്രേയയുടെ ) പോകുന്നു . അവിടെ വെച്ച് കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ നിന്നും തന്നെ രക്ഷിച്ചത്‌ ഹരീന്ദ്രനാഥവര്‍മയുടെ നേത്രുത്വത്തിലുള്ള പട്ടാള സംഘം ആയിരുന്നു എന്ന് ഗൌതം വെളിപെടുത്തുന്നു. ഇതു കേള്‍ക്കുന്ന ഹരീന്ദ്രനാഥവര്‍മ ഞെട്ടുന്നു . പിന്നീടു ഗൌതമും ഹരീന്ദ്രനാഥ വര്‍മയും തമ്മിലുള്ള , പൂച്ച - എലി കളി (ക്യാറ്റ് ആന്‍ഡ്‌ മൗസ് ഗെയിം)ലുടെ രണ്ടാം പകുതി വികസിക്കുന്നു .

ഊ ഇതാണോ ഇത്ര സംഭവം?അതിരിക്കട്ടെ എന്തിനെടെ ഈ ഗൌതം ഹരീന്ദ്ര വര്‍മയെ തിരക്കുന്നത് ? ഹരീന്ദ്ര വര്‍മ എന്തിന്ടെ ഞെട്ടുനതു?പൂച്ച - എലി കളി എന്തിനാ ?

അണ്ണാ അതൊക്കെ വിസ്തരിച്ചാല്‍ പടത്തിന്റെ രസം പോകും .കാണുന്നവന്‍ കാണട്ടെ .
പിന്നെ എനിക്ക് ഇതു ഇഷ്ടപെടാന്‍ കാരണം സാധാരണ ദിലീപ് പടങ്ങളില്‍ കാണാറുള്ള (ഇതിപ്പോള്‍ വന്നു വന്നു സൂപ്പര്‍ സ്റ്റാര്‍ പടങ്ങളില്‍ വരെ കാണാറുണ്ട് ) ദ്വയാര്‍ഥ പ്രയോഗങ്ങളോ,തരം താണ തമാശകളോ ഇല്ല.നായകന്‍ സര്‍വ ഗുണങ്ങളുടെ വിള നിലമോ,സര്‍വ ശക്തനോ(നേരിട്ടുള്ള തല്ലില്‍ ഹരീന്ദ്രനാഥവര്‍മ നായകനെ അടിച്ചു പരത്തുന്നുണ്ട്) ലോകത്തെ ഏറ്റവും സുന്ദരനും യോഗ്യനും മിടുക്കനും ആണെന്ന് നാട്ടുകാരെ കൊണ്ട് മിനിടിനു മിനിട്ടിനു പറയിപ്പികാതവനും ആകുന്നു. ചുരുക്കത്തില്‍ ദിലീപ് താരം ആണെന്ന ബോധം ഒരിടത്തും പിടികുടാതെ അഭിനയിക്കുന്നു .മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന സത്യരാജ് തന്റെ റോള്‍ അദ്ദേഹത്തിനു കഴിയുന്നത്ര നന്നാക്കിയിട്ടുണ്ട് .ചാര്‍മിക്കും ബിജു മേനോന്‍ ,innocent തുടങ്ങിയവര്‍ക്കും കാര്യമായ പണിയൊന്നും തന്നെ പടത്തില്‍ ഇല്ല.എന്നാല്‍ പോലും അനാവശ്യമായ രംഗങ്ങള്‍ പരമാവധി കുറച്ചിടുണ്ട് . ശ്രേയ ഗൌതമുമായി അടുക്കുന്ന രംഗങ്ങള്‍ പോലും സ്വാഭാവികം ആയി ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.ലാല്‍ തന്റെ റോള്‍ നന്നാക്കിയിടുണ്ട്. ക്യാമറ,ദ്രിശ്യ ഭംഗി എന്നിവ നന്നായിട്ടുണ്ട്.ഇപ്പോളത്തെ മലയാള സിനിമയുടെ നിലവാരം നോക്കുമ്പോള്‍ ഇതു ഒരു വളരെ ഭേദപെട്ട ചിത്രം അന്നെന് പറയേണ്ടി വരും . പിന്നെ ഒരു സീന്‍ ഇല്‍ പോലും കൂവാനുള്ള പഴുത് കാണികള്‍ക്ക് കൊടുക്കുന്നില്ല ഇതിന്റെ പ്രവര്‍ത്തകര്‍ .

ശരി ഇനി നിനക്ക് ഇഷ്ട്ടപെടാത്തത് വല്ലതും ഉണ്ടോ ഈ പടത്തില്‍ ?

ഉണ്ടല്ലോ.ഈ തിരകഥ രചിക്കുന്ന ചേട്ടന്മാരോട് ഒരു വാക്ക്.സ്വകാര്യ മേഖലയില്‍ സി ഇ ഓ (CEO) അല്ലാതെ വേറെ ഒത്തിരി കൊള്ളാവുന്ന ജോലികള്‍ ഉണ്ട് .ബംഗ്ലൂരില്‍ ഒക്കെ ഈ സി ഇ ഓ എന്ന് പറയുന്ന വര്‍ഗം സ്ഥിരം ബസ്സിലും , ഓട്ടോയിലും നടന്നും ഒക്കെയാണ് യാത്ര ചെയ്യുന്നത് എങ്കില്‍ എന്നോട് ക്ഷമിക്കുക.ഞാന്‍ ബംഗ്ലൂര്‍ കണ്ടിട്ടില്ല.(ദിലീപ് ഒരു സി ഇ ഓ അന്നെന്നു ഒരിടത്ത് പറയുന്നുണ്ട് ).പിന്നെ മര്യാദക്ക് ഒരു കഥ പറഞ്ഞുവന്ന സംവിധായകനും തിരകഥകൃതിനും അവസാന രംഗങ്ങളില്‍ ആ കയ്യടക്കം നഷ്ടം ആകുന്നത്‌ പോലെ തോന്നുന്നു.പിന്നെ ഹരീന്ദ്ര നാഥ വര്‍മയെ ഒരു പാലക്കാടന്‍ അര തമിഴന്‍ ആക്കി സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്തിരുന്നെങ്ങില്‍ കുറച്ചു കൂടി നന്നായേനെ എന്നാണ് എനിക്ക് തോന്നിയത്.

ഡേ അതൊക്കെ നില്കട്ടെ . അതിമനോഹരമായ തുടക്കത്തിനു ശേഷം കാണികളെ നിരാശ പെടുതുന്നതാണ് ഈ ചിത്രം എന്നാണല്ലോ ബൂലോകത്തെ വലിയ അണ്ണന്മാര്‍ പറയുന്നേ ?

അവന്മാര്‍ക്ക് എന്താ പറയാന്‍ പാടില്ലാത്തത് ? ഇപ്പോളത്തെ മലയാള സിനിമ (അവസാനം കണ്ട ദ്രോണ അടക്കം ) കാണുന്ന ഒരുത്തന് ഈ പടം ആശ്വാസം മാത്രമേ തരു എന്നാണ് എന്നിക് തോന്നുന്നത്

അതല്ലെടാ ഈ പ്രവചനീയമായ കഥാഗതി എന്നൊക്കെ പറയുമ്പോള്‍ ......

താന്‍ എന്റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും . ഈ വര്‍ഷം ഇറങ്ങിയ പടങ്ങളില്‍ വെച്ച് ഏറ്റവും പ്രവചിക്കാന്‍ പാടുള്ള പടമായിട്ടാണ് എനിക്ക് തോന്നിയത് . (പിന്നെ അല്ലാതെ ദ്രോണയും, ചട്ടംബിനാടും,ഇവിടുത്തെ സ്വര്‍ഗ്ഗവും ഒക്കെ ഒരു വിധത്തിലും പ്രവചിക്കാന്‍ പറ്റാത്ത ചിത്രങ്ങള്‍ ആയിരുന്നല്ലോ ).പിന്നെ അവസാനം നായകന്‍ വിജയിക്കും എന്ന് ഏതു പോലീസുകാരനും മലയാള പടം കാണാന്‍ കേറുമ്പോള്‍ അറിയാം

എന്നാലും ചുരുക്കത്തില്‍ ഒരു അഭിപ്രായം പറഞ്ഞെ

കുടുംബ സമേതം പോയിരുന്നു കാണാന്‍ കൊള്ളാവുന്ന ഒരു ക്ലീന്‍ ചിത്രം .പോരെ
ഓ മതിയേ ധാരാളം

2 comments:

  1. Nice to hear that at last there are at least some watchable movies releasing in malayalam. What a relief!

    ReplyDelete
  2. "കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ നിന്നും തന്നെ രക്ഷിച്ചത്‌ ഹരീന്ദ്രനാഥവര്‍മയുടെ നേത്രുത്വത്തിലുള്ള പട്ടാള സംഘം ആയിരുന്നു എന്ന് ഗൌതം വെളിപെടുത്തുന്നു. ഇതു കേള്‍ക്കുന്ന ഹരീന്ദ്രനാഥവര്‍മ ഞെട്ടുന്നു . പിന്നീടു ഗൌതമും ഹരീന്ദ്രനാഥ വര്‍മയും തമ്മിലുള്ള , പൂച്ച - എലി കളി (ക്യാറ്റ് ആന്‍ഡ്‌ മൗസ് ഗെയിം)ലുടെ രണ്ടാം പകുതി വികസിക്കുന്നു"

    "ഊ ഇതാണോ ഇത്ര സംഭവം?അതിരിക്കട്ടെ എന്തിനെടെ ഈ ഗൌതം ഹരീന്ദ്ര വര്‍മയെ തിരക്കുന്നത് ? ഹരീന്ദ്ര വര്‍മ എന്തിന്ടെ ഞെട്ടുനതു?പൂച്ച - എലി കളി എന്തിനാ ?"

    "അണ്ണാ അതൊക്കെ വിസ്തരിച്ചാല്‍ പടത്തിന്റെ രസം പോകും .കാണുന്നവന്‍ കാണട്ടെ"

    "സര്‍വ ശക്തനോ(നേരിട്ടുള്ള തല്ലില്‍ ഹരീന്ദ്രനാഥവര്‍മ നായകനെ അടിച്ചു പരത്തുന്നുണ്ട്)"

    "പിന്നെ അവസാനം നായകന്‍ വിജയിക്കും എന്ന് ഏതു പോലീസുകാരനും മലയാള പടം കാണാന്‍ കേറുമ്പോള്‍ അറിയാം"

    "ഈ വര്‍ഷം ഇറങ്ങിയ പടങ്ങളില്‍ വെച്ച് ഏറ്റവും പ്രവചിക്കാന്‍ പാടുള്ള പടമായിട്ടാണ് എനിക്ക് തോന്നിയത് ".

    ഇനി ഈ പടം കാണണ്ട അല്ലെ മാഷെ?? "ഏറ്റവും പ്രവചിക്കാന്‍ പാടുള്ള പടമായിട്ടാണ്" ഇങ്ങനത്തെ ഒരു പടത്തെ ആണെല്ലോ മാഷെ നിങ്ങള് നശിപിച്ചത്.....ഈ കോപ്പി ചെയ്തു വെച്ച വരികള്‍ മാത്രം വായിച്ചാല്‍ മതിയല്ലോ...എന്തിനാ പടം കാണുന്നത് അല്ലെ?

    വ്യാജ സീഡിയുടെ മറ്റൊരു മുഖം ആയി കഴിഞ്ഞു ഈ റിവ്യൂ!!!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete